Sunday, May 31, 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ യാത്രകൾ കളിയാക്കപ്പെടുന്നതിന്റെ മനശാസ്ത്രം!

മോഡി സർക്കാർ ഒരു വർഷം തികച്ചിരിക്കുന്ന സന്ദർഭത്തിൽ സാധാരണ ഗതിയിൽ അനുമൊദിക്കപ്പെടേണ്ട പ്രധാനമന്ത്രിയുടെ വിദേശ നയതന്ത്രയാത്രകളെ കളിയാക്കാനുള്ള ചിലരുടെ വിഫല ശ്രമം അവലോകനം ചെയ്തു നോക്കാം:

ലോക രാജ്യങ്ങൾക്കിടയിൽ സ്വന്തം രാജ്യം തല ഉയർത്തി നില്ക്കുന്നത് കാണാനായിരിക്കണം തല തിരിഞ്ഞ ബുദ്ധിയല്ലാത്തവർ ഒഴികെ ബാക്കിഎല്ലാം ആഗ്രഹിക്കുന്നത്. സ്വന്തം രാജ്യത്തിൻറെ തലവൻ മറ്റു ലോകരാജ്യങ്ങളുടെ ആദരവിനു പാത്രമാവുന്നതും രാജ്യത്തിനും രാജ്യസ്നേഹികൾക്കും അഭിമാനം തന്നെ.

പക്ഷെ എലെക്ഷന് തോറ്റു തൊപ്പിയിട്ടു പ്രതിപക്ഷ നേതാവിന്റെ പണിപോലും ഇല്ലാത്ത, താൻ ജയിച്ച മണ്ഡലത്തിൽ പോലും അവിടെ തന്നോട്തോറ്റ സ്ഥാനാർഥി കാര്യങ്ങൾ നോക്കിക്കോളും എന്ന് വിചാരിക്കുന്ന, ഒരു പ്ലാവില മറിച്ചിടുന്ന പണി പോലും ചെയ്യേണ്ടാത്ത, ഒരു പണിയുമില്ലാത്തനമ്മുടെ രാഹുൽ യുവരാജാവ് പോലും 56 ദിവസത്തെ വിശ്രമത്തിന് നാട് വിട്ടതു ഒരു വലിയ സംഭവമല്ലാത്ത നാട്ടിൽ
ആ യുവരാജവിനെക്കാളും 20 വയസു കൂടുതലുള്ള നരേന്ദ്ര മോഡി അധികാരംഏറ്റെടുത്തു 1 കൊല്ലത്തിനുള്ളിൽ ഏറ്റവും തന്ത്ര പ്രധാനമായി പ്ലാൻചെയ്തു 19 രാജ്യങ്ങൾ വിശ്രമം എന്തെന്നറിയാതെ, ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രി എന്ന നിലയിൽ സന്ദർശിച്ചത് വലിയ കോമഡിയാണത്രെ ചിലർക്ക്!

മുംബൈ ആക്രമണം, ഉത്തരാഖണ്ട് പ്രളയം അങ്ങനെ രാജ്യം ദുരന്തങ്ങൾനേരിടുമ്പോഴും അല്ലാത്തപ്പോഴും നമ്മുടെ രാജകുമാരൻ ആഘോഷിക്കാനും ഷോപ്പിങ്ങിനും ആയി വിദേശത്ത് പോകുന്നത് പോലെ ആണ് മോഡി ഈ പറഞ്ഞ വിദേശ യാത്രക്ക് ഒക്കെ പോകുന്നത് എന്നാണ്കോണ്ഗ്രസും അവരുടെ കുഴലൂത്ത് മാധ്യമങ്ങളും കരുതിയിരിക്കുന്നത് എന്നാണോ? തീര്ച്ചയായും അല്ല!

