Thursday, December 8, 2016

തമിഴ്‌നാടിനെ മന്നാര്‍കുടി മാഫിയയിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു സർജിക്കൽ സ്ട്രൈക്കിന്റെ കഥ!

05-12-2016: 'ജയലളിതക്ക് കാർഡിയാക് അറസ്റ്റ്', 'തമിഴകത്തിന്റെ പ്രിയപ്പെട്ട 'അമ്മ' അത്യാസന്ന നിലയിൽ' എന്ന് വാർത്ത വന്നതിന് പിറ്റേന്നത്തെ പ്രഭാതം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ സംഘർഷം മുറ്റിയ അന്തരീക്ഷം. ജയലളിതയുടെ മരണം ഉറപ്പാക്കിയ സാഹചര്യത്തിൽ അപ്പോളോ ഹോസ്പിറ്റലിനെ കേന്ദ്രീകരിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു കൊട്ടാരവിപ്ലവത്തിനുള്ള അണിയൊരുക്കങ്ങൾ തകൃതിയിൽ നടക്കുന്നു. ജയലളിതയുടെ പ്രിയ തോഴി ശശികലയും അവരുടെ കുടുംബക്കാരും അടങ്ങിയ 'മന്നാര്‍കുടി മാഫിയ' എന്ന് കുപ്രസിദ്ധിയാർജ്ജിച്ച എ.ഐ.എ.ഡി.എം.കെയിലെ ഒരു പ്രബല വിഭാഗം ആയിരുന്നു ആ നീക്കങ്ങൾക്ക് പിന്നിൽ.

ജയലളിത ആരോഗ്യത്തോടെ ഭരിക്കുന്ന കാലത്തു തന്നെ തമിഴ് രാഷ്ട്രീയം പിൻവാതിലിലൂടെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ള ആ 'മാന്നാർഗുഡി മാഫിയ' ഇനി തങ്ങളെ തടയാൻ ഒരു ശക്തിക്കുമാവില്ല എന്നുറപ്പിച്ച സന്ദർഭം. രാഷ്ട്രീയ-ഭരണ അനിശ്ചിതത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തും എന്നുറപ്പാക്കിയ ആ സന്ദർഭത്തിലാണ്, ജയലളിത ആശുപത്രിയിലായതു മുതൽ ഓരോ നിമിഷവും സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന മോദിയുടെ കേന്ദ്ര സർക്കാരും ബിജെപിയും ചടുലമായ ഇടപെടലുകളുടെ, കൃത്യമായി പറഞ്ഞാൽ അഞ്ചോ ആറോ മണിക്കൂറുകൾക്കുള്ളിൽ 'മാന്നാർഗുഡി മാഫിയ'യുടെ സകല സ്വപ്നങ്ങളും തകർത്ത് തരിപ്പണമാക്കുന്നത്.

 
ഡൽഹിയിലും ചെന്നൈയിലും ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന അണിയറക്കഥകൾ വിശ്വസിക്കാമെങ്കിൽ ഇങ്ങനെയാണ് തമിഴ് നാട് രാഷ്ട്രീയത്തെ വലിയൊരപകടത്തിൽ നിന്ന് രക്ഷിച്ച ആ പൊളിറ്റിക്കൽ സർജിക്കൽ സ്ട്രൈക്ക് അരങ്ങേറിയത്:

05-12-2016 05:05PM: പനീർ സെൽവത്തെ ഒഴിവാക്കിയുള്ള AIADMK MLAമാരുടെ ഒരു മീറ്റിംഗ് നടക്കുന്നു. ശശികലയെ പാർട്ടി അധ്യക്ഷ ആക്കുക, ശശികലയുടെ വിശ്വസ്തൻ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു ആ മീറ്റിംഗിന്റെ അജണ്ട. 17 MLAമാരുടെ പിന്തുണ അതിനുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

05:45 PM: ഡൽഹിയിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ആ മീറ്റിംഗ് നിർത്തി വക്കപ്പെടുന്നു.

06:04 PM: സംസ്ഥാന ബിജെപിയിലെ കരുത്തയായ ഒരു വനിതാ നേതാവും മുതിർന്ന ഒരു കേന്ദ്ര മന്ത്രിയും അപ്പോളോ ആശുപത്രിയിൽ എത്തി ശശികലയും കൂട്ടരുമായി സംസാരിക്കുന്നു.

06:57 PM: ആ രണ്ടുനേതാക്കളും ചർച്ച പൂർത്തിയാക്കി പുറത്തു വരുന്നു. വളഞ്ഞ വഴിയിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കിൽ എത്ര കനത്ത നാശനഷ്ടങ്ങൾ ആയിരിക്കും കേന്ദ്ര സർക്കാർ ചെയ്യാൻ പോകുന്നത് എന്ന് മാന്നാർഗുഡി മാഫിയയെ ബോധ്യപ്പെടുത്തിയുള്ള വരവാണ്.

07:10 PM: ശശികലയും കൂട്ടരും അപ്പോളോ ആശുപത്രിയുടെ രണ്ടാം നിലയിൽ ഉള്ള 207 ആം നമ്പർ മുറിയിൽ അടിയന്തിര യോഗം ചേരുന്നു. കേന്ദ്ര സർക്കാരിന്റെ ഭീഷണിക്കു വഴങ്ങാതെ നിവൃത്തിയില്ല എന്ന തീരുമാനത്തിലേക്കവർ എത്തുന്നു.

11:10 PM: AIADMK MLAമാർ ഒരിക്കൽ കൂടി മീറ്റിംഗ് കൂടുന്നു. ഇത്തവണ പനീർ സെൽവം ഉണ്ട്. അങ്ങനെ മോദിയുടെ ആശീർവാദത്തോടെ OPS മുഖ്യമന്ത്രിയാവുന്നു.

00:10 AM: ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.

00:50 AM: പനീർസെൽവം ഗവർണറെ കാണുന്നു. പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ജയലളിതയുടെ കാബിനറ്റ് നിലനിർത്തുന്നു.

അങ്ങനെ ജലയാളിതയുടെ മരണം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടായിരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സുഗ്രീവാജ്ഞ പാലിക്കപ്പെട്ടു. ഭരണ സ്തംഭനത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്തിലേക്കും തീർച്ചയായും കൂപ്പുകുത്തുമായിരുന്ന തമിഴ് നാട്ടിൽ അങ്ങനെ മോദി സർക്കാരിന്റെയും ബിജെപി നേതൃത്വത്തിന്റെയും ദീർഘ വീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി അതന്ത്യം സുഗമമായി അധികാര കൈമാറ്റം നടന്നു, ഒരു സർജിക്കൽ സ്ട്രൈക്കിന്റെ കൃത്യതയോടെയും രഹസ്യസ്വഭാവത്തോടെയും.

കേന്ദ്രത്തിലുള്ള അധികാരവും വളരെക്കാലങ്ങളായി മോദിയുടെ അടുത്ത സൃഹുത്തായിരുന്നു ജയലളിത എന്ന വസ്തുതയാണ് മോദിക്ക് കാര്യങ്ങളിൽ ഇടപെടാൻ സാഹചര്യം ഒരുക്കിയത്. 



NDA ഘടകകക്ഷി പോലുമല്ലാത്ത ഒരു പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇത്തരത്തിൽ നിർണായകമായ ഇടപെടൽ നടത്താനായി എന്നത് ഇനിയങ്ങോട്ടുള്ള തമിഴ് നാട് രാഷ്ട്രീയത്തിന്റെ ഗതി ഏതു ദിശയിൽ ആയിരിക്കും എന്നതിന്റെ വ്യക്തമായ സൂചന തന്നെയായാണ് പലരും ഇതിനെ കാണുന്നത്. ജയലളിതയില്ലാത്ത AIADMKയും, 2G അഴിമതിയിൽ തകർന്ന, സ്റ്റാലിൻ-അഴഗിരി പോരിൽ ക്ഷീണിച്ചു കൊണ്ടിരിക്കുന്ന, പ്രായാധിക്യത്തിൽ തളർന്ന കരുണാനിധിയുടെ DMK യും ബാക്കി വക്കുന്ന വലിയ രാഷ്ട്രീയ ശൂന്യത നികത്താൻ ഏറ്റവും കൂടുതൽ പ്രയത്നം നടത്താൻ പോകുന്നത് ബിജെപിയായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. കേന്ദ്രത്തിലെ അധികാരവും,പുതിയ സർക്കാരിന് നിലനിൽപ്പിനു വേണ്ടി കേന്ദ്രത്തിന്റെ സംരക്ഷണം വേണ്ടി വരുമെന്നതും ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്ന ഘടകങ്ങൾ ആണ്. എന്തായാലും പ്രവചനം എളുപ്പമല്ലാത്ത തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇനിയുള്ള നാളുകൾ വലിയ ആകാംഷകൾ നിറഞ്ഞതായിരിക്കും.

ഇനി മാന്നാർഗുഡി മാഫിയയുടെ ചരിത്രം ഒന്ന് നോക്കാം:

വീഡിയോ കാസറ്റ് വാടകകയ്ക്കു കൊടുത്തും കല്യാണ വീഡിയോ എടുത്തും നടന്നിരുന്ന കാലത്ത് സിനിമ നടിയാകണമെന്ന മോഹമാണ് ഭര്‍ത്താവ് നടരാജന്‍ വഴി ശശികലയെ ജയലളിതയുടെ അടുത്തെത്തിച്ചത്. മന്നാര്‍കുടിയില്‍ നിന്നും 40-ലേറെ വാല്യക്കാരുമായാണ് ശശികല പോയസ് ഗാര്‍ഡനിലേക്ക് കാലെടുത്തു വെക്കുന്നത്. 



ജയലളിതയുടെ വലം കൈ ആയിരുന്ന ശശികലയുടെ വളര്‍ച്ചയില്‍ നിഴലുകളൊരുപാട് കൂടെയുണ്ടായിരുന്നു. ശശികലയുടെ മരുമകനെ ദത്തു പുത്രനാക്കിയതിനു പുറമേ, പാര്‍ട്ടിയിലേക്കും അധികാര സ്ഥാനങ്ങളിലേക്കും അവരുടെ ബന്ധുക്കളുടെ കുത്തൊഴുക്കായിരുന്നു പിന്നെ. ഭീഷണികളിലൂടെ സ്വത്ത് കൈക്കലാക്കുന്ന ശശികലയുടെ ബന്ധുക്കള്‍ അമ്മയുടെ പേരില്‍ അഴിഞ്ഞാടി. 2004 കാലഘട്ടത്തില്‍ നൂറോളം വരുന്ന ശശികലയുടെ ബന്ധുസംഘമാണ് പാര്‍ട്ടിക്കുള്ളിലും സംസ്ഥാനത്തും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത സംഘമായി വിലസിയത്. അങ്ങനെയാണ് മന്നാര്‍കുടി മാഫിയയെന്ന് ശശികലയുടെ ബന്ധുബലം കുപ്രസിദ്ധിയാര്‍ജിക്കുന്നത്. അമ്മയുടെ പേരില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ഉൾപ്പടെ വഴിവിട്ട് പലതും ചെയ്തതിന്റെ പേരിലാണ് ശശികലയുടെ ഭര്‍ത്താവ് നടരാജനെ ജയലളിത പടിയടച്ചു പുറത്താക്കുന്നത്. അപ്പോഴും ശശികല അമ്മയ്‌ക്കൊപ്പം ഉറച്ചു നിന്നു.

ഒരിക്കല്‍ ജയലളിതയോട് അടുത്ത സുഹൃത്തും അന്നു ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദി പോലും ശശികലയുടെയും ബന്ധുജന സൈന്യത്തിന്റെയും അക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശശികലയുടെ മന്നാര്‍കുടി മാഫിയയെ ഭയന്ന് നിക്ഷേപകര്‍ തമിഴ്‌നാട് വിടുന്നുവെന്ന മുന്നറിയിപ്പാണ് അന്നു മോദി നല്‍കിയത്.

Sunday, November 20, 2016

Demonetization: മോദി പ്രതിപക്ഷത്തിനോട് നന്ദി പറയുകയായിരിക്കുമോ!

500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ ജനുവരി ഒന്ന് വരെ കാത്തിരിക്കണം. ഈ ഘട്ടത്തിൽ ഡീമോണിടൈസേഷൻ പ്രഖ്യാപനം വന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഒന്ന് വിലയിരുത്തുകയാണ് ഈ ലേഖനം. 

അതിലേക്ക് വരുന്നതിന് മുൻപ് ജനുവരി ഒന്നിന് എങ്ങിനെയാണ് ഇതിലെ വിജയപരാജയം നിശ്ചയിക്കുന്നത് എന്നൊന്ന് നോക്കാം:



രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ആകെയുള്ള കറൻസിയുടെ മൂല്യം ഏകദേശം 17.5 ലക്ഷം കോടി രൂപ (17.5 ട്രില്യൺ) വരുമെന്നാണ് പറയുന്നത്. അതിന്റെ ഏകദേശം 85% വരുമത്രെ ഇപ്പോൾ റദ്ദു ചെയ്യപ്പെട്ടിരിക്കുന്ന 500, 1000 നോട്ടുകളുടെ ആകെ മൂല്യം. ഏകദേശം 14 ലക്ഷം കോടി രൂപ വരുമത്. ആ കണക്കുപ്രകാരം ഈ നോട്ടുകൾ മാറ്റിയടുക്കാനുള്ള അവസാന തിയതിയായ ഡിസംബർ 31നകം ഈ 14 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകൾ സർക്കാരിൽ തിരിച്ചെത്തണം. ദീര്ഘകാലാടിസ്ഥാനത്തിലുള്ള ഫലം അറിഞ്ഞു തുടങ്ങാൻ അടുത്ത വർഷം രണ്ടാം പാദം വരെ കാത്തിരിക്കണമെങ്കിലും ഈ പദ്ധതിയുടെ ആദ്യ ഫലം ഡിസംബർ 31 കഴിഞ്ഞാൽ ഉടൻ അറിയാവുന്നതാണ്. അത് നിശ്ചയിക്കുന്നത് വളരെ ലളിതമാണ്. ഈ കാലാവധിക്കുള്ളിൽ 14 ലക്ഷം കോടി രൂപയുടേയും മുഴുവൻ 500, 1000 നോട്ടുകൾ മാറ്റിയെടുക്കപ്പെടുകയാണെകിൽ പദ്ധതി പരാജയമാണെന്ന് വിധിയെഴുതപ്പെടും. പക്ഷെ തിരിച്ചു വരുന്ന തുക എത്രമാത്രം കുറവാണോ അത്രയ്ക്ക് വലിയതായിരിക്കും വിജയം. ഉദാഹരണത്തിന് 10 ലക്ഷം കോടി രൂപയെ തിരിച്ചു വന്നുളളൂ എന്ന് കരുതുക. അതിന്റെ അർത്ഥം ബാക്കി വരുന്ന 4 ലക്ഷം കോടി രൂപ സർക്കാരിന്റെ നികുതി വല വെട്ടിച്ച് വച്ചിരിക്കുന്ന കള്ളപ്പണം ആയിരുന്നു എന്നും അത് തിച്ചടക്കാൻ രേഖകളിൽ ഇല്ലാത്തതിനാൽ അത് കൈവശം വച്ചിരിക്കുന്നവർക്ക് ഇനി അത് വെറും കടലാസ് കഷണങ്ങൾ മാത്രമായി മാറി എന്നുമാണ്. അതായത് 4 ലക്ഷം കോടി രൂപയുടെ ബ്ലാക്ക് മണി സമ്പദ് വ്യവസ്ഥയിൽ നിന്ന് പുറന്തള്ളപ്പെട്ടു, പദ്ധതി ഗംഭീര വിജയം!

