Wednesday, October 29, 2014

Kiss Of Love അഥവാ ആടിനെ പട്ടിയാക്കൽ!

പോലിസുകാരോടും യുവമോർച്ചക്കാരോടും ഒരു അപേക്ഷ:

ഈ സമരം(?) ഒരു കാരണവശാലും തടയാൻ ശ്രമിക്കരുത്.
ഈ അടുത്ത കാലത്ത് Secretariat സമരം അടക്കം ഒരുപാടു സമരങ്ങൾ നടത്തി എട്ട് നിലയിൽ പൊട്ടി നിൽക്കുന്നവരുടെ ഇള മുറക്കാർക്കും ഒരു അവസരം കൊടുക്കണം.

കേരളത്തിലെ ജനം തീരുമാനിക്കട്ടെ ആരുടെ കൂടെ നിൽക്കണം എന്ന്.

ഒരു അനാശാസ്യ കേന്ദ്രത്തിനെതിരെ സമരം നടത്തിയ യുവമോർച്ചയുടെ കൂടെ ആണോ, അതോ യുവമോർച്ചയെ സദാചാര പോലീസെന്ന് മുദ്രകുത്താനുള്ള തിടുക്കത്തിൽ അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും ഉപഭോക്തകൾക്കും വേണ്ടി സമരം നടത്തുന്ന ഇടത് യുവജന പ്രസ്ഥാനങ്ങളുടെ കൂടെ നില്കണോ എന്ന്.

DYFI അടക്കമുള്ള എല്ലാ യുവജന സംഘടനകളും പലപ്പോഴും ചെയ്തിട്ടുള്ളതും ഇനിയും ചെയ്യുമെന്നുറപ്പുള്ളതുമായ ഒരു കാര്യം ബിജെപിയുടെ യുവജനപ്രസ്ഥാനം ആയ യുവമോർച്ച ചെയ്തപ്പോൾ മാത്രം ഫാസിസം ആവുന്നതെങ്ങിനെയെന്ന് കേരളത്തിലെ പ്രബുദ്ധ ജനം തീരുമാനിക്കട്ടെ.  

ചുംബിച്ചു കൊണ്ടിരുന്ന ഒരു യുവമിധുനങ്ങളെയും ഒരു യുവമോർച്ചയും എവിടെയും ആക്രമിച്ചിട്ടില്ല, Down-Town ൽ പോലും. അങ്ങനെയുള്ളപ്പോൾ കുറച്ചു ലൈഗിക അരാചക വാദികളും, അനാശാസ്യത്തിന്റെ അപ്പോസ്തലന്മാരായ കുറച്ചു സിനിമക്കാരടക്കമുള്ള ഏതാനും ആളുകളും മാത്രം ആണോ കേരളം എന്ന്.


    ഇനി അതല്ല കഷ്ടപ്പെട്ട് മക്കളെ സ്കൂളിലും കോളേജിലും വിടുന്ന രക്ഷിതാക്കൾക്ക് അവരുടെ മക്കളുടെ 'ചുംബിക്കാനുള്ള- അവകാശത്തിനാണ്' പ്രാധാന്യമെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ സമരം വിജയിക്കട്ടെ നമുക്കെല്ലാം അതിനോട് സമരസപ്പെടാം.
    ഒരു പ്രത്യേക വിഭാഗം ഏറ്റുപിടിച്ചു ഇളക്കി വിട്ട, അല്ലെങ്കിൽ കുറച്ചു ദിവസങ്ങളുടെ മാത്രം ആയുസുണ്ടാകുമായിരുന്ന ഒരു FB കോപ്രായത്തെ ആവശ്യമില്ലാത്തിടത് വച്ച അവസ്ഥയാണ്‌ SFIക്ക് ഉണ്ടായികൊണ്ടിരിക്കുന്നത്.
    ജനങ്ങളെ വെറുപ്പിക്കാനുള്ള അവരുടെ അവകാശത്തെ ഇല്ലാതാക്കാൻ ഒരു പോലീസിനും ഒരു യുവമോർച്ചക്കും അധികാരമില്ല!




