Friday, October 2, 2015

ബിജെപി-എസ്.എൻ.ഡി.പി 'സഖ്യം' !

2016 നടക്കുന്ന കേരള സംസ്ഥാന തിരഞ്ഞെടുപ്പിൽ കുളം കലക്കാനാണ് BJP പരിപാടി. അതിൽ നിന്ന് തെളിഞ്ഞു വരുന്നത് കേരളത്തിന്റെ പുതിയ രാഷ്ട്രീയമായിരിക്കും. ഇടതു-വലതു കൂട്ട്കച്ചവടം പൊളിക്കാനുള്ള, എസ്.എൻ.ഡി.പി-യുടെ നേതൃത്വത്തിൽ, ബിജെപിയുടെ കാർമികത്വത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന 3rd  ഫ്രന്റ്!.  

'BJP ഭാഗമായ' പുതിയ ഒരു മുന്നണി -സ്വാഭാവികമായും കേരളത്തിന്റെ NDA - ഭരണത്തിലെ ഒരു 'ഘടക കക്ഷിയോ' ഏറ്റവും കുറഞ്ഞത്പ്രതിപക്ഷത്തെ ഒരു പ്രമുഖ കക്ഷിയോ ആയി മാറാനാണ് പോകുന്നത്.
ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല. അമിത് ഷാ ജയം ഉറപ്പാക്കി കളിക്കുന്ന പുതിയ കളി ആണ്.

ബിജെപി-എസ്.എൻ.ഡി.പി  'സഖ്യം' ഉമ്മൻ ചാണ്ടിയുടെ കോണ്ഗ്രസ്അക്നൊലേജ് ചെയ്തു കഴിഞ്ഞു. ഈ പുതിയ സഖ്യം യുടിഎഫിനു വെല്ലുവിളി അല്ല എന്നദ്ദേഹം പറഞ്ഞു.
കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവര്ക്ക് അങ്ങനെ ആവാം.

എരിതീയിൽ എണ്ണയൊഴിച്ച് കാര്യങ്ങൾ സ്പീഡ് ആക്കിതന്ന വി.എസിനും അങ്ങേരെ മൂപ്പിച്ചു വിട്ടു ഇടതടവില്ലാതെ എസ്.എൻ.ഡി.പിയെ ചൊറിയാൻ നിന്ന എല്ലാ സഖാക്കൾക്കും ബിജെപ്പിക്കാർ നല്ല നമസ്കാരം പറയുകയാണ്‌!

എസ്.എൻ.ഡി.പി  ജനറൽ സെക്രട്ടറി ആയ വെള്ളാപ്പിള്ളി നേരിട്ട് ഇങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങാമോ/ഇറങ്ങിയാൽ കെട്ടി വച്ച കാശ് കിട്ടില്ല എന്ന് പറയുന്നവരോട് ഒന്ന് മാത്രം പറയാം. ആർ.ശങ്കർ എന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ. അദ്ദേഹവും ഒരു എസ്.എൻ.ഡി.പി  ജനറൽ സെക്രട്ടറി ആയിരുന്നു.

പിന്നെ, വെള്ളാപ്പിള്ളി പ്രത്യക്ഷത്തിൽ പുതിയെ പാർടിയെ നയിക്കുമോ എന്നതൊക്കെ കണ്ടറിയണം. കാരണം കുശാഗ്രബുദ്ധിയിൽ അദ്ദേഹവും ഒട്ടും പിന്നിലോട്ടല്ല.  

ഇങ്ങനെയാണ് നടക്കാൻ സാധ്യത: എസ്.എൻ.ഡി.പി നേത്രത്വം നൽകുന്ന ഒരു  വിശാല ഹിന്ദു പാർടി. പാർടി  നേതൃത്വം നൽകുന്ന പുതിയ സഖ്യം. അതിൽ ജൂനിയർ പാർട്ണർ ആയി ബിജെപി. ഏകദേശം, കഴിഞ്ഞ തിരഞ്ഞെടുപ്പ് മുൻപ് വരെയുള്ള മഹാരാഷ്ട്രയിലെ  ശിവസേന-ബിജെപി സഖ്യം പോലെ ഒന്ന്. അതെ, വെള്ളാപ്പിള്ളിയെ കേരളത്തിന്റെ ബാൽതാക്കറെ ആക്കി മാറ്റാൻ തന്നെ ആണ് ബിജെപി ശ്രമം!

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം എന്ന പോളിസി ആണ് അമിത് ഷാ ഉദ്ധെശിക്കുന്നത്. അതായത് സംസ്ഥാനം മൊത്തത്തിൽ മതേതര സ്വഭാവം ഉള്ളതാണെങ്കിലും രാഷ്ട്രീയത്തിൽ എത്തുമ്പോൾ മതം മാത്രം കാര്യങ്ങൾ നിശ്ചയിക്കുന്ന നാടാണ് ഇന്ന് കേരളം. മുസ്ലിങ്ങളുടെ മുസ്ലിം ലീഗും ക്രിസ്ത്യാനികളുടെ കേരള  കോണ്ഗ്രസ്സും നിയന്ത്രിക്കുന്ന കേരള രാഷ്ട്രീയത്തിലേക്ക് ഒരു വിശാല ഹിന്ദു പാർടിയെ ശ്രിഷ്ടിച്ചു വിടുകയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി ചെയ്യുന്നത്. സത്യത്തിൽ പ്രതിലോമകരമായ ഒരു സംഗതി തന്നെ ആണ് ഇത്. പക്ഷെ കപട മതേതരം പറഞ്ഞു, പച്ചയായ ന്യുനപക്ഷ പ്രീണനം നടത്തി ഭരണം നിലനിർത്തിക്കൊണ്ടിരുന്ന ഇടതു-വലതു മുന്നണികൾ തന്നെ ആണ് സാഹചര്യം സൃഷ്ടിച്ചത്

ഒരു സംഗതി ഒരു വെല്ലുവിളി ആയി ഒരു പാട് കാലം നിൽകുകയാണെങ്കിൽ അതെ സംഗതിയെ ഒരു അവസരം ആക്കി മാറ്റാൻ കാലക്രമത്തിൽ സാധിക്കുന്നതാണ്. ആതാണ് ബിജെപി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

ഇനിയാണ് കളി.

No comments:

Post a Comment