Sunday, October 14, 2018

ശബരിമല: കമ്മ്യൂണിസ്റ്റ്മതവും ഹിന്ദുമതവും നേർക്ക് നേർ വരുമ്പോൾ

വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്.

ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct രാവിലെ തന്നെ പത്തനംതിട്ട പോലീസ് ക്യാമ്പിൽ നിന്ന് യുവതികളായ വനിതാ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്കായി സന്നിധാനത്ത് എത്തിക്കുമെന്ന് അറിയുന്നു.


കയ്യേറ്റഭൂമിയിൽ കാട്ട്കള്ളന്മാർ പോലീസിനെ അകറ്റാനായി അനധികൃതമായി സ്ഥാപിച്ച കോൺക്രീറ്റ് കുരിശുകളെ നിയമം പിഴുതെറിഞ്ഞ സന്ദർഭത്തിൽ വിശ്വാസികളുടെ വികാരത്തെ പറ്റി വല്ലാത്ത വേദനയോടെ വാചാലനായി, കളക്ടറെ തന്നെ സ്ഥലം മാറ്റി കളഞ്ഞത് ഇതേ പിണറായി വിജയൻ തന്നെയാണ്.

ഇതിൽ നിന്ന് മനസിലാക്കാവുന്നത് കോടതികളെ ശുംഭന്മാർ എന്ന് വിളിച്ചവർക്ക് കോടതിവിധികളോട് പെട്ടെന്ന് വന്ന ബഹുമാനമല്ല ഈ തിടുക്കത്തിന് പിന്നിലെ ചേതോ വികാരം എന്ന് തന്നെയാണ്. മുത്തലാക്ക് വിധിയെ ഇവർ അനുകൂലിക്കാത്തതിൽ നിന്ന് സ്ത്രീകൾക്ക് തുല്യത വാങ്ങിക്കൊടുക്കാനുള്ള അമിതാവേശവുമല്ല എന്നും മനസിലാക്കാം.
പിന്നെ എന്തായിരിക്കും വിശ്വാസികളോട് യുദ്ധം പ്രഖ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശബരിമല നിലപാടിന് പിന്നിൽ.

വിനാശകാലേ വിപരീത ബുദ്ധി എന്നതിൽ കവിഞ്ഞ് അതിന് ചരിത്രപരമായ വേരുകളും ഉണ്ട്. വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുള്ളതിന് ലോക ചരിത്രത്തിൽ ഉദാഹരണങ്ങൾ നിരവധിയാണ്. കീഴടക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം ചവിട്ടിത്തേക്കാൻ വേണ്ടിയാണ് പരാജയപ്പെട്ടവരുടെ സ്ത്രീകളെ അക്രമണകാരികൾ ബലാത്സംഗത്തിന് ഇരയാക്കുത്. ഇന്നലെ 5th Oct പ്രഖ്യാപിക്കപ്പെട്ട സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച രണ്ട് പേർക്കും അത് ലഭിച്ചത് യുദ്ധമുഖങ്ങളിൽ ബലാത്സംഗത്തിന് ഇരയാവുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടി അവർ നടത്തിയ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്.

അത്പോലെ തന്നെയുള്ള അലിഖിതമായ മറ്റൊരു യുദ്ധമുറയാണ് കീഴടക്കപ്പെട്ട ജനതയുടെ മേൽ മാനസികമായ മേൽക്കൈ നേടുന്നതിനായി അവരുടെ വിശ്വാസത്തിന്റെ ചിന്ഹങ്ങളെ കളങ്കപ്പെടുത്തുന്നതും തച്ച് തകർക്കുന്നതും.
കീഴടക്കപ്പെട്ടവന്റെ വിശ്വാസത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ബിംബങ്ങളാണ് അങ്ങനെ അക്രമിക്കപ്പെടുക. അത് ചിലപ്പോൾ അങ്ങനെയൊന്നിനെ പൊളിച്ച് കളഞ്ഞിട്ടാവാം (destroying), അല്ലെങ്കിൽ കളങ്കപ്പെടുത്തിയിട്ടാവാം (desecrating), അല്ലെങ്കിൽ സ്വന്തമാക്കിക്കൊണ്ടാവാം.

റോമൻസ്, ബാബിലോണിയൻസ് എന്നൊക്കെ പറഞ്ഞ് മാറിമാറി വന്ന അക്രമണകാരികൾ ജൂതന്മാരുടെ പുരാതന ജെറുസലേമിനെ അക്രമിച്ചപ്പോഴെല്ലാം അവർ തച്ച് തകർത്തത് ജൂതന്മാരുടെ ഏറ്റവും വിശുദ്ധ ക്ഷേത്രമായ 'സോളമന്റെ ടെംപിൾ' എന്നറിയപ്പെടുന്ന ആരാധനാലയത്തിനെയായിരുന്നു. ഓരോ പ്രാവശ്യവും അത് പുനർനിർമിക്കപ്പെട്ടു - വീണ്ടും ആക്രമിക്കപ്പെട്ടു. സമാനമാണ് ഭാരതത്തിലെ സോമനാഥ ക്ഷേത്രം. അനേകം തവണ വിദേശ ഇസ്ലാമിക അധിനിവേശ ശക്തികൾ തച്ച് തകർത്തു വീണ്ടും വീണ്ടും ഭാരതം പുനർനിർമിച്ചു.

ഇസ്ലാമിക അധിനിവേശ ശക്തികളെ തുരത്തിയോടിച്ച സ്പെയിനിൽ നടന്ന റെകോൺക്വിസ്റ്റ (Reconquista) എന്ന പ്രക്രിയയിലും സംഭവിച്ചത് അധിനിവേശകാലത്ത് മുസ്ലിം പള്ളികളാക്കിമാറ്റപ്പെട്ട ക്രിസ്തീയ ദേവാലയങ്ങളെയെല്ലാം സ്പെയിൻകാർ തിരിച്ച് പിടിച്ച് ചർച്ചുകൾ ആക്കി മാറ്റിയതായിരുന്നു.

കേരളത്തിലെ ടിപ്പുവിന്റെ പടയോട്ടവും അതിൽ അനവധി നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതും സൂചിപ്പിക്കുന്നതും ഈ അധിനിവേശവും അതിലെ അവിഭാജ്യ ഘടകമായ തോറ്റവന്റെ വിശ്വാസം ധ്വംസിക്കപ്പെടുന്നതും നമുക്കും അപരിചിതമല്ല എന്നാണ്.

ക്ഷേത്രമുറ്റത്ത് വച്ച് പശുവിനെ കൊന്ന് അതിന്റെ മാംസം വിഗ്രഹത്തിലേക്ക് വലിച്ചെറിയുന്നതും, പൂജാരികളെകൊണ്ട് അതെ പശുമാംസം തീറ്റിക്കുന്നതും കളങ്കപ്പെടുത്തിൽപെട്ടതാണ്. തോൽപിക്കപ്പെട്ടവൻ അവന്റെ വിശ്വാസം നിലനിർത്താനായി അധിനിവേശക്കാരന് കപ്പം നൽകേണ്ടി വരുന്നതും ഇതിൽപെട്ടതാണ്. ഇസ്ലാമിക അധിനിവേശക്കാലത്തെ അവിശ്വാസികൾ നൽകേണ്ടിയിരുന്ന 'ജസിയ' എന്ന ടാക്സ് അത്തരത്തിൽ ഒന്നായിരുന്നു. എല്ലാം തോൽപ്പിക്കപ്പെട്ടവന്റെ മേൽ മാനസികമായി മേൽക്കോയ്മ നേടാനുള്ള യുദ്ധതന്ത്രങ്ങൾ.

ഇതെല്ലം ജനാധിപത്യം വരുന്നതിന് മുൻപത്തെ മസിൽ പവറിന്റെ കാലത്തെ ചരിത്രങ്ങൾ ആണ്. ജനാധിപത്യത്തിന്റെ കാലത്ത് ഇതുപോലെ നേരിട്ട് കീഴടക്കാനും തകർക്കാനും കളങ്കപ്പെടുത്തുവാനും ഒന്നും കഴിയില്ല. അപ്പോഴാണ് സ്വന്തമാക്കി നശിപ്പിക്കുക എന്ന നയം എടുക്കുന്നത്.

ഇതാണ് ശബരിമലയുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത്. അധികാരം കിട്ടിയതിന് ശേഷം ദേവന്റെ കാര്യങ്ങൾ നോക്കിനടത്താനുള്ള ദേവസ്വം ബോർഡ് കയ്യടക്കിക്കഴിഞ്ഞപ്പോൾ അവർ, ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞത് ശബരിമലയിലും മറ്റും ദേവഹിതം നോക്കാൻ സൗകര്യമില്ല എന്നാണ്. അവരുടെ ഇന്നത്തെ ആൾദൈവമായ പിണറായിയുടെ ഹിതം ആയിരിക്കും നടപ്പാക്കുക എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന ചിത്രം വിളിച്ചോതുന്നു.

കമ്മ്യൂണിസം ഒരു രാഷ്ട്രീയ പാർട്ടിയല്ലേ അതിനെ മേൽപറഞ്ഞ അധിനിവേശ ശക്തികളുമായിമായി താരതമ്യം ചെയ്യാമോ എന്ന് ചോദിച്ചാൽ അത് വളരെ കൃത്യമാണ് എന്ന് തന്നെയാണ് ഉത്തരം.

മറ്റേതൊരു ഏകദൈവ - സെമിറ്റിക് മതത്തെയും പോലെ എതിർ വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്ത് ഏത് വിധേനയും സ്വന്തം അധീശത്വം ലോകം മുഴുവൻ വരണം, വരുത്തണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന, ഒരു സെമിറ്റിക് മതത്തിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ പ്രത്യയ ശാസ്ത്രമാണ് കമ്മൂണിസം. അതുകൊണ്ടാണ് മറ്റൊരു രാഷ്ട്രീയപാർട്ടിക്കും ഇല്ലാത്ത വിധം കമ്മൂണിസ്റ്റ് പാർട്ടി മാത്രം മറ്റ് പാർട്ടികളെ വയലൻസിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, കമൂണിസം ശക്തമായ നാടുകളിൽ മാത്രം രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്നത്. കാറൽ മാക്സ് എന്ന ജര്മന്കാരന്റെ വചനങ്ങളിൽ കെട്ടിപ്പടുത്ത്, യൂറോപ്പിൽ ഉദയം ചെയ്ത, തങ്ങളുടേത് മാത്രം സത്യത്തിന്റെ വഴി, തങ്ങളിൽ വിശ്വസിക്കാത്തവരെല്ലാം അവിശ്വാസികൾ, പാപികൾ, കാഫിറുകൾ, അവരെ ഇല്ലായ്മ ചെയ്യുന്നത് പാർട്ടി പ്രവർത്തനം, ജിഹാദും കുരിശ് യുദ്ധവും പോലെ, എന്നെല്ലാം കരുതുന്ന ഒരു പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസം. ഇസ്ലാം, കൃസ്ത്യാനിറ്റി എന്നെല്ലാം പോലെ ഒരു വൈദേശിക അധിനിവേശ മതം തന്നെയെന്ന് കമ്മൂണിസവുമെന്ന് പറയാൻ കാരണമിതാണ്.

കമ്മൂണിസ്റ്റ്കാരെ സംബന്ധിച്ച് ഇന്ത്യയിൽ തങ്ങളുടെ അപ്രമാദിത്യം നിലനിൽക്കുന്ന ഒരേയൊരു സ്ഥലം കേരളമാണ്. അവർക്ക് കീഴ്പ്പെട്ടിരിക്കുകയാണ് കേരളം. ആ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ വിശ്വാസം ആണ് ഹിന്ദുത്വം. അതുകൊണ്ടാണ് അതിനെ തകർക്കാൻ അവർ ആവും വിധം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കീഴടക്കപ്പെട്ടവന്റെ വിശ്വാസത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ബിംബങ്ങളാണ് അങ്ങനെ അക്രമിക്കപ്പെടുക. അത് ചിലപ്പോൾ അങ്ങനെയൊന്നിനെ പൊളിച്ച് കളഞ്ഞിട്ടാവാം അല്ലെങ്കിൽ കളങ്കപ്പെടുത്തിയിട്ടാവാം അല്ലെങ്കിൽ സ്വന്തമാക്കിക്കൊണ്ടാവാം എന്ന് പറഞ്ഞല്ലോ. ഇവിടെ കമ്മ്യൂണിസ്റ്റുകാരാൽ കീഴടക്കപ്പെട്ട ഹിന്ദുജനതയുടെ ഏറ്റവും തലയെടുപ്പുള്ള ബിംബമാണ് ശബരിമല.

കമ്മ്യൂണിസ്റ്റുകാർക്ക് കേരളത്തിലെ ഹിന്ദുവിനോട് മാത്രം പ്രത്യേകിച്ചുള്ള എതിർപ്പല്ല ഇത്. ഏക്സ്പാൻഷനിസ്റ്റ് (expansionist) ആയ ഒരു മതത്തിന്റെ സ്വഭാവം ഉള്ള അവർക്ക് മറ്റ് എല്ലാ മതങ്ങളും ശത്രുക്കൾ തന്നെയാണ്. പക്ഷെ ഒരു സമയം ഒരു ശത്രുവിനെ നേരിടുക എന്ന വളരെ യാഥാർഥ്യബോധത്തോടെ അവർ ആദ്യം കേരളത്തിലെ ഹിന്ദുവിനെ ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്നേയുള്ളൂ. നാളെ ഹിന്ദു പൂർണമായി കീഴടങ്ങിക്കഴിഞ്ഞാൽ അടുത്തതായി ടാർഗറ്റ് ചെയ്യുക ക്രിസ്ത്യനിറ്റിയെയോ ഇസ്ലാമിനെയോ ആയിരിക്കും.

കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം നടമാടുന്ന ചൈനയിൽ അവരുടെ ഇരകൾ ഇസ്ലാമും ക്രിസ്ത്യനിയുമാണെന്ന് വാർത്തകളിൽ നിന്ന് നമ്മൾ കാണുന്നുണ്ട്. ഇസ്ളാം, ക്രിസ്ത്യനിറ്റി, കമ്മൂണിസം എന്നീ 'മൂന്ന് മതങ്ങൾ' തമ്മിലുള്ള അധീശത്വത്തിനു വേണ്ടിയുള്ള ആഗോള മത്സരത്തിലെ ഒരു കാഴ്ചയാണ് ചൈനയിൽ കാണുന്നത്. മൂന്ന് കൂട്ടരിൽ ആർക്കാണോ മേൽക്കൈ അവർ മറ്റ് രണ്ട് കൂട്ടരെയും ചവിട്ടിത്തേക്കുന്നത് കാണാം. ലോകത്ത് ബാക്കിയെല്ലായിടത്തും കമ്യൂണിസം തോറ്റു.

ഇത് മനസിലാക്കിയാൽ കേരളമെന്ന ഇട്ടാവട്ടത്തിലെ ഹിന്ദു എന്ന ശത്രു അവരുടെ ലക്ഷ്യമല്ല മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു തടസം മാത്രമാണെന്ന് കാണാം

ഓർക്കുന്നില്ലേ, ഒരു ക്ഷേത്രം പൊളിച്ച് കളഞ്ഞാൽ അത്രയും അന്ധവിശ്വാസം ഇല്ലാതായി, ക്ഷേത്രത്തിൽ വിളിക്കിലൊഴിക്കുന്ന എണ്ണകൊണ്ട് പപ്പടം കാച്ചണം, ക്ഷേത്രം പൊളിച്ച് കപ്പ നടണം എന്നൊക്കെയുള്ള പുരോഗമനത്തിൽ പൊതിഞ്ഞ എൺപതുകളിലെ കമ്മൂണിസ്റ്റ് മഹത് വാക്യങ്ങൾ. ഓർക്കുന്നില്ലേ അന്ന് രാമായണമാസാചരണത്തിലൂടെയും ബാലഗോകുലത്തിലൂടെയും അതിനെ ഇവിടുത്തെ ഹിന്ദു ജനത ചെറുത്ത് തോല്പിച്ചത്.

അതിന് ശേഷമാണ് ഹിന്ദുമതത്തെ പുറത്ത് നിന്ന് ആക്രമിച്ച് തോൽപ്പിക്കാനാവില്ല എന്ന് ബോധ്യപ്പെട്ട അവർ അകത്ത് നിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് നിരീശ്വരവാദികൾ ആയിട്ടും അവർ ക്ഷേത്രക്കമ്മിറ്റികളിൽ കയറിക്കൂടിയത്, ക്ഷേത്രോത്സവങ്ങൾ നടത്താൻ മുന്നിൽ നിൽക്കുന്നതായി ഭാവിക്കുന്നത്. അതിൽ അവർ 'ഇപ്പോൾ' ഒരു പരിധി വരെ വിജയിച്ചു നിൽക്കുന്നു എന്നാണ് ശബരിമലയുമായുള്ള സംഭവവികാസങ്ങൾ കാണിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തിലെ ട്രോജൻ കുതിരയുമായാണ് ഇതിന് താരതമ്യം. ഗ്രീക്കാരുടെ പത്ത് വർഷം നീണ്ട ഉപരോധത്തിന് മുന്നിൽ പിടിച്ചു നിന്ന ട്രോയ് എന്ന സ്വതന്ത്ര സിറ്റി സ്റ്റേറ്റ് നെ അവർ തോൽപിച്ചത് ഇവിടെ സ്മരണീയമാണ്.