    കിസ്സ് ഓഫ് ലവിന്റെ ഉത്ഭവം ഇങ്ങനെയാണ്:        
    കോഴിക്കോട്ടെ ഡൌൺ ടൗൺ ഹോട്ടലിൽ നടന്നു വന്നിരുന്ന അനാശാസ്യ കേന്ദ്രത്തെകുറിച്ച് ജയ്‌ഹിന്ദ്‌ ടി.വി  അടക്കമുള്ള ചാനലുകളിൽ വാർത്ത വരുന്നു.  
    യുവമോർച്ചയുടെ നേതൃത്വത്തിൽ അവിടേക്ക് നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമാവുന്നു. 
    അതിനെ പൊതുസ്ഥലത്ത് ചുംബിച്ച ഏതോ യുവ മിധുനങ്ങൾകെതിരെയുള്ള സദാചാര ആക്രമണമായി ചിത്രീകരിക്കപ്പെടുന്നു.
    ഒരു പശുപാലന്റെയും അയാളുടെ ഭാര്യയുടെയും നേതൃത്വത്തിൽ, ഇടതു യുവജനപ്രസ്ഥാനങ്ങളുടെ പ്രത്യേക  കാർമ്മികത്വത്തിൽ, സദാചാര പോലീസിങ്ങിനെതിരെയെന്ന പേരിൽ, കിസ് ഓഫ് ലവ് എന്ന ചുംബന സമരം ആരംഭിക്കുന്നു. 
    കൊലപാതകം വരെ എത്തിയ യഥാർത്ഥ സദാചാര പോലീസിന്റെ ഒരുപാട് പേക്കുത്തുകൾ ഉണ്ടായപ്പോഴോന്നും കണ്ടിട്ടില്ലാത്ത ഫേസ്ബുക്കന്മാരും, അഷിഖ് അബുമാരും, ജോയ് മത്യുമാരും, ചാനൽ ചര്ച്ചകളും, ഒരു പക്ഷത് BJP ആയതു കൊണ്ട് മാത്രം ഉറഞ്ഞു തുള്ളുന്നതാണ് പിന്നീട് കണ്ടത്.
    വാൽകഷണം: ഇനി ഇപ്പൊൾ ഏതു സാമൂഹ്യവിരുദ്ധ പ്രവർത്തികളയാലും മാധ്യമ, നവ-മാധ്യമ, ഇടത് പിന്തുണ കിട്ടണമെങ്കിൽ BJP യുടെയോ യുവമോര്ച്ചയുടെയോ എതിർപ്പ് സംഘടിപ്പിച്ചാൽ മതി എന്നായിരിക്കുന്നു.
    അതിപ്പോ കഞ്ചാവ് കച്ചോടം ആയാലും, പെൺവാണിഭം ആയാലും, കള്ളനോട്ട് ആയാലും!

Sunday, October 19, 2014

ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണവും മലയാളിയുടെ രാഷ്ട്രീയപ്രബുദ്ധതയും.


കേന്ദ്രത്തിലെ ബിജെപി സർക്കാരിനെക്കുറിച് കള്ളം പറഞ്ഞും സത്യം പറയാതിരുന്നും മാനേജ്മെന്റിന്റെ ബിജെപി വിരുദ്ധത വാർത്തകളിലൂടെ നിരന്തരം കാണിക്കാൻ തുടങ്ങിയ ഏഷ്യനെറ്റിനെ ബിജെപി ബഹിഷ്ക്കരിക്കാനുണ്ടായ സാഹചര്യം ആണ് ഈ പോസ്റ്റിനാധാരം.
കേരളത്തിന്റെ ഒരു പ്രത്യേക 'രാഷ്ട്രീയ പ്രബുദ്ധത'  വച്ച് നോക്കുമ്പോൾ നമുക്ക് പറ്റിയ ന്യൂസ്‌ ചാനൽ തന്നെയാണ്‌ ഏഷ്യാനെറ്റ്‌.

