2016 ഫെബ്രുവരി
9 - )൦ തിയതി അഫ്സൽഗുരു
ഓർമദിനം ആചരിക്കുന്നതിന്റെ
ഭാഗമായി ഡൽഹിയിലെ ജവഹർലാൽ നെഹ്രു
യുനിവേർസിറ്റി അഥവാ ജെ.എൻ.യുവിൽ ചില വിദ്യാർത്ഥികൾ
ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതുമായി
ബന്ധപ്പെട്ട വിവാദം രാജ്യത്തു കൊടുമ്പിരികൊണ്ടിരിക്കുന്ന
അവസരമാണ് ഇത്.
വിഷയം ചുരുക്കത്തിൽ ഇങ്ങനെയാണ്: ഈ ഫെബ്രുവരി 9ന് ഡൽഹിയിലെ JNUൽ അഫ്സൽ ഗുരു രക്തസാക്ഷിദിനം ആചരിക്കാനായി ചില അൾട്ര-ലെഫ്റ്റ് (മാവോയിസ്റ്റ്-ഇസ്ലാമിസ്റ്റ് എന്നും പറയാം) വിദ്യാർത്ഥി സംഘടനകൾക്ക് ആദ്യം കൊടുത്ത അനുമതി പിന്നീട് പരിപാടിയുടെ യഥാർത്ഥ ഉദ്ദേശം മനസിലാക്കിയപ്പോൾ വൈസ് ചാൻസിലർ പിൻവലിക്കുന്നു. പക്ഷെ വിദ്യാർത്ഥികൾ പരിപാടിയുമായി മുന്നോട്ടു പോകുന്നു. ABVP അത് തടയാൻ ശ്രമിക്കുന്നു. അടിപിടിയുണ്ടാവുന്നു. ഇതിവിടയിൽ അവിടുത്തെ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചില ദേശിയ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നു. ഇന്ത്യയെ തകർക്കും എന്നും, കശ്മീരിനെയും കേരളത്തെയും മോചിപ്പിക്കും വരെ യുദ്ധം തുടരും എന്നും, അഫ്സൽ ഗുരുവിന്റെ സ്വപ്നം സാക്ഷാൽകരിക്കും എന്നും മറ്റുമുള്ള അള്ളാഹു അക്ബർ, തക്ബീർ വിളികളുടെ അകമ്പടിയോടെയുള്ള മുദ്രാവാഖ്യം വിളികൾ കേട്ട് രാജ്യം നടുങ്ങുന്നു. അതിനെത്തുടർന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കന്നയ്യ കുമാർ എന്ന പ്രധാന നേതാവിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് സിതാറാം യെച്ചുരിയും രാഹുൽ ഗാന്ധിയും JNU സന്ദർശിച്ചു വിദ്യാർത്ഥികൾക്ക് പിന്തുണ അർപ്പിക്കുന്നതോടെ പ്രശ്നം വലിയ വിവാദമാകുന്നു.
JNUSUവും മാവോയിസ്റ്റ് വിദ്യാർത്ഥി സംഘടനയായ DSUവും ആയിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകർ. നക്സൽ സംഘടനയായ സിപിഐ(എം.എൽ)ന്റെ വിദ്യാർത്ഥി വിഭാഗം AISAയും, മുഖ്യധാര ഇടതു പാർടികളുടെ വിദ്യാർത്ഥി വിഭാഗങ്ങൾ ആയ SFI , AISF എന്നിങ്ങനെയുള്ള എല്ലാ ഇടതു സംഘടനകളുടെയും പിന്തുണയിലാണ് 'The country without a post office' എന്ന ഓമനപ്പേരിൽ ഈ വിവാദ പരിപാടി സംഘടിപ്പിച്ചത്.
