Sunday, December 24, 2017

ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും രാജ്യത്തിനും നൽകുന്ന സൂചനകൾ.

“22വർഷത്തെ ഭരണവിരുദ്ധവികാരം മറികടന്ന് തുടർച്ചയായി ആറാമതും വിജയിച്ച്കൊണ്ട് ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു.”
ഇതാണ് 2017ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്.
വിജയം വിജയവും, തോൽവി തോൽവിയുമാണ്, ബാക്കിയെല്ലാം വിശകലങ്ങളും സമാശ്വാസങ്ങളും മാത്രം.
രണ്ടു പതിറ്റാണ്ടിലധികം കാലംകൊണ്ട് സംഭരിക്കപ്പെട്ട വലിയ അളവിലുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്ന് കേവലഭൂരിപക്ഷം നേടി വിജയിക്കുക എന്ന അവിശ്വസീനയമായ നേട്ടം കൈവരിച്ചതിൽ ബിജെപിയെ അഭിനന്ദിക്കാതെ മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നത് മര്യാദകേടായിരിക്കും.
വെറും അഞ്ച് വർഷങ്ങൾകൊണ്ട് ജനങ്ങളെ വെറുപ്പിക്കുന്നതിന്റെ ഫലമായി ഓരോ തിരഞ്ഞെടുപ്പിലും ഭരണം നഷ്ടപ്പെടുന്ന കേരളത്തിലെ ഇടത് വലത് മുന്നണികളുടെ അവസ്ഥയുമായി താരതമ്യം ചെയ്താൽ കൃത്യമായി മനസിലാവും ബിജെപിയുടെ ഈ വിജയത്തിന്റെ വലിപ്പം.
അപ്പോൾ ബിജെപി അർഹിക്കുന്ന അഭിനന്ദങ്ങൾ അവർക്ക് നൽകികൊണ്ട് ഈതിരഞ്ഞെടുപ്പ് ബിജെപിക്കും, കോൺഗ്രസിനും, സർവോപരി രാജ്യത്തിനും മുന്നോട്ട്നൽകുന്ന സൂചനകൾ വിലയിരുത്താൻ ശ്രമിക്കാം.


തിരഞ്ഞെടുപ്പ് ഫലങ്ങൾ സംഖ്യകൾ പ്രകാരം ഇങ്ങനെയാണ്:
ഗുജറാത്തിൽ ആകെയുള്ള 182 സീറ്റിൽ 99 സീറ്റ് നേടിയാണ് ബിജെപി തുടർച്ചയായ ആറാം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തേക്കാൾ 16 സീറ്റുകൾ കുറഞ്ഞെങ്കിലും വോട്ട് വിഹിതം 1.2 ശതമാനത്തിന്റെ വർദ്ധനവോടെ 49.1ശതമാനത്തിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 16 സീറ്റുകളും 4ശതമാനം വോട്ടും കൂടുതൽ നേടാൻ കോൺഗ്രസിനായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ലീഡ് നിലയിൽ 92 സീറ്റ് വരെ എത്തിയെങ്കിലും അവസാനം അത് 77 സീറ്റും 43.9 ശതമാനം വോട്ടും വരെയെത്തിക്കാനേ കോൺഗ്രസിനായുള്ളൂ.
ഹിമാചൽ പ്രദേശിൽ 68 സീറ്റുകളിൽ 44ഉം നേടി മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിൽ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തത്. 48.8 ശതമാനം വോട്ടും കഴിഞ്ഞ തവണത്തേക്കാൾ 18 സീറ്റും കൂടുതൽ നേടിയാണ് ബിജെപി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
2019ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കായി ഒരു ബിജെപിവിരുദ്ധ 'നരേറ്റിവ്' സൃഷ്ടിക്കാൻ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിക്കുന്ന പ്രതിപക്ഷവും, ഭൂരിപക്ഷംവരുന്ന ബിജെപി വിരുദ്ധ-മാധ്യമങ്ങളും ഗുജറാത്ത് ഫലത്തെ ഇതിനോടകം വളരെയധികം തെറ്റായി വ്യാഖ്യാനിച്ച് കഴിഞ്ഞു എന്ന് കാണാവുന്നതാണ്.
150 സീറ്റ് ലക്ഷ്യംവച്ച ബിജെപിയെ 99 സീറ്റിൽ ഒതുക്കി എന്നത് വിജയത്തിന് തുല്യമായ പ്രകടനമായാണ് കോൺഗ്രസ് അടക്കം അവരെല്ലാം വിലയിരുത്തുന്നത്. “രാഹുൽ ഗാന്ധിയുടെ വിജയം!” എന്നാണ് അവർ പറയുന്നത്. പക്ഷെ 92 സീറ്റാണ് ഒറ്റക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം എന്നും, 22 വർഷത്തെ ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി അതിനേക്കാൾ ഏഴ് സീറ്റുകൾ കൂടുതൽ നേടി ആ ലക്ഷ്യം മറികടന്നിരിക്കുന്നുവെന്നും അവർ സൗകര്യപൂർവം മറക്കാൻ ശ്രമിക്കുന്നു.
ഇതിന്റെകൂടെ കയ്യിലുണ്ടായിരുന്ന ഹിമാചൽപ്രദേശ് കൂടി ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു എന്നത് കൂടി അവർ ചർച്ചചെയ്യാതിരിക്കുമ്പോൾ അവർ പറയുന്ന 'രാഹുൽ ഗാന്ധിയുടെ ആ വിജയം!’ പൂർണമാവുന്നു.
ഭരണവിരുദ്ധവികാരത്തിന്പുറമെ ജി.എസ്.ടിയും, നോട്ട്നിരോധനവും സൃഷ്ടിച്ചപ്രശ്നങ്ങളും, മോദി എന്ന അതികായൻ തലപ്പത്തില്ലാത്ത അവസ്ഥയും, മോദിക്ക് പകരം വന്ന ഒരു മുഖ്യമന്ത്രി ഇതിനോടകം പരാജയം ഏറ്റ് വാങ്ങി രാജിവെക്കേണ്ടി വന്നതും, മൂന്ന് ജാതിനേതാക്കളായ ചെറുപ്പക്കാർ ഉയർത്തിയ വെല്ലുവിളികളും.
അങ്ങനെ തോൽക്കാൻ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു ബിജെപിക്ക് ഗുജറാത്തിൽ. എന്നിട്ടും അവരെ തോൽപ്പിക്കാനാവാതെ പോയി എന്നത് സത്യത്തിൽ കോൺഗ്രസിന്റെ പരാജയഭാരം കൂട്ടുകയാണ്.
പാർട്ടിയുടെ അധികാരം ഔദ്യോഗികമായി ഏറ്റെടുത്തത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഹുൽഗാന്ധിയുടെ വ്യക്തിപരമായ വലിയ പരാജയമായിക്കൂടി വിലയിരുത്തപ്പെടേണ്ട സ്ഥാനത്ത് ഇതൊരു രാഹുൽഗാന്ധിവിജയം എന്നാ ണ് സ്തുതിഗീതികൾ!
ഈ സ്തുതിഗീതങ്ങളിൽ രാഹുൽ ഗാന്ധി സ്വയം അഭിരമിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം പ്രതികരണങ്ങളും. അതായിരിക്കും ഒരുപക്ഷെ കോൺഗ്രസ് നേരിടുന്ന യഥാർത്ഥ വെല്ലുവിളി.
മോദിയുടെ നേതൃത്വത്തിൽ ബിജെപി 2014ലെ തിരഞ്ഞെടുപ്പ് ജയിക്കുമ്പോൾ അഞ്ച് സംസ്ഥാങ്ങൾ ആയിരുന്നു പാർട്ടി ഭരിച്ചിരുന്നതെങ്കിൽ ഇന്ന് ഹിമാചൽ ബിജെപി ഒറ്റക്ക് ഭരിക്കുന്ന 16 ആമത്തെ സംസ്ഥാനമാണ്. ഇങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയപരമ്പര നയിച്ച് മുന്നിൽ നിൽക്കുന്ന മോദിയുടെ ജനപ്രീതി കുറഞ്ഞു എന്നാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരിച്ചത്!
തുടർച്ചായി പരാജയ പരമ്പരകളിലെ ഏറ്റവും പുതിയതായ ഹിമാചൽ-ഗുജറാത്ത് ഇരട്ട പ്രഹരത്തിന് ശേഷം അദ്ദേഹം വിലയിരുത്തുന്നത് ധാർമിക വിജയം കോൺഗ്രസിന്റേതെന്നാണ്!
ഇങ്ങനെയാണ് കാര്യങ്ങളെ പുതിയ പ്രസിഡന്റ് വിലയിരുത്തുന്നതെങ്കിൽ കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കുമാവുമെന്ന് തോന്നുന്നില്ല.
കോൺഗ്രസ് ഉയർത്തിയ മത്സരത്തെ മോദിയുടെ വ്യക്തിപ്രഭാവം അഥവാ മോദിതരംഗത്തിൽ മറികടക്കാൻ ബിജെപിക്കായെങ്കിലും ഒരുപാട് അപകടസൂചനകൾ അവർക്കും, രാജ്യത്തിന് പൊതുവിലും നൽകുന്നുണ്ട് ഈതിരഞ്ഞെടുപ്പ്ഫലം.
പാർട്ടിയിൽ വിശ്വാസമർപ്പിച്ച ഹിമാചലിലേയും ഗുജറാത്തിലെയും ജനങ്ങൾക്കും, വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത പാർട്ടി പ്രവർത്തർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിൽ മോദി എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു.
ഒരുകാലത്ത് ഗുജറാത്തിൽ കോൺഗ്രസ് അഴിച്ച് വിട്ടിരുന്ന, താനടക്കമുള്ള ബിജെപിക്കാർ കഴിഞ്ഞ മുപ്പത് വർഷങ്ങൾ എടുത്ത് നടത്തിയ പരിശ്രമത്തിന്റെ ഫലമായി കുടത്തിലടച്ച ജാതി എന്ന ദുർഭൂതത്തെ വീണ്ടും തുറന്ന് വിടാനുള്ള ശ്രമമാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയതെന്ന ഗുരുതരമായ നിരീക്ഷണമാണ് അദ്ധേഹം പങ്കുവച്ചത്.


ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നിവരെ മുന്നിൽ നിർത്തി ജനങ്ങളെ പട്ടേൽ, ദളിത്, താക്കൂർ എന്നിങ്ങനെ വിഭജിച്ച്, വിവിധ വിഭാഗങ്ങൾക്കിടയിൽ സാമൂഹ്യ സ്പർദ്ധ വളർത്തി അതിൽ നിന്ന് മുതലെടുക്കാനുള്ള ശ്രമമാണ് ഗുജറാത്തിൽ കോൺഗ്രസ് നടത്തിയത്.
വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരിൽ നിന്ന് കൈകൊണ്ട പദ്ധതി കോൺഗ്രസ് വീണ്ടും ആവർത്തിക്കുന്നതും, അതിൽ ചെറിയൊരളവിൽ അവർ വിജയം കണ്ടതുമായ സാഹചര്യമാണ് മോദി സൂചിപ്പിച്ചത്.
ഇന്ന് ബിജെപിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഗുജറാത്ത് എന്നത്കൊണ്ട് തന്നെ എല്ലാവരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുതയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തുടർച്ചായി 50 വർഷത്തോളം ഗുജറാത്ത് അടക്കി വാണത് കോൺഗ്രസ് ആയിരുന്നു എന്നത്. ഇന്ന് ബിജെപിക്കെങ്ങിനെയാണോ ഗുജറാത്ത്, ഒരിക്കൽ കോൺഗ്രസിനും അങ്ങനെത്തന്നെയായിരുന്നു ഗുജറാത്ത്.
ഹർദിക്-അൽപേഷ്-ജിഗ്നേഷ് ത്രയങ്ങളിലൂടെ ഇന്ന് കോൺഗ്രസ് പ്രയോഗിക്കുന്ന വിഭജന തന്ത്രം അന്നും അവർ പ്രയോഗി ച്ചിരുന്നു. ക്ഷത്രിയ-ഹരിജൻ-ആദിവാസി-മുസ്ലിം എന്നിവയുടെ ചുരുക്കമായ KHAM എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു ഫോർമുലയിലയായിരുന്നു അത്.
ഇത്തരത്തിൽ കോൺഗ്രസ് കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയ ജാതി വിഭജനത്തിന്റെ വിഷഫലങ്ങളെയാണ് കഴിഞ്ഞ മുപ്പത് കൊല്ലങ്ങളായുള്ള പരിശ്രമത്തിലൂടെ മാറ്റിയെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു എന്ന് മോദി സൂചിപ്പിച്ചത്.
പട്ടേൽ എന്ന മേൽജാതിക്ക് സംവരണമെന്ന ആശയം അവർക്ക് നിർണായക ശക്തിയുള്ള നഗരമേഖലയിൽ തീരെ സ്പർശിക്കാതെ പോയെങ്കിലും ഗ്രാമീണ മേഖലകളിലെ അവരുടെ പോക്കറ്റുകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞു. ബിജെപിക്ക് നഷ്ടപ്പെട്ട 16 സീറ്റുകൾ ആ മേഖലകളിൽ നിന്നാണെന്നത് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വിജയം നുണഞ്ഞു കഴിഞ്ഞ ഈ തന്ത്രം ഇനി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും പരീക്ഷിക്കപ്പെടാം. അങ്ങനെയാണെങ്കിൽ മണ്ഡൽ കാലഘട്ടത്തിൽ കണ്ട സംവരണ വിഭാഗങ്ങളും-അല്ലാത്തവരും എന്ന രീതിയിൽ രാജ്യത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്ന അവസ്ഥയാണ് കോൺഗ്രസ് വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് ദേശീയവാദികളും, രാജ്യം മൊത്തത്തിലും ഭയത്തോടെ കാണുന്ന ഘടകം.
ഇതിനെക്കുറിച്ചാണ് മോദി മുന്നറിയിപ്പ് നൽകിയത്.
ജാതി ഇന്ത്യയുടെ ശാപമാണെന്നിരിക്കെ ജാതിക്കതീതമായി ജനങ്ങളെ (ഹിന്ദുക്കളെ എന്നും വായിക്കാം) സംഘടിപ്പിക്കുന്ന പോസിറ്റീവ് അജണ്ടയുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തളക്കാനായി 'കോൺഗ്രസിന്റെ ഗുജറാത്ത് മോഡലിൽ' അവരെ (ഹിന്ദുക്കളെ എന്നും വായിക്കാം) ജാതികളായി തിരിച്ച്‌ തമ്മിലടിപ്പിക്കണം എന്ന് മതേതര-പുരോഗമന-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്താകമാനം കാണാനുള്ളത്.
അധികാരം നിലനിർത്താനായി കോൺഗ്രസ് എന്നും എവിടെയും പ്രയോഗിച്ച കുടിലതന്ത്രമാണ് ജാതിയുടെയും, ഭാഷയുടെയും, പ്രാദേശികതയുടെയും പേരിൽ ജനങ്ങളെ വിഭജിച്ച് നിർത്തുക എന്നത്.
പഞ്ചാബിൽ സിഖ് തീവ്രവാദത്തെ ഊട്ടി വളർത്തിയതും, തമിഴ്നാട്ടിലെ ദ്രാവിഡ ദേശീയതയെ ആളിക്കത്തിച്ചതും, മഹാരാഷ്ട്രയിൽ മറാഠി വികാരം മുതലെടുക്കാൻ ബാൽതാക്കറെക്ക് പ്രേരണ നൽകിയതും അതിലെ ഏതാനും ഉദാഹരണങ്ങൾ മാത്രം. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഇപ്പോൾ ഗുജറാത്തിൽ കാണുന്നത്. അടുത്തതായി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകത്തിലും കോൺഗ്രസ് വിശ്വാസമർപ്പിക്കുന്ന ബ്രഹ്മാസ്ത്രം കന്നഡ വികാരമാണ്.
എങ്കിലും ഈ അപകടം ബിജെപി ഇതിനോടകം തിരിച്ചറിഞ്ഞു എന്നത് കൂടിയാണ് മോദിയുടെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ഒരിക്കൽ ഗുജറാത്തിൽ കോൺഗ്രസിന്റെ ജാതി വാദത്തെ നിഷ്പ്രഭമാക്കിയ, മണ്ഡലിനെ കമണ്ഡലുവിലടച്ച ബിജെപിക്ക് ഇനിയും അതിന് കഴിയുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന സൂചനകളിലൊന്ന് ബിജെപിയുടെ അല്ലെങ്കിൽ മോദിയുടെ ജിഎസ്ടി, നോട്ട്നിരോധനം എന്നീ രണ്ട് 'ഹൈ-പ്രൊഫൈൽ - ഹൈ റിസ്കി' സാമ്പത്തിക പരിഷ്ക്കാരങ്ങൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തെതുമായ അഗ്നി പരീക്ഷ കടന്നു എന്നതാണ്.
കയ്യിൽ പണമില്ലാത്ത രാജ്യത്തെ പാവപ്പെട്ടവൻ ഇവ രണ്ടിനോടും എങ്ങിനെ പ്രതികരിച്ചു എന്ന് ദരിദ്ര നാരായണന്മാരുടെ നാടായ യു.പിയിൽ കണ്ടുവെങ്കിൽ, നഷ്ടപ്പെടാൻ കയ്യിൽ പണമുള്ള കാശുകാരനും ബിസിനസ്സ്കാരനും എങ്ങിനെ പ്രതികരിക്കുന്നു എന്നതിന്റെ ഉത്തരം ഇപ്പോൾ ഗുജറാത്തും തന്നു കഴിഞ്ഞു. രാഹുൽ ഗാന്ധി പ്രചാരണത്തിനിടക്ക് ഗബ്ബർ സിങ് ടാക്സ് എന്ന് പരിഹസിച്ച ജിഎസ്ടിയുടെ ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിച്ചു എന്ന് പറയപ്പെടുന്ന വ്യാപാര കേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ മുഴുവൻ സീറ്റും നേടിയാണ് ബിജെപി വിജയിച്ചത്.
അതായത് ജിഎസ്ടി, നോട്ട്നിരോധനം എന്നിവകൊണ്ട് ഉണ്ടെന്ന് പ്രതിപക്ഷം സ്വയം വിശ്വസിക്കുന്ന ജനരോഷം സത്യത്തിൽ ഇല്ലെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞു. അതും പ്രതീക്ഷിച്ചാണ് 2019 നേരിടാൻ പ്രതിപക്ഷം ഒരുങ്ങുന്നതെങ്കിൽ അതായിരിക്കും അവരുടെ ഏറ്റവും വലിയ അബദ്ധം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടുവരുന്ന കൗതുകകരമായ ഒരു മാറ്റത്തിന് അടിവരയിടുന്നത് കൂടിയായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ്. മതേതര ലേബൽ പാർട്ടികൾ ന്യൂനപക്ഷ വോട്ടിന് വേണ്ടി കടിപിടി കൂടുന്ന കാഴ്ച്ച പതുക്കെ ഇല്ലാതായി വരുന്നു എന്നതാണത്. ന്യൂനപക്ഷ വോട്ടിന് വേണ്ടി ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല ഹിന്ദു വോട്ടിനെ ആകർഷിക്കാനുള്ള തത്രപ്പാടിലേക്ക് കോൺഗ്രസ് അടക്കമുള്ള മതേതരപാർട്ടികൾ മാറുന്ന ഒരു കാഴ്ച. ഉത്തർപ്രദേശ് ബിജെപിക്ക് ഹാട്രിക് വിജയം (ലോക്‌സഭ, നിയമസഭ, പഞ്ചായത്ത്) നൽകിയതിന് ശേഷമാണ് ഈ ട്രെൻഡ് വ്യക്തമാവാൻ തുടങ്ങിയത്.