ഡീമോണിടൈസേഷനിലൂടെ സർക്കാർ ഉദ്ദേശിക്കുന്ന മൂന്ന് ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ് മേൽ വിവരിച്ച കള്ളപ്പണം. അതിന്റെ കാര്യത്തിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. രണ്ടാമത്തെ കാര്യം, കാലങ്ങളായി പാകിസ്ഥാൻ കേന്ദ്രീകരിച്ചു ഇന്ത്യയിൽ എത്തിച്ചിരുന്ന കള്ളനോട്ട് ആണ്. മൂന്നാമത്തേതാണ് കള്ളനോട്ടും കള്ളപ്പണവും മുഖേന തീവ്രവാദത്തിന് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കൽ. ഇതിലൂടെ അവസാനത്തെ രണ്ടു ലക്ഷ്യങ്ങൾ നേടുമെന്നതിൽ ഏറ്റവും കടുത്ത രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായമില്ല എന്ന കാര്യം ആദ്യത്തെ ചർച്ചയുടെ ബഹളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകരുത്.

ഇനി ഡീമോണിടൈസേഷൻ പ്രഖ്യാപനത്തിന് ശേഷം ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ സാഹചര്യം നോക്കാം. ആരെല്ലാം ആർക്കൊപ്പ മാണെന്നും, ഇതിൽ രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്നതാരെന്നും, രാഷ്ട്രീയമായി പരിക്ക് പറ്റുന്നതാർക്കെന്നും നോക്കാം.

നവംബർ 8 ന് വൈകിട്ട് 8 മണിക്ക് പ്രധാനമന്ത്രി മോദി ഈ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ എങ്ങിനെയാണ് അതിനോട് പ്രതികരിച്ചതെന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമായിരുന്നു. രാജ്യത്തെ മൊത്തം ജനങ്ങളുടെ അഭൂതപൂർവമായ പിന്തുണയാണ് ആ തീരുമാനത്തിന് കിട്ടിയത്. അതിൽ സാദാരണക്കാരും, എല്ലാ പാർട്ടിയിലും പെട്ട രാഷ്ട്രീയക്കാരും, സിനിമ താരങ്ങളും, ബാങ്കിങ് മേഖലയിൽ നിന്നുള്ളവരും, കച്ചവടക്കാരും, തൊഴിലാളികളും, ബിസിനസുകാരും, ദേശീയ-അന്താരാഷ്ട്ര രംഗങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്ദ്ധരും എല്ലാവരും ഉണ്ടായിരുന്നു. ഇതിൽ നിന്നും മനസിലാവുന്നത് രാജ്യത്തിൻറെ നന്മക്ക് വേണ്ടിയുള്ള ഒരു ശക്തമായ നടപടിയാണിതെന്നതിൽ ആർക്കും തർക്കമില്ല എന്നാണ്.



അവിടെ നിന്ന് ഒന്ന് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ കാണുന്നത് നോട്ടുകൾ മാറ്റിയെടുക്കാനായി ബാങ്കിലും എ.ടി.എമ്മുകളിലും വരി നിന്ന് കഷ്ടപ്പെടുന്ന സാധാരണക്കാരെയാണ്. അതെല്ലാം അതിശയോക്തി കലർത്തി പ്രക്ഷേപണം ചെയ്യുന്ന പത്ര മാധ്യമങ്ങളെയുമാണ്. ഈ സാഹചര്യം സർക്കാരിനെതിരെ തിരിക്കാമോ എന്ന ശ്രമം നടത്തുന്ന, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്ന ഏതാനും ചില പ്രതിപക്ഷ പാർട്ടികളെയും കണ്ടു. 'ഏതാനും ചില' എന്ന വാക്കുപയോഗിക്കാൻ കാരണം പ്രതിപക്ഷ നിരയിലെ പലരും ഒന്നുകിൽ സർക്കാരിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ സർക്കാരിനെതിരെ നിലപാടെടുക്കാൻ തയ്യാറാവാതിരിക്കുകയോ ചെയ്തു എന്നതിനാലാണ്. മോദി വിരുദ്ധ ചേരിയിലെ പ്രമുഖനായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നയിക്, തമിഴ്‌നാട് സർക്കാർ, തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആർ എന്നിവരൊക്കെയാണ് ആ ഗണത്തിൽ പെട്ട പ്രതിപക്ഷം.



സർക്കാരിനെ എതിർക്കാൻ തുടങ്ങയിവരിലെ പ്രധാനികൾ കെജ്രിവാൾ, ഇടതു പക്ഷം, മമത ബാനർജി, രാഹുൽ ഗാന്ധി എന്നിവരാണ്. ഇവർക്കൊപ്പം ലാലു, മുലായം, മായാവതി എന്നിവരും. ഇനി ഇവരുടെ എതിർപ്പിനുള്ള പ്രത്യക്ഷമായ കാരണം എന്തെന്ന് നോക്കാം: ഈ തീരുമാനം കൊണ്ട് സാധാരണ ജനം കഷ്ടപ്പെടുന്നു, ബുദ്ധിമുട്ടുന്നു. തീരുമാനം നല്ലതായിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനായുള്ള വേണ്ട മുൻകരുതലുകൾ സർക്കാർ എടുത്തില്ല. ഇതാണ് ആ കാരണം.

ഇവിടെയാണ് ഇനിയങ്ങോട്ടുള്ള ദേശീയ രാഷ്ട്രീയം പുതിയ മാനങ്ങൾ കൈവരിക്കുന്നത്. ഇവിടെയാണ് മോദി എന്ന ജനസാമാന്യത്തിന്റെ മനസ് തൊട്ടറിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞനെ കാണുന്നത്. ഇവിടെയാണ് അദ്ദേഹം ഒരുക്കി വച്ച കെണിയിലേക്ക് ഓടിക്കയറുന്ന, രാഷ്ട്രീയ വൈര്യത്താൽ ദീർഘവീക്ഷണം നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ എതിരാളികളെ കാണുന്നത്.

കള്ളപ്പണം എന്ന വാക്ക് ഇന്ത്യൻ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകമാണ്. അകെ ജനസംഖ്യയുടെ 25 ശതമാനത്തോളം ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ. നഗരങ്ങളിലും ഗ്രാമങ്ങളിലും യഥാക്രമം 34 രൂപയും 28 രൂപയും ചലവഴിക്കാൻ ശേഷിയുള്ളവരെല്ലാം ദാരിദ്യ്രത്തിന് മുകളിൽ ആണ് ഈ കണക്ക് പ്രകാരം എന്ന് പറയുമ്പോൾ ഇനിയും വലിയൊരു ശതമാനം യഥാർത്ഥ ദാരിദ്ര്യം അനുഭവിക്കുന്നവർ തന്നെയെന്നു വേണം മനസിലാക്കാൻ. പിന്നെയുള്ള മറ്റൊരു വിഭാഗം, ഭൂരിഭാഗവും ശമ്പളം വാങ്ങുന്ന, മധ്യവർഗ്ഗമാണ്. അവർ ജനസംഖ്യയുടെ 30%ത്തിൽ മുകളിൽ വരുമെന്നാണ് കണക്ക്. അതായത് ഈ രാജ്യത്തെ ഏകദേശം 75-80 ശതമാനം ജനങ്ങളും സമ്പന്നതയുടെ ഏഴയലത്തു വരാൻ സാധിക്കാത്ത സാധാരണക്കാരാണെന്ന് ചുരുക്കം.

അവർക്ക് തങ്ങളുടെ ഈ ജീവിതസാഹചര്യങ്ങളിൽ അമർഷമുണ്ട്. രാജ്യത്തെ സമ്പത്ത് മുഴുവൻ വെറും വിരലിലെണ്ണാവുന്ന ശതമാനം ആളുകൾ അനുഭവിക്കുന്നതിൽ ധാർമിക രോഷമുണ്ടവന്. അഴിമതി, കള്ളപ്പണം എന്നിവയാണ് അതിനു മൂലകാരണമെന്നും അവനറിയാം. അങ്ങനെയാണ് അവന് കള്ളപ്പണം എന്ന വാക്ക് തിന്മയുടെ പര്യായമാവുന്നത്. ആ കള്ളപ്പണത്തിനെതിരെ പതിവ് വാചാടോപങ്ങൾക്കതീതമായി, തങ്ങൾക്കു സ്വയം തൊട്ടറിയാൻ സാധിക്കുന്ന, അതിശക്തമായ ഒരു നടപടിയെടുക്കാൻ ഒരാൾ വന്നാൽ അവർ എന്ത് ത്യാഗം സഹിച്ചും അതിന്റെ കൂടെ നിൽക്കും. ഇതിന്റെ തെളിവാണ് ഇപ്പോൾ രാജ്യമൊട്ടുക്ക് കാണുന്ന കഷ്ടപ്പാടിലും, ബുദ്ധിമുട്ടിലും ജനം സർക്കാരിന്റെ ഈ പദ്ധതിയെ തള്ളിപ്പറയുന്നില്ല, എന്ന് മാത്രമല്ല ഇത് കൊണ്ട് രാജ്യത്തിന് നല്ലതുണ്ടാവുമെങ്കിൽ അതിനു വേണ്ടി ഈ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണ് എന്ന് അവർ പറയുന്നത്. നടപടി തുടങ്ങി ഒരാഴ്ചക്ക് ശേഷം നടന്ന രണ്ടാമെത്തെ സർവേയിലും 82% ജനങ്ങളും ഇത് ശരിയായ നടപടിയെന്ന് വിശ്വസിക്കുന്നു എന്നാണ് പറയുന്നത്. പ്രഖ്യാപനം വന്ന രണ്ടു ദിവസത്തിന് ശേഷം നടന്ന സർവേയേക്കാൾ 4 ശതമാനത്തിന്റെ വർദ്ധനയായിരുന്നു അത്.



സാധാരണക്കാരന്റെ ഈ വികാരം, കള്ളപ്പണം എന്ന വാക്കിനോട് പോലുമുള്ള അവന്റെ അമർഷം തിരിച്ചറിയാൻ സാധിച്ചു എന്നിടത്താണ് മോദിയിലെ രാഷ്ട്രീയ ജീനിയസ് നമ്മൾ തിരിച്ചറിയുന്നത്. ഇപ്പോഴത്തെ താൽക്കാലിക ബുദ്ധിമുട്ടുകൾ, ഈ നടപടികൊണ്ട് രാജ്യത്തിനുണ്ടാവുന്ന ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും തുച്ഛമാണെന്നു അദ്ദേഹം തിരിച്ചറിയുന്നു. 

ഈ ബുദ്ധിമുട്ടുകൾ തികച്ചും അപ്രതീക്ഷിതവുമല്ലായിരുന്നു. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഈ പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവും എന്ന് അദ്ധേഹം ജനങ്ങളോട് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ നന്മക്ക് വേണ്ടി കുറച്ചു കഷ്ടപ്പാട് സഹിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് അവരോട് ആവശ്യപ്പെടാനുള്ള ആർജ്ജവവും അന്നദ്ദേഹം കാണിച്ചിരുന്നു.

ആദ്യ കുറച്ചു ദിവസത്തേക്ക് ജനത്തിന് ബുദ്ധിമുട്ട്, ഒന്ന് രണ്ട് മാസത്തേക്ക് സാമ്പത്തിക രംഗത്ത് ഒരു മാന്ദ്യം, അടുത്ത പാദത്തിൽ ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) ഉണ്ടാവാൻ സാധ്യതയുള്ള കുറവ് ഇതൊക്കെയുണ്ടാവാൻ സാധ്യതയുള്ളപ്പോൾ അതിനു ശേഷം അഭൂതപൂർവമായ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് (സാമ്പത്തിക ശാസ്ത്രതിന്റെ ഭാഷയിൽ 'ഹോക്കി സ്റ്റിക്' വളർച്ച ) ദേശീയ-അന്തർദേശിയ സാമ്പത്തിക വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നത്. അങ്ങിനെ വിജയം ഉറപ്പിച്ച ഒരു കളിക്കാണ് മോദി തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് കാണാൻ കഴിയും. 



അപ്പോൾ എതിർക്കുന്നവരോ. ഫെഡറൽ സംവിധാനത്തിൽ ഊറ്റം കൊള്ളുന്ന അവർ. രാജ്യത്തിൻറെ പൊതു നന്മക്കു വേണ്ടി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം നടപ്പാക്കാൻ സഹായിക്കേണ്ടിയിരുന്ന അവർ. അതിന്റെ പേരിൽ ജനത്തിനുണ്ടായ കഷ്ടതകൾ ലഘൂകരിക്കാൻ ചുമതലപ്പെട്ട അവർ. ഇന്ന് ഈ ഉദ്യമത്തിൽ പരാജയപ്പെട്ടാൽ ഒരു പക്ഷെ ഇനി ഭാവിയിലൊരിക്കലും ഒരു സർക്കാരും ഇതിനു ധൈര്യപ്പെടില്ല എന്നുറപ്പുള്ള, ഈ ഒരു ചരിത്ര സന്ധിയിൽ രാഷ്ട്രനന്മക്കൊപ്പം നിൽക്കേണ്ട അവർ. ആ അവർ ചെയ്തത് ഏതാനും ദിവസങ്ങളുടെ മാത്രം പ്രശ്നമായ 'ജനങ്ങളുടെ ബുദ്ധിമുട്ട്' എന്ന ന്യായം നിരത്തി ഈ ഉദ്യമത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് അവർ ചെയ്തത്. ന്യായാന്യായങ്ങളുടെ, ശരിതെറ്റുകളുടെ ദ്വന്ദത്തിൽ ഇത് ജനമനസുകളിൽ, ചരിത്രത്തിൽ രേഖപ്പെടുത്തുക ഇങ്ങനെയായിരിക്കും: "മോദി എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു കള്ളപ്പണക്കാർക്കെതിരെ, രാജ്യത്തിന് വേണ്ടി, രാജ്യത്തെ സാധാരണക്കാരന്റെ നല്ല നാളെകൾക്കു വേണ്ടി, യുദ്ധം നയിച്ചപ്പോൾ അദ്ദേഹത്തിനെ എതിർത്ത് കള്ളപ്പണക്കാർക്ക് അനുകൂലമായി നടപടിയെടുത്ത നേതാക്കളായിരുന്നു കെജ്‌രിവാൾ, യെച്ചൂരി, മമത, രാഹുൽ ഗാന്ധി എന്നിവർ". കള്ളപ്പണത്തിനെതിരെയുള്ള ധർമ്മയുദ്ധത്തിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുക എന്ന കെണിയിൽ അവർ വീഴുകയായിരുന്നു. ഈ പോരാട്ടത്തിൽ മോദി കള്ളപ്പണക്കാർക്കെതിരെയുള്ള പക്ഷത്തെ നയിക്കുമ്പോൾ അദ്ദേഹത്തെ എതിർക്കുന്നവർ സ്വാഭാവികമായും കള്ളപ്പണക്കാർക്കൊപ്പമുള്ള പക്ഷം ആണ് പിടിച്ചിരിക്കുന്നതെന്ന്ചിത്രീകരിക്കപ്പെടുകയാണ്. ഇതാണ് എതിർപക്ഷം തിരിച്ചറിയാൻ വൈകുന്നത്. ഈ കെണി മുന്കൂട്ടിത്തിരിച്ചറിഞ്ഞ സുരക്ഷിതമായ അകലം പാലിച്ചവരാണ് നിതീഷ്കുമാറും, നവീൻ പ്ടനായിക്കും പ്രതിനിധാനം ചെയ്യുന്ന പ്രതിപക്ഷത്തെ മറുപക്ഷം.                   

