Thursday, June 18, 2015

ഫിലിം ഇൻസ്റ്റിറ്റ്യുട്ടിലെ സമരം: കലാ സാംസ്കാരിക മേഖലകളിലെ ചില അപ്രമാദിത്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ!

ഫിലിം ഇൻസ്റ്റിറ്റ്യുട്ട്ന്റെ കാവിവൽകരണം അനുവദിക്കില്ല എന്ന് പറഞ്ഞു സമരങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

പത്തു അറുപതു കൊല്ലം ചുവപ്പ് വൽകരണം മാത്രം കണ്ടു ശീലിച്ചതിന്റെ കുഴപ്പം ആണ് എന്നാണ് ഏറ്റവും ചുരുക്കി പറയാൻ പറ്റുന്നത്.

പെട്ടെന്നുള്ള മാറ്റം ആർക്കായാലും ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും. കുറച്ചു സമയം കഴിയുമ്പോൾ മാറിക്കോളും, പുതിയ മാറ്റത്തെ ഉൾക്കൊണ്ടു കഴിയുമ്പോൾ.
അത് വരെ നിങ്ങൾ സമരം ചെയ്യൂ.

സ്വതന്ത്ര കലാ സൃഷ്ടികളേയും സ്വതന്ത്ര ചിന്തകളെയും കുറിച്ച് വ്യാകുലപ്പെടുന്ന നിങ്ങൾ ,
ഈ സമരത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത് അസഹിഷ്ണുത ആണെന്ന് തിരിച്ചറിയുന്ന വരെ സമരം ചെയ്യൂ.

കലാ സാംസ്കാരിക മേഖലകൾ നിങ്ങൾ നിൽക്കുന്ന ഇടതു വശം ചേർന്നേ നില്ക്കാവൂ, ആ മേഖലകൾ തങ്ങളുടെ മാത്രം കുത്തക ആണ് എന്ന് നിങ്ങൾ വിചാരിക്കുന്നു.
അതിൻറെ എതിർ വശത്തുള്ളവരാണെന്നു നിങ്ങൾ കരുതുന്നവർക്ക് ഈ മേഖലകളിൽ ഭ്രഷ്ട് കൽപ്പിക്കുന്നു. ജനകീയ മാർഗങ്ങളിലൂടെ ഈ വിലക്ക് മറികടന്നു ആ 'അവർ' ആ 'മേഖലകളിലേക്ക്' കടക്കുമ്പോൾ നിങ്ങൾക്ക് സഹിക്കുന്നില്ല, അതി തീവ്രമായ അസഹിഷ്ണുത കാണിക്കുന്നു. സമരാഭാസങ്ങളിലേക്ക് എടുത്തു ചാടുന്നു. ഇതാണ് FTII-യിൽ നടന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ സമരങ്ങളിൽ കാണുന്നത്.

ഇനി കാര്യത്തിന്റെ മെരിറ്റിലെക്കു കടക്കാം:

രാജ്യത്തെ മറ്റേതു ഗവർന്മെന്റ്-ഫണ്ടട് കലാ സാംസ്കാരിക സ്ഥാപനം പോലെ FTII-യിലെയും നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങൾ -political appointments- ആണ് എന്ന് അറിയാത്തവരല്ല ഈ സമരത്തിന് പിന്നിൽ.

പക്ഷെ ബിജെപിയുടെ  രാഷ്ട്രീയ നിയമനങ്ങളോട് മാത്രം ആണ് ഈ മാരക എതിർപ്പ്. ഇത്രയും കാലം നടന്ന കൊണ്ഗ്രെസ്സിന്റെയോ ഇടതു പക്ഷതിന്റെയോ രാഷ്ട്രീയ നിയമനങ്ങളോട് ഒരു എതിര്പ്പും ഇല്ല, ഇവർക്ക്.

മഹാഭാരതം എന്ന ടിവി സീരിയലിൽ യുദ്ധിഷ്ടിരന്റെ വേഷം അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട്, 80-തുകളിൽ മുതൽ 'സിനിമ-ടിവി' രംഗത്ത് പ്രവർത്തിച്ച ഒരാൾ  ഒരു  'സിനിമ-ടിവി' സ്ഥാപനത്തിലേക്ക് നിയമിതനാവുന്നതിനു അർഹനല്ല എന്ന് പറയാൻ ഇവർ ആരാണ്?
അയാളുടെ രാഷ്ട്രീയം ഒരു അയോഗ്യത ആവുന്നത് എങ്ങനെയാണ്?

ഇനി ഈ നിയമനം കൊണ്ടുണ്ടാവുന്ന ഭീഷണി എന്ന് ഇവർ പറയുന്നത് , ഈ ഗജേന്ദ്ര ചൌഹാൻ ദേശീയത, പാരമ്പര്യം, സംസ്കാരം എന്നൊക്കെ പറയുന്ന തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണത്രേ. ഇതാണത്രേ കാവിവല്കരണം!
ഈ പറഞ്ഞതൊക്കെ ഇത്രയും വലിയ കുറവുകൾ ആണോ?
അല്ല അങ്ങനെ ആണെന്ന് തന്നെ വക്കുക്ക, അപ്പോഴും കമ്മ്യുണിസ്റ്റ് തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ മാത്രം  ഇങ്ങോട്ട് വന്നാൽ മതി, ഇന്ന ഇന്ന തത്വശാസ്ത്രക്കാർ പുറത്തു നിന്നാൽ മതി എന്ന് പറയാൻ ഇവർ ആരാണ്?
അപ്പൊൾ ശരിക്കും ആരാണ് ഫാസിസത്തിന്റെ നിർവചനത്തിൽ വരുന്നത്.

