ഇന്ത്യയിലെ കൊറോണ ബാധിത പട്ടികയിൽ ആദ്യ ഘട്ടങ്ങളിൽ മഹാരാഷ്ട്രക്കൊപ്പം ഒന്നും രണ്ടും സ്ഥാനങ്ങളിലായി നിന്നിരുന്ന കേരളം ഇന്ന് ആ പട്ടികയിൽ വളരെ താഴെ എത്തിയിരിക്കുന്നു എന്നത് നമ്മൾ കേരളീയർക്കെല്ലാം ആശ്വാസവും അഭിമാനവുമാണ്.
അന്നെല്ലാം താഴെ നിന്നിരുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ആ പട്ടികയിൽ അതിവേഗം മുകളിലേക്ക് തള്ളപ്പെട്ടത് നിസാമുദ്ദിൻ തബ്‌ലീഗ് ജമാഅത് ഒറ്റ ക്ലസ്റ്റർ മൂലമാണെന്നും, കേരളത്തിന് അക്കാര്യത്തിൽ ഭാഗ്യമുണ്ടായിരുന്നു എന്നതും മാറ്റിനിർത്തിയാൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ മേഖല കേരളത്തിന് സ്വന്തമാണെന്നതിൽ തർക്കമില്ല. ഈ കൊറോണക്കാലം അതൊരിക്കൽ കൂടി തെളിയിക്കുകയാണെന്നതിലും തർക്കമില്ല.
ഓരോ മലയാളിക്കും ഇപ്പോൾ ഇരട്ട ആശ്വാസവും ഇരട്ട അഭിമാനവുമാണ് - ലോകത്ത് ഇന്ത്യയും, ഇന്ത്യയിൽ കേരളവും ഈ കൊറോണ പ്രതിരോധത്തിൽ ഇത് വരെ മികച്ച് നിൽക്കുന്നതിൽ.
അത്കൊണ്ട് തന്നെ ഇന്ത്യയിലെ കോവിഡ് പോരാട്ടത്തിൽ കേരളത്തിന്റെ ഈ നേട്ടം ഒരു അന്തർദേശീയ മാധ്യമത്തിൽ - വാഷിംഗ്ടൺ പോസ്റ്റ്- വർത്തയാവുന്നത് തികച്ചും സ്വാഭാവികമായി മാത്രം തോന്നേണ്ട, കേരളീയൻ എന്ന നിലയിലും ഇന്ത്യക്കാരൻ എന്ന നിലയിലും അഭിമാനം തോന്നേണ്ട കാര്യമാണ്.
പക്ഷെ വാഷിംഗ്ടൺ പോസ്റ്റിന്റെ ഹെഡിങ്ങും ലേഖനത്തിലെ ഒരു വരിയുമാണ് ആ ലേഖനത്തെ മറ്റൊരു ലെൻസിലൂടെ കാണാൻ നിർബന്ധിതമാക്കിയത്.
'30 വർഷങ്ങളായി കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്നത് കൊണ്ട്’ ഉണ്ടായ 'ഹെൽത് കെയർ' സെക്ടറിലെ നേട്ടങ്ങൾ എന്ന് തുടങ്ങുന്ന വരിയായിരുന്നു അത് ( "In more than 30 years of Communist rule... എന്ന് തുടങ്ങുന്നത്"). അപ്പോഴാണ് അതൊരു കമ്മ്യൂണിസ്റ്റ് പ്രൊപ്പഗാണ്ട ലേഖനമാണെന്ന ഓര്മപ്പെടുത്തലുണ്ടാവുന്നത്.
അടുത്തത് ഹെഡിങ് ആണ്:
“India Kerala Coronavirus: How the Communist state flattened its coronavirus curve” - എങ്ങനെയാണ് ഇന്ത്യയിലെ 'കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ്' കൊറോണ കർവിനെ ഫ്ലാറ്റൻ ചെയ്‌തത്" ഇതാണ് ഹെഡിങ്. അല്ല, ഇതായിരുന്നു ഹെഡിങ്.
