രാജ്യത്തെ ത്രസിപ്പിച്ച ജൂലൈ 3ലെ മോദിയുടെ ലഡാക് സന്ദർശനം, അതുമായി ബന്ധപ്പെട്ട് അദ്ദേഹം ലഡാക്കിൽ യുദ്ധസജ്ജരായി നിൽക്കുന്ന ഇന്ത്യൻ സൈന്യത്തോട് സംസാരിച്ചത്, വളരെ കൃത്യമായ ചില സന്ദേശങ്ങളാണ് മോദി അന്ന് നൽകിയത്.
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ലഡാക് സന്ദർശനം തന്നെ ബോർഡറിനപ്പുറത്തെ ശത്രുവിനുള്ള കൃത്യമായ സന്ദേശമായിരുന്നു. ചൈനക്ക് പിണക്കമായാലോ എന്ന് പേടിച്ച് ആയുധ സംഭരണം പോലും വേണ്ടെന്ന് വച്ച നെഹ്രുവിന്റെ പഴയ ഇന്ത്യയല്ല, സൗഹൃദ ശ്രമങ്ങളൊക്കെ ഒരു വശത്ത് നടക്കുമ്പോഴും മറു വശത്ത് തന്ത്രപ്രധാന അതിർത്തിപ്രദേശങ്ങളിൽ മുഴുവൻ, തന്ത്രപ്രധാന ‘ഇൻഫ്രാസ്ട്രകച്ചർ’ നിർമ്മാണങ്ങൾ കണിശമായി പൂർത്തിയാക്കി, ഏത് നിമിഷവും യുദ്ധ സജ്ജമായി നിലയുറപ്പിച്ചിരിക്കുന്ന, രാജ്യതാല്പര്യങ്ങളിൽ അണുവിട വിട്ട് വീഴ്ച ചെയ്യാത്ത, സൈന്യത്തിന്റെ ഒപ്പം പൂർണ്ണ മനസോടെ നിലയുറപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന സന്ദേശം.
ഇന്ത്യൻ സൈനികരോട് അദ്ദേഹം നടത്തിയ പ്രസംഗത്തിലുമുണ്ടായിരുന്നു സമാനമായ, പ്രത്യേകം എടുത്ത് പറയേണ്ടതായ ചില സന്ദേശങ്ങൾ.
കുറിക്ക് കൊള്ളുന്ന ഉപമകളിലൂടെ പറയാനുള്ള കാര്യം പറഞ്ഞ് ഫലിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്.
നമ്മൾ ഭാരതീയർ ഭഗവാൻ ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴലൂതുന്ന മോഹന രൂപവും, സുദർശന ചക്രമെയ്ത് ശത്രുനിഗ്രഹം നടത്തുന്ന ഭീഷണരൂപവും രണ്ടും പൂജിക്കുന്നവരാണെന്ന് പറഞ്ഞത് ആ ശത്രുവിനുള്ള മുന്നറിയിപ്പായിരുന്നു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പക്ഷെ ഇങ്ങോട്ട് കയറി ആക്രമിച്ചാൽ അതിശക്തമായി തിരിച്ചടിക്കാൻ പ്രാപ്തവുമാണ് എന്ന മുന്നറിയിപ്പായിരുന്നു അത്.
ശ്രീകൃഷ്ണ ഭഗവാന്റെ ഉപമ രാജ്യത്തിന് പുറത്തുള്ള ശത്രുവിനുള്ള നേരിട്ടുള്ള മുന്നറിയിപ്പായിരുന്നെങ്കിൽ, രാജ്യത്തിനകത്തുള്ള ശത്രുക്കൾക്കുള്ള നേരിട്ടല്ലാത്ത, എന്നാൽ കേൾക്കേണ്ടവർക്ക് കുറിക്ക്കൊള്ളുന്ന ഒരു സന്ദേശവുമുണ്ടായിരുന്നു ലഡാക്കിലെ, സൈന്യത്തിനെ മുന്നിൽ നിർത്തി അദ്ദേഹമന്ന് രാജ്യത്തോട് സംസാരിച്ചതിൽ.
