Tuesday, October 27, 2015

കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം ഹിന്ദുവിരോധം ആണെന്ന് തെളിയിക്കപ്പെടുന്നു!

കേരളം തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദിവസങ്ങളിൽ നടന്ന 2 ആനുകാലിക സംഭവങ്ങളിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് (സി.പി . (എം) )എടുത്ത നിലപാടുകളെ ആസ്പദമാക്കി അവരുടെ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യാനുള്ള ഒരു ശ്രമം ആണ് ലേഖനം.

ഡൽഹിയിലും മുംബൈയിലും ശിവസേനയുടെ പ്രതിഷേധം മൂലം ഗസൽ കച്ചേരി ഉപേക്ഷിക്കേണ്ടി വന്ന ഗുലാം അലി എന്ന പാകിസ്ഥാനി ഗസൽ സംഗീതജ്ഞനെ പരിപാടി നടത്താൻ സിപിഎം കേരളത്തിലേക്ക് ക്ഷണിച്ചതാണ് ഒന്നാമത്തെ വിഷയം.

ഊരും പേരുമില്ലാത്ത ഏതോ ഒരു വ്യക്തി കന്യാമറിയത്തിന്റെ ഒരു വികലമാക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടതുമായി ബന്ധപ്പെട്ടു നടന്ന കോലാഹലങ്ങൾ ആണ് രണ്ടാമത്തേത്.

ആർ.എസ്.എസ്സിന് ഹിന്ദുകളുടെ മുഴുവൻ കുത്ത ഇല്ല എന്നത് കമ്മ്യുണിസ്റ്റ്കാരുടെ ഒരു പതിവ് നിലപാടാണ്.
പക്ഷെ അത് പറയുമ്പോഴും  ആർ.എസ്.എസ്സിനോടുള്ള പ്രധിഷേധം എന്ന് പറഞ്ഞു കാണിക്കുന്ന പേക്കൂത്തുകൾ മുഴുവൻ ഹിന്ദുക്കളുടെ പൊതുവായ കാര്യങ്ങൾക്കെതിരെയും. ഉദാഹരണം ഗോവധ നിരോധനത്തിനെതിരെയുള്ള ബീഫ് ഫെസ്റ്റ്.

ആർ.എസ്.എസ് സ്ഥാപിതമായ 1925നു ശേഷം അല്ല ഗൊമാതാവ് സങ്കൽപം ഇന്ത്യയിൽ നിലവിൽ വന്നത്. ഗോവധ നിരോധനം എന്ന ആശയവും ആർ.എസ്.എസ്സിന്റെ ആശയം അല്ല. 24 സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പാക്കിയത് ഞങ്ങൾ ആണെന്ന് കോണ്ഗ്രസ് ഇന്ന് അവകാശ വാദം ഉന്നയിക്കണമെങ്കിൽ ആശയം ആർ.എസ്.എസ്സിന്റെ അല്ല പകരം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ അഭിലാഷമാണ് എന്ന് മനസിലാക്കാൻ തലയിൽ പിണ്ണാക്ക് അല്ലാതിരുന്നാൽ മാത്രം മതി.

പക്ഷെ ഗോവധ നിരോധനവുമായി ഒന്നും ഒരു പുലബന്ധം പോലുമില്ലാത്ത മലയാളികളുടെ നെഞ്ചത്താണ് കോപ്രായ ങ്ങൾ മുഴുവൻ  എന്നത് കേരളത്തിലെ ജനങ്ങൾ ഇത്രയും കാലം കമ്മ്യുണിസ്റ്റ്കാരെ ചുമന്നു നടന്ന പാപത്തിനുള്ള കൂലി ആയി കണക്കാക്കാനെ ഗത്യന്തരമുള്ളൂ!  

ഇനി ന്യുനപക്ഷങ്ങളുടെ സ്വയംപ്രഖ്യാപിത രക്ഷരുടെ മുസ്ലിം പ്രേമത്തിന്റെ യഥാർത്ഥ മുഖം നോക്കാം.

