Monday, January 26, 2015

ചിലർ മാത്രം ആൾദൈവങ്ങളും മറ്റെല്ലാവരും വിശുദ്ധരും വാഴ്ത്തപ്പെട്ടവരും

മാതാ അമൃതാനന്ദമയിക്ക് പദ്മ അവാർഡ് ഇല്ല! അതിന്റെ പേരിൽ വിളിച്ച തെറിയെല്ലാം ഫ്രീ?!

ചിലർ മാത്രം ആൾദൈവങ്ങളും വർഗീയവും, മറ്റെല്ലാവരും വിശുദ്ധരും വാഴ്ത്തപ്പെട്ടവരും മതേതരവും!

ഇന്നാട്ടിലെ പ്രത്യേകിച്ച് കേരളത്തിലെ മതേതരത്വത്തിന് ഒരു കുഴപ്പമുണ്ട്,
  • മാതാ അമൃതാനന്ദമയിക്ക് പദ്മ അവാർഡു ഉണ്ടെന്നു കേൾക്കുമ്പോൾ വർഗീയമാവുന്നതും മദർ തെരെസ്സക്ക് അത് കിട്ടുമ്പോൾ മതേതരമാവുന്നതും.
  • ഹിന്ദു ആത്മീയ ആചാര്യന്മാർ മാത്രം ആൾദൈവങ്ങൾ എന്ന് അവജ്ഞയോടെ വിളിക്കപ്പെടുകയും ഇതര മതങ്ങളിലെ ആത്മീയ വ്യക്തിത്വങ്ങൾ ആൾദൈവങ്ങൾ എന്നല്ലാതെ, വാഴ്ത്തപ്പെട്ടരും വിശുദ്ധരും എന്ന് ബഹുമാനപുരസരം വിളിക്കപ്പെടുകയും ചെയ്യുന്നത്, അതിന് തെളിവാണ്

അങ്ങനെ അളവുകോലുകൾ തുല്യമല്ല എന്നതാണ് ഇവിടുത്തെ മതേതരത്വത്തിന്റെ കുഴപ്പം.

ആൾദൈവം:
മാതാ അമൃതാനന്തമയി എന്നാൽ ആൾദൈവവും
ഏവുപ്രസ്യമ്മയും, ചവറയച്ചനും വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമാണ്
ഇന്നാട്ടിലെ 'മതേതര'ക്കാർക്ക് പ്രത്യേകിച്ച് കേരളത്തിലെ ന്യൂസ്‌ ചാനലുകൾക്കും, യുക്തിവാദികൾക്കും, സഖാക്കൾക്കും, പിന്നെ ബലരാമൻ, പശുപാലൻ അങ്ങനത്തെ ചിലർക്കും.

മാതാ അമൃതാനന്ദമയിക്ക് പദ്മ അവാര്ഡ് എന്ന് 3 ദിവസം മുൻപ് സൂചന വന്നപ്പോൾ (സൂചന സൃഷ്ടിക്കപ്പെട്ടപ്പോൾ?) മുതൽ ആൾദൈവം ആൾദൈവം എന്ന്ചാനൽചർച്ചകൾ, FB പോസ്റ്റ്‌കൾ, ന്യൂസ്‌പേപ്പർ ആർട്ടിക്കിൾ...ആകെ ബഹളമയം. മതേതരത്വം തകർന്നു!

ഒന്നോ രണ്ടോ മാസം മുൻപ് വത്തിക്കാനിൽ നടന്ന ഒരു വഴ്ത്തപ്പെടൽ ചടങ്ങിനു ഒരു മാസം മുൻപേ തന്നെ ചാനലിലും, FB ലും, പത്രങ്ങളായ പത്രങ്ങളിലെല്ലാം കുർബാന പാടി മതേതരത്വത്തെ പരിപോഷിപ്പിച്ചവരാണ് ഇവരൊക്കെ. തൃശ്ശൂരിലെ ഒല്ലൂരിൽ, വെറും 60 വർഷം മുൻപ് വരെ നമ്മുടെ ഇടയിൽ ജീവിച്ചുരുന്ന ഏവുപ്രസ്യമ്മ ഇവർക്ക് ആൾദൈവമല്ല പക്ഷെ അമൃതാനന്ദമയി ആൾദൈവമാണ്!

പദ്മ അവാർഡിനുള്ള യോഗ്യതയും അയോഗ്യതയും:

അഗതികളുടെ അമ്മ എന്നറിയപ്പെട്ട, ജന്മം കൊണ്ട് ഇന്ത്യക്കാരി അല്ലാത്ത മദർ തെരെസ്സക്ക് ഭാരതം പദ്മശ്രീയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നല്കി ആദരിച്ചപ്പോൾ അവർ ഒരു ക്രിസ്തീയ മിഷനറി പ്രവര്തകയായിരുന്നു എന്നതോ ഒരു കന്യാസ്ത്രീ ആയിരുന്നു എന്നതോ കാലങ്ങള്ക്കു ശേഷം അവർ വിശുദ്ധയായി മാറി എന്നതോ ഒരു കുറവല്ലായിരുന്നു നമ്മൾ എല്ലാ ഇന്ത്യക്കാർക്കും.