ആ കഥ ഇങ്ങനെയാണ്. പത്ത് വർഷത്തോളം ഗ്രീക്ക് ആക്രമണങ്ങളെ ട്രോയ് എന്ന സ്വന്തന്ത്ര നഗര രാഷ്ട്രം വിജയകരമായി ചെറുത്ത് തോല്പിച്ചു. ഒരിക്കൽ പോലും നഗരകവാടം കടക്കാൻ ഗ്രീക്ക് പട്ടാളത്തിനായില്ല. ഒരു ദിവസം ഗ്രീക്ക് സൈന്യം പിൻവാങ്ങുന്നതായി നടിച്ച് കടൽ കടന്നു. പോകുന്നതിന് മുൻപ് ട്രോയ് കോട്ടക്ക് പുറത്ത് അവർ ഒരു കൂറ്റൻ മരക്കുതിരയെ ഉണ്ടാക്കി വച്ചു. കുതിര ട്രോയ് ടെ ഔദ്യോഗിക ചിഹ്നമായിരുന്നു. ആ മരക്കുതിരക്കുള്ളിൽ ഗ്രീക്കുകാരുടെ ഏറ്റവും മികച്ച പോരാളികളെ സർവായുധ സജ്ജരാക്കി ഒളിപ്പിച്ച് വച്ചിരുന്നു.


ട്രോയ് സൈന്യം നോക്കുമ്പോൾ ഗ്രീക്ക് പട്ടാളത്തിന്റെ പൊടിപോലുമില്ല. അവർ കോട്ടവാതിൽ തുറന്ന് ആ മരക്കുതിരയെ കെട്ടിവലിച്ച് നഗരമധ്യത്തിൽ കൊണ്ടുവന്ന് വിജയം ആഘോഷിച്ചു. പക്ഷെ അന്ന് രാത്രി ആഘോഷമെല്ലാം കഴിഞ്ഞ് കുടിച്ച് ഉന്മത്തരായി ട്രോയ് ജനം മുഴുവൻ ഉറങ്ങിയ സമയത്ത് കുതിരക്കുള്ളിലെ ഗ്രീക്ക് പട്ടാളം പുറത്തിറങ്ങി കോട്ടവാതിൽ അകത്ത് നിന്ന് തുറന്നു. രാത്രിയുടെ മറപറ്റി തിരിച്ചെത്തിയ ഗ്രീക്ക് സൈന്യം അങ്ങനെ അകത്ത് കടന്ന് വളരെ എളുപ്പത്തിൽ ട്രോയ് യെ കീഴടക്കി.

ഇതിൽ ട്രോയ് എന്ന് പറയുന്നത് പതിറ്റാണ്ടുകളായി കമ്മൂണിസ്റ്റുകളുടെ അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന കേരളത്തിലെ ഹിന്ദു ജനതയാണ്. അവരെ പുറത്ത് നിന്ന് ആക്രമിച്ച് തോൽപ്പിക്കാനാവാത്തത്കൊണ്ട് ചതിയിലൂടെ അകത്ത് കടന്ന് ഉള്ളിൽ നിന്ന് തോൽപിക്കാൻ ശ്രമിക്കുന്ന ചതിയന്മാരായ ഗ്രീക്കുകാർ ആണ് കമ്മൂണിസ്റ്കാർ. പുരോഗമനവും സ്വയം നവീകരിക്കാനുള്ള ഹിന്ദുവിന്റെ കഴിവുമാണ് ട്രോയ് ടെ ചിഹ്നമായിരുന്ന കുതിര. ആ പുരോഗമനം എന്ന ട്രോജൻ കുതിരയുടെ ഉള്ളിൽ കയറിയാണ് കമ്മൂണിസ്റ്കാർ ഹിന്ദുവിന്റെ കോട്ടക്കകത്ത് ഇപ്പോൾ കയറിയിരിക്കുന്നത്. അവർക്കതിനെ തകർക്കാൻ കഴിയുമോ എന്ന് മാത്രമാണ് ഇനി കാണാനുള്ളത്. എൺപതുകളിൽ കണ്ടത് പോലെ ഒരു തിരിച്ചുവരവ് ഹിന്ദുവിന് സാധ്യമാവുമോ എന്നാണ് ഇനി കാണാനുള്ളത്.

സുപ്രീം കോടതിയാണ് പിണറായി അല്ല എന്നൊക്കെ കമ്മ്യൂണിസ്റ്റ്കാർക്ക് കുതർക്കം ഉന്നയിക്കാമെങ്കിലും ഇക്കാര്യത്തിൽ മുൻസർക്കാരിന്റെ നിലപാട് തിരുത്തിയതും, വിധിക്ക് ശേഷമുള്ള പിണറായിയുടെ ധാർഷ്ട്യവും, തിടുക്കവും അതിനെയെല്ലാം അപ്രസക്തമാക്കുന്നു.

നേരത്തെ സൂചിപ്പിച്ച ജൂതന്മാരുടെ സോളമന്റെ ക്ഷേത്രം പോലെ, ഭാരതത്തിലെ സോമനാഥ് ക്ഷേത്രം പോലെ, സ്പെയിനിലെ അനേകം ക്രിസ്തീയ ദേവാലയങ്ങൾ പോലെ കേരളത്തിലെ ഹിന്ദുവിന്റെ അഭിമാനസ്തംഭമാണ് ശബരിമല ക്ഷേത്രം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ എല്ലാം മറന്ന്, ജാതിയും എന്തിന് മതത്തിന്റെ പോലും വ്യത്യാസമില്ലാതെ എല്ലാവരും സ്വാമി എന്ന ഭാവത്തിൽ തീർത്ഥാടനം നടത്തുന്ന സാമൂഹ്യമായ തുല്യതയുടെ മകുടോദാഹരണമായ, കേരളത്തിലെ ഹിന്ദുവിന്റെ സ്വകാര്യ അഹങ്കാരമാണ് ശബരിമല.

അതുകൊണ്ടാണ് ഹിന്ദുവിന്റെ മേൽ അധിനിവേശം നടത്തിയ കമ്മ്യൂണിസ്റ്റ് മതം ശബരിമലയെ തന്നെ ആക്രമിച്ച് ഹിന്ദുവിന്റെ മേലുള്ള അധീശത്വം ഉറക്കെ ഉദ്ഘോഷിക്കുന്നത്.
കോടതി വിധി വന്നതിന് ശേഷമുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വെല്ലുവിളിയുടെ സ്വരത്തിലുള്ള ദാർഷ്ട്യ പ്രകടനം സൂചിപ്പിക്കുന്നത് ഹിന്ദുവിന്റെ മേൽ കൈവരിച്ച ആ വിജയം അവർ വിളിച്ച് കൂവുന്നതാണ്.

എൺപതുകൾക്ക് ശേഷം കണ്ടത് പോലെ കമ്മൂണിസ്റ്റ് അധിനിവേശകരിൽ നിന്ന് വിജയം തിരിച്ച് പിടിച്ച ആ ഒരു തിരിച്ചുവരവ് ഹിന്ദുവിന് ഇത്തവണ സാധ്യമാവുമോ എന്നാണ് ഇനി കാണാനുള്ളത്. രാഷ്ട്രീയത്തിനതീതമായി ഹിന്ദു ഒരുമിച്ച് തെരുവിലിറിങ്ങയിരിക്കുന്നത് ഒരു ശുഭസൂചനയാണ്. തുടക്കത്തിൽ മാറി നിന്ന, കൂടെ നിൽക്കേണ്ട പലരും നിലപാട് മാറ്റാൻ നിര്ബന്ധിതമായതും ഒരു ശുഭസൂചനയാണ്.

Sunday, October 7, 2018

ശബരിമല: സുപ്രീം കോടതി വിധിയിലെ പ്രശ്‍നം എന്താണ്


ശബരിമല വിധിയിലെ പ്രശ്നം എന്താണെന്ന് പറയാം.

രണ്ട് വശങ്ങൾ ആണ് ഇതിലുള്ളത്.

ഒന്ന്, മതേതര സ്ഥാപനങ്ങളായ സർക്കാരോ, കോടതിയോ ഒരു മതവിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ശരികേട്.

രണ്ട്, ശബരിമലക്ക് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്കില്ലാത്ത എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാനപ്പെട്ട ഒരു ഘട്ടം വിജയിക്കുന്ന കാഴ്ചയി ഈ സുപ്രീം കോടതി വിധി.


ഇതിലേക്കെല്ലാം വിശദമായി കടക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു:

ഇതേ കോടതി മുത്തലാക്ക് നിരോധിച്ചപ്പോൾ ഇല്ലാത്ത പ്രശ്നം എന്താണിതിലുള്ളത്?,
പണ്ട് 'സതി' എന്ന ദുരാചാരം നിരോധിച്ചപ്പോഴും ഇത്പോലെ എതിർത്തിട്ടുണ്ടാവില്ലെ?
ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുന്നോട്ട് പോകാൻ കഴിയില്ല.

ശബരിമല വിഷയവുമായി നോക്കുമ്പോൾ തെറ്റായ താരതമ്യങ്ങൾ ആണ് ഇവ രണ്ടും. വിശ്വാസത്തിന്റെ പേരിൽ സ്ത്രീയെ 'കൊല്ലുന്ന' ഒരു ‘ക്രിമിനൽ കുറ്റ’മായിരുന്നു സതി. സ്ത്രീകളുടെ ജീവൻ തന്നെ ഇല്ലാതാക്കുന്ന അങ്ങനെ പൊതുസമൂഹത്തിന്റെ വിഷയമായ ഒരു സാമൂഹ്യ ദുരാചാരം - social evil - ആയിരുന്നു സതി. അതിൽ ഒരു സെക്കുലർ സർക്കാരിനും, രാജ്യത്തെ നീതിന്യായ കോടതിക്കും ഇടപെടാൻ ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ട്.

അതുപോലെ മുത്തലാക്കും വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ജീവിതം വഴിമുട്ടിക്കുന്ന ഒന്നായിരുന്നു. അതിലൂടെ വലിച്ചെറിയപ്പെടുന്ന സ്ത്രീജീവിതങ്ങൾ സാമൂഹികമായ പ്രശ്നം ആയിരുന്നു. അതുകൊണ്ട് തന്നെ കോടതിക്കും സർക്കാരിനും അതിൽ ആ സ്ത്രീകൾക്ക് വേണ്ടി നിൽക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.
സതിയും മുത്തലാക്കും രാജ്യം മുഴുവൻ വരുന്ന കാര്യങ്ങൾ ആയിരുന്നു.

ഇത് രണ്ടിനെയും രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്നിൽ മാത്രം ഉള്ള ഒരു ആരാധന സമ്പ്രദായവുമായി താരതമ്യം ചെയ്യുന്നത് എങ്ങിനെയാണ്?

ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ 'യുവതി നിയന്ത്രണം' എങ്ങിനെയാണ് സതി, മുതലാക്ക് പോലുള്ള social evils ആയി താരതമ്യം ചെയ്യുന്നത്?
ഇത് ഒരു ആരാധനാ രീതിയും മറ്റ് രണ്ടും ദുരാചാരങ്ങളും അല്ലെ.
രണ്ടിനെയും ഒരേ നുകത്തിൽ കെട്ടുന്നതെങ്ങിനെ?

മറ്റ് രണ്ട് കേസിലെയും പോലെ ശബരിമലയിലെ ആരാധനാ രീതി രാജ്യത്തെ സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനു -right to live- മേൽ വെല്ലുവിളിയാവുന്നുണ്ടോ?

അവരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ടോ?

ഇല്ല എന്നല്ലേ ഉത്തരം.

പിന്നെ എന്ത് താരതമ്യം ആണ് ശബരിമല വിഷയത്തിന് സതിയും മുത്തലാക്കുമായി ഉള്ളത്?

അങ്ങനെയല്ലാത്തിടത്തോളം സർക്കാർ പോലെ കോടതി പോലെ ഉള്ള സെക്കുലർ സ്ഥാപനങ്ങൾക്ക് അതിൽ ഇടപെടേണ്ട കാര്യം എന്താണുള്ളത്?

ആരാധനയും ദുരാചാരവും തമ്മിൽ കടലും കടലയും തമ്മിലുള്ള വ്യത്യാസമുണ്ട്.

ഇനി പ്രധാന വിഷയത്തിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതിലെ രണ്ടാമത്തെ വശം ആദ്യം പരിശോധിക്കാം:

ശബരിമലക്ക് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്കില്ലാത്ത എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാനപ്പെട്ട ഒരു ഘട്ടം വിജയിക്കുന്ന കാഴ്ചയി ഈ സുപ്രീം കോടതി വിധി.

രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പോലെ വെറും സാധാരണമായ മറ്റൊരു ക്ഷേത്രം മാത്രമാണ് ശബരിമല എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾക്ക് വായന ഇവിടെ നിർത്താം. ഇനി പറയാൻ പോകുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാവാൻ വഴിയില്ല.

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വ്രതമെടുത്ത് മണ്ഡലകാലത്ത് -മകരമാസത്തിൽ , ഡിസംബർ-ജനുവരി കാലം - ശബരിമലയിൽ പോയവർക്ക് അറിയാം ആ സമയത്തിന്റെ അനുഭൂതി. നാടെങ്ങും ദേശവിളക്കുകൾ ആയിരിക്കും ആ സമയത്ത്. ശരണം വിളികളാൽ മുഖരിതമായ സന്ധ്യകൾ ആയിരിക്കും ആ നാളുകളിൽ. വർഷത്തിലെ ആ രണ്ട് മാസക്കാലം നാട് മുഴുവൻ ഹൈന്ദവ ഭക്തിയുടെ അക്ഷ രാർത്ഥത്തിലുള്ള വേലിയേറ്റം തന്നെയാണ് ദൃശ്യമാവുക.

അത് കൊണ്ടാണ് ഒരിക്കൽ ആ അനുഭൂതി സ്വയം അറിഞ്ഞ ഒരു ഭക്തൻ ഇനി അടുത്ത വർഷം പോകുന്നില്ല എന്ന് തീരുമാനിച്ചാലും അടുത്ത മണ്ഡലകാലം വരുമ്പോൾ തീരുമാനം മാറ്റുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്പത് ഉണ്ടെന്ന് പറയപ്പെടുന്ന തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിനോ, പിന്നെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനോ ഇല്ലാത്തതും ശബരിമല അയ്യപ്പ ക്ഷേത്രതിനുള്ളതുമായ പ്രത്യേകതയാണ് അത്. അതാണ് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ ശബരിമലക്കുള്ള സവിശേഷ സ്ഥാനം. ഇതംഗീകരിക്കുന്നവർക്ക് തുടർന്നും വായിക്കാം.

അങ്ങനെ കേരളത്തിലെ, ഒരു പരിധി വരെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും, ഹിന്ദുത്വത്തിന്റെ നേടും തൂൺ ആണ് ശബരിമല എന്ന് കാണാം.

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മതം മാറ്റ ലോബിക്ക് ഏറ്റവും വലിയ തലവേദന ശബരിമല ആണെന്ന വാദത്തിന്റെ അടിസ്ഥാനവും അത് തന്നെയാണ്.

പത്മനാഭസ്വാമി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും പോലുള്ള എണ്ണം പറഞ്ഞ ക്ഷേത്രങ്ങൾ വേറെ ഒരുപാടുണ്ടായിട്ടും ശബരിമല മാത്രം എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതും പല പ്രാവശ്യം പലവിധം അക്രമണങ്ങൾക്കിരയായതും സൂചിപ്പിക്കുന്നത് ശബരിമലക്ക് മാത്രമുള്ള ആ പ്രത്യേകതയും, അതുമൂലം ഊർജ്വസ്വലമായി നിൽക്കുന്ന ഹിന്ദുത്വവും, അത് ചിലരുടെ കണ്ണിലെ കരടാവുന്നു എന്നതുമാണ്.

ശബരിമല തീവെപ്പ്, കുരിശ് പ്രത്യക്ഷപ്പെട്ട നിലക്കൽ വിവാദം, ജയമാല വിവാദം, കുറച്ച് വർഷങ്ങൾ തുടർച്ചയായി മണ്ഡലകാലങ്ങളിൽ മാത്രം ഉയർന്ന് വരാറുള്ള, ഇക്കഴിഞ്ഞ മഹാപ്രളയസമയത്ത് പോലും ഉണ്ടാവാതിരുന്ന മുല്ലപെരിയാർ പൊട്ടൽ ഭീഷണി. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് കേരളവുമായോ, ശബരിമലയുമായോ, ഭക്തരുമായോ യാതൊരു ബന്ധവുമില്ലാത്ത Indian Young Lawyers Association എന്ന സംഘടന ഇന്ന് സുപ്രീം കോടതിയിൽ നിന്ന് സമ്പാദിച്ചിരിക്കുന്ന വിധി.

സുപ്രീം കോർട്ടിൽ നടന്ന വാദം കേൾക്കലിന്റെ അവസാന ദിവസങ്ങളിൽ ആ പരാതിയിൽ ഒപ്പിട്ടിരുന്ന വനിതാ വക്കീൽ പ്രേരണ കുമാരി കേസിൽ നിന്ന് പിന്മാറിയിരുന്നു. അപ്പീലിൽ ഒപ്പിടുന്ന സമയത്ത് ശബരിമലയെ കുറിച്ച് അറിയില്ലെന്നായിരുന്നു അവർ പറഞ്ഞത്.  തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു എന്നും വൈകിയ വേളയിലാണ് സത്യം തിരിച്ചറിയുന്നത് എന്നുമാണ് അവർ പറഞ്ഞത്. അതുകൊണ്ടാണ് മുകളിൽ സൂചിപ്പിച്ച വിവാദ-ആക്രമണ പരമ്പരയുടെ തുടർച്ചയായി ശബരിമല നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ചേർന്ന് കൊടുത്ത കേസ് ആണിതെന്ന് സംശയിക്കാൻ കാരണം.

