രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ,വലിപ്പത്തിൽ ലോകത്തിൽ തന്നെ രണ്ടാമത്തെ, വികസന പദ്ധതികളിൽ ഒന്നായ, ഗുജറാത്തിലെ നർമദ നദിയിലെ സർദാർ_സരോവർ_അണക്കെട്ട പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ച ദിവസമാണത്.
അതിന് മൂന്ന് ദിവസം മുൻപ് നർമദ ബചാവോ ആന്ദോളൻ ഫെയിം മേധാപട്കറും കൂട്ടരും വമ്പൻ ജല സത്യാഗ്രഹം അതിനെതിരായി തുടങ്ങിയിരുന്നു. ഡാമിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം ഈ പ്രതിഷേധത്തിന്റെ വാർത്തകളും നിറഞ്ഞ് നിന്നിരുന്നു.
പക്ഷെ ഉത്ഘാടനം കഴിഞ്ഞതിന്റെ പുറകെത്തന്നെ ആ സമരം അവർ പിൻവലിച്ചു എന്ന വാർത്ത മാത്രം കാര്യമായി എവിടെയും കണ്ടില്ല. അണക്കെട്ടിന്റെ നിർമാണം മൂലം ഗ്രാമീണരെ പുനരധിവസിപ്പിക്കുന്നതിലെ പോരായ്മകൾ പരിഹരിച്ചിട്ടേ പിന്മാറൂ എന്ന് പറഞ്ഞു തുടങ്ങിയ സമരം വെറും മൂന്ന് ദിവസം കൊണ്ട് നിർത്തിയത് അധികം പേർ അറിയരുതെന്ന്, അതായത് സമരം ഇപ്പോഴും നടക്കുന്നുണ്ടെന്ന് കരുതുന്നവർ കരുതിക്കോട്ടെ എന്ന നയമായിരിക്കണം ലിബറൽ മാധ്യമങ്ങൾ ആ വാർത്ത മുക്കാൻ കാരണം.
രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതിയെ അമ്പത്താറു വർഷത്തോളം തടഞ്ഞു നിർത്തിയ ശക്തികളുടെ അവസാന ശ്രമമായിരുന്നിരിക്കണം മൂന്ന് ദിവസംകൊണ്ടസ്തമിച്ച ആ ജലസത്യാഗ്രഹം.
വിദേശ ഫണ്ട് പറ്റി ഇന്ത്യയിലെ വികസനപദ്ധതികളെ തുരങ്കം വെക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന NGO കളിൽ ആയിരക്കണക്കിന് എണ്ണത്തിനെയാണ് കഴിഞ്ഞ മൂന്ന് കൊല്ലംകൊണ്ട് മോദി സർക്കാർ പൂട്ടിച്ചത്.
അത്തരം മാഫിയകളുടെ കയ്യിലെ കളിപ്പാവകളിൽ ഒന്നായിരുന്നിരിക്കണം ഈ മേധ പട്കർ (അവർക്ക് വ്യകതിപരമായി രാജ്യത്തെ ദ്രോഹിക്കണമെന്ന് ഉണ്ടായിരുന്നു എന്ന് പറയുന്നില്ല).
ബാക്കിയുള്ളവയുടെ ഫണ്ട് വരവിന് ശക്തമായ നിയന്ത്രണങ്ങളും കൊണ്ട് വന്നു.
ഈ അവസാന സമരം വെറും മൂന്ന് ദിവസം കൊണ്ട് നിർത്തേണ്ടി വന്നതും ഒരുപക്ഷെ ആ ഫണ്ട് ഷോർട്ടേജ് കൊണ്ടായിരിക്കാം.
ഈ വര്ഷം മെയ് മാസത്തിൽ 10 പുതിയ ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള തീരുമാനം പുറത്തു വന്നപ്പോൾ കൂടംകുളത്ത് കുത്തിമറിഞ്ഞ ഉദയകുമാർ പോയിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും പ്രതിഷേധിക്കാൻ വരാതിരുന്നതും അത് തന്നെയായിരുന്നു കാരണം.
രാജ്യത്തിന് വേണ്ടി സമർപ്പിതരായവർ രാജ്യം ഭരിക്കുന്നതും, കട്ടുമുടിക്കാനും സ്വന്തം കുടുംബം നന്നാക്കാനും വേണ്ടി നിൽക്കുന്നവർ രാജ്യം ഭരിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ഉരകല്ലാണ് Sardar Sarovar Dam
എന്ന ഈ വികസന പദ്ധതി.
1961ൽ പദ്ധതിക്ക് തറക്കല്ലിട്ട് പോയ നെഹ്രുവും കോൺഗ്രെസും പിന്നെ കാര്യമായൊന്നും ഇതിൽ ചെയ്തിരുന്നില്ല.
പദ്ധതി പിന്നീട് ജീവൻ വക്കുന്നത് 1999ൽ അണക്കെട്ടിനെ ഉയരം വർദ്ധിപ്പിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിധി സമ്പാദിക്കുമ്പോൾ മുതലാണ്. അന്ന് ആദ്യമായി കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർ വന്നു എന്നതായിരുന്നു വ്യത്യാസം.