രാജ്യത്തിൻറെ അഭിമാനം കാക്കാൻ അതിർത്തി കടന്ന് ശത്രുരാജ്യത്തെ തീവ്രവാദ സങ്കേതങ്ങൾ തകർക്കാൻ ചങ്കൂറ്റം കാണിച്ച മോദി. പാർട്ടി ജീവന്മരണ പോരാട്ടമായി കാണുന്ന, പടിവാതിൽക്കൽ എത്തി നിൽക്കുന്ന, തന്ത്രപ്രധാനമായ തിരഞ്ഞെടുപ്പുകൾ പോലും വകവെക്കാതെ, എല്ലാ എതിർപ്പികളെയും തൃണവൽഗണിച്ച്, രാജ്യത്തിൻറെ രക്തം ഊറ്റിക്കുടിക്കുന്ന കള്ളപ്പണ/കള്ളനോട്ട് സങ്കേതങ്ങൾക്കെതിരെയും നടപടിയെടുക്കാൻ '56 ഇഞ്ചിന്റെ' നെഞ്ചൂക്ക് കാണിച്ച മോദി. അതെ, അദ്ദേഹം ചരിത്രം തന്നെ എങ്ങിനെ രേഖപ്പെടുത്തണം എന്ന് (തന്റെ 'ലെഗസി' എന്തായിരിക്കണമെന്ന്) എഴുതി വക്കുകയാണ്. 



പിറ്റേന്ന് നവംബർ 9ന് ഇറങ്ങിയ ഇറങ്ങിയ അന്താരാഷ്‌ട്ര മാധ്യങ്ങളിൽ മുഴുവൻ മോദിയുടെ ഈ നീക്കത്തെ അഭിനന്ദിച്ചു കൊണ്ടാണ് വാർത്തകൾ വന്നത്. 

ഒരു സിംഗപ്പൂർ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു പക്ഷെ അടുത്ത തലമുറ അവരുടെ പാഠപുസ്തകത്തിൽ രാഷ്ട്രപിതാവ് ഗാന്ധിജി എന്ന് പഠിക്കുന്നതിനൊപ്പം ആധുനിക ഇന്ത്യയുടെ ശിൽപി നരേന്ദ്ര മോഡി എന്നും പഠിക്കുമായിരിക്കും. ഇന്ത്യയിൽ പുതിയൊരു ലീ ക്വാൻ യൂ പിറന്നിരിക്കുന്നു എന്നാണ് ആ പത്രത്തിൽ വന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനും ഒരുപാടു വർഷങ്ങൾ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ സിംഗപ്പൂരിനെ ദരിദ്രത്തിൽ നിന്ന് കൈപിടിച്ചുയർത്തി ഇന്ന് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമാക്കി മാറ്റിയ നേതാവായിരുന്നു ലീ ക്വാൻ യൂ. 

Monday, November 14, 2016

ഒരു ശിശുദിന സംശയം


ശിശുദിനം വരുമ്പോഴൊക്കെ ആലോചിക്കാറുണ്ട് മറ്റ് നാടുകളിലൊക്ക നമ്മുടെ പോലെ തന്നെ അവിടങ്ങളിലെ നേതാക്കളുടെ ജന്മദിനം ആണോ Childrens Day ആയി ആഘോഷിക്കുന്നതെന്ന് ഒന്ന് അന്വേഷിക്കണമെന്ന്. എല്ലാ വർഷവും വിചാരിക്കുമെങ്കിലും 2016 ലെ ശിശുദിനമായ ഇന്നാണ് അതിന്  മുഹൂർത്തം ശരിയായത്. അപ്പൊൾ കഷ്ടപ്പെട്ട് തപ്പിയെടുത്ത കാര്യങ്ങൾ താല്പര്യമുള്ളവരുടെ അറിവിലേക്കായി കൂടി ഒന്ന് പങ്കു വെക്കാമെന്നു വച്ചു.



സംശയിച്ച പോലെ തന്നെ ഒരുമാതിരിപ്പെട്ട രാജ്യങ്ങളിൽ ഒന്നും അവരുടെ ഒരു നേതാവിന്റെയും പിറന്നാളിനല്ല ശിശുദിനം ആഘോഷിക്കുന്നത്.

കുട്ടികളുടെ അവകാശ പ്രഖാപന (Convention on the Rights of the Child) ദിനം ആയ നവംബർ 20 ആണ് UN അന്താരാഷ്‌ട്ര ചിൽഡ്രൻസ്ഡേ ആയി ആഘോഷിക്കുന്നത്. മറ്റ് ഒരുപാട് രാജ്യങ്ങളും ഇതെ ദിവസം തന്നെ അവരുടെ രാജ്യത്ത് ദേശിയ ശിശുദിനം ആയി ആചരിക്കുന്നു. ബ്രിട്ടൺ അടക്കം ഒരുവിധം യൂറോപ്യൻ രാജ്യങ്ങളെല്ലാം, രാജഭരണം നിലനിൽക്കുന്ന യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങൾ, ഇസ്രായേൽ, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, മലേഷ്യ എന്നിവ ഉദാഹരണം.


ഇനി മറ്റൊരു വിഭാഗം ആ ദിവസം തീരുമാനിച്ചിരിക്കുന്നത് എല്ലാ വർഷവും ഇന്ന മാസം ഇന്ന ആഴ്ച്ചയിലെ ഇത്രാമത്തെ ദിവസം എന്നാണ്. ഉദാഹരണം: എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാണ് സിംഗപ്പൂരിലെ യൂത്ത് ഡേ, ചിലിയിൽ അത് ഒക്ടോബറിലെ ആദ്യ ബുധനാഴ്ചയാണ്, അർജന്റീനയിലും, പെറുവിലും ഓഗസ്റ്റിലെ മൂന്നാമത്തെ ഞായർ ആണ്.

അമേരിക്കയിൽ ഒരു എട്ട് വയസുകാരി പ്രെസിഡന്റ്റിന് ചിൽഡ്രൻസ് ഡേ ആഘോഷിക്കുമോ എന്ന് ചോദിച്ചു കത്തെഴുതിയ ദിവസമാണ് അവിടുത്തെ ശിശുദിനം.

ചൈനയിൽ അവരുടെ റിപ്പബ്ലിക്ക് സ്ഥാപിതമായ വർഷം സ്‌കൂളുകൾക്ക് ആഘോഷിക്കാനായി അവധി കൊടുത്ത ദിവസം ആയ ജൂൺ 1 ആണ് പിന്നീട് ചിൽഡ്രസ്ന് ഡേ ആയി ആഘോഷിക്കാൻ തുടങ്ങിയത്.

പാകിസ്ഥാനിൽ ഇപ്പോൾ അവർ ആ ദിനം ആചരിക്കുന്നത് കഴിഞ്ഞ വര്ഷം തീവ്രവാദികൾ പെഷവാറിലെ സ്കൂളിൽ നടത്തിയ 150 കുട്ടികളുടെ ജീവനെടുത്ത കൂട്ടക്കൊലയുടെ അനുസ്മരണമായി ഡിസംബർ 16-ന് ആണ്. അതിന് മുൻപ് UNICEFയുമായി ചേർന്ന് ജൂലൈ 1 ആണ് പാകിസ്ഥാൻ ശിശുദിനമായി ആഘോഷിച്ചിരുന്നത്. ജിന്നയുടെ 'ഹാപ്പി ബർത്ത് ഡേ' അല്ല എന്നർത്ഥം!

 അതായതു ഇന്ത്യയിൽ മാത്രമാണ് ഒരു രാഷ്ട്രീയ നേതാവിന്റെ ജന്മദിനം ശിശുദിനം ആയി ആചരിക്കുന്ന വിലകുറഞ്ഞ ഒരു പരിപാടിയുള്ളൂ എന്ന് ചുരുക്കം. അതിന് പറയുന്ന കാരണം ആണ് അതിനേക്കാൾ പരിഹാസ്യം, 'ചാച്ചാ' നെഹ്രുവിനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു എന്ന്. എത്ര യുക്തിഭദ്രമായ കാരണം, അല്ലെ ! കുട്ടികളെ ഇഷ്ടപെടാത്ത ആരെങ്കിലുമുണ്ടാകുമോ. ഉത്തര കൊറിയയിലെ കിം ജോംഗ് ഇലിന് വരെ കുട്ടികളെ ഇഷ്ടമായിരിക്കില്ലേ.


അപ്പൊൾ ഇതിൽ നിന്ന് മനസിലാക്കേണ്ടത്, രാജ്യത്തു ഒരു കക്കൂസ് പണിതാൽ വരെ രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി, നെഹ്‌റു എന്നീ മൂന്ന് പേരുകളിൽ മാത്രം നാമകരണം ചെയ്തു രാജ്യം മുഴുവൻ തങ്ങളുടെ കുടുംബത്തിന്റെ പേര് നിലനിർത്താൻ വേണ്ടി ഒരു കുടുംബം ചെയ്ത അല്പത്തരത്തിൽ പെട്ട ഒരു പരിപാടിയാണ് നെഹ്രുവിന്റെ ജന്മദിനം ശിശുദിനം ആയി മാറിയതും എന്നാണ്. സ്വയം പ്രധാനമന്ത്രിയായിരിക്കുമ്പോൾ തന്നെ സ്വയം ഭാരതരത്ന പ്രഖ്യാപിക്കാൻ ഉളുപ്പില്ലായ്മ കാണിച്ചവർക്ക് ഇതൊന്നും വലിയ കാര്യമല്ല എന്ന ചിന്തയോടെ ഇന്ത്യയിലെ എല്ലാ കൊച്ചു കൂട്ടുകാർക്കും
ശിശുദിനാശംസകൾ നേരുന്നു.


Sunday, October 9, 2016

സർജിക്കൽ സ്ട്രൈക്ക്, അടവ് പിഴച്ച് പ്രതിപക്ഷവും

ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് സുപ്രധാനമായ ഒരു വാർത്ത ശ്രവിച്ചാണ് ഇന്ത്യക്കാർ, അല്ലെങ്കിൽ ലോകം തന്നെയും, ദിവസം തുടങ്ങിയത്. അന്നേ ദിവസം നേരം പുലരുന്നതിന് മുൻപ് ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പാക് അധീന കാശ്‌മീരിലുള്ള തീവ്രവാദ കാമ്പുകൾ ആക്രമിച്ച വാർത്തയായിരുന്നു അത്. സർജിക്കൽ സ്ട്രൈക്ക് എന്നായിരുന്നു ആ യുദ്ധമുറയുടെ സൈനിക ഭാഷ്യം. മലയാളത്തിൽ മിന്നൽ ആക്രമണം എന്ന് പറയാം. പ്രത്യേക പരിശീലനം സിദ്ധിച്ച സൈനിക വിഭാഗം-ഇവിടെ ഇന്ത്യൻ ആർമിയുടെ പാരാട്രൂപ്പേഴ്‌സ് എന്ന വിഭാഗം-യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രിയുടെ മറവിൽ മറ്റൊരു രാജ്യത്തിന്റെ അതിർത്തി കടന്ന് ഏതാനും മണിക്കൂറുകൾകൊണ്ട് ദൗത്യം പൂർത്തിയാക്കി നേരം പുലരുന്നതിന് മുൻപ് തിരിച്ചു വരുന്നതിനെയാണ് സർജിക്കൽ സ്ട്രൈക്ക് എന്ന് പറയുന്നത്.

ഒസാമ ബിൻ ലാദനെ പിടിക്കാനായി മുന്പ് പാക്കിസ്ഥാനിൽ തന്നെ യുഎസ് നേവി സീൽസ് 2011ൽ നടത്തിയ ആക്രമണം ആണ് സർജിക്കൽ സ്‌ട്രൈക്കിന്റെ മറ്റൊരുദാഹരണം.


എല്ലാ വ്യത്യാസങ്ങളും മറന്ന് രാജ്യം ഒന്നായി ആ വാർത്തയെ ഹർഷാരവങ്ങളോടെ ഏറ്റെടുത്തു. ഒരു യുദ്ധം ജയിച്ചാലെന്ന പോലെ രാജ്യം മുഴുവൻ ദേശാഭിമാനത്തിൽ പുളകം കൊണ്ട ദിവസങ്ങൾ ആയിരുന്നു അത്. പക്ഷെ പെട്ടെന്ന് ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളുടെ ഭാവം മാറി. ഈ ഓപ്പറേഷനിൽ സൈന്യത്തിന്റെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് അവർ പെട്ടെന്ന് ചുവട് മാറി. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന രീതിയിൽ കാര്യങ്ങൾ നീക്കുന്നതിൽ തുടക്കം മുതൽ തന്നെ അസാമാന്യ കൈയ്യടക്കം കാണിച്ച സർക്കാരിന് പിന്നീടെങ്ങനെയാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനം.

ഒരു ചെറിയ ഫ്ളാഷ്ബാക്ക്

കഴിഞ്ഞ വർഷം, കൃത്യമായി പറഞ്ഞാൽ 2015 ജൂൺ 9ന്, ഇന്ത്യൻ ആർമി മ്യാന്മാർ അതിർത്തികടന്ന് അവിടെ തമ്പടിച്ചിരുന്ന നാൽപതോളം തീവ്രവാദികളെ വധിച്ച് തിരിച്ചു വരുന്നു. മറ്റൊരു രാജ്യത്തിന്റെ അതിർത്തികടന്നു നമ്മുടെ സൈന്യം നടത്തിയ ആദ്യത്തെ ഹൈ-പ്രൊഫൈൽ മിന്നൽ ആക്രമണം അഥവാ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു അത്. രണ്ട് ദിവസം മുൻപ് മണിപ്പൂരിൽ 18 സൈനികരെ കൊന്ന് മ്യാന്മാറിൽ കടന്ന നാഗാ തീവ്രവാദികളെയാണ് അന്ന് ഇന്ത്യൻ സൈന്യം പുറകെ പോയി വക വരുത്തിയത്. പിറ്റേന്ന് പാകിസ്ഥാന്റെ ഒരു പ്രസ്താവന വന്നു, ‘മ്യാന്മാർ അല്ല പാകിസ്ഥാൻ’ എന്ന്. വരാനുള്ളത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ, ഇന്ത്യക്ക് മറ്റ് 6 അയൽരാജ്യങ്ങൾ ഉണ്ടായിട്ടും അവർക്കൊന്നും തോന്നാത്ത ഭയം പാകിസ്ഥാന് അന്ന് തോന്നി. 