ജനനം എന്ന തനിക്ക് നിയന്ത്രണമില്ലാത്ത കാരണം കൊണ്ട് ഹിന്ദുവായിപ്പോയി എന്ന് ഉറക്കെ പരിതപിക്കാൻ തയ്യാറായ നെഹ്രുവിൽ നിന്ന് ഞാൻ ഒരു പൂണൂൽ ധാരിയായ, അടിയുറച്ച ശിവഭക്തനായ, അഭിമാനിയായ ഹിന്ദുവാണ് എന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൻ രാഹുൽ ഗാന്ധി പറയുന്നിടത്തെത്തിയ ആ കൗതുകകരമായ മാറ്റം. രാഹുൽ ഗാന്ധിയുടെ മാരത്തോൺ ക്ഷേത്ര ദർശനം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ഹൈലൈറ്റ് ആയിരുന്നത് യാദൃശ്ചികല്ല. നാളെ അയോദ്ധ്യ ക്ഷേത്രനിർമ്മാണം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല എന്ന സൂചന കൂടിയാണ് ഗുജാറാത്ത് നൽകുന്നത്.
അനേകം അനുകൂലഘടകങ്ങൾ ഉണ്ടായിട്ടും ജയിക്കാനായില്ല എന്നതിലാണ് കോൺഗ്രസിന് ആത്മ വിമർശനം നടത്താനുള്ളതെങ്കിൽ ബിജെപിക്കുമുണ്ട് ഭാവിയിൽ സൂക്ഷിക്കേണ്ടിയിരിക്കുന്ന ഒരുപാട് ഘടകങ്ങൾ.
ദേശീയമാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്ന കണക്കുകൾ ശരിയാണെങ്കിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രാമീണ-കാർഷിക മേഖലകളിൽ ബിജെപി നേരിട്ട തിരിച്ചടിയാണ്. അവരുടെ റിപോർട്ടുകൾ പ്രകാരം കാർഷിക മേഖലക്ക് പ്രാമുഖ്യമുള്ള 31 സീറ്റുകളിൽ വെറും 8 എണ്ണം ജയിക്കാനേ ബിജെപിക്കായുള്ളൂ. കാർഷിക പ്രക്ഷോഭങ്ങൾക്ക് വേദിയായിരുന്ന സൗരാഷ്ട്ര്യയിൽ 18 സീറ്റുകൾ കോൺഗ്രസ് നേടിയെന്നാണ് കണക്കുകൾ. ആ കുറവ് മറികടക്കാനുള്ള വോട്ട് നഗരമേഖലകളിൽ നിന്നും നഗരങ്ങളോടെ ചേർന്ന ഗ്രാമങ്ങളിൽ നിന്നും ലഭിച്ചതാണ് ഇപ്രാവശ്യത്തെ വിജയത്തിന് കാരണം.
ഗുജറാത്തിനേക്കാൾ ഗ്രാമീണ-കാർഷിക വിഭാഗങ്ങൾ കൂടുതലുള്ള അയൽസംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ് അടുത്തതായി. അതിന് മുൻപായി ഗ്രാമീണ-കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള അസംതൃപ്തിക്ക് കാരണം കണ്ടെത്തി പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ 2019ലെ പ്രതീക്ഷകളെ വരെ ബാധിക്കാവുന്ന അപകടമായി അത് വളരാം.
അർജുൻ മോത്വാഡിയാ, ശക്തിസിന് ഖോഹിൽ, സിദ്ധാർഥ് പട്ടേൽ, ഇന്ദ്രാണിൽ രാജ്ഗുരു എന്നിങ്ങനെയുള്ള കോൺഗ്രസിന്റെ വമ്പന്മാരെല്ലാം പരാജയപ്പെട്ടത് സൂചിപ്പിക്കുന്നത് കോൺഗ്രസിന് അനുകൂലമായ ഒരു തരംഗം ഉണ്ടായിരുന്നില്ലെന്നതാണ്. അങ്ങനെ കോൺഗ്രസിന് അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നെകിൽ അവരുടെ പ്രധാനപ്പെട്ട നേതാക്കൾ വിജയിക്കണമായിരുന്നു.
ബിജെപിക്കെതിരായുള്ള വികാരം കോൺഗ്രസിൻറെ പെട്ടിയിൽ വീണില്ല എന്നതിന്റെ തെളിവാണ് അഞ്ച് ലക്ഷത്തിലധികം വോട്ട് നോട്ടക്ക് ലഭിച്ചു എന്ന് കാണിക്കുന്നത്. പത്തിലധികം സീറ്റുകൾ ആണ് നോട്ടക്ക് ലഭിച്ച വോട്ടിനേക്കാൾ കുറവ് വ്യത്യാസത്തിൽ ബിജെപിക്ക് പരാജയപ്പെടേണ്ടി വന്നിട്ടുള്ളത്.
മറിച്ച് ബിജെപിക്ക് അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നു എന്നതിനെ തെളിവാണ് അൻപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചതും, ഉപ മുഖ്യമന്ത്രി നിതിൻ പട്ടേലും,ജിത്തുഭായ് വഖാനി, സൗരഭ് പട്ടേൽ തുടങ്ങിയ പ്രമുഖർക്കെല്ലാവർക്കും വിജയിക്കാൻ സാധിച്ചതും. അങ്ങനെയൊരു തരംഗമാണ് കടുത്ത ഒരു മത്സരത്തിൽ ബിജെപിക്ക് മേൽകൈ നേടിക്കൊടുത്തത് . അത് മോദി തരംഗമായിരുന്നുവെന്ന് ഇന്ന് എല്ലാവരും വിലയിരുത്തുന്ന ഒരു സംഗതിയാണ്. ഇത് തന്നെയാണ് ബിജെപിക്ക് അടുത്ത തവണ ഗുജറാത്തിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കാൻ പോകുന്നത്.
'ഗുജറാത്തിന്റെ മകൻ മോദി' എന്ന ഘടകം സമ്മാനിക്കുന്ന വൈകാരിക മുൻതൂക്കവും, പഞ്ചാബിൽ കണ്ടതുപോലെയുള്ള ഒരു തലയെടുപ്പുള്ള പ്രാദേശിക നേതാവില്ലാത്ത കോൺഗ്രസിന്റെ അവസ്ഥയും. ഇത് രണ്ടുമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മറ്റൊരു പഞ്ചാബ് ആവർത്തിക്കുമായിരുന്നു ഗുജറാത്തിൽ എന്ന് നിരീക്ഷിക്കുന്നവർ ഒരുപാടുണ്ട്.
2019 തിരഞ്ഞെടുപ്പും മോദി തരംഗത്തിൽ ജയിക്കുമെന്നുറപ്പുണ്ടെങ്കിലും 2022 നടക്കാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ മോദിയുടെ നിഴലിൽ നിന്ന് പുറത്ത് വന്ന കരുത്തുള്ള പുതിയ നേതൃത്വം അത്യാവശ്യമാണ്.
2019ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഫൈനലിന് ഒരുങ്ങാൻ തുടങ്ങുന്ന കൃത്യസമയത്ത് തന്നെ പാർട്ടിയുടെ ദുർബല മേഖലകൾ തിരിച്ചറിയാൻ ഒരു അവസരം കിട്ടി എന്നതാണ്.
കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ അപകടം തെറ്റുകൾ തിരുത്താനുള്ള യാതൊരു സൂചനകളും അവർ കാണിക്കുന്നില്ല എന്ന് മാത്രമല്ല ഒരു വമ്പൻ ഇരട്ടത്തോൽവിയെ വിജയമായി കണ്ട് വിഡ്ഢികളുടെ സ്വർഗത്തിൽ അഭിരമിക്കുക കൂടി ചെയ്യുന്നു എന്നതാണ്.

Friday, October 6, 2017

2019ന് പ്രതിപക്ഷം തയ്യാർ: ജിഡിപി, പെട്രോൾ, രാഹുൽ!

2019 മെയ് മാസത്തിൽ ആണ് മോദി സർക്കാർ കാലാവധി പൂർത്തിയാക്കുക. ജനുവരിക്ക് ശേഷം എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. അങ്ങനെയാണെങ്കിൽ വെറും പതിനഞ്ച് മാസങ്ങൾ, അതായത് ഏകദേശം ഒരു വർഷം കഴിയുമ്പോഴേക്കും രാജ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിനൊരുങ്ങും. 

രാഷ്ട്രീയത്തിൽ ഒരു വർഷം എന്ന് പറയുന്നത് വലിയ കാലാവധി തന്നെയാണ്. എന്തും സംഭവിക്കാം. കാറ്റിന് ഏത് ദിശയിലേക്ക് വേണമെങ്കിലും മാറി വീശാൻ ആ കാലയളവ് ധാരാളമാണ്. എങ്കിൽ കൂടി പ്രതിപക്ഷ-ഭരണപക്ഷങ്ങൾക്കിടയിൽ നടക്കാൻ പോകുന്ന പോരാട്ടത്തിന്റെ പ്രധാനപ്പെട്ട അതിർവരമ്പുകൾ, ‘ബാറ്റിൽ ലൈൻ’, തെളിയേണ്ട സമയം ആയിട്ടുണ്ട് ഇതിനോടകം.

തിരഞ്ഞെടുപ്പിന് ഏകദേശം ഒരുവർഷം അകലെ നിൽക്കുമ്പോൾ പ്രതിപക്ഷം എത്രമാത്രം സജ്ജമാണെന്ന് അന്വേഷിക്കുകയാണ് ഈ ലേഖനം.

