Monday, August 3, 2020

സുപ്രീം കോടതി നിരീക്ഷണം: പുതിയ മാനം കൈവരിക്കുന്ന മൃഗബലി സംവാദം


ഹൈന്ദവ ക്ഷേത്രങ്ങളിലെ മൃഗബലി വീണ്ടും ചർച്ചയാവാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ സുപ്രീം കോട തിയിൽ നടക്കുന്ന ഒരു കേസിൽ കഴിഞ്ഞ ആഴ്ച - ജൂലൈ 16ന് - കേരള-കേന്ദ്ര സർക്കാരുകൾക്ക് നിലപാടറിയിക്കാനായി കോടതി നോട്ടീസയച്ചതാണ് പുതിയ സംഭവവികാസം.

അന്ന് കോടതി നടത്തിയ ഒരു നിരീക്ഷണം interesting ആണ്.
 CJI Says ‘’It's A Dichotomy To Allow Killing Animals For Consumption While Not Allowing Killing Of Animals For Offering To Deity And Then Consuming’’. 
ഇതാണ് പറഞ്ഞിരിക്കുന്നത്. 

''ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് അനുവദിക്കുമ്പോൾ തന്നെ ദേവതക്ക് ബലി സമർപ്പിച്ചതിന് ശേഷം ഭക്ഷണമാക്കുന്നത് അനുവദിക്കാത്ത ഒരു നിയമമാണ് നിലവിലുള്ളത്'' എന്നതാണിന്റെ ഏകദേശ അർത്ഥം. ഈ നിരീക്ഷണത്തിൽ മൃഗബലിയെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ ഉണ്ടെന്ന് പ്രത്യക്ഷത്തിൽ പറയാൻ സാധിക്കില്ല. വേണമെങ്കിൽ അതിലെ രണ്ടാം ഭാഗത്തിനോട് [ഒരു അനീതിയാണെന്ന രീതിയിൽ] സഹതാപം സൂചിപ്പിക്കുന്നുണ്ടെന്ന് വായിച്ചെടുക്കാം.

മൃഗബലി സംവാദത്തിൽ ഇന്ന് വരെ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാത്ത ഒരു ആംഗിളാണ് ചീഫ് ജസ്റ്റിസ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് – 'ദേവതക്ക് ബലി സമർപ്പിച്ചതിന് ശേഷം ഭക്ഷണമാക്കുന്നത്' എന്ന ആംഗിൾ!

സാധാരണ ഈ വിഷയത്തിലെ ചർച്ച സഞ്ചരിക്കുന്ന ദിശ എന്ന് പറയുന്നത് 'ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നു
V/S 
'ഹൈന്ദവ ക്ഷേത്രങ്ങളിൽ [അപരിഷ്കൃത/പ്രാകൃത?] ആരാധനയുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നു' എന്ന dichotomy യിലാണ് - ദ്വന്ദത്തിലാണ്.

ഇതാണിപ്പോൾ re-phrase ചെയ്യപ്പട്ടിരിക്കുന്നത് - 
'ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നു' 
V/S 
'മൃഗങ്ങളെ ദേവതക്ക് ബലി സമർപ്പിച്ചതിന് ശേഷം ഭക്ഷണമാക്കുന്നു'!








സംഗതിയുടെ ഡൈമെൻഷനുകൾ ആകെ മാറി മറിഞ്ഞത് മനസിലാവുന്നുണ്ടോ.

അയോദ്ധ്യകേസിലെ വിധിയും, ശബരിമല വിധി റിവ്യൂ അനുവദിച്ചതും, പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ വിധിയും എല്ലാം സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു - ഇന്ത്യൻ ജുഡീഷ്യറി ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായ വിക്ടോറിയൻ സ്വാധീനത്തിൽ നിന്ന് മാറി പതുക്കെ ഭാരതീയമായ മൂല്യങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്ന തോന്നൽ വന്നിട്ടുണ്ട് എന്ന കാര്യം. അതിന്റെ ഒരു ‘എക്സ്റ്റൻഷൻ’ ആയി ഈ നിരീക്ഷണത്തെ കാണാം എന്ന് കരുതുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ 'ദേവതക്ക് അർപ്പിച്ചതിന് ശേഷം ഭക്ഷിക്കുന്നതും', 'ദേവതക്ക് അർപ്പിക്കാതെ ഭക്ഷിക്കുന്നതും' തമ്മിൽ എന്താണ് മതേതര കാഴ്ചപ്പാടിൽ ഉള്ള വ്യത്യാസം, എന്താണ് മതേതര സ്ഥാപനമായ കോടതിയ്ക്ക്, സർക്കാരിന് ഇതിൽ പ്രശ്നമെന്ന് ചോദിച്ചാൽ എന്തുണ്ട് മറുപടി. ഒരു മറുപടിയുമില്ല. രണ്ടിലും മൃഗഹത്യ തന്നെയാണ്. മെതേതര കാഴ്ചപ്പാടിൽ ഇതിലെ ഒരു മൃഗഹത്യ നല്ലതും മറ്റേത് മാത്രം മോശമാവുന്നതുമെങ്ങിനെ.

പണ്ട് ജൂതന്മാരെ 'പെർസിക്യൂട്' ചെയ്യാൻ ഗ്രീക്ക്, റോമൻ അധികാരികൾ ഉപയോഗിച്ച മാർഗങ്ങളിലൊന്നാണ് സൂയസും, ജൂപിറ്ററും പോലുള്ള അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽ ബലി സമർപ്പിച്ചതിന് ശേഷമുള്ള മാംസം ജൂതന്മാരെകൊണ്ട് തീറ്റിക്കുക എന്നത്. ഏകദൈവ വിശ്വാസികളായ ജൂതന്മാർക്ക് അതിലും വലിയൊരു ദൈവനിന്ദ ഇല്ലായിരുന്നു. പിന്നീട് ജൂതന്മാരുടെ ഏകദൈവ പാരമ്പര്യം പിൻപറ്റുന്ന ക്രിസ്തീയത റോമൻ ദൈവങ്ങളെയും, റോമൻ സംസ്കാരത്തെ തന്നെ ഇല്ലായ്മ ചെയ്ത കൂട്ടത്തിൽ ക്ഷേത്രങ്ങളിലെ ബലി അവർ ഭരിച്ച നാടുകളിൽ ദൈവനിന്ദയാക്കി മാറ്റി.

ബ്രിട്ടീഷ് ഭരണത്തോടെ ഇതെല്ലാം - വിക്ടോറിയൻ മൂല്യങ്ങൾ എന്ന് നമ്മൾ വിളിക്കുന്നു- നമ്മുടെ നാട്ടിലും എത്തി. ബ്രിട്ടീഷുകാർ പോയിട്ടും ജുഡിഷ്യറിയിലും, വിദ്യാഭ്യാസത്തിലും, സാംസ്കാരിക മേഖലയിലും പക്ഷെ അതിന്റെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നു.

അപ്പോൾ, വെറുതെ കൊന്ന് തിന്നുന്നത് ശരിയും, ദൈവത്തിന് സമർപ്പിച്ചതിന് ശേഷം തിന്നുന്നത് മാത്രം പാപവുമാവുന്നത്, വിക്ടോറിയൻ - ക്രൈസ്തവ - ജൂത - പൊതുവിൽ പറഞ്ഞാൽ അബ്രഹാമിക് രീതിയാണ് എന്നും, അത് ഭാരതീയ രീതിക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് ഇപ്പോഴുള്ള നിയമം എന്നും ആരെങ്കിലും പറഞ്ഞാൽ അതിവായന എന്ന് പറഞ്ഞ് തള്ളിക്കളയാനാവുമോ.

ഇന്ത്യൻ ജുഡീഷ്യറി ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായ വിക്ടോറിയൻ സ്വാധീനത്തിൽ നിന്ന് മാറി പതുക്കെ ഭാരതീയമായ മൂല്യങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നത് വെറും ആലങ്കാരികമായ ഒരു പറച്ചിലല്ല എന്നിപ്പോൾ തോന്നുന്നില്ലേ.

ഇന്ത്യൻ അഥവാ ഹിന്ദു സംസ്കൃതിയെ നോക്കി മണ്മറഞ്ഞ് പോയ റോമൻ സംസ്കാരം അതിന്റെ ശവക്കുഴിയിൽ കിടന്ന് ഇപ്പോൾ പറയുന്നുണ്ടാവും ഞാനും ഒരിക്കലൊരു വർണപ്പാട്ടമായിരുന്നു എന്ന്, അടുത്തത് നീ എന്ന ഭീഷണി കൂടിയുണ്ട് അതിൽ.

ഈയൊരു നിരീക്ഷണം മാത്രം വച്ച് മൃഗബലി നിരോധനം നീക്കുമോ എന്നൊന്നും പറയാറായിട്ടില്ല, പക്ഷെ ഒരു ബ്രോഡർ സെൻസിൽ ഇതൊരു പോസിറ്റീവായ, 1968ലെ കേരള മൃഗബലി നിരോധന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്ന ശാക്തേയർക്ക് അനുകൂലമാവാൻ വിദൂരമായ സാധ്യത കാണുന്നുണ്ട്.

ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ചില ചിന്തകൾ പങ്കുവെക്കാം:

ക്ഷേത്രത്തിലെ മൃഗബലി എന്ന് കേൾക്കുമ്പോഴേക്കും പുരോഗമന ഹിന്ദു പുരികം ചുളിക്കേണ്ട കാര്യമുണ്ടോ?

സരസ്വതി ക്ഷേത്രങ്ങൾ പോലുള്ള സാത്വികമായ ഉപാസകനകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ മൃഗബലി നടത്തണം എന്നാരും പറയുന്നില്ല.

ശക്തിയെ ഉപാസിക്കുന്ന ക്ഷേത്രങ്ങളിൽ (ഹിന്ദു ധർമ്മത്തിലെ പ്രധാനപ്പെട്ട മൂന്ന് ധാരകളിൽ ഒന്നാണ് ശാക്തേയം. ശൈവം, വൈഷ്ണവം എന്നത് മറ്റ് രണ്ടെണ്ണം), പ്രത്യേകിച്ച് കുടുംബക്ഷേത്രങ്ങളിൽ ‘ഒരു’ കോഴിയെ വെട്ടുന്നതോ ‘ഒരു’ ആടിനെ വെട്ടുന്നതോ ഒക്കെയാണ് ഉദ്ദേശിക്കുന്നത്. കാരണം അത്തരം ക്ഷേത്രങ്ങൾ ‘ഗൃഹസ്ഥരായ’ കുടുംബക്കാർ തന്നെയാണ് നടത്തുന്നത്, പലപ്പോഴും പൂജകൾ പോലും ചെയ്യുന്നതും. അത്തരം കുടുംബക്ഷേത്രങ്ങളിലെ കോഴി വെട്ടൊക്കെ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറക്കും ഓർമയുള്ള കാര്യമാണ്.

പുരുഷാർത്ഥങ്ങളിലെ പ്രധാനപ്പെട്ട ഒരു ധർമ്മമായ, ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കേണ്ട, ‘ഗൃഹസ്ഥാശ്രമി’കളായ അത്തരം കുടുംബങ്ങൾക്ക് മാംസ ഭക്ഷണം വർജ്ജിതമാണെന്ന് ഹിന്ദു ധർമ്മത്തിൽ എവിടെയും പറയുന്നില്ല. ഒരു ശിവഭക്തനായ വേടൻ അവന് കിട്ടിയ വേട്ട മൃഗത്തിന്റെ മാംസം അവന്റെ ആരാധനാ മൂർത്തിക്ക് സമർപ്പിക്കുന്ന കഥ നമ്മളൊക്കെ കേട്ടിട്ടുണ്ടാവും. ഹിന്ദുവിന്റെ രീതികളിൽ പ്രധാനപ്പെട്ട ഒന്നാണ് തനിക്ക് പ്രിയപ്പെട്ടത് തന്റെ മൂർത്തിക്ക് സമർപ്പിക്കുക എന്നത്. അപ്പോൾ പിന്നെ മാംസാഹാരിയായ ഹിന്ദു അവന്റെ മൂർത്തിക്ക് മാത്രം അത് നിഷേധിക്കേണ്ട കാര്യമില്ല.

മാത്രവുമല്ല തന്റെ മൂർത്തിക്ക് രക്തവും മാസവും അർപ്പിക്കേണ്ട ആവശ്യകത കൃത്യമായി അറിവുള്ളവർ തന്നെയാണ് നമ്മൾ. അതുകൊണ്ടാണല്ലോ കുമ്പളങ്ങയും ഗുരുതിയും ഉപയോഗിച്ച് അത് സിമ്പോളിക്കായി ഇത്തരം ക്ഷേത്രങ്ങളിലെല്ലാം ഇന്നും ചെയ്യുന്നത്. അത് എന്തൊരു കാപട്യമാണെന്ന് ആലോചിച്ചിട്ടുണ്ടോ. അത് നമ്മുടെ മൂർത്തികളെ പറ്റിക്കലാണെന്ന് തോന്നുന്നില്ലേ. നമ്മുടെ മൂർത്തികളുടെ ദൈവീക ശക്തിയിൽ വിശ്വാസമുള്ളത് കൊണ്ടാണല്ലോ നമ്മളിതൊക്കെ ചെയ്യുന്നത്, അപ്പോൾ പിന്നെ ആ മൂർത്തിയെ കബളിപ്പിക്കുന്നത് ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുക എന്ന് ചിന്തിച്ചിട്ടുണ്ടോ.

ഇനിയിപ്പോൾ ഏതെങ്കിലും കുടുബക്കാർ മൊത്തത്തിൽ സസ്യാഹാരികൾ ആണ്/ആയി മാറി എന്ന് കരുതുക. അവർക്ക് വേണമെങ്കിൽ അവരുടെ മൂർത്തികൾക്ക് മാംസം ബലിനൽകുന്നത് വേണ്ടെന്ന് വക്കാം. കുമ്പളങ്ങയുടെയും ഗുരുതിയുടെയും പറ്റിക്കൽ പരിപാടിയും ചെയ്യേണ്ട കാര്യമില്ല. അവർക്ക് മൃഗബലി നടക്കുന്ന മറ്റ് ക്ഷേത്രങ്ങളിൽ പോകാതിരിക്കുകയും ചെയ്യാം. അല്ലെങ്കിലും ഒരു കുടുംബക്കാരുടെ കുടുംബ ക്ഷേത്രത്തിൽ മറ്റ് കുടുംബക്കാർ ഇപ്പോഴും പോകുന്നില്ലല്ലോ.

നമ്മുടെ കുലം എങ്ങനെയോ നമ്മുടെ കുലദേവതാ സമർപ്പണങ്ങളും അങ്ങനെ തന്നെ എന്നതാണ് ഇതിലെ സിംപിൾ ലോജിക്.

പിന്നെ കുടുംബക്ഷേത്രങ്ങളല്ലാത്ത പൊതു ക്ഷേത്രങ്ങളിലെ കാര്യമോ എന്ന് ചോദിച്ചാൽ അതാത് മൂർത്തിയുടെ ഉപാസനാ രീതിയനുസരിച്ച് തീരുമാനിക്കാം എന്നാണുത്തരം. രൗദ്ര രൂപിണിയായ ഭദ്രകാളിയുടെ ക്ഷേത്രത്തിൽ തീർച്ചയായും മൃഗബലി അനുവദിക്കാം, ശാന്തസ്വരൂപിണി രൂപത്തിൽ വിളയാടുന്ന സരസ്വതി ദേവി ക്ഷേത്രത്തിൽ തീർച്ചയായും മൃഗബലി അനുവദിക്കാതിരിക്കുകയും ചെയ്യാം.

ഏതൊക്കെ ക്ഷേത്രങ്ങളിൽ വേണ്ടി വരുമെന്ന് എളുപ്പത്തിലറിയാൻ മാർഗ്ഗമുണ്ടോ എന്ന് ചോദിച്ചാൽ ഏതൊക്കെ ക്ഷേത്രങ്ങളിൽ കുമ്പളങ്ങയും, ചുണ്ണാമ്പ് വച്ചുള്ള ഗുരുതിയും സിമ്പോളിക്കായി ഇന്നും നടത്തുന്നതുന്നുണ്ടോ അവിടെയൊക്കെ ഏറ്റവും മുൻഗണനാക്രമത്തിൽ നടത്തേണ്ടി വരും.

