Thursday, August 27, 2015

ഒരു കോണ്സ്പിറസി തിയറി: നെഹ്റു കുടുംബത്തിലെയും കോൺഗ്രസ് കുടുംബത്തിലെയും അസ്വാഭാവിക മരണങ്ങൾ.

ഇപ്പോൾ പാർലമെന്റിൽ ലളിത് മോദി വിഷയത്തിലുള്ള ചർച്ചകൾ നടക്കുകയാണല്ലോ. ഈ ചർച്ചകൾക്കിടയിൽ ബിജെപി നേതാവ് ദുഷ്യന്ത് സിംഗ് സോണിയ ഗാന്ധിയുടെ സഹോദരിയെ 'ബ്ലാക്ക്‌മണി'യുമായി ബന്ധപ്പെടുത്തി ഒരു പരാമർശം നടത്തുകയുണ്ടായി. ആകാശം ഇടിഞ്ഞു വീണാലെന്നപോലെയുള്ള ബഹളങ്ങൾ ആണ് പാർലമെന്റിൽ പിന്നെ കണ്ടത്. പതിവില്ലാത്തവിധം സോണിയ ഗാന്ധിയായിരുന്നു അതിന് നേതൃത്വം കൊടുത്തത്. 

കഴിഞ്ഞ കുറച്ചു നാളുകളായി സോണിയ ഗാന്ധിയുടെ ഇത് വരെ കാണാത്ത, സൗമ്യമല്ലാത്ത പുതിയ ഒരു മുഖമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. സോണിയ കുടുംബത്തിന് നേരെ, അത് ഇന്ത്യിലെയായാലും ഇറ്റലിയിലെയായാലും, ആരോപണങ്ങൾ വരുമ്പോഴാണ് ഈ ഭാവപ്പകർച്ചയുണ്ടാവുന്നത്. ഈ സാഹചര്യത്തിൽ അവരുമായി ബന്ധപ്പെട്ട് ഇൻറർനെറ്റിൽ കറങ്ങി നടക്കുന്ന ചില ഗൂഢാലോചനാ വാദങ്ങൾ ഓർത്ത് പോവുകയാണ്.


Disclaimer: പലയിടത്തായി ചിതറിക്കിടക്കുന്ന ഒരു കോണ്സ്പിറസിതിയറിയെ ഒന്ന് ഏകോപിപ്പിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെഉദ്ദേശം. യാഥാർഥ്യങ്ങൾ ആണെന്ന് യാതൊരു അവകാശവാദവുമില്ല. ആയിരിക്കാം അല്ലാതിരിക്കാം. അങ്ങനെയെന്നെങ്കിലും തെളിയിക്കപ്പെടുന്ന വരെ ഇത് വെറും ഗൂഢാലോചനാ വാദം മാത്രം.

ഒരു കല്യാണവും 'അതിനു ശേഷം' നടന്ന മൂന്നു മരണങ്ങളും(?):

* രാജീവ് ഗാന്ധി - സോണിയ വിവാഹം - 1968

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുത്രനായ രാജിവ് ഗാന്ധി ലണ്ടനിലെ കേംബ്രിഡ്ജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയം. അവിടത്തെ ഒരു റെസ്റ്റൊറന്റിൽ വെയിറ്റ്ർ (waitress)  ആയി ജോലി നോക്കുകയായിരുന്ന Edvige Antonia Albina Màino എന്ന 18കാരിയായ ഒരു ഇറ്റലിക്കാരി പെൺകുട്ടിയെ പരിചയപ്പെടുന്നു. അവർ തമ്മിൽ പ്രണയത്തിലാവുന്നു, വിവാഹം ചെയ്യുന്നു. ആ പെൺകുട്ടി പിന്നീട് പേര് മാറ്റി സോണിയ ഗാന്ധിയാവുന്നു.

