വലിയ കോളിളക്കം സൃഷ്ടിച്ച മുംബൈ ചർച്ച് ആക്രമണ കേസിലെ ഇന്നത്തെ അറസ്റ്റോടെ സംഘപരിവാർ ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്നു ക്രിസ്ത്യൻ സഭകൾ പ്രകടിപ്പിച്ചിരുന്ന സംശയം അസ്ഥാനത്താണെന്ന് തെളിഞ്ഞിരിക്കുന്നു. തൊട്ടടുത്തുള്ള ക്ലബ്കാർ ആണ് പ്രതികൾ, പള്ളി ഇവർക്കെതിരെ പോലീസിൽ പരതിപ്പെട്ടിരുന്നതിന്റെ പ്രതികാരം ആണ് കാരണം.
മോദി അധികാരത്തിൽ വന്നതിന് ശേഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണം എന്ന തിരക്കഥക്ക് ബലം കൊടുക്കാൻ ഉപയോഗിച്ച മറ്റൊരു കേസായിരുന്നു ബംഗാളിൽ കന്യാസ്ത്രീ ബലാത്സംഗത്തിനിരയായത്.
അതിലെ പ്രതികൾ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നു. എല്ലാത്തിലും വർഗീയത കാണുന്ന ഇപ്പോഴത്തെ ഒരു രീതി വച്ച് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഇല്ലീഗൽ ഇമ്മിഗ്രന്റ് മുസ്ലിങ്ങൾ ആയിരുന്നു പ്രതികൾ. സഭ ആഗ്രഹിച്ച പോലെ ഹിന്ദു വർഗീയവാദികൾ ആയിരുന്നില്ല എന്നർത്ഥം.
സമാനമായ വിവാദം ഉയർന്ന മാംഗ്ലൂർ പള്ളി ആക്രമണ കേസിലെ പ്രതി ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പള്ളിയിലെ തന്നെ ജീവനക്കരനായിരുന്നു.
മോദി സർക്കാരിന്റെ കീഴിൽ കൃസ്ത്യൻ ന്യുനപക്ഷ സമൂഹം സുരക്ഷിതമല്ല എന്ന് വരുത്തിത്തീർക്കാൻ ആരൊക്കെയോ ചേർന്ന് നടത്തിയ ഈ നാടകം ആർ.എസ്.എസിനും ഐ.എസിനും ഒരേ നയമാണ് എന്ന് മാർ പൌവ്വത്തിൽ പറയുന്നിടം വരെ എത്തിയിരുന്നു.

ഇതെല്ലാം പച്ചക്കള്ളമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്ന ഈ സന്ദർഭത്തിലെങ്കിലും നാട്ടിൽ നടക്കുന്ന ക്രിമിനൽ കേസുകൾക്കെല്ലാം വർഗീയ പരിവേഷം കൊടുക്കാൻ സഭ അമിതാവേശം കാണിക്കരുത്. ജനങ്ങൾക്കിടയിൽ കൂടുതൽ വർഗീയ ധ്രുവീകരണത്തിന് അത് ഉപകരിക്കൂ.

No comments:
Post a Comment