Thursday, June 18, 2015

ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ സമരം: കലാ സാംസ്കാരിക മേഖലകളിലെ ചില അപ്രമാദിത്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ!

ഫിലിം ഇൻസ്റ്റിറ്റ്യുട്ട്ന്റെ കാവിവൽകരണം അനുവദിക്കില്ല എന്ന് പറഞ്ഞു സമരങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

പത്തു അറുപതു കൊല്ലം ചുവപ്പ് വൽകരണം മാത്രം കണ്ടു ശീലിച്ചതിന്റെ കുഴപ്പം ആണ് എന്നാണ് ഏറ്റവും ചുരുക്കി പറയാൻ പറ്റുന്നത്.

പെട്ടെന്നുള്ള മാറ്റം ആർക്കായാലും ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും. കുറച്ചു സമയം കഴിയുമ്പോൾ മാറിക്കോളും, പുതിയ മാറ്റത്തെ ഉൾക്കൊണ്ടു കഴിയുമ്പോൾ.
അത് വരെ നിങ്ങൾ സമരം ചെയ്യൂ.

സ്വതന്ത്ര കലാ സൃഷ്ടികളേയും സ്വതന്ത്ര ചിന്തകളെയും കുറിച്ച് വ്യാകുലപ്പെടുന്ന നിങ്ങൾ ,
ഈ സമരത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത് അസഹിഷ്ണുത ആണെന്ന് തിരിച്ചറിയുന്ന വരെ സമരം ചെയ്യൂ.

കലാ സാംസ്കാരിക മേഖലകൾ നിങ്ങൾ നിൽക്കുന്ന ഇടതു വശം ചേർന്നേ നില്ക്കാവൂ, ആ മേഖലകൾ തങ്ങളുടെ മാത്രം കുത്തക ആണ് എന്ന് നിങ്ങൾ വിചാരിക്കുന്നു.
അതിൻറെ എതിർ വശത്തുള്ളവരാണെന്നു നിങ്ങൾ കരുതുന്നവർക്ക് ഈ മേഖലകളിൽ ഭ്രഷ്ട് കൽപ്പിക്കുന്നു. ജനകീയ മാർഗങ്ങളിലൂടെ ഈ വിലക്ക് മറികടന്നു ആ 'അവർ' ആ 'മേഖലകളിലേക്ക്' കടക്കുമ്പോൾ നിങ്ങൾക്ക് സഹിക്കുന്നില്ല, അതി തീവ്രമായ അസഹിഷ്ണുത കാണിക്കുന്നു. സമരാഭാസങ്ങളിലേക്ക് എടുത്തു ചാടുന്നു. ഇതാണ് FTII-യിൽ നടന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ സമരങ്ങളിൽ കാണുന്നത്.

ഇനി കാര്യത്തിന്റെ മെരിറ്റിലെക്കു കടക്കാം:

രാജ്യത്തെ മറ്റേതു ഗവർന്മെന്റ്-ഫണ്ടട് കലാ സാംസ്കാരിക സ്ഥാപനം പോലെ FTII-യിലെയും നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങൾ -political appointments- ആണ് എന്ന് അറിയാത്തവരല്ല ഈ സമരത്തിന് പിന്നിൽ.

പക്ഷെ ബിജെപിയുടെ  രാഷ്ട്രീയ നിയമനങ്ങളോട് മാത്രം ആണ് ഈ മാരക എതിർപ്പ്. ഇത്രയും കാലം നടന്ന കൊണ്ഗ്രെസ്സിന്റെയോ ഇടതു പക്ഷതിന്റെയോ രാഷ്ട്രീയ നിയമനങ്ങളോട് ഒരു എതിര്പ്പും ഇല്ല, ഇവർക്ക്.

മഹാഭാരതം എന്ന ടിവി സീരിയലിൽ യുദ്ധിഷ്ടിരന്റെ വേഷം അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട്, 80-തുകളിൽ മുതൽ 'സിനിമ-ടിവി' രംഗത്ത് പ്രവർത്തിച്ച ഒരാൾ  ഒരു  'സിനിമ-ടിവി' സ്ഥാപനത്തിലേക്ക് നിയമിതനാവുന്നതിനു അർഹനല്ല എന്ന് പറയാൻ ഇവർ ആരാണ്?
അയാളുടെ രാഷ്ട്രീയം ഒരു അയോഗ്യത ആവുന്നത് എങ്ങനെയാണ്?

