മാതാ അമൃതാനന്ദമയിക്ക് പദ്മ അവാർഡ് ഇല്ല! അതിന്റെ പേരിൽ വിളിച്ച തെറിയെല്ലാം ഫ്രീ?!
ചിലർ മാത്രം ആൾദൈവങ്ങളും വർഗീയവും, മറ്റെല്ലാവരും വിശുദ്ധരും വാഴ്ത്തപ്പെട്ടവരും മതേതരവും!
ആൾദൈവം:
ചിലർ മാത്രം ആൾദൈവങ്ങളും വർഗീയവും, മറ്റെല്ലാവരും വിശുദ്ധരും വാഴ്ത്തപ്പെട്ടവരും മതേതരവും!
ഇന്നാട്ടിലെ പ്രത്യേകിച്ച് കേരളത്തിലെ മതേതരത്വത്തിന് ഒരു കുഴപ്പമുണ്ട്,
- മാതാ അമൃതാനന്ദമയിക്ക് പദ്മ അവാർഡു ഉണ്ടെന്നു കേൾക്കുമ്പോൾ വർഗീയമാവുന്നതും മദർ തെരെസ്സക്ക് അത് കിട്ടുമ്പോൾ മതേതരമാവുന്നതും.
- ഹിന്ദു ആത്മീയ ആചാര്യന്മാർ മാത്രം ആൾദൈവങ്ങൾ എന്ന് അവജ്ഞയോടെ വിളിക്കപ്പെടുകയും ഇതര മതങ്ങളിലെ ആത്മീയ വ്യക്തിത്വങ്ങൾ ആൾദൈവങ്ങൾ എന്നല്ലാതെ, വാഴ്ത്തപ്പെട്ടരും വിശുദ്ധരും എന്ന് ബഹുമാനപുരസരം വിളിക്കപ്പെടുകയും ചെയ്യുന്നത്, അതിന് തെളിവാണ്
അങ്ങനെ അളവുകോലുകൾ തുല്യമല്ല എന്നതാണ് ഇവിടുത്തെ മതേതരത്വത്തിന്റെ കുഴപ്പം.

മാതാ അമൃതാനന്തമയി എന്നാൽ ആൾദൈവവും
ഏവുപ്രസ്യമ്മയും, ചവറയച്ചനും വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമാണ്
ഇന്നാട്ടിലെ 'മതേതര'ക്കാർക്ക് പ്രത്യേകിച്ച് കേരളത്തിലെ ന്യൂസ് ചാനലുകൾക്കും, യുക്തിവാദികൾക്കും, സഖാക്കൾക്കും, പിന്നെ ബലരാമൻ, പശുപാലൻ അങ്ങനത്തെ ചിലർക്കും.
മാതാ അമൃതാനന്ദമയിക്ക് പദ്മ അവാര്ഡ് എന്ന് 3 ദിവസം മുൻപ് സൂചന വന്നപ്പോൾ (സൂചന സൃഷ്ടിക്കപ്പെട്ടപ്പോൾ?) മുതൽ ആൾദൈവം ആൾദൈവം എന്ന്ചാനൽചർച്ചകൾ, FB പോസ്റ്റ്‌കൾ, ന്യൂസ്‌പേപ്പർ ആർട്ടിക്കിൾ...ആകെ ബഹളമയം. മതേതരത്വം തകർന്നു!
ഒന്നോ രണ്ടോ മാസം മുൻപ് വത്തിക്കാനിൽ നടന്ന ഒരു വഴ്ത്തപ്പെടൽ ചടങ്ങിനു ഒരു മാസം മുൻപേ തന്നെ ചാനലിലും, FB ലും, പത്രങ്ങളായ പത്രങ്ങളിലെല്ലാം കുർബാന പാടി മതേതരത്വത്തെ പരിപോഷിപ്പിച്ചവരാണ് ഇവരൊക്കെ. തൃശ്ശൂരിലെ ഒല്ലൂരിൽ, വെറും 60 വർഷം മുൻപ് വരെ നമ്മുടെ ഇടയിൽ ജീവിച്ചുരുന്ന ഏവുപ്രസ്യമ്മ ഇവർക്ക് ആൾദൈവമല്ല പക്ഷെ അമൃതാനന്ദമയി ആൾദൈവമാണ്!
പദ്മ അവാർഡിനുള്ള യോഗ്യതയും അയോഗ്യതയും:
അഗതികളുടെ അമ്മ എന്നറിയപ്പെട്ട, ജന്മം കൊണ്ട് ഇന്ത്യക്കാരി അല്ലാത്ത മദർ തെരെസ്സക്ക് ഭാരതം പദ്മശ്രീയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നല്കി ആദരിച്ചപ്പോൾ അവർ ഒരു ക്രിസ്തീയ മിഷനറി പ്രവര്തകയായിരുന്നു എന്നതോ ഒരു കന്യാസ്ത്രീ ആയിരുന്നു എന്നതോ കാലങ്ങള്ക്കു ശേഷം അവർ വിശുദ്ധയായി മാറി എന്നതോ ഒരു കുറവല്ലായിരുന്നു നമ്മൾ എല്ലാ ഇന്ത്യക്കാർക്കും.
അതെ സമയം ആതുര സേവനതിനുമപ്പുറം വിദ്യാഭ്യാസം, ദുരിതാശ്വാസ പ്രവര്ത്തനം പ്രത്യേകിച്ച് സുനാമി പോലുള്ള ദുരന്ത സമയങ്ങളിൽ, ശുചീകരണം അങ്ങനെ ഒരു പാട് സാമൂഹ്യസേവന - ജീവകാരുണ്യ രംഗങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നല്കികൊണ്ടിരിക്കുന്ന മാതാ അമൃതാനന്ദമയി അവർ ഒരു ഹിന്ദു ആത്മീയ ഗുരു ആണെന്നുള്ളത് കൊണ്ട് മാത്രം പദ്മ അവാർഡിന് അയോഗ്യതയാവുന്നു. ആ അവാർഡ് തന്നെ വര്ഗീയമാവുന്നു.
ഇതിനെയാണ് കപട മതേതരത്വം അല്ലെങ്കിൽ മതേ’തറ’ത്വം അഥവാ pseudo-secularism എന്ന് വിളിക്കുന്നത്..
പ്രിയപ്പെട്ട മതേതര സുഹൃത്തുക്കളെ, നിങ്ങൾ തന്നെ ആണ് റോങ് നമ്പർ.
നിങ്ങൾ താലോലിക്കുന്ന, മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന കൊണ്ഗ്രെസ്സ്മോഡൽ മതേതരത്വത്തിന്റെ കാലം കഴിഞ്ഞു.
ഇത് പുതിയ മോഡി യുഗത്തിലെ മതം നോക്കാതെ ഒന്നിപ്പിക്കുന്ന യഥാര്ത മതേതരത്വത്തിന്റെ കാലം ആണ്.
ഹിന്ദു എന്നത് ഒരു അയോഗ്യത ആവുന്നതല്ല മറിച്ച് എല്ലാ മതങ്ങള്ക്കും തുല്ല്യ പരിഗണന എന്നതാണ് മതേതരത്വം. അതായിരിക്കണം മതേതരത്വം.
Discalimer: With equal respect to all the names mentioned in this post.

No comments:
Post a Comment