വിഷയം ചുരുക്കത്തിൽ ഇങ്ങനെയാണ്: ഈ ഫെബ്രുവരി 9ന് ഡൽഹിയിലെ JNUൽ അഫ്സൽ ഗുരു രക്തസാക്ഷിദിനം ആചരിക്കാനായി ചില അൾട്ര-ലെഫ്റ്റ് (മാവോയിസ്റ്റ്-ഇസ്ലാമിസ്റ്റ് എന്നും പറയാം) വിദ്യാർത്ഥി സംഘടനകൾക്ക് ആദ്യം കൊടുത്ത അനുമതി പിന്നീട് പരിപാടിയുടെ യഥാർത്ഥ ഉദ്ദേശം മനസിലാക്കിയപ്പോൾ വൈസ് ചാൻസിലർ പിൻവലിക്കുന്നു. പക്ഷെ വിദ്യാർത്ഥികൾ പരിപാടിയുമായി മുന്നോട്ടു പോകുന്നു. ABVP അത് തടയാൻ ശ്രമിക്കുന്നു. അടിപിടിയുണ്ടാവുന്നു. ഇതിവിടയിൽ അവിടുത്തെ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചില ദേശിയ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നു. ഇന്ത്യയെ തകർക്കും എന്നും, കശ്മീരിനെയും കേരളത്തെയും മോചിപ്പിക്കും വരെ യുദ്ധം തുടരും എന്നും, അഫ്സൽ ഗുരുവിന്റെ സ്വപ്നം സാക്ഷാൽകരിക്കും എന്നും മറ്റുമുള്ള അള്ളാഹു അക്ബർ, തക്ബീർ വിളികളുടെ അകമ്പടിയോടെയുള്ള മുദ്രാവാഖ്യം വിളികൾ കേട്ട് രാജ്യം നടുങ്ങുന്നു. അതിനെത്തുടർന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കന്നയ്യ കുമാർ എന്ന പ്രധാന നേതാവിനെ ഡൽഹി പോലിസ് അറസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് സിതാറാം യെച്ചുരിയും രാഹുൽ ഗാന്ധിയും JNU സന്ദർശിച്ചു വിദ്യാർത്ഥികൾക്ക് പിന്തുണ അർപ്പിക്കുന്നതോടെ പ്രശ്നം വലിയ വിവാദമാകുന്നു.
JNUSUവും മാവോയിസ്റ്റ് വിദ്യാർത്ഥി സംഘടനയായ DSUവും ആയിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകർ. നക്സൽ സംഘടനയായ സിപിഐ(എം.എൽ)ന്റെ വിദ്യാർത്ഥി വിഭാഗം AISAയും, മുഖ്യധാര ഇടതു പാർടികളുടെ വിദ്യാർത്ഥി വിഭാഗങ്ങൾ ആയ SFI , AISF എന്നിങ്ങനെയുള്ള എല്ലാ ഇടതു സംഘടനകളുടെയും പിന്തുണയിലാണ് 'The country without a post office' എന്ന ഓമനപ്പേരിൽ ഈ വിവാദ പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന്
ആരോപണം നേരിടുന്ന വിദ്യാർത്ഥികൾക്ക്
പൂർണ പിന്തുണയുമായി ഇപ്പോഴും
നിലയുറപ്പിച്ചിരിക്കുന്നത് സിപിഐ(എം) ദേശിയ ജനറൽസെക്രട്ടറി
സിതാറാം യെച്ചുരിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം മാത്രം ആണ്. ദാദ്രിയിലും
രോഹിത് വെമുല സംഭവത്തിലും കണ്ടത്
പോലെ തുടക്കത്തിൽ രാഹുൽ
ഗാന്ധിയും കേജ്രിവാളും അടക്കമുള്ള വിശാല മോഡി-വിരുദ്ധ
ചേരി ഇടതുപക്ഷത്തിനൊപ്പം ഇവിടെയും ചാടിവീണിരുന്നുവെങ്കിലും കാര്യങ്ങളുടെ ഗൌരവം ദേശിയ മാധ്യമങ്ങൾ
വലിയ ചർച്ചയാക്കിയപ്പൊൾ
ഇടത്പാർടികൾ ഒഴിച്ച് മറ്റുള്ളവർ
ഒരു സുരക്ഷിത അകലം
പാലിക്കുന്നതാണ് പിന്നീടങ്ങോട്ട് കണ്ടത്. ആസന്നമായ ബംഗാൾ തിരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കുന്ന ‘ഡു-ഓർ-ഡൈ’ സാഹചര്യം ആയിരിക്കണം
ഇടതുപക്ഷത്തെ ഇത്തരം ഒരു കൈവിട്ടകളിക്ക് പ്രേരിപ്പിക്കുന്നത്.