ഇനി ഈ നിയമനം കൊണ്ടുണ്ടാവുന്ന ഭീഷണി എന്ന് ഇവർ പറയുന്നത് , ഈ ഗജേന്ദ്ര ചൌഹാൻ ദേശീയത, പാരമ്പര്യം, സംസ്കാരം എന്നൊക്കെ പറയുന്ന തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണത്രേ. ഇതാണത്രേ കാവിവല്കരണം!
ഈ പറഞ്ഞതൊക്കെ ഇത്രയും വലിയ കുറവുകൾ ആണോ?
അല്ല അങ്ങനെ ആണെന്ന് തന്നെ വക്കുക്ക, അപ്പോഴും കമ്മ്യുണിസ്റ്റ് തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ മാത്രം  ഇങ്ങോട്ട് വന്നാൽ മതി, ഇന്ന ഇന്ന തത്വശാസ്ത്രക്കാർ പുറത്തു നിന്നാൽ മതി എന്ന് പറയാൻ ഇവർ ആരാണ്?
അപ്പൊൾ ശരിക്കും ആരാണ് ഫാസിസത്തിന്റെ നിർവചനത്തിൽ വരുന്നത്.

സോണിയ ഗാന്ധിയുടെ മകളെ നൃത്തം പഠിപ്പിച്ചു എന്ന ഒറ്റ യോഗ്യത കൊണ്ട് ലീല സംസണ് എന്ന ഭാരതനാട്യം നർത്തകി സെൻസർ ബോർഡിന്റെ ചെയര്പെര്സണ് ആയി നിയമിത ആയപ്പോൾ എന്തായിരുന്നു അവരുടെ സിനിമ ബന്ധം? സിനിമയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കത്തി വെക്കാൻ അധികാരമുള്ള ആ സ്ഥാനത് സിനിമയുമായി പുലബന്ധം ഇല്ലാത്ത ആ രാഷ്ട്രീയ നിയമനത്തിനെതിരെ ഒരു ആവിഷ്കാര സ്വാതന്ത്ര്യക്കാരന്റെയും പ്രതിഷേധമോ സമരമോ കണ്ടിട്ടില്ലല്ലോ!

(മുരളിയും ഇന്നസെന്റും ഞങ്ങൾ കമ്മ്യുണിസ്റ്റ് അനുഭാവികൾ ആണെന്ന് പറയുന്നത്‌ അത്യുന്നത ആദർശവും,
സുരേഷ്ഗോപി ഞാൻ ബിജെപി അനുഭാവി ആണെന്ന് പറയുന്നത് അശ്ലീലവും വര്ഗീയവും ആവുന്നത് എങ്ങനെയാണോ അതെ അളവ് കോൽ ആണ് ഇവിടെയും. 'ബിജെപി' ആണ് പ്രശ്നം.)

കൊണ്ഗ്രെസ്സ്കാരിയും സർവ്വോപരി സോണിയ ഗാന്ധിയുടെ അടുക്കള സൂക്ഷിപ്പ്കാരിയുമാണ് എന്ന ഒറ്റ യോഗ്യതയിൽ  മൂന്നു സൈന്യങ്ങളുടെയും മേധാവി എന്ന അധികാരം കൂടി ഉള്ള ഇന്ത്യൻ പ്രസിഡന്റ്റ് പദവിയിൽ പ്രതിഭ പാട്ടിൽ എന്ന സ്ത്രീ വന്നപ്പോഴോ,
ശ്രീകോവിലിനു മുന്നിൽ എത്തിപ്പെട്ടാൽ പുറം തിരിഞ്ഞു നിൽക്കുന്ന നിരീശ്വര വാദിയായ ജി.സുധാകരൻ ദേവസ്വം മന്ത്രിയായപ്പോഴോ ആരെങ്കിലും എതിർത്തോ? അവരുടെ രാഷ്ട്രീയമോ ഇസങ്ങളോ പ്രശ്നമായോ? ഇല്ലല്ലോ. കാരണം പൊളിറ്റിക്കൽ നിയമനങ്ങൾ അങ്ങനെയൊക്കെ ആണെന്ന് എല്ലാവര്ക്കും അറിയാം.

അപ്പൊൾ പദവികൾക്കുള്ള യോഗ്യത ഉണ്ടോ ഇല്ലയോ എന്നതല്ല  പ്രശ്നം എന്ന് വ്യക്തം. രാഷ്ട്രീയ നിയമനം നടക്കുമ്പോൾ അത് ബിജെപിയുടെ രാഷ്ട്രീയ നിയമനം ആവുമ്പോഴാണ് പ്രശ്നം.

രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നിടങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയത്തിനു ശരിയെന്നു തോന്നുന്ന നിയനങ്ങൾ നടത്താനുള്ള അധികാരം കൂടി ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങള് ബിജെപിക്ക് നല്കിയിട്ടുള്ളത്. അതിനു ആരും വിഷമിച്ചിട്ടു കാര്യം ഇല്ല.
ഈ യാഥാർത്ഥ്യം അന്ഗീകരിക്കാനുള്ള ജാനതിപത്യ മര്യാദ ഇല്ലാത്തതാണ് പ്രശ്നം.

ആതാണ് ആദ്യമേ സൂച്പ്പിച്ചത് ശീലമില്ലാത്തത് കാണാൻ തുടങ്ങിയതിന്റെയും അതിലുള്ള അസഹിഷ്ണുതയുമാണ് ഇതിലുള്ളത്.
കണ്ടു ശീലം ആവുമ്പോൾ ശരിയായിക്കോളും.

ഇവർ അറിഞ്ഞോ അറിയാതെയോ കോണ്ഗ്രസിനും കമ്മ്യുനിസ്റ്റിനും വേണ്ടി ബിജെപിക്കെതിരെ ഹിറ്റ് ജോബ് ചെയ്യുകയാണ്. ആ  ഒറ്റ രാഷ്ട്രീയം മാത്രം ആണ് ഇ സമരങ്ങള്ക്ക് പിന്നിൽ.

Saturday, June 13, 2015

മോഡി'ഫൈഡ് ഇന്ത്യയിൽ കലാപങ്ങളും യുദ്ധങ്ങളും ഇല്ലാത്തതിൽ കോടിയേരിയും ബൽറാമും നിരാശരാണ്!

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ഇടതു-വലതു മുന്നണികളിൽ നിന്നുള്ള രണ്ടു പ്രമുഖ നേതാക്കളുടെ പ്രസ്താവനകളെ ഒന്നു പരിശോധിക്കേണ്ടതുണ്ട് എന്ന ചിന്തയാണ് ഈ പോസ്റ്റിന് പ്രേരകം.  

“മോദി സർക്കാർ ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.“
                – കോടിയേരി ബാലകൃഷ്ണൻ,കമ്മ്യൂണിസ്റ്റ് പാർട്ടി,June-2015

“മുസ്ലിം ഭൂരിപക്ഷ രാജ്യമായ' ബംഗ്ലാദേശിന് മോദി ഭൂമി വിട്ടു കൊടുക്കുന്നു(അതിർത്തി തർക്കം പരിഹരിക്കുന്നു).“
                - വിടി ബലറാം, കോണ്ഗ്രസ് പാർട്ടി, June-2015

"സംഘികളെ, നിങ്ങളെ മോഡി പറ്റിച്ചു" എന്ന് വ്യംഗ്യം.

പത്ത്-നാൽപ്പത് കൊല്ലത്തോളം പഴക്കമുള്ള ബംഗ്ലാദേശ് അതിർത്തിപ്രശ്നം ഒരു തുള്ളി ചോര പോലും പൊടിയാതെ മോഡി സർക്കാർ പരിഹരിച്ചതാണ് ഇവിടെ പ്രതിപാദ്യം. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കുമെന്നത് ബിജെപിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഒരിഞ്ചു ഭൂമിക്കു വേണ്ടി പോലും യുദ്ധം നടക്കുന്ന ഈ കാലത്ത് പക്ഷെ അതിങ്ങനെ തീർത്തും സമാധാനപരമായി നടക്കുമെന്ന് ഇവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഇത് പോലെ കാശ്മീർ പ്രശ്നവും മോഡി പരിഹരിക്കുമോ എന്നിവർ ഭയക്കുന്നുണ്ടായിരിക്കണം. അതൊക്കെയാണ് മതേതരത്വത്തിന്റെ സ്വയം പ്രഖ്യാപിത കാവൽക്കാരായ ഇവർ 'മുസ്ലിം ഭൂരിപക്ഷ' എന്ന വാക്ക് പ്രത്യേകം ഉപയോഗിക്കാൻ കാരണം.

ഇന്ത്യയിലെ പ്രാധാനപ്പെട്ട രണ്ടു ദേശിയ രാഷ്ട്രീയ പാർടികളുടെ കേരളത്തിലെ പ്രമുഖരായ രണ്ടു നേതാക്കളുടെ ഈ പ്രസ്താവനകൾ മതേതര ഇന്ത്യയുടെ പ്രതീക്ഷാനിർഭരമായ ഭാവിയെയും കപട-മതേതരവാദികളുടെ ഇരുളടഞ്ഞ ഭാവിയെയും, അതിലുള്ള അവരുടെ വെപ്രാളത്തെയുമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.