സൈന്യത്തിന്റെ വീര്യത്തെ വർണ്ണിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അദ്ദേഹം അവിടെ ഉദ്ധരിച്ചത് പൗരാണിക തമിഴ് ഗ്രന്ഥമായ തിരുക്കുറലിലെ - Tirukkural - വരികളാണ്.
തിരുക്കുറലിലെ ‘മരമണം മന്ദ വഴിച്ചേലവു തേത്രം യെന നാംഗെ യെമം പടൈക്കു’ എന്ന ഈരടികലാണ് മോദി അന്നവിടെ ഉപയോഗിച്ചത്. അർത്ഥം: 'ധൈര്യം, ബഹുമാനം, നല്ല പെരുമാറ്റം, പാരമ്പര്യം എന്നീ ഗുണങ്ങളെല്ലാം ഏതൊരു രാജ്യത്തിന്റെയും സൈന്യത്തില് പ്രതിഫലിക്കുന്നുണ്ട്.' ഇന്ത്യയുടെ സൈനികര് എല്ലായ്പ്പോഴും ഈ പാത പിന്തുടരുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇത് ആദ്യമായല്ല മോദി തന്റെ പ്രസംഗത്തിൽ തിരുക്കുറൽ ഉദ്ധരിക്കുന്നത്. ഇന്ത്യൻ മീഡിയ അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോദിയുടെ പ്രസംഗങ്ങൾ പിന്തുടരുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാവും, പ്രസംഗങ്ങൾക്കിടയിൽ അവിടവിടെയായി സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നുള്ള ശ്ലോകങ്ങൾ ഉദ്ധരിക്കുക എന്ന പൊതുവെയുള്ള പതിവിനൊപ്പം തമിഴ് ക്ലാസിക്കുകളിൽ നിന്നുള്ളവ കൂടി ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്താനുള്ള ഒരു ബോധപൂർവ്വമായ ശ്രമം.
മോദിയുടെ പ്രസംഗങ്ങളിൽ തമിഴ് ഭാഷയോടും, തമിഴ് സംസ്കൃതിയോടുമുള്ള ആദരവ് ഒരു പതിവ് ചേരുവയായി മാറിയത് യാദൃശ്ചികമല്ല. തന്റെ തമിഴ് ഭാഷാ പ്രാവീണ്യം തെളിയിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന 'ഷോ'യുമല്ല അത്.
അതിന് പുറകിൽ ഇപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിക്കും പ്രധാനമന്ത്രിക്കും കൃത്യമായ ചിന്തയും പദ്ധതിയുമുണ്ട്.
തമിഴ് ഭാഷയെ മുൻനിർത്തി ഹിന്ദി-സംസ്കൃതം ഭാഷകൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം തമിഴ്നാട്ടിൽ ശക്തമായി നിലനിൽക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. തമിഴ് വിഘടന വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ സംസ്കൃത വിരോധവും, ബ്രാഹ്മണ വിരോധവുമാണ്.
തമിഴ് ഭാഷ മറ്റ് പ്രാദേശിക ഭാഷ പോലെ വെറുമൊരു സംസ്ഥാനത്തിന്റെ ഭാഷ മാത്രമല്ല, മറിച്ച് സംസ്കൃതത്തിന്റെ പോലെ തന്നെ അത്രയും പാരമ്പര്യമുള്ള, ഏറ്റവും പൗരാണികമായ, ക്ലാസിക് കൃതികളാൽ സമ്പുഷ്ടമായ ഒരു ഭാഷ കൂടിയാണ് അത്. തമിഴിന്റെ ഈ പ്രത്യേകതയാണ് അതിനെ ഈ രീതിയിൽ ഭാഷയുടെ അടിസ്ഥാനത്തിലുള്ള വിഘടനവാദത്തിന് കരുവാക്കാൻ ചില ശക്തികൾക്ക് കഴിയുന്നതിന്റെ പിന്നിൽ.
