ജയലളിത ആരോഗ്യത്തോടെ ഭരിക്കുന്ന കാലത്തു തന്നെ തമിഴ് രാഷ്ട്രീയം പിൻവാതിലിലൂടെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ള ആ 'മാന്നാർഗുഡി മാഫിയ' ഇനി തങ്ങളെ തടയാൻ ഒരു ശക്തിക്കുമാവില്ല എന്നുറപ്പിച്ച സന്ദർഭം. രാഷ്ട്രീയ-ഭരണ അനിശ്ചിതത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തും എന്നുറപ്പാക്കിയ ആ സന്ദർഭത്തിലാണ്, ജയലളിത ആശുപത്രിയിലായതു മുതൽ ഓരോ നിമിഷവും സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന മോദിയുടെ കേന്ദ്ര സർക്കാരും ബിജെപിയും ചടുലമായ ഇടപെടലുകളുടെ, കൃത്യമായി പറഞ്ഞാൽ അഞ്ചോ ആറോ മണിക്കൂറുകൾക്കുള്ളിൽ 'മാന്നാർഗുഡി മാഫിയ'യുടെ സകല സ്വപ്നങ്ങളും തകർത്ത് തരിപ്പണമാക്കുന്നത്.
ഡൽഹിയിലും ചെന്നൈയിലും ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന അണിയറക്കഥകൾ വിശ്വസിക്കാമെങ്കിൽ ഇങ്ങനെയാണ് തമിഴ് നാട് രാഷ്ട്രീയത്തെ വലിയൊരപകടത്തിൽ നിന്ന് രക്ഷിച്ച ആ പൊളിറ്റിക്കൽ സർജിക്കൽ സ്ട്രൈക്ക് അരങ്ങേറിയത്:
05-12-2016 05:05PM: പനീർ സെൽവത്തെ ഒഴിവാക്കിയുള്ള AIADMK MLAമാരുടെ ഒരു മീറ്റിംഗ് നടക്കുന്നു. ശശികലയെ പാർട്ടി അധ്യക്ഷ ആക്കുക, ശശികലയുടെ വിശ്വസ്തൻ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു ആ മീറ്റിംഗിന്റെ അജണ്ട. 17 MLAമാരുടെ പിന്തുണ അതിനുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
05:45 PM: ഡൽഹിയിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ആ മീറ്റിംഗ് നിർത്തി വക്കപ്പെടുന്നു.
06:04 PM: സംസ്ഥാന ബിജെപിയിലെ കരുത്തയായ ഒരു വനിതാ നേതാവും മുതിർന്ന ഒരു കേന്ദ്ര മന്ത്രിയും അപ്പോളോ ആശുപത്രിയിൽ എത്തി ശശികലയും കൂട്ടരുമായി സംസാരിക്കുന്നു.
06:57 PM: ആ രണ്ടുനേതാക്കളും ചർച്ച പൂർത്തിയാക്കി പുറത്തു വരുന്നു. വളഞ്ഞ വഴിയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കിൽ എത്ര കനത്ത നാശനഷ്ടങ്ങൾ ആയിരിക്കും കേന്ദ്ര സർക്കാർ ചെയ്യാൻ പോകുന്നത് എന്ന് മാന്നാർഗുഡി മാഫിയയെ ബോധ്യപ്പെടുത്തിയുള്ള വരവാണ്.
07:10 PM: ശശികലയും കൂട്ടരും അപ്പോളോ ആശുപത്രിയുടെ രണ്ടാം നിലയിൽ ഉള്ള 207 ആം നമ്പർ മുറിയിൽ അടിയന്തിര യോഗം ചേരുന്നു. കേന്ദ്ര സർക്കാരിന്റെ ഭീഷണിക്കു വഴങ്ങാതെ നിവൃത്തിയില്ല എന്ന തീരുമാനത്തിലേക്കവർ എത്തുന്നു.
11:10 PM: AIADMK MLAമാർ ഒരിക്കൽ കൂടി മീറ്റിംഗ് കൂടുന്നു. ഇത്തവണ പനീർ സെൽവം ഉണ്ട്. അങ്ങനെ മോദിയുടെ ആശീർവാദത്തോടെ OPS മുഖ്യമന്ത്രിയാവുന്നു.
00:10 AM: ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
00:50 AM: പനീർസെൽവം ഗവർണറെ കാണുന്നു. പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ജയലളിതയുടെ കാബിനറ്റ് നിലനിർത്തുന്നു.
അങ്ങനെ ജലയാളിതയുടെ മരണം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടായിരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സുഗ്രീവാജ്ഞ പാലിക്കപ്പെട്ടു. ഭരണ സ്തംഭനത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്തിലേക്കും തീർച്ചയായും കൂപ്പുകുത്തുമായിരുന്ന തമിഴ് നാട്ടിൽ അങ്ങനെ മോദി സർക്കാരിന്റെയും ബിജെപി നേതൃത്വത്തിന്റെയും ദീർഘ വീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി അതന്ത്യം സുഗമമായി അധികാര കൈമാറ്റം നടന്നു, ഒരു സർജിക്കൽ സ്ട്രൈക്കിന്റെ കൃത്യതയോടെയും രഹസ്യസ്വഭാവത്തോടെയും.
