കുറച്ചു വർഷങ്ങൾക്കു മുൻപ് ശബരിമലയിലെ മകരജ്യോതിക്കെതിരെയുള്ള
കേരള യുക്തിവാദിസംഘത്തിന്റെ
കാമ്പൈൻ നയിച്ച് കൊണ്ട് സനൽ
ഇടമറുക് നമ്മുടെ 9മണി ചാനൽചർച്ചകളിൽ നിറഞ്ഞുനിന്ന കാലത്ത്
അദ്ധേഹത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു കൂടെ
നിന്നവരെല്ലാം പക്ഷെ കത്തോലികസഭ
വധഭീഷണി മുഴക്കി
അദ്ധേഹത്തെ നാടുകടത്തിയിട്ടും ഒരു അക്ഷരം
മിണ്ടാതെ മൌനത്തിലാണ്ടുപോയതും ഒരു അവാർഡും
ഒരാളും തിരിച്ചു കൊടുക്കാതിരുന്നതും ചർച്ചയായി കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്.
സെകുലർ,ലിബറൽ,ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പൊസ്തലന്മാർ അങ്ങനെയുള്ള
വലിയ ഒരു കൂട്ടത്തിന്റെ
ഇരട്ടത്താപ്പ് ഒരിക്കൽ കൂടി പുറത്തു
വന്നതിനു പുറമേ പുതിയ ഒരു
ട്വിസ്റ്റ് കൂടി കഥയിൽ വരികയാണ്.
അതാണ് കൽബുർഗി-പൻസാരെ-ദാബോല്കർ
ത്രയത്തിലെ ദബൊൽകർ വധവുമായി സനൽ
ഇടമറുക് ബന്ധം!
2012ൽ മുംബൈയിലെ ഒരു കത്തോലിക
പള്ളിയിൽ യേശുക്രിസ്തുവിന്റെ ക്രൂശിതരൂപത്തിൽ നിന്ന് ദിവ്യ ജലം
ഇറ്റു വീഴുന്നു എന്ന സഭയുടെ
പ്രചാരണത്തിന്റെ കള്ളി വെളിച്ചത്ത്കൊണ്ട്വന്നതിന്റെ
പേരിൽ സഭയുടെ അപ്രീതിക്കും തുടർന്നുള്ള
വധ ഭീഷണിക്കും മുന്നിൽ
നാട്വിടേണ്ടി വന്ന
സനൽ ഇടമറുക് എന്ന
ഇന്ത്യൻ യുക്തിവാദി പ്രമുഖന്റെ കഥ ബിബിസി 2014 ജൂണ്‍ 3ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് .
അതിലാണ് 2013 ഓഗസ്റ്റ് 20നു കൊണ്ഗ്രെസ്സ്
ഭരിക്കുന്ന മഹാരാഷ്ട്രയിൽ, സോണിയഗാന്ധിയുടെ
യു.പി.എ കേന്ദ്രം ഭരിക്കുന്ന
കാലത്ത് കൊല്ലപ്പെട്ട, യുക്തിവാദി ദബൊൽകറിന്റെ വധത്തെ
കുറിച്ച് സനൽ ഇടമറുക്
പരാമർശിക്കുന്നത്. അതിൽ അദ്ദേഹം പറയുന്നത്
താൻ മുംബൈയിൽ വരുകയാണെങ്കിൽ
ദബൊൽകരും സുഹൃത്തുക്കളും അദ്ദേഹത്തിന് സംരക്ഷണം നല്കാം എന്ന
വാഗാദാനം നല്കി എന്നും അതനുസരിച്ച്
ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച്
ആലോചിക്കാൻ തുടങ്ങിയപ്പോൾ ആണ്, ദബൊൽകർ സഹായിക്കാം
എന്ന് ഏറ്റതിന് കൃത്യം നാല്
ദിവസത്തിനുള്ളിൽ അദ്ദേഹം കൊല്ലപ്പെടുന്നത് എന്നാണ്.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ
എന്ന യുക്തിയിൽ ദബൊൽകർ
എന്ന ' റാഷണലിസ്റ്റിനെ' വധിച്ചത് ഹിന്ദു വർഗീയ
വാദികൾ ആണെന്നുള്ള കാടടച്ചുള്ള വെടിയും
അവാർഡ് തിരിച്ചു കൊടുക്കൽ മാമാങ്കവും
എല്ലാം ഒരു
എടുത്തു ചാട്ടം ആയിരുന്നു അല്ലെങ്കിൽ
ഗൂഡാലോചന ആയിരുന്നു എന്നാണോ ഈ
പുതിയ സംഭവ വികാസം സൂചിപ്പിക്കുന്നത്.
സനൽ ഇടമറുകിനെ പോലെ തന്നെ ഹിന്ദു, ക്രിസ്ത്യൻ അടക്കം
എല്ലാ മത വിഭാഗങ്ങളിലെയും
അന്ധവിശ്വസങ്ങളെ എതിർത്തിരുന്ന ദബൊൽകറിനെ കൊലപ്പെടുത്തിയത് സഭയുടെ
ഒത്താശയോടെ ക്രിസ്തീയ വർഗീയ വാദികൾ
അല്ല എന്ന് അങ്ങനെ
ഉറപ്പിക്കും. പ്രത്യേകിച്ച് സഭ അപായപ്പെടുത്താൻ
ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളെ
സഹായിക്കാൻ തീരുമാനമെടുത്തത്തിനു ദിവസങ്ങൾക്കുള്ളിൽ ആണ് കൊലപാതകം
നടന്നത് എന്ന് വരുമ്പോൾ.
മുൻപത്തെ ഒരു ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു, കൊണ്ഗ്രെസ്സിന്റെ
ഭരണത്തിന്റെ തണലിൽ കൊല്ലപ്പെട്ട ദാബോല്കരിന്റെയും,
കൽബുർഗിയുടെയും കൊലപാതകം തെളിയിക്കുന്നതിനേക്കാൾ ആ
ഒരു പുക പടലം
അന്തരീക്ഷത്തിൽ നിലനിർത്തുന്നതിനായിരിക്കും മോഡി വിരുദ്ധ ചേരിയുടെ
താല്പര്യം എന്ന്. ഇനി എങ്ങാനും
ഹിന്ദു ഗ്രൂപ്പുകൾ അല്ല കൊലപാതകത്തിന്
പിന്നിൽ എങ്കിൽ മോഡിയെ അടിക്കാനുള്ള
ഏറ്റവും വലിയ ആയുധം ആയിരിക്കും
നഷ്ടപ്പെടുത്തുന്നത് എന്ന്. അങ്ങനെയെങ്ങാനും സംഭവിക്കുകയാണെങ്കിൽ മോഡി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ 'ബില്ഡ്-അപ്' ആയ അവാർഡ് തിരിച്ചു കൊടുക്കൽ നാടകത്തിന്റെ അവസ്ഥ എന്തായിരിക്കും?! അവാർഡ് തിരിച്ചു കൊടുത്ത സകല
രാഷ്ട്രീയ-സാഹിത്യകാരന്മാരും,സിനിമാക്കാരും കടലിൽ ചാടി ചവേണ്ടി
വരില്ലേ, ലവലേശം
അഭിമാനം ബാക്കിയുണ്ടെങ്കിൽ!

No comments:
Post a Comment