PS: പിന്നെ ഇതിലെ എതിർവാദങ്ങളിൽ പ്രധാനപ്പെട്ടത് ഇന്ന് കോഴിയെ വെട്ടണമെന്ന് പറയുന്നവർ നാളെ നരബലി നടത്തണമെന്ന് പറയുമോ എന്ന കുതർക്കമാണ്. അതിനുള്ള കു-ഉത്തരം, ഏതെങ്കിലും കുലം അവരുടെ നിത്യ ഭക്ഷണത്തിൽ മനുഷ്യ മാംസവും ഉൾക്കൊള്ളിക്കുന്നവർ ഉണ്ടെകിൽ അവരുടെ കുലദേവതക്ക് വേണമെങ്കിൽ അതാവാം. Context മനസിലായെന്ന് കരുതുന്നു.

Monday, July 27, 2020

ഹാഗിയ സോഫിയയും അയോദ്ധ്യയും 'ക്ലാഷ് ഓഫ് സിവിലൈസേഷൻസും'!

ഇക്കഴിഞ്ഞ വെള്ളിയാഴ്ച - ജൂലൈ 24, 2020, തുർക്കിയിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന, ഒരു കാലത്ത് ലോക ക്രൈസ്തവതയുടെ അഭിമാനമായിരുന്ന കത്തീഡ്രലിനെ ഒരു മുസ്ലിം പള്ളിയാക്കി മാറ്റി ആദ്യ നമസ്കാരം നടന്നു എന്ന വാർത്തകൾ നമ്മളെല്ലാം കണ്ടിരിക്കും.

തുർക്കിയിലെ ഹാഗിയ സോഫിയ ഒരു വലിയ പ്രതീകമാണ്. ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ട് ഓർഗനൈസ്ഡ്-മതങ്ങൾ തമ്മിൽ, ലോകനിയന്ത്രണത്തിന് വേണ്ടി നൂറ്റാണ്ടുകളായി നടക്കുന്ന കിടമത്സരത്തിന്റെ പ്രതീകമാണ് ഹാഗിയ സോഫിയ - പലപ്പോഴായി അതാത് സമയത്തെ മത-രാഷ്ട്രീയ മാറ്റങ്ങൾക്ക് വിധേയമായി ക്രിസ്ത്യൻ പള്ളിയും, മുസ്ലിം മോസ്കും, മതേതര മ്യൂസിയവുമൊക്കെയായി മാറിയ, ഇപ്പോൾ ഏറ്റവും പുതുതായി വീണ്ടും മോസ്ക് ആയി മാറ്റപ്പെട്ട ഹാഗിയ സോഫിയ.



പ്രമുഖ ചരിത്ര-ഗ്രന്ഥകാരനായ സാമുവൽ ഹണ്ടിങ്ടന്റെ ഒരു തിയറി പ്രകാരം ലോകത്ത് പ്രമുഖങ്ങളായ സംസ്കാരങ്ങൾ തമ്മിൽ നിരന്തരസംഘർഷങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. 'ക്ലാഷ് ഓഫ് സിവിലൈസേഷൻസ്' എന്നാണ് അദ്ദേഹമതിനെ വിളിക്കുന്നത്. അതേ പേരിൽ ബൃഹത്തായ ഒരു ചരിത്ര പുസ്തകവും അദേഹം എഴുതിയിട്ടുണ്ട്. ഹാഗിയ സോഫിയ ഇങ്ങനെ പല കൈകൾ മറിയുന്നത് അദ്ദേഹം സൂചിപ്പിക്കുന്ന സിവിലൈസേഷനുകൾ തമ്മിലുള്ള ആ ‘ക്ലാഷ്ന്റെ’ തെളിവാണ്.

ചരിത്രകാരന്മാർ പൊതുവിൽ അംഗീകരിച്ചിട്ടുള്ളതായി പന്ത്രണ്ടോളം പ്രധാനപ്പെട്ട സിവിലൈസേഷനുകളാണുള്ളത് - സംസ്കാരങ്ങൾ. അതിൽ ഈജിപ്ഷ്യൻ, മെസൊപൊട്ടേമിയൻ പോലുള്ള ഏഴോളം സിവിലൈസേഷനുകൾ ഇതിനോടകം മണ്ണടിഞ്ഞ് പോയിക്കഴിഞ്ഞു. ബാക്കി അഞ്ചെണ്ണമാണ് ഇന്ന് നിലവിലുള്ളത്.

അതിൽ രണ്ടെണ്ണമാണ് ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാൻ പരസ്പരം മത്സരിക്കുന്നത് - വെസ്റ്റേൺ സിവിലൈസേഷൻ എന്ന ക്രിസ്ത്യൻ വ്യവസ്ഥിതിയും , ഇസ്ലാമിക് സിവിലൈസേഷനും. ഇവർ തമ്മിലുള്ള കിടമത്സരത്തിനിടയിൽ, ഇവരുടെ ഗ്ലോബൽ പദ്ധതികളുമായി - അതായത് ലോകത്തെ മുഴുവൻ തങ്ങളുടെ വിശ്വാസ പദ്ധതയിലേക്ക് മതപരിവർത്തനം നടത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന - സംഘർഷത്തിൽ വരുന്നതാണ് മറ്റ് മൂന്ന് പ്രധാനപ്പെട്ട സംസ്കൃതികൾ - ചൈനീസ് സിവിലൈസേഷൻ, ഇന്ത്യൻ അഥവാ ഹിന്ദു സിവിലൈസേഷൻ, ജാപ്പനീസ് സിവിലൈസേഷൻ.

ലോകത്തിതുവരെ നടന്നിട്ടുള്ള രക്തച്ചൊരിച്ചിലുകളിൽ പ്രധാനമായൊരു പങ്ക് വഹിച്ചിട്ടുള്ളത് ക്രിസ്ത്യൻ-ഇസ്ലാം സിവിലൈസേഷണൽ സംഘർഷങ്ങളാണ്. ക്രിസ്ത്യൻ ക്രൂസേഡുകളും - കുരിശ് യുദ്ധങ്ങൾ, ഇസ്ലാമിക ജിഹാദ് പോരാട്ടങ്ങളും അതിലെ പ്രധാന നാഴികക്കല്ലുകൾ മാത്രം.


ആധുനിക കാലത്ത് യൂറോപ്യൻ കൊളോണിയലിസത്തിന്റെ ശക്തിയിലായിരുന്നു ക്രിസ്ത്യൻ മുന്നേറ്റങ്ങളെങ്കിൽ, റഷ്യയുടെ അഫ്ഗാൻ അധിനിവേശവും, അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ നടത്തിയ ഗൾഫ് യുദ്ധങ്ങളും സൃഷ്ടിച്ച ഇസ്ലാമികപൊളിറ്റിക്കൽ കൂട്ടായ്മയിൽ നിന്നുയർന്നു വന്നതായിരുന്നു ഇസ്ലാമിക ശക്തി. കുരിശ് യുദ്ധങ്ങളുടെ കാലത്ത് തുടങ്ങി, ഓയിൽ പണത്തിന്റെ ബലത്തിൽ ഇസ്ലാമിക്-അറബ് രാഷ്ട്രങ്ങൾ സ്പോൺസർ ചെയ്യുന്ന ഗ്ലോബൽ ജിഹാദിൽ വരെ എത്തിനിൽക്കുന്ന ആ പരസ്പര കിടമത്സരത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ വീണ്ടും ഇസ്ലാമികാവൽക്കരിക്കപ്പെട്ട ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ കത്തീഡ്രൽ.

അതിനിടയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് 'സ്ലീപിങ്ങ് ജയന്റുകൾ' സാവധാനം ഉണർന്ന്, ലോകക്രമത്തിൽ ഒരുകാലത്ത് തങ്ങൾക്കുണ്ടായിരുന്ന പ്രതാപം തിരിച്ച് പിടിക്കാനുള്ള ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത് – ചൈനയും, ഇന്ത്യയും!

ചൈനീസ് സിവിലൈസേഷന്റെ പുതിയ കുതിപ്പ് തുടങ്ങുന്നത് 1980കളോടടുപ്പിച്ച്, മാവോയുടെ മരണത്തിന് ശേഷം ഡെങ് സിയാവോ പിങ് രാജ്യത്തിൻറെ നിയന്ത്രണമേറ്റെടുക്കുന്നതോടെയും, മാവോയുടെ പരാജയപ്പെട്ട സോവിയറ്റ് മോഡൽ കമ്മ്യൂണിസത്തെ ചവറ്റുകുട്ടയിൽ എറിഞ്ഞ് മാർക്കറ്റ് എക്കണോമിയിൽ അധിഷ്ഠിതമായ പുതിയ കമ്മ്യൂണിസത്തിലേക്ക് രാജ്യത്തെ കൈപിടിച്ച് നടത്തുന്നതോടെയുമാണ്.

ഇന്ത്യയുടെ കാര്യത്തിൽ ഇന്ത്യൻ അഥവാ ഹിന്ദു സിവിലൈസേഷന്റെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഒരു പുതിയ നേതൃത്വം രാജ്യത്ത് കരുത്താർജിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് പിറക്കുന്നതിനോടടുപ്പിച്ചാണ് ഇന്ത്യൻ സിവിലൈസേഷന്റെ പുത്തൻ ഉണർവ് ദൃശ്യമാവുന്നത്.

ഡെങ് സിയാവോ പിങ് ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന 1978 ആയിരുന്നു ചൈനയുടെ പുനരുദ്ധാനത്തിന്റെ മൈൽ സ്റ്റോൺ എങ്കിൽ, ഹിന്ദു നാഷണലിസ്റ്റുകൾ സമ്പൂർണ്ണ അധികാരമേറ്റെടുക്കുന്ന 2014 ആണ് ഇന്ത്യൻ സിവിലൈസേഷന്റെ നവോതഥാനത്തിലെ നാഴികക്കല്ല്.

തുർക്കിയിലെ നവ ഇസ്ലാമിക ഭരണകൂടം ക്രൈസ്തവ ഹാഗിയ സോഫിയയെ ഇസ്ലാമികമാക്കി മാറ്റുന്നതിന് ഒരാഴ്ചക്കുള്ളിലാണ് അയോദ്ധ്യ എന്ന, പുത്തനുണർവിലേക്ക് കുതിക്കുന്ന ഹിന്ദുസിവിലൈസേഷന്റെ പുതിയ അഭിമാനസ്തംഭമാവാൻ പോകുന്ന, ഹിന്ദു സിവിലൈസേഷന്റെ വത്തിക്കാനും, മെക്കയും ആവാൻ പോകുന്ന രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് തറക്കല്ലിടാൻ പോകുന്നത് -2020 ഓഗസ്റ്റ് 5 ന്!

ആദ്യം സൂചിപ്പിച്ച പ്രമുഖങ്ങളായ രണ്ട് ആഗോള ഭീമന്മാരായ സംസ്കൃതികളിൽ ഒന്നായ ഇസ്ലാമിക സിവിലൈസേഷന്റെ കടന്നാക്രമണത്തിൽ ഒരിക്കൽ തകർന്ന് പോയ ക്ഷേത്രമാണ് ഇന്ന് ഇന്ത്യൻ സിവിലൈസേഷൻ പുരുജ്ജീവിപ്പിക്കുന്നത്.

ഇത് രണ്ടും - ഹാഗിയ സോഫിയയും, അയോദ്ധ്യയും - സൂചിപ്പിക്കുന്നത് സാമുവൽ ഹണ്ടിങ്ങ്ടൺ പറഞ്ഞ ഗ്ലോബൽ സിവിലൈസേഷൻ മത്സരം ഇന്നും എത്രയും സജീവമാണെന്നാണ്.


ഇനി ഹാഗിയ സോഫിയയുടെ ചരിത്രം ഒന്ന് നോക്കാം:

ഹാഗിയ സോഫിയയുടെ ചരിത്രം പൗരാണിക റോമൻ ചരിത്രവും, ക്രിസ്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹാഗിയ സോഫിയയുടെ ചരിത്രം തുർക്കിയുടെ ചരിത്രവുമാണ്.

ഇന്നത്തെ തുർക്കിയുടെ തലസ്ഥാനമാണ് ഇസ്താംബുൾ. യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർത്തിയായാണ് ഭൗമശാസ്ത്രപരമായി തുർക്കിയുടെ ഏകദേശം സ്ഥാനം. അത്കൊണ്ട് തന്നെ ഏഷ്യയുടെ ഭാഗമായ, ക്രിസ്തീയതയുടെ വിശുദ്ധ ഭൂമിയായ ജെറുസലെമിലേക്ക് കടക്കണമെങ്കിൽ വെസ്റ്റേൺ ക്രിസ്ത്യൻ ലോകത്തിന് തുർക്കി കടന്ന് വേണം വരാൻ. അത്കൊണ്ട് കൂടിയാണ് ക്രിസ്ത്യൻ-ഇസ്ലാമിക പോരാട്ടങ്ങളിൽ തുർക്കി എന്നും പ്രധാന പങ്ക് വഹിക്കുന്നത്. ഇസ്ലാമിന്റെ കയ്യിൽ അകപ്പെട്ട വിശുദ്ധ ഭൂമി തിരിച്ച് പിടിക്കാൻ വെസ്റ്റേൺ ക്രിസ്ത്യൻ ലോകം പതിനൊന്നാം നൂറ്റാണ്ട് മുതൽ ഏകദേശം പതിനഞ്ചാം നൂറ്റാണ്ട് വരെ നടത്തി പരാജയപ്പെട്ട കുരിശ് യുദ്ധങ്ങളിലെ മുഴുവൻ ഇടത്താവളമായിരുന്നു തുർക്കി.



റോമൻ സാമ്രാജ്യം ക്രിസ്ത്യൻ സാമ്രാജ്യമായി മാറിയതിന് ശേഷം പിന്നീട് ഭരണ സൗകര്യത്തിന് വേണ്ടി രണ്ടായി പിരിയുകയുണ്ടായി. യൂറോപ്പിലെ ‘റോം’ കേന്ദ്രീകരിച്ചുള്ള ‘വെസ്റ്റേൺ റോമൻ സാമ്രാജ്യവും’, തുർക്കിയിലെ ‘ബൈസാന്റിയം’ കേന്ദ്രീകരിച്ചുള്ള ‘ഈസ്റ്റേൺ റോമൻ സാമ്രാജ്യവും’. ബൈസാന്റിയം എന്നത് ഒരു പുരാതന ഗ്രീക്ക് സിറ്റി ആയിരുന്നു. റോമൻ സാമ്രാജ്യത്തെ ക്രൈസ്തവവൽക്കരിച്ച റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ബൈസന്റൈൻ നഗരത്തെ 'കോൺസ്റ്റാന്റിനോപ്പിൾ' എന്ന് പുനർനാമകരണം ചെയ്ത് റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നത്. അന്നത് ന്യൂ റോം എന്നും വിളിക്കപ്പെട്ടിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ എന്ന് പറയപ്പെടുന്നു. പിന്നീടാണ് ഈസ്റ്റേൺ റോമൻ സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്ന് വിളിക്കപ്പെടുന്നത്.

വെസ്റ്റേൺ റോമൻ സാമ്രാജ്യം തകർന്നതിന് ശേഷവും പിടിച്ച് നിന്ന കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാമാനായ, ഈസ്റ്റേൺ റോമൻ സാമ്രാജ്യം അഥവാ ബൈസന്റൈൻ സാമ്രാജ്യമാണ് ക്രിസ്തീയതയുടെ ഇന്ന് കാണുന്ന വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചത്. ആ കോൺസ്റ്റാന്റിനോപ്പിളിലെ നഗരജീവിതത്തിന്റെ പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങളായിരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഈസ്റ്റേൺ റോമൻ -ബൈസന്റൈൻ- സാമ്രാജ്യത്തിന്റെ തിലകക്കുറിയായിരുന്ന ഹാഗിയ സൊഫിയ എന്ന ക്രിസ്ത്യൻ ദേവാലയം. ഹിപ്പോ ഡ്രോം, ഗ്രേറ്റ് പാലസ് എന്നിവയായിരുന്നു മറ്റ് രണ്ട് പ്രധാനപ്പെട്ട ബൈസന്റൈൻ അഭിമാന കേന്ദ്രങ്ങൾ.

പക്ഷെ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കൃത്യമായി പറഞ്ഞാൽ 1453ൽ, പുതിയ ഇസ്ലാമിക ശക്തികളായ ഓട്ടോമൻ തുർക്കി സാമ്രാജ്യം, അതിനോടകം നാശോന്മുഖമായ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ അവസാന കേന്ദ്രമായ അതിന്റെ തലസ്ഥാനനഗരത്തെയും - കോൺസ്റ്റാന്റിനോപ്പിൾ - കീഴടക്കി. അവർ നഗരത്തിന്റെ പേര് ഇസ്ലാമിന്റെ നഗരം എന്നർത്ഥം വരുന്ന 'ഇസ്താംബുൾ' എന്നാക്കി മാറ്റി. ഹാഗിയ സോഫിയ അടക്കമുള്ള എല്ലാ ചർച്ചകളും മോസ്കുകളാക്കി മാറ്റി.