കേന്ദ്രത്തിലുള്ള അധികാരവും വളരെക്കാലങ്ങളായി മോദിയുടെ അടുത്ത സൃഹുത്തായിരുന്നു ജയലളിത എന്ന വസ്തുതയാണ് മോദിക്ക് കാര്യങ്ങളിൽ ഇടപെടാൻ സാഹചര്യം ഒരുക്കിയത്.

NDA ഘടകകക്ഷി പോലുമല്ലാത്ത ഒരു പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇത്തരത്തിൽ നിർണായകമായ ഇടപെടൽ നടത്താനായി എന്നത് ഇനിയങ്ങോട്ടുള്ള തമിഴ് നാട് രാഷ്ട്രീയത്തിന്റെ ഗതി ഏതു ദിശയിൽ ആയിരിക്കും എന്നതിന്റെ വ്യക്തമായ സൂചന തന്നെയായാണ് പലരും ഇതിനെ കാണുന്നത്. ജയലളിതയില്ലാത്ത AIADMKയും, 2G അഴിമതിയിൽ തകർന്ന, സ്റ്റാലിൻ-അഴഗിരി പോരിൽ ക്ഷീണിച്ചു കൊണ്ടിരിക്കുന്ന, പ്രായാധിക്യത്തിൽ തളർന്ന കരുണാനിധിയുടെ DMK യും ബാക്കി വക്കുന്ന വലിയ രാഷ്ട്രീയ ശൂന്യത നികത്താൻ ഏറ്റവും കൂടുതൽ പ്രയത്നം നടത്താൻ പോകുന്നത് ബിജെപിയായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. കേന്ദ്രത്തിലെ അധികാരവും,പുതിയ സർക്കാരിന് നിലനിൽപ്പിനു വേണ്ടി കേന്ദ്രത്തിന്റെ സംരക്ഷണം വേണ്ടി വരുമെന്നതും ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്ന ഘടകങ്ങൾ ആണ്. എന്തായാലും പ്രവചനം എളുപ്പമല്ലാത്ത തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇനിയുള്ള നാളുകൾ വലിയ ആകാംഷകൾ നിറഞ്ഞതായിരിക്കും.
ഇനി മാന്നാർഗുഡി മാഫിയയുടെ ചരിത്രം ഒന്ന് നോക്കാം:
വീഡിയോ കാസറ്റ് വാടകകയ്ക്കു കൊടുത്തും കല്യാണ വീഡിയോ എടുത്തും നടന്നിരുന്ന കാലത്ത് സിനിമ നടിയാകണമെന്ന മോഹമാണ് ഭര്‍ത്താവ് നടരാജന്‍ വഴി ശശികലയെ ജയലളിതയുടെ അടുത്തെത്തിച്ചത്. മന്നാര്‍കുടിയില്‍ നിന്നും 40-ലേറെ വാല്യക്കാരുമായാണ് ശശികല പോയസ് ഗാര്‍ഡനിലേക്ക് കാലെടുത്തു വെക്കുന്നത്.
ജയലളിതയുടെ വലം കൈ ആയിരുന്ന ശശികലയുടെ വളര്‍ച്ചയില്‍ നിഴലുകളൊരുപാട് കൂടെയുണ്ടായിരുന്നു. ശശികലയുടെ മരുമകനെ ദത്തു പുത്രനാക്കിയതിനു പുറമേ, പാര്‍ട്ടിയിലേക്കും അധികാര സ്ഥാനങ്ങളിലേക്കും അവരുടെ ബന്ധുക്കളുടെ കുത്തൊഴുക്കായിരുന്നു പിന്നെ. ഭീഷണികളിലൂടെ സ്വത്ത് കൈക്കലാക്കുന്ന ശശികലയുടെ ബന്ധുക്കള്‍ അമ്മയുടെ പേരില്‍ അഴിഞ്ഞാടി. 2004 കാലഘട്ടത്തില്‍ നൂറോളം വരുന്ന ശശികലയുടെ ബന്ധുസംഘമാണ് പാര്‍ട്ടിക്കുള്ളിലും സംസ്ഥാനത്തും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത സംഘമായി വിലസിയത്. അങ്ങനെയാണ് മന്നാര്‍കുടി മാഫിയയെന്ന് ശശികലയുടെ ബന്ധുബലം കുപ്രസിദ്ധിയാര്‍ജിക്കുന്നത്. അമ്മയുടെ പേരില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ഉൾപ്പടെ വഴിവിട്ട് പലതും ചെയ്തതിന്റെ പേരിലാണ് ശശികലയുടെ ഭര്‍ത്താവ് നടരാജനെ ജയലളിത പടിയടച്ചു പുറത്താക്കുന്നത്. അപ്പോഴും ശശികല അമ്മയ്‌ക്കൊപ്പം ഉറച്ചു നിന്നു.
ഒരിക്കല്‍ ജയലളിതയോട് അടുത്ത സുഹൃത്തും അന്നു ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദി പോലും ശശികലയുടെയും ബന്ധുജന സൈന്യത്തിന്റെയും അക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശശികലയുടെ മന്നാര്‍കുടി മാഫിയയെ ഭയന്ന് നിക്ഷേപകര്‍ തമിഴ്‌നാട് വിടുന്നുവെന്ന മുന്നറിയിപ്പാണ് അന്നു മോദി നല്‍കിയത്.

No comments:
Post a Comment