Sunday, October 4, 2015

ദാദ്രികൾ: നിതീഷിന്റെയും ലാലുവിന്റെയും അകൌണ്ടിൽ തെറി കേൾക്കുന്ന ബിജെപിയും ആർഷഭാരതവും!

ബീഹാർ എലെക്ഷൻ കഴിഞ്ഞാലും 2017 നടക്കാൻ പോകുന്ന UP എലെക്ഷൻ വരെ ഇത്തരം വാർത്തകൾ നമുക്ക് പ്രതീക്ഷിക്കാം.

മതേതര ഇന്ത്യയുടെ കാവൽ ഭാടന്മാരായ നിതീഷ്, ലാലു, മുലായം, മായാവതി മാർ (സോണിയ ഗാന്ധി സർക്കാരുകളുടെ നേടുംതൂണുകൾ!) അരിയിട്ടു വാഴുന്ന യുപി, ബീഹാർ.   ആൾക്കൂട്ടങ്ങളും ഖാപ് പഞ്ചായത്തുകളും നടത്തുന്ന വിചാരണകളുടെയും കൊലപാതകങ്ങളുടെയും ബാലാത്സങ്ങളുടെയും അഭിമാന-കൊലകളുടെയും യുപി, ബീഹാർ. കാട്ടുനീതി അഥവാ  'ജംഗൾ രാജ്' നു കുപ്രസിദ്ധി നേടിയ യുപി, ബീഹാർ.

പക്ഷെ ഇനി കുറച്ചു നാളത്തേക്ക് അത്തരം ക്രൈoമുകൾ എല്ലാം ബിജെപിയുടെയും സംഘത്തിന്റെയും ആർഷ ഭാരതത്തിന്റെയും അക്കൌണ്ടിൽ ആയിരിക്കും ആക്രമണങൾ അരങ്ങേറുന്ന യുപി, ബീഹാർ ഭരിക്കുന്ന നിതീഷും മുലായവും പക്ഷെ പാപത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. അവർ കറ കളഞ്ഞ മതേതരത്വത്തിന്റെ സെർറ്റിഫികറ്റ് സോണിയ ഗാന്ധിയിൽ നിന്നും ലെഫ്റ്റ്/ആദർശ ലിബരുലുകകളിൽ കിട്ടിയ ഭാഗ്യവാന്മാർ.

സീരീസ്തുടങ്ങിയിരിക്കുന്നു:
അതിൽ ഒന്നാമത്തെ സംഭവം ആണ് നിയമവാഴ്ച ഇല്ലാത്ത നാട്ടിലെ കടന്മാരായ ജനം, പശുവിനെ മോഷ്ടിച്ചതിന് ഒരാളെ അടിച്ചു കൊല്ലുന്നത്. അയാൾ മുസ്ലിം ആയതു കൊണ്ട് കഥ മാറി.

രണ്ടാമത്തെ സംഭവം ആയിരുന്നു പണവുമായി ബന്ധപ്പെട്ട് ഒരു വൃദ്ധനെ മദ്യപാനികൾ അടിച്ചു കൊന്നു തീ കൊളുത്തിയത്.
അടുത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നത് കൊണ്ട് അവിടെയും കഥ മാറി.

പഴയ രാഷ്ട്രീയ യജമാനന്മാരോടും, ഫണ്ട് ചെയ്യുന്ന വിദേശ എജെന്സികലോടും മാത്രം വാലാട്ടി നന്ദി കാണിക്കുന്ന മാധ്യമങ്ങൾ നിയമ/അന്വേഷണ റിപ്പോർട്ടുകൾ വരുന്നതിനും മുൻപേ, സംഭവങ്ങൾ നടന്നു നിമിഷങ്ങൾക്കുള്ളിൽ കാവി പുതപ്പിച്ചു വാർത്തകൾ വിടുമ്പോൾ പുതിയ നേതൃത്വത്തിൽ കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ താറടിച്ചു കാണിക്കാൻ കച്ചകെട്ടി നടക്കുന്ന BBC, വാഷിങ്ങ്ടൻ പോസ്റ്റ്പോലുള്ള വിദേശ മാധ്യമങ്ങൾ ആഘോഷിക്കുകയാണ് 'ഇന്ത്യയിൽ നിന്നുള്ള' ഇത്തരം വാർത്തകൾ.