അങ്ങനെ ജെ.എൻ.യു. വിഷയത്തിൽ
ഇടതുപക്ഷം ഏകദേശം
ഒറ്റപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മറ്റൊരു മേഖയിൽ ഈ
വിഷയം നെടുകെയുള്ള ഒരു പിളർപ്പിന്
കാരണമാകുന്ന കൌതുകകരമായ കാഴ്ചക്കാണ് രാജ്യം
കഴിഞ്ഞ ഒരാഴ്ചയായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിലെ
നാലാം തൂണായ മാധ്യമങ്ങളാണ് ജെ.എൻ.യു.വിലെ രാജ്യദ്രോഹ സംവാദത്തിൽ തട്ടി ഇപ്പോൾ നെടുകെ പിളർന്നിരിക്കുന്നത്.
നാലാം തൂണായ മാധ്യമങ്ങളാണ് ജെ.എൻ.യു.വിലെ രാജ്യദ്രോഹ സംവാദത്തിൽ തട്ടി ഇപ്പോൾ നെടുകെ പിളർന്നിരിക്കുന്നത്.
കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് പ്രശ്നങ്ങൾക്കാധാരമായ മുദ്രാവാക്യങ്ങളിൽ
ചിലതും അവയുടെ മലയാളം പരിഭാഷയും
നോക്കാം. ബഹുഭൂരിപക്ഷം മാധ്യമങ്ങളും നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പോലെ വെറും ഭരണ വിരുദ്ധ
മുദ്രാവാക്യങ്ങൾ ആയിരുന്നോ അവ എന്ന് പരിശോധിക്കാം.
(വീഡിയോ#1, വീഡിയോ#2).
കിത്ന അഫ്സൽ മാരോഗെ..ഘർ ഘർ സെ അഫ്സൽ നികലെഗ ..
(നിങ്ങൾ എത്ര അഫ്സൽരെ കൊല്ലുന്നോ അത്രയും അഫസൽമാരെ ഓരോ വീട്ടിൽ നിന്നും ഞങ്ങൾ സൃഷ്ടിക്കും.. )
നഹി സഹേന്ഗെ നഹി സഹേന്ഗെ.. അഫ്സൽ കി ഹത്യ നഹി സഹേന്ഗെ..
(അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ഞങ്ങൾ സഹിക്കില്ല..)
കാശ്മീർ മാംഗേ ആസാദി, കേരൾ മാംഗേ ആസാദി..
(കേരളവും കാശ്മീരും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം.. )
പാകിസ്താൻ സിന്ദാബാദ്..
ഭരത് കി ബർബാദി തക് ജംഗ് രഹെഗി, ജംഗ് രഹെഗി...
(ഇന്ത്യയുടെ നാശം വരെ പോരാട്ടം തുടരും.. )
അഫ്സൽ ഹം ഷർമിന്ദ ഹൈ..തെരെ ഖാതിൽ സിന്ദ ഹൈ..
