ലോകത്തിന്റെ മുഴുവൻ ജനാധിപത്യ-ന്യൂനപക്ഷ രക്ഷകൻ ചമയുന്ന അമേരിക്കയിൽ സ്ഥിരമായി നടക്കുന്ന ഒന്നാണ് കറുത്ത വർഗക്കാർക്കെതിരെയുള്ള വംശീയമായ വിധ്വേഷത്തിന്റെ, കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന ഇത്തരം ബഹിർസ്പുരണങ്ങൾ.
കറുത്തവർഗക്കാരനായ ആദ്യ പ്രസിഡന്റ് ഒബാമയുടെ കാലത്ത് പോലും ഇത്തരം സംഭവങ്ങൾ നിർബാധം തുടർന്നിരുന്നു. അതുകൊണ്ട് തന്നെ ഇതിൽ ഒരു പുതുമയൊന്നുമില്ല. അത്കൊണ്ട് തന്നെ പറയാൻ വന്നത് അതിനെക്കുറിച്ചല്ല.
‘അടിസ്ഥാന വർഗ’ത്തിനെതിരെ നടക്കുന്ന, ഭരണകൂട പിന്തുണയോട് കൂടിയ വേട്ടയാടൽ/പീഡനം എന്ന അർത്ഥം വരുന്ന ഒരുപാട് പ്രതിഷേധ പോസ്റ്റുകൾ ആളുകൾ ചെയ്തിരിക്കുന്നത് കണ്ടിരുന്നു. നൂറ്റാണ്ടുകളായി അമേരിക്കയിൽ നടന്ന് വരുന്ന വംശ വെറിയുടെ തുടർച്ചയാണിതെന്നിരിക്കെ അതിനെ ട്രംപ് വന്നതിന് ശേഷം നടക്കുന്ന പുതിയ ഒരു കാര്യമെന്ന രീതിയിലും, പിന്നെ അതിനെ നിഷ്കളങ്കമായി നമ്മുടെ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന ജാതിയുടെ പ്രശ്നങ്ങളുമായിവരെ കൗശല പൂർവ്വം കൂട്ടിയിണക്കിയിരിക്കുന്നതും അത്തരം എഴുത്തുകളിൽ കണാൻ സാധിച്ചു.
ഇതിലെ ശരിതെറ്റുകൾ പറയുന്നതിനേക്കാൾ ഇതിലെ ചരിത്രപരമായ ഒരു പിശക്, അക്കാഡമിക് തലത്തിൽ ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ്.
കറുത്തവരായ അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗത്തിനെഅടിച്ചമർത്തി വെളുത്തവർ നടത്തുന്ന ക്രൂരത എന്ന് പൊതുവിൽ ചിന്തിക്കുന്നവരായിരിക്കും നമ്മിൽ കൂടുതലും. അതിൽ നിന്നാണ് മുകളിൽ സൂചിപ്പിച്ച തരം എഴുത്തുകൾ വരുന്നത്.
ഇതിലോക്കെ സൂചിപ്പിച്ചിരിക്കുന്ന 'അടിസ്ഥാന ജനവിഭാഗം/അടിസ്ഥാന വർഗം' എന്നത് ഒരു നാട്ടിൽ അവിടുത്തെ ചരിത്രം എഴുതപ്പെട്ട കാലത്തിന് മുൻപുള്ള, അവിടുത്തെ തനത് സംസ്കാരം പേറുന്ന, ആ നാടിന്റെ സ്വന്തം ജനത അഥവാ യഥാർത്ഥ മണ്ണിന്റെ മക്കൾ എന്ന അർത്ഥത്തിലാണ്.
എന്നാൽ അമേരിക്കയിലെ കറുത്ത വർഗക്കാർ അവിടുത്തെ അടിസ്ഥാന ജനതയല്ല! ഈ ഒരൊറ്റ പോയിന്റ് പറയാനാണ് ഈ പോസ്റ്റ്. ഇത് വായിക്കുന്ന പുതു തലമുറക്ക് ഒരു plain history lesson എന്ന നിലക്ക് മാത്രമാണ് ഇതെഴുതുന്നത്.
വാസ്തവത്തിൽ അമേരിക്കയിലെ കറുത്ത വർഗക്കാർ അവരുടെ tormentors-പീഡകർ- ആയ വെളുത്ത വർഗ്ഗക്കാരെക്കാൾ അവിടെ 'പുതിയവരാണ്'.