ഇല്ലാത്ത ഒരു പള്ളി/കന്യാസ്ത്രീ ആക്രമണ സീരീസ് ആയിരുന്നു ആയിരുന്നു സംഘത്തിന്റെ ആദ്യത്തെ സംരംഭം. അത് എട്ടു നിലയിൽ പൊട്ടിയെങ്കിലും അമേരിക്കൻ പ്രസിടെന്റിന്റെ വരെ പ്രസ്താവന വരത്തക്ക വിധം അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ വിജയിച്ചിരുന്നു. അവർ പുതിയ ടാർഗറ്റ് കണ്ടു പിടിച്ചതാണ് ഇപ്പോഴത്തെ യുപി, ബീഹാർ വാര്ത്തകളിലൂടെ നമ്മൾ കാണുന്നത്

അതിന്റെ കേരള പതിപ്പുകൾ ആണ് ഏതോ ഒരു കൂലി എഴുത്തുകാരി(വിവർത്തക) ചീപ് പബ്ലിസിടിക്കു വേണ്ടി പച്ച കള്ളം ഫേസ്ബുകിലൂടെ പ്രചിരിപ്പിച്ച് ഒരു ഉത്തരേന്ത്യൻ സന്യാസി സമൂഹത്തെ വിവാദത്തിലേക്ക് വലിച്ചിടാൻ  ശ്രമിച്ചതും അതെറ്റെടുത്തു ഇടതുപക്ഷം എന്ന് പറയുന്നവർ മുതലെടുപ്പിനും വര്ഗീയ ധ്രുവീകാരണത്തിനും ശ്രമിച്ചത്. ഒരാഴ്ചക്കകം പോസ്റ്റ്പിൻവലിച്ചു മുങ്ങി 'എഴുത്തുകാരി'!

ഇതിനെല്ലാം കേരളത്തിലെ മാധ്യമങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു കൈ സഹായതിനു ഉദാഹരണം ആണ് വാർത്ത ക്ലിപ്പിംഗ്. ഇതിൽ മാതൃഭൂമി പറയുന്നു രാഹുൽ ഗാന്ധിയും കേജ്രിവാളും മരണപ്പെട്ട ആളുടെ വീട് സന്ദർശിച്ചപ്പോൾ ബിജെപിയിൽ നിന്ന് ആകെ ഉണ്ടായതു മൂന്നു ദിവസത്തിന് ശേഷം ഉള്ള അരുണ്ജൈറ്റ്ലി യുടെ ഒരു പ്രസ്താവന മാത്രം ആണെന്ന്. സത്യത്തിൽ കേന്ദ്ര സാംസ്കാരിക വകുപ് മന്ത്രി മഹേഷ്ശർമ 2 ദിവസം മുൻപ് തന്നെ മരണ വീട് സന്ദർശിച്ചത്തിന്റെ മറ്റൊരുപത്ര വാര്ത്തയാണ് തൊട്ടടുത്ത്കൊടുത്തിരിക്കുന്നത്‌!


ദേശിയ-അന്തർദേശിയ-പ്രാദേശിക തലങ്ങളിൽ ബിജെപിയും പരിവാർ സംഘടനകളും നേരിടുന്ന അപവാദ പ്രചരണം എത്ര വലിയ തോതിലുള്ളതാണെന്നാണ് ഇത് കാണിക്കുന്നത്.

എന്തായാലും ഇടതടവില്ലാതെ ഇത്തരം കപട പ്രചാരണങ്ങൾ വന്നു കൊണ്ടിരിക്കുന്നതും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സത്യം പുറത്തു വരുന്നതും കണ്ട് കണ്ട് പൊതു ജനം ഇതിലൊന്നും പെട്ടെന്ന് വീഴാത്ത അവസ്ഥ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

No comments:

Post a Comment