6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ച നിയമമായിരുന്നു അത്.
നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത് സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്, ആറ് വയസ്സ് കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ അവന്റെ വയസ്സിന് അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്, 14 വയസ്സ് കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവന് അവകാശമുണ്ടായിരിക്കും, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക് മറ്റേതെങ്കിലും സർക്കാർ സ്‌കൂളിലേക്കോ എയ്‌ഡഡ് സ്‌കൂളിലേക്കോ മാറ്റം ആവശ്യപ്പെടാം - ടി സി ഉടൻ നൽകേണ്ടതാണ്. അതിന് കാലതാമസം വന്നാൽ സ്ഥാപനമേധാവി അച്ചടക്ക നടപടിക്ക് വിധേയനാകും. ഇങ്ങനെ പോകുന്നു അതിലെ വകുപ്പുകൾ.
തീർച്ചയായും ബാലവേല പോലുള്ള സാമൂഹ്യ അനീതികൾ നിരുത്സാഹപ്പെടുത്തുവാനും,വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് കുറക്കാനും പ്രത്യേകിച്ച് പെണ്കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ പരിപോഷിപ്പിക്കാനും ധീരമായ ഒരു ചുവടുവെപ്പാണ് ഈ നിയമം എന്നതിൽ തർക്കമില്ല.
പിന്നെ എന്താണ് RTE ക്കുള്ള പ്രശ്‍നം?
2018 മാർച്ച് 18ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു തീരുമാനമെടുത്തിരുന്നു. കർണാടകയിലെ ഹിന്ദുക്കളിലെ പ്രബല വിഭാഗമായ വീരശൈവ വിഭാഗത്തിൽ പെട്ട ലിംഗായത്തുകളെ ഹിന്ദുമതത്തിൽ നിന്ന് അടർത്തിമാറ്റി ‘ലിംഗായത്തിസം’ എന്ന പുതിയ ഒരു മതവിഭാഗമായി അംഗീകരിക്കാനും ആ മതവിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകാനും തീരുമാനിച്ച ക്യാബിനറ്റ് തീരുമാനമായിരുന്നു അത്.
എന്തായിരിക്കും കോൺഗ്രസ് ലിംഗായത്തുകൾക്ക് കൊടുത്ത ആ 'ഓഫർ'ലെ ആകർഷകത എന്ന് എന്ന് ചിന്തിച്ചിട്ടുണ്ടോ.
ഹിന്ദുവല്ലാതായാൽ കിട്ടാൻ പോകുന്ന ആ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കാൻ ഒരു ശ്രമം നടത്താം:
മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് ആകർഷകമായി തോന്നത്തക്കവിധം, ഇതുവരെ ഇന്ത്യൻ ഭരണഘടന പ്രകാരം ആർക്കെങ്കിലും പ്രത്യേക പരിഗണന അല്ലെങ്കിൽ ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ അത് എസ്.സി/എസ്.ടി , ഒബിസി വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. അതാണ് വല്ലപ്പോഴുമൊക്കെ ചില വിഭാഗങ്ങൾ തങ്ങളെയും പിന്നോക്കക്കാരായി കാണണമെന്ന് പറഞ്ഞ് പ്രക്ഷോഭങ്ങൾ നടത്തിയ ചരിത്രമുള്ളത്.
അംബേദ്‌കർ അടക്കമുള്ള, 'ഇന്ത്യൻ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത പ്രകാരം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അസൂയയോടെയോ സ്പർദ്ധയോടെയോ നോക്കാൻ ഇടവരത്തക്ക വിധം, യാതൊരു പ്രത്യേകതകളും, അവകാശങ്ങളും ഒരു ന്യൂനപക്ഷ മതത്തിനും, ഒരു ഭൂരിപക്ഷ മതത്തിനും ഇതുവരെ ഇന്ത്യൻ ഭരണഘടന കൽപിച്ച് നൽകിയിരുന്നില്ല.
പിന്നെയെന്തായിരിക്കും പെട്ടെന്ന് ലിംഗായത്ത്കൾക്ക് 'ന്യൂനപക്ഷമത'മാവണെമെന്ന് തോന്നാനുള്ള പ്രചോദനം?