സോണിയ ഗാന്ധിയുടെ മകളെ നൃത്തം പഠിപ്പിച്ചു എന്ന ഒറ്റ യോഗ്യത കൊണ്ട് ലീല സംസണ് എന്ന ഭാരതനാട്യം നർത്തകി സെൻസർ ബോർഡിന്റെ ചെയര്പെര്സണ് ആയി നിയമിത ആയപ്പോൾ എന്തായിരുന്നു അവരുടെ സിനിമ ബന്ധം? സിനിമയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കത്തി വെക്കാൻ അധികാരമുള്ള ആ സ്ഥാനത് സിനിമയുമായി പുലബന്ധം ഇല്ലാത്ത ആ രാഷ്ട്രീയ നിയമനത്തിനെതിരെ ഒരു ആവിഷ്കാര സ്വാതന്ത്ര്യക്കാരന്റെയും പ്രതിഷേധമോ സമരമോ കണ്ടിട്ടില്ലല്ലോ!

(മുരളിയും ഇന്നസെന്റും ഞങ്ങൾ കമ്മ്യുണിസ്റ്റ് അനുഭാവികൾ ആണെന്ന് പറയുന്നത്‌ അത്യുന്നത ആദർശവും,
സുരേഷ്ഗോപി ഞാൻ ബിജെപി അനുഭാവി ആണെന്ന് പറയുന്നത് അശ്ലീലവും വര്ഗീയവും ആവുന്നത് എങ്ങനെയാണോ അതെ അളവ് കോൽ ആണ് ഇവിടെയും. 'ബിജെപി' ആണ് പ്രശ്നം.)

കൊണ്ഗ്രെസ്സ്കാരിയും സർവ്വോപരി സോണിയ ഗാന്ധിയുടെ അടുക്കള സൂക്ഷിപ്പ്കാരിയുമാണ് എന്ന ഒറ്റ യോഗ്യതയിൽ  മൂന്നു സൈന്യങ്ങളുടെയും മേധാവി എന്ന അധികാരം കൂടി ഉള്ള ഇന്ത്യൻ പ്രസിഡന്റ്റ് പദവിയിൽ പ്രതിഭ പാട്ടിൽ എന്ന സ്ത്രീ വന്നപ്പോഴോ,
ശ്രീകോവിലിനു മുന്നിൽ എത്തിപ്പെട്ടാൽ പുറം തിരിഞ്ഞു നിൽക്കുന്ന നിരീശ്വര വാദിയായ ജി.സുധാകരൻ ദേവസ്വം മന്ത്രിയായപ്പോഴോ ആരെങ്കിലും എതിർത്തോ? അവരുടെ രാഷ്ട്രീയമോ ഇസങ്ങളോ പ്രശ്നമായോ? ഇല്ലല്ലോ. കാരണം പൊളിറ്റിക്കൽ നിയമനങ്ങൾ അങ്ങനെയൊക്കെ ആണെന്ന് എല്ലാവര്ക്കും അറിയാം.

അപ്പൊൾ പദവികൾക്കുള്ള യോഗ്യത ഉണ്ടോ ഇല്ലയോ എന്നതല്ല  പ്രശ്നം എന്ന് വ്യക്തം. രാഷ്ട്രീയ നിയമനം നടക്കുമ്പോൾ അത് ബിജെപിയുടെ രാഷ്ട്രീയ നിയമനം ആവുമ്പോഴാണ് പ്രശ്നം.

രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നിടങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയത്തിനു ശരിയെന്നു തോന്നുന്ന നിയനങ്ങൾ നടത്താനുള്ള അധികാരം കൂടി ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങള് ബിജെപിക്ക് നല്കിയിട്ടുള്ളത്. അതിനു ആരും വിഷമിച്ചിട്ടു കാര്യം ഇല്ല.
ഈ യാഥാർത്ഥ്യം അന്ഗീകരിക്കാനുള്ള ജാനതിപത്യ മര്യാദ ഇല്ലാത്തതാണ് പ്രശ്നം.

ആതാണ് ആദ്യമേ സൂച്പ്പിച്ചത് ശീലമില്ലാത്തത് കാണാൻ തുടങ്ങിയതിന്റെയും അതിലുള്ള അസഹിഷ്ണുതയുമാണ് ഇതിലുള്ളത്.
കണ്ടു ശീലം ആവുമ്പോൾ ശരിയായിക്കോളും.

ഇവർ അറിഞ്ഞോ അറിയാതെയോ കോണ്ഗ്രസിനും കമ്മ്യുനിസ്റ്റിനും വേണ്ടി ബിജെപിക്കെതിരെ ഹിറ്റ് ജോബ് ചെയ്യുകയാണ്. ആ  ഒറ്റ രാഷ്ട്രീയം മാത്രം ആണ് ഇ സമരങ്ങള്ക്ക് പിന്നിൽ.

3 comments: