ഇതിപ്പോൾ പറയാൻ കാരണം ഇന്നലെ അവതരിപ്പിച്ച കേരള ബഡ്‌ജറ്റിനെ കുറിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറയേണ്ടി വന്ന ഒരു പ്രസ്താവനയാണ്. സംഘപരിവാറിന്റെയും ബിജെപിയുടെയും വർഗീയ അജണ്ട എന്ന് എല്ലാവരും പുച്ഛിച്ച് തള്ളാറുള്ള ഒരു നഗ്നസത്യം ഇന്ന് ഏറ്റവും മുതിർന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നു മതേതര കേരളത്തിന്.
വിധവകള്‍ക്ക് വീടുവയ്ക്കുന്നതിനുള്ള സർക്കാർ സഹായം ന്യൂനപക്ഷത്തിലെ വിധവകള്‍ക്ക് മാത്രമായിചുരുക്കിയത് ന്യൂനപക്ഷപ്രീണനമാണെന്നു പച്ചക്കു പറഞ്ഞു അദ്ദേഹം. ഇങ്ങനെയാണ് അദ്ദേഹതിന്റെ വാക്കുകകൾ "മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റിലെ, വിധവകള്‍ക്കുള്ള ആനുകൂല്യം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാക്കിയത് ശരിയല്ല. വിധവകള്‍ക്ക് വീടുവയ്ക്കുന്നതിന് 35 കോടി രൂപ നീക്കിവച്ചിരിക്കുന്നു. എന്നാല്‍, ഇത് ന്യൂനപക്ഷത്തിലെ വിധവകള്‍ക്ക് മാത്രമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇത് തനി ന്യൂനപക്ഷ പ്രീണനമാണ്. വൈധവ്യത്തിന് ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ല.”
എലെക്ഷൻ സമയത്ത് ഒരു മോദി സർക്കാർ വരാതിരിക്കാനുള്ള പ്രചാരണങ്ങളിൽ പ്രധാനം അങ്ങനെയൊരു സർക്കാർ വന്നാൽ അത് ഒരു ഹിന്ദു പക്ഷപാത അല്ലെങ്കിൽ ന്യൂനപക്ഷ വിരുദ്ധ സർക്കാർ ആയിരിക്കുമെന്നായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ ഇതുവരെയുള്ള ബജറ്റുകളിലോ പദ്ധതി പ്രഖ്യാപനങ്ങളിലോ അങ്ങെയൊന്നുപോലുമില്ലായിരുന്നു എന്ന് ഇന്ന് നമുക്കെല്ലാവർക്കും അറിയാം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞതെന്തോ അത് തന്നെയാണ് ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം പ്രവർത്തികളിലൂടെ തെളിയിക്കുന്നത്, അതായത് 125 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്, ഹിന്ദുവിനോ മുസ്ലിമിനോ വേണ്ടിയല്ല എന്ന്.
അങ്ങനെയുള്ള ബിജെപി സർക്കാർ വർഗീയവും പച്ചക്ക് വർഗീയ പ്രീണനം നടത്തുന്ന കേരളത്തിലെ എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾ മതേതരവും!
മുസ്ലിം അല്ലാത്ത ഒരു അംഗം പോലുമില്ലാത്ത മുസ്ലിം ലീഗും, മലയോര കത്തോലിക്കരുടെ മാത്രം പാർടിയായ കേരള കോണ്‍ഗ്രസ്സും മതേതരം!
മുക്താർ അബ്ബാസ് നക്വിയും ഷാനവാസ് ഹുസ്സൈനും നജ്മ ഹെപ്തുള്ളയും ജോർജ് കുര്യനും അൽഫോന്സ് കണ്ണന്താനവും ഒക്കെ ഉള്ള മത ജാതി ഭേതം ഇല്ലാതെ എല്ലാവരും അംഗങ്ങളായ ബിജെപി മാത്രം വർഗീയ പാർട്ടി!!
ഇതാണ് പറയുന്നത് മതേതരത്വം എന്ന വാക്കിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു നമ്മുടെ നാട്ടിൽ.
ശിവൻകുട്ടി എംഎൽഎയുടേതടക്കം എൽഡിഎഫ് അംഗങ്ങളുടെ അഴിഞ്ഞാട്ടം കൊണ്ട് രേഖപ്പെടുത്തപ്പെട്ട ഇതിനും മുൻപത്തെ വർഷത്തെ ബഡ്‌ജറ്റിലും ഉണ്ടായിരുന്നു മറ്റൊരു മഹനീയ മതേതര മാതൃക. മതംമാറി ക്രൈസ്തവർ ആയവരുടെ സാമൂഹിക ഉന്നമനത്തിനായി 5 കോടി രൂപ, കെഎം മാണി അവതരിപ്പിച്ച ആ വർഷത്തെ സംസ്ഥാന ബജറ്റിൽ വക കൊള്ളിച്ചിരുന്നു. അവശവിഭാഗങ്ങൾക്കു ക്രിസ്ത്യാനിയായി മതംമാറി വരുന്നതിനു സംസ്ഥാന സർക്കാർ വക ഒരുകൈ പ്രോത്സാഹനം എന്നാരെങ്കിലും ഈ നടപടിയെ വ്യാഖ്യാനിച്ചാൽ എങ്ങനെ തെറ്റ് പറയാൻ പറ്റും.
എലെക്ഷൻ സമയത്ത് ഒരു മോദി സർക്കാർ വരാതിരിക്കാനുള്ള പ്രചാരണങ്ങളിൽ പ്രധാനം അങ്ങനെയൊരു സർക്കാർ വന്നാൽ അത് ഒരു ഹിന്ദു പക്ഷപാത അല്ലെങ്കിൽ ന്യൂനപക്ഷ വിരുദ്ധ സർക്കാർ ആയിരിക്കുമെന്നായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ ഇതുവരെയുള്ള ബജറ്റുകളിലോ പദ്ധതി പ്രഖ്യാപനങ്ങളിലോ അങ്ങെയൊന്നുപോലുമില്ലായിരുന്നു എന്ന് ഇന്ന് നമുക്കെല്ലാവർക്കും അറിയാം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞതെന്തോ അത് തന്നെയാണ് ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം പ്രവർത്തികളിലൂടെ തെളിയിക്കുന്നത്, അതായത് 125 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്, ഹിന്ദുവിനോ മുസ്ലിമിനോ വേണ്ടിയല്ല എന്ന്.
അങ്ങനെയുള്ള ബിജെപി സർക്കാർ വർഗീയവും പച്ചക്ക് വർഗീയ പ്രീണനം നടത്തുന്ന കേരളത്തിലെ എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾ മതേതരവും!
മുസ്ലിം അല്ലാത്ത ഒരു അംഗം പോലുമില്ലാത്ത മുസ്ലിം ലീഗും, മലയോര കത്തോലിക്കരുടെ മാത്രം പാർടിയായ കേരള കോണ്‍ഗ്രസ്സും മതേതരം!
മുക്താർ അബ്ബാസ് നക്വിയും ഷാനവാസ് ഹുസ്സൈനും നജ്മ ഹെപ്തുള്ളയും ജോർജ് കുര്യനും അൽഫോന്സ് കണ്ണന്താനവും ഒക്കെ ഉള്ള മത ജാതി ഭേതം ഇല്ലാതെ എല്ലാവരും അംഗങ്ങളായ ബിജെപി മാത്രം വർഗീയ പാർട്ടി!!
ഇതാണ് പറയുന്നത് മതേതരത്വം എന്ന വാക്കിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു നമ്മുടെ നാട്ടിൽ.

No comments:
Post a Comment