2002 ലെ ഗുജറാത്ത് കലാപം മുതൽ മരണത്തിന്റെ വ്യാപാരി എന്നെല്ലാം മുദ്ര കുത്തി പത്തു പന്ത്രണ്ടു കൊല്ലം തുടര്ച്ചയായി ആക്രമിച്ചിട്ടുംമോഡിയുടെ സിംഹാസനാവരോഹണം തടയാൻ പറ്റാത്തതിന്റെ, ആ ഒരുവലിയ കൂട്ടായ പരാജയത്തിന്റെ നിരാശയിൽ നിന്ന് വന്ന നിസഹായവസ്ഥയിൽ ചെയ്യുന്നതാണ് ഈ 'എൻ.ആർ.ഐ പി.എം' എന്നൊക്കെ വിളിച്ചു കളിയാക്കാനുള്ള വിഫല ശ്രമം. സ്വന്തം നിരാശയുടെ ചൊറിച്ചിൽ മാറ്റാൻ മാത്രം ഉപകരിച്ച ഒരു വിഫലശ്രമം!

അല്ലാതെ ഒരു കർമയോഗിയെ പോലെ, വിശ്രമമില്ലാതെ, രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന മോഡിയുടെ ഉദ്ദേശ ശുദ്ധിയിലോ,  ഈവിദേശ സന്ദർശനങ്ങളിലൂടെ രാജ്യത്തിന്റെ യശസ് ഉയർന്നതിലൊ യാതൊരു സംശയവും ഇവർക്കൊന്നുമില്ല.

അമേരിക്കയെ ക്കൊണ്ടും യുറോപ്യൻ യുണിയനെക്കൊണ്ടും വിസവിലക്കിയും അങ്ങനെ വിദേശ രാജ്യങ്ങളുടെ മുൻപിൽ ഏറ്റവുംമോശക്കാരനായി ചിത്രീകരിക്കുന്നതിൽ മാത്രമായിരുന്നു ഈ ആന്റി-മോഡി ലോബ്ബി വിജയിചിരുന്നത്.

അത് കൊണ്ട് തന്നെ ആയിരിക്കണം മോഡി അവിടുന്ന് തന്നെ തുടങ്ങിയത്.
അത് കൊണ്ട് തന്നെയാണ് മോഡിയുടെ വിജയകരമായ വിദേശങ്ങളിലെ ഈ അശ്വമേധം കാണുമ്പോൾ അവർക്ക് നില വിട്ടുപോകുന്നത്.

പാകിസ്ഥാനടക്കമുള്ള എല്ലാ സാർക്ക് രാജ്യങ്ങളെയും സത്യ പ്രതിജ്ഞചടങ്ങിനു വിളിച്ച ഒന്നാം ദിനം മുതൽ തുടങ്ങിയ ആ പ്രക്രിയ ഇന്ന് ഒരുകൊല്ലം പൂർത്തിയാവുമ്പോൾ പരിപൂർണവിജയമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മൻമോഹൻ സിംഗിന്റെ പത്തു കൊല്ലം കൊണ്ട് പട്ടിയുടെ വില പോലുമില്ലാത്ത അവസ്ഥയിൽ നിന്നും അമേരിക്കയുടെയും ജെർമനിയുടെയും പൗരന്മാരെ യെമെൻ കലാപത്തിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യയോടു ആവശ്യപ്പെടുന്ന തരത്തിലേക്ക് ഒരു കൊല്ലംകൊണ്ട് എത്തിയിരിക്കുന്നു മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ.
ലോകത്തിന്റെ വലിയ ആദരം പിടിച്ചുപറ്റുന്നതിൽ മോഡി നൂറു ശതമാനംവിജയിച്ചിരിക്കുന്നു.

പഴയ അവസ്ഥ തുടർന്ന് ലോക രാജ്യങ്ങൾക്ക് ബഹുമാനമില്ലാത്ത പ്രധാനമന്ത്രി എന്ന് വിളിച്ചു കളിയാക്കാം എന്ന് മനപ്പായസം ഉണ്ടവർ എത്തിപ്പെട്ട ഗതികേടായിരുന്നു ഇതു. അങ്ങനെയാണ് മോഡിയുടെ വിദേശ യാത്രകളെ കളിയാക്കുന്ന കാമ്പൈയ്ൻ തുടങ്ങുന്നത്.