കോൺഗ്രസിന്റെ 2004ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, കോൺഗ്രസ്‌കാർ സോണിയ ഗാന്ധിക്ക് വേണ്ടി പ്രധാനമന്ത്രിക്കസേര തയ്യാറാക്കി കാത്തു നിന്ന ആ ദിവസങ്ങൾ. അന്ന് ലണ്ടനിലെ 'ടൈംസ്‌ മാഗസിൻ' റിപ്പോർട്ട്‌ ചെയ്തത് പ്രകാരം ഒബ്രസാനൊ എന്ന ഒരു ഇറ്റാലിയൻ ഗ്രാമത്തിൽ ജനിച്ച സോണിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ലണ്ടനിലെ കാംബ്രിഡ്ജിൽ ഏതോ ചെറിയ ഭാഷ കോളേജിൽ ചേരുന്നു. അച്ഛൻ അച്ഛൻ ഇറ്റലിയിൽ മുസോളിനിയുടെ ഫാസിസ്റ്റ് പാർട്ടി അംഗമായിരിന്നു. തുടർന്ന് അദ്ദേഹം ജയിലിലും ആയിരുന്നതിനാൽ മകൾ മൈനോ (അതായത് സോണിയ) കാംബ്രിഡ്ജിൽ ഒരു ഗ്രീക്ക് റസ്റ്റൊറന്റിൽ വെയ്ട്രസിന്റെ പണിയും, ബേബിസിറ്ററുടെ പണിയും എടുത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട്പെടുന്ന സമയം. അവിടെ വരാറുള്ള 'സുന്ദരമായ കണ്ണുകൾ ഉള്ള ഒരു അണ്ടർഗ്രാജുവേറ്റ് സ്റ്റുഡന്റ്' ആയിരുന്ന രാജീവ് ഗാന്ധിയുമായി പ്രണയത്തിലാവുന്നു. മൂന്ന് വർഷങ്ങൾക്കു ശേഷം വിവാഹം നടക്കുന്നു.

ഇത് 'From waitress to world leader'  എന്ന തലക്കെട്ടിൽ rediff.com ലും വാർത്തയായിരുന്നു.

