സഹപ്രവർത്തകർ ആയ രാഹുൽ
പശുപാലനും ഭാര്യയും ഓണ്‍ലൈൻ പെണ്‍വാണിഭകേസിൽ
പെട്ട് അകത്തു പോയപ്പോൾ അത് വരെ അവരെ തോളിൽ ഏറ്റി നടന്ന കൂട്ടാളികളുടെ പ്രതികരണത്തിന്റെ
ഒരു സ്വഭാവം പൊതുവിൽ ഇങ്ങനെയായിരുന്നു:
ആ സമരത്തിന്റെ ഭാഗമായിരുന്ന
ആരെങ്കിലും എന്തെങ്കിലും കേസിൽ പെട്ട് ജയിലിൽ പോയാൽ ഇല്ലാതാവുന്നതല്ല ആ സമരം അഥവാ പ്രസ്ഥാനം.
അത് ഒരു ആശയം ആയിരുന്നു. അതിനു അവർ കണ്ടെത്തിയ ഉദാഹരണം ഒരു രാഷ്ട്രീയ പാർടിയുടെ നേതാവ്
ഏതെങ്കിലും ലൈഗിക ആരോപണത്തിൽ ഉൾപ്പെട്ടു
എന്ന് വച്ച് അദ്ധെഹത്തിന്റെ പാർടിയെ
മൊത്തത്തിൽ അങ്ങനെ കാണാറില്ലല്ലോ എന്നായിരുന്നു.
ഈ സമരത്തിന്റെ നേതാവ് പശുപാലൻ തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ രശ്മിയും, ഇപ്പൊ
തള്ളിപ്പറയുന്നതിലും മുന്നില് നില്ക്കുന്ന അരുന്ധതി
എന്ന 'ഗവേഷക വിദ്യാർഥിയും' ഒക്കെ
അതിന്റെ നേതാക്കൾ തന്നെ ആയിരുന്നു.
മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും എല്ലാം
ഈ പറഞ്ഞ പ്രസ്ഥാനത്തെ
പ്രതിനിധീകരിച്ചത് ഇവരെല്ലാം തന്നെ ആയിരുന്നു.
പിന്നെ പറയുന്നത് മാധ്യമങ്ങൾ ആണ്
ഇവരെയൊക്കെ നേതാവാക്കിയത് എന്നാണു. അതായത് ഭരണഘടന എഴുതി രജിസ്റ്റർ ചെയ്തു
തിരഞ്ഞെടുപ്പ് നടത്തി ആരെയും നേതാവാക്കിയിട്ടില്ല
എന്ന് വ്യംഗ്യം.
അതെ, ഈ ആധുനിക
കാലത്ത് പലരും നേതാവാകുന്നതും അത്
നാലാൾ അറിയുന്നതും അങ്ങനെ തന്നെ ആണല്ലോ.
അന്ന് ഏഷ്യനെറ്റ് മുതൽ ബി.ബി.സി വരെ പശുപാലൻ എന്ന വ്യക്തിയെ കിസ്സ് ഓഫ് ലവ് നേതാവായി
അവതരിപ്പിച്ചപ്പോൾ ഒന്നും ഈ 'സഹപ്രവർത്തകർ'
ആരും ഒരു മാധ്യമങ്ങളോടും
പറഞ്ഞു നമ്മൾ കേട്ടിട്ടില്ല 'ഇവരൊന്നും
അല്ല കിസ്സ് ഓഫ്
ലവിന്റെ നേതാക്കൾ' എന്ന്. അപ്പോൾ
പിന്നെ ആ വാദത്തിനു
ഒരു പ്രസക്തിയുമില്ല. പശുപാലനെ
തളളിപ്പറയാനുള്ള ഒരു മുട്ട്ന്യായം
മാത്രമാണത്.