ഇനി മോഡിയുടെ വിദേശ യാത്രകളുടെ ചില പ്രാധാന്യങ്ങൾ നോക്കാം.
ചുമ്മാ വലിയ തമാശകളൊക്കെ അടിച്ചു വിട്ടു നടക്കുന്നവരും അത് വായിച്ചു സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും അറിഞ്ഞിരിക്കുന്നത്നല്ലതാണ്:

ആദ്യത്തെ പ്രാധാന്യം മോഡിയുടെ വ്യക്തിപരം ആണ്: ഒരുപതിറ്റാണ്ടോളം   വിസയൊക്കെ നിഷേധിച്ചു അകറ്റി നിർത്തിയവർ തന്നെ ഒറ്റ വർഷംകൊണ്ട് റെഡ് കാര്പ്പെട്റ്റ് വിരിപ്പിച്ചു സ്വീകരിക്കാൻ മത്സരിക്കുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ വിജയം തന്നെ അല്ലെ.

2. മാലി ദ്വീപു പോലുള്ള കൊച്ചു അയല്പക്ക രാജ്യം പോലും പുല്ലുവില കല്പ്പിക്കാത്ത അവസ്ഥയിൽ നിന്ന് വലിയതും ചെറിയതുമായ എല്ലാലോക രാജ്യങ്ങളും ബഹുമാനിക്കുന്ന, ഏറ്റവും കുറഞ്ഞത് വക വയ്ക്കുന്ന അവസ്ഥയിലെങ്കിലും എത്തിക്കാൻ കഴിഞ്ഞു ഒരു വർഷം കൊണ്ട് തന്നെ. 

3. 42 വർഷത്തിനു ശേഷം കാനഡ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി.

4. അന്താരാഷ്ട്ര പ്രശസ്തി പിടിച്ചു പറ്റിയ യെമെൻ, നേപ്പാൾ രക്ഷാപ്രവർത്തനങ്ങൾ.

5. ഇന്ത്യക്കും ചൈനക്കും ഇടയിലെ രാജ്യം എന്ന ഒരുപാട് നയതന്ത്രപ്രാധാന്യമുണ്ടായിരുന്നിട്ടു പോലും നേപ്പാൾ ഒരു പതിറ്റാണ്ടിനു ശേഷംആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പി.എം .

6. ഏകദേശം അത് പോലത്തെ തന്നെ സ്വഭാവം ഉള്ള ഓസ്ട്രെലിയ.

7. ആദ്യമായിട്ടെന്നു തോന്നുന്നു ഒരുപാട് ഇന്ത്യക്കാരുള്ള ഫിജി സന്ദരിക്കുന്ന ഒരു ഇന്ത്യൻ പി.എം  

8. ശ്രിലങ്ക: രാജിവ് ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും നയതന്ത്രനിപുണത കൊണ്ട് ചൈനയുമായി മാനസികമായും വ്യപാരപരമായുംഅടുത്ത ശ്രിലങ്ക. തമിഴ്നാട്ടിന്റെ ദ്രാവിഡ പാര്ട്ടികളുടെ വിരട്ടൽ കാരണം ഒരു പ്രാവശ്യം പോലും അവിടെ സന്ദർശിക്കാൻ കഴിയാതിരുന്ന മൻമോഹൻ സിംഗിന്റെ കാലത്ത് നിന്ന്, ചൈനക്ക് അനുവദിച്ച തുറമുഖകരാർ ക്യാൻസൽ ചെയ്തു ഇന്ത്യക്ക് നല്കുന്ന അവസ്ഥയിൽ എത്തിയമോഡിയുടെ നയതന്ത്രം ആയിരന്നു ശ്രീലങ്ക സന്ദർശനം. അവിടുത്തെ ചൈന-അനുകൂല രാജപക്സെ സർകാരിന്റെ തോൽവിയിൽ മോഡിയുടെ, ഇന്ത്യയുടെ കരങ്ങളാണെന്ന് ഒരു സംസാരം ഉണ്ട്.

9. ഓസ്ട്രലിയയിൽ നിന്നും കാനഡയിൽ നിന്നുമായി 3500 ടണ് യുറേനിയം,നമ്മുടെ ഊര്ജാവശ്യങ്ങൾക്ക്.

10. കാനഡയടക്കം പുതുതായി ഇന്ത്യക്ക് വിസ-ഓണ്-അറൈവൽ കൊടുക്കാൻ ധാരണയായ രാജ്യങ്ങളുടെ വലിയ പട്ടിക

11. മൻമോഹൻ സിംഗിന്റെ സ്വപ്നമായിരുന്നിട്ടും നടക്കാതെ പോയഇന്ത്യ അമേരിക്ക ന്യുക്ളിയർ അഗ്രീമെന്റ് നടത്തിയെടുത്ത മോഡി.