2004 മുതൽ 2014വരെ യുള്ള കാലഘട്ടത്തിൽ സോണിയ ഗാന്ധി നയിച്ച യുപിഎയുടെ സർക്കാരുകൾ ഭരണഘടനയിൽ എഴുതിച്ചേർത്ത ചില വകുപ്പുകളും, കൊണ്ടുവന്ന ചില നിയമങ്ങളും ആണ് ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നതാണതിനുത്തരം.
അതെങ്ങിനെയെന്ന് നോക്കാം:
പക്ഷെ ഈ നിയമം പാസായി തൊട്ട് പിന്നാലെ ഒരു സുപ്രീം കോടതി വിധി വന്നു.
പിണറായിയുടെയും മമത ബാനർജിയുടെയും പോലുള്ള മതേതരത്വത്തിൽ സെര്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചില സർക്കാരുകൾ 'ചില പ്രത്യേക മാനേജ്മെന്റുകളുടെ' സ്കൂളുകളെ പൂട്ടിക്കും പൂട്ടിക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നത് ഈ നിയമത്തിന്റെ ബലത്തിലാണ്.
ഇപ്പോൾ മനസിലാവുന്നുണ്ടോ അന്ന് കർണാടകയിൽ ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രബല വിഭാഗങ്ങളിൽ ഒന്നായ ലിംഗായത്തുകൾ ന്യൂനപക്ഷമത പദവിക്ക് വേണ്ടി പോരാടാൻ തയാറായതിലെ 'ഗുട്ടൻസ്' എന്തായിരുന്നുവെന്ന്.
നാളെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഹിന്ദുക്കളിലെ പ്രബല വിഭാഗങ്ങൾ ആയ SNDP, NSS എന്നിവർ ഈഴവരെയും നായന്മാരെയും പുതിയ ന്യൂനപക്ഷ മതമായി അംഗീകരിക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങാം. അപ്പോൾ ഇവിടുത്തെ പ്രമുഖ പാർട്ടികളായ LDFഓ UDFഓ അത് ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനവും കൊടുക്കാം. ഇവിടെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 'ലിംഗായത്ത് പ്രത്യേക മതം. ബിജെപി വെട്ടിൽ' എന്ന് തലക്കെട്ട് കൊടുത്ത് നമ്മുടെ കണ്ണിൽ പൊടിയിടാൻ നോക്കിയ ബിജെപി വിരുദ്ധരെന്ന് നടിക്കുന്നവരുടെ തന്ത്രം ഇവിടെയാണ് മറനീക്കി പുറത്ത് വരുന്നത്.

എന്തായിരിക്കും 'ന്യൂനപക്ഷമതം' എന്ന പദവി വാങ്ങിത്തരാം എന്ന കോൺഗ്രസിന്റെ 'വാഗ്ദാനം' അവർക്ക് ആകർഷകമായി തോന്നലുള്ള കാരണം?
2004 മുതൽ 2014വരെ യുള്ള കാലഘട്ടത്തിൽ സോണിയ ഗാന്ധി നയിച്ച യുപിഎയുടെ സർക്കാരുകൾ ഭരണഘടനയിൽ എഴുതിച്ചേർത്ത ചില വകുപ്പുകളും, കൊണ്ടുവന്ന ചില നിയമങ്ങളും ആണ് ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നതാണതിനുത്തരം.
അതെങ്ങിനെയെന്ന് നോക്കാം:
1. ഓർഡിനനൻസ് വഴി 'ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ' സ്ഥാപിക്കുന്നു.
2004 മെയ് മാസത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ ആദ്യത്തെ പണികളിലൊന്ന് National Commission for Minority Educational Institutions (NCMEI) എന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് മാത്രമായുള്ള ഒരു 'സൂപ്പർ ബോഡി' എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനം സൃഷ്ടിക്കുക എന്നതായിരുന്നു. വെറും 145 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ്, അധികാരത്തിൽ വന്ന് വെറും അഞ്ച് മാസത്തിനുള്ളിൽ 2004 നവംബർ മാസത്തിൽ ഒരു ഓർഡിനനൻസ് വഴി അത്യധികം തിടുക്കത്തിലാണ് ആ നിയമം പാസാക്കിയതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
അതിന്റെ ചെയർമാനും, കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന മറ്റ് രണ്ട് അംഗങ്ങളിൽ ആരും തന്നെയും ഒരു ഹിന്ദു ആവാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്ന അത്യന്തം വർഗീയമായ ഒരു നിയമമായിരുന്നു അത്. ആ നിയമം പാസായതോടെ മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം NCMEI കവർന്നെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈനോരിറ്റി പദവി ലഭിക്കുന്നതിനുള്ള അവസാന വാക്ക്, ഹിന്ദുക്കൾക്ക് വിലക്കുള്ള NCMEIയുടേതായി.