അപ്പോൾ ഈ വെള്ളക്കാരാണോ അവിടുത്തെ, മുകളിൽ പറഞ്ഞ അർത്ഥത്തിലുള്ള അമേരിക്കയിലെ അടിസ്ഥാന വർഗം/അടിസ്ഥാന ജനത? അല്ല. അവരുമല്ല. പിന്നെ?
അമേരിക്കയിലെ അടിസ്ഥാന വർഗം/അടിസ്ഥാന ജനത ഇന്നില്ല. അവരെ മുഴുവൻ 'കൊന്ന് കളഞ്ഞു!'
'മുഴുവൻ' എന്ന് ടെക്നിക്കലി പറയാൻ പറ്റില്ല. ഇന്ന് അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആ യഥാർത്ഥ അമേരിക്കക്കാർ ഉണ്ടെന്നാണ് വിക്കിയിൽ നിന്നും മറ്റും മനസിലാവുന്നത്. നേറ്റീവ് അമേരിക്കൻസ് Native Americans- നേറ്റീവ് ഇന്ത്യൻസ് –Native Indians- എന്ന് വിളിക്കപ്പെടുന്ന (ഇതിലെ 'ഇന്ത്യൻ' എന്ന വാക്കിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇൻഡ്യയുടെ പേര് ഭാരതം എന്ന് മാറ്റണമെന്ന കേസ് സുപ്രീം കോടതിയിൽ എത്തിയ പശ്ചാത്തലത്തിൽ അതിനെ കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതുന്നുണ്ട്) അവരെ മുഴുവൻ കൊന്നൊടുക്കി, അതെ കൊ..ന്നൊ..ടു....ക്കി, അവരുടെ നാട് സ്വന്തമാക്കി അവിടെ'settlement' ഉണ്ടാക്കി പിന്നീട്‍ അവിടുത്ത്കാരായി മാറിയത് യൂറോപ്യൻമാരായിരുന്നു.
അമേരിക്കയിലെ അടിസ്ഥാന വർഗം/അടിസ്ഥാന ജനത ഇന്നില്ല. അവരെ മുഴുവൻ 'കൊന്ന് കളഞ്ഞു!'
'മുഴുവൻ' എന്ന് ടെക്നിക്കലി പറയാൻ പറ്റില്ല. ഇന്ന് അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആ യഥാർത്ഥ അമേരിക്കക്കാർ ഉണ്ടെന്നാണ് വിക്കിയിൽ നിന്നും മറ്റും മനസിലാവുന്നത്. നേറ്റീവ് അമേരിക്കൻസ് Native Americans- നേറ്റീവ് ഇന്ത്യൻസ് –Native Indians- എന്ന് വിളിക്കപ്പെടുന്ന (ഇതിലെ 'ഇന്ത്യൻ' എന്ന വാക്കിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇൻഡ്യയുടെ പേര് ഭാരതം എന്ന് മാറ്റണമെന്ന കേസ് സുപ്രീം കോടതിയിൽ എത്തിയ പശ്ചാത്തലത്തിൽ അതിനെ കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതുന്നുണ്ട്) അവരെ മുഴുവൻ കൊന്നൊടുക്കി, അതെ കൊ..ന്നൊ..ടു....ക്കി, അവരുടെ നാട് സ്വന്തമാക്കി അവിടെ'settlement' ഉണ്ടാക്കി പിന്നീട്‍ അവിടുത്ത്കാരായി മാറിയത് യൂറോപ്യൻമാരായിരുന്നു.
ആ യൂറോപ്യന്മാരാണ് ഇന്നത്തെ അമേരിക്കൻ വെള്ളക്കാർ.
അവർ പിന്നീട് അവരുടെ പ്ലാന്റെഷനുകളിൽ പണിയെടുക്കാൻ ആഫ്രിക്കയിൽ നിന്നും പിടിച്ച് കൊണ്ട് വന്ന അടിമക-slave-ൾക്ക് പിന്നീട് സ്വാതന്ത്ര്യം കിട്ടി അമേരിക്കക്കാരായി മാറിയവരാണ് ഇന്നീ അമേരിക്കൻ തെരുവുകളിൽ പ്രതിഷേധിക്കുന്ന കറുത്തവർഗക്കാർ - the blacks - Negros . അപ്പൊൾ അവരെയും അവിടുത്തെ അടിസ്ഥാന ജനത എന്ന് വിളിക്കാൻ പറ്റില്ല. ( ആഫ്രിക്കൻ വംശജർ എന്നതിൽ നിന്നാണ് കറുത്തത് എന്നർത്ഥം വരുന്ന നീഗ്രോഎന്ന വാക്കിന്റെ ഉത്ഭവം.)
