Thursday, January 24, 2019

ശബരിമല പ്രക്ഷോഭം 2018-19: ഒന്നാം ഘട്ടം - വാർത്തകളിലൂടെ ഒരു ടൈം ലൈൻ





28 സെപ്റ്റംബർ 2018:
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നു.

























ശബരിമലയിലെ മൂർത്തിയുടെ ഭാവത്തിന് അനുസരിച്ച് ക്രമപ്പെടുത്തിയുട്ടുള്ള ആചാരത്തിന്റെ ഭാഗമായി വരുന്ന സ്ത്രീകൾക്കുള്ള നിയന്ത്രണം നിലനിൽക്കില്ല എന്ന് പറഞ്ഞുകൊണ്ടുള്ള വിധി.

സ്ത്രീപ്രവേശനം ഇടതുസർക്കാരിന്റെ രാഷ്ട്രീയ നിലപാടിന്റെ കൂടി വിജയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണം എന്ന മുൻ ഉമ്മൻചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിണറായി സർക്കാർ തിരുത്തിയതാണ് ഇത്തരം ഒരു വിധിവരാൻ പ്രധാന കാരണം എന്നതിൽ പിണറായി അഭിമാനംകൊണ്ടു.


കോടതി വിധി പാലിക്കാൻ ദേവഹിതത്തിന്റെ കാര്യമില്ലെന്ന് ക്ഷേത്രങ്ങളുടെ ആചാരമടക്കം ക്ഷേത്രകാര്യങ്ങൾ നോക്കി നടത്താൽ ചുമതലപ്പെട്ട ദേവസ്വം ബോർഡ് പറഞ്ഞു.



കോടതിവിധി വന്ന ആദ്യ ദിവസങ്ങളിൽ അതിനെ ലിംഗനീതി എന്ന വിശാലമായ വീക്ഷണത്തിൽ മാത്രം കണ്ട ബിജെപിയും കോൺഗ്രെസും അടക്കമുള്ള  മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഉറച്ചൊരു നിലപാടെടുക്കാതെ ആടിക്കളിക്കുന്നതാണ് കണ്ടത്. ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റരുതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ ആദ്യ പ്രതികരണം.  കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഘടനയോടു പ്രതിബദ്ധത പുലര്‍ത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എവിടെയും തൊടാതെയുള്ള നിലപാടാണ് എടുത്തത്. കോൺഗ്രസിൽ ആകട്ടെ ആചാരങ്ങൾ മാനിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനഘടകത്തെ തള്ളി കോടതിവിധിക്കനുകൂലമായി തന്നെ പരസ്യ നിലപാട് പ്രഖ്യാപിച്ചു. ആർഎസ്എസിന്റെയും ആദ്യ പ്രതികരണം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു.






























സാമുദായിക സംഘടനകളിൽ എൻഎസ്എസ് കേസിൽ കക്ഷി ചേർന്നത് മുതലേ ആചാരസംരക്ഷണം ആവശ്യപ്പെട്ട് വിശ്വാസികൾക്കൊപ്പം ഉറച്ച നിലപാടെടുത്തപ്പോൾ, എസ്എൻഡിപി വിധി വന്നപ്പോൾ ആദ്യം പിണറായി സർക്കാരിന് അനുകൂലമായും പിന്നീട് സമുദായത്തിൽ നിന്ന് ശക്തമായ എതിർപ്പുയർന്നപ്പോൾ നിലപാട് തിരുത്താനും തയ്യാറായി.



പിന്നെ കണ്ടത് കേരളം അക്ഷരർത്ഥത്തിൽ ഞെട്ടിയ നാമപജപ ഘോഷയാത്രകൾ എന്ന സമരമാണ്. ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ വിശ്വാസങ്ങളെ രക്ഷിക്കാൻ ഇല്ല എന്ന തിരിച്ചറിവിൽ കേരളത്തിലെ ലക്ഷോപലക്ഷം ഹൈന്ദവ വിശ്വാസികൾ, പ്രത്യേകിച്ച് അമ്മമാരും സ്ത്രീകളും, ശരണമന്ത്രം മാത്രം മുദ്രാവാക്യമാക്കി കേരളത്തിലെ തെരുവുകളിൽ നിറഞ്ഞു.

ശബരിമലയിലെ ആചാരം നിലനിർത്തണം എന്ന് ആവശ്യപ്പെട്ട്, ശബരിമലയിലെ ചിട്ടകൾ അനുശാസിക്കുന്ന പ്രായം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന നിലപാട് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെ ഒത്തുചേർന്ന സ്ത്രീകളുടെ കൂട്ടായ്മയായ റെഡി ടു വെയിറ്റും (ReadyToWait - R2W) കാര്യമായ പങ്കുവഹിച്ചു ആദ്യ ദിവസങ്ങളിലെ നാമജപ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ. സുപ്രീം കോടതിയിലെ കേസിൽ ആചാരസംരക്ഷണത്തിന് വേണ്ടി കക്ഷിചേർന്നിട്ടുള്ളവരായിരുന്നു അവർ - People For Dharma എന്ന പേരിൽ.

02 ഒക്ടോബർ 2018:
വിവിധ ഹൈന്ദവ സംഘടനകളും ഭക്തരും വലിയ തോതിൽ പങ്കെടുത്ത, പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഒക്ടോബർ രണ്ടിന് പന്തളത്ത് നടന്ന നാമജപയാത്ര ഈ പുതിയ സമരരീതിയുടെ ഗതി നിശ്ചയിച്ചയിക്കുന്നതായി മാറി.



ഒരു നാമജപഘോഷയാത്ര നടക്കാത്ത ഒരു ഗ്രാമവും ഒരു നഗരവും കേരളത്തിന്റെ ഒരു മുക്കും മൂലയും ബാക്കിയില്ല എന്ന രീതിയിൽ ലോകത്തെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച ഒരു വിപ്ലവമായിരുന്നു കോടതി വിധിവന്ന സെപ്റ്റംബർ 28 മുതൽ തുലാമാസപൂജകൾക്ക് ശബരിമല നടതുറക്കുന്നതിന്റെ തലേന്ന് ഒക്ടോബർ 17വരെ കേരളം കണ്ടത്. അതിന് ലോകം #SaveSabarimala എന്ന് പേര് നൽകി.