ഈ വർഷം ജനുവരി രണ്ടിന് പാക്കിസ്ഥാൻ തീവ്രവാദികൾ പഞ്ചാബിലെ പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ആക്രമിക്കുന്നു. സകല രാഷ്ട്രീയ മര്യാദകളും മറന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനായി ആ അവസരം വിനിയോഗിച്ചു. 56 ഇഞ്ചിന്റെ പൊങ്ങച്ചം എവിടെപ്പോയി അന്നായിരുന്നു അവരുടെ പ്രധാന പരിഹാസം. പുറത്തു നിന്നുള്ള ആക്രമണം നേരിടുമ്പോൾ പരസ്പരമുള്ള രാഷ്ട്രീയ വൈര്യം മറന്ന് ഒന്നിച്ചു നിൽക്കണമെന്ന അടിസ്ഥാനതത്വം അന്ന് പലരും മറന്നു.

ഈ മാസം സപ്തംബര്‍ 18ന് കാശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നു. രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുന്നു. സർക്കാരിനുമേൽ സമ്മർദ്ദമേറുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം

പാകിസ്ഥാൻ ഇന്ത്യയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ പരാജയ പാരമ്പരകളിലെ ഏറ്റവും ഒടുവിലത്തേതായിരുന്നു 1999ലെ കാർഗിൽ യുദ്ധത്തിലെ പരാജയം. 1947, 1965, 1971 എന്നീ വർഷങ്ങളിലായി നടന്ന യുദ്ധങ്ങളിലെ ഏറ്റവും പുതിയതായിരുന്നു കാർഗിലിലേത്. ഇതിൽ മൂന്നും കാശ്മീർ പിടിച്ചെടുക്കാൻ വേണ്ടി പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ ആയിരുന്നുവെങ്കിൽ 1971ലേത് ബംഗ്ലാദേശിനെ പാകിസ്ഥാനിൽ നിന്ന് അടർത്തി മാറ്റുന്നതിലാണ് കലാശിച്ചത്. പരാജയപ്പെട്ട ഈ നാല് യുദ്ധങ്ങൾക്ക് ശേഷം സ്വന്തം സൈന്യത്തെ ഉപയോഗിച്ചുള്ള നേരിട്ടുള്ള ആക്രമണത്തിന് പകരം തീവ്രവാദികളെ പരിശീലിപ്പിച്ച് ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്തുക എന്ന തന്ത്രം ആണ് പാകിസ്ഥാൻ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കാര്യമായി തിരിച്ചടിക്കാൻ ഇന്ത്യക്കിതുവരെ സാധിച്ചിരുന്നില്ല. അതിൽ ഇന്ത്യക്കാർക്ക് പ്രതേകിച്ച് ഇന്ത്യൻ സൈന്യത്തിന് കാര്യമായ അതൃപ്തിയാണുണ്ടായിരുന്നത്. ഈ അടുത്ത കാലത്തായി തീവ്രവാദി ആക്രമങ്ങൾ വിവിധ ഇന്ത്യൻ സേനകൾക്കെതിരെയായിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

 

സർവ്വ സന്നാഹ-സജ്ജമായിരുന്നിട്ടും രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവം ഒന്ന് കൊണ്ട് മാത്രം നിരാശയും അമർഷവും കടിച്ചമർത്തി നാളുകൾ തള്ളി നീക്കേണ്ടി വന്നു ഇന്ത്യൻ സൈന്യത്തിന്. 2008ലെ മുംബൈ ആക്രമണം മുതൽ, 2013 ജനുവരിയിൽ ഇന്ത്യൻ സൈനികന്റെ തലയറുത്ത് കൊണ്ട് പോയ സംഭവം മുതൽ, ഇക്കൊല്ലം തുടക്കത്തിൽ ഉണ്ടായ പത്താൻകൊട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം മുതൽ ഇക്കഴിഞ്ഞ ഉറി സൈനിക ക്യാമ്പ് ആക്രമണം വരെ എത്തി നിൽക്കുന്നു ഇന്ത്യൻ ആർമിയുടെ ആ ഇച്ഛാഭംഗം. വർഷങ്ങളായി കുമിഞ്ഞു കൂടിയ അവരുടെ ആ നിരാശ തീർക്കാൻ, കാലങ്ങളായി മുറിവേറ്റു കൊണ്ടിരിക്കുന്ന അവരുടെ ആത്മാഭിമാനത്തിനു പകരം ചോദിക്കാൻ ഒരു അവസരം കൊടുക്കാൻ പുതിയ സർക്കാർ തീരുമാനിച്ചതാണ് ഇപ്പോഴുണ്ടായ സർജിക്കൽ സ്ട്രൈക്ക് അഥവാ ഇന്ത്യൻ സൈന്യം നടത്തിയ അഭിമാനാർഹമായ അതിർത്തി കടന്നുള്ള മിന്നലാക്രമണം. 

ഐക്യരാഷ്ട്രസഭയിൽ സുഷമാ സ്വരാജിന്റെ പ്രസംഗം കഴിയാൻ കാത്തു നിന്നതു മുതൽ, രാഷ്ട്രീയക്കാരെ ഒഴിവാക്കി DGMOയെ കൊണ്ട് പത്രസമ്മേളനം നടത്തി ഇക്കാര്യം രാജ്യത്തെ അറിയിച്ചതടക്കം, 22ഓളം വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ വിളിച്ച് വിവരം ധരിപ്പിച്ചതും, രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പാർട്ടികളുടെയും സർവകക്ഷി സമ്മേളനം വിളിച്ച് അവരെ കാര്യങ്ങൾ ധരിപ്പിച്ചതും, പാകിസ്ഥാൻ DGMOയെ വിളിച്ച് കാര്യങ്ങൾ അങ്ങോട്ട് നേരിട്ട് പറഞ്ഞതുമടക്കം എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് അതീവ പക്വതയോടെയാണ് സർക്കാർ ഇത് കൈകാര്യം ചെയ്തത്. അമേരിക്കയും, റഷ്യയും, ജർമനിയും, യൂറോപ്യൻ യൂണിയനും, ശ്രീലങ്കയും, ബംഗ്ളദേശും ഇന്ത്യക്ക് അനുകൂലമായി നിലപാടെടുക്കുക കൂടി ചെയ്തതോടെ അത് ഇന്ത്യയുടെ തിളക്കമാർന്ന ഒരു നയതന്ത്ര വിജയമായി മാറി. ഇന്ത്യയുടെ സമ്മർദ്ദതന്ത്രത്തിന്റെ ഫലമായി സാർക്ക് ഉച്ചകോടി മാറ്റി വെക്കേണ്ടി വന്നതടക്കമുള്ള, ആക്രമണത്തിന് മുന്നേയുള്ള പാകിസ്താന്റെ നയതന്ത്ര രംഗത്തെ ഒറ്റപ്പെടൽ തുടർന്നു. പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തും രക്ഷകരുമായ ചൈനയുടെ ഭാഗത്ത് നിന്ന് പോലും പാകിസ്ഥാനെ അനുകൂലിച്ച് ഒരു പ്രസ്താവന വന്നില്ല എന്നത് അവർ എത്തിപ്പെട്ട ഒറ്റപ്പെടലിന്റെ ആഴം വ്യക്തമാക്കുന്നു.


പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പ്രധാനമന്ത്രിയെയും സൈന്യത്തെയും അഭിനന്ദിച്ചു. രാജ്യം ഒറ്റക്കെട്ടായി. രാജ്യത്തെ തെരുവുകളിലും സോഷ്യൽ മീഡിയയിൽ ആഘോഷം പൊടിപൊടിച്ചു.

വാജ്‌പേയി സർക്കാരിന്റെ കാലത്തു നേടിയ കാർഗിൽ വിജയത്തിന് ശേഷം അത്തരം ഒരു അവസരം വീണ്ടും വരുന്നത് മറ്റൊരു ബിജെപി സർക്കാരിന്റെ കാലത്തായതുകൊണ്ട്തന്നെ പാർട്ടിപ്രവർത്തകർ തെരുവുകളിൽ ഇത് ആഘോഷിച്ചു. മറ്റൊരു യുദ്ധം വിജയിച്ചാലെന്ന പോലെ അവർ അത് കൊണ്ടാടി. ഇന്ത്യയിൽ ആദ്യമായി അധികാരത്തിൽ വന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ ആണവായുധം പരീക്ഷിച്ച ആ രണോൽസുകത എന്നും ബിജെപിക്കൊപ്പമുള്ളതാണ്.

പക്ഷെ സാധാരണക്കാരായ പ്രവർത്തകരുടെ ആഘോഷങ്ങൾ നടക്കുമ്പോഴും പ്രതിരോധമന്ത്രി മനോഹർ പാരികറിന്റെ സൈന്യത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു ട്വീറ്റ് ഒഴിവാക്കിയാൽ ബിജെപി സർക്കാരിലെ പ്രമുഖർ ആരും തന്നെ അനാവശ്യ കമന്റുകൾക്കോ വീരവാദങ്ങൾക്കോ മുതിർന്നില്ല. പ്രാധാനമന്ത്രി മോഡി പോലും ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഇതിനെക്കുറിച്ചു ഒരക്ഷരം പോലും പറഞ്ഞില്ല. ഇതിനേക്കാൾ വലിയ എന്തോ ഒന്ന് ഇനിയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഊഹങ്ങൾ പരക്കാൻ പോലും പ്രധാനമന്ത്രിയുടെ മൗനം കാരണമായി. 

ഇങ്ങനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന്റേതായ യാതൊരു അന്തരീക്ഷവും ഇല്ലാതിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാഗത്തു നിന്ന് വിചിത്രമായ ഒരു ആവശ്യം ഉയരുന്നത്. ആർമി നടത്തിയ ഓപ്പറേഷന്റെ തെളിവുകൾ പരസ്യപ്പെടുത്തണമെന്നായിരുന്നു അത്. വീഡിയോ കണ്ടാലേ അദ്ദേഹം വിശ്വസിക്കൂ എന്ന്. മുഖം രക്ഷിക്കാനായി അതുവരെ പാകിസ്ഥാൻ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം അങ്ങനെ ഇന്ത്യക്കകത്തും ഉയർന്നു. പിന്നെ ജെഡിയുവും കോൺഗ്രസ്സും ഇടതുപക്ഷവും അതേറ്റു പിടിച്ചു. 

പഞ്ചാബിലും യുപിയിലും തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സമയത്ത് രാജ്യം മുഴുവൻ പ്രധാനമന്ത്രി മോദിയുടെ ധീരമായ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതും, അദ്ദേഹത്തിന് പുറകിൽ അണിനിരക്കുന്നതും കണ്ടതിലുള്ള ഭയമായിരിക്കണം മുൻ നിലപാടിൽ നിന്ന് മാറാൻ ഒരുപക്ഷെ കെജ്രിവാളിന് പ്രേരകമായത്. പിന്നെ കണ്ടത് സർക്കാരിനെയും സൈന്യത്തെയും ചോദ്യം ചെയ്യാനുള്ള, സകല സീമകളും ലംഘിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ ലജ്ജാകരമായ മത്സരമാണ്. ആദ്യം മോദിയെ അഭിനന്ദിച്ചവരെല്ലാം പതിയെ ചുവടുമാറ്റാൻ തുടങ്ങി. പ്രധാനമന്ത്രിക്കല്ല സർവ്വ സൈന്യാധിപനായ രാഷ്ട്രപതിക്കാണ് ഇതിന്റെ ക്രെഡിറ്റ് എന്ന് തുടങ്ങി, പാകിസ്ഥാൻ ആവശ്യപ്പെടുന്ന പോലെ അവർക്ക് വീഡിയോ കൊടുത്തില്ലെങ്കിൽ വിശ്വസിക്കില്ല എന്നും അവസാനം കോൺഗ്രസിന്റെ വക്താവ് സഞ്ജയ് നിരുപം ഒരു പടികൂടി കടന്ന് സർജിക്കൽ സ്ട്രൈക്ക് വ്യാജം ആണെന്ന് പറയുന്നിടംവരെയെത്തി കാര്യങ്ങൾ. 

രാജ്യത്തെ മാധ്യമങ്ങളിൽ നിന്നും, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ നിന്നും കെജ്‌രിവാളും കൂട്ടരും കനത്ത ആക്രണമാണ് നേരിട്ടതെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. പാർട്ടി നേതാക്കൾക്ക് മോഡി കൊടുത്ത ശക്തമായ മുന്നറിയിപ്പായിരിക്കണം അതിന് കാരണം.

ഇന്ത്യൻ സൈന്യത്തിനോട് തെളിവ് ചോദിച്ച കെജ്രിവാൾ അതിനിടയിൽ പാക്കിസ്ഥാനിൽ ഒരു ഹീറോ ആയി മാറിയിരുന്നു. പാകിസ്ഥാനിലെ സോഷ്യൽ മീഡിയയിൽ പാക്കിസ്ഥാൻ കെജ്രിവാളിനൊപ്പം എന്ന ഹാഷ് ടാഗ് ദിവസങ്ങളോളം ട്രെൻഡ് ചെയ്തു. 


അതോടെ കെജ്രിവാളിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ അടുത്തുവരുന്ന തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകളുമായി നിൽക്കുന്ന സമയത്ത് വന്നുപെട്ട ‘പാകിസ്താൻ ഇമേജിന്റെ’ അപകടത്തിൽ നിന്ന് തലയൂരാൻ വഴിതേടുന്ന കേജ്‌രിവാളിന് മുന്നിലേക്കാണ് സൈന്യത്തിന്റെ വീരമൃത്യവിനെ കച്ചവടം എന്ന് പറഞ്ഞുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി വരുന്നത്. പിന്നെ മാധ്യമ ശ്രദ്ധ മുഴുവൻ രാഹുലിലേക്കായി. ബുദ്ധിമാനായ കെജ്രിവാൾ കിട്ടിയ അവസരം മുതലാക്കി രാഹുൽ പറഞ്ഞത് തെറ്റായിപ്പോയി എന്നും ഇത് പ്രധാനമന്ത്രിക്കൊപ്പം നിൽക്കേണ്ട സമയമാണെന്നും പറഞ്ഞു ഒരു പ്രസ്താവന ഇറക്കി കാര്യങ്ങൾ അവസാനിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഈ ‘സെല്ഫ് ഗോളിൽ’ സ്തബ്ധരായ കോൺഗ്രസ് അടക്കം എല്ലാവരുടെയും തെളിവ് ചോദിക്കൽ നാടകവും അതോടെ അവസാനിച്ചു. 