ഈ ഒരു നിയമത്തെ അട്ടിമറിക്കാനായിട്ടായിരുന്നു ആർട്ടിക്കിൾ 15 (5) എന്ന വകുപ്പ് ഭരണഘടനയിൽ എഴുതിച്ചേർക്കാനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി സോണിയ ഗാന്ധിയുടെ കൊണ്ഗ്രെസ്സ് സർക്കാർ 2005, അധികാരത്തിലെത്തി വെറും ഒരു കൊല്ലത്തിനുള്ളിൽ കൊണ്ടുവന്നത്. ഇത് പ്രകാരം മൈനോരിറ്റി ടാഗുള്ളതൊഴിച്ച് ഒഴിച്ച് ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിളിലും, അൺഎയ്ഡഡ് ആയാലും അല്ലെങ്കിലും സർക്കാരിന് ഇടപെടാം എന്ന് വന്നു.
അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ഇങ്ങനെ ആന്റി-ഹിന്ദു - പ്രൊ-മൈനോരിറ്റി ആയ, ഹിന്ദുക്കൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം ദുഷ്കരമാക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി വച്ചതിലെ ദീർഘദർശിത്വം മനസ്സിലാവാൻ 2009 ൽ കോൺഗ്രസ് കൊണ്ടുവന്ന റൈറ്റ് ടു എഡ്യൂക്കേഷൻ RTE എന്ന നിയമം വരേണ്ടി വന്നു.
അതിന്റെ ചെയർമാനും, കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന മറ്റ് രണ്ട് അംഗങ്ങളിൽ ആരും തന്നെയും ഒരു ഹിന്ദു ആവാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്ന അത്യന്തം വർഗീയമായ ഒരു നിയമമായിരുന്നു അത്. ആ നിയമം പാസായതോടെ മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം NCMEI കവർന്നെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈനോരിറ്റി പദവി ലഭിക്കുന്നതിനുള്ള അവസാന വാക്ക്, ഹിന്ദുക്കൾക്ക് വിലക്കുള്ള NCMEIയുടേതായി.
2. 93 )൦ ഭരണ ഘടന ഭേതഗതി - ആർട്ടിക്കിൾ 15 (5)
2004ൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുൻപ് വരെ രാജ്യത്ത് നിലനിന്നിരുന്ന, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ചുള്ള പ്രധാന ‘ഗൈഡ് ലൈനു’കളിൽ ഒന്ന് TMA Pai v/s State of Karnataka എന്ന കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയായിരുന്നു. അതുപ്രകാരം ഒരു സ്വകാര്യ വ്യക്തി യാതോരുവിധ സർക്കാർ സഹായവുമില്ലാതെ തുടങ്ങി, നടത്തികൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനവും റിസർവേഷനും അടക്കമുള്ള എല്ലാ കാര്യത്തിനും അയാൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. അത്തരം അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൈനോരിറ്റി - നോൺ മൈനോരിറ്റി എന്ന യാതൊരു വ്യത്യാസവും ഉണ്ടാവാൻ പാടില്ല എന്നും നിഷ്കർഷിച്ചിരുന്നു.ഈ ഒരു നിയമത്തെ അട്ടിമറിക്കാനായിട്ടായിരുന്നു ആർട്ടിക്കിൾ 15 (5) എന്ന വകുപ്പ് ഭരണഘടനയിൽ എഴുതിച്ചേർക്കാനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി സോണിയ ഗാന്ധിയുടെ കൊണ്ഗ്രെസ്സ് സർക്കാർ 2005, അധികാരത്തിലെത്തി വെറും ഒരു കൊല്ലത്തിനുള്ളിൽ കൊണ്ടുവന്നത്. ഇത് പ്രകാരം മൈനോരിറ്റി ടാഗുള്ളതൊഴിച്ച് ഒഴിച്ച് ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിളിലും, അൺഎയ്ഡഡ് ആയാലും അല്ലെങ്കിലും സർക്കാരിന് ഇടപെടാം എന്ന് വന്നു.
അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ഇങ്ങനെ ആന്റി-ഹിന്ദു - പ്രൊ-മൈനോരിറ്റി ആയ, ഹിന്ദുക്കൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം ദുഷ്കരമാക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി വച്ചതിലെ ദീർഘദർശിത്വം മനസ്സിലാവാൻ 2009 ൽ കോൺഗ്രസ് കൊണ്ടുവന്ന റൈറ്റ് ടു എഡ്യൂക്കേഷൻ RTE എന്ന നിയമം വരേണ്ടി വന്നു.
3. Right to Education Act (RTE)
2009 മെയ് മാസത്തിൽ അധികാരത്തിലെത്തിയ രണ്ടാം സോണിയ-മൻമോഹൻ സർക്കാർ വെറും മൂന്ന് മാസത്തിനുള്ളിൽ അതായത് 19 August 2009ന് Right to Education Act (RTE) എന്ന നിയമം പാസാക്കി. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലാവുമായിരുന്നതാണ് ഈ നിയമം. ഇതിലെ സർവ പ്രധാനമായ വ്യവസ്ഥ എല്ലാ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 25% സീറ്റ് സർക്കാരിന് അവകാശപ്പെട്ടതും, SC/SCT, OBC പോലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി തുച്ഛമായ ഫീസിൽ സംവരണം ചെയ്യപ്പെട്ടതുമാണ് എന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട നിഷ്കർഷ നൂറു ശതമാനം സീറ്റിലും യാതൊരു വിധ സ്‌ക്രീനിങ്ങുകളും (ഇന്റർവ്യൂകൾ പോലുള്ള) നടത്താൻ പാടില്ല എന്നതാണ്. പിന്നെ ഇൻഫ്രാസ്ട്രക്ച്ചറിന്റെയും മറ്റും കാര്യത്തിലുള്ള കർശനമായ വ്യവസ്ഥകൾ. ഇത്രയും കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ സർക്കാരുകൾക്ക് കഴിയും എന്ന് ചുരുക്കം.
എത്ര പുരോഗമനപരമായ, വിപ്ലവകരമായ, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമം. അല്ലെ? ഇതിൽ എന്താണ് കുഴപ്പം?
പക്ഷെ ഈ നിയമം പാസായി തൊട്ട് പിന്നാലെ ഒരു സുപ്രീം കോടതി വിധി വന്നു.
ഈ പറഞ്ഞ മനോഹരമായ, വിപ്ലവകരമായ വ്യവസ്ഥകളും RTE എന്ന നിയമം തന്നെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല എന്നതായിരിന്നു ആ വിധി!
ഭരണഘടന പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുവിധ സർക്കാർ ഇടപെടലും ബാധകമല്ലത്രെ, അതുകൊണ്ട് സർക്കാർ കൊണ്ട് വന്ന RTE യും അവർക്ക് ബാധകമല്ലത്രെ, അത് കൊണ്ടുതന്നെ RTE നിഷ്കർഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഹിന്ദു മാനേജ്മെന്റുകളുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മാത്രമത്രേ ബാധകം.
ഭരണഘടന പ്രകാരം എന്ന് പറയുമ്പോൾ ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം എന്ന് കൂടി അറിയണം. സോണിയാഗാന്ധിയും കൂട്ടരും അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ വളരെയധികം ധൃതിപ്പെട്ട് ചുട്ടെടുത്ത ആർട്ടിക്കിൾ 15 (5) എന്ന ഭരണഘടനാ വകുപ്പ് പ്രകാരം!
എങ്ങിനെയുണ്ട്!
എങ്ങിനെയുണ്ട്!
അതായത്, ഹിന്ദു മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാത്രം 25% സീറ്റ് സർക്കാരിന് സ്വന്തം, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം ചെയ്യാനായി.
അതായത്, ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 100% സീറ്റും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവേശനം നടത്താം.
അതായത്, സാമൂഹ്യ പ്രതിബദ്ധത ഹിന്ദുവിന്റെ മാത്രം ഉത്തരവാദിത്വം.
അതായത്, സ്ഥാപനം ലാഭകരമായി നടത്താനുള്ള അവകാശം ന്യൂനപക്ഷങ്ങൾക്ക് മാത്രം.