പിന്നീട് ആ ഹെഡിങ് എഡിറ്റ് ചെയ്ത് 'കമ്മ്യൂണിസ്റ്റ്' എന്ന വാക്ക് മാറ്റിയത് കാണാം - ഇപ്പോൾ നോക്കിയാൽ 'ഇന്ത്യൻ സ്റ്റേറ്റ് കേരള ....' എന്ന് മാത്രമേ കാണൂ. പക്ഷെ ലേഖനത്തിന്റെ ഇന്റെർനെറ്റിലെ ഡിജിറ്റൽ ഫുട്പ്രിന്റിൽ ഇപ്പോഴും ആ 'കമ്മ്യൂണിസ്റ്റ്' വാക്ക് അതായത് ആദ്യത്തെ ഹെഡിങ് ഇപ്പോഴും കാണാം. ടെക്‌നോളജി എന്നും കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രുവാണല്ലോ.
'വാഷിംഗ്ടൺ പോസ്റ്റിലെ അന്തം കമ്മി'കുറുക്കൻ അറിയാതെ കൂവിപ്പോയതായിരുന്നു ആ ഹെഡിങ്ങിൽ കയറിവന്ന 'കമ്മ്യൂണിസ്റ്റ്' എന്ന വാക്ക്.

സ്വാഭാവികമായും സംശയം തോന്നാം സാമ്രാജ്യത്വ-കുത്തക-ബൂർഷ്വാ-മുതലാളിത്ത രാജ്യമായ അമേരിക്കയിലെ ഒരു മാധ്യമം, ലോകത്തിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന, ഗ്ലോബിൽ കടുകുമണിയുടെ അത്രയും പോന്ന ഒരു നാട്ടിലെ കമ്യൂണിസ്റ്റ്കൾക്ക് വേണ്ടി പ്രൊപ്പഗാണ്ട ചെയ്യുകയോ എന്ന്.
ഒന്ന്,
ഇപ്പോഴും തർക്കവിഷയമാണെങ്കിലും ലോകത്തിൽ ആദ്യമായി ജനാധിപത്യത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ നാടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന നാടാണ് ആ ചെറിയ കേരളം. അന്ന് - സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വലിയൊരു ശതമാനം ജനസംഖ്യയും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്ന കാലത്ത് - അതൊരു ചെറിയ സംഭവമായിരുന്നു. പക്ഷെ ഇന്ന് ലോകത്ത് കമ്മ്യൂണിസം തുടച്ച് നീക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് അതെ കൊച്ച് കേരളത്തിൽ മാത്രമാണ് ഇപ്പോൾ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ നിലവിലുള്ളൂ എന്നത് ആഗോള കമ്മ്യൂണിസത്തിന്റെ ഭൂതകാലകുളിർ പേറി നടക്കുന്നവർക്ക് ചെറിയ കാര്യമല്ല.
അതാണ് അത്തരത്തിൽ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഭൂതകാലകുളിർ കൊണ്ട് നടക്കുന്ന വാഷിങ്ടൺപോസ്റ്റ് പോലുള്ള ഒരു ആഗോള ഭീമൻ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണ മേന്മ എന്ന പ്രൊപ്പഗാണ്ട എഴുതുന്നത് പിന്നിൽ.
കേരളം എന്ന ഇന്ത്യയിലെ ഒരു സ്റ്റേറ്റിന്റെ നേട്ടമായാണ് ഇതെഴുതിയിരുന്നതെങ്കിൽ ആർക്കും ഇതിൽ ആക്ഷേപം ഒന്നും പറയാനുണ്ടാവുമായിരുന്നില്ല. അത് കേരളത്തിന്റെ ഒപ്പം തന്നെ ഇന്ത്യക്കും അഭിമാനകരമായിരുന്നേനെ. പക്ഷെ അതിനെ '30 കൊല്ലം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതിന്റെ നേട്ടം' എന്നെഴുതുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ഭൂതകാലകുളിർ ഇല്ലാത്ത മറ്റുള്ളവർക്ക് എതിരഭിപ്രായം രേഖപ്പെടുത്തേണ്ടി വരുന്നത്.