(https://barandbench.com/sabarimala-case-petitioners-bhakti-pasrija-prerna-kumari/)

അത്കൊണ്ടാണ് ഇതിനെ ഹിന്ദു മതത്തിലെ പുരോഗമന വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലുള്ള മത്സരം ആയിക്കാണാൻ സാധിക്കാത്തത്.

സ്ത്രീകളും കൂടി പോകുന്നത് കൊണ്ട് ശബരിമലക്ക് മാത്രമുള്ള ആ പ്രത്യേകത - മണ്ഡലകാലം എന്ന വർഷത്തിലെ 2 മാസക്കാലം നാട്ടിൽ ഉണ്ടാവുന്ന ഭക്തിയുടെ തിരതള്ളലിനും, അതിലൂടെ ഹിന്ദുത്വം പുത്തൻ ഊർജ്ജം കൈവരിക്കുന്നതിനും കരണമാവുക എന്ന പ്രത്യേകത - ഇല്ലാതാവുന്നതെങ്ങിനെ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം.

ഇതുവരെ ഇല്ലാതിരുന്ന സ്ത്രീകളും കൂടി ആവുമ്പൊ ആ ഭക്തിയുടെ അന്തരീക്ഷം കൂടുതൽ ശക്തമാവുകയല്ലേ ഉണ്ടാവുക. ന്യായമായ ചോദ്യം.

മണ്ഡലകാലത്ത് മലക്ക് പോയവർക്കറിയാം പമ്പ മുതൽ സന്നിധാനം വരെ മിക്ക ദിവസങ്ങളിലും അഞ്ചും പത്തും മണിക്കൂറുകൾ നീളുന്ന ക്യൂവും, വിയർത്ത് കുളിച്ച് പരസ്പരം ഒട്ടിപ്പിടിച്ച് നിൽക്കുന്ന മനുഷ്യ സാഗരവും. മകരവിളക്ക് ദിവസത്തെയും മറ്റും ലൈവ് ടെലികാസ്റ്റ് കണ്ടിട്ടിലുവർക്കും മനസിലാവും.

ഈ തിരക്കിലേക്കാണ് ഇനി സ്ത്രീകൾ കൂടി ചെല്ലുന്നത്. പരസ്പരം ശരീരത്തിൽ തൊടാതെ ഈ തിരക്കിൽ സന്നിധാനം വരെ എത്താൻ പറ്റില്ല എന്ന അവസ്ഥയിൽ അവിടെ അപ്പോൾ സ്ത്രീകളുടെ ഭാഗത്ത് നിന്ന് പരാതികൾ വരും എന്ന കാര്യത്തിൽ സംശയം വേണ്ട. വ്രതശുദ്ധിയോടെ വരുന്ന അയ്യപ്പൻ മാരോട് ചെയ്യുന്ന പാപം ആണ് അതെന്ന കാര്യം തൽക്കാലം മറക്കാം.

അപ്പോൾ അങ്ങനെ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അതിനെന്താണ് വഴി. ഈ തിരക്കിൻറെ കാരണം ദിവസം മുഴുവൻ ഉള്ള ദർശനം മണ്ഡലകാലത്ത് മാത്രമേയുള്ളൂ എന്നതാണ്. അപ്പോൾ ദർശനം ‘മറ്റേത് ക്ഷേത്രത്തിലെയും പോലെ’ വർഷം മുഴുവൻ ആക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും സ്വാഭാവികമായ പരിഹാരമാർഗം.

‘മറ്റേത് ക്ഷേത്രത്തിലെയും പോലെ’ എന്ന വാക്യം പ്രത്യേകം ശ്രദ്ധിക്കുക.

തീർന്നോ ശബരിമലയുടെ പ്രത്യേകത!

മണ്ഡലകാലത്ത് മാത്രം ഉണ്ടാവുന്ന ഭക്തിയുടെ തിരയിളക്കം ഇല്ലാതായില്ലേ!

പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും പോലെ ഭക്തിയുടെ പ്രത്യേക മാസ്മരികതയൊന്നുമില്ലാതെ എല്ലാവരും പോകുന്ന മറ്റേതൊരു ക്ഷേത്രവും പോലെയായില്ലേ!

ശബരിമലക്ക് മാത്രം ഉണ്ടായിരുന്ന ആ കൊമ്പ് പറിച്ചില്ലേ!

ഇത് ഒരു സാധ്യതയാണ്. ഇങ്ങനെത്തന്നെ ആവണമെന്നില്ല. ആയിക്കൂടെന്നുമില്ല. വിധിനേടിയെടുത്ത ഭക്തരല്ലാത്ത ശബരിമല വിനോദ സഞ്ചാരികളുടെ, ട്രെക്കിങ്ങ്കാരുടെ തള്ളിക്കയറ്റം സാവധാനം ഇല്ലാതായി കാലാന്തരേണ മണ്ഡലകാലത്ത് എല്ലാം പതിവ് പോലെ പുരുഷന്മാർ മാത്രവും ബാക്കി സമയങ്ങളിൽ എല്ലാവരും എന്ന രീതിയിൽ ഈ വ്യവസ്ഥ സ്വയം ക്രമീകരിക്കപ്പെട്ട് കൂടായ്കയുമില്ല. നശിപ്പിക്കാൻ വരുന്നതിനെ വരെ സ്വംശീകരിച്ച് സ്വന്തം ഊർജ്ജമാക്കി മാറ്റി മുന്നോട്ട് പോവുക എന്നത് സനാതനധർമ്മത്തിന്റെ മാത്രം ശക്തിയാണ്. അങ്ങനെയെങ്കിൽ കൂടുതൽ കരുത്തുറ്റ ശബരിമലയായിരിക്കും അതിൽ നിന്ന് ഉദയം ചെയ്യുന്നത്. എല്ലാം കാലം തെളിയിക്കും.

ഇനി, യുക്തിയിലും (rationality), പരിശോധിച്ച് ബോധ്യപ്പെടാൻ പറ്റുന്ന തെളിവുകളിലും (verifiable proofs and evidence) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോടതിയോ, മതേതര സ്ഥാപനമായ സർക്കാരോ ഒരു മതവിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ശരികേട്സെക്കുലർ സ്ഥാപനങ്ങളായ കോടതിയും സർക്കാരും, സമൂഹത്തിന് പൊതുവിൽ നിരുപദ്രവകരമായ ഒരു ക്ഷേത്ര ആരാധനാ ക്രമം മാറ്റണം എന്ന് പറയുന്നതിലെ ശരികേട് നോക്കാം:

'നിരുപദ്രവകരമായ' എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. മുകളിൽ പ്രതിപാദിച്ച സതി, മുത്തലാക്ക് പോലുള്ള മനുഷ്യന്റെ ജീവനോ സ്വത്തിനോ സമാധാനത്തിനോ പൊതുവിൽ പറഞ്ഞാൽ right to live നോ യാതൊരു വെല്ലുവിളികൾ ഉയർത്താതെ ഒരു മതപരമായ വിഷയത്തിൽ ഒരു മതേതര സ്ഥാപനം കൈ കടത്തേണ്ട കാര്യം ഇല്ല.

ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യം ഹിന്ദുവിന് മാത്രം നിഷേധിക്കുന്ന കാര്യം ആണിത്.

Right to practice, preserve, propagate എന്ന മതത്തിന്റെ കാര്യത്തിലെ ഫണ്ടമെന്റൽ റൈറ്റ് ആണ് ഹിന്ദുവിന് ഇവിടെ നിഷേധിക്കപ്പെട്ടത്.

ഹിന്ദുവിന്റെ മതത്തിലെ ‘പ്രാക്റ്റീസ്’ ആണ് ഓരോ ക്ഷേത്രത്തിലും അവിടുത്തെ മൂർത്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായ ആരാധനാ മാർഗങ്ങൾ സ്വീകരിക്കുക എന്നത്. അത് കൊണ്ടാണ് ചില ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സ്ത്രീകൾക്ക് മാത്രം അവകാശം - ഉദാഹരണം പാമ്പ് മേക്കാട്, ചില ക്ഷേത്രചടങ്ങുകളിൽ പുരുഷന് പ്രവേശനം നിഷേധിക്കപ്പെടുന്നത് - ഉദാഹരണം ആറ്റുകാൽ പൊങ്കാല. അത്തരം ഒരു പ്രത്യേകതയാണ് ശബരിമലയിലുള്ളതും, ശബരിമലയിലെ പ്രതിഷ്ഠ പുരുഷ ബ്രഹ്മചര്യ രീതിക്ക് പകരം സ്ത്രീ ബ്രഹ്മചര്യം അനുസരിച്ചുള്ളതായിരുന്നെങ്കിൽ ഒരുപക്ഷെ പുരുഷന്മാർക്കായിരുന്നേനെ അവിടെ നിയന്ത്രണം.

ഇങ്ങനെ 'മറ്റാർക്കും ഉപദ്രവമില്ലാതെ' സ്വന്തം രീതിയിൽ 'മതം പ്രാക്റ്റീസ്' ചെയ്യാനുള്ള ഹിന്ദുവിന്റെ അവകാശത്തിലുള്ള സെകുലർ ഭരണകൂടത്തിന്റെ കടന്നുകയറ്റമാവുകയാണ് ശബരിമല വിധി.

ശിവക്ഷേത്രങ്ങളിൽ വലം വക്കുന്നത് പൂർത്തിയാക്കാൻ അവിടുത്തെ ആരാധന രീതി അനുസരിച്ച് ചെയ്യാൻ പാടില്ലാത്തതാണ്. നാളെ ഇതിനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള വിശ്വാസിയല്ലാത്ത ഒരാൾ ഏതെങ്കിലും ഒരു പേപ്പർ അസോസിയേഷന്റെ ബാനറിൽ എന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് ഒരു PIL സുപ്രീം കോടതിയിൽ ഫയൽ ചെയ്താൽ ഒരു പക്ഷെ ഭരണഘടന വായിച്ച് നോക്കി ഇനിമുതൽ ശിവക്ഷേത്രത്തിലും പ്രദക്ഷിണം പൂർത്തിയാക്കണം എന്ന് നിയമം കൊണ്ട് വന്നാൽ എത്ര ബാലിശമായിരിക്കും അത്. നിയമത്തിന്റെ കണ്ണിൽ പക്ഷെ അതെത്ര പെർഫെക്റ്റുമായിരിക്കും. അതാണ് സത്യത്തിൽ ശബരിമല വിധിയിൽ സംഭവിച്ചിട്ടുള്ളത്.

അബ്രഹാമിക് അല്ലെങ്കിൽ സെമിറ്റിക് മതങ്ങളുമായി ഹിന്ദുമതത്തിന് യാതൊരു താരതമ്യവുമില്ല. അവരുടെ ഒരു ചർച്ചിലെ അല്ലെങ്കിൽ മോസ്കിലെ പോലെതന്നെയായിരിക്കാം ലോകത്തുള്ള ബാക്കി സകലയിടങ്ങളിലും. പക്ഷെ ഹിന്ദുവിന് അങ്ങനെയല്ല. One-book-one-god വൈദേശിക മതങ്ങളെ പോലെ one-size-fit-for-all എന്ന രീതിയിൽ അല്ല ഹിന്ദുവിന്റെ കാര്യങ്ങൾ.

നാനാത്വത്തിൽ ഏകത്വം എന്നത് ഈ രാജ്യത്തിൻറെ മുഖമുദ്രയായത് ഈ രാജ്യം നിലനിൽക്കുന്നത് നാനാത്വത്തിൽ ഏകത്വം അടിസ്ഥാന സ്വഭാവമായ സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആയത് കൊണ്ടാണ്. അതിന് തടസ്സമാവുന്നത് ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന കാലത്ത് എഴുതിയുണ്ടാക്കിയ നമ്മുടെ ഭരണഘടനയാണെങ്കിൽ അതിനെ നമ്മുടെ നാടിൻറെ ആത്മാവിനനുഗുണമായി മാറ്റിയെഴുതുക തന്നെ വേണം. ഇതിനോടകം നൂറിലധികം മാറ്റം വരുത്തിയ ഭരണഘടനയെക്കുറിച്ചാണ് പറയുന്നത്.

കോടതിയും സർക്കാരും പോലുള്ള സെക്കുലർ സ്ഥാപനങ്ങൾ ഹിന്ദുവിന്റെ കാര്യത്തിൽ മാത്രം കൈകടത്തൽ നടത്തുന്നു എന്ന് പറഞ്ഞത് നമുക്ക് മുന്നിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്:

അങ്ങേയറ്റം മാരകമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായ ശാലകൾ എല്ലാ വ്യവസ്ഥകളും മറികടന്ന് വർഷത്തിലെ 365 ദിവസവും തോന്നിയ പോലെ പ്രവർത്തിക്കുന്ന രാജ്യത്ത് പരിസ്ഥിതി പ്രശ്നങ്ങളുയുടെയും മറ്റും പേര് പറഞ്ഞ് വർഷത്തിൽ ഒറ്റ ദിവസം മാത്രം ഹിന്ദു ജനത ആഘോഷിക്കുന്ന ദീപാവലിക്കും, ഹോളിക്കും, ബിഹുവിനും, തൃശ്ശൂർ പൂരത്തിനും, ജെല്ലിക്കെട്ടിനും എല്ലാം എല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെടുന്നത് നാം കണ്ടു.

മറ്റ് മതവിഭാഗങ്ങളിൽ സമാന കാര്യങ്ങളിൽ ആരും കേസിനു പോകാത്തത് കൊണ്ടാണ് അല്ലാതെ ഹിന്ദുവിനോട് പ്രത്യേകിച്ച് പക്ഷപാതമൊന്നുമില്ല എന്ന വാദം വേണമെങ്കിൽ ഉന്നയിക്കപ്പെടാം.
പക്ഷെ അനുഭവം അങ്ങനെയല്ല.

ഒരുദാഹരണം പറഞ്ഞാൽ ഈയടുത്ത കാലത്തുണ്ടായ കുമ്പസാര-ലൈംഗിക വിവാദ സമയത്ത് കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു കേസ് വന്നു. ഒറ്റദിവസം കൊണ്ട് ആ കേസെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു കോടതി എന്നിട്ട് പരാതിക്കാരിയോട് പറഞ്ഞു കുമ്പസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മതം മാറുകയായിരിക്കും നല്ലത്. എത്ര മനോഹരമായ നിർദ്ദേശം അല്ലെ. 


ഇത് ഒരു പള്ളിയെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നോർക്കുക. എന്നാൽ ശബരിമലയിൽ യവ്വനയുക്തയായിരിക്കുമ്പോൾ തന്നെ കേറണം എന്ന് പറഞ്ഞ് കേസ് കൊടുത്തവരോട് കോടതി പറഞ്ഞില്ല അയ്യപ്പനോട് ഇത്ര ഭക്തിയുണ്ടെകിൽ വേറെയും നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടല്ലോ അവിടെ പോകൂ എന്ന്. പകരം പൊതുവിടത്തിൽ ഇട്ട് അലക്കി വെളുപ്പിക്കാനായി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. എന്തെ കുമ്പസാരത്തിന്റെ കേസ് ഭരണഘടന ബെഞ്ചിന് വിടാഞ്ഞൂ? ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കിൽ കുമ്പസാരം എന്ന എല്ലാ ചർച്ചകളിലും നിലനിൽക്കുന്ന അത്യധികം വ്യാപ്തിയുള്ള ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാതിരുന്നത് എന്ത് കൊണ്ടാണ്.

അത് പോലെ ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി ഇത്രയധികം ഊർജ്ജം ചിലവഴിക്കാൻ തയാറായ കോടതി മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ മോസ്കിൽ പോകാനുള്ള അവകാശത്തിന് വേണ്ടി ഭരണഘടനാ ബെഞ്ച് സ്ഥാപിക്കാതിരുന്നത് എന്തുകൊണ്ടാണ്. കേസ് ആരും കൊടുക്കാത്തത്കൊണ്ടാണോ. അല്ലല്ലോ 


അപ്പോൾ ഹിന്ദുവിന്റെ മതസ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോൾ മാത്രം രാജ്യത്തെ സെക്കുലർ സംവിധാനങ്ങൾ അമിതാവേശം കാണിക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ട് എന്ന് തന്നെ വേണ്ടേ കരുതാൻ. അതിലെ ഏറ്റവും പുതിയ അദ്ധ്യായം മാത്രം അല്ലേ ശബരിമല വിഷയം.

-സ്വാമി ശരണം

Sunday, September 9, 2018

Kerala floods are over not the fears.

Every challenge is an opportunity. Every destruction is an opportunity to build better than what was existed. People of Kerala and especially its govt. have to have this in their mind as they are looking for a mammoth task ahead.

As per the last update given by Chief Minister Pinarayi Vijayan in a special session of the Kerala assembly convened on 30th Aug 2018, the death toll in the south-west monsoon in Kerala, from May to August, is 483 and 14 people are missing. 14,50,707 people were housed in relief camps. 


As per an initial assessment report from the Associated Chambers of Commerce & Industry of India (Assocham) the damage Kerala faced was worth Rs 15,000-20,000 crore. Another government estimate indicates that approximately one lakh buildings including houses are damaged. And a staggering 10,000kms of roads , which was later reported to be 80,000kms,and hundreds of bridges have been washed away. Crops in millions of hectares of land have been lost.