അങ്ങനെ ആണവായുധത്തിന്റെ പേരിൽ കുറെ നാളുകളായി പേടിപ്പിച്ചു കൊണ്ടിരുന്ന പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനായതും, സൈന്യത്തിന്റെ ആത്മവീര്യം വീണ്ടെടുക്കാനായതും, ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ ജനങ്ങളുടെ നുരഞ്ഞു പൊന്തിയ പ്രതികാരവാഞ്ജയെ തൃപ്തിപ്പെടുത്താനായതും, നയതന്ത്ര തലത്തിലെ വലിയ വിജയം നേടാനായതും എല്ലാം ഈ മിന്നലാക്രമണത്തിലൂടെ മോഡി സർക്കാർ നേടിയെടുത്ത നേട്ടങ്ങൾ ആയിരുന്നു. ഇതൊന്നും കൂടാതെ തികച്ചും അപ്രതീക്ഷിതമായി മോഡി സർക്കാരിന് ലഭിച്ച ബോണസായി മാറി പ്രതിപക്ഷകക്ഷികൾ സ്വയം കുഴിച്ച കുഴിയിൽ അവർ തന്നെ വീണത്.

അതെ, പിഴച്ചത് സർക്കാറിനായിരുന്നില്ല. പിഴച്ചത് പ്രതിപക്ഷത്തിന് തന്നെയായിരുന്നു- സ്വയംകൃതാനർത്ഥം! 


Tail Piece: അതിനിടയിൽ തങ്ങളുടെ കാലത്തും ഒരുപാടു സർജിക്കൽ സ്ട്രൈക്കുകൾ നടന്നിരുന്നു എന്ന് പറഞ്ഞ് എ.കെ ആന്റണിയും ചിദമ്പരവും രംഗത്ത് വന്നു. മുൻ-ഡിജിഎംഒ അത് നിഷേധിച്ചതോടെ പ്രതിപക്ഷത്തിന് നാണക്കേടിന്റെ മറ്റൊരധ്യായം കൂടിയായി.

Friday, September 2, 2016

#ReadyToWait v/s #RightToPray: The fight of two hashtags.

The motivation for this post is the Times-Now debate of  30th Aug 2016 on the Sabarimala women entry issue. Quite unusual for Arnab debates, this time it was a contest between two hashtags,  #ReadyToWait v/s #RightToPray instead of one trying its way up in India trends chart.  

Anybody who knows in details about Sabarimala should have felt that subject knowledge of Arnab and the panellists on his side was very superficial this time. They should have done a better homework even though they can be pardoned because of the regional nature of the topic of discussion.

First let us briefly look at what both the sides stand for.

#RightToPray is supposed to be a gender equality movement which draws its pride from their perceived victory at Haji Ali Darga and Shani Shingnapur temple in the matter of women entry there.
The other side with #ReadyToWait hashtag is declaring themselves to be a feminist movement 
created by the women devotees of Lord Ayyappa, the deity of the hill shrine Shabarimala. Their aim in simple terms looks to be to tell us that Sabarimala women entry issue is not a gender equality issue as its new champions would want to project it as. Neither is it the real women devotees who are behind this controversy.

As the #RightToPray concept is of less ambiguity let us try to understand more about the novel idea of #ReadyToWait. Let us check if it was justifiable for Arnab to term it absurd out rightly and accuse it of lacking merit.

To begin with, it should be understood that the usage of the phrase ‘ban on women entry’ is totally wrong for Sabarimala unlike in the case of Shani Shinganpure temple and Haji Ali darga where it was a blanket ban on women to enter the particular pray areas of those shrines (started very recently in the case of Haji Ali, supposed to be after 2011). In fact, every year lakhs of women visit and pray at Sabarimala. So let us first be clear on this point that there is no ban on women in Sabarimala.



But, there is indeed a restriction on women belonging to a particular age group –10 yrs of age to 50 yrs, to be more precise. This custom is followed by women folks of Ayyappa devotees by their own choice from time immemorial. There was neither any strict imposing of this practice nor any monitoring by any authority. It was only in 1991 there came a formal imposing of this restriction with a high court order followed by the petition of a (male)devotee complaining about some VIPs were given exemption to come to Sabarimala contrary to the customs and usages followed in the temple

Now let us analyse the premises of this tradition of Sabarimala.
In Sabarimala the deity Lord Ayyappa is being worshiped in the form of a celibate (brahmachari). The poojas, the rituals, the traditions and everything related to Sabarimala is designed in accordance with this special posture of its celibate deity. Devotees have to observe strict vrata (brahmacharya vratham) of up to 41 days including maintaining physical purity, abstaining from earthly pleasures like consumptions of alcohol, meat and sexual activities etc. as part of the preparation for the yearly pilgrimage to Sabarimala.
The main argument on why women in particular age group are not welcome in Sabarimala. 
One is that from the folklores of Ayyappa we can see that towards the end of his life as man he chose to be a celibate and went to become the deity of the temple which was constructed by the King of Panthalam, Ayyappa’s adoptive father, on the instruction of the Lord himself. He had chosen the steep mountains in the deep forest as his adobe for his eternal yogic sleep so that he can be stayed away as much possible as from the worldly affairs. It is in the culture of our land, as part of Sanatana Dharama, that nobody wants to disturb such a yogi by their presence (this also explains why Sabarimala is not open for ‘darshan’ throughout the year). And especially young women prefer to stay away from such celibate yogis out of respect.  
One of the main arguments seems to have raised by ReadyToWait camp and its supporters is that the celibate posture of the lord Ayyappa deity is what which mandates the pre-conditions, which is the strict vrata, for his devotees to come and worship him so as to have very minimal disturbance to his permanent yogic posture. So they are asking if somebody is not believing in these pre-conditions as part of the Sabarimala pilgrimage, then it means that he or she doesn’t believe in this deity of Ayyappa at all. If he or she doesn’t believe in Lord Ayyappa in Sabarimala in its current form, then why he or she should insist to go there. It indicates that their insistence is not out of the devotion. They are free to go to hundreds of other Ayyappa temples across the country where the deity’s posture is not that of a celibate and hence there are no restrictions of any kind. The revolting, non-believing, Ayyappa fans (yes, not devotees) can very well visit any of those temples and offer their prayers (if any). Problem should finish there itself.

The logic is simple here, you don’t go to Sabarimala if you don’t believe in it simply because it is not a tourist place where anybody can go just for the sake of it. And those who believe are ready to follow the customs, the rules of lord Ayyappa of Sabarimala. And as part of that they are ‘ready to wait’ until the age which the tradition allows. It never means that they are denied a Ayappa ‘darshan’ for a prolonged period. They are free to visit all other Lord Ayyappa temples spread across everywhere during this restricted age span.  This should be exactly what the foundation on which this new movement called #ReadyToWait is built upon.    

What those who are in revolting gear don’t understand is that the rituals and customs are different in all temples. There is no single binding rule for this purpose in Hindu religion. One temple may have a celibate Ayyappa and in other temple may have a ‘bala’/infant Ayyappa. And both can have considerable difference in each ones rituals. That is the way of Hindu worship. You cannot compare it with one-book-one-god Semitic religions. One cannot impose a change to that of one temple just because one doesn’t like it. As far as such rituals and customs are not causing any harm to the public life then there is no provision for any attempt to curb it by force by any secular establishments, be it an elected govt or a court of law.

Hindu deity is recognised by the Indian law as a minor entity who has his own rights given by the law for his/her own protection. How to maintain his home, the adobe, the temple, can be decided by him by this law. The selection of poojas, the rituals and the customs are all part of this choice of the deity. You have to agree to this constitutional right of Hindu deities in this debate. How the wish of deity is being conveyed to common man is again a separate discussion altogether. It is also a fundamental right, not only of minority religions but also for any religion in India to have the right to preserve their customs and ritual which is applicable in this case of Sabarimala as well.

Before branding Kerala and its Hindus as anti-women one should take note that there are women-only temple rituals also in Kerala where no man is allowed during its annual celebrations. One such biggest temple in Kerala is the Attukal DeviTemple which is also known as women’s Sabarimala. This temple has found a place in Guinness book of world record for it sheer number of women gathering in a single day. Nobody consider it as the violation of gender equality against men under article 14 of Indian constitution. Every sane person understands that it is the ritual of one particular temple and they recognise it. It is the same case in Sabarimala also which is just another such a particular temple where you have a different set of rituals, the rituals which give the Sabarimala its unique position in Hindu way of life in India.

Those who are eager to brand Sabarimala as a regressive Hindu icon with half-baked information should understand one more important fact that Sabarimala is one of the very few prominent temples in India where there is no restriction in the name of caste or religion. Yes, you heard it right, there is no religious bar for entry in Sabarimala! Be it a Muslim or Christian or any religions, anybody can go to Sabarimala if they follow the rituals. Also they should know that there is a Mosque at the foothills of Sabarimala which is believed to be belonging to Lord Ayyappa’s friend who is a Muslim. His name is Vavar. Devotees call him Vavar swami! It is mandatory for all the Ayyappa devotees to visit this mosque first before starting climbing to the hill towards Sabarimala.  This is also part of the ritual. You cannot find it in the constitution of India.

These all special traditions and rituals are the ones which make the Sabariamala. Without all these, the Sabarimala will be just one of the hundreds or thousands of other temples. So before one raises his/her sword against Sabarimala in the name of gender equality he/she should understand that Sabarimala is the epitome of equality in any aspect, be it caste, religion or gender.

Aranb and team should understand that temples of Hindus are not run by constitution which is based of rationalism and logic instead they are administered by belief. It is meant only for those who believe in it. And until the rituals based on belief don’t affect the civil health of the society nobody other than the devotees has any right to alter it. Hindus of this country have done it in the past and will do it in future also whenever the need of a reform arises. Even in this issue also they are capable of differentiating between the rights and wrongs.


Last but not the least:  There is no comparison of yester year’s Sati or Child marriages, both were forced upon women, with an age old harmless tradition followed by matured Hindu women by their choice. Advice to Arnab is to please make sure you put some more effort on your homework before coming to debate when it comes to specific regional issues which don’t have a pan-India behavior. 

Saturday, July 30, 2016

ബിജെപി സൂക്ഷിക്കുക, ദാദ്രിയെ കടത്തിവെട്ടിയേക്കാം ഈ ഗോരക്ഷാ-ദളിത് അതിക്രമങ്ങൾ.

ദാദ്രിയും അസഹിഷ്ണുത പ്രചാരണവും ഇക്കഴിഞ്ഞ ബിഹാർ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയിൽ ഒരു പങ്കു വഹിച്ചിട്ടുണ്ടാവാമെങ്കിലും മുഖ്യകാരണമായിരുന്നില്ല. പക്ഷെ ആ ഒരു പ്രചണ്ഡ പ്രചാരണം മോഡി സർക്കാരിന് ചില്ലറയല്ലാത്ത പ്രതിച്ഛായ നഷ്ടം ഉണ്ടാക്കി എന്നതിൽ തർക്കമൊന്നുമില്ല. ബിജെപിക്ക് നേരിട്ട് യാതൊരു പങ്കുമില്ലാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചു കൊണ്ടിരുന്നതെങ്കിലും സംഗതികൾ കൈവിട്ട് പോകുന്നത് കണ്ടിട്ടും പ്രധാനമന്ത്രി മോദിയുടെ ഭാഗത്തു നിന്ന് തുടക്കത്തിലുണ്ടായ മൗനമാണ് അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ കാര്യങ്ങൾ എളുപ്പമാക്കാനിടയായതെന്നു വിശ്വസിക്കുന്നവർ ഒരുപാടുണ്ട് രണ്ടു ഭാഗത്തും.

ഇപ്പോഴിത് പറയാൻ ഒരു കാരണമുണ്ട്. ഏതാനും മാസങ്ങൾ മാത്രം അകലെയുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് വിശ്വസിക്കത്തക്ക രീതിയിൽ ദളിത് പീഡന കഥകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ദിവസേനയെന്നോണം വന്നു തുടങ്ങിയിരിക്കുന്നു. പതിവ് പോലെ ഇതിലൊന്നും നേരിട്ട് കക്ഷികളല്ലെങ്കിലും ആക്രമണത്തിന്റെ കുന്തമുന കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും നേരെ തന്നെയാണ് ഇപ്പ്രാവശ്യവും.

ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണെന്നോ ഏതു പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണെന്നോ നോക്കാൻ നിൽക്കാതെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും ശക്തമായ ഇടപെടലും നടപടികളും ഉണ്ടായില്ലെങ്കിൽ, രാജ്യത്തെ ദളിത് വിഭാഗങ്ങളിൽ കുത്തിവക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആശങ്കകൾക്ക് അറുതിവരുത്താൻ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് മുന്നോട്ട് വന്നില്ലെങ്കിൽ കഴിഞ്ഞ വർഷം ഉണ്ടായതിനേക്കാൾ വലിയ നഷ്ടം ആയിരിക്കും ബിജെപിക്ക് ഉണ്ടാകാൻ പോകുന്നത്.
ഇത് പറയുന്നത് ചില കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്കുള്ള ബിജെപിയുടെ കുതിപ്പിന് പിന്നിൽ പത്രങ്ങളിൽ വന്ന ഒരു കണക്കുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി ദളിത് വോട്ടുകളിൽ നാലിൽ ഒന്ന് വച്ച് ബിജെപിക്കും മൂന്നിൽ ഒന്ന് വച്ച് ബിജെപി നയിക്കുന്ന എൻ.ഡി.എ മുന്നണിക്കും ലഭിച്ചു എന്ന കണക്കായിരുന്നു അത്. രാമജന്മഭൂമി തരംഗം ഉണ്ടായിരുന്ന, ബിജെപിയുടെ ഏറ്റവും വലിയ വളർച്ചയുടെ കാലഘട്ടമായിരുന്ന തൊണ്ണൂറുകളിൽ പോലും അവർക്ക് ലഭിച്ചത് പത്തിൽ ഒന്ന് ദളിത് വോട്ടുകൾ മാത്രമായിരുന്നു എന്നറിയുമ്പോഴാണ് 2014ലേത് ഒരു വിപ്ലവമായിരുന്നു എന്ന് മനസിലാവുന്നത്. 

രാജ്യത്തെ ദളിത്ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ളത് ഉത്തർപ്രദേശ് ആണ്. അവിടെ 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 71 സീറ്റുകളും നേടിയത് ബിജെപിയാണ്. അന്നവിടെ ഏറ്റവും വലിയ നഷ്ടം നേരിട്ടത് ദളിത്പാർട്ടിയായ മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിക്കായിരുന്നു. അതായത് മായാവതിയെയും പിന്നെ കോൺഗ്രസിനെയും കൈവിട്ട ദളിത്ജനത അവരുടെ വിശ്വാസം അർപ്പിച്ചത് ബിജെപിയിലായിരുന്നു. 71 സീറ്റെന്ന മാസ്മരിക വിജയം ബിജെപിയെ തേടിയെത്തിയതിന് പിന്നിൽ സംസ്ഥാനത്തെ 21 ശതമാനത്തോളം വരുന്ന ദളിത് ജനസംഖ്യയുടെ അകമഴിഞ്ഞ പിന്തുണ കൂടിയുണ്ടെന്ന് തീർച്ചയാണ്. 
ഈ കണക്കുകൾ ആണ് 2017ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ ബിജെപിക്കെതിരായുള്ള അസഹിഷ്ണുത പ്രചാരണത്തിന്റെ രണ്ടാം ഘട്ടമായി അതിന്റെ പുറകിലുള്ളവർ തിരഞ്ഞെടുക്കാനും, അതിന് ദളിതുകളെ ആയുധം ആക്കുവാനുമുള്ള കാരണം.
കഴിഞ്ഞില്ല, രാജ്യത്ത് ഏറ്റവുമധികം ദളിതുകൾ ഉള്ളത് യു.പിയിലാണെങ്കിൽ സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ ഏറ്റവുമധികം ദളിത് പ്രാധിനിത്യം ഉള്ളത് പഞ്ചാബിലാണ്, ഏകദേശം 32 ശതമാനം. ആ പഞ്ചാബും യു.പിക്കൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനമാണ് എന്നതുകൂടി കൂട്ടിവായിക്കുമ്പോഴാണ് ബിജെപി നേരിടാൻ പോകുന്ന വെല്ലുവിളിയുടെ വലിപ്പം മനസിലാവുക.