അതിനെ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്കൃതത്തെയും ഒരേ തട്ടിൽ വച്ച്, ഒരേ പോലെ ബഹുമാന്യ സ്ഥാനം നൽകികൊണ്ട് ആ വാദത്തിന്റെ മുനയൊടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മോദിയുടെ തമിഴ് നയതന്ത്രത്തിൽ കാണുന്നത്.
സംസ്കൃതത്തെ തമിഴിന്റെ ശത്രുവായി പ്രതിഷ്ഠിച്ച്, അതിന്റെ മുകളിൽ പണിതുയർത്തിയിരിക്കുന്ന ഈ വിഘടനവാദത്തിൽ, അതിന്റെ പുറകിലുള്ളവരുടെ കയ്യിലെ പ്രധാന കരുവാണ് തമിഴ് സന്യാസിവര്യൻ തിരുവള്ളുവർ രചിച്ച പൗരാണിക തമിഴ് ക്ളാസിക് ആയി ഗണിക്കപ്പെടുന്ന തിരുക്കുറൽ എന്ന് മനസിലാക്കുമ്പോഴാണ് മോദിയുടെ പ്രസംഗങ്ങളിൽ തിരുക്കുറൽ പതിവായി സ്ഥാനം പിടിക്കുന്നതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസിലാവുക.
തിരുക്കുറലിന്റെ തമിഴിൽ ഉള്ള പ്രാധാന്യം മനസിലാക്കാൻ വേണ്ടി, വേണമെങ്കിൽ അതിനെ സംസ്കൃതത്തിലെ വേദങ്ങൾക്ക് തത്തുല്യമായ തമിഴ് രചന എന്ന് പറയാം.
1800കളിൽ മാക്സ് മ്യുള്ളറിനെപ്പോലുള്ള യൂറോപ്യൻ കൊളോണിയലിസ്റ്റ്-ഇവാഞ്ചലിസ്റ്റുകൾ സൃഷ്ട്ടിച്ച വ്യാജ നിർമ്മിതിയായ ‘ആര്യൻ ഇൻവേഷൻ തിയറി’യിലാണ് -Aryan Invasion Theory (AIT)- ഇന്നത്തെ ഈ 'തമിഴ് ഷോവനിസ'ത്തെ മുന്നിൽ നിർത്തിയുള്ള തമിഴ് വിഘടനവാദത്തിന്റെ വേരുകൾ ഉള്ളത്.
ആ വ്യാജ തിയറി -‘ആര്യൻ ഇൻവേഷൻ തിയറി- സംക്ഷിപ്ത രൂപത്തിൽ ഇപ്രകാരമാണ്:
'മധ്യേഷ്യയിൽ നിന്ന് കുടിയേറിയ ആര്യന്മാരാണ് ഇന്നത്തെ ഉത്തരേന്ത്യൻ ഹിന്ദുക്കൾ. അങ്ങനെ പുറത്ത് നിന്ന് വന്ന ആര്യന്മാരുടെ മതമാണ് ഹിന്ദുമതം. അവരുടെ ഭാഷയാണ് സംസ്കൃതം. അവരുടെ സാഹിത്യമാണ് വേദങ്ങൾ. ആ അധിനിവേശ ആര്യന്മാരുടെ, സ്വദേശികളായ സിൽബന്ധികളാണ് ബ്രാഹ്മണന്മാർ. ആര്യന്മാർക്ക് മുൻപേ ഭാരതത്തിൽ കുടിയേറിയിരുന്ന ദ്രാവിഡന്മാരെ ആര്യന്മാർ ആക്രമിച്ച് കീഴടക്കി അവരുടെ ആര്യൻ സംസ്കാരം (സനാതന ധർമ്മം/ഹിന്ദുത്വം) ദ്രാവിഡന്മാർക്ക് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.'