The destruction of Kerala in the unprecedented flood of Aug 2018 was so widely spread across the state that it provided the state a never before opportunity to reset its housing and urban planning and build a better, planned and futuristic Kerala.

But if the govt. actions post the Dam Disaster was any indication to go by then it certainly raises doubt in the minds of flood ravaged people that govt. of Kerala is so dearly going to miss this opportunity.

As the flood fury was converted to a full-fledged Dam Disaster by the dam mismanagement by the govt. of Kerala and their lack of timely warning to the people, much the same way the post disaster phase also seems to be gradually heading towards a mess.

While damage of govt ineptness in the rescue in first phase was to a great extent minimized by the now renowned swiftness and wholehearted participation of the common man barring cast, creed, class and religion, the rehabilitation and reconstruction phase is solely on the shoulders of govt. And that is why it is more worrying.

First of all the Pinarayi Vijayan govt.’s priorities in this are increasingly seem to be misplaced. Instead of devising a fool proof strategy and putting forward a robust and futuristic plan on rebuilding Kerala or explaining to the people on how govt is planning to achieve this, what people got to see instead was a govt. on overdrive for fund raising alone. This was while the funds were flowing in voluntarily from across the continents thanks to the strong NRK community spread across the globe. And when the govt mixes it with their narrow minded political games then it becomes a perfect recipe for failure.

This was evident from the 700 Cr UAE aid drama Pinarayi Vijayan played in the initial days of Dam tragedy. Even when UAE embassy in India and central govt themselves clarified that there was no such offer or such a figure, Pinarayi Vijayan continued to pour more and more oil into the controversy only to enable its party cadres to make a huge noise in the state, may be to cover up its role in the disaster by a poor dam management. It was evident that Pinarayi and his advisors had plucked out the figure 700 Cr from thin air only to show the initial central aid of 600 Cr in a poor light in comparison. Such was the narrow mindedness the ruling dispensation showed in the very first days after the disaster. 


Other than rhetoric and sloganeering of the govt on rebuilding a new Kerala there seems to be a total lack of interest from the ministry. It was a time when the state was reeling under the destruction and when a strong leadership is needed in decision making and leading the rehabilitation and reconstruction. It was at this crucial time that CM of the state Mr.Pinarayi Vijayan has left for US within a fortnight of the tragedy. When it is given to understand that he has gone for a treatment there, nobody in Kerala knows what his illness is. The Communist Party has kept it a watertight secret, for the reason known only to them.

Not only CM is going to be away indefinitely at this decisive hours, the govt has also decided to send its ministers to foreign trips to raise funds too. While the funds are flowing in voluntarily, and in the few days within the disaster CMDRF (Chief Ministers Disaster Relief Fund) has received more than 1000 Cr.s from donation, the absence of CM and ministers are going to cripple the coordination of rehabilitation and recovery process. Even the initial help of 10,000 rupees offered by govt hasn’t been distributed effectively yet.

While govt has changed the tone of their request for employees to donate their one month salary to the relief fund to a threatening one the proposed ministerial entourages to the foreign countries are going to be a waste of precious state resources in money, time and manpower.

Another wrong signal on where the govt is heading is in the in-fighting within the party which has reared its ugly face at this crucial time. The govt has setup a ministerial subcommittee for the decision making and disbursement of the compensation to the affected people. But to the surprise of the people of Kerala, the finance minister of the state didn’t find a place in such an important finance related body. When a close knit coordination between different arms of the govt is the need of the hour such a self damaging in-fighting is casting its shadows on the future of the project ‘Re-building Kerala’.

Govt’s decision to entrust the consultancy of rebuilding Kerala to a Netherlands based firm called KPMG has already drawn criticism from the opposition parties as the firm reportedly has a very bad reputation internationally. It is reported that the firm is under investigation for its dubious transactions in various countries including US, UK and South Africa. Hence in this front also govt’s intentions are suspicious.

There is already a controversy irrupted over the method govt has proposed for assessing the damage to properties including homes and compensations accordingly.

Govt is not ready to form a separate fund for the fair distribution of the huge volume of money it is planning to amass as relief fund. There were allegations earlier about the CMDRF fund being diverted for purposes other than relief. Examples were the controversy on diverting the fund which had raised for Ockhi cyclone relief being diverted for CMs helicopter travel expenses. Another instance of misuse was giving away a good sum of money from the relief fund to a deceased politician’s family. Kerala high court has already sounded alarm about the fair utilization of the relief funds as govt was unwilling to create a separate fund for it.

 
Epidemic outbreak might cause a serious challenge to a leader-less govt. There is already an alarmingly increasing number of rat-fever related deaths reporting from flood devastated areas across the state. It is increasing by each passing day. As seen in the case of opening the dams en-mass when govt repeatedly told people that nothing to worry even hours before opening the dams, much the same way govt is downplaying the health hazard Kerala heading towards.

Govt also send out a very negative signal on how their ‘rebuilding Kerala’ is going to take shape when it denied the MLAs of the most affected places like Ranni, Chengannur, Pathanamthitta etc. an opportunity to speak in the specially convened session of assembly on 30th Aug. Even though they are the ruling party MLAs their denial is attributed to their being vocal in asking for handing over the rescue to military at the peak of disaster, which govt and party categorically rejected, after seeing themselves the inadequacy of state govt’s rescue efforts in their own constituencies.

Other than the suspicious mad rush for fund raising, there seems to be no plan the govt is having in devising a mechanism to prepare the state for a possible repeat of the same disaster in the future. The govt is totally silent on the details of such an equally important post disaster activity. To make the situation even worst the insensitive responses bordering nonsense post the dam disaster from some ministers are adding to the disgust and fears of people. The state electricity minister MM Mani under whose ministry the responsibility of dam management comes is the front runner in that. The minister had gleefully boasted hours before opening the dams without adequate notice that he is proud that under his ministership the dams are becoming full. Later after the disaster was struck he told the media that it is not a big deal if some (400 plus!) people are died in floods which was arguably created by the dam mis-management of his own dept and the govt.

When govt’s attention is fully converged in to fundraising alone, all the other aspects of post disaster relief, recovery, rehabilitation and rebuilding are over looked. It is an increasing sense of feeling among the people that the disaster is started to be treated as a milching cow by the govt.

Kerala is a worried lot. Only the flood has passed but not the fears. As the govt seems to be clueless and heading with misplaced priorities , it seems that only God can save it’s own country and its people. 

Sunday, August 26, 2018

മഹാപ്രളയവും 700 കോടിയുടെ ചക്കളത്തിപ്പോരും. പൊതുജനത്തിന് പറയാനുള്ളത്.


ആദ്യമായി പറയാനുള്ളത്, കേന്ദ്രസർക്കാരിനോട്:

സുനാമി സമയത്തും ഉത്തരാഖണ്ഡ് പ്രളയസമയത്തും ഇതിലും വലിയ നാശനഷ്ടം ഉണ്ടായിട്ടും സൗജന്യ വിദേശ സാമ്പത്തിക സഹായം ഒന്നും നമ്മൾ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കും. അതൊന്നും ഇപ്പോൾ ദുരിതക്കയത്തിൽ ഉഴറുന്ന ഞങ്ങൾ കേരളക്കാർക്ക് അറിയേണ്ട കാര്യമല്ല. അന്നവർക്ക് പരാതിയുണ്ടായില്ലായിരിക്കും പക്ഷെ ഇന്ന് ഞങ്ങൾക്ക് പരാതിയുണ്ട്. തകർന്ന് കിടക്കുന്ന കേരളത്തിനെ പുനർനിർമ്മിക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നാൽ അത് വാങ്ങിയെടുക്കാൻ ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴി ഉണ്ടാവണം, ഉണ്ടാക്കണം. കമ്മ്യൂണിസ്റ്റുകാർ അടിച്ചിറക്കിയ UAEയുടെ 700 കോടി കള്ളകഥ പൊളിഞ്ഞെങ്കിലും തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളുടെ സഹായം ഇന്ത്യ വേണ്ടെന്ന് വച്ചത് ജനത്തിന് മുന്നിലുണ്ട്. രാജ്യത്തിന് എന്തൊക്കെ ‘കൺസേണുകൾ’ ഉണ്ടോ അതൊക്കെ ‘മീറ്റ്’ ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ ചയ്യേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്. ദുരിതക്കയത്തിൽ നിൽക്കുന്ന ജനങ്ങളെ സംബന്ധിച്ച് സഹായമായി ലഭിക്കാൻ സാധ്യതയുള്ള ഒരു രൂപ പോലും നഷ്ടപ്പെടാതെ കയ്യിൽ കിട്ടണം എന്ന ഒറ്റക്കാര്യമേയുള്ളൂ. Pls don't let us down.

നിങ്ങൾക്കത് ചെയാൻ കഴിയുന്നില്ലെങ്കിൽ, യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഡാമുകൾ തുറന്ന് വിട്ട് പത്ത് നാനൂറ് ജീവനുകളെ മുക്കിക്കൊന്ന, ലക്ഷക്കണക്കിന് പേരുടെ ജീവിതം വഴിമുട്ടിച്ച ഭരണപരാജയത്തിന്റെ മകുടോദാഹരണമായി നിൽക്കുന്ന കേരള സർക്കാർ ഇനി ദുരിതാശ്വാസ-നഷ്ടപരിഹാര പ്രവർത്തനങ്ങളിലും വരാൻ സാധ്യതയുള്ള എല്ലാ പാളിച്ചകളും ഈ ഒരൊറ്റക്കാരണം പറഞ്ഞ് കേന്ദ്രത്തിന്റെ തലയിലിട്ട് ഇതിൽ നിന്ന് തലയൂരും. ആത്യന്തികമായി ജനങ്ങളാണ് വഞ്ചിക്കപെടാൻ പോകുന്നത്. So pls act positively before it is too late.
സംസ്ഥാന സർക്കാരിനോട്:

ഇത്രയും വലിയ നൂറ്റാണ്ടിലെ ദുരന്തം ഉണ്ടായപ്പോൾ, അതുണ്ടാവാനിടയായ കാരണങ്ങളും, അതിനു കാരണമായ സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകളും ചർച്ച ചെയ്യപ്പെടുന്നതിൽ നിന്ന് കുറച്ച് ദിവസം കുറച്ചാളുകളുടെ ശ്രദ്ധ മാറ്റാൻ മാത്രമേ നിങ്ങൾക്ക് ആ ഒരു 700 കോടിയുടെ കള്ളക്കഥ കൊണ്ട് സാധിച്ചിട്ടുള്ളൂ എന്ന് മനസിലാക്കുക.

കേന്ദ്ര സർക്കാർ രണ്ട് തവണയായി പ്രഖ്യാപിച്ച 600 കോടി എന്ന തുകയെ ചെറുതാക്കിക്കാണിക്കുക എന്ന ഒറ്റ ദുരുദ്ദേശത്തോടെയാണ് UAE സഹായിക്കാൻ പോകുന്നു എന്ന വിവരം കിട്ടിയ മാത്രയിൽ വെറും സങ്കുചിതമായ ബുദ്ധിയിൽ വിരിഞ്ഞ 700 കോടി എന്ന സംഖ്യ ശൂന്യതയിൽ നിന്ന് നിങ്ങൾ എടുത്തതെന്ന്, ഇന്ന് UAE അംബാസഡറുടെയും കേന്ദ്രസർക്കാരിന്റെയും പ്രതികരണങ്ങളിൽ നിന്ന് ജനത്തിന് മനസ്സിലായിട്ടുണ്ട്.


700 കോടി അല്ലെങ്കിലും UAEയും മറ്റ് രാജ്യങ്ങളും സഹായിക്കാൻ സന്നദ്ധരാണെന്നത് വാസ്തവമാണെന്ന് നമുക്കറിയാം. ഇന്ത്യക്ക് അത്തരം സഹായങ്ങൾ വാങ്ങാതിരിക്കുക എന്ന നയമാണ് ഇപ്പോഴുള്ളതെന്നും പത്രങ്ങളിൽ നിന്ന് നാം വായിച്ച് അറിയുന്നു. ഈ സാഹചര്യത്തിൽ ‘പൊളിറ്റിക്കൽ പോയിന്റ്സ്’ നേടുക എന്നതിനപ്പുറം സ്വന്തം ജനത്തിന് വേണ്ടത് ചെയ്യുക എന്ന ചിന്ത ആത്മാർഥമായി ഉണ്ടെകിൽ കേന്ദ്ര സർക്കാരുമായി ഇക്കാര്യം സംസാരിച്ച് ഇങ്ങനെയൊരു നയം തടസമാണെങ്കിൽ മറ്റേത് വിധത്തിൽ അതിനെ മറികടാക്കാം എന്നതിനെ കുറിച്ച് ഒരു ചർച്ച നടത്തുകയല്ലേ ആദ്യം വേണ്ടത്?

കേന്ദ്രസർക്കാരുമായി ഇങ്ങനെയൊരു ചർച്ചക്ക് ഒരു സർവകക്ഷി സംഘത്തെ അയക്കാമായിരുന്നില്ലേ?

വേണ്ട, എല്ലാവരും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തിരക്കിലായിരിക്കും, എങ്കിൽ കേന്ദ്രവുമായി അത്തരമൊരു ചർച്ചക്ക്  ഒരു മന്ത്രിയെയെങ്കിലും ചുമതലപ്പെടുത്തിയോ?

പോട്ടെ പ്രധാനമന്ത്രിക്ക് ഇക്കാര്യം പറഞ്ഞ് മുഖ്യമന്ത്രി ഒരു കത്തെങ്കിലും അയച്ചോ?

ഇല്ല എന്നാണ് മനസിലാക്കുന്നത്.

അതിന് പകരം എല്ലാം പകൽ പോലെ വ്യക്തമായതിനു ശേഷവും എല്ലാദിവസവും പത്രസമ്മേളനം നടത്തി യാതൊരു ലജ്ജയുമില്ലാതെ UAEയുടെ 700 കോടി വാഗ്ദാനം ഉണ്ടെന്നും, കേന്ദ്രം തടയുന്നു എന്നുമുള്ള സന്ദേശം ജനത്തിന് കൊടുക്കുന്നു. കേന്ദ്രത്തോട് സംസാരിക്കുന്നതിന് മുൻപ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.



അങ്ങനെ ഇതിനെ എല്ലാവരുടെയും - കേന്ദ്രസർക്കാരിന്റെയും, കേരള സർക്കാരിന്റെയും, UAEയുടെയും, യൂസഫലിയുടെയും അഭിമാനപ്രശ്നമാക്കി മാറ്റി –pushing everybody to a difficult position - ഒരുകാരണവശാലും പോസിറ്റീവ് ആയ ഒരു പരിഹാരം ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങൾ അല്ലെ കേരള സർക്കാർ ചെയ്യുന്നത്?

ഇതിൽ നിന്ന് ജനത്തിന് മനസിലാവുന്നത്, സഹായങ്ങൾ നേടിയെടുത്ത് ജനത്തിനെ ഒരുകൈ സഹായിക്കുകയല്ല കേരള സർക്കാരിന്റെ ഉദ്ദേശം മറിച്ച് 400 മലയാളികളുടെ ശവത്തിന് മുകളിൽ നിന്നിട്ടായാൽ പോലും, ലക്ഷക്കണക്കിന് മലയാളികളുടെ ദുരിതത്തിന് മുകളിൽ നിന്നിട്ടായാൽ പോലും വേണ്ടില്ല ചീഞ്ഞളിഞ്ഞ രാഷ്ട്രീയം കളിച്ച്, കമ്മ്യൂണിസ്റ്റുകൾ ആജന്മ ശത്രുക്കളായി അവരോധിച്ചിട്ടുള്ള പ്രധാനമന്ത്രി മോദിയെ കരിവാരിത്തേക്കുക എന്ന സങ്കുചിത ലക്ഷത്തിന് വേണ്ടി ഈ ഒരു ദുരന്തത്തിനെയും ഉപയോഗിക്കുന്നു എന്നതാണ്.

ഇനിയെങ്കിലും ഇല്ലാത്ത ഒരു 700 കോടിയുടെ പുകമറ ഉയർത്തിപ്പിടിച്ച് വിലപ്പെട്ട സമയം കളയാതെ, ഇതിനോടകം ലഭിച്ച കോടാനുകോടി രൂപ ദുരിതം അനുഭവിക്കുന്നവർക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് കേരള സർക്കാർ ചെയ്യേണ്ടത്. പല സ്ഥലത്തും ദുരിതാശ്വാസക്യാംപുകൾ പ്രവർത്തനം അവസാനിപ്പിക്കാൻപോകുന്നു. വരുന്ന ആഴ്ചമുതൽ സ്‌കൂളുകൾ തുറക്കുന്നതാണ് കാരണം. നാട്ടുകാരും സന്നദ്ധസംഘടനകളും സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കിയാണ് ഇത് വരെ പല കാമ്പുകളും നടത്തുന്നത്. അവർക്കൊക്കെ സർക്കാർ ധനസഹായം ഏത് വിധം എത്തിക്കുമെന്നതിൽ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമൊന്നും ഒരു വ്യക്തതയുമില്ല ഇപ്പോഴും. അപ്പോഴാണ് ഇല്ലാത്ത ഒരു 700 കോടിയുടെ പേരിൽ സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടിയും രാഷ്ട്രീയ പൊറാട്ട് നാടകം നടത്തി ജനങ്ങളെ വിഡ്ഡികളാക്കാൻ നോക്കി സ്വയം വിഡ്ഢിവേഷം കെട്ടുന്നത്.

So pls act positively before it is too late.