'ചിലരുടെ' എതിർപ്പ് കാരണം പരിപാടി ക്യാൻസൽ ചെയ്യേണ്ടി വന്ന  പാകിസ്ഥാനിയായ മുസ്ലിം ഗായകന് പാ വിരിക്കാൻ പോവുകയാണല്ലോ എം.ബി രാജേഷ്. അത് പോലെ കുറച്ചു നാൾ മുൻപ് ഇന്ത്യ ശിക്ഷിച്ച തീവ്രവാദി യാക്കൂബ് മേമനെ പ്രതിരോധിക്കാനും ഇവർ മുന്നോട്ടു വന്നിരുന്നു, മുസ്ലിം ആയതു കൊണ്ടാണ് വധ ശിക്ഷ ലഭിച്ചതത്രേ!

അതെ സമയം 'മറ്റു ചിലരുടെ' എതിർപ്പ് കാരണം പരിപാടി ഉപേക്ഷിക്കേണ്ടി ചെയ്യേണ്ടി വന്ന .ആർ റഹ്മാൻ എന്ന ഇന്ത്യൻ സംഗീത വിസ്മയത്തിനെ എം.ബി രാജേഷ് എന്തെ കേരളത്തിലേക്ക് ക്ഷണിക്കാഞ്ഞൂ എന്ന് നമ്മൾ ഇവിടെ ചിന്തിക്കണംഇന്ത്യ മുഴുവൻ ആദരിക്കുന്ന അബ്ദുൽ കലാമിനെ എന്തിനാണ് ആകാശത്തേക്ക് വാണം വിടുന്നവൻ എന്ന് പറഞ്ഞു അപമാനിച്ചത് എന്നും ആലോചിക്കണംസദാം ഹുസൈനെ അമേരിക്കൻ പട്ടാളം തൂക്കിലേറ്റിയപ്പോൾ ഇവിടെ ഹർത്താൽ നടത്തിയ പ്രവൃത്തികളിലൂടെ ഇവർ എന്താണ് പറയാൻ ഉദ്ദേശിച്ചത്? റഹ്മാനും കലാമും ഒന്നുമല്ല മറിച്ച് യാക്കുബ് മേമനുംഗുലാം അലിയുംസദാംഹുസ്സൈനും ഒക്കെ ആണ് ഇന്ത്യൻ മുസ്ലിമിന്റെ പ്രതിനിധികൾ എന്നാണോ?കലാമും റെഹ്മാനും ഒക്കെ  അല്ലെ യഥാർത്ഥത്തിൽ ഇന്ത്യൻ മുസ്ലിങ്ങളുടെ അഭിമാന സ്തംഭങ്ങൾ.

ഇനി അതല്ല ആവിഷ്കാര സ്വാതന്ത്ര്യം ആണ് വിഷയം എങ്കിൽ  ബംഗ്ലാദേശിൽ നിന്ന് ഫത്വയുടെ പേരിൽ നാട് കടത്തപ്പെട്ട തസ്ലിമ നസ്രിൻ എന്ന മുസ്ലിം എഴുത്തുകാരിയുടെ വിവാദ പുസ്തകം എന്തെ ഇവർ ഭരിക്കുന്ന സമയത്ത്ബംഗാളിൽ നിരോധിച്ചത്? കമ്മ്യൂണിസ്റ്റു സർക്കാർ ഭരിക്കുമ്പോഴല്ലേ അവർ രണ്ടാമത്തെ ജന്മദേശമായി കണക്കാക്കുന്ന ബംഗാളിൽ പ്രവേശനം പോലും നിഷേധിച്ചത്?

അതോ പാക്കിസ്ഥാനികളെയും, ഹിന്ദു ദേവതകളുടെ നഗ്നചിത്രം വരച്ചു സായൂജ്യം അടയുന്ന എം.എഫ് ഹുസ്സൈനെ പോലുള്ളവരെ മാത്രമാണോ കമ്മുനിസ്റ്റുകാർ പട്ടും വളയും കൊടുക്കാനും കച്ചേരി നടത്താനും കേരളത്തിലേക്ക് ആനയിക്കുകയുള്ളോ?

അപ്പൊൾ ഇതിൽ നിന്ന് മനസിലാവുന്നത് മുസ്ലിം സ്നേഹം എന്ന് പറഞ്ഞു യഥാർത്ഥത്തിൽ ഇവർ പിന്തുണക്കുന്നത് യഥാർത്ഥ ഇന്ത്യൻ മുസ്ലിമിനെ അല്ല ഇന്ത്യയോട്, ഹിന്ദുവിനോട് ശത്രുത പുലർത്തുന്ന വെറും മുസ്ലിംനാമ ധാരികളോടാണ്. ഇവരുടെ ഹിന്ദു വിരോധത്തിനു ഒപ്പം നിൽക്കുന്നവരോടാണ്.
 