(അഫ്സൽ, നിനക്ക് വേണ്ടി മാത്രം ഞങ്ങൾ ജീവിക്കുന്നു.. )
ഭാരത് തെരെ ടുക്ടെ ഹോന്ഗെ ..ഇന്ഷ അള്ള.. ഇന്ഷ അള്ള (ഇന്ത്യയെ തകർത്ത് തരിപ്പണമാക്കും.. )
'ഭാരതത്തിന്റെ
നാശം പേരെയും പോരാടും'
എന്നതു പോലുള്ള മുദ്രാവാക്യങ്ങൾ ആണ്
അവിടെ മുഴങ്ങിയത് എന്ന സത്യം
മറച്ചുവച്ച് ഭരണകൂടത്തിനെതിരെയുള്ള
ചില എതിർശബ്ദങ്ങൾ
മാത്രമായിരുന്നു JNUൽ ഉണ്ടായതെന്നും
അതിനെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ജനാതിപത്യവിരുദ്ധമായ ശ്രമങ്ങൾ
ആണ് നടക്കുന്നതെന്നും ഉള്ള
രീതിയിൽ വിഷയത്തെ വളരെയതികം സാമന്യവൽക്കരിച്ചും
ലളിതവൽക്കരിച്ചും ഉള്ള ചർച്ചകൾ
ആണ് കേരളത്തിലെ മാധ്യമങ്ങൾ
ഒന്നടങ്കവും ഇടത്ചായ്വുള്ള
ദേശിയ മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
അതിനിടയിലാണ്
എഡിറ്റ് ചെയ്യപ്പെട്ടതെന്നു ആരോപിക്കപ്പെടുന്ന രണ്ട് വീഡിയോകൾ
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ABVPയാണ് പാക് അനുകൂല
മുദ്രാവാക്യം വിളിക്കുന്നതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതായിരുന്നു അതിൽ ആദ്യത്തേത്. അത്
പുറത്തു വന്ന് പന്ത്രണ്ടു മണിക്കൂറിനുള്ളിൽ
ABVP അതിനെതിരെ കേസ് കൊടുക്കുകയും, അത് ഫെക് വീഡിയോ ആണെന്ന് തെളിയുകയും ചെയ്തപ്പോൾ ദേശിയ
വാർത്തകളിൽ നിന്ന് അത് ഇല്ലാതാവുകയും
ചെയ്തു. പക്ഷെ മലയാളത്തിലെ ഒട്ടു
മിക്ക പ്രമുഖ വാർത്താ ചാനലുകളും
ആദ്യത്തെ മൂന്ന് ദിവസം ചർച്ച
ചെയ്തത് ഈ വീഡിയോ
അടിസ്ഥാനമാക്കിയായിരുന്നു. അപ്പോഴും പ്രശ്നങ്ങളുടെയെല്ലാം കേന്ദ്ര
ബിന്ദുവായ, ദേശിയ മാധ്യമങ്ങൾ ദിവസങ്ങളായി
ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന 'ഭാരത് കി ബർബാദി..'
വീഡിയോകളെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല
മലയാള മാധ്യമങ്ങൾ. മാതൃഭൂമി
ചാനലിലെ ഒരു ചർചയിൽ
ഒരു അഥിതി അതിനെക്കുറിച്ച്
ചോദിച്ചപ്പോൾ "അല്ല അല്ല സർ..
അങ്ങനെയല്ലല്ലോ സർ... ഞങ്ങൾക്ക്
ആ വീഡിയോ ഒന്നും
ഇത് വരെ കിട്ടിയില്ലല്ലോ
സർ..." എന്നാണ് പ്രമുഖനായ അവതാരകൻ
പറഞ്ഞത്.
എഡിറ്റ് ചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ടാമത്തെ വീഡിയോ കന്നയ്യ
കുമാർ ‘ആസാദി’ (സ്വാതന്ത്ര്യം) എന്ന്
ആക്ക്രോശിക്കുന്നതാണ്. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം
ആണ് അദ്ദേഹം ഉദ്ദേശിച്ചത്
എന്നതിനെ കുറിച്ചാണ് ഇപ്പോൾ തർക്കം.