പല വികസന സൂചകങ്ങളിലും കാലം കുറെ ആയി നമ്മുടെ കൊച്ച് കേരളം പലപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോടല്ല മത്സരിച്ചിരുന്നത്. ഹെൽത്ത് കെയർ അടക്കമുള്ളവയിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരമാണ് കേരളത്തിനുള്ളതെന്ന് ഏറ്റവും കുറഞ്ഞത് 90കൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. Life expectancy, maternal mortality rate, infant mortality, birth rate എന്നി indices ഏതാനും ഉദാഹരണങ്ങൾ മാത്രം.
ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും പോലുള്ള മഹാരഥന്മാർ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ നവോത്ഥാനം മുഴുവൻ, ശബരിമല പ്രക്ഷോഭകാലത്ത് പിണറായി വിജയന് ചാർത്തിക്കൊടുക്കാൻ കേരളത്തിലെ 'ലെഫ്റ്റ്-ലിബറൽ എക്കോസിസ്റ്റം' നടത്തിയ, അപഹാസ്യമായി മാറിയ വൃഥാ ശ്രമത്തിന് തുല്യമാണ് ഇപ്പോൾ കേരളത്തിലെ മെഡിക്കൽ മേഖലയുടെ മേന്മയുടെ ക്രെഡിറ്റ് മുഴുവൻ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ശൈലജ 'ടീച്ചറമ്മ'ക്കും, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും, പിന്നെ '30 കൊല്ലത്തിലേറെയായുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനും' കൊടുക്കാനുള്ള 'ഇന്റർനാഷണൽ ദേശാഭിമാനി'യായ വാഷിങ്ടൺ പോസ്റ്റിന്റെ പാഴ്ശ്രമം.
'30 കൊല്ലത്തെ ഭരണം' എന്ന് എഴുതിയിരിക്കുന്നതിലെ കൗശലം '30 കൊല്ലം തുടർച്ചയായി കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതിന്റെ ഗുണം' എന്ന് വായനക്കാർ വിചാരിച്ച് കൊള്ളും എന്നതാണ്.
സത്യത്തിൽ 'തുടർച്ചയായി' കമ്മ്യൂണിസ്റ്റുകൾക്ക് ഭരിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ മഹാഭാഗ്യം, അതാണ് കേരളത്തെ ഇന്ന് പല കാര്യങ്ങളിലും ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നാക്കുന്നതിന് പിന്നിൽ.
വാഷിങ്ടൺ പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതാണ് മേന്മക്ക് കാരണമെങ്കിൽ വെറും 5 കൊല്ലം വീതം മാത്രം അവർക്ക് ഭരിക്കാൻ കിട്ടിയ കേരളമല്ല, മറിച്ച് അവർ 30 കൊല്ലത്തോളം തുടർച്ചായി ഭരിച്ച ബംഗാൾ ആയിരുന്നിരിക്കണം ഇന്ന് കേരളത്തിന്റെ സ്ഥാനത്ത് നിൽക്കേണ്ടിയിരുന്നത്. എന്നാൽ കമ്മ്യൂണിസ്റ്റുകളുടെ 30 കൊല്ലത്തെ തുടർച്ചയായ ഭരണം കൊണ്ട് ബംഗാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും പുറകിൽ നിൽക്കുന്ന ദരിദ്ര സംസ്ഥാങ്ങളിലൊന്നായി മാറുകയാണുണ്ടായത്. ബംഗാളികളെ മുഴുവൻ ദരിദ്രരാക്കി മാറ്റി, ഇന്ന് കേരളത്തിലടക്കം ഇന്ത്യയിൽ മുഴുവൻ കൂലിപ്പണിക്കാരായി 'ബംഗാളികളെ' ലഭ്യമാക്കി എന്നതാണ് 30 കൊല്ലത്തെ മഹത്തായ കമ്മ്യൂണിസ്റ്റ് ഭരണ നേട്ടം.
രണ്ട്,
വാഷിംഗ്ടൺ പോസ്റ്റിനെ 'ഇന്റർനാഷണൽ ദേശാഭിമാനി' എന്ന് ഈയൊരു ലേഖനം വന്നതിന്റെ പേരിൽ വെറുതെയങ്ങ് വിളിക്കുന്നതല്ല.
അമേരിക്കയിൽ കാലങ്ങളായി തന്നെ ഇടത് പക്ഷപാതത്തി ന്റെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലൊന്നാണ് വാഷിംഗ്ടൺ പോസ്റ്റ്.