1. സഞ്ജയ് ഗാന്ധിയുടെ വിമാനാപകട മരണം-1980 
ഇന്ദിര ഗാന്ധിക്ക് ശേഷം അധികാരം കൈമാറിക്കിട്ടെണ്ടിയിരുന്ന മകൻ സഞ്ജയ് ഗാന്ധി വിമാന ദുരന്തത്തിൽ കൊല്ലപ്പെടുന്നു, ഇന്ദിര ഗാന്ധിയുടെ മരണത്തിനു 4 വര്ഷം മുൻപ്. ഇന്ദിര ഗാന്ധിക്ക് ശേഷം അധികാരത്തിലെത്തുമെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു സജീവമായി രാഷ്ട്രീയത്തിൽ പ്രവര്ത്തിച്ചിരുന്ന സഞ്ജയ് ഗാന്ധി. സഹോദരൻ രാജീവ് ഗാന്ധിരാഷ്ട്രീയത്തിൽ തീരെ താല്പര്യമില്ലാത്ത, അതിന്റെ എഴയലത്ത് പോലും വരാൻ ആഗ്രഹമില്ലതിരുന്ന ഒരു പ്രൊഫെഷണൽ പൈലറ്റ്‌ ആയിരുന്നു.
2. ഇന്ദിര ഗാന്ധി വധം -1984
നെഹ്രുവിനെക്കാൾ കരുത്തയായ, ഇന്ത്യ എന്നാൽ ഇന്ദിര എന്ന രീതിയിൽ വളർന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകം.
വെടികൊണ്ട് വീണ ഇന്ദിര ഗാന്ധിയെ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനു പ്രത്യേക പ്രോടോകോൾ തന്നെയുള്ള, ഏറ്റവും അടുത്തുള്ള AIIMS കൊണ്ട് പോകുന്നതിന് പകരം എതിർ ദിശയിൽ ഉള്ള രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കൊണ്ട് പോകണമെന്ന് സോണിയ ഗാന്ധി നിർബന്ധം പിടിച്ചെന്നും പിന്നീട് അവിടെയെത്തിയത്തിനു ശേഷം തീരുമാനം മാറ്റി വീണ്ടും AIIMS കൊണ്ട് പോകാൻ നിർദ്ദേശിച്ചു എന്നും അത് വിലപ്പെട്ട ഒരുപാട് സമയം നഷ്ടപ്പെടുന്നതിനു കാരണമായെന്നും അത് ഇന്ദിര ഗാന്ധിയെ രക്ഷപ്പെടുത്താനുള്ള ഏറ്റവും ചെറിയ സാധ്യത പോലും ഇല്ലാതാക്കി എന്നും ഉള്ള ഒരു  ഒരു കഥ ഇന്റർനെറ്റിൽ സെർച്ച്ചെയ്താൽ കിട്ടും.
3. രാജീവ് ഗാന്ധി വധം-1991
ഇന്ദിര ഗാന്ധിയുടെ മരണ ശേഷം, സഹോദരന്റെ അഭാവത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിർബന്ധിതനായ രാജിവ് ഗാന്ധി,  ഇന്ദിരാഗാന്ധിയുടെ മരണം സൃഷ്ട്ടിച്ച സഹതാപ തരംഗത്തിൽ കൂറ്റൻ വിജയത്തോടെ പ്രാധാനമന്ത്രിയാവുന്നു. സോണിയയുടെ ഇറ്റലിയിലെ കുടുംബ സുഹൃത്തായ ഒട്ടോവിയോ കൊത്രോച്ചി എന്ന ബിസിനസ്സ്കാരൻ ഇടനിലക്കാരനായ ബോഫോര്സ് അഴിമതിയിൽ പ്രതിച്ഛായ തകർന്ന രാജീവ് ഗാന്ധി, തുടർന്ന് നടന്ന 1989ലെ പൊതു തിരഞ്ഞെടുപ്പിൽ 404 സീറ്റിൽ നിന്നും 197 സീറ്റിലേക്ക് എന്ന നിലയിൽ ദയനീയ പരാജയം നേരിടുന്നു. പിന്നീട് വി.പി സിംഗിന്റെയും ചന്ദ്രശേഖറിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന അല്പായുസുക്കളായ സർക്കാരുകൾക്ക് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽവച്ച് തമിഴ് തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ നടത്തിയ ചാവേർ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നു.
ഇറ്റലിയിലെ സോണിയ കുടുംബത്തിന് ഒട്ടോവിയോ കൊത്രോച്ചി മുഖേന എൽ.ടി.ടി.ഇ.യുമായി ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെയും ആയുധ ഇടപാടിന്റെയും പിന്നാമ്പുറം ആണ് എൽ.ടി.ടി.ഇയുടെ കൈ കൊണ്ട് സോണിയയുടെ ഭർത്താവ് കൊല്ലപെടുന്ന ഈ സീനിലെ കോണ്സ്പിറസി ആംഗിൾ.
പിന്നെക്കണ്ടതെല്ലാം സമകാലിക രാഷ്ട്രീയം. വളരെക്കാലം ഇന്ത്യൻ പൌരത്വം പോലും എടുക്കാതിരുന്ന സോണിയ ഗാന്ധി ഒരു സുപ്രഭാതത്തിൽ സീതാറാം കേസരി എന്ന കൊണ്ഗ്രെസ്സ് പ്രസിഡന്റിനെ 1998 ഒരു പട്ടാള അട്ടിമറി പോലെ തികച്ചും ജനാതിപത്യവിരുദ്ധമായി പുറത്താക്കി സ്വയം പ്രസിഡന്റ്റ് ആകുന്നു, കോൺഗ്രസ്‌ പാർടിയുടെ ചരിത്രത്തിൽ, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രസിഡന്റാവുന്ന വ്യക്തി എന്ന
റെക്കോർഡിലേക്കുള്ള പ്രയാണത്തിന്റെ അത്ര മാന്യമായ രീതിയിൽ അല്ലാതിരുന്ന ഒരു തുടക്കം!                  
പിന്നീട് 2004ൽ പ്രധാനമന്ത്രി സ്ഥാനം ത്യജിക്കുന്ന പൊറാട്ട് നാടകത്തിലൂടെ സോണിയ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ യാതൊരു അകൌണ്ടബിലിറ്റിയും ഇല്ലാത്ത സർവാധികാരങ്ങളും കൈക്കുംമ്പിളിലുള്ള ഒരു പരമാധികാര കേന്ദ്രമാകുന്ന കാഴ്ചയാണ് പിന്നെ ഇന്ത്യക്കാർ കണ്ടത്.

