Wednesday, February 25, 2015

ഇന്ത്യയെ ഒബാമ സഹിഷ്ണുത പഠിപ്പിക്കേണ്ട.

ഇന്ത്യയിലെ അസഹിഷ്ണുതയിൽ ഗാന്ധി ഞെട്ടിയേനെ എന്ന തികച്ചും ആസ്ഥാനത്തുണ്ടായിരിക്കുന്ന ഒബാമയുടെ  അനുചിതമായ അപ്രതീക്ഷിത പ്രസ്താവനയിൽ അത്ഭുതം കൂറുകയാണ് ഇന്ത്യയിന്ന്. അതിനുള്ള ചുട്ട മറുപടിയും ഇന്ത്യ നൽകിക്കഴിഞ്ഞു.

സ്വന്തം കണ്ണിൽ കോലിരിക്കുമ്പോൾ വല്ലവന്റെ കണ്ണിലെ കരടിനെ കുറ്റം പറയുയാണ് ഒബാമ. അത് കേട്ട് സ്വന്തം രാജ്യത്തെ ആണ് അയാൾ അവഹേളിച്ചതെന്ന് സൗകര്യപൂർവം മറന്ന് ആഹ്ലാദിക്കാൻ ശ്രമിക്കുകയാണ് ഇവിടെയുള്ള മോഡി വിരുദ്ധർ.

ആദ്യമേ പറഞ്ഞു വക്കട്ടെ മോഡി അമേരിക്കയിൽ പോയപ്പോഴും ഒബാമ ഇന്ത്യയിൽ വന്നപ്പോഴും ഇവിടെ വലിയൊരു ഭൂരിപക്ഷം അടിച്ച കൈയടി മോദിക്കുള്ളതായിരുന്നു. ഒരിക്കൽ, 'ചോദിക്കാത്ത' വിസ 'തരില്ലെന്ന്' വീമ്പിളക്കിയ അമേരിക്ക, പ്രോടോകോൾ മറികടന്നും സ്വീകരിക്കാനും കെട്ടിപ്പിടിക്കാനും മത്സരിക്കുന്നത് കണ്ടു മോഡി തകർത്താഘോഷിക്കുന്നതിനാണ് അവർ കൈയടിച്ചത്. 'ഇതിലും വലിയ പ്രതികാരം സ്വപ്നങ്ങളിൽ മാത്രം' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്, കാലം കരുതി വച്ച ആ അസുലഭനിമിഷം ആഘോഷിക്കുകയായിരുന്നു അവർ.

ഇന്ത്യയുടെ ഊഷ്മള ആതിത്യം അനുഭവിച്ചു തിരിച്ചു അമേരിക്കയിൽ കാൽ കുത്തിയ ഒബാമ ആദ്യം ചെയ്തത് ചർച്ച് ആക്രമണം എന്ന കപട നാടകത്തിൽ വിശ്വസിച്ച് അതിന്റെ പേരിൽ ഇന്ത്യയെ ചൊറിയുക എന്നതായിരുന്നു. ഗാന്ധിജി ഞെട്ടിപ്പോയിട്ടുണ്ടാവും എന്നാണു അദ്ദേഹം പറഞ്ഞത്. പണ്ട് മോദിക്ക് വിസ കൊടുക്കരുതെന്ന് വിശ്വസിപ്പിച്ച അതെ കൂട്ടർതന്നെയായിരിക്കണം ഇതിനു പിന്നിലും. എന്തായാലും രണ്ടു നേതാക്കളുടെയും അമേരിക്ക-ഇന്ത്യ സന്ദർശനങ്ങളുടെ മാറ്റ് കുറക്കുന്നതായി അത്.   

ഒബാമയുടെ രണ്ടു പ്രസംഗൾക്ക് ശേഷം NewYorkTime എന്ന പത്രവും മൊദിക്കെതിരെ പുതിയ ആക്രമണം നടത്തിയിട്ടുണ്ട്. കരുത്തനായ മോഡിയുടെ ഇന്ത്യയെ അമേരിക്കയടക്കം ഭയപ്പെട്ടു തുടങ്ങി എന്ന് മാത്രം മനസിലാക്കിയാൽ മതി. അവരുടെ ചൊല്പടിക്കു നില്ക്കുന്ന പാവ സർക്കാരുകളാണ് അവർക്കെന്നും പഥ്യം. അപ്പോൾ ഇത്തരം പ്രചാരണങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