അതെ സമയം ആതുര സേവനതിനുമപ്പുറം വിദ്യാഭ്യാസം, ദുരിതാശ്വാസ പ്രവര്ത്തനം പ്രത്യേകിച്ച് സുനാമി പോലുള്ള ദുരന്ത സമയങ്ങളിൽ, ശുചീകരണം അങ്ങനെ ഒരു പാട് സാമൂഹ്യസേവന - ജീവകാരുണ്യ രംഗങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നല്കികൊണ്ടിരിക്കുന്ന മാതാ അമൃതാനന്ദമയി അവർ ഒരു ഹിന്ദു ആത്മീയ ഗുരു ആണെന്നുള്ളത്‌ കൊണ്ട് മാത്രം പദ്മ അവാർഡിന് അയോഗ്യതയാവുന്നു. ആ അവാർഡ്‌ തന്നെ വര്ഗീയമാവുന്നു.

ഇതിനെയാണ് കപട മതേതരത്വം അല്ലെങ്കിൽ മതേ’തറ’ത്വം അഥവാ pseudo-secularism എന്ന് വിളിക്കുന്നത്‌..
പ്രിയപ്പെട്ട മതേതര സുഹൃത്തുക്കളെ, നിങ്ങൾ തന്നെ ആണ് റോങ് നമ്പർ.
നിങ്ങൾ താലോലിക്കുന്ന, മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന കൊണ്ഗ്രെസ്സ്മോഡൽ മതേതരത്വത്തിന്റെ കാലം കഴിഞ്ഞു.
ഇത് പുതിയ മോഡി യുഗത്തിലെ മതം നോക്കാതെ ഒന്നിപ്പിക്കുന്ന യഥാര്ത മതേതരത്വത്തിന്റെ കാലം ആണ്. 
ഹിന്ദു എന്നത് ഒരു അയോഗ്യത ആവുന്നതല്ല മറിച്ച് എല്ലാ മതങ്ങള്ക്കും തുല്ല്യ പരിഗണന എന്നതാണ് മതേതരത്വം. അതായിരിക്കണം മതേതരത്വം.

Discalimer: With equal respect to all the names mentioned in this post.

Monday, January 5, 2015

Ancient Sciences through Sanskrit @ Indian Science Congress

സ്വന്തം രാജ്യത്തിൻറെ പ്രൗഡമായ പാരമ്പര്യത്തിൽ അഭിമാനിക്കാൻ തോന്നുന്നില്ലെങ്കിലും അതിന്റെ വീണ്ടെടുപ്പിന് ശ്രമിക്കുന്നത് ബിജെപി  ആണോ സംഘി ആണോ എന്ന് നോക്കി ആ പാരമ്പര്യത്തെ പുചിക്കുന്നത് അത്ര ശരിയായ നടപടിയല്ല.

സുകുമാർ അഴിക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പിതൃശൂന്യത’ ആഘോഷിക്കുനതിനു തുല്യം ആണ് അത്..

സംഗതി  വെരി സിമ്പിൾ ആണ്, ശശി തരൂരും ജാവദെക്കരും പറഞ്ഞതാണ്‌ കാര്യം.
  • ശശി തരൂര്: “ഹിന്ദുത്വശക്തികളെ തള്ളിക്കളയുമ്പോള്‍, പുരാതന ഇന്ത്യന്‍ശാസ്ത്രത്തിന്റെ നേരായ നേട്ടങ്ങളെ വിസ്മരിക്കരുത്. ഹര്‍ഷവര്‍ധന്‍ പറയുന്നത് ശരിയാണ്. 2003-ല്‍ താനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഗണപതിയുടെ തല പ്ലാസ്റ്റിക്ക് സര്‍ജറിയാണെന്ന വാദം അസംബന്ധമാണ്. അലങ്കാരമായി പറഞ്ഞു നടക്കാമെന്നല്ലാതെ മറ്റൊന്നും അതിലില്ല. എന്നാല്‍, ശുശ്രുതന്‍ ലോകത്തെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയ വ്യക്തിയാണ്”
  • Javadekar said. “Any knowledge past or present should be considered. The relevant will survive, the irrelevant will perish,”
=======================================================
Few Excerpts from the much sought after symposium called “ancient Indian sciences through Sanskrit” from current 102nd Indian Science Congress held at Mumbai
  1. Captain Anand J Bodas,The retired principal of a pilot training centre presented a paper on Vedic text of Brihad Vimana Shastra by Maharshi Bharadwaj, written between 6000 BC and 7000 BC, which described about building and flying a plane. This Vedic aviation technology tested much before Wright brothers by an Indian called Shivkar Bāpuji Talpade.  (Wikipedia : Talpade ,born in 1864 in Mumbai, is an Indian scholar who is supposed to have constructed and flown India's first unmanned airplane in 1895.,[1] 8 years before the Wright brothers' Wright Flyer, the first controlled, powered and sustained heavier-than-air human flight. Talpade's airplane was named Marutsakhā. Talpade lived in Mumbai and was a scholar of Sanskrit literatureand the Vedas.)
  2. Classical Sanskrit text on medicine Susrut Samhita talking about anatomical science ahead of Hippocrates.
  3. Baudhayan first describing Pythagoras theorem some 300 years ahead of the Greek mathematician
  4. value of Pi first written about in Ganita Kaumudi
  5. In ancient medical science, autopsies were conducted by leaving the dead body to float in water for three days.
  6. The description for making an electric battery can be found in the ancient text Agastya Samhita
  7. The Garbhopanishad talks about the monthly development of the foetus
  8. Ancient Indian botany talked how herbal paste made of seeds and roots mixed with cow’s urine when applied to a person’s feet could locate underground water sources.
  9. Cow dung, jaggery, coconut water, egg whites and green algae were used as natural polymers.
  10. etc..