അതായത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങളുടെയും (ഇൻഫ്രാസ്ട്രക്ച്ചറിന്റെ) മറ്റും കാര്യത്തിലുള്ള കർശനമായ വ്യവസ്ഥകളും അടക്കമുള്ള RTE നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ചില്ല എന്ന പേരിൽ സർക്കാരുകൾക്ക് വിരട്ടാൻ പറ്റുക ഇനി മുതൽ ഹിന്ദു മാനേജ്മെന്റുകളെ മാത്രമായിരിക്കും.
അതായത്, ന്യൂനപക്ഷ മാനേജ്മെന്റുകളെ മാത്രം തൊടാൻ സർക്കാരുകൾക്ക് അധികാരമില്ല.
കാരണം?
2005ൽ സോണിയ ഗാന്ധി-മന്മോഹൻ സർക്കാർ കൊണ്ടുവന്ന ആർട്ടിക്കിൾ 15 (5) ഭേദഗതി പ്രകാരം, ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നടത്തിപ്പിൽ ഇടപെടാനുള്ള സർക്കാരുകളുടെ അധികാരം എടുത്ത് കളഞ്ഞു. അത് തന്നെ കാരണം. പിന്നീട് സുപ്രീം കോടതിയും അത് ശരിവച്ചു.
എങ്കിൽ പിന്നെ ഈ കർശന ഉപാധികളിൽ നിന്ന് ഒഴിവാവാനായി ഹിന്ദു മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷ പദവിക്ക് അപേക്ഷിക്കാമെന്ന് വച്ചാലോ? ദാ അവിടെയും മുൻകൂട്ടി 'ചെക്ക് വച്ചിരിക്കുന്നു' :
മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള അധികാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളിൽ നിന്ന് എടുത്ത് കളഞ്ഞു, പകരം അത് സോണിയ ഗാന്ധി-മന്മോഹൻ സർക്കാരിന്റെ തന്നെ മറ്റൊരു സൃഷ്ടിയായ NCMEI (ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ)ന് മാത്രമേയുളളൂ എന്നാക്കി, ആ കമ്മീഷനിലാണെങ്കിലോ ഒരു ഹിന്ദു അംഗമാവരുതെന്ന് വകുപ്പും ഉണ്ടാക്കി.
എങ്ങിനെയുണ്ടെന്ന് നോക്കൂ.
എത്ര 'വെൽ പ്ലാൻഡ്' ആയാണ് വിദ്യാഭ്യാസ മേഖലയിൽ ഹിന്ദു മാനേജ്മെന്റുകൾക്ക് ഒരു ലെവൽ പ്ലെയിങ് ഗ്രൗണ്ട് നിഷേധിച്ചിരിക്കുന്നതെന്ന് നോക്കൂ,
കരുത്തരായ ന്യൂനപക്ഷ മാനേജ്മെന്റുകളോട് മത്സരിക്കാൻ പോലുമാകാത്ത വിധം എങ്ങിനെയാണ് ഹിന്ദു മാനേജ്മെന്റുകളുടെ കൈ കാലുകൾ ബന്ധിച്ചിരിക്കുന്നതെന്ന് നോക്കൂ.
ഇതാണ് ഇന്ത്യൻ മോഡൽ മതേതരത്വത്തിന്റെ ക്ലാസിക്കൽ ഉദാഹരണം. ഇനി ഭാവിയിൽ ഏതെങ്കിലും ഒരു സർക്കാർ ഈ തെറ്റ് തിരുത്തി എല്ലാ മാനേജ്മെന്റുകൾക്കും തുല്യ അവകാശം എന്ന അവസ്ഥ കൊണ്ടുവന്നാൽ അതായിരിക്കും വർഗീയത.
മുൻപ് അധികാരത്തിലെത്തിയപ്പോൾ ദിവസങ്ങൾക്കും മാസങ്ങൾക്കും ഉള്ളിൽ ഇതിനു വേണ്ടി നിലമൊരുക്കിയ സോണിയാഗാന്ധിയുടെയും അവരുടെ പുറകിലുള്ള ശക്തികളുടെയും ദീർഘ ദർശിത്വം ഇപ്പോൾ ഊഹിക്കാൻ പറ്റുന്നുണ്ടോ .