ദ മേക്കിങ് ഓഫ് ദാദ്രി’ - ബിഹാർ തിരഞ്ഞെടുപ്പിന് വേണ്ടി ദാദ്രി ഒരുക്കപ്പെടുന്നു:      

2015 നവംബർ മാസം ആയിരുന്നു ബിഹാർ തിരഞ്ഞെടുപ്പ്. അതിന് വെറും 40 ദിവസം മുൻപ് -സെപ്റ്റംബർ 28ന്- ഉത്തർപ്രദേശിലെ ദാദ്രി എന്ന ഗ്രാമത്തിൽ ഒരു കുറ്റകൃത്യം നടക്കുന്നു. സമാജ് വാദി പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലെ പതിവ് കുറ്റകൃത്യങ്ങളിൽ ഒന്നു മാത്രമായി മാറുമായിരുന്ന ആ സംഭവത്തെ ദാദ്രി എന്ന പേരിൽ, അന്തർ ദേശിയ തലത്തിൽ പോലും ചർച്ചയായി മാറുന്ന രീതിയിൽ ബിജെപിക്കെതിരായ ഒരു വമ്പൻ കാമ്പെയ്ൻ ആയി മാറ്റപ്പെടുന്നു. പിന്നീട് നടന്നെതെല്ലാം ചരിത്രം.

ഹരിയാനയിൽ ദളിത് കുട്ടികൾ വീടിനുള്ളിൽ തീപൊള്ളി മരിച്ചതും, യു.പിയിൽ 90 വയസുള്ള വൃദ്ധനെ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ കൊന്നു എന്നൊക്കെയായി 2015 ഒക്ടോബറിൽ മുതൽ ശക്തി പ്രാപിച്ചു തുടങ്ങിയ ഒരു പ്രചാരണത്തിന് തീപിടിപ്പിക്കുന്നതായിരുന്നു ദാദ്രി സംഭവം. രണ്ടു സംഭവങ്ങളുടെയും സത്യാവസ്ഥ പുറത്തു വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു (ആദ്യത്തെ സംഭവം പുറത്തു നിന്നുള്ള ആരുമല്ല മറിച്ചു വീടിനകത്തു നിന്ന് തന്നെയാണ് തീ പടർന്നതെന്നു പിന്നീട് തെളിഞ്ഞു. രണ്ടാമത്തെ സംഭവത്തിൽ ക്ഷേത്രത്തിൽ പോവുകയായിരുന്ന 90 വയസുകാരനോട് കാശിന്റെ കാര്യത്തിൽ ഒരാൾ വഴക്കിടുന്നു കൊല്ലപ്പെടുന്നു. ക്ഷേത്രം അടുത്തുണ്ടെന്നതും അയാൾ ദളിത് ആയിരുന്നുവെന്നതും വച്ച് വാർത്തയുടെ നിറം മാറി ). അവാർഡ് വാപസിയും ബോളിവുഡ് ഖാന്മാരും അങ്ങനെ എല്ലാം കൂടി ആ പ്രചാരണം ഒരു ആസുര രൂപം കൈവരിച്ച ‘അസഹിഷ്ണുത കാമ്പെയ്ൻ’ ആയി മാറുന്നതാണ് പിന്നീട് നമ്മൾ കണ്ടത്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഒന്നിച്ചാലെന്ന പോലെ ബിഹാറിലെ പ്രമുഖ എതിരാളികളായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും മറ്റ് എല്ലാ ബിജെപി വിരുദ്ധ പാർട്ടികളും ഒന്നിച്ചതാണ് (മഹാഘഡ്ബന്ധൻ!) ബിഹാറിലെ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണം. പക്ഷെ സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന മുസ്ലിം ജനതയുടെ ദാദ്രി സംഭവത്തോടുള്ള പ്രതികരണവും ബിജെപിയുടെ പരാജയത്തിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്.

‘അസഹിഷ്ണുതാ കാമ്പെയ്ൻ പാർട്ട്-2’ നിലം ഒരുക്കപ്പെടുന്നു - ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഗോരക്ഷ അക്രമങ്ങളും മറ്റ് ദളിത് പീഡനകഥകളും:

രാജ്യത്ത് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ബീഹാർ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അസഹിഷ്ണുത പ്രചാരണത്തിന്റെ അതെ മാതൃകയിൽ ആണ് അതെ ശക്തികൾ ഉത്തർപ്രദേശിലേക്കുമുള്ള തയ്യാറെടുപ്പ് നടത്തുന്നത് എന്ന് മനസിലാക്കാം. 

അവരുടെ തന്ത്രം വളരെ ലളിതം ആണ്: 
  • ഇന്ത്യപോലുള്ള ഒരു കൂറ്റൻ രാജ്യത്ത് അനവധി കുറ്റ കൃത്യങ്ങൾ ആയിരിക്കും ഓരോ മിനിറ്റിലും നടക്കുന്നത് . 
  • തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനത്തിന്റെ സാമൂഹിക ഘടനക്കും അവിടുത്തെ ബിജെപിയുടെ സാധ്യതകൾക്കും അനുസരിച്ച് ആ കുറ്റകൃത്യങ്ങളെ ഒന്ന് പഠിക്കുക. 
  • അക്ക്രമത്തിനിരയായതു മുസ്ലിമോ ദളിതനോ ആണോ - ആണെങ്കിൽ മറുവശത്തു ഹിന്ദു പേരുള്ളവരാണോ, പശുവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുക. 
  • അതിലെ ഏറ്റവും അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുക്കുക. 
  • പത്ര-ചാനൽ-സോഷ്യൽ അങ്ങനെ ലഭ്യമായ എല്ലാ മീഡിയകളിലൂടെയും കാട്ടുതീപോലെ പ്രചരിപ്പിക്കുക. 
  • അതിൽ സത്യത്തിനൊന്നും യാതൊരു പ്രസക്തിയുമില്ല. 
അങ്ങനെയാണ് ബിജെപിക്ക് യാതൊരു ബന്ധവുമില്ലാത്ത, മുസ്ലിമുകൾ വരെ പ്രതികളായ ഗുജറാത്തിലെ ഗോരക്ഷകരുടെ പേരിൽ നടന്ന അക്രമവും, യു.പിയിൽ ഒരു കടയിലെ തർക്കവുമായി ബന്ധപ്പെട്ടു കടയുടമ രണ്ടു പേരെ വെട്ടിക്കൊന്നതും ആയ കേസുകൾ എല്ലാം ബിജെപിയുടെ അക്കൗണ്ടിൽ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ദാദ്രി വിഷയത്തിന്റെ തുടക്കത്തിൽ ഉണ്ടായ പോലൊരു മൗനം കേന്ദ്രത്തിന്റെയും പ്രത്യേകിച്ച് മോദിയുടെയും ഭാഗത്ത് നിന്നുണ്ടാവുകയാണെങ്കിൽ അത് ബിജെപിയെ സംബന്ധിച്ച് മാരകമായിരിക്കും എന്ന് പറയാൻ കാരണം. 


ഇന്ന് ദളിത് രക്ഷകരായി അവതരിക്കുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പക്ഷെ അവരെ എന്നും ചൂഷിതരായി നിലനിർത്തി വോട്ട് ബാങ്ക് ആയി മാത്രം കണ്ടിരുന്നവരാണ്. മുസ്ലിമുകളുടെ കാര്യവും വ്യത്യസ്ഥമല്ല. ദളിതുകളും ആദിവാസികളും അടക്കം എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതിക്കതീതമായി ഹൈന്ദവ ഏകീകരണത്തിനു പ്രവർത്തിക്കുന്നവരാണ് ആർ.എസ്.എസ്സും ബിജെപിയും. ഈ ഹൈന്ദവ ഐക്യം പക്ഷെ മേല്പറഞ്ഞ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് വർഗീയതയാണ്. അതായത് അവർക്ക് വേണ്ടത് ദളിത് എന്നും ബ്രാഹ്മണനെന്നും മറ്റും തമ്മിൽ തല്ലി നിൽക്കുന്ന ഹിന്ദുസമൂഹത്തെ ആണ്. അങ്ങനെ നിരന്തരം ഉള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ അധഃസ്ഥിത വിഭാഗങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചത്. നേരത്തെ സൂചിപ്പിച്ച ബിജെപിക്കു ലഭിച്ച ദളിത് വോട്ടു ശതമാനവും, കേരളത്തിൽ പുലയമഹാസഭയും, ആദിവാസി ഗോത്ര മഹാസഭയും ബിജെപിക്കൊപ്പം ചേർന്നതും എല്ലാം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.

പക്ഷെ ആ നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തുടക്കകാലത്ത് സവർണഹിന്ദുക്കളുടെ പാർട്ടി എന്നും പശു-ബെൽറ്റ് (യുപി, ബീഹാർ പോലുള്ള ഹൈന്ദവ ഭൂരിപക്ഷമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ) പാർട്ടിയെന്നും ആയിരുന്നു ബിജെപി അറിയപ്പെട്ടിരുന്നത്. അത്തരം ഘടകങ്ങൾ തന്നെയായിരുന്നു ആദ്യകാലങ്ങളിൽ ബിജെപിയുടെ വളർച്ചക്കടിസ്ഥാനവും. പക്ഷെ ഇന്ന് മോദി എന്ന ഒ.ബി.സി.കാരനായ വികസന നായകൻ നയിക്കുന്ന, ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി എല്ലാ ജനവിഭാഗങ്ങളെയും പ്രത്യേകിച്ച് ഹൈന്ദവ സമൂഹത്തിലെ നാനാജാതിമതസ്ഥരെ ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ എതിരാളികൾ ഉപയോഗിക്കുന്നതും അതേ സവർണ-പശു പ്രതിച്ഛായയെ തന്നെയാണ്. അങ്ങനെയാണ് രാജ്യത്തിന്റെ ഏതു കോണിൽ പശുവുമായി ബന്ധപ്പെട്ട് എന്ത് അക്രമം നടന്നാലും, പ്രത്യേകിച്ച് അതിൽ ദളിത് ഘടകം കൂടിയുണ്ടെങ്കിൽ അത് ബിജെപിയെ അടിക്കാനുള്ള വടിയായി മാറുന്നത്. പശുവും-ദളിതും കൂടിച്ചേരുമ്പോൾ അത് പരിവാർ സംഘടനകൾക്കെതിരെയുള്ള അസാമാന്യ പ്രഹരശേഷിയുള്ള ആയുധമായി മാറുകയാണിന്ന്.

മോദിയടക്കമുള്ള ബിജെപി നേതൃത്വവും ആർ.എസ്.എസ്സ് നേതൃത്വവും എത്രയും പെട്ടെന്ന് ദളിത്ജനതയുടെ പ്രശ്നപരിഹാരങ്ങൾക്കായി മുന്നോട്ട് വന്നില്ലെങ്കിൽ അവർ ഇത്ര കാലം കൊണ്ട് നേടിയെടുത്ത സാമൂഹ്യ മുന്നേറ്റം ഞൊടിയിടയിൽ ഇല്ലാതെയാവുന്നത് കാണേണ്ടി വരും. 
അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഗോരക്ഷകരെന്ന പേരിൽ അഴിഞ്ഞാടുന്നവരെ ഒരു നിമിഷം പോലും പാഴാക്കാതെ തള്ളിപ്പറയുകയും, കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ തന്നെ അവർക്കെതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്യുക എന്നതാണ്. അത് ചെയ്‌താൽ മാത്രം പോര, ചെയ്യുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

വിശുദ്ധ പശു ചത്ത് കഴിഞ്ഞാൽ കുഴിച്ചിടികയും വേണം അതിന്റെ പേരിൽ തല്ലു കൊള്ളുകയും വേണം എന്ന് വരുന്ന ദളിതന്റെ അവസ്ഥ തികച്ചും ദുഃഖകരവും അപലപനീയവുമാണ്. 
ഭരിക്കുന്ന സർക്കാർ പശുവിന്റെ ജീവനേക്കാൾ മനുഷ്യന്റെ ജീവന് തന്നെയാണ് വില കൽപ്പിക്കുന്നതെന്ന് ജനത്തിന് ബോധ്യപ്പെടണം. എന്തൊക്കെ ന്യായീകരണം പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചാലും ഹിന്ദു പാർട്ടിയെന്ന പേര് വീണത് കൊണ്ട് തന്നെ ബിജെപിക്ക് അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ട്. അത് എത്ര ഭംഗിയായും ആത്മാർത്ഥമായും അവർ നിർവഹിക്കുന്നു എന്നതിലാണ് രാജ്യത്തിൻറെ സാമൂഹികമായ പുരോഗതിയുടെ ഭാവിയിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചാണെങ്കിൽ 2017 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിലെ അവരുടെ ഭാവി ഇരിക്കുന്നതും അതിൽ തന്നെയാണ്.
-------------------------------------------------------------------------------------------------------------------
Related articleദാദ്രികൾ: നിതീഷിന്റെയും ലാലുവിന്റെയും അകൌണ്ടിൽ തെറി കേൾക്കുന്ന ബിജെപിയും ആർഷഭാരതവും!

Saturday, May 28, 2016

ബട്ള ഹൌസ്, ഇഷ്രത് ജഹാൻ, മാലെഗാവ്: രാജ്യത്തെ വച്ചുള്ള കോൺഗ്രസിന്റെ തീക്കളികൾ.

കഴിഞ്ഞ കോൺഗ്രസ്‌ ഭരണ കാലത്ത് തീവ്രവാദ കേസുകളെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച്‌ കോൺഗ്രസ്‌ പാർടി വളച്ചൊടിച്ചത്തിന്റെയും, അതിലൂടെ അവർ രാജ്യസുരക്ഷയെ എത്രമാത്രം അപകടത്തിലാക്കിയിരുന്നു എന്നുള്ളതിന്റെയും സംഭ്രമജനകമായ തെളിവുകൾ ആണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതിൽപ്പെട്ടതായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹളത്തിനിടയിൽ പുറത്തു വന്ന രണ്ട് വാർത്തകൾ.

കഴിഞ്ഞ കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് 25ഓളം പാക് തീവ്രവാദികളെ യാതൊരു ന്യായീകരണവും കൂടാതെ രഹസ്യമായി വിട്ടയിച്ചിരുന്നുവെന്നും, പത്താൻകോട്ട് ആക്രമണം നടത്തിയവരിൽ അന്ന് രക്ഷപ്പെട്ട തീവ്രവാദികളിൽ ചിലരുണ്ടായിരുന്നെനും ആയിരുന്നു ഒരു വാർത്ത.