ഈ ആര്യൻ, ദ്രാവിഡൻ എന്നീ വാക്കുകൾ 18ആം നൂറ്റാണ്ടിന് മുൻപ് അല്ലെങ്കിൽ 19ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ലാത്ത, അതിന് ശേഷം മാത്രം യൂറോപ്യൻ മിഷണറിമാരുടെ ഭാവനയിൽ നിന്ന് മാത്രം വിരിഞ്ഞ ഒന്നാണെന്ന് പ്രത്യേകം ഓർക്കണം. വ്യക്തിഗത ഗുണഗണങ്ങളെ സൂചിപ്പിക്കുന്ന 'ആര്യ', 'ദ്രാവിഡ' എന്നീ വാക്കുകൾ കണ്ടെത്താമെങ്കിലും അതിനെ ഒരു വംശീയ രൂപാന്തരം നൽകുന്ന 'ആര്യൻ', 'ദ്രാവിഡൻ' എന്ന പ്രയോഗം നിലവിലില്ലായിരുന്നു. അത് മിഷനറിമാരുടെ ബോധപൂർവ്വമുള്ള misinterpretation ആയിരുന്നു.
'ആര്യൻ ഇൻവേഷൻ തിയറി'യെ തമിഴ്നാട്ടിലെ മിഷനറി - ഇവാൻജെലിസ്റ്റ് ലോബി വികസിപ്പിക്കുകയാണ്: 'ഇന്നത്തെ ദളിതുകളുടെ പൂർവികന്മാരാണ് ദ്രാവിഡന്മാർ. അവർ ഇന്ന് നേരിടുന്ന പിന്നോക്കാവസ്ഥക്കും വിവേചനങ്ങൾക്കും കാരണം ആര്യൻമാരാണ്. ആര്യനും, സംസ്കൃതവും, ബ്രാഹ്മണനും, ഹിന്ദുത്വവും ദ്രാവിഡന്റെ ശത്രുവാണ്. അത്കൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന ആര്യൻ അടിമത്വത്തിൽ നിന്ന് ദളിതുകൾക്ക് മോചനം ലഭിക്കണമെങ്കിൽ ഭാരതത്തെ 'ആര്യൻ-നോർത്ത് ഇന്ത്യ' എന്നും, 'ദ്രാവിഡ-സൗത്ത് ഇന്ത്യ' എന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കണം.'
ഇനിയാണിതിലെ ട്വിസ്റ്റ്: 'ഈ പുതുതായി രൂപീകരിക്കണമെന്ന് പറയുന്ന ദ്രാവിഡ-സൗത്ത് ഇന്ത്യ എന്ന പുതിയ രാജ്യം ഒരു ‘ദ്രാവിഡിയൻ-ക്രിസ്ത്യൻ’ രാജ്യമായിരിക്കും! എന്ന് പറഞ്ഞാൽ പുതിയ രാജ്യത്തിൻറെ മതം ക്രിസ്തുമതമായിരിക്കുമെന്ന്!!'
ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാം മതത്തിന്റെ പേരിൽ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം മുറിച്ച് മാറ്റിയ പോലെ തെക്ക് ഭാഗത്തെയും മതത്തിന്റെ പേരിൽ, ഇത്തവണ അത് ക്രിസ്തുമതത്തിന്റെ പേരിലാണെന്ന് മാത്രം, മുറിച്ച് മാറ്റാനുള്ള ഒരു 'ലോങ്ങ്ടെം' പദ്ധതിയുടെ വളരെ 'ഏർലി സ്റ്റേജിൽ' ആണ് നമ്മളിപ്പോൾ എന്ന് ചുരുക്കം.