ഇനി രണ്ടാമത്തെ സംഭവത്തിന്റെ വിശകലനത്തിലേക്ക് കടക്കാം.
കഴിഞ്ഞ ദിവസം സി.പി.എംകാരൻ എന്ന് പറയപ്പെടുന്ന 'ഏതോ ഒരു' വ്യക്തി ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത കന്യാമറിയത്തിന്റെ വികലമായ ഒരു ചിത്രവുമായി ബന്ധപ്പെട്ടു നടന്ന സംഭവ വികാസങ്ങൾ അതെ സ്വഭാവമുള്ള ചില മുൻകാല സംഭവങ്ങളുമായി താരതമ്യം ചെയ്യാം. മതം, മത അവഹേളനം, മത സ്ഥാപനങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഇതെല്ലാം പൊതു ഘടകങ്ങൾ ആണ് എല്ലാ സംഭവങ്ങളിലും.

പ്രസ്തുത പോസ്റ്റിനെപറ്റി  ഒരു പ്രമുഖ പത്രം റിപ്പോർട്ടു ചെയ്യുന്നു. പാർട്ടി ക്രിസ്ത്യാനികൾക്കെതിരെ എന്ന് വരുത്തിതീർക്കാനുള്ള ശ്രമം ആണ് ഇതെന്ന് പാർട്ടി സംശയിക്കുന്നു. പിന്നെ കാണുന്നത് ആകാശം ഇടിഞ്ഞു വീണാലെന്നപോലത്തെ പാർട്ടിയുടെ പരക്കം പാച്ചിലാണ്!!

മണിക്കൂറുകൾക്കകം സിപിഎംന്റെ പാർടി ചാനൽ, പാർടി പത്രം, പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർടി പത്രം എഡിറ്റർ പിഎം മനോജ്, ബീഫ് ഫെസ്റ്റിന്റെയും, പാക് കച്ചേരിയുടെയും മുന്നണിപ്പോരാളി എം.ബി രാജേഷ് എന്ന് വേണ്ട പാർട്ടി മെക്കാനിസം ഒന്നടങ്കം ഇറങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ! ഏത്തമിടലും വിശദീകരണവുമായി. പോസ്റ്റിൽ പാർടിക്ക് ഒരു പങ്കുമില്ലേ, അത് പാർട്ടിക്കാരനല്ലേ എന്ന് പറഞ്ഞ്, ഞങ്ങളെ സംശയിക്കരുതേ ക്രിസ്ത്യാനികളെ, എന്ന് നിലവിളിച്ച്!

ഇനി താരതമ്യം.

ഇക്കഴിഞ്ഞ ചതയദിനത്തിൽ അതായത് ശ്രീനാരയണഗുരുദേവന്റെ ജന്മദിനത്തിൽ പാർട്ടിയുടെ ഒരു ലോക്കൽ ഘടകം ഗുരുദേവനെ കുരിശിൽ തറച്ച് വികലമാക്കിയ രൂപത്തിൽ ഒരു ടാബ്ലോ  അവതരിപ്പിച്ചതിനെതിരെ  ഹൈന്ദവ സമൂഹം ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ പാർട്ടി പറഞ്ഞ ന്യായീകരണം അത് പ്രതീകാത്മകമായ ഒരു അവതരണം ആയിരുന്നു എന്നാണു. കന്യാമറിയത്തിന്റെ കാര്യത്തിൽ അത് പക്ഷെ പ്രതീകാത്മകമല്ല എന്ന് മാത്രമല്ല ആരോ ഒരു വ്യക്തി ചെയ്ത ഒരു കാര്യത്തിനു പാർടി ഒന്നടങ്കം ക്രിസ്ത്യൻ സമൂഹത്തോട് സാഷ്ടാങ്കം വീണു മാപ്പപേക്ഷിക്കിന്നതാണ് കേരളം കണ്ടത്. പക്ഷെ ഗുരുവിന്റെ കാര്യത്തിലോ? പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത വെള്ളാപ്പിള്ളി നടേശനെ  തേജോവധം ചെയ്തും വ്യക്തിഹത്യ നടത്തിയും ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പി എന്ന പ്രസ്ഥാനത്തെ ദുരാരോപണങ്ങളിലൂടെ  വീണ്ടും ആക്രമിച്ചും അപമാനിച്ചും ആയിരുന്നു ഹൈന്ദവസമൂഹത്തോട് പാർടി നിലപാട് വ്യക്തമാക്കിയത്
പിന്നീട് പാർട്ടി കേന്ദ്രനേതൃത്വം ഇടപെടേണ്ടി വന്നു വളരെ വൈകിയെങ്കിലും കേരള ഘടകത്തെകൊണ്ട് ഖേദം പ്രകടിപ്പിക്കാൻ!!