അടുത്ത ചോദ്യം ആണ് ഏറ്റവും
പ്രധാനം. ഒരു രാഷ്ട്രീയ
പാർടിയുടെ നേതാവ് ഒരു ലൈഗിക
ആരോപണത്തിൽ പെടുമ്പോൾ എന്ത് കൊണ്ടാണ്
ആ പാർടിയെ ആരും അതുമായി ബന്ധപ്പെടുതാത്തത്.
എന്ത് കൊണ്ടാണ് ആ പരിഗണന കിസ്സ്
ഓഫ് ലവിനു കിട്ടാത്തത്.
അതായത് പശുപാലൻ ചെയ്ത തെറ്റിന്
കിസ്സ് ഓഫ് ലവിനെ
എന്തിനിങ്ങനെ ആക്രമിക്കുന്നു എന്ന്.
കർണാടകത്തിലെ ശ്രീരാമസേനയുടെയും
മറ്റും ഉള്ള യഥാർത്ഥ സദാചാര പോലീസിംഗ് കണ്ടിട്ടുള്ള ഇന്ത്യയിൽ പൊതുവായി, അതായത് കേരളത്തിന്
പുറത്താണ് ഈ ചോദ്യം ഉന്നയിച്ചതെങ്കിൽ ഒരു
പക്ഷെ അതിനുത്തരം ഇവർ
ആഗ്രഹിക്കുന്ന പോലെ സദാചാര പോലിസിങ്ങിനെതിരെ
ഉയർന്നു വന്ന മഹത്തായ ഒരു
ആശയം അതിന്റെ പ്രവർത്തകരായ ഒന്നോ
രണ്ടോ നേതാക്കളുടെ വീഴ്ച കൊണ്ട് ഇല്ലാതകുന്നതല്ല
എന്ന് തന്നെ ആയിരിക്കും .
കാരണം സദാചാര പോലിസ് ഒരു
സിവിൽ സൊസൈറ്റി അന്ഗീകരിക്കാത്ത കാര്യം
തന്നെ ആണ്. താലിബാൻവൽക്കരണം എന്ന
വിഷ വൃക്ഷമായി വളരാൻ
പ്രാപ്തിയുള്ള ഒരു ചെറു
നാമ്പ് തന്നെ ആണ് സദാചാര
പോലിസ്.
അത് എതിർത്ത് തോൽപ്പിക്കേണ്ടത് തന്നെ
ആണെന്നതിൽ ജാതി-മത-രാഷ്ട്രീയ
ഭേദമന്യേ, സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാൾക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാൻ
സാധ്യത ഇല്ല.
പക്ഷെ ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം എങ്ങനെയാണെന്ന് നേരിട്ട്
കണ്ട മലയാളികൾക്ക് ആ
ഉത്തരം ആയിരിക്കില്ല. എന്ത് കൊണ്ട് പശുപലനോപ്പം ചുംബന സമരവും ദുഷിക്കപ്പെടുന്നു
എന്ന ചോദ്യത്തിനുള്ള കേരളത്തിന്റെ ആ മറുപടി ആണ് ചുംബനസമരത്തെ അതിശക്തമായി അധിക്ഷേപിച്ചു കൊണ്ടുള്ള പ്രതികരണങ്ങളുടെ കുത്തൊഴുക്കിന്റെ
രൂപത്തിൽ ആ ദിവസങ്ങളിലൊക്കെ കണ്ടത്.
രാഹുൽ പശുപലനും
ഭാര്യ രശ്മി നായരും പെണ്വാണിഭ കേസിൽ ജയിലിൽ
പോയതോടെ അവർ നേതൃത്വം
കൊടുത്ത കിസ്സ് ഓഫ് ലവ്
എന്ന സംരംഭം ഇല്ലാതാവാൻ
കാരണം അത് സദാചാര
പോളിസിങ്ങിനെതിരെ ഉയർന്നു വന്ന ഒരു
പ്രസ്ഥാനമായിരുന്നില്ല എന്നത് തന്നെ ആണ്.