അപ്പോൾ സംശയം തോന്നാം 'ദ്രാവിഡ സൗത്ത് ഇന്ത്യ' എങ്ങിനെയാണ് കൃസ്ത്യൻ രാജ്യമാവുന്നതെന്ന്. അവിടെയാണ് തിരുക്കുറലിനെ കരുവാക്കിയുള്ള മിഷനറിമാരുടെയും ഇവാൻജെലിസ്റ്റുകളുടെയും കളി വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, 1800കളുടെ ആദ്യ വർഷങ്ങളിൽ തമിഴ്നാട് കേന്ദ്രീകരിച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തണലിൽ, മിഷനറി പ്രവർത്തനം നടത്തിയിരുന്ന G.U പോപ്പിനെപോലുള്ള (വത്തിക്കാനിലെ പോപ്പുമായി ബന്ധമൊന്നുമില്ല, പോപ്പ് എന്നത് ഇത് ഇദ്ദേഹത്തിന്റെ പേരാണ്) ക്രിസ്ത്യൻ മിഷനറിമാർ സംഗം കൃതികളും, തിരുക്കുറലും പോലുള്ള തമിഴ് ക്ലാസിക് രചനകൾ എല്ലാം ബൈബിളിന്റെ സ്വാധീനത്തിൽ എഴുതിയവയാണെന്ന ഒരു തിയറി അടിച്ചിറക്കി.
സംസ്കൃത വേദങ്ങളിലെ പോലെ തന്നെ തമിഴ് തിരുക്കുറലിലും ദേശങ്ങളുടെയും മതങ്ങളുടെയും കെട്ടുപാടുകളൊന്നുമില്ലാത്ത വിശ്വമാനവികതയുടെ തത്വജ്ഞാനം പറയുന്ന ഭാംഗങ്ങളെ വളച്ചൊടിച്ചാണ് അത് ബൈബിൾ സ്വാധീനത്തിൽ എഴുതപ്പെട്ടതാണെന്ന് പ്രചരിപ്പിക്കാനായി മിഷനറിമാർ ഉപയോഗിച്ചത്.
ഇത്തരത്തിൽ മിഷനറിമാരുടെ ക്രിസ്തീയ വൽക്കരണത്തിന് ഏറ്റവുമധികം ഇരയായ പ്രമുഖ പൗരാണിക തമിഴ് കൃതിയാണ് തിരുക്കുറൽ. തിരുക്കുറൽ എഴുതപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന് മുൻപേയാണ് - തമിഴ്നാട് സർക്കറിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം 31 BCE യിൽ - എന്നതൊന്നും മിഷ്ണറി പ്രൊപ്പഗാണ്ടക്ക് ഒരു തടസമേ ആവുന്നില്ല.
മുകളിൽ സൂചിപ്പിച്ച 'തമിഴ് സംസ്കൃതി ക്രിസ്തീയമാണെ'ന്ന വിചിത്രവും, അവിശ്വസീനയവുമായ സിദ്ധാന്തത്തിന് കൂടുതൽ ബലം പകരാൻ വേണ്ടി, തെളിയിക്കാൻ വേണ്ടി മറ്റൊരു വ്യാജ നിർമ്മിതി കൂടി ആ പ്രോജെക്ടിറ്റിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു - സെയിന്റ് തോമസ് -St.Thomas- സൗത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു എന്ന പുതിയ തിയറി! പിന്നീടങ്ങോട്ട് സെയിന്റ് തോമസ് തിയറിയുടെ പിൻബലത്തിൽ തമിഴ് ക്ളാസിക് രചനകൾ മുഴുവൻ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ബൈബിളിനെ -Bible-ആസ്പദമാക്കി എഴുതപ്പെട്ടതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. എം.ദൈവനായകം പോലുള്ള ക്രിസ്ത്യൻ കൺവെർട്ടുകളായ വിഘടനവാദികൾ തിരുക്കുറൽ രചിച്ച തിരുവള്ളുവരെ സെയിന്റ് തോമസ് മതം മാറ്റി ക്രിസ്ത്യാനിയാക്കിയിരുന്നു എന്ന് വരെ പ്രചരിപ്പിച്ചു!