അഞ്ഞൂറോളം വർഷത്തെ ഭരണത്തിന് ശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സഖ്യത്തിന്റെ ഭാഗമായിരുന്ന ഓട്ടോമൻ തുർക്കികൾ തോൽക്കുന്നതോടെയാണ് തുർക്കി ഇസ്ലാമിക ഭരണത്തിൽ നിന്ന് മോചിതമാവുന്നതും ജനാധിപത്യ ഭരണം വരുന്നതും. പുതിയ ഭരണത്തിൻ ഹാഗിയ സോഫിയ വീണ്ടും രൂപം മാറുന്നു - ഇത്തവണ മതേതര മ്യൂസിയമായി മാറുന്നു.



അന്ന് ഒന്നാം ലോക മഹായുദ്ധത്തോടെ പിഴുതെറിയപ്പെട്ട ആഗോള ഇസ്ലാമിന്റെ ഖലീഫ -ഖിലാഫത്ത് - എന്ന തുർക്കിയുടെ സ്ഥാനം വീണ്ടെടുക്കാൻ എർദോഗന്റെ നേതൃത്വത്തിലുള്ള തുർക്കിയിലെ പുതിയ ഇസ്ലാമിക ഭരണകൂടം നടത്താൻ പോകുന്ന ആഗോള പദ്ധതിയുടെ വിളംബരമാണ് ഇന്ന് ആ ഹാഗിയ സോഫിയയെ വീണ്ടും മോസ്ക് ആക്കി മാറ്റുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. അതായത് സാമുവൻ ഹണ്ടിങ്ങ്ടൺ പറഞ്ഞ ക്ലാഷ് ഓഫ് സിവിലൈസെഷനിൽ പുതിയൊരു പോർമുഖം തുറക്കാൻ പോകുന്നു എന്ന് ചുരുക്കം.

Saturday, July 25, 2020

‘വെട്രിവേൽ വീരവേൽ’ പ്രതിഷേധം മുഴങ്ങുമ്പോൾ: തമിഴ്നാട്ടിലെ ഹിന്ദുവിരോധത്തിന്റെ നാൾ വഴികളിലൂടെ.

തമിഴ്നാട്ടിൽ ചിലർ അവരുടെ പഴനിയാണ്ടവനെ - വേൽമുരുകനെ - അധിക്ഷേപിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം നടക്കുകയാണല്ലോ. കറുപ്പർ കൂട്ടം എന്നൊരു ടീമാണ് തമിഴ്നാടിന്റെ ഏറ്റവും വലിയ ഹിന്ദു ഐക്കൺ ആയ ഭഗവാൻ മുരുകനെ അധിക്ഷേപിച്ചത്. തമിഴ്നാട്ടിലെ ദ്രാവിഡിയൻ രാഷ്ട്രീയത്തിന്റെ തന്തയായ തന്തൈപെരിയാറിന്റെ അനുയായികളാണത്രെ ഈ കറുപ്പർ കൂട്ടം . യുക്തിവാദികളാണത്രെ ഇവർ. 



യുക്തിവാദികൾ എന്നെല്ലാം ഒരു മറക്ക് വേണ്ടി പറയുന്നതാണ്. മറ്റ് സകല പെരിയറിസ്റ്റുകളെയും പോലെ ഹിന്ദുവിരുദ്ധയാണ് ഇവരുടെയും ‘മെയിൻ’, ഇവാഞ്ചെലിസ്റ്റ്-ഇസ്ലാമിസ്റ്റ്-ഡിഎംകെ ലോബികളാണ് ഇവരുടെയും പുറകിൽ.

ഇന്ത്യയിലെ തന്നെ ഏറ്റവും പൗരാണികവും പ്രൗഢോജ്ജ്വലവുമായ ഹിന്ദു ക്ഷേത്രങ്ങളിൽ പലതും തമിഴ് നാട്ടിലാണ്. കുറെ കാലങ്ങളായി ആ തമിഴ്നാട്ടിലെ രാഷ്ട്രീയത്തിലെ പ്രധാന ചേരുവ ഹിന്ദുവിരുദ്ധതയാണ്. കേരളത്തിലെ ഹിന്ദു വിരുദ്ധതയുടെ പ്രധാന സംഘാടകർ കമ്മ്യൂണിസ്റ്റുകളാണെങ്കിൽ തമിഴ്നാട്ടിൽ ആ സ്ഥാനത്ത് പെരിയാറിസ്റ്റുകളാണ്.

പെരിയാറിസ്റ്റുകൾ എന്ന് പറയുമ്പോൾ അവർ ചിലപ്പോൾ ഇതുപോലത്തെ കറുപ്പർ കൂട്ടം പോലുള്ള മുള്ള് മുരിക്കുകളായി പ്രത്യക്ഷപ്പെടും, ചിലപ്പോൾ അംബേദ്കറിസ്റ്റുകൾ എന്ന ദളിത് സംരക്ഷക കുപ്പായത്തിൽ പ്രത്യക്ഷപ്പെടും, സർവോപരി ഡിഎംകെ എന്ന ആധുനിക രൂപത്തിലും നിൽപ്പുണ്ട്.

പെരിയാറിസ്റ്റുകളെന്ന് പറഞ്ഞാൽ ഇന്ന് തമിഴ്നാട്ടിൽ നിലവിലുള്ള ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് ഇ വി രാമസ്വാമി നായ്ക്കർ എന്ന പെരിയാറിന്റെ ആശയധാര പിൻപറ്റുന്നവർ. 



എന്താണ് പെരിയാറിന്റെ ആശയധാര?
ജാതിവിവേചനത്തിനെതിരെയെന്ന പേരിൽ തുടങ്ങി, ബ്രാഹ്മണ ഉൻമൂലനം അടിസ്ഥാന തത്വമാക്കി അതിലൂടെ ഹിന്ദു വിരുദ്ധത മുഖമുദ്രയാക്കി വളർന്ന ദ്രാവിഡ രാഷ്ട്രീയം - അതാണ് പെരിയാറിന്റെ ആശയധാരയുടെ സംക്ഷിപ്തം.

തമിഴ്നാട്ടിലെ യുക്തിവാദികളുടെയൊക്കെ ദൈവമാണെങ്കിലും ഹിന്ദുമതത്തെയും ഹിന്ദുദൈവങ്ങളെയും അല്ലാതെ മറ്റ് ക്രിസ്ത്യൻ-ഇസ്ലാം മതങ്ങളെയൊന്നും കാര്യമായി വിമർശിക്കാത്ത ‘വെറൈറ്റി’ യുക്തിവാദികളാണ് പെരിയാറും പെരിയാറിസ്റ്റുകളും. 70കളിലെ അവരുടെ ഒരു റാലിയിൽ ഭഗവാൻ ശ്രീരാമനെയും സീതയെയും നഗ്നമായി ചിത്രീകരിച്ച്, ചെരുപ്പ് കൊണ്ട് അടിച്ച് പ്രതിഷേധിച്ച് മാതൃകയായ മഹാന്മാരാണ് പെരിയാറും അനുയായികളും.

അന്ന് നോർത്ത് ഇന്ത്യ - സൗത്ത് ഇന്ത്യ വിഭജന വിത്തുകൾ പാകിയ തമിഴ് ഹിന്ദു മനസുകൾ, നോർത്ത് ഇന്ത്യൻ ദൈവമായ രാമാനല്ലേ പോട്ടെ എന്ന് കരുതി.

ഇന്ന് പക്ഷെ പെരിയാറിസ്റ്റുകൾ മുരുകനെ തൊട്ടപ്പോഴാണ് അന്നൊക്കെ മൗനം പാലിച്ച തമിഴ്നാട്ടിലെ ഹൈന്ദവ സമൂഹം, ഇത് ബ്രാഹ്മണ വിരോധവും, ‘നോർത്ത് ഇന്ത്യൻ രാമനോട്’ മാത്രമുള്ള വിരോധവുമൊന്നുമല്ല, നല്ല മുഴുത്ത ഹിന്ദു വിരോധമാണ് പെരിയറിസ്റ്റുകളെ നയിക്കുന്നതെന്ന് മനസിലാക്കുന്നത്. മഹാത്മാ ഗാന്ധിക്കെതിരെ പറഞ്ഞാലും പെരിയാറിനെതിരെ ഒരക്ഷരം ഉരിയാടരുതെന്ന അലിഖിത നിയമം നിലനിൽക്കുന്ന തമിഴ്നാട്ടിൽ ചരിത്രത്തിലാദ്യമായി ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇന്ന് പെരിയാറിനെതിരെ പ്രതിഷേധിക്കുന്നു, പെരിയാറിന്റെ പ്രതിമകളിൽ കരിയോയിൽ അഭിഷേകങ്ങൾ നടക്കുന്നു.



എന്തായാലും തമിഴ്നാട്ടിൽ ഹിന്ദുവിരുദ്ധതയുടെ ഊർജ്ജ സ്രോതസ്സായ പെരിയാർ എന്ന വിഗ്രഹത്തിൽ ആദ്യ വിള്ളലുകൾ വീണുകഴിഞ്ഞു. കരുണാനിധി-ജയലളിത ദ്വന്ദങ്ങൾ ഒരേ സമയം ഇല്ലാതായതിലൂടെ, രണ്ട് പ്രമുഖ ദ്രാവിഡ പാർട്ടികൾ അനാഥമായ സാഹചര്യം കൂടി നേരിടുന്ന ഈ അവസ്ഥയിൽ തമിഴ്നാട്ടിൽ ഹൈന്ദവതയും ദേശീയതയും പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

തമിഴ്നാട്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ പെരിയാറിനും അയാളുടെ ഈ വിദ്വേഷ തത്വശാസ്ത്രത്തിനും ഉള്ള പ്രാധാന്യം അറിയണമെങ്കിൽ ഇന്നത്തെ പ്രധാന പാർട്ടികളായ DMK - AIADMK യുടെ ചരിത്രം എന്താണെന്നൊന്ന് പരിശോധിച്ചാൽ മതി. ചുരുക്കത്തിൽ അതിങ്ങനെയാണ്:

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ - 1916ൽ - അത് വരെ നടന്നിരുന്ന ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപനം എന്ന നിലക്ക് ജസ്റ്റിസ് പാർട്ടി എന്നൊരു ബ്രാഹ്മണ വിരുദ്ധ അടിസ്ഥാന പ്രമാണമാക്കി ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കപ്പെടുന്നു. (ഒന്ന് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റുകൾ പ്രചരിപ്പിച്ച 'ആര്യൻ ഇൻവേഷൻ തിയറി' എന്ന വ്യാജ സിദ്ധാന്തത്തിന്റെ സൃഷ്ടിയായ സൗത്ത്-ഇന്ത്യൻ നോർത്ത്-ഇന്ത്യൻ വിഭജ സിദ്ധാന്തത്തിന്റെയും അതിന്റെ പ്രധാന ഘടകമായിരുന്ന ആര്യൻ v/s ദ്രാവിഡൻ അഥവാ ബ്രഹ്മണൻ v/s ദ്രാവിഡൻ എന്ന വിഭജന വിത്ത് മുളച്ചതായിരുന്നു അത്)

കോൺഗ്രസ് പ്രവർത്തകനായ ഇവി രാമസ്വാമി നായകർ കോൺഗ്രസിൽ ബ്രാഹ്മണ മേധാവിത്വമെന്ന് ആരോപിച്ച് പിന്നീട് കോൺഗ്രസ് വിട്ട് 'സ്വാഭിമാന പ്രസ്ഥാനം' എന്നൊരു സംഘടന രൂപീകരിക്കുന്നു -1925ൽ.

പിന്നീടയാൾ അതിനെ 'ജസ്റ്റിസ് പാർട്ടി'യിൽ ലയിപ്പിച്ച് ജസ്റ്റിസ് പാർട്ടിയുടെ തലപ്പത്തെത്തുന്നു.

1944ൽ ജസ്റ്റിസ് പാർട്ടിയെ 'ദ്രാവിഡർ കഴകം' - DK - എന്ന് പുനർനാമകരണം നടത്തുന്നു. അതിന്റെ സ്ഥാപക പ്രസിഡന്റാവുന്നു.
ഈ ദ്രാവിഡർ കഴകം ആണ് പിന്നീട് 'ദ്രാവിഡ മുന്നേട്ര കഴകം' എന്ന ഇന്നത്തെ സ്റ്റാലിന്റെയും കരുണാനിധിയുടെയും DMK ആയി മാറുന്നത്. എന്ത് കൊണ്ടാണ് DMK ഇവാഞ്ചലിസ്റ്റുകളുടെയും, ഇസ്ലാമിസ്റ്റുകളുടെയും, കമ്മ്യൂണിസ്റ്റുകളുടെയും പോലുള്ള സകല ഹിന്ദു വിരുദ്ധരുടെയും ആശ്രയ കേന്ദ്രമായി മാറിയത് എന്ന് ഇപ്പോൾ മനസിലാവുന്നുണ്ടല്ലോ ല്ലേ. അതാണ് വിത്ത് ഗുണം.

(പിന്നീടൊരിക്കൽ എംജിയാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം DMKൽ നിന്ന് പിരിഞ്ഞാണ് ഇന്നത്തെ , ജയലളിതയുടെ, AIADMK ഉണ്ടാവുന്നത്)

PS: ഒന്ന് കൂടി, സൗത്ത് ഇന്ത്യയെ ദ്രാവിഡ നാട് എന്ന പുതിയ രാജ്യമാക്കി ഇന്ത്യയിൽ നിന്ന് വിഭജിക്കണം എന്നാവശ്യപ്പെട്ട, ജിന്നക്ക് തുല്യനായ, ലക്ഷണമൊത്ത വിഘടന വാദിയാണ് ഈ പെരിയാർ എന്ന പെരിയാറിസ്റ്റുകളുടെ ദൈവം.

Wednesday, July 22, 2020

Tirukural and Modi – the strategy behind Modi’s Tamil push

Tirukural and Modi – the strategy behind Modi’s Tamil push!


Modi is known for his brilliant usage of symbolisms to its maximum effect in his speeches. His recent surprise visit to Ladak which electrified the nation and the subsequent address he made to the army-men stationed there also was not an exception to this experience.
While his visit was a great symbolism in itself, through which he sent an unmistakably strong signal to China that he is not a Nehru and he is damn serious about this business. In his speech to the men in uniform whose spirits might have been sky-high with pride and with boosted morale and confidence while listening to the Prime Minister speaking to them directly, he said, while we are a nation who revere lord Sri Krishna in his form of playing a soothing and melodious flute, we also do pooja of the same bagwan Sri Krishna in his form of brandishing his killing weapon called Sudarsna Chakra. Meaning of which will never be missed to China and everyone else that while India is a peace loving, non-expansionist nation, it can also be a ruthless destroyer if pushed to be so.



This is how Modi uses symbolism to convey his messages. While Sri Krishna analogy was meant for the enemies from outside the nation, there was another one aimed at the internal enemies who are in disguise.

Of course when you are interacting with the soldiers of the nation who are amidst a war, you need awe-inspiring quotes from great sources or personalities praising and boosting the valour of the army. We know Modi will know this better than anyone else because we know he is a master in this league – and yes he did it this time too with clinical precision, as expected. The great source he used this time for a quote was the Tamil classical text Tirukulal. 


The quote was "Maramanam manda vazhichelavu thetram yena nangey yemam padaikku." Meaning "The tradition and credibility of valour, honour, dignified behaviour, these four qualities are the reflection of the army of any country.’’ ‘’Indian forces have always followed this path" the Prime Minister said.

This was not the first time Prime Minister Modi was quoting from this most revered ancient classic text of India in Tamil. It was not missed by the Indian media either - Indian Express catches it promptly




It had been a long maintained fashion or tradition for the Indian leaders to pepper their speeches with quotes from the vast ocean of our ancient Sanskrit texts like Vedas, Puranas, smritis etc. They know that those Sanskrit quotes give their speeches an air of depth of knowledge and hence a feel of authenticity.

If observe closely one can see that Modi has brought in a change into this tradition recently. He started alternatively using quotes from ancient Tamil texts, especially from Tirukural along with that from the ancient Sanskrit texts.

This is not any accident, neither it is that Modi wants to show-off his knowledge of Tamil. This should be a well thought-out strategy by the master strategists of the ruling dispensation. There are mainly two reasons behind this strategy or rather it is a two-pronged strategy.