2014 മെയ് 16നു തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങുന്നത് വരെ ബിജെപി വിജയിക്കില്ലെന്നും മോഡി പ്രധാനമന്ത്രി ആവില്ലെന്നും അവർ കരുതി. മോഡിയെ രാക്ഷസവൽക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ അത്രയും ആത്മ വിശ്വാസം ഉണ്ടായിരുന്നു  അവർക്ക്. ഇന്ത്യ എന്നാൽ ഗുജറാത്ത് അല്ല എന്ന് അവർ ആത്മാർഥമായി വിശ്വസിച്ചു.

ഏറ്റവും വിദൂര സാധ്യത മമത ബാനെർജിയുടെയും ജയലളിതയുടെയും സമ്മർദ്ധ തന്ത്രങ്ങളിൽ ശ്വാസം പോലും വിടാൻ ബുദ്ധിമുട്ടുന്ന, കൂട്ടുകക്ഷികളുടെ എണ്ണത്തിൽ കഷ്ടിച്ചു പിടിച്ചു നില്ക്കുന്ന ഒരു എൻ.ഡി.എ സർക്കാർ! അതിനപ്പുറമൊന്നും ഒരു അപകടവും അവർ പ്രതീക്ഷിച്ചിരുന്നില്ല!

എന്നാൽ അവർ ദുസ്വപ്നത്തിൽ പോലും കണ്ടിരിക്കാൻ സാധ്യത ഇല്ലാത്ത വിധത്തിൽ ഒറ്റക്കക്ഷി ഭരണത്തിലേക്ക് കുതിച്ച ബിജെപിയെയും അതിൻറെ അമരത്ത് അവരുടെ ആജീവനാന്ത ശത്രുവായ നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന മോഡിയെയും ആയിരുന്നു പിന്നീടവർ കണ്ടത്.

പിന്നെ ആകെ ഉണ്ടായിരുന്ന ഒരേ ഒരു പ്രതീക്ഷ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുന്ന കൂട്ടത്തിൽ അറിയാതെ സ്വയം വിശ്വസിച്ചു പോയ ബിജെപിയുടെയും മോഡിയുടെയും ഊതിവീർപ്പീച ആ രാക്ഷസീയത ആയിരുന്നു:
-അധികാരം ഏറ്റ ഉടൻ തന്നെ പാക്കിസ്ഥാനുമായി യുദ്ധം.
-മുസ്ലിം/ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യൽ.
-മുട്ടിനു മുട്ടിനു വര്ഗീയ ലഹളകൾ.
-ഇന്ത്യൻ മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലെക്കും നാട് കടത്തൽ.
-ഹിന്ദു രാജ്യം ആക്കി മാറ്റൽ.
-അമ്പലം പണിയൽ.
-ന്യുനപക്ഷങ്ങളെ മുഴുവൻ തഴഞ്ഞ് ഹിന്ദുക്കളോട് പക്ഷഭേതം കാണിക്കൽ.
അങ്ങനെയുള്ള ഒരായിരം മതേ'തറ' സ്വപനങ്ങൾ നടക്കുന്നില്ല എന്ന് കണ്ടപ്പോഴുള്ള നിരാശയിൽ നിന്നുണ്ടായ വിലാപങ്ങൾ ആണ് മതേതര പുന്ഗവന്മാരുടെ ഇത്തരം പ്രസ്താവനകൾ.

ഇത്രയും കാലം മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടുബാങ്കുകൾ ആയി മാത്രം പരിഗണിക്കപ്പെട്ട, മതത്തിന്റെയും ജാതിയുടെയും അപ്പുറത്ത് അവസരങ്ങളുടേതായ ഒരു വികസിത സമ്പൽസമൃദ്ധ ഭാരതം മോഹിക്കുന്ന, അതിനു വേണ്ടി പണിയെടുക്കാൻ തയ്യാറുള്ള ഒരു ജനത്തിന് എന്തായാലും ഈ പ്രസ്താവനകൾ ശുഭോദർക്കം തന്നെ!

