മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കള്ളപണം തിരിച്ചു പിടിക്കുന്നതുമായി വന്ന ഉദ്യമങ്ങൾ ഒന്നും പോര, ആ മുൻപ് പറഞ്ഞ 15 ലക്ഷം ഓരോരുത്തരുടെയും അകൌണ്ടിൽ ഇടുന്നതിനെ കുറിച്ചൊന്നും പറഞ്ഞില്ല എന്ന് ഭയങ്കര പരാതി! പ്രത്യേകിച്ച് കൊണ്ഗ്രെസ്സ്കാർക്ക്.
ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണത്തിന്റെ വലിപ്പം പറഞ്ഞു മനസിലാക്കാൻ വേണ്ടി ഉദ്ധരിച്ച ഒരു താരതമ്യം ആണ് "അത് ഓരോരുത്തർക്കും 15 ലക്ഷം വീതം വരുന്ന തുകക്ക് തുല്യമാണെന്ന്" എന്ന് പറഞ്ഞതെതെന്നാണ് ആ പ്രസംഗം കേട്ട ആർക്കും മനസിലാവുക.
പക്ഷെ കെജ്‌രിവാളിന്റെ ആപ്പും കോൺഗ്രസ്സും കൂടി അതിനു മറ്റൊരർത്ഥം നൽകി. സോഷ്യൽ മീഡിയയുടെയും ട്രോളുകളുടെയും ഈ കാലത്ത് അത് ഏറ്റവും വലിയ തമാശയായി പ്രചരിച്ചു. സത്യമേതാണ് ട്രോൾ ഏതാണ് എന്ന് സാധാരക്കാരന് ആശയക്കുഴപ്പമുണ്ടാവുന്ന സ്ഥിതിയായി. ഇവിടെകൊടുത്തിരിക്കുന്ന ഈ വിഡിയോ ആ പ്രസംഗത്തിന്റെ ഒരു പോസ്റ്റ്മോർട്ടം ആണ്.സത്യം അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് ഇത് ഉപകാരപ്പെടും.

മോദിയുടെ ഹിന്ദി പ്രസംഗത്തിന്റെ മലയാളം Subtitleലോട് കൂടിയ വീഡിയോ:
English Subtitleലോട് കൂടിയ വീഡിയോ:
ഇന്ത്യയിൽ നിന്ന് പുറത്തു കൊണ്ട് പോയി പൂഴ്ത്തി വച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കുകയാണെങ്കിൽ 15 ലക്ഷം ഓരോ ഇന്ത്യക്കാരനും കിട്ടത്തക്കവണ്ണം അത്രക്ക് വലിയ സംഖ്യയാണതെന്നാണ് മോഡി പറഞ്ഞത്. മനസിലാക്കാൻ എളുപ്പത്തിന് വേണ്ടി പറഞ്ഞ ഒരു താരതമ്യം ആണ് ഇതെന്നാണ് മോഡി വിരോധം മൂത്ത് അന്ധരാവാത്തവർക്കൊക്കെ മനസിലായിട്ടുണ്ടാവുക.
നമ്മൾ ഒരുപാടു കേട്ടിടുള്ളതാണ് ഇന്ത്യയുടെയും കേരളത്തിന്റെയും ആളോഹരി കടത്തിന്റെ കണക്കുകൾ. ഓരോ ഇന്ത്യക്കാരനും ഓരോ മലയാളിയും ഇത്ര ഇത്ര തുകക്ക് കടക്കാരനാണ് എന്ന്. ഈ പേപ്പർ കട്ടിങ്ങിൽ പറഞ്ഞിരിക്കുന്ന പോലുള്ള ഓരോരുത്തരുടെയും തലയിലായ ഈ പതിനായിരവും ലക്ഷവും ഉള്ള അത്തരം കടങ്ങൾ ഗവര്മെന്റിലേക്ക് തിരിച്ചടച്ച ശുദ്ധാത്മാക്കൾ ആയിരിക്കും മോദി 15 ലക്ഷം അകൗണ്ടിലേക്ക് നിക്ഷേപിക്കുന്നതും നോക്കി കാലം കഴിക്കുന്നതെന്ന് കരുതുന്നു.
10 ലക്ഷത്തിന്റെ കോട്ട്: കള്ളമാണെന്നറിഞ്ഞിട്ടും തുടർച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഷയമാണ് 10 ലക്ഷത്തിന്റെ കോട്ട്.
മോദി സർക്കാർ ഒന്നര വർഷത്തോളം പൂർത്തിയാക്കുമ്പോഴും പറയാൻ ഒന്നുമില്ലാത്ത പ്രതിപക്ഷത്തിന്റെ നിസ്സഹായാവസ്ഥയുടെ പ്രതിഫലനമാണ് 10 ലക്ഷം രൂപയുടെ കോട്ട് എന്ന വിഷയത്തിൽ അവർക്ക് കടിച്ചു തൂങ്ങേണ്ടി വരുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ മോഡി ധരിച്ച ഈ കോട്ടിന്റെ വില 10 ലക്ഷം ആണെന്നത് ഒരു കള്ളമായിരുന്നുവെന്നതാണ് ഇതിലെ രസകരമായ വസ്തുത. ഈ കള്ളപ്രചാരണം ആദ്യം തുടങ്ങി വച്ച ടൈംസ് ഓഫ് ഇന്ത്യ തന്നെ കോട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞു മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പത്തു ലക്ഷത്തിന്റെ ഒരു കഥയുണ്ടാക്കി വിചാരിച്ച പോലെ തന്നെ നല്ല വിവാദം ഉണ്ടാക്കി എല്ലാം കഴിഞ്ഞ് ദാ ഒരു ചെറിയ തിരുത്ത്.ഇതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന മാധ്യമ പ്രവർത്തനം.
Clarification(Times of India): This report had incorrectly identified Raakesh Agarvwal as the designer of the suit. The article also seemed to convey that he had cited a possible price range for the suit. In fact, that quote was given by another designer, who requested anonymity. We have removed those traces from the article. The errors are regretted.

No comments:
Post a Comment