അതിനിടയിൽ 2009 എല്ലാ ഗൂഡാലോചന കഥകളുടെയും കേന്ദ്ര കഥാപാത്രമായിരുന്ന ഒട്ടോവിയോ കൊത്രോച്ചിയെ അദ്ധേഹത്തിന്റെ പേരിലുണ്ടായിരുന്ന സകല ക്രിമിനൽ ചാർജുകളും ഒഴിവാക്കി സോണിയ ഗാന്ധിയുടെ റിമോട്ട് കണ്ട്രോൾ നിയന്ത്രണത്തിലുള്ള UPA സർക്കാർ കുറ്റവിമുക്തനാക്കുന്നു.               

കൊണ്ഗ്രെസ്സിലെ ദുരൂഹമായ വിമാന ദുരന്ത മരണങ്ങൾ:

ഇന്റർനെറ്റിൽ പാറി നടക്കുന്ന  കഥകളിലെ അടുത്ത ഭാഗം കൌതുകകരവും ദുരൂഹവും ആയ മറ്റ് കോൺഗ്രസ്‌ അതികായരുടെ മരണങ്ങൾ ആണ്. അതിൽ തന്നെ ഭൂരിഭാഗവും വിമാന അപകടങ്ങൾ ആയിരുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി.
വിമാനപകട മരണങ്ങളുടെ (?) പരമ്പര സഞ്ജയ് ഗാന്ധിയിൽ തുടങ്ങുക മാത്രമാണ്!
അങ്ങനെ ദുരൂഹമായ വിമാന ദുരന്തങ്ങളിൽ പൊലിഞ്ഞു പോയ ചില പ്രമുഖ കോണ്ഗ്രസ്കാരായ ഹതഭാഗ്യരുടെ ലിസ്റ്റ് ഇങ്ങനെ പോകുന്നു:
  • പാർലമെന്റിലെ കോൺഗ്രസിന്റെ ഡെപ്യുടി ലീഡർ ആയിരുന്ന മധ്യപ്രദേശിൽ നിന്നുള്ള രാജ കുടുംബാംഗം, കരുത്തനായ  കോൺഗ്രസ്നേതാവ് മാധവ റാവു സിന്ധ്യ 2001 ഉത്തർപ്രദേശിലെ ഒരു പ്ലെയിൻ ക്രാഷിൽ മരണപ്പെടുന്നു.
  • അതെ കാലയളവിൽ രണ്ട് ഹൈ പ്രൊഫൈൽ മരണങ്ങൾ കൂടി കൊണ്ഗ്രെസ്സിൽ നടന്നു.  2000ലെ ..സി.സി സമ്മേളനത്തില് കോണ്ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് സോണിയാഗാന്ധിക്കെതിരെ മത്സരിക്കാന് ധൈര്യപ്പെട്ട ഒരേ ഒരാളായിരുന്ന ജിതേന്ദ്രപ്രസാദും, ഒരു കാറപകടത്തിൽ പൊലിഞ്ഞു പോയ, കോണ്ഗ്രസിൽ ഒരു താരോദയം പോലെ കുതിച്ചുയര്ന്ന രാജേഷ് പൈലറ്റും ആയിരുന്നു അവർ.
  • സോണിയയുടെ വിദ്യാഭ്യാസയോഗ്യത യഥാര്ത്ഥത്തില് അവര്ക്കില്ല എന്ന പരാതി ലോകസഭാ സ്പീക്കറെന്ന നിലക്ക് ലഭിച്ചു അതിനെക്കുറിച്ച് അന്വേഷിച്ചിരുന്ന തെലുഗ് ദേശം പാർടിക്കാരനായിരുന്ന ബാലയോഗിയുടെ ദുർമരണവും ഒരു ഹെലികോപ്ടർ അപകടത്തിലായിരുന്നു, 2002ൽ ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ വച്ച്.        
  • ദക്ഷിണേന്ത്യയിൽ ഉയർന്നു വന്ന കരുത്തനായ പ്രാദേശിക നേതാവ് ആന്ധ്ര മുഖ്യ മന്ത്രി YS രാജശേ റെഡിയുടെയും വിധിയും  മറിച്ചായിരുന്നില്ല. 2009 കുർണൂലിൽ തകർന്നു വീണ മറ്റൊരു ഹെലികോപ്ടർ ആയിരുന്നു അദ്ധേഹത്തിന്റെ ജീവൻ കവർന്നത്.

സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട്‌ വാദ്രയുടെ കുടുംബം മുഴുവൻ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ദുരൂഹമായാണ് മരണപ്പെട്ടിട്ടുള്ളത്. സഹോദരന്റേത് ആത്മഹത്യയായിരുന്നെങ്കിൽ സഹോദരി മരിച്ചത് ഒരു കാർ അപകടത്തിൽ. അദ്ധേഹത്തിന്റെ അച്ഛൻ രാജേന്ദ്ര വാദ്രയെ ഡൽഹിയിലെ യുസുഫ് സരായിലുള്ള ഗസ്റ്റ് ഹൌസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2009ൽ ആണ്. പോസ്റ്റ്‌മോര്ടം സംബന്ധിച്ചും വിവാദങ്ങൾ ഉണ്ട്. ഗൂഗിൾ ചെയ്തു നോക്കിയാൽ കാണാവുന്നതാണ്.          
അങ്ങനെ അങ്ങനെ സോണിയ കുടുംബം എന്ന അഭിനവ പുത്തൂരം വീട്ടിലെ കഥകൾ പാടിയിട്ടും പാടിയിട്ടും തീരുന്നില്ല ന്യൂ ജെൻ ഇന്റർനെറ്റ്പാണന്മാർക്ക്.
 ഗൂഗിൾ ചെയ്യുന്നവര്ക്ക് ദൃഷ്ട്ടാന്തമുണ്ട് എന്നാണ്  പ്രമാണംഎല്ലാം കോണ്സ്പിരസി തിയറികൾ ആണ്. സത്യമാവണമെന്നില്ല. പക്ഷെ ഒരു പുക കുറച്ചു കാലമായി ഇവിടെയൊക്കെ ഉണ്ട്. അപ്പോൾ പുറകിൽ തീ കാണുമോ...ആവോ.
ടെയിൽ പീസ്‌: ഗാന്ധി കുടുംബത്തിന്റെ ആജന്മ ശത്രുവായ സുബ്രമണ്യംസ്വാമിയുടെ പുതിയ ടാർഗെറ്റ് സോണിയ ഗാന്ധിയാണ്. നാഷണൽ ഹെരാൾട്കേസ് ഒരു തുടക്കം മാത്രം. അവരെ തന്റെ ട്വീറ്റുകളിൽ അദ്ദേഹം വിശേഷിപ്പിക്കാറുള്ളത് 'വിഷ കന്യ' എന്നാണ്. നഖക്ഷതങ്ങളിലൂടെ പോലും ശത്രുവിന് മരണം സമ്മാനിക്കാൻ കഴിവുള്ള പുരാണ കഥാപാത്രങ്ങൾ ആണ് വിഷകന്യകൾവിശദമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയമയുദ്ധങ്ങൾക്കിറങ്ങാറുള്ള സ്വാമി അങ്ങനെ പറയുമ്പോഴാണ് മേല്പറഞ്ഞവ വെറും ഗൂഡാലോചന സിദ്ധാന്തങ്ങൾ മാത്രമാണോ എന്ന സംശയം ജനിക്കുന്നത്.        

No comments:

Post a Comment