അരവിന്ദ് കേജ്രിവാളിന്റെ ഡല്ഹി സർക്കാർ ആ
വീഡിയോ ഫോറൻസിക് പരിശോധനക്കയചിരിക്കുകയാണ്.
എന്തായാലും JNUലെ
ദേശവിരുദ്ധ പ്രവണതകൾക്കെതിരെ ഡൽഹിയിലെ അഭിഭാഷകരുടെ
പ്രകടനവും, അതിനു ശേഷം ഡൽഹിയിലെ ജന്തർ മന്തറിൽ
പൂർവ സൈനകരുടെ 'സൈനിക് ഏകത' റാല്ലിയും, രാജ്യത്തെ എല്ലാ കേന്ദ്രസർവകലാശാലകളിലും ദേശിയ
പതാക നിർബന്ധമായും ഉയർത്തിക്കെട്ടണമെന്നു വൈസ് ചാൻസലർമാരുടെ യോഗം തീരുമാനിച്ചതും, സർവ്വോപരി അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ ദേശവിരുദ്ധർക്കെതിരെയും അവരെ പിന്തുണക്കുനവർക്കെതിരെയും മാധ്യമങ്ങളിലൂടെ നിരന്തര ആക്രമണം അഴിച്ചു വിട്ടതും അതിനു ജനസമ്മിതി ഏറി വരുന്നതും അടക്കം
രാജ്യത്തിൻറെ പൊതു മനസ് ആരുടെ കൂടെയാണെന്ന് വൈകിയാണെങ്കിലും മനസിലാക്കേണ്ടി വന്നതിനാൽ ഇടത്പക്ഷം അടക്കമുള്ളവർക്ക് ആദ്യ നിലപാടിൽ നിന്ന് പുറകോട്ടു പോകേണ്ടി വന്നു.
അവർ ആദ്യം പറഞ്ഞത് അവിടെ
അങ്ങനെ ഒരു സംഭവമേ
നടന്നിട്ടില്ല എന്നായിരുന്നു, പിന്നെ പറഞ്ഞു ABVPയാണ്
രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത്
എന്ന്. എന്തായാലും ആ അവസ്ഥയിൽ
നിന്ന് ഇപ്പോൾ അറസ്റ്റിലുള്ള കനയ്യ
അല്ല മറിച്ചു ഉമർ
ആണ് രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ
മുഴക്കിയതെന്നും അവനെ എന്ത് കൊണ്ട്
അറസ്റ്റ് ചെയ്യുന്നില്ല എന്നും ചോദിക്കുന്നിടത്ത് കാര്യങ്ങൾ
എത്തി നില്ക്കുന്നു. JNUൽ തീവ്രവാദ
സ്വഭാവമുള്ള സംഘടനകളുണ്ടെന്നും, അതിനു ഉമറിനെപ്പോല്ലുള്ള നേതാക്കളുണ്ടെന്നും
അവർ അഫ്സൽ ഗുരുമാരുടെയും
അജ്മൽ കസബുമാരുടെയും പോരാട്ടം ഏറ്റടുത്ത് നടത്താൻ
കച്ചകെട്ടി നടക്കുന്നവരാണെന്നും ഇടതു ബുദ്ധിജീവികൾ അടക്കം
ഇന്ത്യക്കാർ ഒന്നടങ്കം അംഗീകരിചിരിക്കുന്നു അന്നതാണ്
സത്യം.