The first reason is that Modi and the ruling nationalist, RSS-backed BJP dispensation want to counter the secessionist narrative of some vested interest groups by pitting Tamil against Sanskrit in building a divisive narrative of ‘South India v/s North India’.

By this grand strategy, Modi - the Prime Minister of India and BJP - the so called Hindu nationalist party are openly and whole heartedly accepting the claims of Tamil that Tamil language is indeed on par with Sanskrit, much to the agony of the trouble makers who had been for decades painstakingly trying to feed the Tamil populous that ‘Hindutva forces under RSS is bent on undermining the glorious tradition and heritage of Tamil language on the expense of Sanskrit’.

Modi by his gestures is telling the Tamil population of the country that, see we India has two glorious ancient, culture-rich languages in Tamil and Sanskrit. There is no need of competition between the two, instead what is needed is taking pride in both, instead of one we have two, so we are two times prouder. That is the message Modi is sending out. And there are signals that this message is well taken by the Tamil people in the country.

The second reason is more subtle than the more obvious first one. One might think that Tamil is just a language of one of the many states of India then why would PM give so much focus on this. Answer is that Tamil is not just one of the regional languages like many more such in India. Tamil is ‘one of the’ most ancient languages of India on par with Sanskrit on antiquity, culture and literary traditions. Even it can be said that Tamil ‘is the’ most ancient commonly used language as Sanskrit is not in use by the common populous. And there is a manufactured hurt feeling among Tamil people on this topic and there are serious players out there to use this to fan the secessionist fire in the country – on their even grander plan to carve out a country of their own. And in that grand design Tirukural plays a majors role along with other prominent ancient classic Tamil texts like Shaiva Siddhanta.

The fraudulent Aryan Invasion Theory invented by European-evangelical colonists in 1800s like Max Mueller has the root of the current problem of the misplaced Tamil chauvinism which has transformed today into a full-fledged anti-Indian, secessionist Dravidian-Christian nationalist movement. This is what Modi and BJP are trying to neutralise today.



The main argument of this so called Dravidian-Christian fundamentalism operational in Tamil Nadu today is that ‘the Dravidian South-India is separate from the Aryan North-India. Hinduism is the religion of Aryans. Sanskrit is their language. Dalits of the South India are the predecessors of Dravidians. Religion of Dravidian-Dalit South-India is Christianity and it has to secede from India to form a new nation called South-India whose religion will be Christianity and whose racial identity will be Dravidian. This is the only solution to the North Indian Aryan’s oppression of Dalits of South India.’

Both the notion of Aryan and Dravidian are the imagination of European-evangelical colonists. Even though one can trace the words ‘Arya’ and ‘Dravida’ back into earlier Sanskrit texts, there was no usage of the words ‘Aryan’ and Dravidan’ in the sense of a racial identity was never in existence prior to colonial misinterpretation of the original words.



This is nothing less dangerous and similar situation than the initial days of propagandizing the new idea of Pakistan in the run up of India’s independence and subsequent partition. Modi and co. want to nip this in bud this time as it is not yet very late.

To give credibility to this weird theory that the Christian evangelists forces under the guise of Dravidian and Dalit politics have picked up the classic Tamil text Tirukkural written by the sage Tiruvalluvar, for which every house hold of Tamil Nadu has a high regard. Colonial evangelist scholars like G.U Pope has theorised that Tirukural is written from influence of Bible and it is not a Hindu text but a Christian text. Then got introduced a whole new theory based on St.Thomas myth that he had came to South India and all ancient Tamil classical texts like Sangam literature, which actually predates to Jesus’ time, are said to be created under St.Thomas’ Christian influence and hence all the Tamil classics should be called Dravidian-Christianity. Tamil separatists like M.Deivanayagam even claimed that Tiruvalluvar was converted to Christianity by St.Thomas. 


This is part of the global ambitions of Church to convert their next big soul-harvesting-field called India by fragmenting it by encouraging disunity of all possible sorts and then digest into Christianity.

Even after Vatican has officially debunked the theory of St.Thomas ever coming to South India , the St.Thomas myth has got considerable number of takers in Tamil Nadu today thanks to the various political interest groups like DK the predecessor of DMK whose core ideology was built on anti-Brahmanism and anti-Hinduism and pro-evangelists.



They all still nurture the dream of carving out a Tamil nation from India which will be a Dravidian-Christian nation – behind the curtain encouraged by Church and various Christian evangelical groups. Artificially induced Tamil chauvinism made pitted against Sanskrit is the fuel for that separatist movement and Christianised Tiruvalluvar and Christianised Tirukkural are the main tools in their hands for its execution. 


So, now you can see the 2 pronged counter attacks Modi and BJP are strategising against the secessionist narratives of Dravidian-Christian separatism by placing Tamil and Sanskrit on an equal respect and regularly quoting from Tirukural and Sanskrit at the same time. This sends out a successful broader message to the normal Tamil populous that Tamil-Sanskrit-Hindu-India all are part of one big family and not enemies as some interest groups are trying to project to them.

This is the Save-Indian-Unity project Modi and co. subtly carrying foreword.

Monday, July 6, 2020

തമിഴും തിരുക്കുറലും മോദിയും


രാജ്യത്തെ ത്രസിപ്പിച്ച ജൂലൈ 3ലെ മോദിയുടെ ലഡാക് സന്ദർശനം, അതുമായി ബന്ധപ്പെട്ട് അദ്ദേഹം ലഡാക്കിൽ യുദ്ധസജ്ജരായി നിൽക്കുന്ന ഇന്ത്യൻ സൈന്യത്തോട് സംസാരിച്ചത്, വളരെ കൃത്യമായ ചില സന്ദേശങ്ങളാണ് മോദി അന്ന് നൽകിയത്.



എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ലഡാക് സന്ദർശനം തന്നെ ബോർഡറിനപ്പുറത്തെ ശത്രുവിനുള്ള കൃത്യമായ സന്ദേശമായിരുന്നു. ചൈനക്ക് പിണക്കമായാലോ എന്ന് പേടിച്ച് ആയുധ സംഭരണം പോലും വേണ്ടെന്ന് വച്ച നെഹ്രുവിന്റെ പഴയ ഇന്ത്യയല്ല, സൗഹൃദ ശ്രമങ്ങളൊക്കെ ഒരു വശത്ത് നടക്കുമ്പോഴും മറു വശത്ത് തന്ത്രപ്രധാന അതിർത്തിപ്രദേശങ്ങളിൽ മുഴുവൻ, തന്ത്രപ്രധാന ‘ഇൻഫ്രാസ്ട്രകച്ചർ’ നിർമ്മാണങ്ങൾ കണിശമായി പൂർത്തിയാക്കി, ഏത് നിമിഷവും യുദ്ധ സജ്ജമായി നിലയുറപ്പിച്ചിരിക്കുന്ന, രാജ്യതാല്പര്യങ്ങളിൽ അണുവിട വിട്ട് വീഴ്ച ചെയ്യാത്ത, സൈന്യത്തിന്റെ ഒപ്പം പൂർണ്ണ മനസോടെ നിലയുറപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന സന്ദേശം.

ഇന്ത്യൻ സൈനികരോട് അദ്ദേഹം നടത്തിയ പ്രസംഗത്തിലുമുണ്ടായിരുന്നു സമാനമായ, പ്രത്യേകം എടുത്ത് പറയേണ്ടതായ ചില സന്ദേശങ്ങൾ.

കുറിക്ക് കൊള്ളുന്ന ഉപമകളിലൂടെ പറയാനുള്ള കാര്യം പറഞ്ഞ് ഫലിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്.

നമ്മൾ ഭാരതീയർ ഭഗവാൻ ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴലൂതുന്ന മോഹന രൂപവും, സുദർശന ചക്രമെയ്ത് ശത്രുനിഗ്രഹം നടത്തുന്ന ഭീഷണരൂപവും രണ്ടും പൂജിക്കുന്നവരാണെന്ന് പറഞ്ഞത് ആ ശത്രുവിനുള്ള മുന്നറിയിപ്പായിരുന്നു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പക്ഷെ ഇങ്ങോട്ട് കയറി ആക്രമിച്ചാൽ അതിശക്തമായി തിരിച്ചടിക്കാൻ പ്രാപ്തവുമാണ് എന്ന മുന്നറിയിപ്പായിരുന്നു അത്.

ശ്രീകൃഷ്ണ ഭഗവാന്റെ ഉപമ രാജ്യത്തിന് പുറത്തുള്ള ശത്രുവിനുള്ള നേരിട്ടുള്ള മുന്നറിയിപ്പായിരുന്നെങ്കിൽ, രാജ്യത്തിനകത്തുള്ള ശത്രുക്കൾക്കുള്ള നേരിട്ടല്ലാത്ത, എന്നാൽ കേൾക്കേണ്ടവർക്ക് കുറിക്ക്കൊള്ളുന്ന ഒരു സന്ദേശവുമുണ്ടായിരുന്നു ലഡാക്കിലെ, സൈന്യത്തിനെ മുന്നിൽ നിർത്തി അദ്ദേഹമന്ന് രാജ്യത്തോട് സംസാരിച്ചതിൽ.

സൈന്യത്തിന്റെ വീര്യത്തെ വർണ്ണിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അദ്ദേഹം അവിടെ ഉദ്ധരിച്ചത് പൗരാണിക തമിഴ് ഗ്രന്ഥമായ തിരുക്കുറലിലെ - Tirukkural -  വരികളാണ്.

തിരുക്കുറലിലെ ‘മരമണം മന്ദ വഴിച്ചേലവു തേത്രം യെന നാംഗെ യെമം പടൈക്കു’ എന്ന ഈരടികലാണ് മോദി അന്നവിടെ ഉപയോഗിച്ചത്. അർത്ഥം:  'ധൈര്യം, ബഹുമാനം, നല്ല പെരുമാറ്റം, പാരമ്പര്യം എന്നീ ഗുണങ്ങളെല്ലാം ഏതൊരു രാജ്യത്തിന്റെയും സൈന്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്.' ഇന്ത്യയുടെ സൈനികര്‍ എല്ലായ്‌പ്പോഴും ഈ പാത പിന്തുടരുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 



ഇത് ആദ്യമായല്ല മോദി തന്റെ പ്രസംഗത്തിൽ തിരുക്കുറൽ ഉദ്ധരിക്കുന്നത്. ഇന്ത്യൻ മീഡിയ അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു. 



കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോദിയുടെ പ്രസംഗങ്ങൾ പിന്തുടരുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാവും, പ്രസംഗങ്ങൾക്കിടയിൽ അവിടവിടെയായി സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നുള്ള ശ്ലോകങ്ങൾ ഉദ്ധരിക്കുക എന്ന പൊതുവെയുള്ള പതിവിനൊപ്പം തമിഴ് ക്ലാസിക്കുകളിൽ നിന്നുള്ളവ കൂടി ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്താനുള്ള ഒരു ബോധപൂർവ്വമായ  ശ്രമം.

മോദിയുടെ പ്രസംഗങ്ങളിൽ തമിഴ് ഭാഷയോടും, തമിഴ് സംസ്‌കൃതിയോടുമുള്ള ആദരവ് ഒരു പതിവ് ചേരുവയായി മാറിയത് യാദൃശ്ചികമല്ല. തന്റെ തമിഴ് ഭാഷാ പ്രാവീണ്യം തെളിയിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന 'ഷോ'യുമല്ല അത്.

അതിന് പുറകിൽ ഇപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിക്കും പ്രധാനമന്ത്രിക്കും കൃത്യമായ ചിന്തയും പദ്ധതിയുമുണ്ട്.

തമിഴ് ഭാഷയെ മുൻനിർത്തി ഹിന്ദി-സംസ്കൃതം ഭാഷകൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം തമിഴ്‌നാട്ടിൽ ശക്തമായി നിലനിൽക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. തമിഴ് വിഘടന വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ സംസ്കൃത വിരോധവും, ബ്രാഹ്മണ വിരോധവുമാണ്.

തമിഴ് ഭാഷ മറ്റ് പ്രാദേശിക ഭാഷ പോലെ വെറുമൊരു സംസ്ഥാനത്തിന്റെ ഭാഷ മാത്രമല്ല, മറിച്ച് സംസ്കൃതത്തിന്റെ പോലെ തന്നെ അത്രയും പാരമ്പര്യമുള്ള,  ഏറ്റവും പൗരാണികമായ, ക്ലാസിക് കൃതികളാൽ സമ്പുഷ്ടമായ ഒരു ഭാഷ കൂടിയാണ് അത്. തമിഴിന്റെ ഈ പ്രത്യേകതയാണ് അതിനെ ഈ രീതിയിൽ ഭാഷയുടെ അടിസ്ഥാനത്തിലുള്ള വിഘടനവാദത്തിന് കരുവാക്കാൻ ചില ശക്തികൾക്ക് കഴിയുന്നതിന്റെ പിന്നിൽ. 

അതിനെ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്കൃതത്തെയും ഒരേ തട്ടിൽ വച്ച്, ഒരേ പോലെ ബഹുമാന്യ സ്ഥാനം നൽകികൊണ്ട് ആ വാദത്തിന്റെ മുനയൊടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മോദിയുടെ തമിഴ് നയതന്ത്രത്തിൽ കാണുന്നത്.

സംസ്കൃതത്തെ തമിഴിന്റെ ശത്രുവായി പ്രതിഷ്ഠിച്ച്, അതിന്റെ മുകളിൽ പണിതുയർത്തിയിരിക്കുന്ന ഈ വിഘടനവാദത്തിൽ, അതിന്റെ പുറകിലുള്ളവരുടെ കയ്യിലെ പ്രധാന കരുവാണ് തമിഴ് സന്യാസിവര്യൻ തിരുവള്ളുവർ രചിച്ച പൗരാണിക തമിഴ് ക്‌ളാസിക് ആയി ഗണിക്കപ്പെടുന്ന തിരുക്കുറൽ എന്ന് മനസിലാക്കുമ്പോഴാണ് മോദിയുടെ പ്രസംഗങ്ങളിൽ തിരുക്കുറൽ പതിവായി സ്ഥാനം പിടിക്കുന്നതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസിലാവുക.

തിരുക്കുറലിന്റെ തമിഴിൽ ഉള്ള പ്രാധാന്യം മനസിലാക്കാൻ വേണ്ടി, വേണമെങ്കിൽ അതിനെ സംസ്കൃതത്തിലെ വേദങ്ങൾക്ക് തത്തുല്യമായ തമിഴ് രചന എന്ന് പറയാം.

1800കളിൽ മാക്സ് മ്യുള്ളറിനെപ്പോലുള്ള യൂറോപ്യൻ കൊളോണിയലിസ്റ്റ്-ഇവാഞ്ചലിസ്റ്റുകൾ സൃഷ്ട്ടിച്ച വ്യാജ നിർമ്മിതിയായ ‘ആര്യൻ ഇൻവേഷൻ തിയറി’യിലാണ് -Aryan Invasion Theory (AIT)- ഇന്നത്തെ ഈ 'തമിഴ് ഷോവനിസ'ത്തെ മുന്നിൽ നിർത്തിയുള്ള തമിഴ് വിഘടനവാദത്തിന്റെ വേരുകൾ ഉള്ളത്.





ആ വ്യാജ തിയറി -‘ആര്യൻ ഇൻവേഷൻ തിയറി- സംക്ഷിപ്ത രൂപത്തിൽ ഇപ്രകാരമാണ്: 

'മധ്യേഷ്യയിൽ നിന്ന് കുടിയേറിയ ആര്യന്മാരാണ് ഇന്നത്തെ ഉത്തരേന്ത്യൻ ഹിന്ദുക്കൾ. അങ്ങനെ പുറത്ത് നിന്ന് വന്ന ആര്യന്മാരുടെ മതമാണ് ഹിന്ദുമതം. അവരുടെ ഭാഷയാണ് സംസ്കൃതം. അവരുടെ സാഹിത്യമാണ് വേദങ്ങൾ. ആ അധിനിവേശ ആര്യന്മാരുടെ, സ്വദേശികളായ സിൽബന്ധികളാണ് ബ്രാഹ്മണന്മാർ. ആര്യന്മാർക്ക് മുൻപേ ഭാരതത്തിൽ കുടിയേറിയിരുന്ന ദ്രാവിഡന്മാരെ ആര്യന്മാർ ആക്രമിച്ച് കീഴടക്കി അവരുടെ ആര്യൻ സംസ്കാരം (സനാതന ധർമ്മം/ഹിന്ദുത്വം) ദ്രാവിഡന്മാർക്ക് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.'