മോദി പല പ്രാവശ്യം ആവർത്തിച്ച് വ്യക്തമാക്കിയത് പോലെ ന്യുനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരെയും തുല്ല്യരായിക്കാണുന്ന, ഹിന്ദുവും, മുസല്മാനും, ക്രിസ്ത്യാനിയും, സിക്കും, പാര്സിയും, ബുദ്ധമതക്കാരനും, ജൈനമതക്കാരനും അങ്ങനെ എല്ലാവരും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയുടെ അഭ്യുന്നതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഒരു സർക്കാരിന് വേണ്ടിയാണ് നിങ്ങൾ വോട്ട് ചെയ്തതെങ്കിൽ ആ വോട്ട് വ്യർത്ഥമായിപ്പോയില്ല എന്ന് വിളിച്ചോതുന്നതാണ് ഈ രണ്ടു പ്രസ്താവനകൾ. 'സബ്ക സാത് സബ്കാ വികാസ്' എന്നത് മുഖമുദ്രയായി പ്രഖ്യാപിച്ച ഒരു ഗവര്മെന്റിനെ തന്നെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇനി അതല്ല ന്യുനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനയും ഭൂരിപക്ഷത്തിനു അവഗണനയും എന്ന പ്രതീതി എന്നും നിലനിർത്തി, എന്നും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലിച്ച് വോട്ട് ബാങ്കുകൾ ആയി നിലനിർത്തുന്ന ഒരു സർക്കാരിനാണ് നിങ്ങൾ വോട്ട് ചെയ്തതെങ്കിൽ നിങ്ങൾക്ക് നിരാശപ്പെടാം. മേല്പറഞ്ഞ പ്രസ്താവന നിങ്ങളുടെ നേതാക്കളുടെ തന്നെ, സംശയിക്കേണ്ട!

Monday, June 8, 2015

വിഴിഞ്ഞം‬ പോർട്ടും വിവാദങ്ങളും!

വിഴിഞ്ഞം പോർട്ട് വല്ലാർപാടം പോലെ തന്നെ വലിയ വിജയം ആവില്ല എന്നും, അദാനിക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ മാത്രം ഉള്ളതാണെന്ന് മുതൽ തിരുവനന്തപുരംകാർക്കു മാത്രം ഗുണം ഉണ്ടാവുന്ന ഒന്നാണെന്ന പെറ്റി-പ്രാദേശിക വാദം വരെ എത്തി നിൽക്കുന്ന എതിർക്കുന്നവരുടെ ആരോപണങ്ങൾ ഒരു വശത്തും അനുകൂലിക്കുന്നവരുടെ മറുവാദങ്ങൾ അപ്പുറത്തും.

സത്യം എന്താണെന്ന് കാത്തിരുന്നു കാണുകയെ വഴിയുള്ളൂവെങ്കിലും എതിർക്കുന്നത് കമ്മൂനിസ്റ്റുകാരയതു കൊണ്ട് നല്ലതാവന്നാണ് സാധ്യത എന്നതാണ് മുൻ അനുഭവം!


സംഗതി എന്തായാലും ഒരു കാര്യം വാസ്തവമാണ്, കേരളത്തിന് വേണ്ടെങ്കിൽ തമിഴ്നാട്ടിൽ! , അതിൽ ഒരു സംശയവും വേണ്ട. ഈ പറഞ്ഞ ലാഭവും നഷ്ടവും അത് ആർക്കായാലും അപ്പോഴും ഉണ്ടാവും. പിന്നെ ആകെ ഉണ്ടാവാൻ പോകുന്ന വ്യത്യാസം എന്താണെന്ന് വച്ചാൽ ഇതിൽ നിന്നും കിട്ടുന്ന ടാക്സും , അനുബന്ധമായിവരുന്ന ബിസിനസ്സും, അതിൽ നിന്ന് കിട്ടുന്ന ടാക്സും, ഉണ്ടാവുന്ന തൊഴിലുകളും, അനുബന്ധ തൊഴിലുകളും, കേരളത്തിന് പകരം തമിഴ്നാടിന് കിട്ടും എന്ന കേരളത്തിന്റെ നഷ്ടം അല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല .

ഇനി കുറച്ചു കൂടി വിശാലമായി കാര്യങ്ങളെ നോക്കിക്കാണുകയാണെങ്കിൽ യുറോപ്യൻമാര്(പോർച്ചുഗീസുകാർ) വരുന്നതിനു മുന്പത്തെ കാലം എടുത്താൽ സാമൂതിരിയുടെ കൊഴികോടിന്റെ സാമ്പത്തിക ശേഷിയിൽ കോഴിക്കോട് പോർട്ടും, ആധുനിക കാലത്തെ സിംഗപൂരിന്റെ വളർച്ചയിൽ അവരുടെ പോര്ടുകളുടെയും പങ്കും നോക്കിയാൽ മനസിലാകും അന്താരാഷ്ട്ര വീക്ഷണകോണിൽ 'നന്നായി' നടത്തുന്ന ഒരു ട്രാൻഷിപ്മെൻറ്റ് പോര്ടിനു ഒരു 'രാജ്യത്തിൻറെ' (സംസ്ഥാനത്തിന്റെ മാത്രം അല്ല!) സാമ്പത്തിക വളർച്ചയിൽ വഹിക്കാൻ കഴിയുന്ന സ്ഥാനം എത്ര വലുതാണെന്ന്.

