Thursday, March 19, 2015

ആർ.എസ്.എസിനും ഐ.എസിനും ഒരേ നയം: മാർ പൌവ്വത്തിൽ.

ആർ.എസ്.എസിനും ഐ.എസ് ഭീകരർക്കും  ഒരേ നയമാണെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍. ഐഎസ് ഭീകരര്‍ കഴുത്ത് മുറിച്ച് വംശഹത്യ നടത്തിയെങ്കില്‍ ഭരണത്തിന്റെ തണലില്‍ ആര്എ സ്എസും സംഘപരിവാറും ആരാധാനാലയങ്ങള്‍ തകര്ക്കു കയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത് വംശഹത്യ നടത്തുകയാണത്രെ.

പവ്വത്തിൽ പിതാവിനോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങൾ പറഞ്ഞോട്ടെ:

അതെ അച്ചോ, ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ
പത്ര സമ്മേളനം നടത്തി ഇതുപോലത്തെ തന്തയില്ലയ്ക വിളിച്ചു പറഞ്ഞു നാട്ടുകാരെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിച്ചിട്ടും സുരക്ഷിതമായി അരമനയിൽ പോയി കിടന്നുറങ്ങാൻ പറ്റുന്നത്.

മതം മാറ്റിക്കൽ ജമ്നാവകാശവും കുലതൊഴിലുമായി കൊണ്ടുനടക്കുന്ന നിങ്ങൾ തന്നെ ഘർ വാപസിക്കെതിരെ ഇപ്പോഴും കുരച്ചു കൊണ്ടിരിക്കുന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

കസ്തൂരി രംഗൻ റിപ്പോര്ട്ട് നടപ്പാക്കിയാൽ കേരളം മറ്റൊരു കശ്മീർ ആക്കും എന്ന് പച്ചക്ക് വര്ഗീയത പുലമ്പി വെല്ലുവിളിച്ചിട്ടും ഒരു കേടും കൂടാതെ കൊണ്ടാസയിലും ബെന്സിലും കേറി സുഖിച്ചു നടക്കുന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

മമതാ ബനെര്ജി ഭരിക്കുന്ന ബെന്ഗാളിൽ ഒരു കന്യാസ്ത്രീ മോഷ്ടക്കളാൽ ബലാല്സംഗം ചെയ്യപ്പെട്ട കേസിലും ഉത്തരവാദി മോഡിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ട് പോലും പറയിപ്പിക്കതക്ക വിധത്തിൽ വർഗീയ വിദ്വേഷ പ്രചരണം അഴിച്ചു വിട്ടിട്ടും ഒരു പോറല് പോലും ഏല്ക്കാതെ, ആരെയും പേടിക്കാതെ മദിച്ചു നടക്കുന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

ഇന്ത്യയിലെ എല്ലാ വിശുദ്ദരെയും സംഭാവന ചെയ്ത ഈ കേരളത്തെ ക്രിസ്തുമതത്തിന് ഏറ്റവും പ്രിയപ്പെട്ട, വളക്കൂറുള്ള മണ്ണ് എന്ന് മാർപാപ്പ പറയുന്നത് കേട്ട് എല്ലാവരും ഹർഷ പുളകിതരായി നിന്നതും ആർ.എസ്.എസ് ഐ.എസ്നു തുല്യം ആയതു കൊണ്ടാണല്ലോ.

ആർ.എസ്.എസ് ആണല്ലോ നൂറുകണക്കിന് അഭയമാരെ ബലാല്സംഗം ചെയ്തു കിണറ്റിൽ തള്ളുന്നത്.

ആർ.എസ്.എസ്കാർ നടത്തുന്ന ബാലപീടനങ്ങൾക്കാണല്ലോ മാർപാപ്പ തുടർച്ചയായി ലോകത്തോട് മാപ്പ് പറഞ്ഞു കൊണ്ടിരിക്കുന്നത്..

കുരിശു യുദ്ധങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് കോടിക്കണക്കിനു മുസ്ലിങ്ങളെ സഭയുടെ നേതൃത്വത്തിൽ കൊന്നു തള്ളിയത് അച്ചന്മാരുടെ വേഷംധരിച്ച ആർ.എസ്.എസ്കാർ ആണല്ലോ..

തല്ക്കാലം ഇത്രയുംകൊണ്ട് നിർത്തുന്നു.

ആത്മഗതം: മാർതോമക്കാരുടെ ആണെന്ന് തോന്നുന്നു ഒരു തിരുമേനി ഉണ്ട്, മാർ ക്രിസോസ്ടം. ഒരു തികഞ്ഞ സഹൃദയനും നല്ല ഒരു മനുഷ്യനും ആയ ഒരു അച്ഛൻ. അത് പോലത്തെ നൂറു കണക്കിന് നല്ല അച്ചന്മാർ ഉണ്ടാവും. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. പൌവ്വതിലിനെയും തെലക്കാട്ടിനെയും പോലെ രണ്ടു മുട്ടൻ വര്ഗീയ വാദികൾ ഉണ്ടായാൽ പോരെ!

No comments:

Post a Comment