ആര്യൻ, ദ്രാവിഡൻ എന്നീ വാക്കുകൾ 18ആം നൂറ്റാണ്ടിന് മുൻപ് അല്ലെങ്കിൽ 19ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ലാത്ത, അതിന് ശേഷം മാത്രം യൂറോപ്യൻ മിഷണറിമാരുടെ ഭാവനയിൽ നിന്ന് മാത്രം വിരിഞ്ഞ ഒന്നാണെന്ന് പ്രത്യേകം ഓർക്കണം. വ്യക്തിഗത ഗുണഗണങ്ങളെ സൂചിപ്പിക്കുന്ന 'ആര്യ', 'ദ്രാവിഡ' എന്നീ വാക്കുകൾ കണ്ടെത്താമെങ്കിലും അതിനെ ഒരു വംശീയ രൂപാന്തരം നൽകുന്ന 'ആര്യൻ', 'ദ്രാവിഡൻ' എന്ന പ്രയോഗം നിലവിലില്ലായിരുന്നു. അത് മിഷനറിമാരുടെ ബോധപൂർവ്വമുള്ള misinterpretation ആയിരുന്നു.

'ആര്യൻ ഇൻവേഷൻ തിയറി'യെ തമിഴ്‌നാട്ടിലെ മിഷനറി - ഇവാൻജെലിസ്റ്റ് ലോബി വികസിപ്പിക്കുകയാണ്: 'ഇന്നത്തെ ദളിതുകളുടെ പൂർവികന്മാരാണ് ദ്രാവിഡന്മാർ. അവർ ഇന്ന് നേരിടുന്ന പിന്നോക്കാവസ്ഥക്കും വിവേചനങ്ങൾക്കും കാരണം ആര്യൻമാരാണ്. ആര്യനും, സംസ്കൃതവും, ബ്രാഹ്മണനും, ഹിന്ദുത്വവും ദ്രാവിഡന്റെ ശത്രുവാണ്. അത്കൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന ആര്യൻ അടിമത്വത്തിൽ നിന്ന് ദളിതുകൾക്ക് മോചനം ലഭിക്കണമെങ്കിൽ ഭാരതത്തെ 'ആര്യൻ-നോർത്ത് ഇന്ത്യ' എന്നും, 'ദ്രാവിഡ-സൗത്ത് ഇന്ത്യ' എന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കണം.'

ഇനിയാണിതിലെ ട്വിസ്റ്റ്: 'ഈ പുതുതായി രൂപീകരിക്കണമെന്ന് പറയുന്ന ദ്രാവിഡ-സൗത്ത് ഇന്ത്യ എന്ന പുതിയ രാജ്യം ഒരു ‘ദ്രാവിഡിയൻ-ക്രിസ്ത്യൻ’ രാജ്യമായിരിക്കും! എന്ന് പറഞ്ഞാൽ പുതിയ രാജ്യത്തിൻറെ മതം ക്രിസ്തുമതമായിരിക്കുമെന്ന്!!'

ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാം മതത്തിന്റെ പേരിൽ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം മുറിച്ച് മാറ്റിയ പോലെ തെക്ക് ഭാഗത്തെയും മതത്തിന്റെ പേരിൽ, ഇത്തവണ അത് ക്രിസ്തുമതത്തിന്റെ പേരിലാണെന്ന് മാത്രം, മുറിച്ച് മാറ്റാനുള്ള ഒരു 'ലോങ്ങ്ടെം' പദ്ധതിയുടെ വളരെ 'ഏർലി സ്റ്റേജിൽ' ആണ് നമ്മളിപ്പോൾ എന്ന് ചുരുക്കം.

അപ്പോൾ സംശയം തോന്നാം 'ദ്രാവിഡ സൗത്ത് ഇന്ത്യ' എങ്ങിനെയാണ് കൃസ്ത്യൻ രാജ്യമാവുന്നതെന്ന്. അവിടെയാണ് തിരുക്കുറലിനെ കരുവാക്കിയുള്ള മിഷനറിമാരുടെയും ഇവാൻജെലിസ്റ്റുകളുടെയും കളി വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, 1800കളുടെ ആദ്യ വർഷങ്ങളിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തണലിൽ, മിഷനറി പ്രവർത്തനം നടത്തിയിരുന്ന G.U പോപ്പിനെപോലുള്ള (വത്തിക്കാനിലെ പോപ്പുമായി ബന്ധമൊന്നുമില്ല, പോപ്പ് എന്നത് ഇത് ഇദ്ദേഹത്തിന്റെ പേരാണ്) ക്രിസ്ത്യൻ മിഷനറിമാർ സംഗം കൃതികളും, തിരുക്കുറലും പോലുള്ള തമിഴ് ക്ലാസിക് രചനകൾ എല്ലാം ബൈബിളിന്റെ സ്വാധീനത്തിൽ എഴുതിയവയാണെന്ന ഒരു തിയറി അടിച്ചിറക്കി. 

സംസ്കൃത വേദങ്ങളിലെ പോലെ തന്നെ തമിഴ് തിരുക്കുറലിലും ദേശങ്ങളുടെയും മതങ്ങളുടെയും കെട്ടുപാടുകളൊന്നുമില്ലാത്ത വിശ്വമാനവികതയുടെ തത്വജ്ഞാനം പറയുന്ന ഭാംഗങ്ങളെ വളച്ചൊടിച്ചാണ് അത് ബൈബിൾ സ്വാധീനത്തിൽ എഴുതപ്പെട്ടതാണെന്ന് പ്രചരിപ്പിക്കാനായി മിഷനറിമാർ ഉപയോഗിച്ചത്.




ഇത്തരത്തിൽ മിഷനറിമാരുടെ ക്രിസ്തീയ വൽക്കരണത്തിന് ഏറ്റവുമധികം ഇരയായ പ്രമുഖ പൗരാണിക തമിഴ് കൃതിയാണ് തിരുക്കുറൽ. തിരുക്കുറൽ എഴുതപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന് മുൻപേയാണ് - തമിഴ്നാട് സർക്കറിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം 31 BCE യിൽ -  എന്നതൊന്നും മിഷ്ണറി പ്രൊപ്പഗാണ്ടക്ക് ഒരു തടസമേ ആവുന്നില്ല. 

മുകളിൽ സൂചിപ്പിച്ച 'തമിഴ് സംസ്‌കൃതി ക്രിസ്തീയമാണെ'ന്ന വിചിത്രവും, അവിശ്വസീനയവുമായ സിദ്ധാന്തത്തിന് കൂടുതൽ ബലം പകരാൻ വേണ്ടി, തെളിയിക്കാൻ വേണ്ടി മറ്റൊരു വ്യാജ നിർമ്മിതി കൂടി ആ പ്രോജെക്ടിറ്റിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു - സെയിന്റ് തോമസ് -St.Thomas- സൗത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു എന്ന പുതിയ തിയറി! പിന്നീടങ്ങോട്ട് സെയിന്റ് തോമസ് തിയറിയുടെ പിൻബലത്തിൽ തമിഴ് ക്‌ളാസിക് രചനകൾ മുഴുവൻ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ബൈബിളിനെ -Bible-ആസ്പദമാക്കി എഴുതപ്പെട്ടതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. എം.ദൈവനായകം പോലുള്ള ക്രിസ്ത്യൻ കൺവെർട്ടുകളായ വിഘടനവാദികൾ തിരുക്കുറൽ രചിച്ച തിരുവള്ളുവരെ സെയിന്റ് തോമസ് മതം മാറ്റി ക്രിസ്ത്യാനിയാക്കിയിരുന്നു എന്ന് വരെ പ്രചരിപ്പിച്ചു!



തമിഴ് നാടിന് പുറത്തുള്ളവർക്ക് ഇതൊക്കെ ഒരു കെട്ട്കഥ പോലെ അല്ലെങ്കിൽ ഗൂഢാലോചനസിദ്ധാന്തം പോലെ തോന്നുമെങ്കിലും, G.U പോപ്പിനെപ്പോലുള്ള -George Uglow Pope - ഇതിലെ പ്രധാന കഥാപാത്രത്തിന് തമിഴ് നാട്ടിൽ ഇന്നൊരു സ്മാരകം ഉണ്ടെന്നും, ദ്രാവിഡ-ദളിത് രാഷ്ട്രീയത്തിന്റെ മറയിൽ ബ്രാഹ്മണ വിരോധവും, ഹിന്ദു വിരോധവും തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ഘടകമായി ഇപ്പോഴും നിലനിൽക്കുന്നതെന്ത് കൊണ്ടാണെന്നും ചിന്തിച്ചാൽ മാത്രം മതി.



വത്തിക്കാൻ ഔദ്യോഗികമായി ‘സെയിന്റ് തോമസിന്റെ സൗത്ത് ഇന്ത്യ സന്ദർശനം’ എന്ന മിത്തിനെ തള്ളിപ്പറഞ്ഞിട്ടും വിവിധ ചർച്ച് ഗ്രൂപ്പുകളുടെയും, ഇവാൻജെലിക്കൽ വന്മരങ്ങളുടെയും, DMK പോലുള്ള തല്പര രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ലഭിച്ചത് കൊണ്ട് ആ തിയറിക്ക് ഇന്നും തമിഴ് നാട്ടിൽ പ്രത്യേകിച്ചും, സൗത്ത് ഇന്ത്യയിൽ പൊതുവെയും കാര്യമായ സ്വീകാര്യതയുണ്ട്. ആര്യൻ-ദ്രാവിഡ വിഭജന വാദത്തിൽ നിന്ന് മുളച്ച് വന്ന ബ്രാഹ്മണ വിരോധവും, ഹിന്ദു വിരുദ്ധതയും അടിസ്ഥാന തത്വമാക്കി, രാജ്യം കണ്ട ഏറ്റവും വലിയ വിഘടനവാദി നേതാക്കളിലൊരാളായ പെരിയാറിൻറെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെട്ട ദ്രാവിഡർ കഴകം - DK - ആണ് ഇന്നത്തെ ഈ DMKയുടെ മുൻഗാമി എന്നറിയുമ്പോൾ ഈ പറഞ്ഞ വസ്തുതകളൊന്നും വെറും കെട്ട്കഥകളോ ഗൂഢാലോചന വാദങ്ങളോ മാത്രമല്ല എന്നും, അതിന്റെ പ്രഹരശേഷിയും മനസിലാകും.

തമിഴ് മനസുകളിൽ ഏറ്റവും പരിപാവനമായ സ്ഥാനം അലങ്കരിക്കുന്ന ആദ്ധ്യാത്മിക ഗ്രന്ഥമാണ്, മൂന്ന് ഭാഗങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള തിരുക്കുറൽ എന്നത്, തമിഴ് സംസ്കൃതിയിലെ അതിന്റെ തന്ത്രപ്രധാന സ്ഥാനം വെളിവാക്കുന്നു. അതുകൊണ്ടാണ് മിഷനറി അജണ്ടയിൽ തിരുക്കുറൽ തന്നെ കൃത്യമായി ടാർഗറ്റ് ചെയ്യപ്പെട്ടത്. 

ബ്രിട്ടീഷ് ഇന്ത്യയിലെ ചില മിഷനറിമാരുടെ ഭാവനയിൽ വിരിഞ്ഞ 'ആര്യൻ ഇൻവേഷൻ തിയറി' പരിണമിച്ച്, തിരുക്കുറലിന്റെ ക്രൈസ്തവൽക്കരണ ശ്രമങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്, ഇങ്ങനെയാണ് ക്രിസ്ത്യൻ - ദ്രാവിഡ രാജ്യത്തെ ഭാരതത്തിൽ നിന്ന് മുറിച്ച് മാറ്റണം എന്ന വാദത്തിലേക്ക് എത്തിയിരിക്കുന്നത്.



'സൗത്ത് ഇന്ത്യയുടെ ക്രൈസ്തവവൽക്കരണവും, വിഭജനവും' എന്ന വമ്പൻ പ്രോജക്ടിലെ മർമ്മമാണ്, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട 'തമിഴ് ഭാഷ ദുരഭിമാന'ത്തിൽ കേന്ദ്രീകരിച്ച് നടപ്പാക്കപ്പെടുന്ന, തിരുക്കുറൽ പോലുള്ള തമിഴ് രചനകളുടെ അന്യവൽക്കരണവയും തുടർന്നുള്ള ക്രൈസ്‌തവതയിലേക്കുള്ള സ്വാംശീകരിക്കലും - separation and appropriation.

ഈയൊരു 'ഗ്രാൻഡ് ഗെയിം' തിരിച്ചറിഞ്ഞ്, അതിനെ അതെ നാണയത്തിൽ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്കൃതത്തെയും ഒരേപോലെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച്, ഒരേ പോലെ ബഹുമാന്യ സ്ഥാനം നൽകികൊണ്ട്, അങ്ങനെ ആ വാദത്തിന്റെ  മുനയൊടിച്ച്, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താനുള്ള, കൃത്യമായ പ്ലാനിങ്ങോടെയുള്ള ബോധപൂർവ്വമായ ശ്രമമാണ് നമ്മൾ ഈയിടെയായി കാണാൻ തുടങ്ങിയ മോദിയുടെയും, ഭാരതീയ ജനത പാർട്ടിയുടെയും ‘Tamil Push’ന് പിന്നിൽ.

This is the Save-Indian-Unity project Modi and co. subtly carrying foreword.

Saturday, June 13, 2020

#BLACK_LIVES_MATTER പ്രതിഷേധം വീണ്ടും ആളിക്കത്തുമ്പോൾ കുറച്ച് ചരിത്രം

ജോർജ് ഫ്ലോയ്ഡ് -George Floyd- എന്ന കറുത്ത അമേരിക്കക്കാരനെ ഡെറിക് ഷോവിൻ - Derek Chauvin-എന്ന വെളുത്ത അമേരിക്കക്കാരനായ പോലീസ്‌കാരൻ അതിക്രൂരമായി കൊലപ്പെടുത്തിയ വീഡിയോ ദൃശ്യം പുറത്ത് വന്നതിന് ശേഷം അമേരിക്കയിൽ വൻ പ്രതിഷേധങ്ങൾ നടക്കുകയാണ്.



ലോകത്തിന്റെ മുഴുവൻ ജനാധിപത്യ-ന്യൂനപക്ഷ രക്ഷകൻ ചമയുന്ന അമേരിക്കയിൽ സ്ഥിരമായി നടക്കുന്ന ഒന്നാണ് കറുത്ത വർഗക്കാർക്കെതിരെയുള്ള വംശീയമായ വിധ്വേഷത്തിന്റെ, കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്ന ഇത്തരം ബഹിർസ്പുരണങ്ങൾ.

കറുത്തവർഗക്കാരനായ ആദ്യ പ്രസിഡന്റ് ഒബാമയുടെ കാലത്ത് പോലും ഇത്തരം സംഭവങ്ങൾ നിർബാധം തുടർന്നിരുന്നു. അതുകൊണ്ട് തന്നെ ഇതിൽ ഒരു പുതുമയൊന്നുമില്ല. അത്കൊണ്ട് തന്നെ പറയാൻ വന്നത് അതിനെക്കുറിച്ചല്ല.



‘അടിസ്ഥാന വർഗ’ത്തിനെതിരെ നടക്കുന്ന, ഭരണകൂട പിന്തുണയോട് കൂടിയ വേട്ടയാടൽ/പീഡനം എന്ന അർത്ഥം വരുന്ന ഒരുപാട് പ്രതിഷേധ പോസ്റ്റുകൾ ആളുകൾ ചെയ്തിരിക്കുന്നത് കണ്ടിരുന്നു. നൂറ്റാണ്ടുകളായി അമേരിക്കയിൽ നടന്ന് വരുന്ന വംശ വെറിയുടെ തുടർച്ചയാണിതെന്നിരിക്കെ അതിനെ ട്രംപ് വന്നതിന് ശേഷം നടക്കുന്ന പുതിയ ഒരു കാര്യമെന്ന രീതിയിലും, പിന്നെ അതിനെ നിഷ്കളങ്കമായി നമ്മുടെ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന ജാതിയുടെ പ്രശ്നങ്ങളുമായിവരെ കൗശല പൂർവ്വം കൂട്ടിയിണക്കിയിരിക്കുന്നതും അത്തരം എഴുത്തുകളിൽ കണാൻ സാധിച്ചു.

ഇതിലെ ശരിതെറ്റുകൾ പറയുന്നതിനേക്കാൾ ഇതിലെ ചരിത്രപരമായ ഒരു പിശക്, അക്കാഡമിക് തലത്തിൽ ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ്.