ഇത് സർക്കാർ ഈ വിഷയം
കൈകാര്യം ചെയ്തതിലെ ജാഗ്രതയുടെ വിജയം ആണ് കാണിക്കുന്നത്. ഇനി
ഇങ്ങനെയോന്നുമല്ലാതെ ഉമറിനെ ആണ് ആദ്യം
അറസ്റ്റ് ചെയ്തിരുന്നതെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിച്ചു
നോക്കൂ. മുസ്ലിം ആയതു കൊണ്ട്
ഇതാ ഒരു പാവം
വിദ്യാർത്ഥിയെ മോഡിയുടെ ഫാസിസം വേട്ടയാടുന്നു
എന്ന് പറഞ്ഞു ഇരവാദതിന്റെ സകല
സീമകളും ലംഘിക്കുന്ന സാഹചര്യം ഉണ്ടാക്കിയേനെ ഇവിടെ
ചിലർ. (മകൻ ഒളിവിലാണെന്നറിഞ്ഞ
ഉമറിന്റെ പിതാവ് ആ ആരോപണം
ഉന്നയിച്ചു കഴിഞ്ഞു).
അപ്പൊൾ എത്ര തന്മയത്വത്തോടെ ആണ്
സർക്കാർ കാര്യങ്ങൾ നീക്കിയത് എന്ന്
കാണാം. രാജ്യസുരക്ഷാ പരമായും രാഷ്ട്രീയ പരമായും
നേട്ടങ്ങൾ തന്നെയാണ് ഈ സംഭവ
വികാസങ്ങൾ മോഡി സര്ക്കാരിന് സമ്മാനിച്ചിരിക്കുന്നത്:
·
ഉമറിനെ അറസ്റ്റു ചെയ്യൂ എന്ന് ഇടതു പക്ഷത്തെകൊണ്ട് തന്നെ പറയിപ്പിക്കാൻ കഴിഞ്ഞു.
മുസ്ലിം ഇരവാദത്തിനുള്ള അവസരം ഇല്ലാതാക്കി.
JNU വിലെ രാജ്യവിരുദ്ധ നീക്കങ്ങളെക്കുറിച്ച് സാമാന്യ ജനത്തിനെ വിശ്വസനീയമായ രീതിയിൽ ബോധിപ്പിക്കാൻ കഴിഞ്ഞു.
JNU പോലുള്ള സർവകലാശാലകളിലെ ഇടതു അപ്രമാദിത്യത്തിനു കടിഞ്ഞാണിടാൻ പറ്റി അല്ലെങ്കിൽ അതിലേക്കുള്ള ഒരു വഴി തുറന്നു കിട്ടി.
ബെംഗാളിലെയും കേരളത്തിലെയും തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ അവിടെ നിലനിൽപ്പിനായുള്ള ജീവൻ-മരണ പോരാട്ടം നടത്തുന്ന ഇടതുപക്ഷം അഫ്സൽ ഗുരുമാരുടെയും അജ്മൽ കസബുമാരുടെയും കൂടെയാണ് നില്ല്ക്കുന്നതെന്ന് സ്ഥാപിക്കാൻ ബിജെപിക്ക് കഴിഞ്ഞു.മറിച്ച് ദേശസ്നേഹത്തിന്റെ കാര്യത്തിൽ തങ്ങളെ കഴിഞ്ഞേ ആരും ഉള്ളൂ എന്ന് ഒരിക്കൽ കൂടി ജനമനസുകളിൽ ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞു.
ഇനി ദേശിയ മാധ്യമ രംഗത്ത്
സമാനതകളില്ലാത്ത, സാമാന്യ മര്യാദകൾ ലംഘിച്ചു
കൊണ്ട് നടക്കുന്ന ചക്കളത്തിപ്പോര് നോക്കാം.
എത്രയൊക്കെ ആലങ്കാരികമായി അവതരിപ്പിക്കാൻ അവരൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിലെ അന്തർലീനമായ
കാര്യം TRP രെറ്റിങ്ങിനു വേണ്ടിയുള്ള അതി തീവ്രമായ
മത്സരവും അതിൽ പരാജയപ്പെട്ട പ്രമുഖരുടെ
'പ്രൊഫെഷണൽ ജലസ്സിയും' ആണെന്നത് തന്നെയാണ്.