തമിഴ് നാടിന് പുറത്തുള്ളവർക്ക് ഇതൊക്കെ ഒരു കെട്ട്കഥ പോലെ അല്ലെങ്കിൽ ഗൂഢാലോചനസിദ്ധാന്തം പോലെ തോന്നുമെങ്കിലും, G.U പോപ്പിനെപ്പോലുള്ള -George Uglow Pope - ഇതിലെ പ്രധാന കഥാപാത്രത്തിന് തമിഴ് നാട്ടിൽ ഇന്നൊരു സ്മാരകം ഉണ്ടെന്നും, ദ്രാവിഡ-ദളിത് രാഷ്ട്രീയത്തിന്റെ മറയിൽ ബ്രാഹ്മണ വിരോധവും, ഹിന്ദു വിരോധവും തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ഘടകമായി ഇപ്പോഴും നിലനിൽക്കുന്നതെന്ത് കൊണ്ടാണെന്നും ചിന്തിച്ചാൽ മാത്രം മതി.
തമിഴ് നാടിന് പുറത്തുള്ളവർക്ക് ഇതൊക്കെ ഒരു കെട്ട്കഥ പോലെ അല്ലെങ്കിൽ ഗൂഢാലോചനസിദ്ധാന്തം പോലെ തോന്നുമെങ്കിലും, G.U പോപ്പിനെപ്പോലുള്ള -George Uglow Pope - ഇതിലെ പ്രധാന കഥാപാത്രത്തിന് തമിഴ് നാട്ടിൽ ഇന്നൊരു സ്മാരകം ഉണ്ടെന്നും, ദ്രാവിഡ-ദളിത് രാഷ്ട്രീയത്തിന്റെ മറയിൽ ബ്രാഹ്മണ വിരോധവും, ഹിന്ദു വിരോധവും തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ഘടകമായി ഇപ്പോഴും നിലനിൽക്കുന്നതെന്ത് കൊണ്ടാണെന്നും ചിന്തിച്ചാൽ മാത്രം മതി.
വത്തിക്കാൻ ഔദ്യോഗികമായി ‘സെയിന്റ് തോമസിന്റെ സൗത്ത് ഇന്ത്യ സന്ദർശനം’ എന്ന മിത്തിനെ തള്ളിപ്പറഞ്ഞിട്ടും വിവിധ ചർച്ച് ഗ്രൂപ്പുകളുടെയും, ഇവാൻജെലിക്കൽ വന്മരങ്ങളുടെയും, DMK പോലുള്ള തല്പര രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ലഭിച്ചത് കൊണ്ട് ആ തിയറിക്ക് ഇന്നും തമിഴ് നാട്ടിൽ പ്രത്യേകിച്ചും, സൗത്ത് ഇന്ത്യയിൽ പൊതുവെയും കാര്യമായ സ്വീകാര്യതയുണ്ട്. ആര്യൻ-ദ്രാവിഡ വിഭജന വാദത്തിൽ നിന്ന് മുളച്ച് വന്ന ബ്രാഹ്മണ വിരോധവും, ഹിന്ദു വിരുദ്ധതയും അടിസ്ഥാന തത്വമാക്കി, രാജ്യം കണ്ട ഏറ്റവും വലിയ വിഘടനവാദി നേതാക്കളിലൊരാളായ പെരിയാറിൻറെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെട്ട ദ്രാവിഡർ കഴകം - DK - ആണ് ഇന്നത്തെ ഈ DMKയുടെ മുൻഗാമി എന്നറിയുമ്പോൾ ഈ പറഞ്ഞ വസ്തുതകളൊന്നും വെറും കെട്ട്കഥകളോ ഗൂഢാലോചന വാദങ്ങളോ മാത്രമല്ല എന്നും, അതിന്റെ പ്രഹരശേഷിയും മനസിലാകും.