ഇനി, last but not the least, കേരളത്തിലെ മാധ്യമങ്ങളോട്:

കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഈ പ്രളയത്തെ സമീപിച്ചത് വളരെ സമഗ്രമായും അത്യാവശ്യം നിഷ്പക്ഷമായും ആണെന്നത് അംഗീകരിക്കാതെ പോകുന്നത് മര്യാദകേടായിരിക്കും. സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും നല്ലകാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചും പിടിപ്പ്കേടുകളെയും പോളിസി പ്രശ്നങ്ങളെയും കൃത്യമായി വിമർശിച്ചും ചൂണ്ടിക്കാണിച്ചും നല്ലൊരു മാതൃകയാണ് അവർ ഇതുവരെ സൃഷ്ടിച്ചത്.

പക്ഷെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ അജണ്ടകൾ നിശ്ചയിക്കുന്ന, പ്രമുഖ മാധ്യമപ്രവർത്തകർ പലരും വ്യക്തിപരമായി അത്യന്തം നിഷേധാത്മകമായ, വിഷലിപ്തമായ നിലപാടുകൾ ആണെടുത്തത് എന്നും പറയാതിരിക്കാനാവില്ല. കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരിൽ ബഹുഭൂരിപക്ഷവും ഇടത് പക്ഷ-പാതികളോ, മുൻകാല ഇടത്പക്ഷക്കാരോ ആണെന്നത് ഇന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. അവരാണ് മുഖ്യമന്ത്രി പറത്തി വിട്ട 700 കോടിയെന്ന കള്ളക്കഥക്ക് വലിയ പ്രചാരം കൊടുത്തത്. പിണറായി സർക്കാരിന്റെ പിടിപ്പ്കേടുകളിൽ നിന്ന് ജനശ്രദ്ധ മാറ്റാനായി കേന്ദ്രവിരോധം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ അഹോരാത്രം പണിയെടുക്കുന്ന ഒരു യന്ത്രം പോലെയാണ് അവർ ഇപ്പോഴും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.

ഈ 700 കോടിയെന്ന ഇല്ലാക്കഥയുടെ ബലത്തിൽ കേരളം ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന വിഭജന-വിധ്വംസക ചർച്ചകൾ വരെ തുടങ്ങിവച്ചത് ഇവരിൽ പെട്ടവരാണ്. ഇവർ കാരണമാണ് സത്യത്തിൽ യൂസഫലി പ്രശ്നത്തിലായത്, ഇന്ത്യ-UAE ബന്ധത്തിൽ പോലും മുറിവ് പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നത്. ഇതിലും വലിയ ദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നും കാണാത്ത വിഭജന ചർച്ചകളും വെറുപ്പിന്റെ രാഷ്ട്രീയവും കേരളത്തിൽ നിന്ന് ഉയരുന്നത് കണ്ട് ദേശീയ മാധ്യമങ്ങൾ വരെ അത് ചർച്ച ചെയുന്ന ദുരവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് ഇവരാണ്.



കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേരളത്തിന് പുറത്തുള്ള ആരെങ്കിലും വിമർശിച്ചാൽ അതിനെ "കേരളത്തിനെ വിമർശിക്കുന്നെ", "സംസ്ഥാന ദ്രോഹം", "എന്നാൽ നമുക്ക് ഇന്ത്യയിൽ നിന്ന് സ്വാന്ത്ര്യം പ്രഖ്യാപിക്കാം" എന്നൊക്കെ ഇരവാദം മുഴക്കി അതിനെ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെയുള്ള ജനരോഷമായി തിരിച്ച് വിടുക എന്നത് ഇവർ ഒരിക്കൽ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്.

പക്ഷെ പിന്നീട് തുറന്ന്കാണിക്കപ്പെട്ട ഈ തന്ത്രം പിന്നെയും പിന്നെയും ഉപയോഗിക്കുമ്പോൾ അവർ സ്വയം അപഹാസ്യരാകുന്നതിൽ കവിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല, അവരുടെ കുറെ ഗ്വാ ഗ്വാ വിളിക്കാർ അല്ലാതെ ഒരാളും ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് ഇനിയെങ്കിലും ഇവർ മനസിലാക്കണം.

രണ്ട് മൂന്ന് വർഷം മുൻപ് കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ശിശുമരണ നിരക്ക് സോമാലിയയിലെ ശിശുമരണ നിരക്കിനോട് ഉപമിക്കത്തക്കതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ, ഇതാ മോദി "'കേരളത്തെ മൊത്തത്തിൽ' സൊമാലിയയോട് ഉപമിച്ച് അപമാനിക്കുന്നെ" എന്ന് പ്രചരിപ്പിച്ചതായിരുന്നു ഇതിലെ ആദ്യത്തെ സംഭവങ്ങളിലൊന്ന്. അതിൽ അന്നവർ കാര്യമായി വിജയിച്ചു.

പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശ രാജ്യത്തിന്റെയും സൗജന്യ സാമ്പത്തിക സഹായം ഇന്ത്യ സ്വീകരിക്കുന്നതല്ല എന്ന ഇന്ത്യയുടെ പൊതു നിലപാടിനെ, 700 കോടിയുടെ ഇല്ലാത്ത UAE സഹായം, കേന്ദ്ര സർക്കാർ കേരളത്തിനോടുള്ള വൈരാഗ്യം മൂലം ഇല്ലാതാക്കി എന്ന് വ്യാഖ്യാനിച്ച് ഇവർ നടത്തിയ പ്രചണ്ഡ പ്രചാരണത്തെ സുബോധം ഇനിയും ബാക്കിയുള്ളവർ യുക്തിഭദ്രമായി പൊളിച്ചടുക്കിയപ്പോഴും ഇവർ ഇതേ ഇരവാദം ഉയർത്താൻ നോക്കി. "കേരളത്തിനുള്ള സഹായം തടയുന്ന കേന്ദ്രം, ആ കേന്ദ്രത്തിനെ ന്യായീകരിക്കുന്ന സംസ്ഥാന ദ്രോഹികൾ" ഇതായിരുന്നു ആദ്യത്തെ ഇരവാദം.

പിന്നീട് UAE എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും വിശദീകരണം വന്ന് ഔദ്യോഗികമായിത്തന്നെ അങ്ങനെയൊരു 700 കോടി എന്ന ‘ഫിഗർ’ എവിടെയുമില്ല എന്ന് തെളിഞ്ഞപ്പോൾ, അത് ചൂണ്ടിക്കാണിച്ച് ഇവരുടെ കള്ളക്കഥ പൊളിഞ്ഞ കാര്യം പറഞ്ഞപ്പോൾ “ദാ കേരളത്തിന് സഹായം ഇല്ലെന്നറിഞ്ഞതിൽ സന്തോഷിക്കുന്ന സംസ്ഥാന ദ്രോഹികൾ” എന്നായി അടുത്ത ഇരവാദം.

ഇപ്പോൾ ഏറ്റവും പുതിയതായി അർണാബ് ഗോസ്വാമി കേരളത്തിനെ മൊത്തം അപമാനിച്ചെന്ന് പറഞ്ഞ് വലിയൊരു പ്രചാരണത്തിന് കോപ്പ് കൂടിയ ഇവർ അതിലെ സത്യാവസ്ഥ പറഞ്ഞ നേരം കൊണ്ട് പുറത്ത് വന്നപ്പോൾ വീണ്ടും അപഹാസ്യരായി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ദുരന്ത സമയത്ത് പോലും, ഇല്ലാത്ത ഒരു 700 കോടിയുടെ വ്യാജ വാർത്ത സൃഷ്ടിച്ച് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം പോലും അപകടത്തിലാക്കുന്ന വിധം, കേരളത്തെ ഇന്ത്യയിൽ നിന്ന് വിഭജിക്കണം എന്ന് പോലും പ്രചരിപ്പിക്കുന്ന വിധം വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്ന കഴുകന്മാരയ "ഒരു കൂട്ടം കേരളത്തിലെ കമ്യൂണിസ്റ്റ് കോൺഗ്രസ് നേതാക്കൾ" എന്ന് പറഞ്ഞതിനെ "കേരളത്തിനെ മൊത്തത്തിൽ ബിജെപി ചാനൽ & അർണാബ് ആക്ഷേപിപ്പിച്ചേ" എന്ന ഇരവാദം മുഴക്കാനാണ് അവർ ഇത്തവണ ശ്രമിച്ചത്. പക്ഷെ അൽപായുസായിപ്പോയി ആ പ്രചാരണത്തിനും.


So, നിങ്ങളുടെ ഫേസ്ബുക് പോസ്റ്റുകളിൽ ഇത്തരം ദുഷിച്ച പ്രചാരണങ്ങൾക്ക് ലൈക് അടിക്കുന്ന രാഷ്ട്രീയ വെറുപ്പ് കൊണ്ട് അന്ധരായ വെറും അഞ്ഞൂറും ആയിരവും ആളുകൾ അല്ല കേരളം എന്ന് നിങ്ങൾ ഇനിയെങ്കിലും മനസിലാക്കുക.

Let us together build a new Kerala.  #WeShallOvercome

Sunday, April 8, 2018

ലിംഗായത്ത് മതം: 'മൈനോരിറ്റേറിയനിസ'ത്തിന്റെ വിഭജന വിത്തുകൾ മുളക്കാൻ തുടങ്ങുമ്പോൾ

ഇന്നത്തെ (08th April 2018) പ്രധാന വാർത്തകളിലൊന്നാണ് അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ അവിടുത്തെ ലിംഗായത്ത് സമുദായം ബിജെപിക്കെതിരെ, കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യും എന്നുള്ള പ്രഖ്യാപനം അല്ലെങ്കിൽ ഭീഷണി.

ഈ വർഷം മാർച്ച് 18ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു തീരുമാനമെടുത്തിരുന്നു. കർണാടകയിലെ ഹിന്ദുക്കളിലെ പ്രബല വിഭാഗമായ വീരശൈവ വിഭാഗത്തിൽ പെട്ട ലിംഗായത്തുകളെ ഹിന്ദുമതത്തിൽ നിന്ന് അടർത്തിമാറ്റി ‘ലിംഗായത്തിസം’ എന്ന പുതിയ ഒരു മതവിഭാഗമായി അംഗീകരിക്കാനും ആ മതവിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകാനും തീരുമാനിച്ച ക്യാബിനറ്റ് തീരുമാനമായിരുന്നു അത്.



അംഗീകാരത്തിനായി അത് കേന്ദ്രസർക്കാരിനയച്ചിരിക്കുകയാണ്. കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുക എന്ന വെറും താൽകാലിക ലാഭത്തിന് വേണ്ടിയാണ് ജനങ്ങൾക്കിടയിൽ, എന്നെന്നേക്കുമായുള്ള ഈയൊരു വലിയ വിഭജനം എന്ന തികച്ചും നെഗറ്റീവ് ആയ രാഷ്ട്രീയം കളിക്കാൻ കോൺഗ്രസ് തയ്യാറാവുന്നത്. ഭാരതത്തിൽ നിലനിൽക്കുന്ന ജാതി വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപി, പ്രതീക്ഷിച്ച പോലെ തന്നെ വീരശൈവ-ലിംഗായത്ത് വിഭജനത്തെ അംഗീകരിക്കില്ല എന്ന നിലപാടെടുത്തു. ഏപ്രിൽ ആദ്യ വാരം വീരശൈവ സന്യാസിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചത്.

കോൺഗ്രസ് വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നീങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ലിംഗായത്തുകൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അത് പക്ഷെ ബിജെപിയെ പരാജയപ്പെടുത്താൻ പര്യാപ്‌തമായിരുന്നോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് പ്രവചിക്കുക ബുദ്ധിമുട്ടായിരിക്കും. 

ഈ ലേഖനത്തിലൂടെ പക്ഷെ പറയാൻ ഉദ്ദേശിക്കുന്നത്, ബ്രിട്ടീഷ്കാരിൽ നിന്ന് സ്വായത്തമാക്കിയ, പിന്നീട് കോൺഗ്രസ് പാർട്ടിയുടെ ജീനിൽ അലിഞ്ഞ് ചേർന്ന, 1947 മുതൽ ഈ സംഭവം വരെ നീളുന്ന, വിഭജിച്ച് തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ ആ സ്വഭാവത്തെ കുറിച്ചല്ല. മറിച്ച് കോൺഗ്രസ് വർഷങ്ങൾ എടുത്ത് വിതച്ച വിഭജനത്തിന്റെ വിത്തുകളെ എത്രയും പെട്ടെന്ന് നിർവീര്യമാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ അവർ ഈ രാജ്യത്തിനോടും ഇവിടുത്തെ ജനങ്ങളോടും പ്രത്യേകിച്ച് ഹിന്ദു എന്ന ഭൂരിപക്ഷ വിഭാഗത്തിനോടും ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റായിരിക്കും അത് എന്നതാണ്. 

ഇന്ന് ബിജെപി ഒരു പ്രൊ-ഹിന്ദു പാർട്ടിയാണെന്നതിൽ ഉറപ്പില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി മാത്രമായിരിക്കും. പ്രൊ-ഹിന്ദു എന്നാൽ സ്വാഭാവികമായി ആന്റി-മൈനോരിറ്റി ആണെന്ന ബോധപൂർവം സൃഷ്ടിക്കപ്പെട്ട തെറ്റായ പൊതു ബോധം ആണെന്ന് തോന്നുന്നു ബിജെപിയുടെ ഈ ഒരു ഉറപ്പില്ലായ്മക്ക് കാരണം.

പ്രൊ-ഹിന്ദു എന്നാൽ ആന്റി-മൈനോരിറ്റി എന്ന് അർത്ഥമില്ല എന്നത് ചെറിയ രണ്ട് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം:

  1. മറ്റ് ന്യൂനപക്ഷ മതങ്ങൾക്ക് അവരവരുടെ ആരാധനാലയങ്ങൾ സ്വയം നോക്കി നടത്താനുള്ള അതേ അവകാശം ഭൂരിപക്ഷമായ ഹിന്ദുവിനും വേണം എന്ന് പറയുന്നതിൽ ആന്റി-മൈനോരിറ്റിസം അല്പം പോലുമില്ല എന്ന് ഏത് കോച്ച് കുട്ടിക്കും അറിയാം. 
  1. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് പോലുള്ള 'സെകുലർ' കാര്യങ്ങളിൽ ന്യൂനക്ഷ മതങ്ങളിൽ പെട്ടവരുടെ സ്ഥാപനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും, ഭൂരിപക്ഷ മതത്തിൽ പെട്ടവരുടെ സ്ഥാപനങ്ങൾക്ക് കൂടുതൽ സർക്കാർ നിയന്ത്രങ്ങളും എന്ന നിലവിലുള്ള സമ്പ്രദായം നിർത്തണം എന്ന് പറയുന്നതിൽ ഒരു തരിമ്പ് പോലും ന്യൂനപക്ഷ വിരുദ്ധതയില്ലെന്നും മറിച്ച് അതാണ് യഥാർത്ഥ മതേതരത്വം എന്നതിലും മതേതര പാർട്ടികൾ എന്ന് സ്വയം വിളിക്കുന്ന ചിലർക്കല്ലാതെ മറ്റാർക്കും എതിരഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 
ഇവിടെയാണ് പ്രൊ-ഹിന്ദു എന്ന തങ്ങളുടെ അടിസ്ഥാന തത്വം ബിജെപി മറക്കാതിരിക്കേണ്ടത്. പ്രൊ-ഹിന്ദു എന്നത് ആന്റി-മൈനോരിറ്റിസം അല്ല മറിച്ച് മതേതരത്വത്തിന്റെ പേരിൽ ഹിന്ദുഭൂരിപക്ഷത്തിന് മേൽ കാലാകാലങ്ങളായി അടിച്ചേൽപ്പിച്ച പക്ഷപാതപരമായ കാര്യങ്ങൾ നീക്കം ചെയ്യുക എന്നത് മാത്രമാണെന്ന് തന്റേടത്തോടെ പറയാനും ആ പറഞ്ഞത് പ്രവർത്തിക്കാനും ബിജെപി തയ്യാറാവണം. അതിനുള്ള സുവർണ്ണാവസരമാണ് കർണാടകയിലെ കോൺഗ്രസ് തളികയിൽ വച്ച് നൽകിയിരിക്കുന്നത്. മേൽപറഞ്ഞ ഉദാഹരങ്ങൾക്ക് സമാനമായ ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഭരണഘടനവകുപ്പുകളും നിയമങ്ങളും നിർത്തലാക്കാനുള്ള സുവർണാവസരമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നത്. പ്രീണനവും പീഡനവും ഇല്ലാത്ത യഥാർത്ഥ മതേതരത്വം നടപ്പാക്കാൻ കൂടി വേണ്ടിയാണ് ഇങ്ങനെയൊരു കൂറ്റൻ മാൻഡേറ്റ് മോദിക്ക് ലഭിച്ചതെന്ന് ബിജെപി മറക്കരുത്.