ഈ കഴിഞ്ഞ മാസം അമേരിക്കയിൽ, കാലിഫോർണിയ സർവകലാശാലയിൽ, ബെർക്കിലി പ്രസംഗം എന്ന ഓമനപ്പേരിൽ ഇന്ന് വിളിക്കപ്പെടുന്ന, ഒരു പ്രസംഗം രാഹുൽ ഗാന്ധി നടത്തുകയുണ്ടായി. അതിൽ അദ്ദേഹം 2019ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ താൻ സർവ്വസജ്ജനാണ് എന്ന് പ്രഖാപിച്ചു. ഇടത്പക്ഷം അടക്കമുള്ള മോദി വിരുദ്ധ ചേരി അഥവാ പ്രതിപക്ഷം വലിയ ഹർഷാരവങ്ങളോടെയാണ് രാഹുലിന്റെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. 2019ൽ മോദിക്കെതിരെ നിർത്താനുള്ള ഒരു നേതാവിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണം കഴിഞ്ഞ മൂന്നര വർഷമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ അന്വേഷണമാണ് ഈ സെപ്റ്റംബർ 11ന് പരിസമാപ്തിയിലെത്തിയിരിക്കുന്നത്. കേജിരിവാൾ, നിതീഷ് കുമാർ തുടങ്ങി എന്തിനേറെപ്പറയുന്നു കനയ്യകുമാറിലൂടെ പോലും സഞ്ചരിച്ച അന്വേഷണമാണ് അവസാനം പഴയ 2014ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന രാഹുൽ ഗാന്ധിയിൽ തന്നെ എത്തിച്ചേർന്നത്.

അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേട്ടങ്ങളെക്കാൾ, എതിർപക്ഷത്ത് എടുത്ത് കാണിക്കാൻ ഒരു നേതൃത്വം ഇല്ല എന്നതായിരിക്കും മോദിയുടെയും കൂട്ടരുടെയും ഏറ്റവും വലിയ അനുകൂലഘടകം. ഒരുപാട് തവണ പരീക്ഷിച്ച് പരാജയപ്പെട്ട രാഹുൽഗാന്ധിയെ തന്നെ നേതാവാക്കാൻ പ്രതിപക്ഷം നിര്ബന്ധിതമായപ്പോൾ തെളിയുന്നതതാണ്. ഒരിക്കൽ പരാജയപ്പെട്ടവർ പിന്നീടൊരിക്കലും വിജയിക്കില്ല എന്നല്ല. അടിയന്തിരാവസ്ഥയിൽ ഒലിച്ച് പോയ ഇന്ദിരാഗാന്ധി പതിന്മടങ്ങ് കരുത്തോടെ തിരിച്ചുവന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ രാഹുൽ ഗാന്ധി വീണ്ടും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമ്പോൾ എന്താണ് പുതുതായി രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണുത്തരം. മോദി അത് ചെയ്തത് ശരിയായില്ല ഇത് ചെയ്തത് ശരിയായില്ല എന്നതിൽ കവിഞ്ഞ് താൻ പ്രധാനമന്ത്രിയായാൽ എന്ത് ചെയ്യാൻ പോകുന്നു എന്ന് രാഹുൽ ഗാന്ധി പറയുന്നില്ല. മോദിയുടെ പിഴവുകളിൽ മാത്രമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അത്കൊണ്ട് തന്നെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ 2019ലെ തിരഞ്ഞെടുപ്പിൽ മാനസികമായ മേൽകൈ പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടുകഴിഞ്ഞു.


ഇനി പ്രതിപക്ഷത്തിന്റെ ഭാഗത്ത്, അവസാന പോരാട്ടത്തിന്, മോദി സർക്കാരിനെതിരെ ഉരുത്തിരിഞ്ഞു വരുന്ന ആയുധങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവും, ജിഡിപി വളർച്ച നിരക്ക് കുറഞ്ഞു അഥവാ സാമ്പത്തിക വളർച്ച താഴ്‌ന്നു എന്ന് പറയുന്നതിലും കേന്ദ്രീകരിച്ചാണ് പ്രതിപക്ഷം പോരിനിറങ്ങാൻ പോകുന്നതെന്നാണ് ഇതുവരെയുള്ള സൂചനകൾ പറയുന്നത്. ബിജെപി കാമ്പിനകത്തുള്ള, സ്ഥാനമാനങ്ങൾ ലഭിക്കാത്തതിൽ അസംതൃതിയുള്ള ചില നേതാക്കളുടെ പ്രസ്താവനകളും അവർക്ക് ഊർജ്ജം പകരുന്നു.

സർക്കാരിന്റെ മുന്നിൽ ഇനി ഒരു വർഷം സമയമുള്ളപ്പോൾ ഈ രണ്ട് വിഷയങ്ങളിൽ മാത്രമായി പ്രതിപക്ഷം തങ്ങളുടെ ഊർജ്ജം മുഴുവൻ കേന്ദ്രീകരിക്കുന്നത് ആത്മത്യാപരമായിരിക്കില്ലേ എന്നാണ് സംശയം.

കാരണം, വേണമെന്ന് വച്ചാൽ സർക്കാരിന് നേരിട്ടിടപെടാൻ സാധിക്കുന്ന ഒന്നാണ് പെട്രോളിയം വില. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അത് കാര്യമായി കുറയുകയോ, ജനത്തിനെ ബോധ്യപ്പെടുത്താൻ സാധിക്കുകയോ ചെയ്‌താൽ യുദ്ധമുഖത്ത് ആയുധം നഷ്ട്ടപ്പെട്ട അവസ്ഥയാകും പ്രതിപക്ഷത്തിന്. ഇപ്പോൾ തന്നെ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തത്, പ്രത്യേകിച്ച് കേരളം പോലുള്ള പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആണെന്നും, നികുതിയിൽ ഭൂരിഭാഗവും സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നുമുള്ള വാദമുയർത്തി അതിനെ പ്രതിരോധിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.


അടുത്തതാണ് ജിഡിപി വളർച്ചയിലെ കുറവ്. വോട്ട് ചെയ്യുന്ന ‘മാസിനെ’ നേരിട്ട് ബാധിക്കാത്ത വിഷയമാണ് ജിഡിപി വളർച്ചയിലെ വ്യതിയാനങ്ങൾ എന്നതാണ് വാസ്തവം. ജിഡിപി ഉയരുന്ന സമയത്ത് അത് വെറും സാങ്കേതികമായ സാംഖ്യയാണെന്നും, അതുകൊണ്ട് പാവപ്പെട്ടവന്റെ പട്ടിണി മാറില്ലെന്നും പറഞ്ഞ് തള്ളിക്കളയുന്നവർ തന്നെയാണ് ഇന്നത് കുറയുന്നതിനെ വലിയ വിഷയമാക്കാൻ വൃഥാ ശ്രമിക്കുന്നത്. ഇനി ‘അർബൻ-മാസിനെ അത് സ്വാധീനിക്കും എന്ന് തന്നെ വക്കുക. അങ്ങനെയാണെങ്കിൽ കഴിഞ്ഞ സർക്കാരുകൾ തമ്മിലുള്ള താരതമ്യത്തിൽ മോദി സർക്കാരിന്റെ കാലത്ത് ജിഡിപി വളർച്ച കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തിരിക്കുന്നത് എന്ന് കാണാം. മൻമോഹൻ സിങ് അധികാരം ഒഴിയുമ്പോൾ 2013-14ൽ ഉണ്ടായിരുന്ന 6.9% നേക്കാൾ കൂടുതൽ വളർച്ചയാണ് മോദി പ്രധാനമന്ത്രിയായ ശേഷം ഉള്ള രണ്ട് വർഷങ്ങളിലേത്. മൂന്നാമത്തേത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതിലെ (2017-18) ആദ്യ ‘ക്വാർട്ടർ’ ഫലം വച്ചിട്ടുള്ള വിമർശനങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇനിയും മൂന്ന് പാദങ്ങളിലെ ഫലം വരാനുണ്ട്. സർക്കാരും ഗ്ലോബൽ ഏജൻസികളും പ്രതീക്ഷിക്കുന്നപോലെ അപ്പോഴേക്കും ഇന്ത്യൻ എക്കണോമിയിൽ ഒരു കുതിപ്പ് ഉണ്ടാവുകയാണെങ്കിൽ പ്രതിപക്ഷത്തിന്റെ അവസാനത്തെ ആയുധവും നഷ്ടപ്പെടും.

മോദിയുടെയും വിവിധ സാമ്പത്തിക ഏജൻസികളുടെയും ആ ആത്മവിശ്വാസത്തിന് കാരണം രാജ്യപുരോഗതിയെ അളക്കുന്ന മറ്റ് നിരവധി സൂചികകൾ ആണ്. 2013-14കാലയളവിലെ അപേക്ഷിച്ച് ഇതുവരെ മൂന്നിരട്ടിയായി വർദ്ധിച്ച വിദേശനിക്ഷേപവും, മൂന്നിലൊന്നായി കുറഞ്ഞ വിലക്കയറ്റവും, ലോക സാമ്പത്തിക ഫോറത്തിന്റെ വികസന സൂചികയിൽ മുപ്പതോളം സ്ഥാനം ഉയർന്നതും അതിൽ ഏതാനും ചിലത് മാത്രം. 


ഭരണപക്ഷം ഏറ്റവും ധീരമായ നടപടിയായി, തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന നോട്ട്നിരോധനവും ജിഎസ്ടി യും തന്നെയാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആയുധം. അവരുടെ വാദം പ്രകാരം രാജ്യത്തിൻറെ സാമ്പത്തിക വളർച്ച താഴാൻ പ്രധാന കാരണം ഈ രണ്ട് ‘ബിഗ് ടിക്കറ്റ്’ നടപടികൾ ആണ്. അങ്ങനെ നോക്കുമ്പോൾ ഇത് രണ്ടും ജിഡിപി കുറയുന്നു എന്ന ആരോപണത്തിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്. അതായത് മുകളിൽ സൂചിപ്പിച്ച പോലെ ജിഡിപി വളർച്ച മെച്ചപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ പ്രതിപക്ഷത്തിന് ഒറ്റയടിക്ക് നഷ്ടമാവുന്നത് നോട്ട് നിരോധനം, ജിഎസ്ടി, ജിഡിപി എന്നീ മൂന്ന് വിഷയങ്ങളാണ്. അതുമാത്രവുമല്ല, നോട്ട്നിരോധനത്തിന്റെ ബുദ്ധിമുട്ടുകളുടെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ജനം ആരുടെകൂടെയാണെന്ന് തെളിഞ്ഞതും കൂടിയാണ്.

പെട്രോൾ വിലയിലും ജിഡിപിയിലും തങ്ങളുടെ ‘പൊളിറ്റിക്കൽ കാപിറ്റൽ’ മുഴുവനും നിക്ഷേപിക്കുന്നത് ആത്മഹത്യാപരം എന്ന നിലയിലേക്ക് പ്രതിപക്ഷത്തിന്റെ ‘റിസ്ക് ഫാക്ടർ’ വളരെയധികം വർദ്ധിപ്പിക്കുന്നു എന്ന് നേരത്തെ സൂചിപ്പിച്ചത് അതുകൊണ്ടാണ്.

‘ചർച്ചസ് അണ്ടർ അറ്റാക്കി’ൽ തുടങ്ങി, മുസ്ലിമും, പശുവും, ദളിതും അവാർഡ് വാപസിയും എങ്ങനെയെല്ലാം ചേർത്ത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത അവാർഡ് വാപസിയടക്കമുള്ള  അസഹിഷ്ണുത കാമ്പെയിൻ അത്യാവശം നാശം വിതക്കാൻ പാകത്തിനുള്ള ഒരു ആയുധമായിരുന്നു, അവസാനത്തേക്ക് കരുതിവച്ചിരുന്നുവെങ്കിൽ . പക്ഷെ അമിതാതാവേശത്തിൽ ആദ്യമാസങ്ങളിൽ തന്നെ അത് പുറത്തെടുത്ത്, അതിനെ പ്രതിരോധിക്കാനും, അതിനെ തുറന്ന് കാണിക്കാനും, മറികടക്കാനും ആവശ്യത്തിലധികം സമയം എതിർചേരിക്ക് കൊടുത്തു. അങ്ങനെ ഗൗരിലങ്കേഷിലും, ത്രിപുരയിലെയും പഞ്ചാബിലെയും കൊലചെയ്യപ്പെട്ട പത്രപ്രവർത്തരിലും എത്തിനിൽക്കുമ്പോൾ, പതിനെട്ടാമത്തെ അടവ് ഒന്നാമതെടുത്ത് പാളിപ്പോയ അവസ്ഥയായി ‘ഇന്റോളറൻസ് ക്യാമ്പയിനി’ന്റേത്.

ചുരുക്കിപ്പറഞ്ഞാൽ പരാജയത്തിനുള്ള ലക്ഷണമൊത്ത ചേരുവയായ രാഹുൽ-ജിഡിപി-പെട്രോളിയം എന്ന ഫോർമുലയാണ് 2019 നെ നേരിടാൻ പ്രതിപക്ഷത്തിന്റെ കൈവശം ഇപ്പോൾ ഉള്ളതെന്ന് പറയേണ്ടി വരും. ഇനിയുള്ള ഒരു വർഷത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞില്ലെങ്കിൽ, യു.പി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രതിപക്ഷനിരയിലെ പ്രധാനികളിൽ ഒരാളായ കശ്മീരിലെ നാഷണൽ കോൺഫെറൻസ് നേതാവ് ഒമർ അദ്ബുള്ള പറഞ്ഞത് പോലെ 2024നെ കുറിച്ച് ചിന്തിക്കുന്നതാവും പ്രതിപക്ഷത്തിന് നല്ലത്.

Sunday, September 24, 2017

നർമദ അണക്കെട്ട്: രാജ്യവിരുദ്ധ ശക്തികളെ ഇച്ഛാശക്തികൊണ്ട് തോൽപിച്ച ദേശീയവാദികളുടെ കഥ!


2017-സെപ്‌തംബർ-17 ആം തീയതി.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ,വലിപ്പത്തിൽ ലോകത്തിൽ തന്നെ രണ്ടാമത്തെ, വികസന പദ്ധതികളിൽ ഒന്നായ, ഗുജറാത്തിലെ നർമദ നദിയിലെ സർദാർ_സരോവർ_അണക്കെട്ട പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ച ദിവസമാണത്. 

അതിന് മൂന്ന് ദിവസം മുൻപ് നർമദ ബചാവോ ആന്ദോളൻ ഫെയിം മേധാപട്കറും കൂട്ടരും വമ്പൻ ജല സത്യാഗ്രഹം അതിനെതിരായി തുടങ്ങിയിരുന്നു. ഡാമിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം ഈ പ്രതിഷേധത്തിന്റെ വാർത്തകളും നിറഞ്ഞ് നിന്നിരുന്നു. 

പക്ഷെ ഉത്ഘാടനം കഴിഞ്ഞതിന്റെ പുറകെത്തന്നെ ആ സമരം അവർ പിൻവലിച്ചു എന്ന വാർത്ത മാത്രം കാര്യമായി എവിടെയും കണ്ടില്ല. അണക്കെട്ടിന്റെ നിർമാണം മൂലം ഗ്രാമീണരെ പുനരധിവസിപ്പിക്കുന്നതിലെ പോരായ്മകൾ പരിഹരിച്ചിട്ടേ പിന്മാറൂ എന്ന് പറഞ്ഞു തുടങ്ങിയ സമരം വെറും മൂന്ന് ദിവസം കൊണ്ട് നിർത്തിയത് അധികം പേർ അറിയരുതെന്ന്, അതായത് സമരം ഇപ്പോഴും നടക്കുന്നുണ്ടെന്ന് കരുതുന്നവർ കരുതിക്കോട്ടെ എന്ന നയമായിരിക്കണം ലിബറൽ മാധ്യമങ്ങൾ ആ വാർത്ത മുക്കാൻ കാരണം.



രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതിയെ അമ്പത്താറു വർഷത്തോളം തടഞ്ഞു നിർത്തിയ ശക്തികളുടെ അവസാന ശ്രമമായിരുന്നിരിക്കണം മൂന്ന് ദിവസംകൊണ്ടസ്തമിച്ച ആ ജലസത്യാഗ്രഹം.

വിദേശ ഫണ്ട് പറ്റി ഇന്ത്യയിലെ വികസനപദ്ധതികളെ തുരങ്കം വെക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന NGO കളിൽ ആയിരക്കണക്കിന് എണ്ണത്തിനെയാണ് കഴിഞ്ഞ മൂന്ന് കൊല്ലംകൊണ്ട് മോദി സർക്കാർ പൂട്ടിച്ചത്.

അത്തരം മാഫിയകളുടെ കയ്യിലെ കളിപ്പാവകളിൽ ഒന്നായിരുന്നിരിക്കണം ഈ മേധ പട്കർ (അവർക്ക് വ്യകതിപരമായി രാജ്യത്തെ ദ്രോഹിക്കണമെന്ന് ഉണ്ടായിരുന്നു എന്ന് പറയുന്നില്ല).

ബാക്കിയുള്ളവയുടെ ഫണ്ട് വരവിന് ശക്തമായ നിയന്ത്രണങ്ങളും കൊണ്ട് വന്നു.

ഈ അവസാന സമരം വെറും മൂന്ന് ദിവസം കൊണ്ട് നിർത്തേണ്ടി വന്നതും ഒരുപക്ഷെ ആ ഫണ്ട് ഷോർട്ടേജ് കൊണ്ടായിരിക്കാം.

ഈ വര്ഷം മെയ് മാസത്തിൽ 10 പുതിയ ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള തീരുമാനം പുറത്തു വന്നപ്പോൾ കൂടംകുളത്ത് കുത്തിമറിഞ്ഞ ഉദയകുമാർ പോയിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും പ്രതിഷേധിക്കാൻ വരാതിരുന്നതും അത് തന്നെയായിരുന്നു കാരണം.



രാജ്യത്തിന് വേണ്ടി സമർപ്പിതരായവർ രാജ്യം ഭരിക്കുന്നതും, കട്ടുമുടിക്കാനും സ്വന്തം കുടുംബം നന്നാക്കാനും വേണ്ടി നിൽക്കുന്നവർ രാജ്യം ഭരിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ഉരകല്ലാണ് Sardar Sarovar Dam
എന്ന ഈ വികസന പദ്ധതി.

1961ൽ പദ്ധതിക്ക് തറക്കല്ലിട്ട് പോയ നെഹ്രുവും കോൺഗ്രെസും പിന്നെ കാര്യമായൊന്നും ഇതിൽ ചെയ്തിരുന്നില്ല.

പദ്ധതി പിന്നീട്‌ ജീവൻ വക്കുന്നത് 1999ൽ അണക്കെട്ടിനെ ഉയരം വർദ്ധിപ്പിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിധി സമ്പാദിക്കുമ്പോൾ മുതലാണ്. അന്ന് ആദ്യമായി കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർ വന്നു എന്നതായിരുന്നു വ്യത്യാസം.

പിന്നീട് 2001 മോദി മുഖ്യമന്ത്രി ആയതിന് ശേഷം നിരന്തരം നിയമപോരാട്ടം നടത്തി ഡാമിന്റെ ഓരോരോ ഘട്ടങ്ങൾ പൂർത്തിയാക്കികൊണ്ടിരുന്നു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അദ്ധേഹം തന്റെ വികസനത്തിന്റെ 5 പില്ലറുകൾ പറഞ്ഞതിൽ ഒന്നായ ജൽ-ശക്തിയിലെയും, പിന്നീട് ഗുജറാത്ത് വികസനത്തിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായി മാറിയ ജ്യോതിഗ്രാം എന്ന വൈദ്യുതിയിലെ വിപ്ലവം നടത്തിയ പദ്ധതിയുടെയും പ്രധാന ഘടകം സർദാർ സരോവർ ഡാം ആയിരുന്നു.

അതിനിടയിൽ പത്ത് വര്ഷം കോൺഗ്രസ് കേന്ദ്രത്തിൽ വന്നു. NGO മൂർക്കന്മാർ കൂടുതൽ ശക്തിപ്രാപിച്ചു. മേധാപട്കർ താരമായി. പരമാവധി തടസങ്ങൾ സൃഷ്ടിച്ചു. എങ്കിലും കോടതിയിൽ പോരാടി സംസ്ഥാന തലത്തിൽ ചെയ്യാവുന്ന കാര്യങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. വേൾഡ് ബാങ്ക് ഈ പദ്ധതിക്ക് സഹായം ചെയ്യാൻ തയ്യാറാവാതിരുന്നതിനെക്കുറിച്ച് മോദി തന്റെ ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. 


മോദിയുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നുകരാൻ തുടങ്ങിയ ഗുജറാത്ത് ജനത മൂന്ന് പ്രാവശ്യം അദ്ദേഹത്തെ തുടർച്ചയായി മുഖ്യമന്ത്രിയാക്കി അംഗീകരിച്ചു എന്നത് ചരിത്രം. 'മേധ വേണോ മെഗാവാട്ട് വേണോ' എന്നായിരുന്നു മോദി സര്‍ക്കാര്‍ അന്ന് ഗുജറാത്ത് ജനങ്ങളോട് ചോദിച്ചത്.

മോദി പ്രധാമന്ത്രിയായ 2014ൽ തന്നെ അണക്കെട്ടിന്റെ ഉയരം പൂര്‍ണതോതില്‍ ഉയര്‍ത്താനുള്ള അനുമതി നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും നേടിയെടുത്തു. 2017-സെപ്‌തംബർ-17ന്  
ഉത്ഘാടനം നിർവഹിച്ച് രാജ്യത്തിന് സമർപ്പിച്ചു. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടർന്ന പോരാട്ടം പ്രധാനമന്ത്രിയായിരിക്കുമ്പോൾ  വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.  രാജ്യത്തിന് വേണ്ടി സമർപ്പിതരായവരുടെ ഇച്ഛാശക്തിയുടെ കൂടി മിന്നുന്ന പ്രകടനം കൂടി ആയിരുന്നു അത്.


സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ, ഇന്ത്യയുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയും, അനുബന്ധ ടുറിസം കോംപ്ലെക്സും പണിപൂർത്തിയായിക്കൊടിരിക്കുന്നതും ഇവിടെയാണ്.

ഇനി ഈ പദ്ധതിയുടെ നേട്ടങ്ങൾ കൂടി അറിയുമ്പോഴാണ് മേധയും കൂട്ടരും നടത്തിയ ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിനെ ആഴം മനസിലാവുക.
  • വർഷത്തിൽ വെറും 800 mm മാത്രം ആവറേജ് മഴ ലഭിക്കുന്ന (കേരളത്തിന്റേത് 3000 mm ന് മുകളിലാണ്) വരണ്ട സംസ്ഥാനമായ ഗുജറാത്തിൽ 9000 ഗ്രാമങ്ങളിലായി18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം ലഭിക്കുന്നത് ഈ ഡാമിൽ നിന്നുള്ള ഇറിഗേഷൻ പദ്ധതിയിൽ നിന്നാണ്.
  • 2001ൽ മോദി അധികാരമേൽക്കുമ്പോൾ ആവശ്യമുള്ള വൈദ്യുതിയിൽ 2000 MW കുറവ് രേഖപ്പെടുത്തിയ ഗുജറാത്ത് അദ്ദേഹത്തിന്റെ മൂന്നാം ടെം ആവുമ്പോൾ തൊട്ടിങ്ങോട്ട് വൈദ്യുതി വിൽക്കുന്ന മിച്ച സംസ്ഥമായതിന്റെ പുറകിലും ഈ ഡാമിൽ നിന്ന് കൂടിയുള്ള നേരിട്ടുൽപ്പാദിപ്പിക്കുന്നതും, അത് കൂടാതെ അതിൽ നിന്ന് നിർമിച്ചിട്ടുള്ള കനലുകൾക്ക് മുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതുമായ് വൈദ്യുതിയാണുള്ളത്.
  • ഇതിനെല്ലാം പുറമെ അയൽസംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെയും ജലസേചനത്തിന് ഈ ഡാമിലെ വെള്ളം ഉപയോഗിക്കുന്നു.
ഈ പറഞ്ഞതെല്ലാം ഇല്ലാതാക്കാനാണ് 56 വർഷമായി മേധാ പട്കറെ പോലുള്ള വിഡ്ഢികളെ മുന്നിൽ നിർത്തി ഇന്ത്യാവിരുദ്ധ ശക്തികൾ പഠിച്ച പണി പതിനെട്ടും നോക്കിയത്. കൊണ്ഗ്രെസ്സ് ആണ് ഈ പറഞ്ഞ സമയത്തെല്ലാം കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നതെങ്കിൽ ആ ശക്തികൾ അതിൽ വിജയിക്കുമായിരുന്നു എന്നതിൽ ഇനി ആർക്കും ഒരു സംശയവുമുണ്ടാകില്ല.

ഒരു ദേശീയവാദി സർക്കാർ ഇന്ത്യയിൽ വന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ തീർച്ചയായും ഈ ഒരുദാഹരണം പറയാൻ മറക്കരുത്.

NB: വ്യാപ്തികൊണ്ടും വലിപ്പം കൊണ്ടും ഉപകാരം കൊണ്ടും അതിരപ്പിള്ളിയുമായി യാതൊരു താരതമ്യവുമില്ലാത്തത് കൊണ്ട് അതുമായി ബന്ധപ്പെടത്തി ചോദ്യങ്ങൾ ചോദിക്കരുതെന്ന് അപേക്ഷ.

Saturday, July 1, 2017

മൂന്നാം വർഷത്തിൽ സർക്കാരിന് GSTയുടെ 'മോടി'. പ്രതിപക്ഷത്തിനോ?

2014ലെ തിരഞ്ഞെടുപ്പിന് മുൻപുള്ള പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ആൻഡി മറിനോ എന്ന ഒരു ബ്രിട്ടീഷ് ജേര്ണലിസ്റ്റിന് അനുവദിച്ച ഒരു അഭിമുഖത്തിൽ മോദി ഇങ്ങനെ പറയുന്നതായി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, "എന്റെ ജീവിതത്തിൽ പരാജയം എന്നൊന്നില്ല. ഞാൻ ഒരു താത്കാലിക തടസത്തിൽ നിർത്തുകയില്ല. അന്തിമ വിജയം വരെ എന്റെ പരിശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കും."



ഇന്ന് (ജൂലായ്‌ 1, 2017) നേരം പുലർന്നത് ലോകത്തേറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ അതിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ നികുതി പരിഷ്‌കാരം നിയമമാക്കിയതിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ്.

ഒരു ഒന്നൊന്നര വർഷം മുൻപ് വരെ വായിച്ചിരുന്ന വാർത്തകളിൽ നമ്മൾ കണ്ടിരുന്നു രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് GSTയും, ലാൻഡ് അക്വിസിഷൻ ബില്ലും പോലുള്ള മോദി സർക്കാരിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ  എങ്ങിനെയാണ് സാധ്യമല്ലാത്തത് എന്ന്. രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടുന്നത് വരെ മോദി സർക്കാരിന് നേർവഴിയിലൂടെ തികച്ചും അസാധ്യമായ ഒന്നാണ് GST എന്നായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നത്.

അവിടെ നിന്നാണ്, സ്വന്തത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ, ഈ കൂറ്റൻ ഭരണപരിഷ്ക്കാരം മോദി എന്ന ഭരണ തന്ത്രജ്ഞൻ നടത്തിയെടുത്തത്. തന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ല എന്നദ്ദേഹം ഒരിക്കൽ കൂടി അടിവരയിട്ടു തെളിയിക്കുകയായിരുന്നു. പാർലമെന്റിലെ സെൻട്രൽ ഹാളിൽ തന്റെ GST പ്രസംഗത്തിൽ അദ്ദേഹം ചാണക്യന്റെ ഒരു വചകം ഉദ്ധരിച്ച് പറഞ്ഞത് ഒരു വസ്തു എത്ര ദൂരെയാണോ, എത്ര ദുഷ്കരണമോ, കഠിന പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതിന് അതൊന്നും ഒരു തടസമല്ല എന്നാണ്. ഇന്ന് മോദി അത് തെളിയിച്ചിരിക്കുകയാണ്. 

സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാസാക്കി എന്നതുമാത്രമല്ല, ഇതൊരു ഭരണഘടനാ ഭേദഗതിയായത് കൊണ്ട് നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനനിയമസഭകൾ ഈ നിയമം പാസാക്കേണ്ടതുണ്ടായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളെകൊണ്ട് അതിന് സമ്മതിപ്പിച്ചതാണ് മോദി സർക്കാരിന്റെ യഥാർത്ഥ വിജയം. ഇവിടെയായിരുന്നു മുൻകാല സർക്കാരുകൾ പരാജയപ്പെട്ടത്. അവരുടെ ഇച്ഛാ ശക്തിയില്ലായ്മയും, വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറല്ലാത്തതും, താന്പോരിമയുമാണ് ഇതിനെ ഇത്രയും വൈകിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളെയും വിശ്വാസത്തിൽ എടുത്ത് അവരുടെ ആശങ്കകൾ പരിഹരിക്കാനായി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് GST ഇപ്പോൾ നിയമമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കൂട്ടുകക്ഷി ഭരണം തുടങ്ങിവച്ച ബിജെപി ഇപ്പൊൾ ഒരിക്കൽ കൂടി അവരുടെ പരസ്പര സഹകരണമനോഭാവവും, ഫെഡറൽ വ്യവസ്ഥയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും തെളിയിക്കുക കൂടിയായിരുന്നു ഇതിലൂടെ. 'കോഓപ്പറേറ്റീവ് ഫെഡറലിസ'ത്തിന്റെ ഉദാത്ത മാതൃക കൂടിയാണ് ഇന്ത്യയുടെ GST എന്നാണ് മോദി ഇന്ന് പറഞ്ഞത്.    

പ്രധാനമന്ത്രിക്കൊപ്പം GST രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് കോൺഗ്രസിന്റെ മുൻ-കേന്ദ്ര ധനകാര്യമന്ത്രി കൂടിയായ, ഭാരതത്തിന്റെ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞത് 2002 ഡിസംബറിൽ തുടങ്ങിയ, നീണ്ട 14 വർഷത്തെ യാത്രയാണ് ഇപ്പോൾ സഫലമാകുന്നത് എന്നാണ്. 2002ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തുടങ്ങി വച്ച ഈ 'ടാക്സ് റിഫോം' മുഴുവിപ്പിക്കുന്നതും മറ്റൊരു ബിജെപി സർക്കാരിന്റെ കാലത്ത് ആണെന്നുള്ളത് കാലത്തിന്റെ ഒരു കാവ്യനീതിയാകാം. ഒരിക്കൽ തന്റെ വിദേശ ചടങ്ങുകളിൽ ഒന്നിൽവച്ച് മോദി പറയുകയുണ്ടായി എനിക്ക് പൂർത്തിക്കാൻ ഒരുപാട് നല്ലകാര്യങ്ങൾ എനിക്ക് മുൻപ് വന്നവർ ബാക്കിവച്ചത് പൂർത്തീകരിക്കാൻ സാധിക്കുന്നത് എന്റെ ഭാഗ്യമായി കരുതുന്നു എന്ന്. GSTയും അതിൽ ഒന്നാവുകയാണ്. 

 ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ്കോങ്, ന്യൂസിലാൻഡ്,മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ GST നിലവിലുള്ള മറ്റ് ചില രാജ്യങ്ങൾ. GSTയുടെ പ്രാധാന്യം എന്നത് പ്രധാനമന്ത്രിയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ, രാജ്യപുരോഗതിയിലെ പ്രധാനപ്രതിബന്ധങ്ങളായ ടാക്സ് ടെററിസവും ഇൻസ്‌പെക്ടർ രാജും ഇതോടെ ഇല്ലാതാകും. സർദാർ പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ചത് പോലെ GST ഇന്ത്യയെ സാമ്പത്തികമായി ഒന്നിപ്പിക്കുന്നു. 
(GSTയുടെ മറ്റ് പ്രത്യേകതകൾ ഏറ്റവും താഴെ കൊടുത്തിരിക്കുന്നു - അവലംബം എക്കണോമിക്സ് ടൈംസ്)

GSTയുമായി ബന്ധപ്പെട്ട് സാമ്പത്തിക-രാഷ്ട്രീയ വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്ന ഒരു തമാശയാണ് ഇത് നടപ്പാക്കിയ രാജ്യങ്ങളിലൊന്നും നടപ്പാക്കിയ പാർട്ടി അടുത്ത തിരഞ്ഞെടുപ്പ് വിജയിച്ചിട്ടിയല്ല എന്നത്. ഇതൊരു തമാശയാണെങ്കിലും #നോട്ട്നിരോധനം പോലെ തന്നെ ആദ്യം കയ്ക്കുകയും മധുരം നുകരാൻ കുറച്ച് നാളുകൾ എടുക്കുകയും ചെയ്യും എന്നുറപ്പുള്ള മറ്റൊരു നാഴികക്കല്ലാണ് GSTഎന്ന് ഏറ്റവും നന്നായറിയാവുന്നത് മോദിക്കും കൂട്ടർക്കും തന്നെയായിരിക്കും.

പക്ഷെ ഇലക്ഷൻ മാത്രം മുൻനിർത്തി പ്രവർത്തിക്കാത്ത, രാജ്യനന്മക്ക് വേണ്ടി റിസ്ക് എടുക്കാൻ തയ്യാറുള്ള അതിശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായ ഇതോടുകൂടി അരക്കിട്ടുറപ്പിക്കുകയാണ് മോദി ചെയ്തിരിക്കുന്നത് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. ഉത്തർപ്രദേശ് പോലുള്ള ജീവന്മരണ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് മറ്റൊരു ഭരണാധികാരിയും സ്വപ്നം പോലും കാണാൻ ധൈര്യപ്പെടില്ല എന്നുറപ്പുള്ള നോട്ട് നിരോധനം നടപ്പാക്കിയത് എന്നത് കൂടി കൂട്ടിവായിക്കണം.


  • GST മാത്രമല്ല, സമാനമായ, പതിറ്റാണ്ടുകളോളം മറ്റു സർക്കാരുകളെക്കൊണ്ടൊന്നും നടപ്പാക്കാൻ പറ്റാതിരുന്ന സൈനികരുടെ വൺ റാങ്ക് വൺ പെൻഷൻ ( #OROP ) നടപ്പാക്കിയതും മോദി സർക്കാരിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ്. 
  • രാഷ്ട്രീയ തിമിരം ബാധിച്ച എതിരാളികൾക്കും മാധ്യമങ്ങൾക്കും പോലും അഴിമതി എന്ന വാക്ക് ഉച്ഛരിക്കാൻ പോലും അവസരം കൊടുക്കാത്ത വിധത്തിൽ #സംശുദ്ധഭരണം
  • GSTക്ക് പുറമേ മറ്റ് ഭരണനേട്ടങ്ങളായി കള്ളപ്പണത്തിനെതരായ ഏറ്റവും വലിയ ഓപ്പറേഷൻ #നോട്ട്നിരോധനം
  • രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് #സർജിക്കൽസ്ട്രൈക്ക്
  • സമൂഹത്തിലെ ഏറ്റവും തത്തട്ടിലുള്ളവരുടെ നന്മക്കായുള്ള അടൽ പെൻഷൻ പോലുള്ള #സാമൂഹ്യ_സുരക്ഷാ_പദ്ധതികൾ
  • ചെറുകിട കച്ചവടക്കാരുടെയും, സംരംഭകരുടെയും സഹായത്തിനായുള്ള ജൻധൻ-ആധാർ-മുദ്ര ( #JAM ) പ്ലാറ്റ്ഫോം
  • ന്യൂജനറേഷൻ യുവാക്കളെ സംരംഭകരാക്കാൻ ഉദ്ദേശിച്ചുള്ള #സ്റ്റാർട്ടപ്പ്ഇന്ത്യ
  • അങ്ങനെ നൂറ് കൂട്ടം വികസന-ജനക്ഷേമ പദ്ധതികളും പിന്നെ #സ്വച്ഛഭാരതും, #ഡിജിറ്റൽഇന്ത്യയും പോലെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി സൃഷ്ടിച്ചു കൊണ്ട് ഒരു യാഗാശ്വത്തെപ്പോലെ കുതിക്കുകയാണ് മോദി സർക്കാർ.

അപ്പോൾ ഇനി തിരഞ്ഞെടുപ്പിന് രണ്ട് വർഷത്തിൽ താഴെയേ സമയമുള്ളൂ എന്നിരിക്കെ സർക്കാരിന്റെ ഇത്തരം നേട്ടങ്ങളുടെ നീണ്ട പട്ടികയോടെതിരിടാൻ  പ്രതിപക്ഷം എന്ത് ചെയ്യുകയാണ് എന്ന് കൂടി നോക്കുന്നത് ഈ സന്ദർഭത്തിൽ അവസരോചിതമായിരിക്കും.

രാജ്യം GST ക്ക് വേണ്ടി ഒരുങ്ങുമ്പോൾ മറ്റൊരു അപഹാസ്യനാടകം അപ്പുറത്ത് അരങ്ങേറുന്നുണ്ടായിരുന്നു. #NotInMyName എന്നായിരുന്നു അതിന്റെ ഓമനപ്പേര്. ഇതിന് മുൻപുള്ള രണ്ട് വർഷങ്ങളിലായി നടന്ന #Intolerance കാംപെയ്‌നിന്റെ മൂന്നാം ഭാഗമായിരുന്നു അത്. സത്യത്തിൽ പ്രതിപക്ഷം എത്രമാത്രം പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥയിലാണെന്നതിന്റെയും, അവർ എത്രമാത്രം അധഃപതിച്ചു പോയിരിക്കുന്നു എന്നതിന്റെയും തെളിവ് കൂടിയായിരുന്ന അത്. 

ഇന്ത്യ പോലുള്ള ഒരു കൂറ്റൻ രാജ്യത്ത് ഓരോമണിക്കൂറിലും നടക്കാൻ സാധ്യതയുള്ള ആയിരക്കണക്കിന് കുറ്റകൃത്യങ്ങളിൽ ഇരയാവുന്നവരുടെയും പ്രതിയാവുന്നവരുടെയും ജാതിയും മതവും നോക്കി തങ്ങളുടെ വോട്ട് ബാങ്കിന് ഏറ്റവും അനുയോജ്യമായ ഏതാനും ചിലത് 'ചെറി പിക്ക്' ചെയ്ത്, അതിന് ജാതിയുടെയും മതത്തിന്റെയും നിറം കൊടുത്ത്, അതിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടത്താൻ പറ്റുമോ എന്ന് നോക്കുക എന്നത് മാത്രമാണ് മോദിയെ നേരിടാൻ ഇന്ന് പ്രതിപക്ഷത്തിന്റെ കയ്യിലുള്ളത്.

ഇതിനപ്പുറം പ്രതിപക്ഷത്തിന് എന്തെങ്കിലും മോദിക്കെതിരെ പറയാനുണ്ടെങ്കിൽ അത് മോദിയുടെ കോട്ടിന്റെ വില, അദ്ദേഹത്തിന്റെ കോട്ടിലെ നൂല്, അദ്ദേഹത്തിന്റെ വിദേശസഞ്ചാരത്തെകുറിച്ചുള്ള പരിഹാസ്യമായ കളിയാക്കലുകൾ, 15 ലക്ഷം അക്കൗണ്ടിൽ വരുന്നത് ഇതെല്ലാമാണ്.

ഇതിൽ കൂടുതൽ ഒരു പ്രതിപക്ഷത്തിന് ഇനി എന്ത് ഗതികേടാണ് വരാനുള്ളത്.

നോട്ട് നിരോധനവും, GST യും പോലുള്ള ബിഗ് ടിക്കറ്റ് റീഫോമുകൾ കൊണ്ട് സാധാരണക്കാരന് ഉണ്ടാകാൻ സാധ്യതയുള്ള 'ഷോർട് ടെം' ബുദ്ധിമുട്ടുകളെ മറികടക്കാൻ ഇനിയും രണ്ട് വർഷത്തിനടുത്ത് സമയമുള്ള സർക്കാരും ആ സർക്കാരിനെ നേരിടാൻ ഓരോ വർഷവും പൊക്കിക്കൊണ്ടുവരുന്ന അസഹിഷ്ണുത ക്യാമ്പെയ്‌ൻ സീരിസ് അല്ലാതെ പോസിറ്റീവോ, കൺസ്ട്രക്റ്റീവോ ആയി ഒന്നും കയ്യിലില്ലാത്ത പ്രതിപക്ഷവും! 

ഇതാണ് മോദിസർക്കാർ മൂന്നാം വർഷം പിന്നിട്ടിരിക്കുന്നു ഈ അവസരത്തിലെ ഇന്ത്യയിലെ രാഷ്ട്രീയ ചിത്രം. 2019ലെ തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ ഏകദേശം വ്യക്തമാണ് എന്ന് ചുരുക്കം.   
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

GST രാജ്യത്ത് കൊണ്ടുവരുന്ന കാതലായ മാറ്റങ്ങൾ:
<അവലംബം എക്കണോമിക് ടൈംസ്>
  • രാജ്യത്ത് ഒറ്റ ടാക്സ്. അടിക്കടിയുള്ള നിരക്ക് വ്യത്യാസങ്ങൾ ഇനിയുണ്ടാവില്ല.
  • ടാക്‌സിന് മേൽ ടാക്സ് പോലുള്ള നിരവധി'ടാക്‌സുകൾ ഇല്ലാതാവുന്നത് കൊണ്ട് കുറഞ്ഞ നികുതി ഭാരം.
  • ചെക് പോസ്റ്റുകളിൽ ട്രക്കുകൾ കൂടിക്കിടന്നുള്ള സാമ്പത്തിക, സമയ, മലിനീകരണ നഷ്ടങ്ങളും ഇല്ലാതാവും.
  • GDP 2%ത്തിന്റെ വർദ്ധനവിന് സാധ്യത
  • ടാക്സ് വെട്ടിപ്പ് വളരെ കുറയും. അങ്ങനെ നികുതി വരുമാനം കൂടും.
  • ഇൻസ്‌പെക്ടർ രാജിന്റെ പിടി അയയും. ബിസിനസുകൾക്ക് അത് പ്രോത്സാഹനമാവും.
ആശങ്കകൾ:
  • പല ടാക്സ് സ്ലാബുകൾ ഉള്ളത് കൊണ്ട് വരുമാന നഷ്ടത്തിനും തർക്കങ്ങൾക്കും സാധ്യത
  • വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ രെജിസ്ട്രേഷനുകൾ.
  • ടാക്സ് നിശ്ചയിക്കുന്നതിൽ തുടരുന്ന അവ്യക്തത.
  • ഇപ്പോൾ നിലവിലുള്ള സ്റ്റോക്ക് കൈകാര്യം ചെയ്യുന്നത്
വ്യവസായങ്ങൾക്ക്:
  • സംസ്ഥാനങ്ങൾക്ക് തോന്നിയ പോലെ ടാക്സ് വർധിപ്പിക്കാൻ പറ്റില്ല എന്ന ഉറപ്പ്.
  • ടാക്‌സിലെ സുതാര്യത. 
  • ഒറ്റ ടാക്സ് മാത്രമായതുകൊണ്ട് എളുപ്പത്തിലുള്ള അക്കൗണ്ടിങ്.
  • എളുപ്പത്തിലുള്ള കമ്പ്യൂട്ടർവൽക്കരണം. കുറയുന്ന ഉദ്യോഗസ്ഥ ഇടപെടൽ.
ഉപഭോകതാവിനെ സംബന്ധിച്ച് ഒറ്റ നോട്ടത്തിൽ.

സേവനനിരക്കുകൾ.

Thursday, May 25, 2017

ബാഹുബലി സിനിമ ചിലരെ അസ്വസ്ഥമാക്കുന്നത് എന്ത്കൊണ്ട്

ബാഹുബലി സിനിമ ചിലരെ അസ്വസ്ഥമാക്കുന്നു.


ബാഹുബലി സിനിമയെ കുറിച്ച് മാധ്യമം പത്രത്തിൽ വന്ന ഒരു ലേഖനം വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകമാണ് ഈ പോസ്റ്റിനാധാരം.

" 'പോക്കീ മോൺ ഗോ' കാലത്ത് ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും സൂത്രത്തിൽ ഒളിച്ചു കടത്തുകയാണ് ബാഹുബലി ചെയ്യുന്നത്"
എന്ന വരിയാണ് അതിലെ ഹൈലൈറ്റ്.

രണ്ടാമൂഴം വിവാദം രണ്ടാംഘട്ടം ചൂടുപിടിക്കുന്ന ഈ ദിവസങ്ങളിൽ തന്നെയാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് വെറും യാദൃശ്ചികതയായിരിക്കാം. മഹാഭാരതം സംഘപരിവാറിന് ആരും തീറെഴുതിയിട്ടില്ല എന്നും, അത് ഇന്ത്യൻ ജനതയുടെ പൊതു സാംസ്‌കാരിക പൈതൃകം ആണ് എന്നുമെല്ലാം രണ്ടാമൂഴം വിവാദത്തിൽ എല്ലാ നിറങ്ങളിലുംപെട്ട മതേതര വാദികൾ ഘോരഘോരം ഉദ്‌ഘോഷിക്കുന്ന സന്ദർഭമാണിത്.