ജനഹിതം കണ്ടറിഞ്ഞ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻ നിലപാട് തിരുത്തി വിശ്വാസികൾക്കൊപ്പം നിൽക്കാൻ നിർബന്ധിതരായി. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടിയാണ് പാർട്ടികളും നേതാക്കളും, തിരിച്ചല്ല എന്ന ജനാധിപത്യത്തിന്റെ സൗന്ദര്യം ഒരിക്കൽ കൂടി വെളിപ്പെട്ട അവസരമായി അത്. പിണറായി വിജയനും അദ്ധേഹത്തിന്റെ ചൊൽപ്പടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും മാത്രം ഭക്തർക്കെതിരെ എന്ന നിലപാടിൽ ഉറച്ച് നിന്നു. നടപ്പാക്കാത്ത കോടതിവിധികളുടെ ഒരു നിര തന്നെയുണ്ടായിട്ടും കോടതിവിധി എന്ന സാങ്കേതികതയിൽ പിടിക്കാനായിരുന്നു പിണറായി വിജയൻറെ തീരുമാനം.

കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി രക്ഷാധികാരിയായി, ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലടീച്ചർ വർക്കിംഗ് ചെയർപേഴ്സനായി സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയിൽ രൂപീകരിച്ച 'ശബരിമല കർമ്മ സമിതി'യാണ് നാമജപ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.








01 ഒക്ടോബർ 2018:
പ്രവർത്തകരുടെ പ്രതിഷേധവും വിശ്വാസികളുടെ ഉറച്ച നിലപാടും മനസിലാക്കിയ ബിജെപി 48 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിലപാട് തിരുത്തി.  ബിജെപി വിശ്വാസികൾക്കൊപ്പം സമരത്തിനിറങ്ങുകയാണെന്നും സംസ്ഥാനം ഓർഡിനൻസ് ഇറക്കണമെന്നും ശ്രീധരൻ പിള്ള പ്രഖ്യാപിച്ചു. 



സംസ്ഥാനമൊട്ടുക്കും നാമജപ പ്രതിഷേധങ്ങൾ ഇരമ്പുന്ന സമയത്ത് റിവ്യൂ ഹർജി നൽകില്ല, ഏത് വിധേയനയും കോടതിവിധി നടപ്പാക്കിയിരിക്കും എന്ന് പിണറായി വെല്ലുവിളിച്ചതോടെ ഹിന്ദുമതവും കമ്മ്യൂണിസവും തമ്മിലുള്ള ഒരു പോരാട്ടമായി അത് മാറി.



ശബരിമലയിലെ ആചാരം ലംഘിക്കാനായി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെയും, എസ്എഫ്ഐ വിദ്യാർത്ഥിനികളെയും, സന്നിധാനത്തേക്ക് സിപിഎം സ്‌ക്വാഡ്കളെയും ഉപയോഗിക്കാൻ പാർട്ടി തീരുമാനിച്ചതായി വാർത്തകൾ വന്നു. നാമജപങ്ങൾക്കെതിരെയുള്ള സ്ത്രീ കൂട്ടായ്മ എന്ന രീതിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ തങ്ങളെ തൊഴിലുറപ്പിന്റെ മീറ്റിംഗ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുവന്നതെന്ന് ചാനൽ കാമറയിൽ ലൈവ് ആയി തുറന്ന് പറഞ്ഞതോടെ സർക്കാർ നാണം കെട്ടു. 





17 ഒക്ടോബർ 2018: 
വൈകിട്ട് അഞ്ചിന് അഞ്ച് ദിവസം നീളുന്ന തുലാമാസ പൂജകൾക്കായി നടതുറന്നു.
മലകയറാൻ എത്തി. ഭക്തജനങ്ങളുടെ വലിയ പ്രതിഷേധത്തിൽ പിന്മാറി.  




17 ഒക്ടോബർ 2018: 
നിലക്കലിൽ നാമജപ പന്തൽ പൊളിച്ചും വാഹനങ്ങൾ അടിച്ച് തകർത്തും പോലീസിന്റ നരനായാട്ട്. പോലീസ് നടപടിയിൽ  പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി 18ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചു. സന്നിധാനത്തടക്കം നാല് സ്ഥലങ്ങളിൽ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.






17 ഒക്ടോബർ 2018: 
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിൽ മനംനൊന്ത് കോഴിക്കോട്ട് ഗുരുസ്വാമി ജീവനൊടുക്കി. കൊയിലാണ്ടി സ്വദേശി ചിന്നക്കുറുപ്പ് എന്ന രാമകൃഷ്ണനാ(86)ണ് ട്രെയ്‌നിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മൃതദേഹത്തില്‍ നിന്നും രാമകൃഷ്ണന്‍ എഴുതിയതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നത് മുമ്പ് എനിക്ക് അവിടെ എത്തണം’ ഇതാണ് കത്തിലുള്ളത്. കന്നി അയ്യപ്പന്‍മാരുടെ ഗുരുസ്വാമിയായിരുന്നു. അറുപതു വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ പോകുന്നയാളാണ്.







































18 ഒക്ടോബർ 2018: 
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ വനിത റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് സഹപ്രവര്‍ത്തകനൊപ്പം മലകയറാൻ എത്തി. ഭക്തരുടെ പ്രതിഷേധത്തിൽ തിരിച്ചിറങ്ങി.


18 ഒക്ടോബർ 2018: 
ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വിജയദശമിസന്ദേശത്തിൽ ശബരിമല വിഷയത്തിൽ ആർഎസ്എസ് ആചാരസംരക്ഷണം ആവശ്യപ്പെടുന്ന വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട്‌ പ്രഖ്യാപിച്ചു.
























19 ഒക്ടോബർ 2018: 
ദിവസങ്ങൾക്ക് മുൻപ് അയ്യപ്പനെ അവഹേളിച്ച് ഫേസ്‌ബുക് പോസ്റ്റിട്ട രഹ്ന ഫാത്തിമ എന്ന കിസ് ഓഫ് ലവ് പ്രവർത്തക പോലീസിന്റെ സർവ്വ സന്നാഹങ്ങളോടെ മലകയറാൻ തുടങ്ങി. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടപ്പന്തൽ വരെ എന്തിയെങ്കിലും ഭക്ത ജനങളുടെ പ്രതിഷേധതിൽ തിരിച്ച് പോകേണ്ടി വന്നു.








യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചാൽ നടയടച്ചിടുമെന്ന് തന്തി പ്രഖ്യാപിച്ചു. പൂജകൾ നിർത്തിവച്ച് പാരികർമികൾ നടപ്പന്തലിൽ പ്രതിഷേധിച്ചു.
















20 ഒക്ടോബർ 2018: 
ശബരിമല ദർശനത്തിനായി മറ്റൊരു യുവതി കൂടി വന്ന് മടങ്ങി, മലകയറാൻ ഒരുങ്ങിയത് ദളിത് മഹിളാ ഫെഡറേഷൻ നേതാവ് കൊല്ലം ചാത്തന്നൂർ സ്വദേശിനി മഞ്ജു.





































22 ഒക്ടോബർ 2018: 
ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദുവും പ്രതിഷേധത്തെത്തുടർന്ന് മടങ്ങി.

സിപിഎം ആണ് അവരെ ശബരിമലയിലേക്ക് കൊണ്ടുവന്നതെന്ന ആരോപണങ്ങൾ തെളിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്നു.

22 ഒക്ടോബർ 2018: 
5 ദിവസത്തെ തീർത്ഥാടനം പൂർത്തിയാക്കി നടയടച്ചു. എന്ത് വിലകൊടുത്തും ആചാരലംഘനം നടത്താൻ സർവ്വസന്നാഹങ്ങളുമായി വന്ന പിണറായി സർക്കാരിനെ തോൽപിക്കാൻ കഴിഞ്ഞതിൽ വിശ്വാസികൾ വിജയാഹ്ലാദപ്രകടനം നടത്തി.

കോടതി വിധിയാണ് നടപ്പാക്കാതെ സർക്കാരിന് മുൻപിൽ മറ്റ് വഴിയില്ല എന്ന് ന്യായീകരിക്കാൻ ശ്രമിച്ച സർക്കാരിന്റെ വാദത്തിന്റെ മുനയൊടിച്ച്കൊണ്ട് പിണറായി സർക്കാർ നടപ്പാക്കാത്തതും, ഓർഡിനൻസ് കൊണ്ട് വന്ന് ഇല്ലാതാക്കുകയും ചെയ്ത സുപ്രീം കോടതിയുടെ തന്നെ മറ്റ് വിധികൾ പ്രതിപക്ഷവും ജനങ്ങളും ചൂണ്ടിക്കാണിച്ച് സർക്കാരിനെ ഉത്തരം മുട്ടിച്ചു.










































25 ഒക്ടോബർ 2018: 
കേസുകൾ എടുത്ത് പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതം പോലീസ് ലുക്ക്ഔട്ട് നോട്ട്സ് പരസ്യപ്പെടുത്തി. പാതിരാത്രിയിൽ വരെ അറസ്റ്റുകൾ നടന്നു. നാമജപത്തിൽ പങ്കെടുത്ത അമ്മാർക്കെതിരെ പോലും സർക്കാർ കേസെടുക്കാൻ തീരുമാനിച്ചു.



നിലയക്കലിൽ അക്രമം അഴിച്ച് വിട്ടത് പോലീസുകാരാണെന്ന ആരോപണം ശരിവെക്കുന്ന വിധത്തിൽ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിൽ പോലീസ്കാരന്റെ ചിത്രവും.



27 ഒക്ടോബർ 2018: 
ശബരിമല പ്രക്ഷോപം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുക്കുന്നുവെന്ന് അമിത് ഷാ കണ്ണൂരിൽ പ്രഖ്യാപിച്ചു. ശരണം വിളിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. അയ്യപ്പഭക്തരെ അടിച്ചമർത്താൻ നോക്കിയാൽ പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടുമെന്നും അദ്ധേഹം പറഞ്ഞു.




28 ഒക്ടോബർ 2018: 
യുവതിപ്രവേശനം നടന്നാൽ മുറിവുണ്ടാക്കി രക്തം ഇറ്റിച്ച്  അശുദ്ധി വരുത്തി നടയടപ്പിക്കാനുള്ള പദ്ധതിയിട്ടുരുന്നു എന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വർ താഴമൺ തന്ത്രി കുടുംബാംഗമല്ലെന്ന് അവർ വെളിപ്പെടുത്തി.







































29 ഒക്ടോബർ 2018: 
സംസ്ഥാന വ്യാപക അറസ്റ്റിന്റെ ആറാം ദിനമായ ഇന്നലെ 160 പേരെ കൂടി പിടികൂടി. ഇതോടെ 517 കേസിലായി ആകെ 3505 പേര്‍ പിടിയിലായി. നിലയ്ക്കല്‍ സംഘര്‍ഷത്തിലും ഹര്‍ത്താല്‍ അക്രമങ്ങളിലും പ്രതികളായ 12 പേരുടെ വാഹനങ്ങളും പിടിച്ചെടുത്തു. ഇനി അഞ്ഞൂറ് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്ന നാലായിരം പേര്‍ക്കെതിരെയായിരുന്നു ആദ്യം കേസെടുത്തത്. അഞ്ഞൂറ് പേര്‍ പിടിയിലായാല്‍ ഇത് പൂര്‍ത്തിയാകും. നാമജപഘോഷയാത്രയില്‍ പങ്കാളിയായ സ്ത്രീകള്‍ക്കെതിരെയടക്കം കേസെടുത്തെങ്കിലും ഹൈക്കോടതിയുടെയും ഡി.ജി.പിയുടെയും നിര്‍ദേശപ്രകാരം അവരുടെ അറസ്റ്റ് ഒഴിവാക്കാക്കാകുകയായിരുന്നു.


1 നവംബർ 2018

നിലക്കലിലെ അയ്യപ്പന്മാർക്കെതിരെ നടന്ന പോലീസ് അക്രമങ്ങൾക്കിടയിൽ കാണാതായ ശിവദാസൻ എന്ന അയ്യപ്പന്റെ മൃതദേഹം ലഭിച്ചു.