ശ്രീലങ്ക, സിങ്കപ്പൂർ, ദുബൈ തുടങ്ങിയ തുറമുഖ ഭീമന്മാരുടെ മേലുള്ള നമ്മുടെ വലിയ തോതിലുള്ള ആശ്രിതത്വം അവസാനിക്കും എന്ന് മാത്രമല്ല അവരുടെ ഒന്നാം കിട കോമ്പിറ്റീറ്റർ ആയും നമ്മൾ മാറും, അവരുടെ ബിസിനെസ്സ് ഇങ്ങോട്ട് പോരും.

പിന്നെ അന്താരാഷ്ട്ര വീക്ഷണകോണിൽ അടുത്ത ഘടകം രാജ്യ സുരക്ഷ ആണ്.
പാക്കിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിങ്ങനെ പേൾ ഓഫ് സ്ട്രിംഗ് എന്ന പേരില് ചൈന നമ്മളെ ചുറ്റിവരിയാൻ ഉപയോഗിക്കുന്നത് ഈ ഇന്ത്യൻ ഓഷ്യൻ പോർട്ട് നിർമാണവും നടത്തിപ്പും വഴിയാണ്. ആ സ്ട്രിംഗ് പൊട്ടിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്കീം ആണ് ഈ വിഴിഞ്ഞം.

അപ്പൊൾ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യക്ക് ഇത് അത്യന്താപേക്ഷിതമാണ് എന്നാണു മനസിലാവുന്നത്. അത് കൊണ്ടാണ് ഒരു ദേശിയ വീക്ഷണമുള്ള സർക്കാർ കേന്ദ്രത്തിൽ വന്നപ്പോൾ പത്തിരുപതു കൊല്ലമായി സുഷുപ്തിയിലായിരുന്ന പദ്ധതി ഇത്ര പെട്ടെന്ന് ജീവൻ വച്ചത്. പിന്നെ, അത് കേരളത്തില് വേണോ അതോ തമിഴ് നാട്ടിൽ വേണോ എന്നത് വെറും രണ്ടാമത്തെ കാര്യം മാത്രം!

Tuesday, June 2, 2015

ഐ.ഐ.ടി മദ്രാസ്സിൽ നടക്കുന്ന മോഡി-സർക്കാർ വിരുദ്ധ ബഹളങ്ങൾക്ക് പിന്നിൽ:

മോഡി-ബിജെപി വിരുദ്ധ ചേരിയുടെ, ഇരട്ട ലക്ഷ്യം വച്ചുള്ള ഒരു ആക്രമണത്തിന്റെ പുതിയ പോർമുഖം ആണ് അവിടെ നമ്മൾ കാണുന്നത്.

അതിൽ ആദ്യത്തെ, താൽക്കാലിക ലക്ഷ്യം സ്മൃതി ഇറാനിയും, പ്രധാന ലക്ഷ്യം മോഡി-സർക്കാരിനെയും ബിജെപിയെയും ദളിത്  വിരുദ്ധർ ആയി ചിത്രീകരിക്കുക എന്നുള്ളതുമാണ്.

അവിടെ നടന്ന കാര്യങ്ങൾ ചുരുക്കി പറയുകയാണെങ്കിൽ ഇങ്ങനെയാണ്:
->SC/STകളുടെ ഉന്നമനത്തിനു പ്രവർത്തിക്കുന്ന എന്നവകാശപ്പെടുന്ന Ambedkar
Periyar Student Circle (APSC) എന്ന വിദ്യാർഥി ഗ്രൂപ്പ് പ്രചരിപ്പിച്ച ഒരു ലഘു ലേഖ
ഇങ്ങനെ പറയുന്നു “ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടു നീങ്ങുന്ന സര്ക്കാര്
മദര് ഇന്ത്യയെ കൊള്ളയടിക്കാന് കോര്പ്പറേറ്റുകളെ സഹായിക്കുകയാണ്.
ഗോവധ നിരോധനം, ഘര് വാപസി എന്നിവയിലൂടെയും 'വേദം'
പ്രചരിപ്പിക്കുന്നതിലൂടെയും കമ്മ്യുണൽ പോളരൈസെഷനു ശ്രമിക്കുന്നു.
ഇങ്ങനെ ദളിതരെ മുഖ്യധാരയില് നിന്ന് അകറ്റാൻ ശ്രമിക്കുന്നു”.