അതേ സമയത്ത് തന്നെയാണ് മഹാഭാരതം ഒളിച്ച് കടത്തുന്നു എന്ന ആരോപണം ബാഹുബലി സിനിമക്ക് മേൽ കേരളത്തിലെ മതേതര വാദികളിൽ പ്രമുഖരായ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം ആരോപിക്കുന്നത്. ആട്ടിന്തോലിട്ട മഹാഭാരതപ്രേമികൾ സ്വയം തുറന്നുകാട്ടപ്പെടുന്ന ഒരു സന്ദർഭം കൂടിയാവുകയാണിത്.

കേരളത്തിൽ മാത്രമല്ല ബാഹുബലി 2 ഇറങ്ങിയതിന് ശേഷം ഇന്ത്യയിലോട്ടുക്ക് നടന്ന ഒരു ചർച്ചയാണിത്.

എന്തുകൊണ്ടായിരിക്കും നമ്മുടെ ലെഫ്റ്റ്-ലിബറലുകൾക്കും സ്വയംപ്രഖ്യാപിത മതേതരന്മാർക്കും ബാഹുബലി സിനിമയോട് ഇത്ര വിരോധം?

ഇന്നും ഇവരുടെ പ്രധാന ആരോപണങ്ങളിൽ ഒന്നാണ് തൊണ്ണൂറുകളിൽ ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്ന രാമായണവും മഹാഭാരതവും ദേശീയതയുടെ ഒരു പുത്തനുണർവിന് കാരണമായിരുന്നു എന്നത്. അവരുടെ തിയറി പ്രകാരം അന്ന് തുടങ്ങിവച്ച ആ തരംഗം ആണ് ബാബറി മസ്‌ജിദിന്റെ തകർച്ചയിലേക്കും, ഇന്ന് കാണുന്ന വിധത്തിലുള്ള ബിജെപിയുടെ വളർച്ചക്കും എല്ലാം തുടക്കം കുറിച്ചത്.

ട്രോയ്, ഗ്ലാഡിയേറ്റർ പോലുള്ള ഹോളിവുഡ് വമ്പൻ 'വാർ മൂവി'കളോട് കിടപിടിക്കുന്ന ഇന്ത്യൻ ദൃശ്യ വിസ്മയം എന്ന് ബാഹുബലിയെ ബിബിസി പോലും വിശേഷിപ്പിക്കുമ്പോൾ ദേശീയതയുടെ കരുത്താർജ്ജിച്ച ഒരു പുതിയ തരംഗം ആണ് അന്നത്തെ പരാതിക്കാർ ഇന്ന് ഭയപ്പെടുന്നത്. അവരുടെ ഭാഷയിൽ മഹാഭാരതവും രാമായണവും ഒളിച്ചു കടത്തുകയാണ് ബാഹുബലി ചെയ്തതെങ്കിൽ യഥാർത്ഥ മഹാഭാരതവും രാമായണവും തന്നെയാണ് ഇന്ത്യൻ സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നത്. അതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. അതിന് കാരണമായിരിക്കുന്നത് ബാഹുബലി ആണെന്നതാണ് അതിനോടുള്ള വിരോധത്തിന് കാരണം.

ട്രോയും, ഗ്ലാഡിയേറ്ററും, 300 ഉം പോലുള്ള സിനിമകൾ ഗ്രീക്ക് സംസ്കാരത്തിന്റെ സ്മരണകളാണ് ഉയർത്തുന്നത്. മമ്മി സിനിമകൾ കാണുമ്പോൾ ഈജിപ്തിന്റെ പൗരാണികത കൂടിയാണ് ഒരു പ്രേക്ഷകനിലേക്ക് വരുന്നത്. അതുപോലെ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമകൾ ഓർമിപ്പിക്കുന്നത് തനത് ചൈനീസ് സംസ്കാരവുമാണ്.
ഈ ഗണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാതിനിത്യം ഇന്ത്യക്കിതുവരെ ഉണ്ടായിരുന്നില്ല.

ആ ശൂന്യത നികത്താൻ ഇന്ത്യ ഇപ്പോൾ സജ്ജമായിരിക്കുന്നു എന്നാണ് ബാഹുബലിയുടെ അന്താരാഷ്ട്ര വിജയം സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അവരുടെ തന്നെ തട്ടകത്തിൽ നേരിടാൻ ഇന്ത്യൻ സിനിമ തയ്യാറായി എന്നത്തിന്റെ വിളംബരമാണ് ബാഹുബലി എന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നത്. ബിബിസി ഇന്റെർവ്യൂവിൽ രാജമൗലി പറയുന്നത് സൂപ്പർ ഹീറോകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഒരുപാട് ഇതിഹാസങ്ങളും ചരിത്രവും സ്വന്തമായുള്ള ഭാരതത്തിന് ബാറ്റ്മാന്റെയും സൂപ്പർമാന്റെയും പുറകെ പോകേണ്ട കാര്യമില്ല എന്നാണ് (ലിങ്ക് കമന്റിൽ). അത് തന്നെയാണ് ഇനി വരാൻ പോകുന്നതിന്റെ സൂചന.

നമ്മുടെ ലെഫ്റ്റ് ലിബറൽ-ഇൻഡോളജിസ്റ്റുകളുടെ പ്രധാന വാദങ്ങളിലൊന്നാണ് ബ്രിട്ടീഷ് കാർ വരുന്നതിന് മുൻപ് ഇന്ത്യ ഇന്ത്യയായിരുന്നില്ല എന്നത്. 

പരസ്‌പരം പോരടിക്കുന്ന സ്വാർത്ഥന്മാരും കഴിവുകെട്ടവരുമായ നൂറ് കണക്കിന് രാജാക്കന്മാരുടെ കീഴിലുള്ള വെറും നാട്ടുരാജ്യങ്ങളെ ആദ്യമായി ഒന്നിച്ച് ഇന്ത്യയാക്കിയത് ബ്രിട്ടീഷ്കാർ ആണത്രേ.

ഇന്ത്യക്ക് അഭിമാനിക്കത്ത ഒരു പൈതൃകമില്ല എന്നാണ് അവർ എന്നും ഉന്നയിക്കുന്ന വാദം. തെരുവ് വഴക്കുകളിൽ എതിരാളിയെ തന്തയില്ലാത്തവനെ/ളെ എന്ന് വിളിച്ച് മാനസികമായി തളർത്തുക എന്ന തന്ത്രത്തിന്റെ പരിഷ്കരിച്ച രൂപം തെന്നെയാണിത്. ഇന്ത്യക്ക് ദേശീയതയും ദേശീയപാരമ്പര്യവും ഇല്ല എന്ന് എം.ജി.എസ്. നാരായണനെ പോലുള്ളവർ പറയുന്നത് അങ്ങനെയാണ്. മൗര്യ സാമ്രാജ്യത്തിന്റെ ഭൂപടം എടുത്ത് നോക്കിയാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ.



എല്ലാ മേഖലയിലും എന്ന പോലെ ഇന്ന് വരെയുള്ള നമ്മുടെ, പ്രത്യേകിച്ച് ബോളിവുഡിലെ സിനിമകൾ എടുത്താലും ഈ ഒരു തിയറി നിലനിൽക്കുന്നത് കാണാം. 'ടോപ് ഇന്ത്യൻ ഹിസ്റ്ററി മൂവീസ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ഒരു കാര്യം ശ്രദ്ധയിൽ പെടും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സിനിമകളും മുഗൾ കാലഘട്ടം വരെയുള്ള സിനിമകളും മാത്രമേ ആ ലിസ്റ്റിൽ കാണൂ. ഗാന്ധി ,മുഗൾ ഏ അസം, ജോധാ അക്ബർ, ബാജിറാവു മസ്താനി അങ്ങനെ പോകുന്നു ആ ലിസ്റ്റ്. 1500കൾക്ക് മുൻപ് ഇന്ത്യ ഇല്ല എന്നാണ് ഏറ്റവും കുറഞ്ഞത് ബോളിവുഡിന്റെയെങ്കിലും നിലപാട്. നമ്മുടെ മലയാളി സംവിധായകൻ സന്തോഷ് ശിവന്റെ ബോക്സോഫീസ് പരാജയമായിരുന്ന ഷാരൂഖ് ഖാൻ ചിത്രം അശോക ആണ് ഇതിനൊരേയൊരു അപവാദം.

മുഗൾ ഭരണത്തിന് പുറകോട്ട് സഞ്ചരിച്ചാൽ ബൃഹത്തായ ഇന്ത്യൻ സാമ്രാജ്യങ്ങൾ ഒരുപാടു കാണാൻ സാധിക്കും. പൗരാണിക ഭാരതത്തിന്റെ സുവർണ കാലഘട്ടമെന്ന് വിശേഷിക്കപ്പെടുന്ന ഗുപ്ത സാമ്രാജ്യം, ചന്ദ്രഗുപ്ത മൗര്യന്റെയും, അശോക ചക്രവർത്തിയുടെയും കരുത്തുറ്റ മൗര്യ സാമ്രാജ്യം, സൗത്ത് ഈസ്റ്റ് ഏഷ്യ വരെ കീഴടക്കിയിരുന്ന ചോള സാമ്രാജ്യം എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അവിടെനിന്നും ഇതിഹാസത്തിലേക്ക് കടക്കുമ്പോൾ രാമായണവും മഹാഭാരതവും.

ബോളിവുഡ് തിരിഞ്ഞു നോക്കാൻ മടിച്ചിരുന്ന ഈ അക്ഷയ ഖനിയിലേക്കുള്ള വാതിൽ ആണ് ഇപ്പോൾ ബാഹുബലി ഇന്ത്യൻ സിനിമക്ക് മുന്നിൽ തുറന്ന് വച്ചിരിക്കുന്നത്. ബൃഹത്തായ ഇന്ത്യൻ പൈതൃകവും രാജ്യത്തിന്റെ സമ്പുഷ്ടമായ പൗരാണികതയും ലോകത്തിന് മുന്നിൽ ഇനിയാണ് അവതരിപ്പ്പിക്കപ്പെടാൻ പോകുന്നത്. ലോർഡ് ഓഫ് ദി റിങ്‌സ്, ഗാർഡിയൻ ഓഫ് ദി ഗാലക്‌സി തുടങ്ങിയവയുടെ ലീഗിലേ കകുള്ള ഇന്ത്യൻ സിനിമയുടെ രാജകീയ പ്രവേശമായിരുന്നു ബാഹുബലി.

മുഗൾ സുൽത്താന്മാർക്ക് ഇന്ത്യൻ രാജകുമാരിമാരോടുള്ള അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചരിത്രത്തിനപ്പുറത്തേക്കുള്ള ഇന്ത്യൻ ചരിത്രം പറയുന്ന സിനിമകൾ ഉണ്ടാവാൻ പാടില്ല എന്ന് വാശിയുള്ള പലർക്കും അങ്ങനെയാണ് ബാഹുബലി കടുത്ത നിരാശ സമ്മാനിക്കുന്നത്.

Tail Piece: സിനിമയിലെ ക്രൈസ്തവ ബിംബങ്ങൾ എന്ന, ഒരു പക്ഷെ ആദ്യമായി ഒരു മലയാള സിനിമയെ കുറിച്ച് റിവ്യൂ വന്നത് അങ്കമാലി ഡയറീസിനെ കുറിച്ചായിരുന്നു. അന്ന് സിനിമയെ സിനിമയായി കാണണം എന്ന് പറഞ്ഞു ഭൂകമ്പമുണ്ടാക്കിയ മാന്യദേഹങ്ങളെ സ്മരിച്ച് കൊണ്ട് വേണം ഈ പോസ്റ്റ് വായിച്ചവസാനിപ്പിക്കേണ്ടത്

Sunday, May 14, 2017

AAP: Election debacles to corruptions. Is it the end of a Great Indian Dream?

When Aam Admi Party was launched formally on 26th Nov in the year 2012 it was considered nothing less than the fulfillment of the hope of a whole nation, especially of its youth. The party which had taken its inspiration from the veteran activist Anna Hazare’s anti-corruption movement called 'India Against Corruption' was looked upon as a much awaited remedy for the corruption prevalent in the nation and especially in its political sphere.

Reeling from the doom and gloom casted by the ten long years of two consecutive UPA governments, with its later installment even gaining the name ‘the mother of all corrupt governments’, the nation was desperate for an alternative for all the existing political outfits. It was then that the Anna Hazare movement and later its offshoot the AAP caught the imagination of the country. The Indian youth were literally pouring in from across the globe to join the Aam Aadmi Party, leaving behind their fat pay-cheques with a single dream of playing a role in cleansing the corrupt systems of their country.



It was a euphoria. Everybody thought at the minimum that this new party which will force other big players in the Indian political system to change themselves into a much cleaner way. And hence there was a hope that a new era of clean politics will herald in the Indian political horizon.

But today after five years from its inception and two years into power in Delhi, AAP stands discredited leaving those who had placed their trust in it utterly disappointed. The Delhi MCD results which came on 26th of April 2017 and the result of the by-poll of Delhi’s Rajauri Garden couple of weeks earlier to it are the proof enough to suggest that AAP has became a huge failure and disappointment as a party which will need to struggle even for its very survival now.


 

Now the only question remains to be answered is that:
Is it the end of AAP? 
Is it the end of an Indian dream about a catalyst for a corruption-free India?

There are majorly two factors which have contributed to this meteoric rise and fall of AAP. One factor for its fall or rather for its growing irrelevance is the emergence of a much cleaner, able and proven BJP under the leadership of an even cleaner and proven taskmaster Modi into the leadership of the nation.

And the second reason for its abrupt fall, which is the most obvious one, is in the way the party conducted itself in the last 2 years after storming into power in Delhi with a whopping 67 out of 70 seats. People of Delhi had voted AAP solely for a better and corruption-free governance. But unfortunately which turned out to be the last thing in Kejriwal’s list of priorities in which his Prime Ministerial ambition was on top of everything. And in the hindsight one can see that on top of everything the noise pollution and drama created on every alternative day by Kejriwal, driven by his desire to become Prime Minister as fast as possible, didn’t go down well with the people.

Adding into the woes of AAP is a spate of corruption allegations, latest of the lot being triggered by its own MLA Kapil Mishra against Kejriwal. Even though the mud-slinging within the party is not a new thing for them, this time around it assumes greater significance. May be for the first time it is the self declared anti-corruption crusader Kejriwal himself is under direct and severe attack this time, that too from his own house. 


But it may not be all over yet. The concept ‘Aam Aadmi’ is something India will not love to lose. It was a dream nurtured by the youth of this nation, flourished on the sweat of an army of selfless volunteers. It will be a gross injustice if it is allowed to be high jacked by few individuals including Kejriwal. If AAP is ready to undergo a course correction and willing to go back to its founding principle of anti-corruption and transparency and to get rid of the anti-national tendencies sneaked into it, then they still have a place in Indian politics, be it with a sane Kejriwal or sans a Kejriwal at all.

Friday, May 5, 2017

Why the 10 billion Mohanlal movie should not be titled ‘Mahabharata’

It was a euphoric response from across the nation which greeted the announcement of a Malayalam movie couple of weeks back. It was the mammoth 10 billion project with the Malayalam super star Mohanlal in the lead role. The movie is said to be made in all the major Indian as well as global languages. 