തന്റെ മോപ്പഡിൽ അയ്യപ്പസ്വാമിയുടെ ചിത്രവും തൂക്കി മലയാളമാസം ഒന്നിന് നടതുറന്നപ്പോൾ പ്രതിഷേധത്തിനിറങ്ങിയതായിരുന്നു അദ്ദേഹം.


04 നവംബർ 2018:

ഫേസ്ബുക് ലൈവ് ബിജെപി ഭാരവാഹികളുടെ ഒരു പരിപാടിയിൽ അധ്യക്ഷൻ ശ്രീധരൻ പിള്ള പരസ്യമായി പറഞ്ഞ കാര്യങ്ങളെ സ്റ്റിങ് ഓപ്പറേഷൻ എന്ന നിലയിൽ ചില ചാനലുകൾ അവതരിപ്പിച്ചു. യുവതി പ്രവേശം നടന്നാൽ നട അടച്ചിടുമെന്ന് നിലപാട് ശ്രീധരൻപിള്ളയോട് കൂടി ആലോചിച്ചിട്ടാണ് തന്ത്രി കൈക്കൊണ്ടതെന്നാണ് പ്രധാന വെളിപ്പെടുത്തലായി അവർ അവതരിപ്പിക്കാൻ ശ്രമിച്ചത്.




5 നവംബർ 2018: 
ചിത്തിര ആട്ട പൂജ ക്ക് ഒരു ദിവസം നടതുറന്നു. നെയ്യഭിഷേകത്തിന് വരെ ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.



















05 നവംബർ 2018:
ചിത്തിര അട്ട വിശേഷത്തിന് നടതുറന്ന നവംബർ 5ന് പ്രധാനപ്പെട്ട കെ സുരേന്ദ്രൻ, ശശികല ടീച്ചർ, വത്സൻ തില്ലങ്കേരി തുടങ്ങിയ പ്രധാനപ്പെട്ട സംഘപരിവാർ നേതാക്കൾ എല്ലാം ആചാരലംഘന ശ്രമമുണ്ടായാൽ അത് തടയുന്നതിനായി ശബരിമലയിൽ എത്തി. ഒരു ഘട്ടത്തിൽ പോലീസ് തന്നെ തിരക്ക് നിയന്ത്രിക്കാൻ വത്സൻ തില്ലങ്കേരിയുടെ സഹായം തേടുകയുണ്ടായി. പതിനെട്ടാം പടിയിലും പോലീസ് അപ്രത്യക്ഷമായ ഒരു ഘട്ടത്തിൽ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിച്ചത്.

നിരോധനാജ്ഞയെല്ലാം കാറ്റിൽ പറത്തി ഭക്തർ സന്നിധാനത്ത് തടിച്ച് കൂടി, രാത്രിയിൽ വിരിവച്ചു.





പിന്നീട് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിരുന്നു ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിൽ പോലീസ് തില്ലങ്കേരിയുടെ സഹായം തേടുകയായിരുന്നു എന്ന്. അങ്ങനെയാണ് പോലീസ് മൈക്ക് അദ്ദേഹത്തിന് കൊടുത്തതെന്ന്.

07 നവംബർ 2018: 

ചിത്തിര അട്ട പൂജക്ക് നട തുറന്നപ്പോൾ നടന്ന ഉന്തും തള്ളിലും സ്ത്രീയെ ആക്രമിച്ചു എന്ന കേസിൽ സംഭവം നടക്കുമ്പോൾ അവിടെയില്ലാതിരുന്ന സൂരജ് ഇലന്തൂർ എന്ന യുവമോർച്ച പ്രവർത്തകനെയും, പിന്നീട് അതിനോടനുബനന്ധിച്ച് മണ്ഡലമാസം പൂജക്കായി നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയ കെ.സുരേന്ദ്രനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.























09 നവംബർ 2018: 


ശബരിമല കർമ്മസമിതി പ്രവർത്തകനെതേടി രാത്രി വീട്ടിലെത്തിയ പൊലീസ് അമ്മയെ ക്രൂരമായി മർദ്ദിച്ചു.






























11 നവംബർ 2018: 
ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ശബരിമല കേസിൽ സർക്കാരിന് വേണ്ടി ഹാജരാക്കുമെന്ന് വാർത്ത വന്ന അതെ സമയത്ത് തന്നെ മറ്റൊരു വാർത്തയും വന്നു. ഫീസ് നൽകാനില്ലാത്തതിന്റെ പേരിൽ മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ഒഴുവാക്കിയെന്ന വാർത്ത. സർക്കാരിന്റെ മുൻഗണകളുടെ നേർചിത്രമായി ആ രണ്ട് വാർത്തകൾ.






























13 നവംബർ 2018: 

പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
























പുനഃ പരിശോധന ഹർജികൾ ഫുൾ ലിസ്റ്റ് <courtesy Balagopal B Nair> ( ആകെ 49)