കോൺഗ്രെസ് അവരുടെ അറുപതിലധികം വർഷങ്ങളുടെ ഭരണത്തിന്റെ സൗകര്യം ഉപയോഗിച്ച് ഊട്ടിവളർത്തിയ, ജീവിതത്തിന്റെ എല്ലാ മേഖലയിലും വേരിറങ്ങിയ ഒരു 'എക്കോസിസ്റ്റം' ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. ഇടത് മാദ്ധ്യമ-സാംസ്‌കാരിക-അക്കാദമിക്കൽ ബുദ്ധികേന്ദ്രങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്ന ഒന്നാണത്. ആ ‘മെക്കാനിസ’ത്തിന്റെ ശക്തിയായിരുന്നു അവാർഡ് വാപസി, ഇന്ടോളറൻസ്‌ ക്യാമ്പെയ്‌ൻ തുടങ്ങിയ പരിപാടികളിൽ കണ്ടത്. അവരുടെ പ്രൊപ്പഗാണ്ട പ്രകാരം നമ്മുടെ രാജ്യത്ത് 'മജോരിറ്റേറിയനിസം' ആണ് ഇപ്പോഴുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് വരെ നമ്മുടെ രാജ്യത്ത് പുലർന്ന് പോരുന്നത് 'മൈനോരിറ്റേറിയനിസം' ആണെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് 'മജോറിറ്റി' ആയ ഹിന്ദുക്കളിലെ ലിംഗായത്ത് എന്ന വിഭാഗം 'മൈനോരിറ്റി' സ്റ്റാറ്റസിന് വേണ്ടി പോരാടുന്ന അവസ്ഥ. ‘അവാർഡ് വാപസി ഗാങ്’ പറഞ്ഞു പരത്തുന്നത് പോലെ 'മജോരിറ്റേറിയനിസം' ആയിരുന്നു ഇവിടെ നിലവിലുള്ളതെങ്കിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ട വിവിധ വിഭാഗങ്ങൾ 'മജോറിറ്റി' ആയ ഹിന്ദുവാവാൻ ക്യൂ നിൽക്കുമായിരുന്നു.

അങ്ങോട്ടും ഇങ്ങോട്ടും ക്യൂ നിൽക്കേണ്ട സാഹചര്യം ആണ് ഒഴിവാക്കപ്പെടേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ വിഴുങ്ങുന്ന അവസ്ഥയും ഉണ്ടാകരുത്, ന്യൂനപക്ഷത്തിന് പക്ഷപാതപരമായി എല്ലാവിധ ആനുകൂല്യങ്ങളും ഇളവുകളും കൊടുത്ത് 'ഒരു ലെവൽ പ്ലെയിങ് ഫീൽഡ്' തങ്ങൾക്ക് നിഷേധിക്കുന്നു എന്ന ചിന്ത ഭൂരിപക്ഷങ്ങളിൽ രൂഢമൂലമാവാനുള്ള അവസരവും ഉണ്ടാകരുത്. ഇന്ത്യൻ മതേതരത്വത്തിൽ പത്തറുപത് കൊല്ലംകൊണ്ടുണ്ടായ വളവുകൾ നേരെയാക്കി യഥാർത്ഥ മതേതരത്വം പുലരാനുള്ള നടപടികൾ ആണ് ബിജെപിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എങ്കിലേ 'സബ്കാ സാഥ് സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിന് അർത്ഥപൂർണ്ണത വരികയുള്ളു. അല്ലാതെ ‘ഇന്ത്യൻ ബ്രാൻഡ് സെക്കുലറിസ’ത്തിന്റെ വക്താക്കളാവാൻ ഇനി ബിജെപി എന്ന പുതിയൊരു അംഗത്തിന്റെ കൂടെ ആവശ്യവില്ല. ആ ക്ലബ് ഇപ്പോൾ തന്നെ 'ഫുൾ' ആണ്.

ബിജെപി ആ ഉത്തരവാദിത്വം നിർവഹിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ആ ശൂന്യത നികത്താൻ മറ്റൊരു ഹിന്ദു പാർട്ടി തീർച്ചയായും ഉടലെടുക്കും. അതൊരു പക്ഷെ യഥാർത്ഥ ഹിന്ദുവർഗീയ പാർട്ടിയാവാനും മതി. അത് രാജ്യത്തിൻറെ ആരോഗ്യത്തിന് തികച്ചും ഹനികരമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പഴി മുഴുവൻ ചരിത്രത്തിൽ രേഖപ്പെടുത്തുക, വേണ്ടത് അവസരം കിട്ടിയിട്ടും വേണ്ടസമയത്ത് ചെയ്യാതിരുന്ന ബിജെപിയുടെ മേൽ ആയിരിക്കുമെന്നതിൽ യാതൊരു സംശയയവും വേണ്ട. 

മൈനോരിറ്റേറിയനിസം.


'മൈനോരിറ്റേറിയനിസം' ആണ് ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നത് എന്ന് പറഞ്ഞതിൽ സംശയമുള്ളവർക്കായി ലിംഗായത്ത് വിഭാഗത്തിന്റെ ഉദാഹരണം തന്നെ വിശകലനം ചെയ്യാം.

  • എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് ‘മൈനോറിറ്റി സ്റ്റാറ്റസ്’ എന്ന വാഗ്ദാനം നൽകാൻ സിദ്ധാരാമയ്യയുടെ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞത്? 
  • എങ്ങിനെയാണ് ‘മൈനോറിറ്റി സ്റ്റാറ്റസ്’ എന്നത് ഇത്രയധികം കാന്തിക ശക്തിയുള്ള ഒരു പ്രലോഭനമാവുന്നത്?
  • എന്തുകൊണ്ടാണ് സ്വന്തം അസ്തിത്വം വരെ തള്ളിപറഞ്ഞ് 'മൈനോറിറ്റി സ്റ്റാറ്റസ്' എന്ന ‘ടാഗി’ന് വേണ്ടി പോരാടാൻ 'മജോറിറ്റി' വിഭാഗക്കാരായ ലിംഗായത്തുകൾ തയ്യാറാവുന്നത്? 

'മജോറിറ്റി' അഥവാ ഹിന്ദു ആയി നിലനിന്നാൽ ലഭിക്കാത്ത എന്തോക്കെയോ ഗുണങ്ങൾ മൈനോറിറ്റി ആയാൽ ലഭിക്കും എന്നതാണ് ഈ ചോദ്യങ്ങൾക്കുത്തരം. 

അപ്പോൾ ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുവിനെ പല കഷ്ണങ്ങളായി ചിതറിച്ച്, ദുർബലമാക്കി, ഇല്ലായ്മ ചെയ്യാനായി ആരോ ചെയ്തു വച്ച ഒരു ഗൂഢതന്ത്രം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ കർണാടകയിൽ കാണുന്നതെന്നതിൽ സംശയമില്ല എന്ന് പറയാം.

Right to Education Act (RTE)


ഹിന്ദുവല്ലാതായാൽ കിട്ടാൻ പോകുന്ന ആ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കാൻ ഒരു ശ്രമം നടത്താം.

മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് ആകർഷകമായി തോന്നത്തക്കവിധം, ഇതുവരെ ഇന്ത്യൻ ഭരണഘടന പ്രകാരം ആർക്കെങ്കിലും പ്രത്യേക പരിഗണന അല്ലെങ്കിൽ ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ അത് എസ്.സി/എസ്.ടി , ഒബിസി വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. അതാണ് വല്ലപ്പോഴുമൊക്കെ ചില വിഭാഗങ്ങൾ തങ്ങളെയും പിന്നോക്കക്കാരായി കാണണമെന്ന് പറഞ്ഞ് പ്രക്ഷോഭങ്ങൾ നടത്തിയ ചരിത്രമുള്ളത്.

അംബേദ്‌കർ അടക്കമുള്ള ഇന്ത്യൻ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത ഭരണഘടന പ്രകാരം ഇതുവരെ ഒരു ന്യൂനപക്ഷ മതത്തിനും, ഒരു ഭൂരിപക്ഷ മതത്തിനും അങ്ങോട്ടും ഇങ്ങോട്ടും അസൂയയോടെയോ സ്പർദ്ധയോടെയോ നോക്കാൻ ഇടവരത്തക്ക യാതൊരു പ്രത്യേകതകളും, അവകാശങ്ങളും കൽപിച്ച് നൽകിയിരുന്നില്ല.

പിന്നെയെന്തായിരിക്കും പെട്ടെന്ന് ലിംഗായത്ത്കൾക്ക് ന്യൂനപക്ഷമതമാവണെമെന്ന് തോന്നാനുള്ള പ്രചോദനം?

2004 മുതൽ 2014വരെ യുള്ള കാലഘട്ടത്തിൽ സോണിയ ഗാന്ധി നയിച്ച യുപിഎ സർക്കാരുകൾ ഭരണഘടനയിൽ എഴുതിച്ചേർത്ത ചില വകുപ്പുകളും, കൊണ്ടുവന്ന ചില നിയമങ്ങളും ആണ് ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നതാണതിനുത്തരം.

അതെങ്ങിനെയെന്ന് നോക്കാം.

1. 

2004 മെയ് മാസത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ ആദ്യത്തെ പണികളിലൊന്ന് National Commission for Minority Educational Institutions (NCMEI) എന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് മാത്രമായുള്ള ഒരു 'സൂപ്പർ ബോഡി' എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനം സൃഷ്ടിക്കുക എന്നതായിരുന്നു. വെറും 145 അംഗങ്ങളുള്ള കോൺഗ്രസ് അധികാരത്തിൽ വന്ന് വെറും അഞ്ച് മാസത്തിനുള്ളിൽ 2004 നവംബർ മാസത്തിൽ ഒരു ഓർഡിനനൻസ് വഴി അത്യധികം തിടുക്കത്തിലാണ് ആ നിയമം പാസാക്കിയതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

അതിന്റെ ചെയർമാനും, കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന മറ്റ് രണ്ട് അംഗങ്ങളിൽ ആരും തന്നെയും ഒരു ഹിന്ദു ആവാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്ന അത്യന്തം വർഗീയമായ ഒരു നിയമമായിരുന്നു അത്. ആ നിയമം പാസായതോടെ മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം NCMEI കവർന്നെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈനോരിറ്റി പദവി ലഭിക്കുന്നതിനുള്ള അവസാന വാക്ക്, ഹിന്ദുക്കൾക്ക് വിലക്കുള്ള NCMEIയുടേതായി.

2.


2004ൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുൻപ് വരെ രാജ്യത്ത് നിലനിന്നിരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ കുറിച്ചുള്ള പ്രധാന ‘ഗൈഡ് ലൈനു’കളിൽ ഒന്ന് TMA Pai v/s State of Karnataka എന്ന കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയായിരുന്നു. അതുപ്രകാരം ഒരു സ്വകാര്യ വ്യക്തി യാതോരുവിധ സർക്കാർ സഹായവുമില്ലാതെ തുടങ്ങി, നടത്തികൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനവും റിസർവേഷനും അടക്കമുള്ള എല്ലാ കാര്യത്തിനും അയാൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. അത്തരം അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൈനോരിറ്റി - നോൺ മൈനോരിറ്റി എന്ന യാതൊരു വ്യത്യാസവും ഉണ്ടാവാൻ പാടില്ല എന്നും നിഷ്കർഷിക്കുന്നു.

ഈ ഒരു നിയമത്തെ അട്ടിമറിക്കാനായിട്ടായിരുന്നു ആർട്ടിക്കിൾ 15 (5) എന്ന വകുപ്പ് ഭരണഘടനയിൽ എഴുതിച്ചേർക്കാനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി സോണിയ ഗാന്ധിയുടെ കൊണ്ഗ്രെസ്സ് സർക്കാർ 2005, അധികാരത്തിലെത്തി വെറും ഒരു കൊല്ലത്തിനുള്ളിൽ കൊണ്ടുവന്നത്. ഇത് പ്രകാരം മൈനോരിറ്റി ടാഗുള്ളതൊഴിച്ച് ഒഴിച്ച് ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിളിലും, അൺഎയ്ഡഡ് ആയാലും അല്ലെങ്കിലും സർക്കാരിന് ഇടപെടാം എന്ന് വന്നു.

അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ഇങ്ങനെ ആന്റി-ഹിന്ദു - പ്രൊ-മൈനോരിറ്റി ആയ, ഹിന്ദുക്കൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം ദുഷ്കരമാക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി വച്ചതിലെ ദീർഘദർശിത്വം മനസ്സിലാവാൻ 2009 ൽ കോൺഗ്രസ് കൊണ്ടുവന്ന റൈറ്റ് ടു എഡ്യൂക്കേഷൻ RTE എന്ന നിയമം വരേണ്ടി വന്നു. 

3.


2009 മെയ് മാസത്തിൽ അധികാരത്തിലെത്തിയ രണ്ടാം സോണിയ ഗാന്ധി സർക്കാർ വെറും മൂന്ന് മാസത്തിനുള്ളിൽ അതായത് 19 August 2009ന് Right to Education Act (RTE) എന്ന നിയമം പാസാക്കി. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലാവുമായിരുന്നതാണ് ഈ നിയമം. ഇതിലെ സർവ പ്രധാനമായ വ്യവസ്ഥ എല്ലാ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 25% സീറ്റ് സർക്കാരിന് അവകാശപ്പെട്ടതും, SC/SCT, OBC പോലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി തുച്ഛമായ ഫീസിൽ സംവരണം ചെയ്യപ്പെട്ടതാണ് എന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട നിഷ്കർഷ നൂറു ശതമാനം സീറ്റിലും യാതൊരു വിധ സ്‌ക്രീനിങ്ങുകളും (ഇന്റർവ്യൂകൾ പോലുള്ള) നടത്താൻ പാടില്ല എന്നതാണ്. പിന്നെ ഇൻഫ്രാസ്ട്രക്ച്ചറിന്റെയും മറ്റും കാര്യത്തിലുള്ള കർശനമായ വ്യവസ്ഥകൾ. ഇത്രയും കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ സർക്കാരുകൾക്ക് കഴിയും എന്ന് ചുരുക്കം.

എത്ര പുരോഗമനപരമായ, വിപ്ലവകരമായ, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമം. അല്ലെ?

പക്ഷെ ഈ നിയമം പാസായി തൊട്ട് പിന്നാലെ ഒരു സുപ്രീം കോടതി വിധി വന്നു. ഈ പറഞ്ഞ മനോഹരമായ, വിപ്ലവകരമായ വ്യവസ്ഥകളും RTE എന്ന നിയമം തന്നെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല എന്നതായിരിന്നു ആ വിധി! ഭരണഘടന പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുവിധ സർക്കാർ ഇടപെടലും ബാധകമല്ലത്രെ, അതുകൊണ്ട് സർക്കാർ കൊണ്ട് വന്ന RTE യും അവർക്ക് ബാധകമല്ലത്രെ, അത് കൊണ്ടുതന്നെ RTE നിഷ്കർഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഹിന്ദു മാനേജ്മെന്റുകളുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മാത്രമത്രേ ബാധകം.

ഭരണഘടന പ്രകാരം എന്ന് പറയുമ്പോൾ ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം എന്ന് ചോദിക്കണം. സോണിയാഗാന്ധിയും കൂട്ടരും അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ വളരെയധികം ധൃതിപ്പെട്ട് ചുട്ടെടുത്ത ആർട്ടിക്കിൾ 15 (5) എന്ന ഭരണഘടനാ വകുപ്പ് പ്രകാരം!

എങ്ങിനെയുണ്ട്!

ഇപ്പോൾ ഊഹിക്കാൻ പറ്റുന്നുണ്ടോ അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് അധികാരത്തിലെത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും ഉള്ളിൽ ഇതിനു വേണ്ടി നിലമൊരുക്കിയ സോണിയാഗാന്ധിയുടെയും അവരുടെ പുറകിലുള്ള ശക്തികളുടെയും ദീർഘ ദർശിത്വം.

പിണറായിയുടെയും മമത ബാനർജിയുടെയും പോലുള്ള മതേതരത്വത്തിൽ സെര്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചില സർക്കാരുകൾ ചില മാനേജ്മെന്റുകളുടെ സ്കൂളുകളെ പൂട്ടിക്കും പൂട്ടിക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നത് ഈ നിയമത്തിന്റെ ബലത്തിലാണ്. 




ഇനി പറയൂ കർണാടകയിൽ ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രബല വിഭാഗങ്ങളിൽ ഒന്നായ ലിംഗായത്തുകൾ ന്യൂനപക്ഷ പദവിക്ക് വേണ്ടി പോരാടാൻ തയാറായതിലെ 'ഗുട്ടൻസ്' എന്താണെന്നതിൽ ഇനിയും സംശയമുണ്ടോ. 

Breaking India


സോണിയ ഗാന്ധിയുടെ കാർമികത്വത്തിൽ കൊണ്ട് വന്ന, പരസ്പരം കണ്ണിചേർന്നിരിക്കുന്ന മേൽപറഞ്ഞ മൂന്ന് നിയമങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിനെ തമ്മിലടിപ്പിച്ച്, ചിതറിച്ച്, ഇല്ലായ്മ ചെയ്യാനായി വിതറിയിരിക്കുന്ന വൈറസ് ആണ്. അത് രോഗമായി പുറത്ത് വന്ന ആദ്യ സംഭവമാണ് കർണാടക ലിംഗായത്ത് വിഷയം.

നാളെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഹിന്ദുക്കളിലെ പ്രബല വിഭാഗങ്ങൾ ആയ SNDP, NSS എന്നിവർ ഈഴവരെയും നായന്മാരെയും പുതിയ ന്യൂനപക്ഷ മതമായി അംഗീകരിക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങാം. അപ്പോൾ ഇവിടുത്തെ പ്രമുഖ പാർട്ടികളായ LDFഓ UDFഓ അത് ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനവും കൊടുക്കാം. ഇവിടെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 'ലിംഗായത്ത് പ്രത്യേക മതം. ബിജെപി വെട്ടിൽ' എന്ന് തലക്കെട്ട് കൊടുത്ത് നമ്മുടെ കണ്ണിൽ പൊടിയിടാൻ നോക്കിയ ബിജെപി വിരുദ്ധരെന്ന് നടിക്കുന്നവരുടെ തന്ത്രം ഇവിടെയാണ് മറനീക്കി പുറത്ത് വരുന്നത്. 