പിണറായിയുടെയും മമത ബാനർജിയുടെയും പോലുള്ള മതേതരത്വത്തിൽ സെര്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചില സർക്കാരുകൾ 'ചില പ്രത്യേക മാനേജ്മെന്റുകളുടെ' സ്കൂളുകളെ പൂട്ടിക്കും പൂട്ടിക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നത് ഈ നിയമത്തിന്റെ ബലത്തിലാണ്.
ഇപ്പോൾ മനസിലാവുന്നുണ്ടോ അന്ന് കർണാടകയിൽ ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രബല വിഭാഗങ്ങളിൽ ഒന്നായ ലിംഗായത്തുകൾ ന്യൂനപക്ഷമത പദവിക്ക് വേണ്ടി പോരാടാൻ തയാറായതിലെ 'ഗുട്ടൻസ്' എന്തായിരുന്നുവെന്ന്.
നാളെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഹിന്ദുക്കളിലെ പ്രബല വിഭാഗങ്ങൾ ആയ SNDP, NSS എന്നിവർ ഈഴവരെയും നായന്മാരെയും പുതിയ ന്യൂനപക്ഷ മതമായി അംഗീകരിക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങാം. അപ്പോൾ ഇവിടുത്തെ പ്രമുഖ പാർട്ടികളായ LDFഓ UDFഓ അത് ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനവും കൊടുക്കാം. ഇവിടെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 'ലിംഗായത്ത് പ്രത്യേക മതം. ബിജെപി വെട്ടിൽ' എന്ന് തലക്കെട്ട് കൊടുത്ത് നമ്മുടെ കണ്ണിൽ പൊടിയിടാൻ നോക്കിയ ബിജെപി വിരുദ്ധരെന്ന് നടിക്കുന്നവരുടെ തന്ത്രം ഇവിടെയാണ് മറനീക്കി പുറത്ത് വരുന്നത്.
മാതൃഭൂമിയിലെ ഈ വാർത്തയിൽ പറയുന്ന പോലെ ഈ വെട്ട് കൊണ്ടിരിക്കുന്നത് ബിജെപിക്കല്ല എന്നും, അവരുടെയൊക്കെ ആക്രമണം ബിജെപിക്കും ആർ.എസ.എസ്സിനും എതിരെ എന്ന വ്യാജേന യഥാർത്ഥത്തിൽ ഹിന്ദുവിനെതിരെയുള്ളതാണെന്നും, ഹിന്ദുവിനെ പല കഷണങ്ങളായി ചിതറിച്ച് ഇല്ലാതാക്കാനുള്ള, വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മനസിലാക്കാൻ വലിയ തന്ത്രജ്ഞതയുടെയൊന്നും ആവശ്യമില്ല.
ഇത്രയും വിപ്ലവകരമായ ഒരു നിയമത്തിനെ അതിൽ അടിച്ചേപ്പിച്ചിരിക്കുന്ന ഈ ഒരു ന്യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവ് എന്ന പുഴുക്കുത്തിനെ ഇല്ലാതാക്കി, അതിന്റെ ഗുണം പൂർണമായും എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉത്തരവാദിത്വം അടുത്ത സർക്കാരുകൾ ഏറ്റെടുക്കും എന്ന് പ്രത്യാശിക്കുന്നു. അതിന് വേണ്ടി ഭരണഘടന ഭേദഗതി വേണമെങ്കിൽ അങ്ങനെ. ഒരു ഭരണഘടന ഭേദഗതിയിലൂടെയാണല്ലോ ഇതിനെ ഇപ്പോഴത്തെ ഈ രൂപത്തിൽ എത്തിച്ചതും.
സോണിയ ഗാന്ധിയുടെ കാർമികത്വത്തിൽ കൊണ്ട് വന്ന, പരസ്പരം കണ്ണിചേർന്നിരിക്കുന്ന മേൽപറഞ്ഞ മൂന്ന് നിയമങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിനെ തമ്മിലടിപ്പിച്ച്, ചിതറിച്ച്, ഇല്ലായ്മ ചെയ്യാനായി വിതറിയിരിക്കുന്ന വൈറസ് ആണ്. അത് രോഗമായി പുറത്ത് വന്ന ആദ്യ സംഭവമായിരുന്നു കർണാടക ലിംഗായത്ത് വിഷയം.