****************

1. കണ്ഠര് രാജീവര്
2. നായർ സർവീസ് സൊസൈറ്റി (ജനറൽ സെക്രട്ടറി സുകുമാരൻ നായർ)
3. ശൈലജ വിജയൻ & others
4. ചേതന കൺസെയ്ൻസ് ഫോർ വുമൺ
5. പീപ്പിൾ ഫോർ ധർമ്മ
6. ഇന്റർ കോണ്ടിനെനെന്റൽ അസോസിയേഷൻ ഓഫ് ലോയേഴ്സ്
7. പന്തളം കൊട്ടാരം നിർവാഹക സംഘം
8. ശബരിമല ആചാര സംരക്ഷണ ഫോറം
9. മാതൃസമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി
10. കേരള ക്ഷേത്ര സംരക്ഷണ സമിതി.
11. മുഖ്യ തന്ത്രി
12. അഖില ഭാരതീയ മലയാളീ സംഘ് (ജനറൽ സെക്രട്ടറി)
13. വേൾഡ് ഹിന്ദു മിഷൻ
14. ഉഷ നന്ദിനി. വി
15. സമസ്ത നായർ വനിത സമാജം
16. ശബരിമല അയ്യപ്പ സേവാ സമാജം
17. എസ്. ജയാ രാജ് കുമാർ, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത്
18. ഓൾ കേരള ബ്രാഹ്മണൻ അസോയിസേഷൻ
19. ഡോ. പി കെ ഷിബു
20. അഖിൽ ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ
21. ദീപക് പ്രഭാകരൻ
22. അഖിൽ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം
23. നായർ സർവീസ് സൊസൈറ്റി ( ഡൽഹി യൂണിറ്റ്)
24. പ്രയാർ ഗോപാല കൃഷ്‌ണൻ
25. ഓൾ റിലീജിയൻ അഫിനിറ്റി മൂവേമെന്റ്
26. ഗ്ലോബൽ നായർ സേവാ സമാജ്
27. ട്രാവൻകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്)
28. രജിത ടി ഓ
29. രാജശ്രീ ചൗധരി ആൻഡ് others
30. മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി
31. വൈക്കം ഗോപകുമാർ
32. ആത്മ ഡിവൈൻ ട്രസ്റ്റ്
33. മോഹൻ മാവിലക്കണ്ടി ആൻഡ് others
34. കെ ഉമാ ദേവി
35. ഓൾ കേരള ബ്രാഹ്മണൻ ഫെഡറേഷൻ
36. ആത്മാർത്ഥം ട്രസ്റ്റ് & others
37. സതീഷ് നായർ & others
38. അനീഷ് കെ വർക്കി & others
39. ശബരിമല ആചാര സംരക്ഷണ സമിതി
40. ശ്രീമിഥുൻ
41. ഡോ. എസ് കെ ഖാർവെൻതാൻ
42. ഡി വി രമണ റെഡ്‌ഡി
43. കേരള മുന്നോക്ക സഭ
44. പി സി ജോർജ്
45. അഖിൽ ഭാരതീയ അയ്യപ്പ സേവാ സംഘം
46. എൻ ശ്രീ പ്രകാശ്
47. പെരുവംമൂഴി ആലിൻചുവട് ശ്രീ അയ്യപ്പൻ കോവിൽ & others
48. ബി. രാധാകൃഷ്ണൻ മേനോൻ
49. യോഗക്ഷേമ സഭ

റിട്ട് ഹർജികൾ നൽകിയവർ
************
1. ജി വിജയകുമാർ
2. എസ്. ജയാ രാജ് കുമാർ
3. ശൈലജ വിജയൻ & others
4. അഖില ഭാരതീയ മലയാളീ സംഘ്

15 നവംബർ 2018:

ഭക്തരുടെ വികാരം മാനിച്ച് കൊണ്ടുള്ള ഒരു നിലപാടാണ് ആവശ്യമെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. കേരള സർക്കാർ ആണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും ആവശ്യം വരുകയാണെങ്കിൽ കൃത്യ സമയത്ത് കേന്ദ്ര സർക്കാർ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.


















16 നവംബർ 2018: 

ശബരിമലയിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് നാളെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഉപവാസസമരം. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് സ്വതന്ത്ര നിലപാട് വേണമെന്നും സമരങ്ങള്‍ അക്രമമാര്‍ഗത്തിലേക്ക് പോകരുതെന്നും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ശബരിമലയില്‍ യുവതികളെ തടയുമെമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ യോഗത്തില്‍ വിശദീകരിച്ചു.



16 നവംബർ 2018:
ശബരിമല റിപ്പോർട്ടിങ്ങിലൂടെ റേറ്റിങ്ങിൽ കുതിച്ച് ചട്ടം നടത്തിയ ജനം ടിവി ബാർക് റേറ്റിംഗിൽ തുടർച്ചയായ രണ്ടാമത് ആഴ്ച്ച രണ്ടാം സ്ഥാനത്ത് തുടർന്നു.




16 നവംബർ 2018:

ഭക്തകളായ സ്ത്രീകളുടെ അഭൂതപൂർവ്വമായ പ്രതിഷേധം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം എല്ലാ മേഖലകളിലും ചർച്ചചെയ്യപ്പെടുന്നു.




16 നവംബർ 2018:
ആചാരലംഘനത്തിനായി എത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടർന്ന് എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പോലുമാവാതെ തിരിച്ച് പോയി.


16 നവംബർ 2018:
ശബരിമല ആചാര സംരക്ഷണ സമിതി നേതാക്കളായ പൃഥ്വിപാലിനെയും ശശികലടീച്ചറേയും മണ്ഡലമാസാരംഭമായ വൃശ്ചികം ഒന്ന് നവംബർ 17ന്റെ തലേന്ന് രാത്രി ശബരിമലയിൽ അറസ്റ്റ് ചെയ്തു. കർമസമിതി 17ന് ഹർത്താൽ പ്രഖ്യാപിച്ചു.





17 നവംബർ 2018:
അതിനിടെ പ്രളയം സർക്കാർ അനാസ്ഥകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യനിർമ്മിത പ്രളയം ആയിരുന്നുവെന്നു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (ആർജിഐഡിഎസ്) പഠന റിപ്പോർട്ട് പുറത്ത് വന്നു.






























18 നവംബർ 2018:
സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലിലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തു.























18 നവംബർ 2018:

ഗാർബേജ് കൂനകൾക്ക് ചേർന്ന് വരെ വിരിവക്കേണ്ടി വന്ന അയ്യപ്പന്മാരുടെയും കൊച്ച് മാളികപ്പുറങ്ങളുടെയും പോലീസ് വേട്ടയുടെ മറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.































19 നവംബർ 2018:

ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങളിൽ ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ.

































19 നവംബർ 2018:

സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ശബരിമലയിൽ കയറാൻ വന്ന കണ്ണൂർ നിന്നുള്ള ഏതാനും സ്ത്രീകൾ എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി.








































20 നവംബർ 2018:




20 നവംബർ 2018:








































20 നവംബർ 2018:

ബിജെപി, കർമ്മ സമിതി നേതാക്കൾ നിലക്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്‌ഞ ലംഘിച്ച് തുടർച്ചയായി അറസ്റ്റ് വരുന്നതിനിടയിൽ യുഡിഎഫ് സംഘം പമ്പ വരെ വന്ന് മലകയറാതെ തിരിച്ച് പോയി. 



























21 നവംബർ 2018:

അയ്യന്റെ നടയിൽ നിറകണ്ണുകളുമായി ബിജെപിയുടെ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്‌ണൻ.


