The awe factor was not only the jaw dropping budget alone, it was the title of movie which enthused the Indians more, ‘The Mahabharata’. A budget, may be first of its kind in India, which is more than 5 times that of Bahubali with a title Mahabharata is more than enough to set the Indian expectations and admiration soaring high.

But it is a fact that most of the mentioned enthusiastic crowd is not aware of the theme of the movie beyond the title. It will not be untrue if it is said that they are misled by the title. Or rather that is what those behind the project has intended.


The movie is based on a well acclaimed Malayalam novel titled ‘Randamoozham’ which means 'the second turn'. This novel is considered to be the masterpiece of its author M.T Vasudevan Nair who will also be doing the screenplay for the movie as well. The 1984 novel, which has two translations in English with titles ‘Second Turn’ &‘Bhima Lone Warrior’, has won many awards in Malayalam.

The novel is based on how the author wanted to the see events and characters of the epic Mahabharata through the eyes of Bhima. In his way of interpretation, the author has taken the liberty of straying away from the original story line of the epic Mahabharata. The author,fondly called as MT,is someone who is already known for mischievously changing the nature of the well-known characters of the history in his writings. He has a great acumen in painting heroes into villains and vice versa. 


It is not different in this novel too. To name a few instances, Bhima, the central character of the novel ‘Randamoozham’ is not the mighty, respectful, loved by all and dreaded by the enemy Bhima of the epic Mahabharata. If the Bhima of the epic is the epitome of strength, power and victory, then it is the opposite in the case of MT’s Bhima. The thread of the story itself is that the whole world is doing injustice to Bhima by making him a second in everything in his life, be it Draupati’s love or the respect for the valour among Padavas, as the title ‘Randamoozham’ suggests and making him feel inferior. In this novel he is always resentful in the step motherly attitude meted out to him by the life and he transmits only negativity throughout, much to the contrast to the original Bhima in the epic.

It is not only the character of Bhima who is disfigured by MT in the novel. There is no divinity to Krishna in the story as well. He is even picturised as a caste begot who feels satisfied that it is a lower caste Ghatotkacha who died (an upper caste Arjuna is saved!) in the fight against Karna.
<Page reference pic#1 at the end of the article>

Another example is Mata Kunti who is characterized as good as a prostitute or a whore by suggesting how she mothered Bhima from some random forest-dweller, Yudhishtira from Vidhura the brother of her husband Pandu and Karna from some charioteer. 
<Page reference pic#2 at the end of the article>

There is already a controversy raging in Kerala on naming the movie as Mahabharata. It is also doubtful that the cheerful lot who lauded the announcement of the movie earlier will still favour naming it Mahabharata after knowing that it is not the Mahabharata that India reveres, or rather when realizing that it is just a tiny piece taken out of the revered epic and reshaped into something else. 


But the point not to be missed here is that nobody is against the novel ‘Randamoozham’ or making it into a film. Only issue is in naming the movie as Mahabharata.

The main argument at this point is that adaptation of a novel which deals with a few leaves taken from the epic should not be called Mahabharata, instead it should either retain the original title or anything else other than that of the epic. 

Neither anyone is averse to the use of the name ‘Mahabharata’ nor anyone is against the freedom of the writer to depict the Bhima and other characters of Mahabharata in his own way. Only issue everybody is raising is that if you call something Mahabharata and want to show the world it as Mahabharata (producers have announced this to be a global project) then it should be Vedavyasa’s epic Mahabharata only. Any adaptation twisted or not should use some other name.

----------------------------------------------------------------------------------------------------------
Page reference Pic#1: A caste begot Krishna draws satisfaction from the death of Ghatotkacha because he is from a lower cast!
Page 252, Randamoozham

Reference Pic#2:  Mata Kunti who is characterized as a prostitute by suggesting how she mothered Bhima from some random forest-dweller, Yudhishtira from Vidhura the brother of her husband Pandu, Karna from some charioteer.
Page 284, Randamoozham


Sunday, March 12, 2017

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ


മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം, ബീഹാറിനോപ്പം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതി നിർണയിക്കുന്ന സംസ്ഥാനം എന്നീ വിശേഷണങ്ങൾ ഉള്ളതുകൊണ്ടാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ഇത്രയധികം രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. അതുകൊണ്ട് തന്നെയാണ് 2019ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കാറ്റിന്റെ ദിശ എങ്ങിനെയായിരിക്കും എന്നതിന്റെ ആധികാരിക സൂചനയായി ഈ ഫലത്തെ പലരും കാണുന്നത്.

ഇന്ത്യയുടെ ഭൂപടത്തിൽ ബിജെപിയുടെ അടിത്തറ കൂടുതൽ പരന്നു വിസ്തൃതമാവുന്നു എന്നതാണ് അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തേയും ഫലങ്ങളിൽ നിന്നും വായിച്ചെടുക്കേണ്ട ആദ്യ പാഠം. നെഹ്രുകുടുംബത്തിനു ക്രെഡിറ്റ്‌ ആവകാശപ്പെടാനാവാത്ത വിധത്തിൽ, കരുത്തനായ ഒരു പ്രാദേശിക നേതാവായ കാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചാബിൽ തിളക്കമാർന്ന വിജയം നേടിയതാണ് ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ച രണ്ടാമത്തെ വലിയ സംഭവം. ഇതിനെല്ലാം പുറമെ ഇനി കക്ഷിരാഷ്ട്രീയത്തിനതീതമായി നോക്കുകയാണെങ്കിൽ മണ്ഡൽ കാലഘട്ടം പിന്നിട്ട് പുതിയൊരു പാന്ഥാവിലേക്ക് പ്രവേശിക്കുന്ന, രാഷ്ട്രീയ വിദഗ്ദ്ധരുടെ ഭാഷയിൽ ഒരു ‘ടെക്ടോണിക് ഷിഫ്റ്റ്’ നടന്ന ഇന്ത്യൻ രാഷ്ട്രീയം ആണ് ഇപ്പോൾ ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉയിർ കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് ഒരുപാടു ശുഭ സൂചനകൾ തരുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം ആണ് ഇപ്പോൾ വന്നിരിക്കുന്നത് എന്ന് കാണാനാവും. കുറച്ചധികം നാളുകളായി ഇന്ത്യൻ രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന പല അനാരോഗ്യകരമായ പ്രവണതകളിൽ നിന്നും നമ്മുടെ ജനാതിപത്യ സംവിധാനം മോചനം നേടുന്ന ഒരു കാഴ്ച ഇവിടെ കാണാം

നോട്ട് നിരോധനം സർക്കാരിന് തിരിച്ചടിയാവുമെന്നുള്ള എതിരാളികളുടെ രാഷ്ട്രീയ കുപ്രചാരണങ്ങളെ കാറ്റിൽ പറത്തികൊണ്ട്, സത്യത്തിൽ അത് മോദിയുടെ ഏറ്റവും വലിയ 'മാസ്റ്റർ സ്ട്രോക്ക്' ആണെന്ന് തെളിയുകയാണുണ്ടായത്. പാവപ്പെട്ടവന്റെ മിശിഹാ എന്ന പരിവേഷമാണ് ഡീമോണിറ്റൈസേഷൻ മോദിക്ക് നേടിക്കൊടുത്തതെന്ന് വൈകിയാണെങ്കിലും ഇന്നെല്ലാവരും തിരിച്ചറിയുന്നു.



യു.പിയിൽ 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 40 ശതമാനത്തിലധികം വോട്ടു നേടി , 80ൽ 71 സീറ്റ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ ബിജെപിയെ സഹായിച്ച, 'മോദി തരംഗം' എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, 'മോദി സുനാമി' അതേ കരുത്തോടെ ഇപ്പോഴും ആഞ്ഞു വീശുന്നു എന്നതിന് തെളിവാണ് ഏകദേശം സമാനമായ നേട്ടം ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിച്ചത്. 403ൽ 325 സീറ്റുകൾ! യുപിയിൽ ആഞ്ഞടിച്ച മോദി മാജിക് തൊട്ടടുത്ത ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം ആണ് ബിജെപിക്ക് നേടിക്കൊടുത്തത്. 70ൽ 57 സീറ്റ്.

പക്ഷെ യുപിയിലെ സംഖ്യകൾ നൽകിയതിന് തുല്യമായ ഞെട്ടൽ രാഷ്ട്രീയ നിരീക്ഷകർക്ക് സമ്മാനിച്ചത് മണിപ്പൂരിലെ ബിജെപിയുടെ പ്രകടനം ആണ്. ഒരു സീറ്റുപോലുമില്ലാത്ത അവസ്ഥയിൽ നിന്ന് 21 സീറ്റുകൾ നേടി മറ്റുള്ളവരുടെ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാവുന്ന നിലവാരത്തിലേക്ക് അവിടെ കാര്യങ്ങൾ എത്തി. 2014ലെ ഹരിയാന തിരഞ്ഞെടുപ്പിൽ കണ്ട അതേ അത്ഭുതം-ഒന്നുമില്ലായ്മയിൽ നിന്ന് ഭരണത്തിലേക്കുള്ള കുതിപ്പ്! സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ അവഗണന നേരിടുന്ന ഇന്ത്യയുടെ നോർത്ത്-ഈസ്റ്റ് സംസ്ഥാനങ്ങൾ മോദി സർക്കാരിന്റെ വികസന റഡാറിൽ പ്രഥമ പരിഗണയാണുള്ളത്. അതിന്റെ ഫലവും അവർ ഓരോ തിരഞ്ഞെടുപ്പിലും കൊയ്യുകയാണ്. ആസ്സാം, അരുണാചൽ തുടങ്ങി ഏഴ് സഹോദരിമാർ എന്നറിയിപ്പെടുന്ന ഏഴ് നോർത്ത്-ഈസ്റ്റ് സംസ്ഥാങ്ങളിൽ ഓരോന്നായി പിടിമുറുക്കുന്ന ബിജെപിയുടെ ഏറ്റവും പുതിയ നേട്ടമായി മാറുകയാണ് മണിപ്പൂർ. 2018 ജനുവരിയിൽ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന 'ചുവന്ന' ത്രിപുര ആയിരിക്കും അടുത്ത അട്ടിമറിക്ക് തയ്യാറാവുന്നതെന്ന സൂചനകൾ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. 
 
കശ്മീർ മുതൽ കന്യാകുമാരി വരെയും കച്ച് (ഗുജറാത്ത്) മുതൽ കാമരൂപം(ആസ്സാം) വരയെയും ഇന്ത്യയിൽ ഓരോ മുക്കിലും മൂലയിലും വരെ പ്രാധിനിത്യമുള്ള പാർട്ടിയാക്കി ബിജെപിയെ മാറ്റുക എന്നതാണ് ലക്ഷ്യം എന്ന് പറഞ്ഞ അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്റെ വാക്കുകൾ അന്വർത്ഥമാവുന്ന കാഴ്ച്ചക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നെഹ്‌റുവിന്റെ കാലത്തെ കോൺഗ്രസിന്റെ സ്ഥാനമെന്തായിരുന്നോ അതാണ് അല്ലെങ്കിൽ അതിനപ്പുറമാണ് ഇന്ന് ഇന്ത്യയിൽ ബിജെപിയുടെ സ്ഥാനം.



ബിജെപിയുടെ യു.പി അശ്വമേധം കഴിഞ്ഞാൽ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോസിറ്റീവ് കാര്യം എന്താണെന്ന് ചോദിച്ചാൽ അത് പഞ്ചാബിലെ ഫലത്തിന്റെ പ്രത്യേകതകൾ ആണ് എന്നായിരിക്കും ഉത്തരം.

അതിലെ ഒന്നാമത്തെ പ്രത്യേകത ആംആദ്മി പാർട്ടിക്ക് അധികാരത്തിൽ എത്താൻ പറ്റാതിരുന്നതാണ്. തുടങ്ങിയ കാലത്തെ നന്മകൾ എല്ലാം കൈവിട്ട്, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ദിവസം രണ്ടു നേരം അസഭ്യം പറയുക എന്ന ഒറ്റ അജണ്ടയിലേക്ക് ചുരുങ്ങിയ, അങ്ങേയറ്റം നെഗറ്റിവ് പൊളിറ്റിക്സിലേക്ക് മാറിയിരിക്കുന്ന കെജ്‌രിവാളിന്റെ പാർട്ടി, പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനത്ത് അധികാരത്തിൽ വരിക എന്ന് പറഞ്ഞാൽ അത് രാജ്യസുരക്ഷയെ സംബന്ധിച്ച് ആശങ്കാജനകം ആയിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിന്റെ കാലത്തു തന്നെ പാകിസ്താന്റെ ഐസ്.ഐസ്.ഐയുടെ വരെ പിന്തുണയുണ്ടെന്ന് ആരോപണം ഉയർന്നിരുന്ന അവർ പഞ്ചാബിൽ വിജയിക്കാനായി അവിടുത്തെ ഖാലിസ്ഥാൻ തീവ്രവാദികളെ വരെ താലോലിക്കാൻ തയ്യാറായിരുന്നു.
പഞ്ചാബിലെ റിസൾട്ടിന്റെ രണ്ടാമത്തെ പോസിറ്റീവ് കാര്യം കോൺഗ്രസ് അധികാരത്തിൽ വന്നതാണ്. എന്തൊക്കെ പറഞ്ഞാലും ഇന്ത്യ പോലുള്ള ഇത്ര വലിയ ഒരു രാജ്യത്ത് ബിജെപിക്ക് എതിരാളികളില്ലാത്ത സാഹചര്യം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അത്ര ആശാസ്യമായ ഒന്നല്ല. ജനാധിപത്യത്തിൽ എപ്പോഴും ഒരു തിരുത്തൽ ശക്തിയുടെ ആവശ്യമുണ്ട്. അല്ലെങ്കിൽ എതിരാളികൾ പറയുന്ന പോലെ അവർ ഒരു ഏകാധിപത്യ പ്രവണതയിലേക്ക് പോകാനുള്ള സാഹചര്യം ഇല്ലാതില്ല. അങ്ങനെയൊരു കറക്ടീവ് ഫോഴ്സ് ആവാൻ ഏറ്റവും യോജിച്ചത് സങ്കുചിത പ്രാദേശിക പാർട്ടികളേക്കാൾ എന്ത് കൊണ്ടും കോൺഗ്രസ് തന്നെയാണ്. ഇപ്പൊൾ മെലിഞ്ഞ് തൊഴുത്തിൽ കെട്ടിയ അവസ്ഥ ആണെങ്കിലും ഒരു കാലത്ത് ഒരു ദേശീയ പാർട്ടിയായിരുന്നതിന്റെ എന്തെങ്കിലും നന്മകൾ ഒക്കെ ഇപ്പോഴും ബാക്കിയുണ്ടാവണമല്ലോ. നെഹ്‌റു കുടംബത്തിന്റെ തറവാട്ട് സ്വത്തെന്ന അവസ്ഥയും, കട്ട് മുടിക്കുക എന്ന കോൺഗ്രസിന്റെ പൊതു സ്വഭാവവും, ന്യൂനപക്ഷ പ്രീണനവും മാറിയാൽ പിന്നെ ഇവിടെ പലർക്കും കോൺഗ്രസിനോട് വലിയ പരാതിയൊന്നുമില്ല എന്നതാണ് ഒരു വസ്തുത. തിരഞ്ഞെടുപ്പിന് പത്തു ദിവസം മുൻപ് മാത്രമാണ്, അതും രാജി വെക്കുമെന്ന് ഭീഷണി മുഴക്കിയതിന് ശേഷമാണ് കാപ്റ്റൻ അമരീന്ദർ സിംഗിനെ തിരഞ്ഞെടുപ്പിന്റെ ചുമതലയേൽപ്പിക്കാൻ കോൺഗ്രസ് ഹൈകമാൻഡ് തയ്യാറായത് എന്നത് തന്നെയാണ് ഈ വിജയത്തിൽ നെഹ്‌റു കുടുംബത്തിന് ക്രെഡിറ്റ് അവകാശപ്പെടാൻ ഒന്നുമില്ല എന്ന് പറയാൻ കാരണം. അതും പഞ്ചാബ് ഫലത്തിന്റെ മധുരം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് എങ്ങിനെ നോക്കിയാലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്ക് ശുഭ സൂചന തന്നെയാണ് പഞ്ചാബ് റിസൾട്ട്.