‘ഹിന്ദു തീവ്രവാദം’ എന്ന പ്രയോഗം ആദ്യം കേൾക്കാനിടയായ 2008ലെ മാലെഗാവ് സ്ഫോടനക്കെസിൽ കേണൽ പുരോഹിതിനെയും സാധ്വി പ്രഗ്യയേയും അടക്കമുള്ള കുറ്റാരോപിതരെ അന്നത്തെ കോൺഗ്രസ്‌-എൻസിപി ഭരണത്തിൻ കീഴിലുണ്ടായിരുന്ന മഹാരാഷ്ട്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കൃത്രിമ തെളിവുകൾ ഉണ്ടാക്കി പ്രതികളാക്കുകയായിരുന്നുവെന്നുള്ള NIAയുടെ അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വന്നതായിരുന്നു മറ്റൊരു വാർത്ത.


ഇതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇഷ്രത് ജഹാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള സ്ഫോടനാത്മകമായ സത്യങ്ങൾ പുറത്തു വന്നത്. ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലിൽ വധിച്ച ഇഷ്രത് ജഹാനും കൂട്ടാളികളും ലഷ്കർ തീവ്രവാദികളായിരുന്നുവെന്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം ആണെന്ന് തെളിവ്സഹിതം പുറത്ത് വന്നു. ഈ ഒറ്റക്കള്ളത്തിന്റെ പുറത്തായിരുന്നു പത്തു കൊല്ലത്തോളം മോഡിക്കെതിരെ ‘ഇഷ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ' എന്ന വ്യാജ പ്രചാരണം കൊണ്ഗ്രെസും ഇടതു പക്ഷം അടക്കം മറ്റു മോഡി-വിരുദ്ധരും കൊണ്ടാടിയത്. മോഡിയെ വധിക്കാൻ തീവ്രവാദികളെ ഏർപ്പാട് ചെയ്തതെന്ന് കോൺഗ്രസ്‌ തന്നെയായിരുന്നോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.
ഈ പരമ്പരയിലെ ഏറ്റവും പുതിയതായിരുന്നു ഇപ്പോൾ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ബട്ളഹൌസ് എൻകൌണ്ടർ വിഷയം.

കോൺഗ്രസ്‌ പാർടിയും, സോണിയ ഗാന്ധിയും കേജ്രിവാളും നേരിട്ടും തീവ്രവാദികളെ വെള്ളപൂശാൻ ഇറങ്ങിയ ഒരു കേസ് ആയിരുന്നു 2008ലെ ബട്ള ഹൌസ് എൻകൌണ്ടർ. ഡൽഹിയിലെ ജാമിയ നഗറിലെ ബട്ള ഹൌസ് എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളുമായി ഡൽഹി പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെടുകയും മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്‌ ഒരാഴ്ച മുൻപ് 2008സെപ്റ്റംബർ13ന് നടന്ന 30ഓളം ആളുകൾ കൊല്ലപ്പെട്ട ഡല്ഹി സ്ഫോടനപരമ്പരയുടെ അന്വേഷണവുമായി ബന്ധപെട്ടായിരുന്നു, ഓപറേഷന് നേതൃത്വം കൊടുത്ത പോലീസ് മേധാവിയുടെയും ജീവൻ നഷ്ടപ്പെട്ട ബട്ള ഹൌസ് എൻകൌണ്ടർ നടന്നത്.

പക്ഷെ മുസ്ലിം വർഗീയത ജ്വലിപ്പിച്ചു വോട്ട് നേടുക എന്ന ഹീനലക്ഷ്യം മാത്രം മുൻ നിർത്തി കോൺഗ്രെസും കേജ്രിവാളും പ്രചരിപ്പിച്ചത് മുസ്ലിങ്ങളെ ടാർഗറ്റ് ചെയ്തുളള വ്യാജ ഏറ്റുമുട്ടലായിരുന്നു അത് എന്നാണ്.

അങ്ങനെയിരിക്കെയാണ് ഈ മെയ്‌ മാസം 24നു ഇസ്ലാമിക്‌ സ്റ്റേറ്റ് അവരുടെ ഇന്ത്യൻ പോരാളികളുടെ ഒരു വീഡിയോ പുറത്തുവിടുന്നത്. അതിലെ ഒരു തീവ്രവാദി സ്വയം പരിചയപ്പെടുത്തുന്നത് ബട്ള ഹൌസ്എൻകൌണ്ടറിൽ നിന്ന് രക്ഷപ്പെട്ട ആൾ എന്നാണ്.

കോൺഗ്രസ്‌ പാർടിയും, സോണിയ ഗാന്ധിയും, കേജ്രിവാളും രാജ്യത്ത് വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാൻ വേണ്ടി, തീവ്രവാദികളെ വരെ ന്യായീകരിക്കാൻ നടത്തിയ ശ്രമം രാജ്യത്തെ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാണിക്കപ്പെട്ട സന്ദർഭമായി മാറുകയായിരുന്നു അത്.

മഹാത്മാ ഗാന്ധിയുടെ കാലത്ത് ഇന്ത്യൻ ജനതയുടെ ആത്മാവും അഭിമാനവുമായിരുന്നു കോൺഗ്രസ്‌ പാർടി. ഇന്ന് പക്ഷെ ആ ഗാന്ധിജിയുടെ യഥാർത്ഥ പിന്മുറക്കാരൻ അഷ്ടിക്ക് വകയില്ലാതെ വൃദ്ധസദനത്തിൽ നരകിച്ച്‌ ജീവിക്കുമ്പോൾ, ആ പേര് ദുരുപയോഗം ചെയ്തു രാജ്യത്തെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന അഭിനവഗാന്ധിമാരുടെ മുഷ്ടിയിലായ ആ പാർടി, കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാജ്യസുരക്ഷ തന്നെ അടിയറവു വക്കുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനെത്തിയ തീവ്രവാദികൾക്ക് ഓശാന പാടാൻ കൊണ്ഗ്രെസ്സിന് എങ്ങിനെ കഴിഞ്ഞു എന്ന് ചിന്തിച്ച് സ്തബ്ധരായി നിൽക്കുകയാണ് രാജ്യത്തെ ജനങ്ങൾ.

ഈ സംഭവ വികാസങ്ങളോടെ ഒരു കാര്യം രാജ്യത്തെ ജനത്തിന് മനസിലായി, 'ഹിന്ദു തീവ്രവാദം അഥവ‘സാഫ്രൺ ടെറർ' എന്ന സാങ്കൽപിക സിദ്ധാന്തം ബിജെപിയേയും ആർ.എസ്.എസ്സിനെയും തളക്കാൻ കൊണ്ഗ്രെസ്സ് കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു എന്ന വസ്തുത.

1997ൽ സാധ്വി പ്രഗ്യ വിറ്റ ബൈക്ക് ആയിരുന്നു 2008ൽ ബോംബ്‌ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത് എന്നതായിരുന്നു അവരെ ഈ കേസിലേക്ക് വലിച്ചിഴക്കാനുണ്ടായ പ്രധാന സംഗതി. അത് വരെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണം നാടകീയമായി ഹൈന്ദവ സംഘടനകളിലേക്ക് വഴിമാറി. താമസംവിനാ 'സാഫ്രൺ ടെറർ' എന്ന പദത്തിന് കോൺഗ്രസ്‌ ജന്മം നൽകി. അതിന് പ്രചുര പ്രാചാരം കൊടുക്കുന്നതിൽ ദിഗ് വിജയ്‌ സിങ്ങും പി.ചിദംബരവും പോലുള്ള മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ തമ്മിൽ മത്സരിക്കുന്നതാണ് പിന്നീട് കണ്ടത്.

2007ൽ നടന്ന സംഝൊതാ എക്സ്പ്രെസ്സ് സ്പോടനവും 'ഹിന്ദു തീവ്രവാദം' എന്ന പുതിയ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടു. അന്താരാഷ്ട്ര ഏജൻസികളുടെ അടക്കം അത് വരെയുള്ള എല്ലാ തെളിവുകളും പാകിസ്ഥാനിലെക്കും സിമി എന്ന തീവ്രവാദ സംഘടനയിലെക്കും നീളുന്നത് അവഗണിച്ചായിരുന്നു ഈ ഗതിമാറ്റം.

മാലെഗാവ് സ്ഫോടനം അന്വേഷിച്ചുകൊണ്ടിരുന്ന ATS തലവൻ ഹേമന്ത് കർക്കരെ 2008ലെ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വരെ ഹിന്ദു തീവ്രവാദത്തിന്റെ പേരിലാക്കാൻ കോൺഗ്രസ്‌ ശ്രമിച്ചിരുന്നു. അജ്മൽ കസബ് എന്ന പാക് തീവ്രവാദി ജീവനോടെ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ 2008ലെ 26/11 മുംബൈ ആക്രമണവും 'ഹിന്ദു തീവ്രവാദ'ത്തിന്റെ കണക്കിൽ ഉൾക്കൊള്ളിക്കുമായിരുന്നു കൊണ്ഗ്രെസ്സ്.

ഹിന്ദു തീവ്രവാദത്തിന്റെ പേരിൽ RSSനെ ഇന്ത്യയിൽ നിരോധിക്കണം എന്ന് ലഷ്കർ നേതാവ് ഹാഫിസ് സയ്യിദ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നിടത് വരെ കാര്യങ്ങൾ എത്തിക്കുന്നതിൽ കോൺഗ്രസ്‌ വിജയിച്ചു!

'26/11 ഒരു ആർ.എസ്.എസ്സ് ഗൂഡാലോചന' എന്ന ഒരു പുസ്തകം പ്രമുഖ കോൺഗ്രസ്‌ നേതാവ് ദിഗ് വിജയ്‌ സിങ്ങ് പ്രകാശനം ചെയ്തിരുന്നുവന്നതും കാണിക്കുന്നത് 'ഹിന്ദു തീവ്രവാദം' എന്ന ഗൂഡാലോചനയിലെ കോൺഗ്രസ്സിന്റെ പങ്കിനെതന്നെയാണ്.

ബിജെപിയേയും ആർ.എസ്.എസ്സിനെയും തകർക്കാൻ വേണ്ടി മാത്രം രാജ്യത്തെ മുഴുവൻ അപമാനിക്കുന്ന രീതിയിൽ, ഇവിടുത്തെ ഋഷി പാരമ്പര്യത്തെ മുഴുവൻ കരിവാരിത്തേക്കുന്ന രീതിയിൽ 'കാവി തീവ്ര വാദം' എന്ന സാങ്കൽപിക കഥ മെനഞ്ഞ കോൺഗ്രസ്സ് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള ഗൂഡാലോചനകൾ നടത്തുന്നത്.

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം സാങ്കൽപിക സംഭവങ്ങൾ സൃഷ്ടിക്കുക എന്നത് കോൺഗ്രസ്സിന്റെ പരീക്ഷിച്ച് ഉറപ്പുവരുത്തിയ ഒരു തന്ത്രം ആണ്.

രാജിവ് ഗാന്ധിയുടെ ശത്രുവായി മാറിയ വി.പി സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി 'ഏതോ കേന്ദ്രങ്ങൾ' നടത്തിയ ഗൂഡാലോചനയായിരുന്നു 'സെയ്ന്റ് കീറ്റ്സ് ഇടപാട്' എന്ന ഒരു സാങ്കൽപിക കഥ. അത് വരെ ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ ഗാന്ധി-ഇതര കോൺഗ്രസ്‌ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവും അതിലേക്കു വലിച്ചിഴക്കപ്പെട്ടിരുന്നു എന്നതും പ്രസ്താവ്യമാണ്.

മൻമോഹൻസിംഗ് സർക്കാരിന്റെ സമയത്ത് ആർമി ചീഫ് ആയിരുന്നു ജനറൽ വികെ സിംഗ്. ജനന തിയതിയുടെ കാര്യത്തിലും ആയുധം വാങ്ങുന്നതിലെ അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരിലും സർക്കാരുമായി കോടതി വരെയെത്തിയ തുറന്ന പോരാട്ടം നടത്തിയിരുന്നു അദ്ധേഹം. 2012 ജനുവരി 16ന് സർക്കാരിനെ അറിയിക്കാതെ ആർമിയുടെ രണ്ട് ബറ്റാലിയനുകൾ ഡെൽഹിയിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയിരുന്നു എന്ന ഒരു വാർത്ത വന്നതും ഒരു സാങ്കൽപിക കഥയായിരുന്നുവെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. കോൺഗ്രസ്‌ സർക്കാരിനെ കോടതി കയറ്റിയ ആർമി ജനറലിനെ കരിവാരിതേക്കാനുള്ള ശ്രമമായിരുന്നു അതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.

നമ്മുടെ കൊച്ചു കേരളത്തിലും കോൺഗ്രസ്‌ ഈ തന്ത്രം പയറ്റി വിജയിച്ചതിന്റെ ഒരു ഉദാഹരണമാണ് കരുണാകരൻ എന്ന അതികായനെ തകർക്കാൻ ഉമ്മൻചാണ്ടിപക്ഷം ശൂന്യതയിൽ നിന്ന് ശ്രിഷ്ടിച്ച ISRO ചാരവൃത്തിക്കേസ്. മലയാളികൾക്കെല്ലാം സുപരിചിതമായ ഒരു കാര്യമായത് കൊണ്ട് കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

കോൺഗ്രസ്‌ രാജ്യത്തോട് ചെയ്ത ഈ കൊടിയ പാപങ്ങളെല്ലാം ജനം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ കോൺഗ്രസ്‌ മുക്ത ഭാരതം അതിശീഘ്രം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത് എന്ന് ന്യായമായും ചിന്തിക്കേണ്ടിയിരിക്കുന്നു.

ടെയിൽ പീസ്‌: ശൂന്യതയിൽ നിന്നും കോൺഗ്രസ്‌ സൃഷ്ടിച്ച 'ഹിന്ദു തീവ്രവാദം' എന്ന പ്രയോഗത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രയോക്താക്കളായിരുന്നു കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർടി. ഇറാക്കിലായാലും, അമേരിക്കയിലായാലും, പാരീസിലായാലും ലോകത്തിന്റെ ഏതു കോണിലായാലും ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങൾ നടക്കുമ്പോൾ തീവ്രവാദത്തിനു മതമില്ല എന്ന് വലിയ വായിൽ വിളിച്ചു കൂവാറുള്ള പലർക്കും പക്ഷെ 'ഹിന്ദു' തീവ്രവാദം എന്ന് പാർടി മുഖപത്രത്തിൻറെ ഒന്നാം പേജിൽ തന്നെ വെണ്ടക്ക അക്ഷരത്തിൽ എഴുതിവക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം.

Sunday, May 22, 2016

നിയമസഭ തിരഞ്ഞെടുപ്പ് 2016: ഭരണം പിടിച്ചത് LDF ആണെങ്കിലും BDJS-BJP സഖ്യമാണ് ഈ തിരഞ്ഞെടുപ്പിലെ താരം.