23 നവംബർ 2018:
സന്നിധാനത്ത് ശരണം വിളിച്ചതിന് നൂറ് പേർക്കെതിരെ കേസെടുത്തു.



24 നവംബർ 2018:
സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസുകൾ ആണെന്നതിന് കൂടുതൽ തെളിക്കുകൾ പുറത്ത് വന്നു.


24 നവംബർ 2018:

സന്നിധാനത്ത് പോലും നാമജപം നിരോധിച്ചതിനെതിരെ ഭക്തരുടെ വാമൂടി പ്രതിഷേധം.







































25 നവംബർ 2018: 

കൊച്ചുമണികണ്ഠനടക്കം 80 പേരെ നാമം ജപിച്ചതിന്റെ പേരിൽ സന്നിധാനത്ത് അറസ്റ്റ് ചെയ്തു.



25 നവംബർ 2018: 



27 നവംബർ 2018: 
കോതമംഗലം ചെറിയ പള്ളിയുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ അനുകൂല വിധിയുമായി എത്തിയ ഓർത്തഡോൿസ് വിഭാഗത്തിലെ വൈദീകനോട് കാട്ടിയ ഇരട്ടത്താപ്പ് ചർച്ചയാകുന്നു.
ശബരിമലയിൽ സുപ്രീം കോടതിയുടെ പിൻബലത്തിൽ വിശ്വാസികളെ അറസ്റ്റ് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും കടും പിടുത്തം തുടരുന്ന ഭരണകൂടം കോതമംഗലം ചെറിയ പള്ളിയുടെ കാര്യത്തിൽ കാട്ടിയ ഇരട്ടത്താപ്പ് ചർച്ചയാകുന്നു. സുപ്രീം കോടതിയുടെ അനുകൂല വിധിയുമായി എത്തിയ ഓർത്തഡോൿസ് വിഭാഗത്തിലെ വൈദീകനോടാണ് പോലീസിന്റെ ന്യായവാദം.
കാലാകാലങ്ങളായി നടക്കുന്ന ആചാരം ഉടനെ മാറ്റാൻ കഴിയില്ലെന്നും വിശ്വാസത്തിന്റെ പ്രശ്നമാണെന്നും പോലീസ് വൈദീകനോട് പറഞ്ഞു. ‘സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം അവിടെ ഉണ്ട് . വിശ്വാസത്തിന്റെ പ്രശ്നമാണ്, കാലങ്ങളായി തുടരുന്ന ആചാരമാണ് . ഒറ്റദിവസം കൊണ്ട് അതിൽ മാറ്റം വരുത്തി വിധി നടപ്പിലാക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടെന്നാണ് കുർബാന അർപ്പിക്കാൻ എത്തിയ തോമസ് പോൾ റമ്പാനോട് ഡി.വൈ.എസ്.പി കെ.ബിജുമോൻ വ്യക്തമാക്കിയത്.

29 നവംബർ 2018:
പിറവത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച; ശബരിമലയില്‍ ചര്‍ച്ചയില്ല: ഇരട്ടത്താപ്പെന്ന് ഹൈക്കോടതി.



സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്ന് കോടതി ആരാഞ്ഞു. പിറവം പള്ളിത്തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചനടത്തുന്ന സര്‍ക്കാര്‍ ശബരിമലയില്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.  പിറവം പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പിറവം പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിയില്‍ ഇരുന്നൂറോളം വിശ്വാസികള്‍ക്ക് വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കാന്‍ പറയുന്ന ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 


29 നവംബർ 2018: 
ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ ബിജെപി കോർ കമ്മിറ്റി തീരുമാനം.
സെക്രട്ടേറിയറ്റിന് മുന്നില്ലേക്ക് സമരം വ്യാപിപ്പിക്കുകയാണ്. 15 ദിവസം നീണ്ടുനില്‍ക്കുന്ന നിരാഹാര സമരം ഡിസംബര്‍ 3 ന് ആരംഭിക്കും. ശബരിമല കർമ്മ സമിതിക്ക് നൽകുന്ന പിന്തുണ തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും ശക്തമാവുകയാണ്. പോലീസ് വേട്ടക്കെതിരെ nov 30ന്  സെക്രെട്ടേറിയറ്റ് ധർണ. 





























30 നവംബർ 2018: 

കോടതി വിധി നടപ്പാക്കാൻ നോക്കുന്നതേയുള്ളു എന്ന് സർക്കാർ ന്യായം പറയുമ്പോഴും ശബരിമലയെ കളങ്കപ്പെടുത്താൻ ആക്ടിവിസ്റ്റുകളെ എത്തിച്ചത് സിഎംഐഎം ആണെന്ന വാദത്തിന് സാധൂകരണമാവുകയാണ് രഹ്ന ഫാത്തിമക്ക് വേണ്ടി സിപിഎംന്റെ അഭിഭാഷകൻ ഹാജരാകുന്നു എന്ന വാർത്ത.

സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയംഗവും, സിപിഎം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയംഗവുമായ അഡ്വ.അരുൺ ദാസണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്നത്. സിപിഎം പ്രവർത്തകർ പ്രതിയാവുന്ന കേസുകളിൽ അരുൺ ദാസൻ പത്തനംത്തിട്ട പാർട്ടിക്ക് വേണ്ടി കോടതിൽ ഹാജരാകാറുള്ളത്.

ഇതിനിടയിൽ രഹ്ന ഫാത്തിമയെ മുസ്ലിം ആയത്കൊണ്ട് കലാപമുണ്ടാക്കാൻ ആർഎസ്എസ് ആണ് ശബരിമലയിൽ എത്തിച്ചതെന്ന വാദം ഉന്നയിച്ച മംഗളം ചാനലിനെതിരെ ആർഎസ്എസ് കൊടുത്ത മാനനഷ്ടക്കേസിൽ ചാനൽ മാപ്പ് പറഞ്ഞു.


01 ഡിസംബർ 2018:
നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസർകോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗത്തിൽ തീരുമാനം. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാൻ.






























ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം 
കുട്ടിച്ചോറായെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണു കേരളത്തിന്‍റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും എൻഎസ്എസിനെ ലക്ഷ്യമിട്ടുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.