തമിഴ് മനസുകളിൽ ഏറ്റവും പരിപാവനമായ സ്ഥാനം അലങ്കരിക്കുന്ന ആദ്ധ്യാത്മിക ഗ്രന്ഥമാണ്, മൂന്ന് ഭാഗങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള തിരുക്കുറൽ എന്നത്, തമിഴ് സംസ്കൃതിയിലെ അതിന്റെ തന്ത്രപ്രധാന സ്ഥാനം വെളിവാക്കുന്നു. അതുകൊണ്ടാണ് മിഷനറി അജണ്ടയിൽ തിരുക്കുറൽ തന്നെ കൃത്യമായി ടാർഗറ്റ് ചെയ്യപ്പെട്ടത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ചില മിഷനറിമാരുടെ ഭാവനയിൽ വിരിഞ്ഞ 'ആര്യൻ ഇൻവേഷൻ തിയറി' പരിണമിച്ച്, തിരുക്കുറലിന്റെ ക്രൈസ്തവൽക്കരണ ശ്രമങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്, ഇങ്ങനെയാണ് ക്രിസ്ത്യൻ - ദ്രാവിഡ രാജ്യത്തെ ഭാരതത്തിൽ നിന്ന് മുറിച്ച് മാറ്റണം എന്ന വാദത്തിലേക്ക് എത്തിയിരിക്കുന്നത്.
'സൗത്ത് ഇന്ത്യയുടെ ക്രൈസ്തവവൽക്കരണവും, വിഭജനവും' എന്ന വമ്പൻ പ്രോജക്ടിലെ മർമ്മമാണ്, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട 'തമിഴ് ഭാഷ ദുരഭിമാന'ത്തിൽ കേന്ദ്രീകരിച്ച് നടപ്പാക്കപ്പെടുന്ന, തിരുക്കുറൽ പോലുള്ള തമിഴ് രചനകളുടെ അന്യവൽക്കരണവയും തുടർന്നുള്ള ക്രൈസ്തവതയിലേക്കുള്ള സ്വാംശീകരിക്കലും - separation and appropriation.
ഈയൊരു 'ഗ്രാൻഡ് ഗെയിം' തിരിച്ചറിഞ്ഞ്, അതിനെ അതെ നാണയത്തിൽ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്കൃതത്തെയും ഒരേപോലെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച്, ഒരേ പോലെ ബഹുമാന്യ സ്ഥാനം നൽകികൊണ്ട്, അങ്ങനെ ആ വാദത്തിന്റെ മുനയൊടിച്ച്, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താനുള്ള, കൃത്യമായ പ്ലാനിങ്ങോടെയുള്ള ബോധപൂർവ്വമായ ശ്രമമാണ് നമ്മൾ ഈയിടെയായി കാണാൻ തുടങ്ങിയ മോദിയുടെയും, ഭാരതീയ ജനത പാർട്ടിയുടെയും ‘Tamil Push’ന് പിന്നിൽ.
This is the Save-Indian-Unity project Modi and co. subtly carrying foreword.
ഈയൊരു 'ഗ്രാൻഡ് ഗെയിം' തിരിച്ചറിഞ്ഞ്, അതിനെ അതെ നാണയത്തിൽ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്കൃതത്തെയും ഒരേപോലെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച്, ഒരേ പോലെ ബഹുമാന്യ സ്ഥാനം നൽകികൊണ്ട്, അങ്ങനെ ആ വാദത്തിന്റെ മുനയൊടിച്ച്, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താനുള്ള, കൃത്യമായ പ്ലാനിങ്ങോടെയുള്ള ബോധപൂർവ്വമായ ശ്രമമാണ് നമ്മൾ ഈയിടെയായി കാണാൻ തുടങ്ങിയ മോദിയുടെയും, ഭാരതീയ ജനത പാർട്ടിയുടെയും ‘Tamil Push’ന് പിന്നിൽ.
This is the Save-Indian-Unity project Modi and co. subtly carrying foreword.




Yes rightly observed a deep rooted nexus in all spheres is looming large in tamilnadu and the entire rooms has to be uprooted diligently. The entire electoral demographic changes is one of the signs this disease is slowly creeping in kerala in another form.
ReplyDelete