#LeeKuanYew
മഹാന്മാരായ നേതാക്കളുടെ മരണത്തിലും ജനന-മരണ വാർഷികങ്ങളിലും പൊതു അവധി എന്ന പരിപാടി ഒഴിവാക്കപെടെണ്ട ഒരു കാര്യം തന്നെ ആണെന്നാണ് തോന്നുന്നത്. ഇപ്പോഴിത് പറയാൻ ഒരു കാരണമുണ്ട്.
സിംഗപ്പൂരിന്റെ രാഷ്ട്ര ശില്പി എന്ന് വിളിക്കപ്പെടുന്ന, അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂ രണ്ട് ദിവസം മുൻപ് ,March 25, 2015 ന്, അന്തരിച്ചു. അവിടെയിപ്പോൾ ദുഃഖാചരണം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിൻറെ പേരിൽ ഒരു ദിവസത്തെ പൊതു അവധി പോലും രാജ്യത്ത്പ്രഖ്യാപിച്ചിട്ടില്ല - ഗവർന്മെന്റ് സ്ഥാപനങ്ങൾക്ക് പോലും.
മരണത്തിനു മുൻപ് അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിരുന്നുവത്രേ.
സകല ചോട്ടാ നേതാക്കന്മാരുടെയും സകല സാമുധായിക നേതാക്കന്മാരുടെയും ജനന-മരണ വാർഷികങ്ങളിൽ പൊതു അവധി നേടിയെടുക്കുന്നത് എറ്റവും വലിയ നേട്ടമായിക്കരുതുന്ന നമ്മുടെ രാജ്യത്തിത് ചിന്തിക്കാൻ പറ്റുമോ.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 18 വർഷം കഴിഞ്ഞ് 1965ൽ മലെഷ്യൻ ഫെഡെറെഷനിൽ നിന്ന് പുറത്ത് വരുമ്പോൾ കുടിക്കാനുള്ള വെള്ളം പോലും സ്വന്തമായി ഇല്ലാതിരുന്ന സിംഗപ്പൂർ എന്ന കൊച്ച് ദ്വീപ് രാഷ്ട്രം ഇന്ന് ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായത് വെറുതെ അല്ല. രാജ്യത്തെ അതിന്റെ ശൈശവ ദശയിൽ നയിക്കാൻ നിയോഗം ലഭിക്കുന്നവരുടെ കയ്യിൽ ആണു ആ രാജ്യത്തിന്റെ ഭാവി ഏത് രീതിയിൽ ഉരുത്തിരിയണമെന്നത് ഇരിക്കുന്നത്. താൻ മരിക്കുമ്പോൾ അവധി നൽകി ഒരു പ്രവർത്തി ദിവസം പോലും നഷ്ടപ്പെടുത്തരുതെന്ന് ചിന്തിച്ച നേതാവ് കെട്ടിപ്പടുത്ത സിംഗപ്പൂരും, താൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ തനിക്ക് സ്വയം ഭാരത രത്ന പ്രഖാപിച്ച നേതാവ് കൈപിടിച്ച് നടത്തിയ ഇന്ത്യയും തമ്മിൽ വികസനത്തിന്റെ കാര്യത്തിലെ അന്തരം വിളിച്ചോതുന്നത് മറ്റൊന്നല്ല.

മഹാന്മാരുടെ സ്മരണയും ആദരവുമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ രാജ്യത്തിന് വിലപ്പെട്ട ഒരു ‘പ്രൊഡക്ടിവ്‘ ദിവസം നഷ്ടപ്പെടുത്തി അവധി കൊടുക്കുന്നതല്ല അതിനു ശരിയായ മാർഗം.
ഒരു വിദ്യാർഥിയോ തൊഴിലാളിയോ ചുളുവിനു കിട്ടുന്ന അവധിയുടെ പേരിൽ സിനിമക്ക് പോകുന്നതും, ‘രണ്ടെണ്ണം അടിച്ചു‘ വീട്ടിൽ ചുരുണ്ട് കൂടി കിടക്കുന്നതും എന്തായാലും ആ മഹാനോടുള്ള ആദരവു പ്രകടിപ്പിക്കൽ ആവില്ല.
അതിനു പകരം അതൊരു ‘വർക്കിംഗ് ഡേ‘ തന്നെ ആയി നിലനിർത്തി ആദരവ് പ്രകടിപ്പിക്കാൻ മറ്റു മാർഗങ്ങൾ എന്തെങ്കിലും കൊണ്ട് വരികയാണു വേണ്ടത്.
സേവന ദിനം, ആ നേതാവിനെ കുറിച്ച് ഉപന്ന്യാസ മത്സരം, പ്രസംഗ മത്സരം (അങ്ങനെയെങ്കിലും അദ്ദേഹത്തെ കുറിച്ച് ഒരു പത്താളെങ്കിലും പഠിക്കാൻ ശ്രമിക്കും) അങ്ങനെ എന്തെങ്കിലും ഒക്കെ.
അല്ലെങ്കിൽ കഴിഞ്ഞ മാസം NSS ന്റെ സുകുമാരൻ നായർ ഗവര്മെന്റിനെ വിരട്ടി മന്നത്ത് പദ്മനാഭന്റെ ജന്മദിനം പൊതു അവധി ആക്കിയ പോലെ എല്ലാവരും അവരവരുടെ നേതാക്കന്മാരുടെ പേരിൽ പൊതു അവധി വേണമെന്ന് വാശി പിടിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. ഇപ്പൊൾ തന്നെ കേരളത്തിന്റെ പൊതു അവധി 20 or 20+ ആണെന്ന് തോന്നുന്നു സിന്ഗപ്പൂരിന്റേതു 12 ഉം.
മറ്റു കാര്യങ്ങളിലൊന്നും ഒരു സിറ്റി സ്റ്റേറ്റ് മാത്രമായ സിംഗപ്പൂരിനെ ഇന്ത്യ പോലെ ബൃഹത്തായ ഒരു രാജ്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും ഈ പറഞ്ഞത് ഒന്ന് ആലോചിക്കാവുന്നതാണ്.