ഗുരുദേവൻ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു, കന്യാമറിയത്തെ പോലെ ഏതെങ്കിലും മതവിഭാഗക്കാരുടെ  ദൈവം ആയിരുന്നില്ല എന്നും, ടാബ്ലോയുടെ അർഥം ദുർവ്യാഖ്യാനം ചെയ്യപെട്ടതായിരുന്നു എന്നും വാദത്തിനു വേണ്ടി സമ്മതിക്കുന്നു എന്ന് വക്കുക. അങ്ങനെയാണെങ്കിൽ എം.എഫ് ഹുസൈന്റെ കാര്യമോ?

ഹിന്ദു ദേവതകളെ നഗ്നരായും ആഭാസകരമായും ചിത്രീകരിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന മാനസികരോഗിയായ എം.എഫ് ഹുസൈൻഅതും ആവിഷ്കാര സ്വാതന്ത്ര്യം എന്ന് സമ്മതിക്കാമായിരുന്നു അദ്ദേഹം പക്ഷഭേദം ഇല്ലാതെ എല്ലാ മതങ്ങളിലെയും ദൈവസങ്കൽപങ്ങളെ ഒരു പോലെ വരച്ചിരുന്നെങ്കിൽ. അങ്ങനെയായിരുന്നെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് ആണെന്നുള്ള ഒരു പരിഗണനയെങ്കിലും കൊടുത്തു ആവിഷ്കാര  സ്വാതന്ത്ര്യത്തിന്റെ കോളത്തിൽ ഉൾകൊള്ളിക്കാമായിരുന്നു. പക്ഷെ ഹിന്ദുദേവതകൾ മാത്രമായിരുന്നു അദ്ധേഹത്തിന്റെ ചായക്കൂട്ടുകൾക്ക് പഥ്യംഅതും പോട്ടെ എന്ന് വക്കാം. അമൃതാനന്തമയിദേവിയെ കുറിച്ച് എഴുതിയ ഗ്രന്ഥകാരിയെ ഇന്റർവ്യൂ ചെയ്തതിനെയും മാധവിക്കുട്ടിയെ കുറിച്ച് എഴുതിയ ഗ്രന്ഥകാരിയെ ഇന്റർവ്യൂ ചെയ്യാതിരുന്നതിനെയും ന്യായീകരിച്ചു പ്രമുഖ കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ബ്രിട്ടാസ് പറഞ്ഞത് പോലെ എന്ത് വരക്കണം എന്ത് വരക്കണ്ട എന്നത് ഹുസൈൻന്റെ സ്വാതന്ത്ര്യം ആണെന്ന് വിചാരിക്കാം.

പക്ഷെ കേരളം കമ്മ്യൂണിസ്റ്റ്കാർ ഭരി ച്ചിരുന്ന കാലത്ത്സിപിഎംകാരനായ എം. ബേബി മന്ത്രിയായുള്ള സാംസ്കാരിക വകുപ്പിന്റെ 'രവിവർമ പുരസ്കാരം' സകല ഹിന്ദുക്കളെയും വെല്ലുവിളിക്കുന്നതിനു തുല്യമായി, ഇത്തരം ചിത്രങ്ങൾ വരച്ചതിനു വിമർശനം നേരിട്ട് കൊണ്ടിരുന്ന എം.എഫ് ഹുസൈന് തന്നെ കൊടുക്കണമെന്ന് എന്തായിരുന്നു പാർടിക്ക് ഇത്ര വാശിഇന്നിപ്പോൾ മുഖമില്ലാത്ത ഏതോ ഒരുത്തൻ കന്യാമറിയതിന്റെ ഒരു ചിത്രം ഫേസ്ബുക്ക് എന്ന പൂരപ്പറമ്പിൽ വച്ചതിനു പാർടി ഒന്നടങ്കം ഇറങ്ങിയിരിക്കുന്നു, ക്രൈസ്തവരോട് മാപ്പ് പറയാൻഒരു സാധാരണ വിശ്വാസി പോലും എതിർപ്പുമായി മുന്നോട്ടു വന്നിട്ടില്ലാത്ത ഒരു കാര്യത്തിനായിരുന്നു ഇതെന്ന് ഓർക്കണം.
മറിച്ച് എം.എഫ് ഹുസൈന്റെ കാര്യത്തിലോഭാരതം മുഴുവനുമുള്ള ഹിന്ദുക്കളുടെ എതിർപ്പിനെ പുല്ലുവില കൽപ്പിച്ചാണ് കേരളസർക്കാരിന്റെ പട്ടും വളയും വാങ്ങാൻ കമ്മ്യുനിസ്റ്റുകാർ അയാളെ ക്ഷണിച്ചത്! പിന്നീട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു ഇവിടുത്തെ ഹൈന്ദവർക്ക് അപമാനം ഒഴിവാക്കാൻ എന്നത് ചരിത്രം.