10 വർഷത്തെ UPA ദുർഭരണത്തിൽ മനം മടുത്തു ഇന്ത്യ മുഴുവൻ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞപ്പോൾ അവർക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച റിസൾട്ട്‌ കൊടുത്തത് കേരളമാണെന്ന് ഓർക്കുക

1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥ വിരുദ്ധ തരംഗത്തിൽ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സും ഇന്ത്യയൊട്ടാകെ തോറ്റുതുന്നം പാടിയപോഴും കേരളത്തിലെ റിസൾട്ട്‌ തിരിച്ചായിരുന്നുവെന്നും ഓർക്കുക.

UP യും Bihar ഉം പോലുള്ള പിന്നോക്ക സംസ്ഥാനങ്ങൾ പോലും സംസ്ഥാന നിയമസഭയിലേക്ക് പ്രാദേശിക പാർട്ടികളെയും ലോക്സഭയിലേക്കു ദേശിയ പാർട്ടികളെയും പിന്തുണക്കുക എന്ന രാഷ്ട്രീയ വിവേചന ബോധം കാണിക്കുമ്പോൾ ഇവിടെ 100 % സാക്ഷരതയുള്ള, വലിയ രാഷ്ട്രീയ പ്രബുദ്ധർ എന്ന് അഭിമാനം കൊള്ളുന്ന കേരളത്തിൽ നിയമസഭ എന്നോ ലോകസഭ എന്നോ ഒരു വ്യത്യസവുമില്ലാതെ UDF നും LDF നും മാറി മാറി വോട്ടു ചെയ്യുന്നു. ഇവിടെ പൊരിഞ്ഞ പ്രചാരണ യുദ്ധം നടത്തി അങ്ങ് ലോക്സഭയിലെത്തിയാൽ ഒരുമിച്ചിരുന്നു ഭരിക്കുന്നതൊന്നും ഇവിടെ ഒരു പ്രശ്നമല്ല. പാർലമെന്റിൽ ഒന്നിച്ചിരുന്നു ഭരിക്കാനായിരുന്നുവെങ്കിൽ പിന്നെ കേരളത്തിൽ ഒരു തിരഞ്ഞെടുപ്പ് മാമാങ്കം നടത്തി പൊതുമുതൽ ധൂർത്തടിക്കേണ്ട കാര്യമെന്തായിരുന്നു എന്ന ചോദ്യം ഈ രാഷ്ട്രീയ പ്രബുദ്ധരിൽ നിന്ന് ഉയർന്നു കണ്ടിട്ടില്ല ഇതുവരെ.      



അപ്പോൾ പിന്നെ ഭാരതം മുഴുവനും, ലോകം തന്നെയും പ്രശംസിക്കുകയും പ്രതീക്ഷയോടെ ഉറ്റു നോക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ ഒരു പട്ടാള അട്ടിമറിയിലുടെ അധികാരത്തിൽ വന്ന ഒരു നേതാവിനോടെന്നപോലെ പെരുമാറുന്ന ഏഷ്യാനെറ്റ്‌ ന്യൂസ്‌ നെ  മാത്രം കുറ്റം പറഞ്ഞിട്ടെന്ത് കാര്യം.
ഓരോ ജനതക്കും അവർക്കർഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുക എന്ന് പറയുന്ന പോലെയാണ് ചാനലുകളുടെയും കാര്യം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ ഒന്നാം നമ്പർ വാർത്താചാനലായ ഏഷ്യാനെറ്റ് ഇങ്ങനെയായതിൽ അത്ഭുതപ്പെടേണ്ടതില്ല.  

YATHA RAJA TATHA PRAJA (यथा राजा तथा प्रजा) എന്ന് പറഞ്ഞ പോലെ Yatha Praja Tatha ‘channel’ അത്രേയുള്ളൂ.