കറുത്തവരായ അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗത്തിനെഅടിച്ചമർത്തി വെളുത്തവർ നടത്തുന്ന ക്രൂരത എന്ന് പൊതുവിൽ ചിന്തിക്കുന്നവരായിരിക്കും നമ്മിൽ കൂടുതലും. അതിൽ നിന്നാണ് മുകളിൽ സൂചിപ്പിച്ച തരം എഴുത്തുകൾ വരുന്നത്.

ഇതിലോക്കെ സൂചിപ്പിച്ചിരിക്കുന്ന 'അടിസ്ഥാന ജനവിഭാഗം/അടിസ്ഥാന വർഗം' എന്നത് ഒരു നാട്ടിൽ അവിടുത്തെ ചരിത്രം എഴുതപ്പെട്ട കാലത്തിന് മുൻപുള്ള, അവിടുത്തെ തനത് സംസ്കാരം പേറുന്ന, ആ നാടിന്റെ സ്വന്തം ജനത അഥവാ യഥാർത്ഥ മണ്ണിന്റെ മക്കൾ എന്ന അർത്ഥത്തിലാണ്.

എന്നാൽ അമേരിക്കയിലെ കറുത്ത വർഗക്കാർ അവിടുത്തെ അടിസ്ഥാന ജനതയല്ല! ഈ ഒരൊറ്റ പോയിന്റ് പറയാനാണ് ഈ പോസ്റ്റ്. ഇത് വായിക്കുന്ന പുതു തലമുറക്ക് ഒരു plain history lesson എന്ന നിലക്ക് മാത്രമാണ് ഇതെഴുതുന്നത്.

വാസ്തവത്തിൽ അമേരിക്കയിലെ കറുത്ത വർഗക്കാർ അവരുടെ tormentors-പീഡകർ- ആയ വെളുത്ത വർഗ്ഗക്കാരെക്കാൾ അവിടെ 'പുതിയവരാണ്'.

അപ്പോൾ ഈ വെള്ളക്കാരാണോ അവിടുത്തെ, മുകളിൽ പറഞ്ഞ അർത്ഥത്തിലുള്ള അമേരിക്കയിലെ അടിസ്ഥാന വർഗം/അടിസ്ഥാന ജനത? അല്ല. അവരുമല്ല. പിന്നെ?

അമേരിക്കയിലെ അടിസ്ഥാന വർഗം/അടിസ്ഥാന ജനത ഇന്നില്ല. അവരെ മുഴുവൻ 'കൊന്ന് കളഞ്ഞു!'

'മുഴുവൻ' എന്ന് ടെക്നിക്കലി പറയാൻ പറ്റില്ല. ഇന്ന് അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആ യഥാർത്ഥ അമേരിക്കക്കാർ ഉണ്ടെന്നാണ് വിക്കിയിൽ നിന്നും മറ്റും മനസിലാവുന്നത്. നേറ്റീവ് അമേരിക്കൻസ് Native Americansനേറ്റീവ് ഇന്ത്യൻസ് –Native Indians- എന്ന് വിളിക്കപ്പെടുന്ന (ഇതിലെ 'ഇന്ത്യൻ' എന്ന വാക്കിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇൻഡ്യയുടെ പേര് ഭാരതം എന്ന് മാറ്റണമെന്ന കേസ് സുപ്രീം കോടതിയിൽ എത്തിയ പശ്ചാത്തലത്തിൽ അതിനെ കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതുന്നുണ്ട്) അവരെ മുഴുവൻ കൊന്നൊടുക്കി, അതെ കൊ..ന്നൊ..ടു....ക്കി, അവരുടെ നാട് സ്വന്തമാക്കി അവിടെ'settlement' ഉണ്ടാക്കി പിന്നീട്‍ അവിടുത്ത്കാരായി മാറിയത് യൂറോപ്യൻമാരായിരുന്നു.

ആ യൂറോപ്യന്മാരാണ് ഇന്നത്തെ അമേരിക്കൻ വെള്ളക്കാർ.

അവർ പിന്നീട് അവരുടെ പ്ലാന്റെഷനുകളിൽ പണിയെടുക്കാൻ ആഫ്രിക്കയിൽ നിന്നും പിടിച്ച് കൊണ്ട് വന്ന അടിമക-slave-ക്ക് പിന്നീട് സ്വാതന്ത്ര്യം കിട്ടി അമേരിക്കക്കാരായി മാറിയവരാണ് ഇന്നീ അമേരിക്കൻ തെരുവുകളിൽ പ്രതിഷേധിക്കുന്ന കറുത്തവർഗക്കാർ - the blacks - Negros . അപ്പൊൾ അവരെയും അവിടുത്തെ അടിസ്ഥാന ജനത എന്ന് വിളിക്കാൻ പറ്റില്ല. ( ആഫ്രിക്കൻ വംശജർ എന്നതിൽ നിന്നാണ് കറുത്തത് എന്നർത്ഥം വരുന്ന നീഗ്രോഎന്ന വാക്കിന്റെ ഉത്ഭവം.)

ഇന്നത്തെ അമേരിക്ക ഏകദേശം 16ആം നൂറ്റാണ്ട് വരെ അവിടുത്തെ 'അടിസ്ഥാന ജനവിഭാഗം' അഥവാ യഥാർത്ഥ അമേരിക്കക്കാരുടെ കയ്യിൽ തന്നെയായിരുന്നു. അതായത് കൃത്യമായി പറഞ്ഞാൽ ഇന്ത്യ തേടി വഴി തെറ്റി കൊളംബസ് അമേരിക്കയിൽ എത്തിയതോടെയാണ് അവരുടെ അവസാനത്തിന്റെ ആരംഭം തുടങ്ങുന്നത്. 1492ൽ അന്ന് കൊളംബസ് അമേരിക്കയിൽ അബദ്ധത്തിൽ എത്തിപ്പെടുമ്പോൾ 100% ആയിരുന്ന (ഏകദേശം 1.5 മില്യൺ- പതിനഞ്ച് ലക്ഷം- ആയിരുന്നു സ്വദേശി അമേരിക്കൻസിന്റെ, ഏകദേശം ആറ് നൂറ്റാണ്ട് മുൻപത്തെ അന്നത്തെ ജനസംഖ്യ എന്ന് പറയപ്പെടുന്നു) ആ ജനത ഇന്ന് 0.9% !!

അതായത്1600ൽ ഇന്ത്യയിൽ ആധിപത്യം തുടങ്ങിയ യൂറോപ്യന്മാർ നമ്മൾ ഇന്ത്യക്കാരെ മുഴുവൻ കൊന്നൊടുക്കി ഇന്ത്യയെ മറ്റൊരു രാജ്യമാക്കി മാറ്റിയിരുന്നെങ്കിൽ എങ്ങനെയിരിക്കും അതാണ് ഇന്നത്തെ അമേരിക്ക.



ഇത് പോലെ സ്വദേശി ജനതയെ മുഴുവൻ കൊന്നൊടുക്കി യൂറോപ്യൻമാരുടെ മാത്രമായ രാജ്യങ്ങളാക്കി മാറ്റിയ മറ്റ് രണ്ട് പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്നത്തെ ഓസ്‌ട്രേലിയയും ന്യുസിലാന്ഡും. അമേരിക്കയിൽ അപ്രത്യക്ഷമായ സ്വദേശി ജനതയെ നേറ്റീവ് അമേരിക്കൻസ്, നേറ്റീവ് ഇന്ത്യൻസ് എന്നൊക്കെയാണ് വിളിച്ചിരുന്നതെങ്കിൽ ഈ രാജ്യങ്ങളിലെ സമാന ജനത്തെ അബൊറിജിനൽസ് -Aboriginals- എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത്. അതിൽ ന്യൂസിലാൻഡിലെ ജനതക്ക് മാത്രം സ്വന്തം പേരായ മാവോരിസ്(Maoris) എന്ന പേരിൽ കൂടി അറിയപ്പെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.

അമേരിക്കയെയും ഓസ്‌ട്രേലിയയെയും ന്യുസിലാന്ഡിനെയും 'ന്യൂ വേർഡ് – New World’എന്നാണ് യൂറോപ്യന്മാർ വിളിച്ചിരുന്നത്. അവർ ഓൾസ് വേൾഡും – Old World-. ഹോളിവഡിലെ അന്യഗ്രഹ ജീവി സിനിമകൾ പോലെയാണ് ഇവിടെയൊക്കെ നടന്നത്. 'പുതിയ ഗ്രഹം (ഭൂമി) കണ്ട് പിടിച്ച് ആധിപത്യം സ്ഥാപിക്കാൻ വരുന്ന അന്യഗ്രഹ ജീവികൾ' എന്നതാണ് പൊതുവിൽ Alien movies theme  . അവരുടെ ന്യൂ വേൾഡ് ആയ നമ്മുടെ ഭൂമിയിലെ മനുഷ്യരെ കൊന്നൊടുക്കി ഭൂമി സ്വന്തമാക്കാൻ അവർ ശ്രമിക്കുന്നു. ഇത് തന്നെയാണ് അമേരിക്കയിലും, ഓസ്‌ട്രേലിയയിലും, ന്യുസിലാന്ഡിലും ചെന്നെത്തിയ യൂറോപ്യൻസ് എന്ന aliens അവിടുത്തെ മനുഷ്യരോട് ചെയ്തതും.

Related post: ഇന്ത്യയെ ഒബാമ സഹിഷ്ണുത പഠിപ്പിക്കേണ്ട.

Saturday, May 9, 2020

മതേതര സർക്കാരിന്റെ ഗുരുവായൂർ കൊള്ളയടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഇന്ന് (09.05.2020) ഏകദേശം മുഴുവൻ ദിവസവും ദേശീയ ട്രെൻഡ് ലിസ്റ്റിൽ ട്രെൻഡ് ചെയ്തതാണ് #LeftistsLootKeralaTemples എന്ന ഹാഷ് ടാഗ്. വിഷയം നമ്മുടെ ഗുരുവായൂർ ക്ഷേത്രത്തിലെ 5 കോടി തന്നെ. 



ക്ഷേത്രത്തിന്റെ 5 കോടിയെടുത്ത് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. അതായത് ഗുരുവായൂർ ക്ഷേത്രത്തിന്റെ 5 കോടി സർക്കാർ അങ്ങ് എടുത്ത് കൊണ്ട് പോയി എന്നും പറയാം. ഇതാണ് വിഷയം.

സർക്കാരിന്റെ മർക്കടമുഷ്ടിക്കെതിരെ ബിജെപിയും കോൺഗ്രെസും പ്രതിഷേധിച്ചു.



ഹിന്ദുഐക്യവേദി ഇതിനെതിരെ കോടതിയെ സമീപിച്ചു. കോടതി ഇതിലെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ ഉയർന്ന ബെഞ്ചിനെ ചുമതലപ്പെടുത്തി. ഇനി ഇത് പോലെ ചെയ്യില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു എന്നും, പുതിയ ബെഞ്ചിന്റെ തീരുമാനം അനുസരിച്ച് പണം തിരിച്ച് ക്ഷേത്രത്തിന് നൽകണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും എന്നും അറിയുന്നു.




വർഗീയ മുതലെടുപ്പ് ശ്രമമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 



ഇത്രയും ഇത് വരെ നടന്ന വസ്തുത. ഇനി ഈ വിഷയത്തിന്റെ മറ്റ് ചില വശങ്ങൾ കൂടി ഒന്ന് നോക്കാം.

കൊറോണ മഹാമാരിയിൽ ലോകം തന്നെ തരിച്ച് നിൽക്കുന്ന സമയമാണിത്, ലോകത്തിന്റെ തന്നെ സാമ്പത്തിക നില ആടിയുലഞ്ഞ് നിൽക്കുന്ന സമയം. വലിയ കോർപറേറ്റ് ഭീമന്മാർ മുതൽ, കൊച്ച് കുട്ടികൾ വരെ അവരവർക്കായ വിധം അതാത് സർക്കാരുകളെ സാമ്പത്തികമായി സഹായിക്കുന്ന സമയം. ആ സമയത്താണ് കേരളത്തിലെ ഹിന്ദു സമൂഹത്തിന് ഈയൊരു കയ്പ്നീര് കുടിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. 

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്ന്, തങ്ങളുടെ സഹജീവികൾ കഷ്ടപ്പെടുന്ന ഈ സമയത്ത്, സാമ്പത്തികമായി നട്ടംതിരിയുന്ന സർക്കാറിന് ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിൽ, ഇത്ര വലിയ ഒരു സഹായം ചെയ്യുന്നു എന്നതിൽ അവൻ അഭിമാനം കൊള്ളേണ്ട സന്ദർഭമായിരുന്നു. സാധാരണ ഗതിയിൽ ഒരു ഹിന്ദുവും ഇതിൽ ഒരു എതിർപ്പും പ്രകടിപ്പിക്കില്ല എന്ന് ഉറപ്പുള്ളതാണ്. മുഖ്യമന്ത്രി തന്നെ പറഞ്ഞ പോലെ സോമനാഥ ക്ഷേത്രം ട്രസ്റ്റ് പോലെയുള്ള ക്ഷേത്രങ്ങൾ ഇതിനോടകം കോടികൾ സർക്കാരുകൾക്ക് നൽകി കഴിഞ്ഞു. തിരുപ്പതി ക്ഷേത്രം 19 കോടിയാണ് ആന്ധ്രാ സർക്കാരിന് കൊടുത്തത്. കേരളത്തിൽ തന്നെ മറ്റൊരു ഹിന്ദു നേടുംതൂണായ അമൃതാനന്ദമയി ദേവി കോടികളാണ് കൊറോണ സമയത്തെ ദുരിതാശ്വാസത്തിന് നൽകിയത്. എന്തിനേറെ പറയുന്നു കേരളത്തിലെ ഏറ്റവും പ്രമുഖ സംഘപരിവാർ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം പോലും കുട്ടികൾക്ക് കിട്ടിയ വിഷുക്കൈനീട്ടം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

അങ്ങനെയുള്ള ഹിന്ദു സമൂഹമാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ പൈസ ദുരിതശ്വാസ നിധിയിലേക്ക് പോകുമ്പോൾ കോടതികയറാൻ നിർബന്ധിതമായത്, ആ നടപടിയെ പ്രതിരോധിക്കാൻ നിർബന്ധിതമായത്. അതാണ് മുകളിൽ സൂചിപ്പിച്ചത്, കയ്പ്പ് നീർ കുടിക്കുന്ന അവസ്ഥയാണെന്ന്. ഇത് പൈസ കൊടുക്കേണ്ട സന്ദർഭമാണെന്നതിൽ തർക്കമില്ല, പക്ഷെ ചെയ്ത രീതി വച്ച്പൊറുപ്പിക്കാനും പറ്റില്ല, അതുകൊണ്ട് എതിർത്തേ തീരൂ, പക്ഷെ എതിർത്താൽ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാവുമെന്ന് അറിയുകയും ചെയ്യും എന്ന അവസ്ഥ.

എന്താണ് ഇതിൽ അനുവദിച്ച് കൊടുക്കാൻ പറ്റാത്ത വിധം പ്രശ്നം എന്ന് നോക്കാം.

രണ്ട് കാര്യങ്ങളാണ് പ്രധാനമായി ഉള്ളത്.

ഒന്ന്, പൈസ കൊടുത്തതിന് ന്യായമായി ദേവസ്വം ബോർഡ് പറഞ്ഞ ന്യായമാണ് വലിയ അപകടം. ക്ഷേത്രത്തിൽ പൈസ വരുന്നത് ഹിന്ദുക്കളുടെ മാത്രം പൈസയല്ല, എല്ലാ മതസ്ഥരും ഇടുന്ന വഴിപാട് പൈസയാണത്, അത് കൊണ്ട് ക്ഷേത്ര ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്ന വാദം നിലനിൽക്കില്ലെന്നാണ് അവർ പറഞ്ഞത്. (ദേവസ്വത്തിന്റെ നിയമങ്ങളിൽ ക്ഷേത്ര ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രം എന്ന വ്യവസ്ഥയുണ്ട്, അതിനെ ആധാരമാക്കിയാണ് ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരിക്കുന്നത്). അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് ദേവസ്വം ബോർഡ് തന്നെ എഴുതി വച്ചിരിക്കുന്ന ക്ഷേത്രത്തിനെ കുറിച്ചാണ്, അറിയപ്പെടുന്ന കൃഷ്ണ ഭക്തനായിട്ടും ഹിന്ദു അല്ല എന്ന പേരിൽ യേശുദാസിന് പോലും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാത്ത ദേവസ്വം ബോർഡാണ് ഈ മുട്ടാപ്പോക്ക് പറഞ്ഞതെന്ന് ഓർക്കണം. 


ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതാണ് ആ വാദം.

എല്ലാ മതസ്ഥരും ചേർന്നാണ് ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം ഉണ്ടാക്കുന്നതെന്ന കള്ളപ്രചാരണം ഇന്ന് എതിർക്കപ്പെടാതെ പോയാൽ, ഹിന്ദു ആരാധാനാലയങ്ങൾ മാത്രം 'മതേതരമായ പൊതുമുതൽ' ആണെന്ന് സ്ഥാപിക്കാൻ നടക്കുന്ന കുല്സിത ശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാവും ഇത്. ഹിന്ദു ആരാധനാലയങ്ങളുടെ മാത്രം സ്വത്ത് വകകൾ (ഇപ്പോൾ ബാക്കിയുള്ളവകൂടി) മതേതര സർക്കാരുകൾ ഇത്പോലെ കൊള്ളയടിക്കുന്നതിലേക്കാണ് അത് നയിക്കുക.

ഇതിലെ രണ്ടാമത്തെ വിഷയം, നിരന്തരം ആവർത്തിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. മതങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ യഥാർത്ഥ മതേതരത്വം ഉണ്ടാവണം എന്നത്. മതേതര സർക്കാരുകൾ എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന അവസ്ഥ ഉണ്ടാവണം . ഒന്നുകിൽ എല്ലാ മതങ്ങളുടെ ആരാധനാലയങ്ങളും സർക്കാർ നിയന്ത്രണത്തിൽ, അല്ലെങ്കിൽ ഒറ്റ ആരാധനാലയവും സർക്കാർ നിയന്ത്രണത്തിൽ പാടില്ല. അങ്ങനെയൊരു യഥാർത്ഥ മതേതരത്വം പുലരുന്ന വരെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം മതേതര സർക്കാരുകൾ നടത്തുന്ന ഇത്തരം ബലപ്രയോഗങ്ങൾ എതിർക്കപ്പെട്ടുകൊണ്ടിരിക്കും, എതിർക്കപ്പെട്ടുകൊണ്ടിരിക്കണം.

ഇത്തരം സന്ദർഭങ്ങളിൽ ഹിന്ദുവിന് മാത്രമുള്ള ഒരു ധർമ്മ സങ്കടമുണ്ട്:

മറ്റ് മതസ്ഥർക്കെല്ലാം അവരവരുടെ സ്വത്തും വരുമാനവും ഉപയോഗിച്ച് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ നിന്ന് അവർ വലിയൊരു ഭാഗം മത പഠനം, മത സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനം പോലുള്ള അവരുടെ മതപരമായ പ്രവർത്തനങ്ങൾക്ക് തന്നെ വിനിയോഗിച്ച് സ്വന്തം മതത്തെ ശക്തിപ്പെടുത്തുന്നതിന്റെയൊപ്പം നാളേക്കുള്ള വരുമാന വർദ്ധന കൂടി ഉറപ്പിക്കുന്നു. അതിൽ ബാക്കിയുള്ളത് ഉപയോഗിച്ച് ആശുപത്രികളും, അനാഥാലയങ്ങളും, വിദ്യാലയങ്ങളും പോലുള്ള കാഴ്ച്ചയിൽ മതേതരമായ, സാമൂഹ്യമേഖലയിലും നിക്ഷേപിക്കുന്നു.

ഹിന്ദുവോ? ഏറ്റവും വലിയ വരുമാനമുണ്ടാക്കുന്ന ശബരിമലയിലെയോ, ഗുരുവായൂരിലെയോ വരുമാനം ഉപയോഗിച്ച് മുകളിൽ വിവരിച്ച എന്തെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദുവിനുണ്ടോ. 

കേരളത്തിലെ വിവിധ ഹൈന്ദവ കൂട്ടായ്മകൾ ചേർന്ന് തീരുമാനമെടുക്കുകയാണെന്ന് കരുതുക, പ്രധാന ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് നമുക്ക് ഇത്ര ഇത്ര വിദ്യാലയങ്ങൾ തുടങ്ങണം, ഇത്ര ഇത്ര ആശുപത്രികൾ സ്ഥാപിക്കണം, ഇത്ര ഇത്ര അനാഥാലയങ്ങൾ സ്ഥാപിക്കണം- നമുക്കും ചെയ്യണം ഇത്തരം സാമൂഹ്യമായ നല്ല കാര്യങ്ങൾ. സാധിക്കുമോ? നടക്കുന്ന കാര്യമാണോ? കമ്മ്യൂണിസ്റ്റ്കാരനായ, അവിശ്വാസിയായ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറയും എല്ലാ ഹിന്ദു മാന്യന്മാരും എണീറ്റ് 'കണ്ടം വഴി ഓടിക്കോളാൻ'. അല്ലെ.

ഹിന്ദുവിന് ഇതൊന്നും സാധ്യമല്ല. അവന്റെ കൈകൾ ബന്ധിതമാണ്.


പക്ഷെ ഇത് പോലുള്ള സന്ദർഭങ്ങളിൽ അവൻ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യനാവുകയും ചെയ്യുന്നു: ''നോക്കൂ ആതുരാലയങ്ങളും, അനാഥാലയങ്ങളും, വിദ്യാലയങ്ങളും നടത്തി സാമൂഹ്യ സേവനം ചെയ്യുന്നത് ന്യൂനപക്ഷ മതങ്ങൾ മാത്രമാണ്. ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത ഹിന്ദു ഒരു ആപത്ത് വന്നപ്പോൾ വെറും അഞ്ച് കോടി സർക്കാരിന് കൊടുക്കുന്നതിനെ പോലും എതിർക്കുന്നു.'' ഹിന്ദുക്കളുടെ മുഴുവൻ തല കുനിയുന്നു. പക്ഷെ എന്താണ് സത്യാവസ്ഥ എന്ന് മതേതര നാട്യത്തിന്‌ പുറകെ പായുന്ന എത്ര ഹിന്ദുക്കൾ തിരിച്ചറിയുന്നു. കേസിന് പോകുന്ന സംഘപരിവാർ മതേതര ഹിന്ദുക്കൾക്ക് വർഗീയ വാദികൾ.

ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാവുന്നത് വരെ അതാത് സമയത്ത് വരുന്ന വെല്ലുവിളികളെ case to case അടിസ്ഥാനത്തിൽ നേരിടുക എന്നതാണ് ഇപ്പോൾ ചെയ്യാനുള്ളത്. അത് ഇന്ന് പുതു ഊർജ്ജം കൈവരിച്ചിരിക്കുന്ന കേരളത്തിലെ ഹിന്ദു സമൂഹം ഭംഗിയായി ചെയ്ത്, അതിൽ വിജയിക്കാൻ തുടങ്ങിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭം വിജയിപ്പിച്ചതും, ഗുരുവായൂർ കാര്യത്തിൽ കോടതിയെ ഇടപെടുവിക്കാൻ പറ്റിയതും ഉദാഹരണങ്ങളാണ്.

പക്ഷെ ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട്. 

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യമായ ഇന്ത്യയിൽ മുഴുവൻ ബാധകമായ ഒരു നിയമ നിർമ്മാണമാണ് അന്തിമ ലക്ഷ്യം. 

പക്ഷെ കേരളത്തിലെ സ്ഥിതിയാണ് ഏറ്റവും അടിയന്തിര ശ്രദ്ധ വേണ്ടത്. കാരണം ഒന്ന്, മത വിരോധം, പ്രത്യേകിച്ച് ഹിന്ദു വിരോധം തത്വശാസ്ത്രത്തിന്റെ ഭാഗമായിട്ടുള്ള, അത് പ്രകടിപ്പിക്കാൻ യാതൊരു മടിയും മറയുമില്ലെന്ന് തെളിയിച്ച ഒരു സർക്കാർ, അഥവാ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഇപ്പോൾ ഭരിക്കുന്നതും ഇനി നാളെ വീണ്ടും ഭരിക്കാൻ സാധ്യതയുള്ളതുമായ, ഒരേയൊരു സംസ്ഥാനം കേരളമാണ്. 

രണ്ടാമത്തെ കാര്യം ദക്ഷിണേന്ത്യയിലെ തന്നെ മതംമാറ്റ ലോബികൾക്ക് ഏറ്റവും വലിയ പ്രതിബന്ധങ്ങളായിട്ടുള്ള ശബരിമലയും ഗുരുവായൂരും സ്ഥിതി ചെയ്യുന്നതും ഈ കേരളത്തിലാണ്. അത്കൊണ്ട് തന്നെ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രത്യേകമായി നടക്കേണ്ടതുണ്ട്. ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ അതിനുള്ള ശ്രമങ്ങൾ ഇതിനോടകം നടക്കുന്നുണ്ട്. കോടതികളിൽ അതുമായി ബന്ധപ്പെട്ട പല വ്യവഹാരങ്ങളും ഇതിനോടകം നടക്കുന്നുണ്ട്. 


ഇനി വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്, അതിലുള്ള ആത്മാർത്ഥതയാണ്. ഇന്ന് ഗുരുവായൂർ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും അവരുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെങ്കിൽ ഈ വിഷയം അവരുടെ അടുത്ത/ഇനിയുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയി/കളിൽ ഉൾപ്പെടുത്തി അതിന്റെ പേരിൽ വോട്ട് ചോദിക്കാൻ തയ്യാറാവണം.

ബിജെപിയും ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ അധികാരത്തിൽ വരിക എന്ന ലക്ഷ്യത്തോടെ തന്നെയാണല്ലോ തിരഞ്ഞെടുപ്പുകൾ നേരിടുന്നത്. അവരും ഇത് ഒരു വാഗ്ദാനമായി തങ്ങളുടെ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ തയ്യാറാവണം. CAA, യൂണിഫോം സിവിൽ കോഡ്, അയോദ്ധ്യ എല്ലാം എത്ര കാലമായി ദേശീയ തലത്തിൽ ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമാണ്. അധികാരം കിട്ടി, അനുകൂല സാഹചര്യം വന്നപ്പോൾ അതിൽ പലതും നടപ്പാക്കി അവർ മാതൃകയായത് ഇന്ന് നമുക്ക് മുന്നിലുണ്ട്. ഈയൊരു വിഷയത്തിൽ കേരളത്തിലെ ബിജെപി ഘടകവും ആ ആത്മാർത്ഥ കാണിക്കണം. 'നാളെ അധികാരത്തിൽ വന്നാൽ ഞങ്ങൾ ദേവസ്വം ബോർഡുകൾ ഇല്ലാതാക്കി, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടത് ചെയ്യും' എന്ന്പ്രഖ്യാപിക്കാൻ തയ്യാറാവണം  .

കേരളത്തിലെ ഹിന്ദു സമൂഹം അവർക്കാവുന്ന വിധം ഇതിൽ പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ ആത്മാർത്ഥതയുള്ള രാഷ്ട്രീയ കക്ഷികൾ അവരും നിലപാട് വ്യക്തമാക്കട്ടെ. ആദ്യം നിലപാടിൽ വ്യക്തത വരട്ടെ, വഴിയൊക്കെ തുറന്ന് വരും. Where there is a will , there is a way.

Friday, April 17, 2020

Washington Post doing a ‘Deshabhimani of America’ at the time of Corona


Even in this doom and gloom of Corona scare, as a Malayali on 11th April 2020 my day had a very cheerful beginning. Ever since this Corona devastation started, the first thing I used to do once wake up is to listen to the news which will be full of Corona-updates starting in the order of world numbers first, followed by national figures and then local state-level statistics. On 11th, apart from the news of Kerala’s Corona numbers showing a downward trend, there was one more thing which was the main reason cheerful starting of the day. It was an article in WashingtonPost showering praise on Kerala for its commendable achievement in combating Coronavirus in India.



As a Keralite as well as an Indian it was indeed a matter of pride to see an international media house appreciating our efforts in a fight against a pandemic, a global disease.

Kerala well deserves this praise. Kerala has long been a front runner in the field of health care in the country like in the case of many other fields. The laying of foundation of state’s medical infrastructure date back to pre-independence era. Even before Allopathy took its roots there, the earlier Kerala had its own Ayurvedic system in place. Today’s Kerala boasts of its Ayurvedic prowess even as one of the main muscles in its tourism promotion. This stems from that rich heritage of Ayurvedic tradition. State’s first general hospitals are established in the 19th century during the rule of local Kings and Rajas. Then came the proliferation of medical facilities under the Christian management as part of their religious overreach across the state. Then there was a competition in the field from other religious outfits. Added to all these were demand for world-class medical facilities arose from Malayali’s exposure to the outer world as one of most active explorers of opportunities abroad.

The reading of the article was progressing on the expected lines, and suddenly got stuck on a particular line. “In more than 30 years of Communist rule, the state has invested heavily in public education and universal health care.” This was that line which triggered the alarm and arouse my curiosity which led to the further finding that the heading of the article also was edited from what it was originally. Initially the heading was, “India Kerala Coronavirus: How the Communist state flattened its Coronavirus curve”. This was later changed to a more neutral looking ”How the Indian state of Kerala flattened its Coronavirus curve”. That is, the wordings “Communist state” was replaced with “Indian state of Kerala”! An afterthought of an over enthusiastic Commie sympathiser in the Washington post?! Lol! Of course yes, that was the case.

So these two things out of the article was proof enough to show that it was no less than a leftist-Communists propaganda material, for which Washington post was very notorious in its home country. It was for this very reason only that US president Donald Trump had cancelled the subscription of WashightonPost along with NewYorktimes in the Whitehouse few months back.





Even in the 70’s itself Washington post was referred to as ‘Pravda of the Potomac’. ‘Pravda’ being the official newspaper of the Communist Party of the Soviet Union then and ‘Potomac’ being an important river in the American civilization, the reference was as good as saying that Washington post was nothing but the ‘Pravda of America’. It was called so because of its alleged left-bias and the importing of Communists propaganda of Communist Soviet Union into the America. Since the discussion is on Kerala, that reference is nothing less than American’s calling the ‘WashingtonPost ‘the Deshabhimani’ of America’.’Deshabhimani’ is the official newspaper of communist party of Kerala.

This was not the first time WashingtonPost is running a propaganda for the Communist govt of Kerala. Almost two years back they had done a front page story about Kerala’s communist govt. and party especially focusing on the very mediocre finance minister in the Kerela govt.

One might wonder why a global publication giant of the stature of WashingtonPost would bother to run a propaganda piece for a far away tiny bit land on the globe. But we must bear in mind that as it was widely believed, it was in Kerala where the first ever democratically elected govt. came into rule during the heydays of Communism. Much the same way, today when the Communism is nearly wiped out from the face of the earth the same Kerala may be the only or one of the few places where a democratically elected communist govt is ruling today. That is the reason for those who, like WP, who still carries the sweet memories and hangover of a glorious communist era doing propaganda for such small a place like Kerala.



As Trump correctly called ‘they are fake’, in this piece also we can see how they build their propaganda on fakery. If one sees the line “In more than 30 years of Communist rule, the state has invested heavily in public education and universal health care.” one who don’t have much knowledge about this small piece of land would assume that Communists are ruling Kerala for 30 years and what all the good happened/happening in Kerala is due to the good work done by Communists in those long 30 plus year rule of theirs.

But the real fact is the opposite. Kerala’s superior position today in many area should be attributed to the fact that Kerala was lucky enough not be under a continuous rule of Communists like what happened in Bengal. Communists never ruled more than 1 term ie. 5 years continuously in Kerala.

As implied by WP in this article, if continuous rule of Communists was the reason for progress of any state in India then it would have been West Bengal which should be in the position of Kerala today. West Bengal (today Bengal) is the state which was continuously ruled by Communists for more than 30 years, not Kerala. And you see the result. Bengal is among the most backward states in India. The only ‘achievement’ of such a prolonged Communists rule in Bengal was that today ‘Bengali’ labours are freely available in all states across India including Kerala. It was the poverty and joblessness in Bengal, a gift of long Communist rule, which is forcing this Bengali exodus from the state.

So, dear WashingtonPost – ‘the Deshabhimani of America’, 

As Keralaites while we are taking immense pride in seeing our state Kerala excelling in all fields compared to other states in India including health care sector, and while we are proudly acknowledging that it was this superiority of our state in the medical field is definitely one of the reasons of our pretty good decent performance in containing Coronavirus epidemic, please do not try to sell to us your dirty Commie propaganda amidst this moment of crisis as we the people of Kerala know who is who and who did what.