JNU വിഷയത്തിൽ ദേശവിരുദ്ധ
മുദ്രാവാക്യങ്ങൾ വിളിച്ച വിദ്യാർത്ഥികൾക്കെതിരെയും അവരെ
കൈ-മെയ് മറന്നു
പിന്തുണയ്ക്കുന്ന സഖാവ് യെച്ചുരിയുടെ നേതൃത്വത്തിലുള്ള
ഇടതു പക്ഷതിനെതിരെയും ഒന്നാമത്തെ
ദിവസം മുതൽ അതി ശക്തമായ
നിലപാടെടുത്ത അർണാബ് ഗോസ്വാമിയും അദ്ധേഹത്തിന്റെ
ചാനലായ TIMES NOW ഉം ഒരു
വശത്തും ബർക്ക ദത്തും രാജ്ദീപ്
സർദെസയിയും അവരുടെ ചാനലുകളായ NDTV യും
CNN IBN ഉം പോലുള്ള വൻ മത്സ്യങ്ങളും
സർവ്വോപരി ഇടത് ചായവുള്ളതുമായ ചാനലുകൾ
മറുവശത്തും ആയാണ് ഈ 'വെർട്ടിക്കൽ-
സ്പ്ളിറ്റ്' സംഭവിച്ചിരിക്കുന്നത്.
സംഭവത്തിന്റെ
പിറ്റേന്ന് 10 )൦ തിയതി
മുതൽ ഇങ്ങോട്ട് ഒരാഴ്ച്ചയായി അർണാബിന്റെ 'ന്യൂസ് അവർ ഡിബെറ്റ്'
ആണ് ഇന്ത്യൻ 'എയർ-വേവ്' അടക്കി വാഴുന്നത്
എന്നതാണ് പ്രശ്നത്തിന്റെ
ആധാരം.
ബർക്ക ദത്തിനും രാജ്ദീപ്
സർദെസയിക്കും രാവിഷിനും അതിൽ കൂടുതൽ
മുറിവേല്ക്കാൻ കാരണം തങ്ങളുടെ ആത്മാവിന്റെ
ഭാഗമായ 'ലെഫ്റ്റ് ലിബറൽ ഐഡിയോളജി' യെയാണ്
അർണാബ് എന്ന ഒറ്റയാൾ പോരാളി
ഏതാനും ദിവസങ്ങൾകൊണ്ട് രാജ്യദ്രോഹികൾക്കൊപ്പം നിൽക്കുന്നവരെന്ന് വളരെ വിജയകരമായി രാജ്യത്തെ
ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്
പോസ്റ്റുകളിലൂടെ തങ്ങളുടെ ഇടതു ചായവു
യാതൊരു സങ്കോചവും കൂടാതെ പരസ്യപ്പെടുത്തികൊണ്ടിരിക്കുന്ന
കേരളത്തിലെ അസംഖ്യം 'നിഷ്പക്ഷ' ന്യൂസ്
ആങ്കർമാരും, ആഷിക് അബു പോലുള്ള
കൊടികെട്ടിയ ഇടത് സാംസ്കാരിക വ്യക്തിത്വങ്ങളും
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അർണാബ്
ഗോസ്വാമിക്കെതിരെ ഉറഞ്ഞു തുളളുന്നതിന്റെ രഹസ്യവും
മറ്റൊന്നല്ല.
ഈ പോരിന്റെ അടിസ്ഥാനം എന്ന്
പറയുന്നത് മലയാളത്തിലെ അടക്കുമുള്ള ഇന്ത്യയിലെ പ്രമുഖ മാധ്യമ
ഭീമന്മാരെല്ലാം സ്വന്തം DNAയിൽ 'ലെഫ്റ്റിസ്റ്റുകൾ'
ആണെന്നുള്ളതാണ്. ആ അപ്രമാദിത്യം
ആണ് ദേശീയത മുഖമുദ്രയാക്കിയ
അർണാബ് തകർത്തു കൊണ്ടിരിക്കുന്നത്. ഇന്ന്
അതിന്റെ ഗുണഭോക്താവ് ബിജെപി സർക്കാർ ആണെങ്കിലും
അർണാബിന്റെ ദേശീയത എന്ന് പറയുമ്പോൾ
അത് ബിജെപി v/s കോൺഗ്രസ്
അല്ലെങ്കിൽ ബിജെപി v/s ലെഫ്റ്റ് ദ്വന്തം
അല്ല മറിച്ച് ഇന്ത്യ
v/s പാകിസ്ഥാൻ വേർതിരിവാണ് എന്ന് മനസിൽ വക്കണം.