അത് സത്യത്തിൽ സദാചാര
പോളിസിങ്ങിനെതിരെ എന്ന വ്യാജേന ബിജെപിയെയും
സംഘ പരിവാരിനെയും ലക്ഷ്യം വച്ച് മാത്രം
ഉയർന്നു വന്ന ഒരു രാഷ്ട്രീയ
കൂട്ടായ്മ മാത്രം ആയിരുന്നു.
അമേദ്യത്തിന്റെ
പുറത്തു ചോകലെറ്റ് ക്രീം
വച്ച് അലങ്കരിച്ചാൽ എങ്ങനെയായിരിക്കുമോ അത് തന്നെയായിരുന്നു
കൂട്ടികൊടുപ്പിന്റെയും പെണ്‍വാണിഭത്തിന്റെയും വക്താകൾ, ലൈഗിക
അരാചക വാദമാണ് ഫെമിനിസം എന്ന്
കരുതുന്ന ചില ആക്ടിവിസ്റ്റുകൾ,
ബിജെപിക്കെതിരായ ഒളിയുദ്ധം നടത്താൻ എന്ത്
കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്ന ചില ഇടതു
ലിബരലുകൾ അങ്ങനെയുള്ള വിചിത്രമായ ഒരു കൂട്ടുകെട്ടിന്
മുകളിൽ വച്ച ‘സദാചാര പോളിസിങ്ങിനെതിരെ
ഒരു കൂട്ടായ്മ’ എന്ന
മഹത്തായ ഒരു ആശയം,
ഇതായിരുന്നു കിസ്സ് ഓഫ് ലവ്
എന്ന സംഭവം.
അത് കൊണ്ട്
തന്നെ ആണ് ജയിയിൽ
പോയ പെണ് വാണിഭക്കാരായ
നേതാക്കൾക്കൊപ്പം അതും ചരിത്രത്തിന്റെ ചവറ്റു
കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടത്.
ജൈഹിന്ദ് ടിവി അടക്കം മലയാളത്തിലെ
മൂന്നോ നാലോ ചാനലുകളിൽ വാർത്ത
വന്ന ഒരു അനാശാസ്യ
കേന്ദ്രം-കോഴിക്കോട്ടെ ഡൌണ്‍ ടൌണ്‍ എന്ന
രെസ്റ്റൊരന്റ്, സമാന സാഹചര്യങ്ങളിൽ ഇതിനും
മുൻപ് പല യുവജന
പ്രസ്ഥാനങ്ങളും ചെയ്തിട്ടുള്ള പോലെ, ഒരു പ്രമുഖ
രാഷ്ട്രീയ പാർടിയുടെ യുവജന വിഭാഗം
അടിച്ചു തകർക്കുന്നു. ഈ സംഭവത്തിനു
മുകളിൽ ആണ് ഈ
സദാചാര പോലീസിനെതിരെ എന്ന പേരിൽ കിസ്സ്
ഓഫ് ലവ് എന്ന
പ്രസ്ഥാനം കെട്ടിപ്പടുത്തത്.
അന്ന് മുതൽ അതിനെ
എതിർത്തവരുടെ വാദം ആയിരുന്നു സദാചാര
പോലീസിനെതിരെ എന്ന മുഖമൂടിയോടെ ഇവർ
ചെയ്യുന്നത് ബിജെപിയെ ആക്രമിക്കുക, വ്യഭിചാര
കേന്ദ്രങ്ങളെ സംരക്ഷിക്കുക
എന്നതാണെന്ന്. ഇന്ന് പശുപാലന്റെ അറസ്റ്റൊടെ ഇതെല്ലാം
സത്യം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അന്ന്
ഡൌണ്‍ ടൌണിൽ നടന്നത് പശുപലന്റെ
ബിസിനെസ്സിന്റെ ഭാഗമായ പെണ്വാണിഭം
തന്നെ ആയിരുന്നു എന്നും, അല്ലാതെ
എന്തെങ്കിലും പാർക്കിൽ ഇരുന്നു പ്രേമിച്ച
ഏതെങ്കിലും യുവമിധുനങ്ങളോട് ആരെങ്കിലും സദാചാര പോലീസ്
ചമഞ്ഞതല്ല എന്നും, അന്നതിനെ ശക്തിയുക്തം
എതിർത്ത യുവമോർച്ച തന്നെ ആയിരുന്നു
ശരി എന്നും, ഈ പ്രസ്ഥാനം ഉടലെടുതത്തിനു
ശേഷവും
ആളുകളെ തല്ലി കൊന്ന സദാചാര
പോലീസിങ് നടന്നിട്ടും ഒരു പ്രസ്താവന
പോലും ഇറക്കാതിരുന്ന ഇവരുടെ കാപട്യങ്ങളും, അങ്ങനെ
എല്ലാം ഇന്ന് പകൽ പോലെ
തെളിഞ്ഞിരിക്കുകയാണ്!