70'കൾ മുതൽ തന്നെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് അജണ്ടകൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നതിന് വിമർശന വിധേയമായ പത്രമാണ് വാഷിംഗ്ടൺ പോസ്റ്റ്. ‘പ്രവ്ദ ഓൺ ദി പോട്ടോമാക്ക്’ - Pravda on the Potomac - എന്നാണ് അന്ന് വാഷിങ്ടൺപോസ്റ്റ് അമേരിക്കയിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത് തന്നെ.

'പ്രവ്ദ' എന്നത് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിരുന്നു - അതായത് സോവിയറ്റ് യൂണിയനിലെ ദേശാഭിമാനി.
'പോട്ടോമാക്ക്' എന്നത് അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു നദിയുടെ പേരാണ്.
അതായത് ഈ വാഷിംഗ്ടൺ പോസ്റ്റിനെ അമേരിക്കക്കാർ അവരുടെ ശൈലിയിൽ 'അമേരിക്കൻ ദേശാഭിമാനി' എന്ന് വിളിച്ചിരുന്നതാണ് 'പ്രവ്ദ ഓൺ ദി പോട്ടോമാക്ക്' എന്ന പ്രയോഗം. അപ്പോൾ ഇന്ന് നമ്മൾ വാഷിംഗ്‌ടൺപോസ്റ്റിനെ 'ഇന്റർനാഷണൽ ദേശാഭിമാനി' എന്ന് വിളിക്കുന്നത് വെറുതെയല്ല, ചരിത്രത്തിന്റെ പിന്ബലത്തിലാണെന്ന് ചുരുക്കം.
ഇതേ കാരണം കൊണ്ട് - വാർത്തകളിലെ വ്യാജ -fake - ഇടത് പ്രൊപ്പഗാണ്ടയുള്ളത് കൊണ്ട് - തന്നെയാണ് കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിങ്ങ്ടൺ പോസ്റ്റിനെയും, ന്യൂയോർക്ക് ടൈംസിനെയും വൈറ്റ്ഹൌസിൽ നിന്ന് പുറത്താക്കിയത്. "They are enemy of the people, they are fake" എന്നാണ് ട്രംപ് അതിന് കാരണം പറഞ്ഞത്.
മദ്യത്തിനും ലോട്ടറിക്കും വില കൂട്ടാനും, കേന്ദ്രം ഒന്നുംതന്നില്ല എന്ന് കരയാനും മാത്രം വിദഗ്ദനായ, ഈ കൊച്ച് കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ കുറിച്ച് രണ്ട് വര്ഷം മുൻപ് രണ്ട് ഫുൾ പേജ് വർണശബളമായ 'സ്പെഷ്യൽ സ്റ്റോറി' ഇതേ വാഷിങ്ടൺ പോസ്റ്റിൽ അടിച്ച് വന്നതും വെറുതെയായിരുന്നില്ല.

അത് കൊണ്ട് കേരളം ആരോഗ്യമേഖലയിൽ ഇന്ത്യയിൽ നമ്പർ വൺ ആണെന്നും, അത്കൊണ്ട് കൂടിയാണ് കേരളത്തിൽ കൊറോണ പ്രതിരോധം മറ്റുസംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നതെന്നും ഞങ്ങൾ കേരളീയർ എല്ലാവർക്കും ബോധ്യമുള്ളതാണ്, അതിൽ ഞങ്ങൾ എല്ലാ മലയാളികൾക്കും അഭിമാനവുണ്ട്, എന്ന് കരുതി അതിന്റെ ഇടയിലൂടെ കമ്മ്യൂണിസത്തെ അങ്ങ് വെളുപ്പിച്ചെടുക്കാനുള്ള നമ്പർ 'ഇന്റർനാഷണൽ ദേശാഭിമാനി - വാഷിംഗ്ടൺ പോസ്റ്റ്' കയ്യിൽ വച്ചാൽ മതി എന്നാണ് ഒരു proud Malayali എന്നനിലയിൽ പറയാനുള്ളത്.

നല്ല നിരീക്ഷണം
ReplyDelete