ഇന്നത്തെ അമേരിക്ക ഏകദേശം 16ആം നൂറ്റാണ്ട് വരെ അവിടുത്തെ 'അടിസ്ഥാന ജനവിഭാഗം' അഥവാ യഥാർത്ഥ അമേരിക്കക്കാരുടെ കയ്യിൽ തന്നെയായിരുന്നു. അതായത് കൃത്യമായി പറഞ്ഞാൽ ഇന്ത്യ തേടി വഴി തെറ്റി കൊളംബസ് അമേരിക്കയിൽ എത്തിയതോടെയാണ് അവരുടെ അവസാനത്തിന്റെ ആരംഭം തുടങ്ങുന്നത്. 1492ൽ അന്ന് കൊളംബസ് അമേരിക്കയിൽ അബദ്ധത്തിൽ എത്തിപ്പെടുമ്പോൾ 100% ആയിരുന്ന (ഏകദേശം 1.5 മില്യൺ- പതിനഞ്ച് ലക്ഷം- ആയിരുന്നു സ്വദേശി അമേരിക്കൻസിന്റെ, ഏകദേശം ആറ് നൂറ്റാണ്ട് മുൻപത്തെ അന്നത്തെ ജനസംഖ്യ എന്ന് പറയപ്പെടുന്നു) ആ ജനത ഇന്ന് 0.9% !!
അതായത്1600ൽ ഇന്ത്യയിൽ ആധിപത്യം തുടങ്ങിയ യൂറോപ്യന്മാർ നമ്മൾ ഇന്ത്യക്കാരെ മുഴുവൻ കൊന്നൊടുക്കി ഇന്ത്യയെ മറ്റൊരു രാജ്യമാക്കി മാറ്റിയിരുന്നെങ്കിൽ എങ്ങനെയിരിക്കും അതാണ് ഇന്നത്തെ അമേരിക്ക.
ഇത് പോലെ സ്വദേശി ജനതയെ മുഴുവൻ കൊന്നൊടുക്കി യൂറോപ്യൻമാരുടെ മാത്രമായ രാജ്യങ്ങളാക്കി മാറ്റിയ മറ്റ് രണ്ട് പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്നത്തെ ഓസ്‌ട്രേലിയയും ന്യുസിലാന്ഡും. അമേരിക്കയിൽ അപ്രത്യക്ഷമായ സ്വദേശി ജനതയെ നേറ്റീവ് അമേരിക്കൻസ്, നേറ്റീവ് ഇന്ത്യൻസ് എന്നൊക്കെയാണ് വിളിച്ചിരുന്നതെങ്കിൽ ഈ രാജ്യങ്ങളിലെ സമാന ജനത്തെ അബൊറിജിനൽസ് -Aboriginals- എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത്. അതിൽ ന്യൂസിലാൻഡിലെ ജനതക്ക് മാത്രം സ്വന്തം പേരായ മാവോരിസ്(Maoris) എന്ന പേരിൽ കൂടി അറിയപ്പെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.
അമേരിക്കയെയും ഓസ്‌ട്രേലിയയെയും ന്യുസിലാന്ഡിനെയും 'ന്യൂ വേർഡ് – New World’എന്നാണ് യൂറോപ്യന്മാർ വിളിച്ചിരുന്നത്. അവർ ഓൾസ് വേൾഡും – Old World-. ഹോളിവഡിലെ അന്യഗ്രഹ ജീവി സിനിമകൾ പോലെയാണ് ഇവിടെയൊക്കെ നടന്നത്. 'പുതിയ ഗ്രഹം (ഭൂമി) കണ്ട് പിടിച്ച് ആധിപത്യം സ്ഥാപിക്കാൻ വരുന്ന അന്യഗ്രഹ ജീവികൾ' എന്നതാണ് പൊതുവിൽ Alien movies theme . അവരുടെ ന്യൂ വേൾഡ് ആയ നമ്മുടെ ഭൂമിയിലെ മനുഷ്യരെ കൊന്നൊടുക്കി ഭൂമി സ്വന്തമാക്കാൻ അവർ ശ്രമിക്കുന്നു. ഇത് തന്നെയാണ് അമേരിക്കയിലും, ഓസ്‌ട്രേലിയയിലും, ന്യുസിലാന്ഡിലും ചെന്നെത്തിയ യൂറോപ്യൻസ് എന്ന aliens അവിടുത്തെ മനുഷ്യരോട് ചെയ്തതും.
Related post: ഇന്ത്യയെ ഒബാമ സഹിഷ്ണുത പഠിപ്പിക്കേണ്ട.