അപ്പോൾ പിന്നെ ഇത് പശുപലന്റെ
വിഷയം മാത്രം ആയി എങ്ങനെ
മാറും. അത് കൊണ്ടാണ്
‘കേരളത്തിന്റെ’ ചുംബന സമരം പശുപലന്റെ
ഒപ്പം തന്നെ പഴി കേൾക്കുന്നത്,
ചീഞ്ഞുനാറുന്നത്.
ഇങ്ങനെയുള്ളപ്പോൾ
അധികാരത്തിനു വേണ്ടിയാണെങ്കിൽ കൂടി ജനനന്മക്ക്
വേണ്ടിയുള്ള ആദർശങ്ങളുടെ പേരിൽ സൃഷിട്ക്കപ്പെട്ട രാഷ്ട്രീയ
പാർടികളുമായി, ഒരു വ്യഭിചാര
കേന്ദ്രം തച്ചു തകർത്തതിനെ എതിർത്ത്
കൊണ്ട് ജന്മം കൊണ്ട, പ്രമുഖ
നേതാക്കൾ വ്യഭിചാര കേസുകളിൽ അകത്തു
പോയിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിനു എന്ത്
താരതമ്യമാണുള്ളത്!
ഡൌണ്‍ ടൌണ്‍ എന്ന കാപട്യത്തിന്റെ,
ദുർബലമായ അടിത്തറയിൽ പണിത ചുംബന സമരം
പശുപാലനെന്ന തല പോയതോട്
കൂടി ഇല്ലാതായി. അതാണ്
വസ്തുത.
വിരാമതിലകം: സദാചാര പോലീസിംഗ് നടത്തുന്നവരുടെ രാഷ്ട്രീയം
നോക്കി മാത്രം പ്രതികരിക്കുന്ന പരിപാടി
നിർത്തി,
അതിനു വേണ്ടി, പിണറായി
വിജയൻ സഖാക്കളേ ഗുണദോഷിച്ച പോലെ,
കിടപ്പറയിൽ കാണിക്കേണ്ട കാര്യങ്ങൾ നടുറോഡിൽ കാണിക്കുന്ന
പേക്കൂത്ത് അവസാനിപ്പിച്ച്,മഹത്തായ ആശയങ്ങളിൽ സംഘപരിവാർ
വിരോധം കുത്തി നിറച്ചു അവയുടെ
അന്തസത്ത തന്നെ ഇല്ലാതാക്കുന്ന സ്ഥിരം
പരിപാടി മാറ്റി വച്ച്,
ഒരു യഥാർത്ഥ
ആന്റി-മോറൽ പോലീസിംഗ് പ്രസ്ഥാനമായി
മാറുകയാണെങ്കിൽ അത് രാജ്യത്തിന്
മൊത്തം ഒരു മുതൽ
കൂട്ടായിരിക്കും. അത്തരം ഒരു തിരുത്തലിനു
ഈ സംഭവവികാസം ഇടവരുത്തട്ടെ
എന്നു നമുക്ക് പ്രതീക്ഷിക്കാം
Related article: KissOfLove ആടിനെ പട്ടിയാക്കൽ