12. ഇന്ത്യയിൽ നിക്ഷേപിക്കാനായി വൻ ശക്തികളുമായി മോഡിഉണ്ടാക്കിയ കരാറുകൾ ഇങ്ങനെ: ജപ്പാൻ - 3500 കോടി യു.എസ് ഡോളർ,ചൈന - 2000 കോടി യു.എസ് ഡോളർ, ഫ്രാൻസ് - 220 കോടി യു.എസ്ഡോളർ.

13. ഫ്രാൻസിലെ എയര്ബസുമായി മേയ്ക്ക് ഇന് ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ നിര്മിക്കാനുള്ള 200 കോടി യു.എസ് ഡോളറിന്റെ കരാർ.

14. ഇറാന്റെ ചബഹാർ പോർട്ട് നിർമിക്കാനുള്ള കരാർ ഇന്ത്യക്ക്.അതിനൊപ്പം അവരുടെ നേവൽ ഷിപ്പുകൾ ഉപയോഗിക്കാനുള്ള കരാറും

15. ഭുടാനിൽ ജലവൈദ്യുത പദ്ധതികൾക്കായുള്ള 4 ഡാമുകളും പവർസ്റെഷനുകളും നിർമിക്കാനുള്ള കരാറും അതിന്റെ ഭാഗമായി അവിടെഉൽപ്പാധിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ വലിയോരളവും ഇന്ത്യക്ക്.

16. അതെ വ്യസ്ഥയിൽ ലോകത്തെ ഏറ്റവും വലിയ ഡാം നേപ്പാളിൽ നിർമിക്കാനുള്ള കരാർ ഇന്ത്യക്ക്.

17. വിയറ്റ്നാമിൽ എണ്ണ പര്യവേഷണത്തിനുള്ള അനുമതി.

അങ്ങനെ നേട്ടങ്ങളുടെ ഒരു പാട് പട്ടിക രാജ്യത്തിന് ഒറ്റയ്ക്ക്നേടിക്കൊടുക്കുന്നത് തങ്ങൾ ഒരുപാട് ശ്രമിച്ചിട്ടും തളക്കാൻ പറ്റാതെപോയ തങ്ങളുടെ ആജന്മ ശത്രുവാണെന്നറിയുമ്പോൾ, ഒരു വർഷം കൊണ്ട്ഇങ്ങനെയാണെങ്കിൽ ഇനി എന്താണ് കാണാൻ കിടക്കുന്നത് എന്ന്ആലോചിക്കുമ്പോൾ കോണ്ഗ്രസിനും, അവരുടെ എച്ചിൽ നായ്കളായ മാധ്യമങ്ങള്ക്കും ഹാലിളകിയില്ലെങ്കിലല്ലെ അത്ഭുധമുള്ളു.

വാലറ്റം: വിദേശ രാജ്യങ്ങളിലേക്ക് സർക്കാർ ചിലവിൽ ബിസിനസ് ക്ലാസ്സ് യാത്ര നടത്തി തിന്നും കുടിച്ചും ഷോപ്പിങ്ങും നടത്തി നടന്നിരുന്ന മാധ്യമങ്ങളെ ഒക്കെ മോഡി ചൂല് കൊണ്ട് അടിച്ചു വിമാനത്തിൽ നിന്ന് പുറത്താക്കി സർക്കാർ മീഡിയ ആയ ദൂരദര്ശനെയും ആകാശവാണിയെയും മാത്രമേ കൂടെ കൊണ്ട് പോകുന്നുള്ളൂ എന്നത് കൂടെ കൂട്ടി വായിക്കുമ്പോഴാണ് ഈ ചിത്രം പൂർണമാവുന്നത്.