ഭാരത മാതാവ് എന്നൊക്കെ പറയുന്ന വേറെയും ആൾക്കാർ ഇവിടെ ഉണ്ട്!
വേദം എന്ന് മുതലാണ് ദേശവിരുദ്ധ സംഗതി ആയി മാറിയത് എന്ന്
മനസിലാവുന്നില്ല.
"ദളിതരെ, നിങ്ങൾ ഹിന്ദുക്കൾ അല്ല, അനീമിസ്ടുകൾ അഥവാ പ്രകൃതി ആരാധാകർ ആകുന്നു (ആമേൻ) " ഇതാണ് വിപ്ലവകാരികൾ കൊടുക്കാനുദ്ദേശിക്കുന്ന സന്ദേശം 
->വെറുപ്പിന്റെ അന്ദരീക്ഷം ശ്രുഷ്ടിക്കുന്ന പോസ്ടരുകളും ലഘു ലേഖകളും
കാമ്പസ്സിൽ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിൽ
ഇസ്റ്റിറ്റുറ്റ് മിനിസ്ട്രിക്ക് റിപ്പോർട്ട് കൊടുക്കണമെന്നും കാണിച്ചു സ്മൃതി
ഇറാനി മന്ത്രിയായി കേന്ദ്ര എച്.ആർ.ഡി മിനിസ്ട്രി IIT-Madars നു നിര്ദേശം
നല്കുന്നു.

മിനിസ്ട്രി ഓഫ് എച്.ആർ.ഡി യുടെ ആ ലെറ്റർ:




രാജ്യത്തു വര്ഗീയ ധ്രുവീകരണവും കലാപവും ഉണ്ടാക്കാൻ ആഹ്വാനം
ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതും മുളയിലെ നുല്ലെണ്ടതും അത്യാവശ്യം
തന്നെയാണ്. . അല്ലാതെ മോഡിയെ വിമർശിച്ചതിനാണ് നടപടിയെങ്കിൽ പിന്നെ
ഇന്ത്യയിൽ അതിനു മാത്രമേ സമയം കാണൂ എന്ന് അറിയാത്തവരല്ല ഈ വാദത്തിന് പിന്നിൽ .

->ഈ പറഞ്ഞ സ്ടുടെന്റ്റ് ഗ്രൂപിന്റെ അംഗീകാരം IIT-M കാൻസൽ ചെയ്യുന്നു.
->പിന്നെ കണ്ടത് വലിയ സമര കോലാഹലങ്ങളാണ്

ഫണ്ട് വെട്ടിക്കുരച്ചതുമായി ഒക്കെ ബന്ധപ്പെട്ടു കേന്ദ്ര സർക്കാരുമായി നല്ല
ബന്ധത്തിലല്ലാതിരുന്ന IIT-M യജമാനസ്നേഹം കൊണ്ടായിരിക്കാം
നടപടിയെടുത്തതെന്ന വാദത്തിനും സ്ഥാനമില്ല. അപ്പോൾ കാര്യം അത്രകണ്ട് സീരിയസ് ആയതു കൊണ്ട് തന്നെ ആയിരിക്കണം മാനേജ്മെന്റ് അതിന് നിർബന്ധിതമായത്.

സ്മൃതി ഇറാനിയെയാണ് മോഡി ഗവര്ന്മേന്റിലെ സോഫ്റ്റ് ടാർഗറ്റ് ആയി
എതിരാളികൾ തിരഞ്ഞെടുത്തിരിക്കുന്നത്. തുടക്കം മുതൽ തന്നെയുള്ള
അവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഓർക്കുക.
നെഹ്രുവിയൻ-സോഷ്യലിസ്റ്റുകളാൽ പത്തു അറുപതു കൊല്ലം കൊണ്ട്
വളച്ചൊടിക്കപ്പെട്ട ചരിത്രം നേരെയാക്കാനുള്ള മോഡി ഗവര്മെനിന്റെ
ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുക സ്മൃതി ഇറാനിയുടെ വകുപ്പ്
ആയിരിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ കാവി വല്ക്കരണം എന്ന് പറഞ്ഞു
അതിനെ എതിർക്കുന്നവർക്ക് സ്മൃതി ഇറാനി അങ്ങനെയാണ് ഒരു
പ്രധാനപ്പെട്ട നോട്ടപ്പുള്ളി ആവുന്നത്. അതുകൊണ്ടാണ് സ്മൃതിയുടെ വകുപ്പ്
ഉൾപ്പെട്ട മദ്രാസ് ഐ.ഐ.ടി വിവാദം ആളിക്കത്തുന്നത്.