ഈ വെട്ട് കൊണ്ടിരിക്കുന്നത് ബിജെപിക്കല്ല. അവരുടെയൊക്കെ ആക്രമണം ബിജെപിക്കും ആർ.എസ.എസ്സിനും എതിരെ എന്ന വ്യാജേന യഥാർത്ഥത്തിൽ ഹിന്ദുവിനെതിരെയുള്ളതാണെന്ന് കേരളത്തിൽ വരാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ നിന്ന് മനസ്സലാക്കാവുന്നതേയുള്ളൂ.

ഭാരതത്തിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിനാണ്, ഐക്യം എന്ന അവന്റെ നിലനിൽപിന്റെ ചുവട്ടിൽ ആണ് ആ വെട്ട് വീണിരിക്കുന്നത്. ഈ വെട്ട് ഫലപ്രാപ്തിയിലെത്തുകയാണെങ്കിൽ ഇതിന്റെ ആത്യന്തികമായ ഗുണഫലം ലഭിക്കാൻ പോകുന്നത് ഈ പറഞ്ഞ മതേതര പാർട്ടികൾക്കൊന്നുമല്ല. ഇന്ത്യ എന്ന വമ്പൻ മത മാർക്കറ്റിനെ വിഴുങ്ങാൻ കച്ചകെട്ടി നിൽക്കുന്ന ആ രണ്ട് ആഗോള കോർപറേറ്റ് മത ഭീമന്മാരാണ് ഇതെല്ലാം കണ്ട് 'ചിറി നുണഞ്ഞ്' നിൽക്കുന്നത്. 



ഇസ്ലാം, ക്രിസ്റ്റ്യാനിറ്റി എന്നീ രണ്ട് ഗ്ലോബൽ ഭീമന്മാർ പഠിച്ച പണി പതിനെട്ടെടുത്തിട്ടും ഇന്നും അവർക്ക് പൂർണമായി വഴങ്ങാതെ സ്വന്തം സ്വത്വം നിലനിർത്തുന്ന ഏറ്റവും പഴക്കമേറിയ സംസ്കാരവും മതവുമാണ് ഹിന്ദുമതം. അതിനെ ഇപ്പോഴത്തെ അവസ്ഥയിൽ വിഴുങ്ങാൻ പറ്റാതെ വരുമ്പോൾ ചെറു ചെറു കഷ്ണങ്ങൾ ആക്കി വിഴുങ്ങാനുള്ള നടപടികൾ ആണ് ഇപ്പോൾ നമ്മുടെ കൺമുന്നിൽ നടക്കുന്നത്.

ഭൂവിസ്തൃതിയും കൊയ്യാനുള്ള ആത്മാവുകളുടെ എണ്ണവും നോക്കുമ്പോൾ ഇന്ത്യ, ചൈന എന്നീ രണ്ട് വമ്പൻ മാർക്കറ്റുകൾ ആണ് ഈ ‘ആഗോള കുത്തക മത ഭീമന്മാരുടെ’ മുന്നിൽ ബാക്കിയുള്ളത്. (ഇസ്രായേൽ തുലോം ചെറു പ്രദേശമാണ്. പിന്നെ മതത്തിന്റെ മാർക്കടമുഷ്‌ടിയിൽ ഇവർ രണ്ട് പേരേക്കാൾ ഒരു പടി മുന്നിലെ നിൽക്കൂ ജൂതന്മാർ.)

അതിൽ ചൈനയിൽ മതവിരോധികൾ ആയ ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടി എന്ന ഏകാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം കാര്യമായ കൊയ്ത്ത് അവിടുന്ന് പ്രതീക്ഷിക്കാൻ പറ്റില്ല. പിന്നെ ബാക്കിയുള്ള ഒരേയൊരു കൂറ്റൻ മാർക്കറ്റ് ഇന്ത്യയാണ്. അതിനെ കീഴടക്കാനുള്ള Clash Of Civilizations ആണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിന് വേണ്ടിയുള്ള global സംവിധാനങ്ങളെ ഒന്നിച്ച് സൂചിപ്പിക്കുന്നതാണ് Breaking India forces എന്നത്.

ഈ Breaking India എന്ന പദ്ധതിയിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ലിംഗായത്ത്, ഈഴവ, രജപുത്ര, കർണിസേന  എന്നിങ്ങനെ തുണ്ടം തുണ്ടമാക്കി ഹിന്ദുമതത്തെ ഇല്ലായ്മ ചെയ്യുക എന്നത്.

ഇതിനൊപ്പം നടക്കുന്ന മറ്റൊരു ഘട്ടമാണ് ദ്രാവിഡ സൗത്ത്, ആര്യൻ നോർത്ത്, ദ്രാവിഡസ്ഥാൻ, ഖാലിസ്ഥാൻ, മാപ്പിളസ്ഥാൻ, ക്രിസ്ത്യൻ നോർത്ത്-ഈസ്റ്റ് എന്നിങ്ങനെ രാജ്യത്തെ geographically തുണ്ടം തുണ്ടം തുണ്ടമാക്കുക എന്നത്.

ഓർക്കുന്നില്ലേ JNUൽ മുഴങ്ങിയ ആ മുദ്രാവാഖ്യം: "ഭാരത് തെരെ ട്യൂകടെ ഹോംഗേ ഇൻശാ അള്ളാ ഇൻശാ അള്ളാ, കാശ്മീർ മാംഗേ ആസാദി കേരൾ മാംഗേ ആസാദി...". ആ മുദ്രാവാക്യം ആണ് ഫലപ്രാപ്തിയിലേക്കടുക്കുന്നത്.



ചുരുക്കി പറഞ്ഞാൽ ബിജെപി അവരുടെ അസ്തിത്വം പൊടിതട്ടിയെടുത്ത്, ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിൽ രാജ്യത്ത് വിതക്കപ്പെട്ടിട്ടുള്ള വിഭജനത്തിന്റെ വിത്തുകൾ നിർവീര്യമാക്കുക എന്ന തങ്ങളിൽ അർപ്പിതമായ കർത്തവ്യം നിർവഹിച്ചില്ലെങ്കിൽ, ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ, പരസ്പരം വെട്ടിക്കീറാൻ നിൽക്കുന്ന അനേകം ജാതി ഗ്രൂപ്പുകളുടെ ഒരു നാടായി മാറും 2019 ന് ശേഷമുള്ള രാജ്യം.

ഇപ്രാവശ്യം ഒരു പക്ഷെ അമിത് ഷായുടെയും മോദിയുടെയും പുകഴ്‌പെറ്റ തിരഞ്ഞെടുപ്പ് തന്ത്രജ്ഞതയിൽ കർണാടകയിൽ അവർക്ക് സിദ്ദരാമയ്യയുടെ ഈ 'ട്രാപ്പിനെ' മറികടന്ന് വിജയിക്കാൻ പറ്റുമായിരുക്കും. പക്ഷെ ഇപ്പോൾ കർണാടകയിൽ തലപൊക്കിയിരിക്കുന്ന മുകളിൽ സൂചിപ്പിച്ച ഈ വൈറസ് നാളെ ഇന്ത്യ മുഴുവൻ വ്യാപിക്കാൻ തക്ക scalability ഉള്ളതാണെന്ന് ബിജെപി മറക്കരുത്. ആരുടെയും കയ്യിൽ നിന്നു എന്ന് വരില്ല. ഹിന്ദുവില്ലാത്ത ഇന്ത്യയിൽ പിന്നെ രാമക്ഷേത്രം എന്ന ക്യാരറ്റിന് വലിയ വിപണി മൂല്യം ഉണ്ടാവില്ല എന്ന് ബിജെപി എത്രയും പെട്ടെന്ന് മനസിലാക്കിയാൽ അത്രയും നല്ലത്, അവർക്കും രാജ്യത്തിനും.

Tuesday, February 6, 2018

പത്മാവതിയും ബാഹുബലിയും മാറ്റി മറിച്ച ആവിഷ്കാര സ്വാതന്ത്ര്യം

പത്മാവതി അഥവാ പത്മാവത് ബോളിവുഡിലെ 'ബോക്സോഫീസ് റെക്കോർഡുകൾ' തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. വർഗീയ-സാമുദായിക ചുവയുള്ള വിവാദങ്ങൾ ഉണ്ടാക്കി സിനിമക്ക് 'ഇനിഷ്യൽ പബ്ലിസിറ്റി' നേടിക്കൊടുക്കുക എന്ന തന്ത്രം ബോളിവുഡ് പലപ്പോഴും പരീക്ഷിച്ച് വിജയപ്പിച്ചിട്ടുള്ളതാണ്. സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും റിലയൻസ് ഗ്രൂപ്പിന്റെ വിയാകോം 18 മോഷൻ പിക്ചേഴ്സും കൂടി നിർമിച്ച പത്മാവത് പക്ഷെ ആ തന്ത്രത്തിനെ കുറച്ച് കൂടി നിന്ദ്യമായ രീതിയിൽ പ്രയോഗിച്ചോ എന്ന് സംശയിക്കേണ്ടയിരിക്കുന്നു. ഈ സിനിമ റിലീസ് ആവുന്നതിന് മുൻപ് കണ്ട പ്രതിഷേധങ്ങൾക്ക് കാരണമായി പറഞ്ഞിരുന്നതെന്തൊക്കെയാണോ അതിനൊക്കെ നേരെ വിപരീതമാണ് സിനിമയുടെ ഉള്ളടക്കം എന്നതാണ് അങ്ങനെയൊരു സംശയത്തിന് കാരണം.



രജപുത്ര അഭിമാനം സംരക്ഷിക്കാൻ രംഗപ്രവേശം ചെയ്ത കാർണി സേന. അവരുടെ പ്രതിഷേധങ്ങളെ നേരിടാനും പുച്ഛിക്കാനും പതിവ് ആവിഷ്കാരസ്വാതന്ത്ര്യക്കാർ. ആദ്യമാദ്യം എല്ലാം പതിവ് 'ടെംപ്ലേറ്റിൽ' തന്നെയായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്.

പക്ഷെ സിനിമ റിലീസ് കഴിഞ്ഞപ്പോൾ പൊടുന്നനെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇന്നലത്തെ ആവിഷ്കാരസ്വാതന്ത്ര്യക്കാർ ഇന്നത്തെ പ്രതിഷേധക്കാർ ആവുന്ന മനോഹരമായ കാഴ്ച! ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മഹനീയ പാഠങ്ങൾ കാർണിസേനയെ പഠിപ്പിക്കാൻ നിന്നവർ അതെല്ലാം പൂട്ടി കക്ഷത്ത് വച്ച് സിനിമയെയും സംവിധായകനെയും അംബാനിയെ വരെ ശകാരവർഷം കൊണ്ട് മൂടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

കർണിസേനയും മറ്റ് സമാന സേനകളുടേയുമെല്ലാം പ്രതിഷേധങ്ങൾ നടക്കാറുള്ളത് തെരുവുകളിലാണെങ്കിൽ ആവിഷ്കാരസ്വാതന്ത്ര്യക്കാരുടെ ആവിഷ്കാരവിരുദ്ധ സമരങ്ങൾ അരങ്ങേറുന്നത് അവരുടെ തട്ടകം ആയ മുഖ്യധാര മാധ്യമങ്ങളിൽ ആണ്. കൊച്ച് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്ന സ്‌കൂൾ ബസുകൾക്കെതിരെപോലും പ്രയോഗിക്കാൻ മടിക്കാത്ത കല്ലുകളും കമ്പുകളും ആണ് മത-സാമുദായിക അഭിമാനം സംരക്ഷിക്കാൻ ഇറങ്ങുന്നവരുടെ ആയുധങ്ങളെങ്കിൽ, ആവിഷ്കാരസ്വാതന്ത്ര്യക്കാരുടെ ആവിഷ്കാരവിരുദ്ധ സമരങ്ങളിലെ ആയുധം അവരുടെ തൂലികകളാണ്. വെറുപ്പും കാപട്യവുമാണ് അവർ അതിൽ നിന്ന് ഉതിർക്കുന്നത്.


സിനിമ ‘നല്ല ഹിന്ദു-ചീത്ത മുസ്ലിം’ എന്ന വേർതിരിവ് സൃഷ്ടിക്കുന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസിലെ റിവ്യൂ വിമർശിക്കുന്നത്. സ്വന്തം ഭർത്താവിന്റെയും സ്വന്തം ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കാൻ വേണ്ടി തീയിൽ ചാടി മരിക്കാൻ നായിക നിർബന്ധിതമാവുന്നതിലെ സ്ത്രീ വിരുദ്ധയും ചൂണ്ടിക്കാട്ടുന്നു. സിനിമയിലും ചരിത്രത്തിലും ഇല്ലെങ്കിലും വില്ലന്റെയും നായികയുടെയും 'ദുരന്ത പ്രണയ കഥ' എന്നൊക്കെ എഴുതി സായൂജ്യമടയുന്നുമുണ്ട് നിരൂപകൻ.

ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജയ് ലീല ബൻസാലിയുടെ ട്രേഡ് മാർക്കായ ദൃശ്യ വിസ്മയം ആണ് ഈ ചിത്രവുമെന്നതിൽ മേൽപറഞ്ഞ നിരൂപകന് സംശയമില്ല. പക്ഷെ എൻഡിടിവിയുടെ റിവ്യൂ പ്രകാരം അത് വെറും തൊലിപ്പുറത്തെ സൗന്ദ്യര്യം മാത്രമാണ്. പക്ഷെ പത്മാവതി ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്നതിൽ അവർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല.

ഇന്ത്യൻ എക്സ്പ്രസും എൻഡിടിവിയും മാത്രമല്ല ഇന്ത്യടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്ന് വേണ്ട നമ്മുടെ മാതൃഭൂമിയിൽ വരെ എഴുതപ്പെട്ട നിരൂപണം ഒരേ അച്ചിൽ വാർത്തെടുത്തതായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് മണ്മറഞ്ഞു പോയ സതി എന്ന ദുരാചാരത്തെ മഹത്വവത്കരിക്കുന്നു എന്നതാണ് ഇവയിലെല്ലാം പൊതുവായുള്ള പ്രധാന വിമർശനം.

പക്ഷെ നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യവാദികൾക്ക് ഹാലിളകിയതിന്റെ യഥാർത്ഥ കാരണം മനസിലാവണമെങ്കിൽ മലേഷ്യയിൽ നിന്ന് വന്ന ഒരു വാർത്ത കണ്ടാൽ മതിയാകും. ഇന്ത്യയിൽ ജനുവരി 25ന് സിനിമ റിലീസ് ആയി ഇത്തരം റിവ്യൂകൾ പുറത്ത് വരുന്നതിനിടയിലാണ്, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മലേഷ്യയിൽ പത്മാവതി നിരോധിച്ചു എന്ന വാർത്ത വരുന്നത്. മുസ്ലിം രാജ്യമായ മലേഷ്യയിൽ ഈ ചിത്രം പ്രദർശിപ്പിച്ചാൽ മുസ്ലിം വികാരം വ്രണപ്പെടും എന്നതാണ് അവർ കാരണമായി പറഞ്ഞത്. അപ്പോൾ അതായിരുന്നു നമ്മുടെ ഇന്ത്യയിലെ ലിബറൽ-സെകുലർ-ആവിഷ്കാര സ്വാതന്ത്ര്യക്കാരും ആ സിനിമക്കെതിരെ തിരിയാൻ കാരണം എന്ന് മനസിലാക്കാം. സിനിമയിലും ഹിന്ദുത്വം പിടിമുറുക്കുന്നു എന്നതാണ് പരിവേദനങ്ങളുടെ രത്നച്ചുരുക്കം. 



ഒരു മുസ്ലിം സുൽത്താനെ മോശമായി ചിത്രീകരിച്ചു എന്നതിലാണ് ആവിഷ്കാരസ്വാതന്ത്ര്യവാദികൾക്ക് നിലതെറ്റിയത്. മാത്രവുമല്ല യുദ്ധമര്യാദകളോ, ധർമ്മാചരണങ്ങളോ, സദാചാര മൂല്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത മൃഗതുല്യനായി അവതരിപ്പിക്കപ്പെട്ട അലാവുദ്ധീൻ ഖിൽജിയുടെ കഥാപത്രം ചെയ്ത രൺവീർ കപൂറിന്റെ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ‘ഹൈലൈറ്റ്’. അതായത് ഇത്രയും ‘നെഗറ്റീവ്’ ആയ മുസ്ലിം സുൽത്താനാണ് രൺവീറിന്റെ അവിസ്മരണീയ പ്രകടനത്താൽ പ്രേക്ഷകന്റെ മനസ്സിൽ പതിയുന്നത്. 