01 ഡിസംബർ 2018:
ശബരിമല ദർശനത്തിനെത്തിയ യുവതികൾക്ക് നേരെ പ്രതിഷേധം. മരക്കൂട്ടം വരെയെത്തിയ യുവതികളെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കി. ആന്ധ്ര സ്വദേശിനികളാണ് ശബരിമല ദർശനത്തിനെത്തിയത്. വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(28) എന്നിവരാണ് മല കയറാനെത്തിയത്. മരക്കൂട്ടം വരെ ഇവരെങ്ങനെയെത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. സന്നിധാനത്ത് എത്തുന്നതിനു മുൻപ് അയ്യപ്പ ഭക്തരുടെ നേതൃത്വത്തിൽ ഇവരെ തടയുകയായിരുന്നു.

































































08 ഡിസംബർ 2018:
കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷം രാവിലെ പത്തരയോടെ സുരേന്ദ്രൻ  പുറത്തു വന്നപ്പോൾ ചുമലിൽ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു.  സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള,  വി.മുരളീധരൻ എംപി, സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയവർ ജയിലിലെത്തി.




10 ഡിസംബർ 2018:
എ.എന്‍. രാധാകൃഷ്ണനെ സമരപ്പന്തലില്‍നിന്ന് അറസ്റ്റ് ചെയ്തു നീക്കി.
ബിജെപി – യുവമോർച്ച മാർച്ചിൽ വൻസംഘർഷം; തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍. ശബരിമല വിഷയമുന്നയിച്ച് നിരാഹാരമിരിക്കുന്ന എ.എൻ.രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി – യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം.





























13 ഡിസംബർ 2018:

ശബരിമല സമരം: ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. 

സെക്രട്ടേറിയറ്റിന് സമീപം ബിജെപി സമരപ്പന്തിലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമരം നടത്തുന്ന ബിജെപി നേതാവ് സികെ പത്മനാഭന്റെ സമരപ്പന്തലിന് തൊട്ടുമുമ്പിലായിരുന്നു സംഭവം.

ലര്‍ച്ചെ രണ്ട് മണിയോടെ സമരപ്പന്തലിന്റെ എതിര്‍ ഭാഗത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് ഇയാള്‍ സമരപ്പന്തലിന് നേരെ ഓടിയെത്തുകയായിരുന്നു. പോലീസും ബിജെപി പ്രവര്‍ത്തകരും വളരെ കഷ്ടപ്പെട്ട് തീയണച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വെച്ചിരുന്ന വെള്ളം ഉപയോഗിച്ചാണ് തീ കെടുത്തിയത്. തീ കത്തുന്ന സമയത്തും ശരണം വിളിച്ച് കൊണ്ടായിരുന്നു ഓടികൊണ്ടിരുന്നത്.


















































ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യ എന്ന് മരണമൊഴിയിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ മജിസ്‌ട്രേറ്റിന് മരണമൊഴി എടുക്കാൻ പറ്റിയിട്ടില്ല എന്ന് ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന സഹോദരൻ വെളിപ്പെടുത്തി.






























15 ഡിസംബർ 2018:

ചിത്തിര അട്ടവിശേഷ പൂജക്ക് അറസ്റ്റിലായ സൂരജ് 38 ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ച് പുറത്ത് വന്നു.

































16 ഡിസംബർ 2018:

വനിതാ മതിലിൽ ര്രാഷ്ട്രീയം, മഞ്ജു വാര്യർ പിന്മാറി. വർഗ്ഗീയ മത്തിലായത് കൊണ്ടെന്ന് രമേശ് ചെന്നിത്തല.




23 ഡിസംബർ 2018:
തമിഴ്നാട്ടില്‍ നിന്നെത്തിയ യുവതികളുടെ സംഘം മനീതിക്കെതിരെ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പമ്പയില്‍ നിന്ന് തിരിച്ചയച്ചു. യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ കൂട്ടമായി ഇരച്ചെത്തിയതോടെയാണ് മലകയറാനുള്ള ശ്രമം ഉപേക്ഷിച്ച് മനിതി സംഘം മടങ്ങിയത്. യുവതികളെ തടഞ്ഞവര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പതിനൊന്നുപേരെ അറസ്റ്റ് ചെയ്തു.

പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കാന്‍ രസീതെടുത്തെങ്കിലും ക്ഷേത്രത്തിലെ പരികര്‍മികള്‍ സഹകരിച്ചില്ല. തുടര്‍ന്ന് യുവതികള്‍ സ്വയം കെട്ടുനിറച്ചു.


































24 ഡിസംബർ 2018:

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരാണ് ഇന്ന് മലകയറാൻ ശ്രമിച്ചത്. അപ്പാച്ചിമേടു മുതൽ ഇവർക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി യുവതികളെ പൊലീസ് മരക്കൂട്ടം വരെയെത്തിച്ചു. മരക്കൂട്ടട്ടത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കനകദുർഗയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ മലയിറക്കുകയുമായിരുന്നു.



































26 ഡിസംബർ 2018:
കേരളത്തെ ആശ്ചര്യപ്പെടുത്തികൊണ്ട് അയ്യപ്പജ്യോതി.

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെപിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേർ പങ്കെടുത്തു. 765 കിലോമീറ്ററിൽ ലക്ഷക്കണക്കിനു ഭക്തർ അണിനിരന്നതായി സംഘാടകർ അവകാശപ്പെട്ടു.







































27 ഡിസംബർ 2018:

മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു.

31 ഡിസംബർ 2018:
മകരവിളക്കു തീർഥാടനത്തിനായി പൊന്നമ്പല നട‌ തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. എൻ. വാസുദേവൻ നമ്പൂതിരി നട തുറന്നു.

31 ഡിസംബർ 2018:

സ്ത്രീകളെ മലയാകയറ്റാൻ സർക്കാരിന് നിർബന്ധം ഉണ്ടായിരുന്നില്ല എന്ന ദേവസ്വം മന്ത്രി കടകംപിള്ളി സുധാകരന്റെ പ്രസ്താവന തിരുത്തി പാർട്ടിയും മുഖ്യമന്ത്രിയും. സ്ത്രീകൾ വരേണ്ടെന്നു പറയാൻ ഒരു മന്ത്രിക്കും കഴിയില്ല: കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി.