2002 ലെ ഗുജറാത്ത് കലാപം മുതൽ പത്തു പതിന്മൂന്നു കൊല്ലമായി പയറ്റുന്ന
മുസ്ലിം വിരുദ്ധ കാർഡ് മോഡിയുടെയും ബിജെപിയുടെയും
സിംഹാസാരോഹണം തടയാൻ പ്രാപ്തമായില്ല എന്ന തിരിച്ചറിവിൽ
ഉരുത്തിരിച്ചെടുത്ത പുതിയ ഇരവാദ സമവാക്യത്തിലെ (മുസ്ലിം-സ്ത്രീ-
ആദിവാസി-ദളിത്) പ്രധാന ഐറ്റം ആണ് ദളിത് പീഡനം. തുടങ്ങിയ കാലത്ത് അപ്പർ ക്ലാസ്സിന്റെ പാർടി എന്നറിയപ്പെട്ട ബിജെപി വാജ്പേയി പ്രധാനമന്ത്രി ആയ സമയത്ത് മിഡിൽ ക്ലാസ്സിന്റെയും പാര്ടി എന്ന വിശേഷണം നേടിയത് ശ്രദ്ധിക്കുക. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലിൽ ഒന്ന് ദളിത് വോട്ട് ബിജെപ്പിക്കും മൂന്നിൽ ഒന്ന് എൻ.ഡി.എ ക്കും കിട്ടി എന്നാന്നു കണക്കു. ഈ കണക്കാണ് ഇവരെ വിറളി പിടിപ്പിക്കുന്നത്.

ഇതാണ് ദളിതുകളെ എന്ത് തന്ത്രം പയറ്റിയും ബിജെപിയിൽ നിന്ന് അകറ്റാൻ
ശ്രമം നടക്കുന്നതിനു പിന്നിൽ. അതിനു വേണ്ടി ഹിന്ദു അല്ല നിങ്ങൾ എന്ന കള്ളം
പറഞ്ഞു പറഞ്ഞു ഒരു അന്യത ബോധവും ഇര മനോഭാവവും അവരിൽ
വളർത്തി അങ്ങനെ ബിജെപിയുമായി അടുക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ
ശ്രമിക്കുകയാണ്. അതിനു വേണ്ടി കിട്ടുന്ന ഒരു ഹാഫ് ചാൻസ് പോലും ഇവർ
കളയില്ല. അതാണ് മദ്രാസ് ഐ.ഐ.ടി യിലെ പുതിയ സംഭവ വികാസങ്ങൾക്ക്
പിന്നിൽ.

കേരളത്തിലെ അംഗബലത്തിൽ മുന്നില് ഉള്ള പിന്നോക്ക വിഭാഗത്തിൽ പെട്ട
ഈഴവരുടെ എസ്.എൻ.ഡി.പി സംഘപരിവാരിനോടും ബിജെപിയോടും
അടുക്കുന്നു. കേരളത്തിൽ തന്നെ ദളിത് സംഘടനകളിൽ പ്രമുഖരായ കേരള
പുലയ മഹാസഭയുടെ ഒരു വിഭാഗം അവരുടെ കായൽ സമ്മേളന
വാർഷികത്തിന് മോഡിയെ ആണ് കൊണ്ട് വന്നത്. ദളിത് രാഷ്ട്രീയത്തിന്റെ
ഈറ്റില്ലമായ ബീഹാറിൽ അഭിനവ ദളിത് ഹീറോ മുൻ മുഖ്യമന്ത്രി ജിതിൻ രാം
മഞ്ജി ബിജെപിയുമായി സഖ്യത്തിന് എന്നത് ഏറ്റവും പുതിയ വാർത്ത.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ മദ്രാസ് ഐ.ഐ.ടിയിൽ നടക്കുന്നത്തിന്റെ
പൊരുൾ ഏകദേശം പിടി കിട്ടും.

Last but not least: മോഡി ഒരു ഓ.ബി.സി ആണെന്ന് തല്ക്കാലം സൗകര്യ പൂർവ്വം
മറക്കാം.