കാരണം കൊണ്ഗ്രെസ്സിനെയോ ലെഫ്റ്റിനെയോ എന്ന പോലെ ബിജെപിയെയുംഅദ്ദേഹം നിർത്തിപ്പൊരിക്കുന്ന ന്യൂസ് ഹൗർ ഡിബെറ്റുകൾ
ഗൂഗിൾ ചെയ്തു നോക്കിയാൽ നിരവധി
ലഭിക്കുന്നതാണ്. ദേശീയതയുടെ കാര്യത്തിൽ ബിജെപ്പിയെ വരെ
കടത്തി വെട്ടുന്ന ആളാണ് ആർണാബ്. അങ്ങനെ ലെഫ്റ്റ്
ലിബരലുകൾ അടക്കി വാഴുന്ന ഇന്ത്യൻ
മാധ്യമ രംഗത്ത് അവരോടു യുദ്ധം
ചെയ്യാനുള്ള അദ്ധേഹത്തിന്റെ വജ്രായുധം ആണ് ദേശീയത അഥവാ
'നാഷണലിസം'.
ഈ പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അർണാബും ബർക്കയും NDTVയിൽ രാജ്ദീപ് സർദെസയിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാലം മുതൽ പിന്നീട് വ്യത്യസ്ത മൂന്നു ചാനലുകളുടെ തലപ്പത്തിരുന്ന് പരസ്പരം മത്സരിക്കാൻ തുടങ്ങിയ കാലം മുതൽ ഉള്ളതാണ് ഈ യുദ്ധം. ‘The Nation Wants To Know’ എന്ന വളരെ പ്രസിദ്ധമായ അലർച്ചയോടെ തുടങ്ങുന്ന, സ്വയം വക്കീലും, ജഡ്ജിയും, ആരാച്ചാരും ആവുന്ന കംഗാരൂ കോടതി എന്ന് തോന്നിപ്പിക്കുന്ന, ദിവസവും 9 മണിക്കുള്ള അദ്ധേഹത്തിന്റെ ‘ന്യൂസ് ഹൗർ’ ആ TRP യുദ്ധത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിപ്പ് തുടരുകയാണ്. മൻമോഹൻ സിംഗ് സര്ക്കാരിന്റെ പ്രമുഖ അഴിമതിക്കഥകൾ ചർച്ചയാക്കിയും, അന്നാ ഹസ്സരെക്കും കേജ്രിവാളിനും അവരുടെ അഴിമതിക്കെതിരായ പോരാട്ടത്തിനും ജനസമ്മതിയുണ്ടാക്കിക്കൊടുത്തും, 2013ൽ പാക് സൈന്യം ഇന്ത്യൻ ജവാന്മാരുടെ തലയറുത്തു കൊണ്ട് പോയപ്പോൾ ജനരോഷം ആളിക്കത്തിച്ചു സർക്കാരിനെ വിറപ്പിച്ചും ഇന്നിപ്പോൾ ദേശവിരുദ്ധരേയും അവരെ പിന്തുണക്കുന്നവരെയും തുറന്നു കാട്ടിയും ജനപക്ഷത്ത് നിന്നുള്ള വിജയക്കുതിപ്പ് അദ്ദേഹം തുടരുമ്പോൾ എതിരാളികൾ വെറിളി പിടിക്കുന്നത് സ്വാഭാവികം മാത്രം.