01 ജനുവരി 2019:

ശബരിമല യുവതീ പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ചാണ് മോദിയുടെ പരാമര്‍ശം. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടുള്ളതാണെന്നും വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച് വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖും ശബരിമല വിഷയവും രണ്ടാണ്. ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇത് മത വിഷയത്തിലുള്ള ഇടപെടൽ അല്ല. സുപ്രീം കോടതി വിധിക്കു ശേഷമാണ് ഓർഡിനൻസ് ഇറക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.




































01 ജനുവരി 2019:

വനിതാമതിൽ. 






02 ജനുവരി 2019:

രണ്ട് അക്റ്റിവിസ്റ്റ് യുവതികളെ വേഷപ്രച്ഛന്നരാക്കി, തടഞ്ഞവരോട് ട്രാന്സ്ജെന്ഡറുകൾ ആണെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാംപടി ഒഴിവാക്കി രഹസ്യമായി പോലീസ് വെളുപ്പിന് മൂന്നരയോടെ സന്നിധാനത്തെത്തിച്ചു.


03 ജനുവരി 2019:

ശബരിമലയിൽ ചതിപ്രയോഗത്തിലൂടെ യുവതികളെ കൊണ്ട് വന്ന സർക്കാർ പടപടിക്കെതിരെ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ഹർത്താൽ.

04 ജനുവരി 2019:

ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ ശാസിച്ച് സോണിയ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേരള ഘടകം കരിദിനം ആചരിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങിയപ്പോളാണ് സോണിയ എംപിമാരെ ഓടിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 



04 ജനുവരി 2019:

ശബരിമലയിൽ വീണ്ടും ആചാര ലംഘനം നടന്നുവെന്ന അവകാശവാദവുമായി സർക്കാർ . ശ്രീലങ്കൻ യുവതി സന്നിധാനത്ത് എത്തിയെന്ന വാദമാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്.അതേ സമയം താൻ സന്നിധാനത്ത് കയറിയിട്ടില്ലെന്ന് യുവതിയും,ഭർത്താവും വ്യക്തമാക്കി.വലിയ നടപ്പന്തലിൽ എത്തി താൻ മടങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു.മാത്രമല്ല പമ്പ പൊലീസിൽ യുവതിയുടെ ഭർത്താവും ,സന്നിധാനത്ത് യുവതിയും ശബരിമലയിൽ ദർശനം നടത്താൻ തങ്ങളെ അനുവദിച്ചില്ല എന്ന മൊഴിയാണ് നൽകിയിരിക്കുന്നത്.

വീണ്ടും ആചാരലംഘനം നടന്നെന്ന രീതിയിൽ സർക്കാരും,മലയാളത്തിലെ മറ്റ് മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് ശ്രീലങ്കൻ സ്വദേശിനി ശശികല തന്നെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.


05 ജനുവരി 2019:

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1286 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 3282 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേര്‍ റിമാൻഡിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു. ശനിയാഴ്ച വൈകിട്ടുവരെയുളള കണക്കുകൾ അനുസരിച്ചാണ് ഇത്.

09 ജനുവരി 2019:



13 ജനുവരി 2019:

ഇരുഭാഗത്തും ന്യായമുണ്ട്; ശബരിമല വിഷയത്തിൽ പുതിയ നിലപാടുമായി രാഹുല്‍ ഗാന്ധി.

14 ജനുവരി 2019:

ഒരു തീർഥാടകകാലത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ടു. ദിവസങ്ങളായി പർണശാലകൾ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്‍റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.




18 ജനുവരി 2019:

51 യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്ന വ്യാജ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിൽ പറയുന്ന പലതും കള്ളമാണെന്ന് മണിക്കൂറുകൾക്കുള്ളിൽ മാധ്യമങ്ങൾ വെളുപ്പെടുത്തി. വനിതകളുടെ പട്ടിക എന്ന് അവകാശപ്പെട്ട് സർക്കാർ സമർപ്പിച്ച പട്ടികയിൽ പുരുഷന്മാരും വയസായ സ്ത്രീകളും വരെ.







19 ജനുവരി 2019:

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 17 മുതൽ ഈ മാസം 4 വരെ മൊത്തം 2012 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ്.

20 ജനുവരി 2019:

ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തികുറിച്ച് ശബരിമല നട അടച്ചു.

പുലർച്ചെ അഞ്ചരക്ക് രാജപ്രതിനിധി മാത്രം ദർശനം നടത്തി ശ്രീകോവിലടച്ച് പതിനെട്ടാംപടിയിറങ്ങി താക്കോൽ കൂട്ടവും കിഴിപ്പണവും കൈമാറി പന്തളത്തേക്ക് യാത്ര ആയതോടെ തീർത്ഥാടനക്കാലത്തിന് സംപൂർണ പരിസമാപ്തിയായി.

മകരവിളക്കിന് അയ്യപ്പന് ചാർത്തുവാനായി പന്തളത്തുനിന്ന് കൊണ്ടുവന്ന തിരുവാഭരണം പുലർച്ച് 4 മണിയോടെ പന്തളത്തേക്ക് തിരിച്ചു യാത്രയായി.



20 ജനുവരി 2019:

2018-19 സീസണിലെ മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20ന് ക്ഷേത്രം അടച്ചതോടെ വിജയകരമായി പൂർത്തിയാക്കിയ ശബരിമല പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടത്തിന്റെ വിജയാഘോഷമായും ഇനിയങ്ങോട്ടുള്ള പ്രക്ഷോഭപരിപാടികൾ നിശ്ചയിക്കുന്ന പ്രോസസിന് ഒരു ഗംഭീരമായ തുടക്കമായും ഹിന്ദു ആചാര്യന്മാരുടെ സാന്നിധ്യത്തിൽ ശബരിമല കർമ്മസമിതി തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയിൽ ഹിന്ദുസംഗമം നടത്തി.





 




Update:

06 ഫെബ്രുവരി 2019:

പുനഃപരിശോധന പാടില്ലെന്ന് സർക്കാരും ദേവസ്വം ബോർഡും; റിവ്യൂ ഹർജികൾ വാദം കഴിഞ്ഞു, തീരുമാനം പറയാൻ മാറ്റി.