  • മെയ്‌ 19ന്  ഫലം പ്രഖ്യാപിച്ച 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 91 സീറ്റോടെ LDF അധികാരത്തിലെത്തി. 
  • കോൺഗ്രസ്‌ നയിച്ച അഴിമതിയിൽ മുങ്ങിക്കുളിച്ച UDF പരാജയപ്പെട്ടു. 
  • ചരിത്രത്തിൽ ആദ്യമായി BJPക്ക് കേരള നിയമസഭയിൽ പ്രാധിനിത്യം ലഭിച്ചു.
ഇത്രയുമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഏറ്റവും ചുരുക്കി പറയാവുന്നത്.         

അഴിമതിയുടെ കാര്യത്തിൽ  UPA-2 നോട് മത്സരിച്ച UDFനെതിരെ ജനം വോട്ട് ചെയ്തു. കാലങ്ങളായി ഒരു ആചാരം കണക്കെ നടന്നു കൊണ്ടിരിക്കുന്ന പതിവ് രീതി അനുസരിച്ച് പ്രതിപക്ഷ മുന്നണിക്ക്‌ അധികാരം കിട്ടി. ഈ പറഞ്ഞതിൽ കവിഞ്ഞ് എന്തെങ്കിലും ഇവിടെ സംഭവിച്ചിട്ടുണ്ടെന്നോ, അല്ലെങ്കിൽ ഇത് സംഭവിച്ചത് പ്രതിപക്ഷത്തിന്റെ  എന്തെങ്കിലും മേന്മ കാരണമാണെന്നോ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഒരാൾക്കും പറയാൻകഴിയില്ല. ഒന്നാമന്റെ ഭരണം മടുക്കുമ്പോൾ രണ്ടാമന്, രണ്ടാമന്റെ ഭരണം മടുക്കുമ്പോൾ വീണ്ടും ഒന്നാമന്. ഇതാണ് ഇത്രയും കാലം കേരളത്തിൽ നടന്നു കൊണ്ടിരുന്നത്. ഇന്ന് നടന്നതും ഇത് മാത്രമാണ്. ഇവിടെ പ്രതിപക്ഷം, ഭരണപക്ഷം എന്നീ കോളങ്ങളിൽ ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന് മാറി മാറി എഴുതുന്നു, അത്ര തന്നെ.

ഇത്തവണത്തെ വിജയികളായ എൽ.ഡി.എഫ് ലെ മുഖ്യ കക്ഷിയായ CPIMന്, മുന്നണി കഴിഞ്ഞ തവണ 68 സീറ്റ് കിട്ടി പ്രതിപക്ഷത്തു ആയിരുന്നപ്പോൾ കിട്ടിയത് 28.18% വോട്ട് ആയിരുന്നെങ്കിൽ ഇത്തവണ 91 സീറ്റ് കിട്ടി അധികാരം കിട്ടിയിട്ടും അവർക്ക് കിട്ടിയ ആകെ വോട്ടിംഗ് ഷെയർ 26.2% മാത്രമാണ്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് സീറ്റുകളിൽ ആണ് മത്സരിച്ചതെന്ന് കണക്കിലെടുത്താൽ തന്നെ, ഇത്തവണ ആകെ പോൾ ചെയ്ത വോട്ടിൽ 2 ശതമാനത്തിന്റെ വർദ്ധനയുണ്ടായി എന്ന് കൂടി പറയേണ്ടി വരും.

അങ്ങനെ, അധികാരം കിട്ടിയെങ്കിലും അതിൽ ആഹ്ലാദിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു എൽ.ഡി.എഫ്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ അഭിമാനാർഹമായ നേട്ടം കൊയ്ത മറ്റൊരു മൂന്നാം ചേരിയുണ്ടായിരുന്നു ഇവിടെ, BJP-BDJS നേതൃത്വത്തിലുള്ള NDA സഖ്യം.
കേരള നിയമസഭയിൽ BJP അക്കൗണ്ട്‌ തുറന്നത്തിന്റെ പേരിൽ തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നത്.   

വിജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഒരു കൂട്ടർ മറ്റൊരു കൂട്ടർക്ക് ക്രോസ്-വോട്ട് ചെയ്ത് കാലങ്ങളായി തോൽപ്പിക്കപ്പെട്ട്കൊണ്ടിരുന്ന BJP, കെട്ട് പൊട്ടിച്ചാണ് കേരള നിയമസഭയിൽ പ്രവേശിക്കുന്നത്.
.കെ ആന്റണിയും അച്ചുതാനന്തനും ചെന്നിത്തലയും പിണറായിയും എല്ലാം ഒരു പോലെ വെല്ലുവിളിച്ച, അക്കൗണ്ട് തുറക്കുന്നത് ബാങ്കിലായിരിക്കും എന്ന് പരിഹസിച്ചതിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഇക്കുറി BJPക്ക് സാധിച്ചു.

ഫാസിസം എന്ന പുലി വരുന്നേ പുലി പ്രയോഗത്തിലൂടെ മതേതരമായി ചിന്തിക്കുന്നവരെ മുഴുവൻ BJPക്കെതിരാക്കാനുള്ള കൊണ്ട്പിടിച്ച ശ്രമം രണ്ട് മുന്നണികളുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടും ഒരു MLA ക്ക് പുറമേ ഏഴ് മണ്ഡലങ്ങളിൽ തിളക്കമാർന്ന രണ്ടാം സ്ഥാനം നേടാൻ BJPക്ക് കഴിഞ്ഞു.
പാർടികൾക്ക് പുറമേ ചാനലുകളുടെയും, ന്യൂസ് ആങ്കർമാരുടെയും, പത്രങ്ങളുടെയും, പത്രപ്രവർത്തകരുടേയും, ഇടതു സഹായാത്രികരായ കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും എല്ലാം കൂട്ടമായ ആക്ക്രമണത്തെ അതിജീവിച്ച് 60 അധികം മണ്ഡലങ്ങളിൽ 20000ത്തിൽ അധികം വോട്ടുകൾ BJP നേടി. വോട്ട് ശതമാനത്തിൽ കോൺഗ്രസിനും സിപിഐഎമ്മിനും കോൺഗ്രസിനും പുറകെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായി. 19ഉം, 18 ഉം സീറ്റുകൾ നേടിയ സിപിഐ, മുസ്ലീംലീഗ് എന്നിവയേക്കാൾ മുൻപിൽ!      

   
സോഷ്യൽ മീഡിയ നിറയെ വെള്ളാപ്പിള്ളിയെ പുച്ഛിച്ചു കൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളുമാണെങ്കിലും വെറും 5 മാസം മാത്രം പ്രായമായ BDJS എന്ന പുതിയ പാർടി അവരുടെ കന്നിയങ്കത്തിൽ തന്നെ സൃഷ്ടിച്ച ചലനം ഇരു മുന്നണികൾക്കും ഇനിയുള്ള കാലം ഉറക്കം നഷ്ടപ്പെടുത്താൻ പര്യാപ്തമാണ് എന്നത് ഒരു വസ്തുതയാണ്. ഇത് അംഗീകരിക്കാന് തയ്യാറാവാത്തവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.
സീറ്റ് ഒന്നും കിട്ടിയില്ല എന്നതിന്റെ പേരിൽ മാത്രം പല കണക്കുകളും സൗകര്യപൂർവ്വം മറന്ന്കൊണ്ട് BDJS ഈ തിരഞ്ഞെടുപ്പിൽ സൃഷ്ടിച്ച പ്രകമ്പനം നിസ്സാരവൽക്കരിക്കേണ്ടത് ഇരു മുന്നണികളുടെയും ആവശ്യമാണ്.                
ഗാന്ധിജിയുടെ പ്രശസ്തമായ ഒരു വാചകം ഉണ്ട്:
"ആദ്യം അവർ നിങ്ങളെ അവഗണിക്കും, 
പിന്നെ പരിഹസിക്കും, 
പിന്നെ എതിരിടും, 
അവസാനം നിങ്ങൾ വിജയിക്കും "

ഇതാണ്ഇപ്പോൾ BDJSന്റെ കാര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നത്, പരിഹസിക്കുന്നതിൽ എത്തി നില്ക്കുന്നു അത്.
പക്ഷെ കണക്കുകൾ കള്ളം പറയില്ല:
കഴിഞ്ഞ ഇലക്ഷനിൽ 3 മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനം മാത്രം കൊണ്ട് തൃപ്തിയടയേണ്ടി വന്ന BJPക്ക് BDJS കൂടെ വന്നതോടെ 1 സീറ്റിൽ വിജയിക്കാനും 7 സീറ്റിൽ രണ്ടാം സ്ഥാനത്ത് എത്താനും 40 അധികം സീറ്റുകളിൽ കാൽ ലക്ഷം വോട്ടിന് മുകളില് പിടിക്കാനും കഴിഞ്ഞിരിക്കുന്നു.
36 മണ്ഡലങ്ങളിൽ മാത്രം മത്സരിച്ച് നാല് ശതമാനത്തോളം വോട്ടു നേടിയ BDJS മത്സരിച്ച ഏതാനും പ്രധാന മണ്ഡലങ്ങളിലെ കണക്ക് ഇങ്ങനെ:

1. നാട്ടിക: 11136ൽ നിന്നും 33650
2. കുട്ടനാട്: 4390ൽ നിന്നും 33044
3. കൊടുങ്ങല്ലൂർ: 6723ൽ നിന്നും 32793
4. തിരുവല്ല: 7646ൽ നിന്നും 31439
5. കോവളം: 9114ൽ നിന്നും 30987
6. വൈക്കം: 4504ൽ നിന്നും 30067
7. കൈപ്പമംഗലം: 10708ൽ നിന്നും 30041
8. ഷൊര്‍ണ്ണൂര്‍: 10553ൽ നിന്നും 28836
9. റാന്നി: 7436ൽ നിന്നും 28201
10. ഏറ്റുമാനൂര്: 3376ൽ നിന്നും 27540
BDJS അവരുടെ ആദ്യ മല്സരത്തിൽ തന്നെ, യു.ഡി.എഫിലെ മൂന്നാമനായ കേരള കോൺഗ്രസിന്റെ അത്രയും - 8 ലക്ഷത്തോളം- വോട്ടുകൾ നേടി അവർക്കൊപ്പം വോട്ട് നിലയിൽ കേരളത്തിലെ ആറാമത്തെ വലിയ പാർടിയായി എന്നത് അത്ര നിസ്സാരമായ കാര്യമല്ല. കേരള കോൺഗ്രസിനേക്കാൾ ഇരട്ടി സീറ്റിൽ BDJS  മത്സരിച്ചിരുന്നു എന്ന് സാങ്കേതികമായി പറയാമെങ്കിലും അവരുടെ കന്നിയങ്കമായിരുന്നു ഇതെന്നും ഓർക്കണം.            
എന്തായാലും വെറും 5 മാസം മാത്രം പ്രായമായ BDJSന്റെ ശക്തി അവർക്ക് തന്നെ സ്വയവും, കൂട്ടാളികൾക്കും, എതിരാളികൾക്കും അറിയാൻ വഴിയില്ലാതിരുന്ന ഒരു തിരഞ്ഞെടുപ്പിലെ പ്രകടനം ഇത്ര വിജയകരമായിരുന്നുവെങ്കിൽ അടുത്ത അങ്കം എങ്ങനെയിരിക്കുമെന്ന് ഊഹിക്കുന്നതിന് അപ്പുറമായിരിക്കും. തുഷാർ വെള്ളാപ്പിള്ളി പറഞ്ഞ പോലെ ഇത് ഒരു സാമ്പിൾ വെടിക്കെട്ട്മാത്രം!

ആദിവാസിസമര നായിക സി.കെ.ജാനു ജാനതിപത്യരാഷ്ട്രിയസഭ (JRS) എന്ന പുതിയ പാർടി രൂപീകരിച്ച് NDAക്ക് വേണ്ടി മത്സരിച്ച സുൽത്താൻ ബത്തേരിയിലും കഴിഞ്ഞ തവണ BJP നേടിയ 8829 വോട്ടിൽ നിന്നും മൂന്നിരട്ടി വർദ്ധിപ്പിച്ച് 27920ൽ എത്തിക്കാൻ കഴിഞ്ഞു.

കേരള സംസ്ഥാന രൂപീകരണ ശേഷം ചരിത്രത്തിലാദ്യമായി ഇത്തരം ഒരു ത്രികോണ മത്സരം കാഴ്ച വച്ച്, 2011ൽ 6% ഉണ്ടായിരുന്ന വോട്ട് വിഹിതം ഇത്തവണ പാർടി എന്ന നിലക്ക് 10 ശതമാനത്തിനു മുകളിലും NDA മുന്നണി എന്ന നിലയിൽ 15% ത്തിലും എത്തിക്കാൻ BJPക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരള രാഷ്ട്രീയം ഒരു പുതിയ പാന്ഥാവിലെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന.

Last but not least: 
ഇത്തവണ കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു 4 സംസ്ഥാനങ്ങളിലെ ഫലം കൂടി പരിശോദിക്കുകയാണെങ്കിലും ആഹ്ലാദത്തിന് വകയുള്ളത്‌ BJPക്ക് മാത്രമാണെന്ന് കാണാവുന്നതാണ്.

കേരളവും അസ്സമും നഷ്ടപ്പെട്ട കോൺഗ്രസ്‌. മോഡിയുടെ ഉട്ടോപ്യൻ സ്വപ്നം എന്ന് ആദ്യം എല്ലാവരും പരിഹസിച്ച ‘കോൺഗ്രസ്‌ മുക്ത ഭാരതം’ എന്ന ആശയത്തിനും യാഥാർത്യത്തിനും ഇടയിൽ വലിയ സംസ്ഥാനമായി ഇനി കർണാടക മാത്രം എന്ന സത്യം കോൺഗ്രസ്‌ ഇത്തവണ തിരിച്ചറിഞ്ഞു.

5 കൊല്ലം മുൻപ് വരെ തുടർച്ചായി 35 കൊല്ലം ഭരിച്ച ബംഗാളിൽ ഇത്തവണ കോൺഗ്രസ്‌ ബാന്ധവത്തിനു ശേഷവും  കയ്യിലുണ്ടായിരുന്ന 40 സീറ്റുകൾ 26 ആയി കുറഞ്ഞ CPIM. തമിഴ് നാട്ടിലും ഉണ്ടായിരുന്ന സീറ്റുകൾ എല്ലാം നഷ്ടപ്പെട്ട് കേരളം എന്ന ഒറ്റ ആശ്വാസത്തിൽ നിൽക്കുമ്പോൾ ദേശിയ പാർടി എന്ന പദവി കൂടി നഷ്ടപ്പെടാൻ പോകുന്നു എന്ന വാർത്തയാണ് അവരെ കാത്തിരിക്കുന്നത്. 
 
നേരെ മറിച്ചു കേരളത്തിൽ അക്കൗണ്ട്‌ തുറന്ന BJP ബംഗാളിൽ സീറ്റ് വർദ്ധിപ്പിക്കുകയും അസ്സമിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുകയും  ചെയ്തിരിക്കുന്നു.


അങ്ങനെ സംസ്ഥാന തലത്തിലായാലും ദേശിയ തലത്തിൽ ആയാലും 5 സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിച്ച ഈ മെയ്‌ 19 ബിജെപ്പിയുടെ മാത്രം ദിവസമായിരുന്നു എന്ന് പറയേണ്ടി വരും.