കന്യാമറിയം വിഷയവുമായി ബന്ധമില്ലാത്തതെങ്കിലും ഒരു താരതമ്യം കൂടി ചൂണ്ടികാണിക്കേണ്ടത് സന്ദർഭോചിതമായിരിക്കും എന്ന് കരുതുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപ് സന്തോഷ് മാധവൻ എന്ന ഒരു കപട  സന്യാസിയെ സ്ത്രീവിഷയവും മറ്റുമായി ബന്ധപ്പെട്ടു പോലീസ് പിടിച്ചപ്പോൾ കേരളത്തിലെ സകല ഹിന്ദുസന്യാസിമാരെയും അവരുടെ ആശ്രമങ്ങളെയും ആക്രമിച്ചു ഡി.വൈ.എഫ്. പ്രവർത്തകർ ദിവസങ്ങളോളം അഴിഞ്ഞാടിയത് നമ്മൾ ചാനലുകളിൽ കണ്ടു. എന്നാൽ അതിനു സമാനമായ സ്ത്രീപീഡന/ശിശുപീഡന കേസുകളിൽ നിരവധി ക്രിസ്തീയ പുരോഹിതന്മാർ പോലിസ് പിടിയിലാവുന്ന അനവധി നിരവധി സംഭവങ്ങൾ കേരളത്തിൽ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ഈ അടുത്ത കാലത്തെ 2 ഉദാഹരങ്ങളാണ് 9-ാം ക്ലാസ്സുകാരിയെ പള്ളിയിൽ വച്ച് പീഡിപ്പിച്ച കേസിൽ പോലിസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന കോട്ടപ്പുറം ഇടവകയിൽ പെട്ട പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. എഡ്വിന്‍ ഫിഗരസും, മറ്റൊരു പീഡന കേസിൽ ഒളിവിൽ പോയിരിക്കുന്ന തൃശൂർ ഇടവകയിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദർ കൊക്കനും.

ഇവിടെയൊന്നും ഒരു കുട്ടി സഖാവും ഒരു ഡിഫിക്കാരനും ഒരു അരമനയും തല്ലിപ്പൊളിക്കാൻ പോയില്ല. ഏതെങ്കിലും കമ്മ്യൂണിസ്റ്റ്കാരനോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോ ഒരു പ്രസ്ഥാവനയെങ്കിലും നടത്തിയിരുന്നോ എന്ന് ചിന്തിച്ചാൽ മാത്രം മതി അവരുടെ മതേതരത്വം എന്ന കാപട്യം മനസിലാക്കാൻ.

Tailpiece: അപ്പോൾ ഇതിൽ നിന്നെല്ലാം മനസിലാവുന്നത് കമ്മ്യൂണിസ്റ്റ്കാർക്ക് മതേതരത്വം എന്ന് പറഞ്ഞാൽ നല്ല 'മൂത്ത ഹിന്ദു വിരോധം' ആണ് എന്നാണ്. അത്  മനസിലായിട്ടും മനസിലായില്ല എന്ന് നടിക്കുന്നവർ പാർടി മുഖേന തൊഴിൽ നേടിയതിന്റെ പേരിൽ നട്ടെല്ല് വളച്ചു ചെങ്കൊടിപിടിക്കേണ്ട ഗതികേടിലുള്ള ഹിന്ദുസഖാകൾ മാത്രമാണെന്ന്പാർടി തിരിച്ചറിയുന്ന കാലം അതിവിദൂരമോന്നുമല്ല.

No comments:

Post a Comment