പിന്നീട് 2001 മോദി മുഖ്യമന്ത്രി ആയതിന് ശേഷം നിരന്തരം നിയമപോരാട്ടം നടത്തി ഡാമിന്റെ ഓരോരോ ഘട്ടങ്ങൾ പൂർത്തിയാക്കികൊണ്ടിരുന്നു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അദ്ധേഹം തന്റെ വികസനത്തിന്റെ 5 പില്ലറുകൾ പറഞ്ഞതിൽ ഒന്നായ ജൽ-ശക്തിയിലെയും, പിന്നീട് ഗുജറാത്ത് വികസനത്തിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായി മാറിയ ജ്യോതിഗ്രാം എന്ന വൈദ്യുതിയിലെ വിപ്ലവം നടത്തിയ പദ്ധതിയുടെയും പ്രധാന ഘടകം സർദാർ സരോവർ ഡാം ആയിരുന്നു.
അതിനിടയിൽ പത്ത് വര്ഷം കോൺഗ്രസ് കേന്ദ്രത്തിൽ വന്നു. NGO മൂർക്കന്മാർ കൂടുതൽ ശക്തിപ്രാപിച്ചു. മേധാപട്കർ താരമായി. പരമാവധി തടസങ്ങൾ സൃഷ്ടിച്ചു. എങ്കിലും കോടതിയിൽ പോരാടി സംസ്ഥാന തലത്തിൽ ചെയ്യാവുന്ന കാര്യങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. വേൾഡ് ബാങ്ക് ഈ പദ്ധതിക്ക് സഹായം ചെയ്യാൻ തയ്യാറാവാതിരുന്നതിനെക്കുറിച്ച് മോദി തന്റെ ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.
മോദിയുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നുകരാൻ തുടങ്ങിയ ഗുജറാത്ത് ജനത മൂന്ന് പ്രാവശ്യം അദ്ദേഹത്തെ തുടർച്ചയായി മുഖ്യമന്ത്രിയാക്കി അംഗീകരിച്ചു എന്നത് ചരിത്രം. 'മേധ വേണോ മെഗാവാട്ട് വേണോ' എന്നായിരുന്നു മോദി സര്‍ക്കാര്‍ അന്ന് ഗുജറാത്ത് ജനങ്ങളോട് ചോദിച്ചത്.
മോദി പ്രധാമന്ത്രിയായ 2014ൽ തന്നെ അണക്കെട്ടിന്റെ ഉയരം പൂര്‍ണതോതില്‍ ഉയര്‍ത്താനുള്ള അനുമതി നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും നേടിയെടുത്തു. 2017-സെപ്‌തംബർ-17ന്
ഉത്ഘാടനം നിർവഹിച്ച് രാജ്യത്തിന് സമർപ്പിച്ചു. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടർന്ന പോരാട്ടം പ്രധാനമന്ത്രിയായിരിക്കുമ്പോൾ വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യത്തിന് വേണ്ടി സമർപ്പിതരായവരുടെ ഇച്ഛാശക്തിയുടെ കൂടി മിന്നുന്ന പ്രകടനം കൂടി ആയിരുന്നു അത്.
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ, ഇന്ത്യയുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയും, അനുബന്ധ ടുറിസം കോംപ്ലെക്സും പണിപൂർത്തിയായിക്കൊടിരിക്കുന്നതും ഇവിടെയാണ്.
ഇനി ഈ പദ്ധതിയുടെ നേട്ടങ്ങൾ കൂടി അറിയുമ്പോഴാണ് മേധയും കൂട്ടരും നടത്തിയ ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിനെ ആഴം മനസിലാവുക.
- വർഷത്തിൽ വെറും 800 mm മാത്രം ആവറേജ് മഴ ലഭിക്കുന്ന (കേരളത്തിന്റേത് 3000 mm ന് മുകളിലാണ്) വരണ്ട സംസ്ഥാനമായ ഗുജറാത്തിൽ 9000 ഗ്രാമങ്ങളിലായി18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം ലഭിക്കുന്നത് ഈ ഡാമിൽ നിന്നുള്ള ഇറിഗേഷൻ പദ്ധതിയിൽ നിന്നാണ്.
- 2001ൽ മോദി അധികാരമേൽക്കുമ്പോൾ ആവശ്യമുള്ള വൈദ്യുതിയിൽ 2000 MW കുറവ് രേഖപ്പെടുത്തിയ ഗുജറാത്ത് അദ്ദേഹത്തിന്റെ മൂന്നാം ടെം ആവുമ്പോൾ തൊട്ടിങ്ങോട്ട് വൈദ്യുതി വിൽക്കുന്ന മിച്ച സംസ്ഥമായതിന്റെ പുറകിലും ഈ ഡാമിൽ നിന്ന് കൂടിയുള്ള നേരിട്ടുൽപ്പാദിപ്പിക്കുന്നതും, അത് കൂടാതെ അതിൽ നിന്ന് നിർമിച്ചിട്ടുള്ള കനലുകൾക്ക് മുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതുമായ് വൈദ്യുതിയാണുള്ളത്.
- ഇതിനെല്ലാം പുറമെ അയൽസംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെയും ജലസേചനത്തിന് ഈ ഡാമിലെ വെള്ളം ഉപയോഗിക്കുന്നു.
ഒരു ദേശീയവാദി സർക്കാർ ഇന്ത്യയിൽ വന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ തീർച്ചയായും ഈ ഒരുദാഹരണം പറയാൻ മറക്കരുത്.
NB: വ്യാപ്തികൊണ്ടും വലിപ്പം കൊണ്ടും ഉപകാരം കൊണ്ടും അതിരപ്പിള്ളിയുമായി യാതൊരു താരതമ്യവുമില്ലാത്തത് കൊണ്ട് അതുമായി ബന്ധപ്പെടത്തി ചോദ്യങ്ങൾ ചോദിക്കരുതെന്ന് അപേക്ഷ.