Saturday, April 11, 2020

വാഷിംഗ്ടൺ പോസ്റ്റ് അഥവാ ഇന്റർനാഷണൽ ദേശാഭിമാനി

10.April.2020 ന്റെ വാഷിംഗ്ടൺപോസ്റ്റിൽ കൊറോണ പ്രതിരോധത്തിലെ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ലേഖനമുണ്ട്. കേരളത്തിനഭിമാനം. മലയാളികൾക്കഭിമാനം. പക്ഷെ ഒരു ട്വിസ്റ്റുണ്ട്. 



ഇന്ത്യയിലെ കൊറോണ ബാധിത പട്ടികയിൽ ആദ്യ ഘട്ടങ്ങളിൽ മഹാരാഷ്ട്രക്കൊപ്പം ഒന്നും രണ്ടും സ്ഥാനങ്ങളിലായി നിന്നിരുന്ന കേരളം ഇന്ന് ആ പട്ടികയിൽ വളരെ താഴെ എത്തിയിരിക്കുന്നു എന്നത് നമ്മൾ കേരളീയർക്കെല്ലാം ആശ്വാസവും അഭിമാനവുമാണ്.

അന്നെല്ലാം താഴെ നിന്നിരുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ആ പട്ടികയിൽ അതിവേഗം മുകളിലേക്ക് തള്ളപ്പെട്ടത് നിസാമുദ്ദിൻ തബ്‌ലീഗ് ജമാഅത് ഒറ്റ ക്ലസ്റ്റർ മൂലമാണെന്നും, കേരളത്തിന് അക്കാര്യത്തിൽ ഭാഗ്യമുണ്ടായിരുന്നു എന്നതും മാറ്റിനിർത്തിയാൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ മേഖല കേരളത്തിന് സ്വന്തമാണെന്നതിൽ തർക്കമില്ല. ഈ കൊറോണക്കാലം അതൊരിക്കൽ കൂടി തെളിയിക്കുകയാണെന്നതിലും തർക്കമില്ല.

ഓരോ മലയാളിക്കും ഇപ്പോൾ ഇരട്ട ആശ്വാസവും ഇരട്ട അഭിമാനവുമാണ് - ലോകത്ത് ഇന്ത്യയും, ഇന്ത്യയിൽ കേരളവും ഈ കൊറോണ പ്രതിരോധത്തിൽ ഇത് വരെ മികച്ച് നിൽക്കുന്നതിൽ.

അത്കൊണ്ട് തന്നെ ഇന്ത്യയിലെ കോവിഡ് പോരാട്ടത്തിൽ കേരളത്തിന്റെ ഈ നേട്ടം ഒരു അന്തർദേശീയ മാധ്യമത്തിൽ - വാഷിംഗ്ടൺ പോസ്റ്റ്- വർത്തയാവുന്നത് തികച്ചും സ്വാഭാവികമായി മാത്രം തോന്നേണ്ട, കേരളീയൻ എന്ന നിലയിലും ഇന്ത്യക്കാരൻ എന്ന നിലയിലും അഭിമാനം തോന്നേണ്ട കാര്യമാണ്. 



പക്ഷെ വാഷിംഗ്ടൺ പോസ്റ്റിന്റെ ഹെഡിങ്ങും ലേഖനത്തിലെ ഒരു വരിയുമാണ് ആ ലേഖനത്തെ മറ്റൊരു ലെൻസിലൂടെ കാണാൻ നിർബന്ധിതമാക്കിയത്.

'30 വർഷങ്ങളായി കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്നത് കൊണ്ട്’ ഉണ്ടായ 'ഹെൽത് കെയർ' സെക്ടറിലെ നേട്ടങ്ങൾ എന്ന് തുടങ്ങുന്ന വരിയായിരുന്നു അത് ( "In more than 30 years of Communist rule... എന്ന് തുടങ്ങുന്നത്"). അപ്പോഴാണ് അതൊരു കമ്മ്യൂണിസ്റ്റ് പ്രൊപ്പഗാണ്ട ലേഖനമാണെന്ന ഓര്മപ്പെടുത്തലുണ്ടാവുന്നത്. 



അടുത്തത് ഹെഡിങ് ആണ്:

“India Kerala Coronavirus: How the Communist state flattened its coronavirus curve” - എങ്ങനെയാണ് ഇന്ത്യയിലെ 'കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ്' കൊറോണ കർവിനെ ഫ്ലാറ്റൻ ചെയ്‌തത്" ഇതാണ് ഹെഡിങ്. അല്ല, ഇതായിരുന്നു ഹെഡിങ്. 

പിന്നീട് ആ ഹെഡിങ് എഡിറ്റ് ചെയ്ത് 'കമ്മ്യൂണിസ്റ്റ്' എന്ന വാക്ക് മാറ്റിയത് കാണാം - ഇപ്പോൾ നോക്കിയാൽ 'ഇന്ത്യൻ സ്റ്റേറ്റ് കേരള ....' എന്ന് മാത്രമേ കാണൂ. പക്ഷെ ലേഖനത്തിന്റെ ഇന്റെർനെറ്റിലെ ഡിജിറ്റൽ ഫുട്പ്രിന്റിൽ ഇപ്പോഴും ആ 'കമ്മ്യൂണിസ്റ്റ്' വാക്ക് അതായത് ആദ്യത്തെ ഹെഡിങ് ഇപ്പോഴും കാണാം. ടെക്‌നോളജി എന്നും കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രുവാണല്ലോ.

'വാഷിംഗ്ടൺ പോസ്റ്റിലെ അന്തം കമ്മി'കുറുക്കൻ അറിയാതെ കൂവിപ്പോയതായിരുന്നു ആ ഹെഡിങ്ങിൽ കയറിവന്ന 'കമ്മ്യൂണിസ്റ്റ്' എന്ന വാക്ക്. 



സ്വാഭാവികമായും സംശയം തോന്നാം സാമ്രാജ്യത്വ-കുത്തക-ബൂർഷ്വാ-മുതലാളിത്ത രാജ്യമായ അമേരിക്കയിലെ ഒരു മാധ്യമം, ലോകത്തിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന, ഗ്ലോബിൽ കടുകുമണിയുടെ അത്രയും പോന്ന ഒരു നാട്ടിലെ കമ്യൂണിസ്റ്റ്കൾക്ക് വേണ്ടി പ്രൊപ്പഗാണ്ട ചെയ്യുകയോ എന്ന്.

ഒന്ന്,
ഇപ്പോഴും തർക്കവിഷയമാണെങ്കിലും ലോകത്തിൽ ആദ്യമായി ജനാധിപത്യത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ നാടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന നാടാണ് ആ ചെറിയ കേരളം. അന്ന് - സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വലിയൊരു ശതമാനം ജനസംഖ്യയും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്ന കാലത്ത് - അതൊരു ചെറിയ സംഭവമായിരുന്നു. പക്ഷെ ഇന്ന് ലോകത്ത് കമ്മ്യൂണിസം തുടച്ച് നീക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് അതെ കൊച്ച് കേരളത്തിൽ മാത്രമാണ് ഇപ്പോൾ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ നിലവിലുള്ളൂ എന്നത് ആഗോള കമ്മ്യൂണിസത്തിന്റെ ഭൂതകാലകുളിർ പേറി നടക്കുന്നവർക്ക് ചെറിയ കാര്യമല്ല.

അതാണ് അത്തരത്തിൽ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഭൂതകാലകുളിർ കൊണ്ട് നടക്കുന്ന വാഷിങ്ടൺപോസ്റ്റ് പോലുള്ള ഒരു ആഗോള ഭീമൻ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണ മേന്മ എന്ന പ്രൊപ്പഗാണ്ട എഴുതുന്നത് പിന്നിൽ.

കേരളം എന്ന ഇന്ത്യയിലെ ഒരു സ്റ്റേറ്റിന്റെ നേട്ടമായാണ് ഇതെഴുതിയിരുന്നതെങ്കിൽ ആർക്കും ഇതിൽ ആക്ഷേപം ഒന്നും പറയാനുണ്ടാവുമായിരുന്നില്ല. അത് കേരളത്തിന്റെ ഒപ്പം തന്നെ ഇന്ത്യക്കും അഭിമാനകരമായിരുന്നേനെ. പക്ഷെ അതിനെ '30 കൊല്ലം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതിന്റെ നേട്ടം' എന്നെഴുതുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ഭൂതകാലകുളിർ ഇല്ലാത്ത മറ്റുള്ളവർക്ക് എതിരഭിപ്രായം രേഖപ്പെടുത്തേണ്ടി വരുന്നത്.

പല വികസന സൂചകങ്ങളിലും കാലം കുറെ ആയി നമ്മുടെ കൊച്ച് കേരളം പലപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോടല്ല മത്സരിച്ചിരുന്നത്. ഹെൽത്ത് കെയർ അടക്കമുള്ളവയിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരമാണ് കേരളത്തിനുള്ളതെന്ന് ഏറ്റവും കുറഞ്ഞത് 90കൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. Life expectancy, maternal mortality rate, infant mortality, birth rate എന്നി indices ഏതാനും ഉദാഹരണങ്ങൾ മാത്രം.

ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും പോലുള്ള മഹാരഥന്മാർ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ നവോത്ഥാനം മുഴുവൻ, ശബരിമല പ്രക്ഷോഭകാലത്ത് പിണറായി വിജയന് ചാർത്തിക്കൊടുക്കാൻ കേരളത്തിലെ 'ലെഫ്റ്റ്-ലിബറൽ എക്കോസിസ്റ്റം' നടത്തിയ, അപഹാസ്യമായി മാറിയ വൃഥാ ശ്രമത്തിന് തുല്യമാണ് ഇപ്പോൾ കേരളത്തിലെ മെഡിക്കൽ മേഖലയുടെ മേന്മയുടെ ക്രെഡിറ്റ് മുഴുവൻ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ശൈലജ 'ടീച്ചറമ്മ'ക്കും, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും, പിന്നെ '30 കൊല്ലത്തിലേറെയായുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനും' കൊടുക്കാനുള്ള 'ഇന്റർനാഷണൽ ദേശാഭിമാനി'യായ വാഷിങ്ടൺ പോസ്റ്റിന്റെ പാഴ്ശ്രമം.

'30 കൊല്ലത്തെ ഭരണം' എന്ന് എഴുതിയിരിക്കുന്നതിലെ കൗശലം '30 കൊല്ലം തുടർച്ചയായി കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതിന്റെ ഗുണം' എന്ന് വായനക്കാർ വിചാരിച്ച് കൊള്ളും എന്നതാണ്.

സത്യത്തിൽ 'തുടർച്ചയായി' കമ്മ്യൂണിസ്റ്റുകൾക്ക് ഭരിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ മഹാഭാഗ്യം, അതാണ് കേരളത്തെ ഇന്ന് പല കാര്യങ്ങളിലും ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നാക്കുന്നതിന് പിന്നിൽ.

വാഷിങ്ടൺ പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതാണ് മേന്മക്ക് കാരണമെങ്കിൽ വെറും 5 കൊല്ലം വീതം മാത്രം അവർക്ക് ഭരിക്കാൻ കിട്ടിയ കേരളമല്ല, മറിച്ച് അവർ 30 കൊല്ലത്തോളം തുടർച്ചായി ഭരിച്ച ബംഗാൾ ആയിരുന്നിരിക്കണം ഇന്ന് കേരളത്തിന്റെ സ്ഥാനത്ത് നിൽക്കേണ്ടിയിരുന്നത്. എന്നാൽ കമ്മ്യൂണിസ്റ്റുകളുടെ 30 കൊല്ലത്തെ തുടർച്ചയായ ഭരണം കൊണ്ട് ബംഗാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും പുറകിൽ നിൽക്കുന്ന ദരിദ്ര സംസ്ഥാങ്ങളിലൊന്നായി മാറുകയാണുണ്ടായത്. ബംഗാളികളെ മുഴുവൻ ദരിദ്രരാക്കി മാറ്റി, ഇന്ന് കേരളത്തിലടക്കം ഇന്ത്യയിൽ മുഴുവൻ കൂലിപ്പണിക്കാരായി 'ബംഗാളികളെ' ലഭ്യമാക്കി എന്നതാണ് 30 കൊല്ലത്തെ മഹത്തായ കമ്മ്യൂണിസ്റ്റ് ഭരണ നേട്ടം.

രണ്ട്,
വാഷിംഗ്ടൺ പോസ്റ്റിനെ 'ഇന്റർനാഷണൽ ദേശാഭിമാനി' എന്ന് ഈയൊരു ലേഖനം വന്നതിന്റെ പേരിൽ വെറുതെയങ്ങ് വിളിക്കുന്നതല്ല.

അമേരിക്കയിൽ കാലങ്ങളായി തന്നെ ഇടത് പക്ഷപാതത്തി ന്റെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലൊന്നാണ് വാഷിംഗ്ടൺ പോസ്റ്റ്.

70'കൾ മുതൽ തന്നെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് അജണ്ടകൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നതിന് വിമർശന വിധേയമായ പത്രമാണ് വാഷിംഗ്ടൺ പോസ്റ്റ്. ‘പ്രവ്ദ ഓൺ ദി പോട്ടോമാക്ക്’ - Pravda on the Potomac - എന്നാണ് അന്ന് വാഷിങ്ടൺപോസ്റ്റ് അമേരിക്കയിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത് തന്നെ.

'പ്രവ്ദ' എന്നത് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിരുന്നു - അതായത് സോവിയറ്റ് യൂണിയനിലെ ദേശാഭിമാനി.
'പോട്ടോമാക്ക്' എന്നത് അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു നദിയുടെ പേരാണ്.

അതായത് ഈ വാഷിംഗ്ടൺ പോസ്റ്റിനെ അമേരിക്കക്കാർ അവരുടെ ശൈലിയിൽ 'അമേരിക്കൻ ദേശാഭിമാനി' എന്ന് വിളിച്ചിരുന്നതാണ് 'പ്രവ്ദ ഓൺ ദി പോട്ടോമാക്ക്' എന്ന പ്രയോഗം. അപ്പോൾ ഇന്ന് നമ്മൾ വാഷിംഗ്‌ടൺപോസ്റ്റിനെ 'ഇന്റർനാഷണൽ ദേശാഭിമാനി' എന്ന് വിളിക്കുന്നത് വെറുതെയല്ല, ചരിത്രത്തിന്റെ പിന്ബലത്തിലാണെന്ന് ചുരുക്കം.

ഇതേ കാരണം കൊണ്ട് - വാർത്തകളിലെ വ്യാജ -fake - ഇടത് പ്രൊപ്പഗാണ്ടയുള്ളത് കൊണ്ട് - തന്നെയാണ് കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിങ്ങ്ടൺ പോസ്റ്റിനെയും, ന്യൂയോർക്ക് ടൈംസിനെയും വൈറ്റ്ഹൌസിൽ നിന്ന് പുറത്താക്കിയത്. "They are enemy of the people, they are fake" എന്നാണ് ട്രംപ് അതിന് കാരണം പറഞ്ഞത്.

മദ്യത്തിനും ലോട്ടറിക്കും വില കൂട്ടാനും, കേന്ദ്രം ഒന്നുംതന്നില്ല എന്ന് കരയാനും മാത്രം വിദഗ്ദനായ, ഈ കൊച്ച് കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ കുറിച്ച് രണ്ട് വര്ഷം മുൻപ് രണ്ട് ഫുൾ പേജ് വർണശബളമായ 'സ്പെഷ്യൽ സ്റ്റോറി' ഇതേ വാഷിങ്ടൺ പോസ്റ്റിൽ അടിച്ച് വന്നതും വെറുതെയായിരുന്നില്ല. 


അത് കൊണ്ട് കേരളം ആരോഗ്യമേഖലയിൽ ഇന്ത്യയിൽ നമ്പർ വൺ ആണെന്നും, അത്കൊണ്ട് കൂടിയാണ് കേരളത്തിൽ കൊറോണ പ്രതിരോധം മറ്റുസംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നതെന്നും ഞങ്ങൾ കേരളീയർ എല്ലാവർക്കും ബോധ്യമുള്ളതാണ്, അതിൽ ഞങ്ങൾ എല്ലാ മലയാളികൾക്കും അഭിമാനവുണ്ട്, എന്ന് കരുതി അതിന്റെ ഇടയിലൂടെ കമ്മ്യൂണിസത്തെ അങ്ങ് വെളുപ്പിച്ചെടുക്കാനുള്ള നമ്പർ 'ഇന്റർനാഷണൽ ദേശാഭിമാനി - വാഷിംഗ്ടൺ പോസ്റ്റ്' കയ്യിൽ വച്ചാൽ മതി എന്നാണ് ഒരു proud Malayali എന്നനിലയിൽ പറയാനുള്ളത്.