ഒബാമയുടെ നാട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഓർക്കാതെയാണ് അദ്ദേഹം ഇന്ത്യയെ ഉപദേശിക്കാൻ ചാടിപ്പുറപ്പെട്ടത്.  സത്യത്തിൽ ഗാന്ധിജിയല്ല ഞെട്ടിയിട്ടുണ്ടാവുക, 'I have a dream' എന്ന് പറഞ്ഞ മാർട്ടിൻ ലുതെർ കിംങായിരിക്കും കല്ലറയിൽ കിടന്നു ഞരങ്ങുന്നത്, കറുത്തവരുടെ പ്രതിനിധിയായ ഒരു പ്രസിഡന്റിന്റെ ഭരണത്തിലും കറുത്തവർ അനുഭവിക്കുന്ന വിവേചനത്തിന് ഒരു അറുതിയില്ലല്ലോ എന്ന് വിലപിച്ച്. അതിനെ കുറച്ചാണ് ഒബാമ  വേവലാതിപ്പെടേണ്ടിയിരുന്നത്.

കറുത്തവന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രസിഡണ്ട് പദമേറിയ കറുത്ത വംശജനായ ഒബാമയുടെ ഭരണത്തിൽ കറുത്ത വംശജരുടെ കുട്ടികളെ വരെ കളിത്തോക്ക്‌ പിടിച്ചിരുന്നു എന്നും മറ്റുമുള്ള ന്യായം പറഞ്ഞു വെള്ളക്കാരായ പോലീസുകാർ വെടിവച്ചു കൊല്ലുകയാണ്. ഈ വംശീയ വിധ്വേഷ(racism)തിനെതിരെ ഇപ്പോഴും പ്രധിഷേധം നടന്നു കൊണ്ടിരിക്കയാണ് അമേരിക്കയിൽ. അപ്പോഴാണ് സഹവർതിത്വത്തിനും സഹോദര്യത്തിനും ലോകത്തിനു തന്നെ മാതൃക ആയ ഇന്ത്യയെ ഉപദേശിക്കാൻ വന്നിരിക്കുന്നത്! 

ഇതിനുള്ള ചുട്ട മറുപടി ഇന്ത്യ ഒബാമക്ക് നൽകി. ഇന്ത്യയെ ഒബാമ മതസഹിഷ്ണുത പഠിപ്പിക്കേണ്ട എന്ന് ഇന്ത്യൻ ധനകാര്യ മന്ത്രി അരുൺ ജൈറ്റ്ലി തുറന്നടിച്ചു. 


മോഡി വിരുദ്ധരോട് ചോദിക്കാനുള്ളത് റിപബ്ലിക് ദിനത്തിൽ ഒബാമ ഉന്നം വച്ചത് മോഡിയെയും ബിജെപിയെയും ആണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും പക്ഷെ അമേരികയിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ‘ഗാന്ധിജി ഞെട്ടിയേനെ’ എന്ന രണ്ടാമത്തെ വിവാദ പ്രസംഗത്തിൽ പറഞ്ഞത് കഴിഞ്ഞ വര്ഷങ്ങളിലെ (in past years) എന്നാണ്. അപ്പോൾ 8 മാസം മാത്രം പ്രായം ഉള്ള മോഡി സർകാരിനെ കുറിച്ചല്ല എന്നും ഇന്ത്യയെ മൊത്തം അടച്ചു അക്ഷേപിച്ചതാണെന്നും വേണം മനസിലാക്കാൻ.

ഇങ്ങനെയുള്ള സന്ദർഭത്തിൽ അത് മോഡിക്ക് കിട്ടിയ പണിയല്ലേ എന്ന്മൂഡസ്വർഗത്തിൽ ഇരുന്നു സന്തോഷിക്കാതെ അരുണ്‍ ജൈറ്റ്ലിക്കൊപ്പം  കോണ്‍ഗ്രസ്‌ അടക്കം  ഒന്നോ രണ്ടോ പ്രതിപക്ഷ പാർടികളുടെ ഭാഗത്ത്‌ നിന്നും കൂടി ഒബാമയുടെ അധിക പ്രസംഗത്തിനെതിരെ ഒരു പ്രസ്താവന വന്നിരുന്നെകിൽ അതായിരുന്നേനെ നമ്മുടെ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം.

രാജ്യത്തിനകത്തു എന്ത് തന്നെ ആയാലും പുറത്തുന്നു ഒരുത്തനും വന്നു നമ്മളെ ചൊറിഞ്ഞ് തിരിച്ചു പോകാൻ ഇടവരുത്തരുത്.

പക്ഷെ, മകന്റെ പുക കണ്ടാലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്നാണ് ഇവിടുത്തെ മോഡി വിരുദ്ധരുടെ നിലപാട്.

No comments:

Post a Comment