ആവിഷ്കാരസ്വാതന്ത്ര്യ സേനയുടെ കാപട്യം ഇത്രവും ഭംഗിയായി തുറന്ന് കാണിക്കപ്പെട്ട മറ്റൊരവസരമുണ്ടായിട്ടില്ല. ഒരുദാഹരണം പറയുകയാണെങ്കിൽ വിവാദമായ അമീർ ഖാൻ ചിത്രം പി.കെയിൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നു എന്ന് പരാതിയുയർന്നപ്പോൾ സിനിമയെ സിനിമയായി കാണണം, അതിന് കഴിവില്ലാത്ത കലാവിരോധികൾ എന്നൊക്കെയായിരുന്നു പ്രതിഷേധങ്ങളോടും പ്രതിഷേധക്കാരോടുള്ള ഇവരുടെ നിലപാട്. ഇന്ന് പക്ഷെ സിനിമയെ സിനിമയായി കാണണമെന്ന് ഇവർക്ക് യാതൊരു നിര്ബന്ധവുമില്ല. മറിച്ച് പത്മാവത് എന്ന സിനിമയിൽ മുസ്ലിം വിരുദ്ധത കാണാനും, അതിനെ ഇന്നത്തെ കാലത്തിന്റെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തോട് സന്ധി ചെയ്ത സിനിമ എന്ന് പറയാനും, സിനിമയിലെ കഥാതന്തുവാണ് നായികാ കഥാപത്രത്തിന്റെ 'ജൗഹർ' എന്ന് അംഗീകരിച്ചു കൊടുക്കാതിരിക്കാനും അവർക്ക് അല്പം പോലും ജാള്യത തോന്നുന്നില്ല. മുൻപ് പറഞ്ഞിട്ടുള്ള ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ സകല ഗീർവാണങ്ങളും ലവലേശം ഉളുപ്പില്ലാതെ അവർ വിഴുങ്ങി.

രാജ്യത്തെ സ്വയം പ്രഖ്യാപിത ആവിഷ്കാരസ്വാതന്ത്ര്യ സംരക്ഷകർ വിറളി പിടിക്കാൻ തുടങ്ങിയതിന്റെ പിന്നിൽ ചില വർത്തമാനകാല യാഥാർഥ്യങ്ങളുണ്ട്. ഈ നിലവിളികൾ ആദ്യമായി കേൾക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ബാഹുബലി വമ്പൻ സ്വീകാര്യത നേടിയപ്പോഴായിരുന്നു. മഹാഭാരതം ഒളിച്ച് കടത്തുന്നു എന്നായിരുന്നു അന്നത്തെ പരാതിയും വിഷമവും.

രാജ്യത്തിൻറെ മനസാക്ഷി സൂക്ഷിപ്പുകാർ എന്ന് സ്വയം നടിക്കുന്ന ഇവിടുത്തെ ലിബറൽ-സെകുലർ വ്യവസ്ഥിതിയുടെ എല്ലാ വിഷയത്തിലുമുള്ള ഇരട്ടത്താപ്പ് ഇവിടെ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും കാണാം. അതാണ് പതിവിന് വിപരീതമായ പുതിയ തരം ആവിഷ്കാരസ്വാന്തന്ത്ര്യങ്ങൾ കാണുമ്പോൾ അവർക്ക് അസഹനീയമായി അനുഭവപ്പെടുന്നത്.

നമ്മുടെ ലെഫ്റ്റ് ലിബറൽ-ഇൻഡോളജിസ്റ്റുകളുടെ പ്രധാന വാദങ്ങളിലൊന്നാണ് ബ്രിട്ടീഷ് കാർ വരുന്നതിന് മുൻപ് ഇന്ത്യ ഇന്ത്യയായിരുന്നില്ല എന്നത്. പരസ്പരം പോരടിക്കുന്ന സ്വാർത്ഥന്മാരും കഴിവുകെട്ടവരുമായ നൂറ് കണക്കിന് രാജാക്കന്മാരുടെ കീഴിലുള്ള വെറും നാട്ടുരാജ്യങ്ങളെ ആദ്യമായി ഒന്നിച്ച് ഇന്ത്യയാക്കിയത് ബ്രിട്ടീഷ്കാർ ആണത്രേ. അതിനും മുൻപ് ഭാരതത്തിന് എന്തെങ്കിലും ചരിത്രം ഉണ്ടായിരുന്നെങ്കിൽ, ഏറ്റവും പുറകിലോട്ട് പോയാൽ അത് മുഗൾ ഭരണവും, ഡൽഹി സുൽത്താൻ ഭരണവും വരെ മാത്രം. അതിന് മുൻപ് അനന്തമായ ശൂന്യത മാത്രമായിരുന്നത്രെ!

ബോളിവുഡിലെ ഇതുവരെയുള്ള ഹിറ്റ് ചരിത്ര സിനിമകൾ ഏതൊക്കെയായിരുന്നു എന്ന് നോക്കിയാൽ ഈ ഒരു 'തിയറി' അവിടെയും നിലനിൽക്കുന്നത് കാണാം. 'ടോപ് ഇന്ത്യൻ ഹിസ്റ്ററി മൂവീസ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഒരു കാര്യം ശ്രദ്ധയിൽ പെടും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സിനിമകളും മുഗൾ കാലഘട്ടം വരെയുള്ള സിനിമകളും മാത്രമേ ആ ലിസ്റ്റിൽ കാണൂ. ഗാന്ധി, മുഗൾ ഏ അസം, ജോധാ അക്ബർ, ബാജിറാവു മസ്താനി അങ്ങനെ പോകുന്നു ആ ലിസ്റ്റ്. 1500കൾക്ക് മുൻപ് ഇന്ത്യ ഇല്ല എന്നാണ് ബോളിവുഡിന്റെ നിലപാട്. നമ്മുടെ മലയാളി സംവിധായകൻ സന്തോഷ് ശിവന്റെ ബോക്സോഫീസ് പരാജയമായിരുന്ന ഷാരൂഖ് ഖാൻ ചിത്രം അശോക ആണ് ഇതിനൊരേയൊരു അപവാദം.

നായകന്മാരായ മുഗൾ അല്ലെങ്കിൽ ഡൽഹി സുൽത്താന്മാർക്ക് നായികമാരായ 'ഇന്ത്യൻ' രാജകുമാരിമാരോടുള്ള പ്രണയങ്ങളുടെ പൈങ്കിളി കഥകൾ പറയുന്ന സിനിമകൾ ആയിരുന്നു മിക്കവയും. അത്തരം സുൽത്താന്മാരെ മോശമായി ചിത്രീകരിക്കുന്ന സിനിമകളോ, അല്ലെങ്കിൽ ബ്രിട്ടീഷ്-സുൽത്താൻ ഭരണ കാലഘട്ടത്തിന് പുറകിലോട്ടുള്ള തനത് ഇന്ത്യൻ ചരിത്രം പറയുന്ന സിനിമകളോ ഉണ്ടാവാൻ പാടില്ല എന്നുള്ള അലിഖിത നിയമം ഇവിടെയുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ഹിന്ദുക്കളോട് പ്രതികാരം ചെയ്യാൻ വേണ്ടി മുംബൈ ബോംബ് സ്ഫോടന പരമ്പരയും മറ്റ് കലാപങ്ങളും സ്പോൺസർ ചെയ്ത ടൈഗർ മേമൻ-ദാവൂദ് മാഫിയയാണ് ബോളിവുഡിനെയും നിയന്ത്രിച്ചിരുന്നത് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ അത്തരം ഒരു അലിഖിത നിയമം നിലനിൽക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. 


പക്ഷെ ഈ നിയമങ്ങൾ തെറ്റാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. പത്മാവത് ചെയ്തതും അതാണ്. യുദ്ധമര്യാദകൾ പാലിക്കാതെ എതിരാളികളെ എത്ര നീചമായ മാർഗ്ഗത്തിലൂടെയും തോൽപ്പിക്കുന്ന, അധികാരം നേടാൻ 'പിതാക്കന്മാരെ' തടവിലാക്കുന്ന, അതിനായി ഏത് രക്ത ബന്ധത്തെയും വധിക്കാൻ തയ്യാറാവുന്ന തരത്തിലുള്ള മുഗൾ-ഡൽഹി സുൽത്താന്മാരുടെ കഥകൾ ചരിത്ര പുസ്തകങ്ങളിൽ ഒരുപാടുള്ളപ്പോഴും അതൊന്നും ബോളിവുഡ് സിനിമയിൽ ഉണ്ടാവരുതെന്ന ആ അലിഖിത നിയമമാണ് പത്മാവത് തെറ്റിച്ചത്. അതാണ് ഇത്രയധികം സെക്കുലർ-ലിബറൽ നിലവിളികൾ ഉയരാൻ കാരണം.

ഇത്തരം സുൽത്താന്മാരെ എന്നും 'ഇന്ത്യൻ' രാജകുമാരിമാരെ അനുരാഗ വിവശരാക്കുന്ന പ്രണയാതുരരായ കാമുകന്മാരും, സൽഗുണ സമ്പന്നന്മാരും മാത്രമായേ ചിത്രീകരിക്കാവൂ എന്ന അലിഖിത നിയമമാണ് പത്മാവത് തെറ്റിച്ചതെങ്കിൽ, ബ്രിട്ടീഷ് ഭരണത്തിനും സുൽത്താൻ ഭരണത്തിനും മുൻപ് ഭാരത സംസ്കാരത്തിന് ചരിത്രമുണ്ടാവരുത് എന്ന ബോളിവുഡിന്റെ അപ്രഖ്യാപിത വിലക്കായിരുന്നു തനത് ഭാരതീയ രാജാക്കന്മാരുടെയും, ഭാരതീയ യുദ്ധതന്ത്രങ്ങളുടെയും കഥ പറഞ്ഞ ബാഹുബലി തകർത്തെറിഞ്ഞത്. മഹാഭാരതത്തെ ഒളിച്ചു കടത്തുന്നു എന്നായിരുന്നു ബാഹുബലിയെക്കുറിച്ചുള്ള അവരുടെ പരാതി.

വെറും സാങ്കല്പിക (ഫിക്ഷൻ) കഥ പറഞ്ഞ ബാഹുബലിയും, ഇപ്പോൾ വിദേശ അധിനിവേശക്കാരായ സുൽത്താന്മാരുടെ യഥാർത്ഥ ചരിത്രം പറയുന്ന പത്മാവതിയും ആവിഷ്കാര സ്വന്തന്ത്ര്യ സേനയെ ഇത്ര ചൊടിപ്പിക്കാൻ കാരണം, അവർ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ഈ ഒരു 'ട്രെൻഡ്' പിന്തുടർന്ന് ബ്രിട്ടീഷ്-സുൽത്താൻ ഭരണകാല ചരിത്രത്തിന് പുറകിലേക്ക് ബോളിവുഡ് സഞ്ചരിക്കുമോ എന്നതാണ്. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യം അതിന് ഊർജ്ജം പകരുന്നുണ്ടെന്ന് അവർ സംശയിക്കുന്നു.

അങ്ങനെയാനെയൊരു സാഹചര്യം ഉണ്ടാവുകയാണെകിൽ ബാഹുബലിയുടെ വിജയത്തിന് ശേഷം സംവിധായകൻ രാജമൗലി ഒരു ബിബിസി ഇന്റെർവ്യൂവിൽ പറഞ്ഞ മാറ്റത്തിനാണ് ഇനി ഇന്ത്യൻ സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അത് ഇവിടുത്തെ ലിബറൽ-സെക്കുലർ- ആവിഷ്കാരസ്വന്തന്ത്ര്യ ബ്രിഗേഡിനെ സംബന്ധിച്ച് ഹൃദയഭേദകമായിരിക്കും. രാജമൗലി അന്ന് പറഞ്ഞത് സൂപ്പർ ഹീറോകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത, ഒരുപാട് ഇതിഹാസങ്ങളും ചരിത്രവും സ്വന്തമായുള്ള ഭാരതത്തിന് ബാറ്റ്മാന്റെയും സൂപ്പർമാന്റെയും പുറകെ പോകേണ്ട കാര്യമില്ല എന്നാണ്. അത്രയും സമ്പന്നമായ ചരിത്രവും ഇതിഹാസവും സ്വന്തമായുള്ള ഭാരതത്തിനു ബ്രിട്ടീഷ്-സുൽത്താൻ കാലഘട്ടത്തിൽ കിടന്ന് വട്ടം തിരിയേണ്ട യാതൊരു ആവശ്യവുമില്ല എന്ന് അതിനോട് കൂട്ടിച്ചേർക്കാം.

മുസ്ലിം അധിനിവേശ ശക്തികളോട് പോരാടി നിരവധി ഐതിഹാസിക യുദ്ധ വിജയങ്ങൾ നേടിയ രജപുത്ര വീരൻ പൃഥ്വിരാജ് ചൗഹാന്റെയും, ഒന്നിലധികം തവണ തോൽപ്പിച്ചിട്ടും കൊല്ലാതെ വിട്ട മുഹമ്മദ് ഗോറി പിന്നീട് ചതിയിലൂടെ വധിക്കുന്ന അതേ പൃഥ്വിരാജ് ചൗഹാന്റെയും, മുഗൾ ശക്തിയെ എതിരിട്ട, ഔറഗസേബിനെ തോൽപിച്ച് മറാത്താ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജിന്റെയും, അക്ബറിനെ തോൽപിച്ച് ആഗ്ര-ഡൽഹി കേന്ദ്രീകരിച്ച് 'ഹിന്ദു രാജ്' സ്ഥാപിച്ച, അവസാനത്തെ ഹിന്ദു രാജാവെന്ന് വിളിക്കപ്പെടുന്ന വിക്രമാദിത്യ ഹേമു അഥവാ സാമ്രാജ് ഹേമചന്ദ്ര വിക്രമാദിത്യന്റെയും ചരിത്രങ്ങൾ അത്തരം കഥകൾക്ക് ഏതാനും ഉദാഹരണങ്ങൾ മാത്രം.

പൃഥ്വിരാജ്,ശിവാജി,ഹേമു എന്നിവരെല്ലാം ബ്രിട്ടീഷ് - മുസ്ലിം അധിനിവേശശക്തികൾക്ക് സമകാലികരായിരുന്നെങ്കിൽ ഇനിയും പുറകിലോട്ട് പോയാൽ രാജമൗലി സൂചിപ്പിച്ച ഭാരതീയ ചരിത്ര-പൗരാണിക കഥകളുടെ അക്ഷയഖനിയുടെ ആഴവും പരപ്പും കാണാം.

ഭാരതത്തിന്റെ ക്ലാസിക്കൽ കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ ചന്ദ്രഗുപ്‌ത-സമുദ്രഗുപ്‌തൻമാരുടെ ഗുപ്ത സാമ്രാജ്യം. അലക്‌സാണ്ടർക്ക് സമകാലികരായ അശോക ചക്രവർത്തിയുടെ മൗര്യ സാമ്രാജ്യം, സൗത്ത്-ഈസ്റ്റ് ഏഷ്യ വരെ വിസ്തൃതമായ ദക്ഷിണേന്ത്യൻ സാമ്രാജ്യമായ ചോള സാമ്രാജ്യം എന്ന് തുടങ്ങി മഹാഭാരതവും രാമായണവും വരെ ചെന്നെത്തുന്നു ആ അക്ഷയഖനി.

ഇതെല്ലാം സിനിമയാക്കാൻ തുടങ്ങിയാൽ ബിബിസി ബാഹുബലിയെക്കുറിച്ച് പറഞ്ഞത് പോലെ ട്രോയ്, ഗ്ലാഡിയേറ്റർ പോലുള്ള വമ്പൻ ഹോളിവുഡ് 'വാർ മൂവി'കളോട് കിടപിടിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഒരു നിരതന്നെയായിരിക്കും ഉയർന്നു വരുന്നത്. അങ്ങനെ ദേശീയതയുടെ കരുത്താർജ്ജിച്ച ഒരു പുതിയ തരംഗം ആണ്, ഇന്ത്യൻ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും മുഖമുദ്രയാക്കിയ ഇവിടുത്തെ ‘ലിബറൽ-സെകുലർ എസ്റ്റാബ്ലിഷ്‌മെന്റ്’ ഇന്ന് ഭയപ്പെടുന്നത്.



ട്രോയും, ഗ്ലാഡിയേറ്ററും, 300 ഉം പോലുള്ള സിനിമകൾ ഗ്രീക്ക് സംസ്കാരത്തിന്റെ സ്മരണകളാണ് ഉയർത്തുന്നതെങ്കിൽ. മമ്മി സിനിമകൾ കാണുമ്പോൾ ഈജിപ്തിന്റെ പൗരാണികത കൂടിയാണ് ഒരു പ്രേക്ഷകനിലേക്ക് വരുന്നത്. അതുപോലെ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമകൾ ഓർമിപ്പിക്കുന്നത് തനത് ചൈനീസ് സംസ്കാരവുമാണ്. ഈ ഗണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാതിനിത്യം ഇന്ത്യക്കിതുവരെ ഉണ്ടായിരുന്നില്ല.

ആ ശൂന്യത നികത്താൻ ഇന്ത്യ ഇപ്പോൾ സജ്ജമായിരിക്കുന്നു എന്നാണ് ബാഹുബലിയുടെ അന്താരാഷ്ട്ര വിജയം സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അവരുടെ തന്നെ തട്ടകത്തിൽ നേരിടാൻ ഇന്ത്യൻ സിനിമ തയ്യാറായി എന്നതിന്റെ വിളംബരമാണ് ബാഹുബലി എന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നത്.

അത് തന്നെയാണ് ഇനി വരാൻ പോകുന്നതിന്റെ സൂചന. ബോളിവുഡ് തിരിഞ്ഞു നോക്കാൻ മടിച്ചിരുന്ന ആ അക്ഷയ ഖനിയിലേക്കുള്ള വാതിൽ ആണ് ബാഹുബലിയും പത്മാവതിയും ഇന്ത്യൻ സിനിമക്ക് മുന്നിൽ തുറന്നത്. അത് തന്നെയാണ് ഇത്തരം ലിബറൽ-സെക്കുലർ നിലവിളികൾ കൂടുതൽ ശക്തമാവുന്നതിന്റെ കാരണവും.