ഇനി കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരുപാടു ശുഭ സൂചനകൾ കാണാൻ കഴിയും.

വിപി സിംഗ് അഴിച്ചു വിട്ട മണ്ഡൽ ഭൂതം സൃഷ്ടിച്ച, മണ്ഡൽ-മസ്ജിദ് എന്ന് അറിയപ്പെട്ട, ജാതി-മത വോട്ട് ബാങ്ക് രാഷ്ട്രീയം അതിന്റെ പ്രഭവ സ്ഥലത്ത് തന്നെ തച്ചുടക്കപ്പെട്ടു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഫലപ്രഖ്യാനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഏതോ പത്രക്കാരന്റെ ഏതോ ഒരു മുള്ളുവച്ച ചോദ്യത്തിന് അമിത് ഷാ പറഞ്ഞ ഒരു മറുപടിയിൽ ഈ മാറ്റത്തിന്റെയും അതിന് ബിജെപി നേതൃത്വം കൊടുത്തതിന്റെയും മുഴുവൻ സാരാംശം അടങ്ങിയിരുന്നു. അല്ലയോ പ്രിയ സുഹൃത്തേ, ഉത്തർ പ്രദേശിലെ ജനങ്ങൾ ജാതിയിൽ നിന്നും മതത്തിൽ നിന്നും പുറത്തു വന്നു കഴിഞ്ഞു. നിങ്ങളും അതിൽ നിന്ന് പുറത്തു വരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തർപ്രദേശിലെ പാവപ്പെട്ടവരുടെ വീടുകളിൽ ഗ്യാസ് കണക്ഷനുകൾ എത്തിച്ച ഉജ്വല യോജനയും, ജൻധൻ പദ്ധതിയും, പാവപ്പെട്ടവന്റെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ യോജനയും, പാവപ്പെട്ടവന് ഈടില്ലാതെ ലഭിക്കുന്ന മുദ്ര ലോണും അങ്ങനെയുള്ള എല്ലാ പദ്ധതികളും എല്ലാവര്ക്കും വേണ്ടിയുള്ളതായിരുന്നു, ഒന്നും മുസ്ലിമിനും ഹിന്ദുവിനും പ്രത്യേകിച്ചുള്ളതല്ലായിരുന്നു എന്നദ്ദേഹം മറുപടി കൊടുത്തു. 

 

യഥാർത്ഥ മതേതരവാദികൾക്കു ആഹ്ലാദം പകരുന്ന മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പ് കൊണ്ട് വന്നു. മതേതരത്വം എന്ന വാക്കിന് മുസ്ലിം പ്രീണനം അല്ലെങ്കിൽ ന്യൂനപക്ഷ പ്രീണനം അല്ലെങ്കിൽ ഹൈന്ദവ വിരോധം എന്ന നിലയിൽ ഇക്കഴിഞ്ഞ അറുപതോളം വർഷങ്ങൾ കൊണ്ട് ഇവിടുത്തെ മതേതര പാർട്ടികൾ എന്നവകാശപ്പെടുന്നവർ ഉണ്ടാക്കിയെടുത്ത അർത്ഥ വ്യതിയാനത്തിനെ നേരെയാക്കുന്ന ഒരു കാഴ്ചയും ഇതിൽ ഉണ്ടായിരുന്നു. ഒരു പാർട്ടിയെ തോൽപ്പിക്കാനായി മുസ്ലിങ്ങൾ എല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന് മറ്റെല്ലാ പാർട്ടികളും പറയുന്നതാണ് സത്യത്തിൽ വർഗീയത എന്നും, ഈ രാജ്യത്തെ എല്ലാ വിഭവങ്ങളുടെയും ആദ്യ അവകാശി മുസ്ലിങ്ങൾ ആണ് എന്ന് ഒരു പ്രധാനമന്ത്രി (മൻമോഹൻ സിങ്) പറഞ്ഞതാണ് യഥാർത്ഥത്തിൽ വർഗീയത എന്നും, മറിച്ച് എല്ലാവർക്കും വൈദ്യുതിയും എല്ലാവര്ക്കും ശവസംസ്കാരത്തിനുള്ള പൊതുസ്ഥലങ്ങളും വേണമെന്ന് പറയുന്നതല്ല വർഗീയത എന്നും ഇന്ത്യൻ ജനത മനസിലാക്കിത്തുടങ്ങി എന്ന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. ജാതിക്കതീതമായി മനുഷ്യർ ഒരുമിക്കണം എന്ന് പറയുന്നത് ഹൈന്ദ വർഗീയതയാണെന്നും മറിച്ച് മുസ്ലിങ്ങൾ ഒരുമിച്ചു ഒരു പ്രത്യേക പാർട്ടിക്കെതിരായി വോട്ട് ചെയ്യണം എന്ന് പറയുന്നത് വർഗീയമല്ലാതാവുന്നതും പോലുള്ള അസംബദ്ധങ്ങളെ ജനങ്ങൾ തിരസ്കരിച്ചു. 

കടപുഴകിയ മറ്റൊന്ന് ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ശക്തിയെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ ആണ്. ചില വോട്ടുബാങ്കുകൾ കയ്യിലുണ്ടെങ്കിൽ എത്ര മോശം ഭരണം നടത്തിയാലും പിന്നെയും അധികാരത്തിൽ വരാം എന്ന മതേതര പാർട്ടികൾ എന്ന് സ്വയം വിളിക്കുകയും അതേസമയം യഥാർത്ഥത്തിൽ വർഗീയത വിറ്റ് ജീവിക്കുകയും ചെയ്യുന്ന എല്ലാ പാർട്ടികളുടെയും ധാരണ പൊളിച്ചടുക്കാനായി ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ. അതിന്റെ പ്രത്യക്ഷ തെളിവാണ് മുസ്ലിങ്ങൾ തിരഞ്ഞെടുപ്പ് വിജയം നിർണയിക്കുന്നതിൽ വലിയ ശക്തിയാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഉത്തർപ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് ഒരു മുസ്ലിം സ്ഥാനാർഥിപോലുമില്ലാതെ ബിജെപി വൻ വിജയം നേടിയത്.

ബിജെപി നേതൃത്വം എത്ര മധുരം പുരട്ടി പറഞ്ഞാലും ഒരു മുസ്ലിം സ്ഥാനാർഥിയെ പോലും നിർത്താൻ തയ്യാറാവാത്തതിലൂടെ അവർ പുറത്തു വിട്ട സന്ദേശം വളരെ വ്യക്തമായിരുന്നു . ന്യൂനപക്ഷ വോട്ട് ബാങ്കുകൊണ്ട് സുഖജീവിതം നയിക്കാമെന്ന് മതേതര മേലങ്കിയണിഞ്ഞ ഒരു പാർട്ടിയും ഇനി കരുതേണ്ട എന്ന വ്യക്തമായ സന്ദേശം ആയിരുന്നു അത്. ജാതിക്കതീതമായി ഹിന്ദു വോട്ടുകൾ ഏകീകരിച്ചാൽ അതിനെ തടയാൻ ഒരു ന്യൂനപക്ഷ വോട്ട് ബാങ്കുകൊണ്ടും രക്ഷയില്ലാതെ വരും എന്ന തെളിവാർന്ന സന്ദേശം. ഇതിന്റെ കൂടെ മുദ്രാവാക്യങ്ങൾക്കതീതമായ, ഏറ്റവും താഴെത്തട്ടിൽ സാദാരണക്കാരിൽ സാദാരണക്കാരന് സ്പര്ശിച്ചറിയാവുന്ന വികസനം എന്ന വജ്രായുധം കൂടിയാവുമ്പോൾ ബിജെപി തടഞ്ഞു നിർത്താനാവാത്ത ശക്തിയാവുന്നു. 



ഇതും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി മാത്രം കടിപിടി കൂടുന്ന മതേതര പാർട്ടികൾ എന്ന് സ്വയം വിളിക്കുന്നവർ അരികുകളിലേക്ക് പിന്തള്ളപ്പെട്ട് പോവുകയും, ഭൂരിപക്ഷ സമുദായമാണെന്ന ഒറ്റക്കാരണം കൊണ്ട് അവർ അവഗണിക്കപ്പെടുന്ന പൊതു പ്രവണതയിൽ നിന്ന് മാറി , എല്ലാവരെയും ഒരുപോലെ കാണാൻ തയ്യാറാവുന്നവരാരോ അവർക്ക് ജനം വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം. ന്യൂനപക്ഷം-ഭൂരിപക്ഷം എന്ന കളിയിലെ കളിനിയമങ്ങൾ എന്നെന്നേക്കുമായി ബിജെപി മാറ്റിയെഴുതി ഇത്തവണ. 80 ശതമാനത്തോളം വരുന്ന ഭൂരിപക്ഷ ജനവിഭാഗങ്ങളെ ജാതിയുടെ പേരിൽ എന്നും വിഭജിച്ചു നിർത്തി , ന്യൂനപക്ഷ മതങ്ങളുടെ സംഘടിത വോട്ട് ബാങ്കിന്റെ ബലത്തിൽ അധികാരത്തിൽ വരാം എന്ന തന്ത്രത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കുന്നതായി ഈ ഫലങ്ങൾ.

ഇനി മറ്റു പാർട്ടികൾക്ക് രക്ഷ വേണമെങ്കിൽ ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനത്തിന്റെ കാര്യത്തിൽ ബിജെപിയെ കടത്തിവെട്ടുന്ന പുതിയ ആശയങ്ങൾ കൊണ്ട് വന്നേ തീരു എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി എന്നതാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. അതിനു തയ്യാറാവുന്നില്ലെങ്കിൽ അവർക്ക് കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോകും എന്നതിന്റെ സൂചനയാണ് കഴിഞ്ഞ മാസം നടന്ന മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കണ്ടത്. ന്യൂനപക്ഷ വോട്ടിന്റെ കുത്തകക്ക് വേണ്ടി തല്ലുകൂടിയ കോൺഗ്രെസ്സും എൻസിപിയും ഇടതു പക്ഷവും മറ്റ് ചെറുകക്ഷികളും എല്ലാം ഒന്നുമല്ലാതാവുകയും പ്രധാന മത്സരം തീവ്രഹിന്ദുത്വ പാർട്ടിയായ ശിവസേനയും ന്യൂനപക്ഷ വോട്ടിനുവേണ്ടി ആർത്തികാണിക്കാൻ മെനക്കെടാതിരുന്ന ബിജെപിയും തമ്മിലായിമാറി അവിടെ.



മറ്റൊന്ന് 2019ൽ മോദിയെ ഡൽഹിയിൽ തടയണമെങ്കിൽ 2017ൽ അവരെ യു.പിയിൽ പിടിച്ചു കെട്ടിയേ തീരൂ എന്ന് ഉറച്ച ബോധ്യത്തിൽ നിന്ന് മോദി വിരുദ്ധ ചേരി അവാർഡ് വാപസി പോലുള്ള അപഹാസ്യ നാടകങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത അസഹിഷ്ണുത കാമ്പെയ്ൻ ജനങ്ങൾ നിഷ്കരുണം നിരാകരിച്ചു എന്നതാണ്. 'ഭാരത് തെരെ ടുക്കടെ ഹൊങ്കെ' എന്ന് വിളിക്കുന്ന ദേശദ്രോഹ ശക്തികൾക്കൊപ്പമല്ല നിൽക്കേണ്ടത് എന്നും, ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രാജ്യത്തെ ജീവൻ പണയം വച്ച് കാത്ത് രക്ഷിക്കുന്ന ധീരസൈനികരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന രീതിയിൽ, അവർ നടത്തിയ അഭിമാന പോരാട്ടമായിരുന്ന സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കൽ അല്ല വേണ്ടതെന്നും, രാജ്യത്തിൻറെ ഏതെങ്കിലും മൂലയിൽ നടക്കുന്ന ഏതെങ്കിലും ഒരു നിർഭാഗ്യകരമായ ഒരു കുറ്റകൃത്യത്തെ രാജ്യം മുഴുവൻ വെറുപ്പ് പടർത്തുന്ന രീതിയിൽ ഊതി വീർപ്പിക്കുകയല്ല വേണ്ടതെന്നും നമ്മുടെ പുരോഗമന മതേതര പാർട്ടികൾക്ക് അർത്ഥശങ്കകൾക്കിടയില്ലാത്ത വിധം ജനങ്ങൾ പഠിപ്പിച്ചു കൊടുത്ത ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇത്. അസഹിഷ്ണുത പ്രചാരണത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ദാദ്രിയിൽ അറുപത് ശതമാനത്തിലധികം വോട്ട് നേടി ബിജെപി വിജയിച്ചത് സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.



Last but not the least: കാശ്മീരിലായാലും മണിപ്പൂരിലായാലും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ശത്രുക്കളെ നേരിട്ട് രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന സൈന്യത്തിനെതിരെ പ്രവർത്തിക്കുന്നവർ ആരായാലും അവർ എത്ര വലിയ ത്യാഗങ്ങൾ ചെയ്തിട്ടുള്ളവർ ആയാലും അവരുടെ സ്ഥാനം ചവറ്റു കുട്ടയിൽ ആണ് എന്ന് ഇന്ത്യൻ ജനത ഉറക്കെ പ്രഖ്യാപിച്ച ഒരു സന്ദർഭം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇന്ത്യൻ ആർമിക്കെതിരെ സമരം ചെയ്ത ഇറോം ശർമിളക്ക് വെറും 100 വോട്ട് പോലും തികച്ചു ലഭിക്കാതെ പോയത് സൂചിപ്പിക്കുന്നതതാണ്. എല്ലാം കൊണ്ടും ദേശീയതക്കൊപ്പമാണ് ജനം എന്ന് തെളിയിക്കപ്പെട്ട ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇത്.