Saturday, May 30, 2015

അടിത്തറ ഒരുക്കത്തിന്റെ ഒരു വര്ഷം 1st Year of Modi Sarkar

മോഡി സർക്കാർ ഒരു വർഷം പിന്നിടുന്ന ഈ സന്ദർഭത്തിൽ തിരിഞ്ഞു നോക്കുമ്പോൾ പെട്ടെന്ന് കണ്ണിൽ പെടുന്ന നേട്ടങ്ങൾ, തുടങ്ങി വച്ച പദ്ധതികൾ ഒന്നു രേഖപ്പെടുത്തി വക്കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം:



->സ്വഛ് ഭാരത്
(Swachh Bharat)
->മെയ്ക്ക് ഇൻ ഇന്ത്യ
(Make In India)
->നമാമി ഗംഗേ
(Clean Ganga)
->ജന്‍ ധന്‍ യോജന
(Jandhan Yojna)
->മുദ്ര ബാങ്ക്
(Mudra Bank)
->സന്‍സദ് ആദര്‍ശ് ഗ്രാം യോജന
(Sansad Adarsh Gram Yojana)
->ഡിജിറ്റൽ ഇന്ത്യ
(Digital India)
->ബേഠി ബഛാവോ ബേഠി പഠാവോ
(Beti Bachao Beti Padhao)
->സുകന്യ സമ്രിതി യോജന
(Sukanya Samridhi Yojana)
->സുരക്ഷാ ഭീമാ യോജന
(Suraksha Bima Yojana)
->അടല്‍ പെന്‍ഷന്‍ യോജന
(Atal Pension Yojana)
->ജീവന്‍ ജ്യോതി ഭീമാ യോജന
(Jeevan Jyoti Bima Yojana)
->കൃഷി സിഞ്ചയീ യോജന
(Krishi Sinchai Yojana)
->മറ്റനേകം ഇന്ഫ്ര സ്ട്രക്ചർ പ്രൊജെക്ടുകൾ
(So many other Infra projects)
->പവർ പ്രൊജെക്ടുകൾ
(Power projects)
->അഗ്രി പ്രൊജെക്ടുകൾ
(Agri projects)


*ലോക രാജ്യങ്ങൾക്കിടയിൽ വീണ്ടും തലയുയർത്തി നിൽക്കുന്ന ഇന്ത്യ, അതിദ്രുതം മെച്ചപ്പെടുന്ന നയതന്ത്ര ബന്ധങ്ങൾ, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്കും നരേന്ദ്രമോദിയ്ക്കം ലഭിച്ച സ്വീകാര്യത.
(A resurgent India which is again standing tall among the global powers. A growing global statesman Modi)

*രാജ്യത്തിൻറെ അഭിമാനം ഉയർത്തിയ വിദേശങ്ങളിലെ രക്ഷാ പ്രവര്ത്തനങ്ങളും പൗരന്മാരെ സുരക്ഷിതമായി തിരിചെത്തിച്ചതും
(Rescue operations for Indians (and other nationals) abroad, strong impact of India on world stage)

 *നുണ പ്രചാരണങ്ങളുടെ കുത്തൊഴുക്കിലും ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കനവാത്ത സ്തുത്യര്ഹമായ കാര്യക്ഷമതയുടെ ഒരു വർഷം.
(A corruption-free government)

*കഴിഞ്ഞ ഒരു പതിറ്റാണ്ടായി നെഹ്‌റു കുടുംബത്തിനു അടിയറ വച്ച പ്രൈം മിനിസ്റെര്സ് ഓഫീസ് പ്രധാനമന്ത്രി വീണ്ടെടുക്കുന്നു
(PMO has been restored to the PM.) 

*കരുത്തിലെക്കും സ്ഥിരതയിലെക്കും നീങ്ങുന്ന സാമ്പത്തിക സ്ഥിതി,താഴ്ന്ന വിലക്കയറ്റം
(Inflation is down, rupee has been relatively stable, 2014-15 showed GDP growth of 7% plus)

*ഫൈറ്റ് അഗൈൻസ്റ്റ്‌ ബ്ലാക്ക്‌ മണി
(Fight againt black-money)

*കാര്യക്ഷമവും സുതാര്യവുമായ കല്ക്കരി , സ്പെക്ടറും ലേലം ; അതിലൂടെ ലഭിച്ച ലക്ഷക്കണക്കിന്‌ കോടി രൂപ സംസ്ഥനങ്ങൾക്കും!
(Coal and other national assets have been auctioned more sensibly and transparently, mining benefits have a greater share for states)

പറയാൻ ഒരു പാട് നടപടികൾ ഇനിയും...
List just gets longer….