പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവും എന്ന് തോന്നുന്നില്ല.
ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.
വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.
Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.
2002ലെ ഗുജറാത്ത് കലാപവും അതിന് വഴിമരുന്നിട്ടു ഗോദ്ര ട്രെയിൻ കത്തിക്കലും മോദി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതാണ് ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ഉയർന്ന് കേൾക്കുന്ന ഏറ്റവും വലിയ ആരോപണം . പക്ഷെ ആ കലാപത്തോടനുബന്ധിച്ചുള്ള 'ടൈം ലൈൻ' (അനുബന്ധ തീയതികൾ) ഒന്ന് പരിശോദിച്ചാൽ മാത്രം മതി ഈ ആരോപണം എത്ര മാത്രം ബാലിശവും യുക്തിരഹിതവുമായിരുന്നെന്ന് കാണാൻ.
Pic. courtesy: OneIndia YouTube channel
ഗുജറാത്ത് കലാപം മോഡി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പറയുന്നവരോട് അതുകൊണ്ട് മോദിക്കും ബിജെപിക്കും എന്ത് നേട്ടമായിരുന്നു അന്നുണ്ടായത് എന്ന് ചോദിച്ചാൽ പറയുന്നത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കി ഹിന്ദുക്കളെ തന്റെ വോട്ട് ബാങ്കാക്കി മാറ്റാൻ സാധിച്ചു എന്നതാണ്. ബിജെപി വിരുദ്ധർക്കിടയിലെ ഒരു ക്ളീഷേ പ്രയോഗമാണ് ഗുജറാത്ത് ബിജെപിയുടെ വർഗീയ പരീക്ഷണ ശാലയാണ് എന്നുള്ളത്.അവരുടെ അഭിപ്രായപ്രകാരം ആ പരീക്ഷണ ശാലയിൽ ബിജെപി പരീക്ഷിച്ച് വിജയം കണ്ട ഏറ്റവും ശക്തമായ ഫോർമുലയാണ് ഹിന്ദുവിനെ തങ്ങളുടെ വോട്ട് ബാങ്കായി നിലനിർത്താനായി ഹിന്ദു-മുസ്ലിം കലാപങ്ങൾ ഉണ്ടാക്കുക എന്നത്. 2002 ലെ കലാപമായിരുന്നുവത്രെ ആ പരീക്ഷണത്തിന്റെ വിജയഘട്ടം. ആ തിയറി പ്രകാരമാണ് ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് എന്ന സമാജ്വാദി പാർട്ടിക്കാരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്ന മുസാഫർനഗർ കലാപം പോലുള്ളവയുടെ ഉത്തരവാദിത്വവും ബിജെപിക്ക് മേൽ ആരോപിക്കപ്പെട്ടത്.
ഇവിടെയാണ് ഗുജറാത്ത് കപാലത്തിന്റെ ടൈം ലൈൻ പരിശോധിച്ചാൽ മാത്രം മതി ഈ ആരോപണം പൊളിഞ്ഞു പോകുന്നത് കാണാൻ എന്ന് പറയുന്നത്. ഒരു പ്രദേശം ഒരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അവസരത്തിലാണ് മത-സാമുദായിക ധ്രുവീകരണത്തിന് പ്രധാന കക്ഷികളിലാരെങ്കിലും ശ്രമിച്ചു എന്ന് പറയുന്നതെങ്കിൽ അതിൽ അല്പമെങ്കിലും വിശ്വാസ്യത ഉണ്ടാകും. പക്ഷെ അന്ന് ഗുജറാത്ത് കലാപം നടന്നത് മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് നാല് മാസത്തിന് ശേഷമാണ്.
1998 മാർച്ച് മാസത്തിൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ബിജെപി സർക്കാരിന്റെ കടിഞ്ഞാൺ ആണ് 2001 ഒക്ടോബറിൽ പാർട്ടി മോദിയെ ഏൽപ്പിക്കുന്നത്. അവിടെ നിന്ന് നാല് മാസം കഴിയുമ്പോഴാണ് 2002 ഫെബ്രുവരിയിൽ ഗോദ്ര തീവെപ്പും ഗുജറാത്ത് കലാപവും നടക്കുന്നത്.
രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോൾ, ഭരണമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിൽ ഒരു കലാപം നടത്തി ബാക്കിയുള്ള ഭരണ കാലം ഒരു നരകമാക്കാൻ ആദ്യമായി മുഖ്യമന്ത്രിയായ ഒരാൾ തയ്യാറായി എന്നാണോ മോദി വിരുദ്ധർ പറയുന്നത്. അത് സാമാന്യ യുക്തിക്കും, അവരുടെ തന്നെ 'സാമുദായിക ധ്രുവീകരണത്തിന് വേണ്ടിയുള്ള കലാപങ്ങൾ' എന്ന സിദ്ധാന്തത്തിനും നിരക്കാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സത്യത്തിൽ മോദിയാണ് ഗോദ്രയും അനുബന്ധകലാപവും ആസൂത്രണം ചെയ്തതെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ നേതൃത്വത്തിൽ നടന്ന 'ഹൈ ഡെസിബെൽ' പ്രചാരണത്തിലൂടെ സംഭവിച്ചത് ആ സംഭവത്തിന്റെ കൂടുതൽ യുക്തിസഹമായ മറ്റൊരു വശം ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണ്.
രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോഴാണ്, അധികാരമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിലാണ് ഈ സംഭവപരമ്പരകൾ നടക്കുന്നത് എന്ന വളരെ പ്രധാനപ്പെട്ട വസ്തുതയാണ് ആരോപണങ്ങളുടെ ബാഹുല്യത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയത്. സത്യത്തിൽ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിക്ക് ആരോ കൊടുത്ത 'ഒരു സമ്മാനമായിരുന്നില്ലേ' , ഒരു 'നടയടി'യായിരുന്നില്ലേ ആ കലാപം എന്ന് വേണമെങ്കിൽ സംശയിക്കാം. അതിന് ഉപോൽബലകമായ സാഹചര്യങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം.
ലോകത്താകെ ഇസ്ലാമിക ജിഹാദി തീവ്രവാദം അതിന്റെ എക്കാലത്തെയും ഏറ്റവും തീവ്ര മുഖം പുറത്തെടുത്ത വർഷങ്ങൾ ആയിരുന്നു 2001-02 കാലഘട്ടം:
ഒസാമബിൻ ലാദന്റെ അൽഖൈദയുടെ നേതൃത്വത്തിൽ നടന്ന അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത 9/11 ആക്രമണം നടന്നത് 2001 സെപ്റ്റംബറിൽ ആയിരുന്നു. ഇന്ത്യൻ പാർലമെന്റ് ആക്രമണം നടന്നതും 2001 ഡിസംബറിൽ ആയിരുന്നു. ലഷ്കർ ഇ തൊയ്ബ, ജെയ്ഷ് എ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളായിരുന്നു അതിന്റെ പുറകിൽ. അമേരിക്ക താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാബൂൾ ആക്രമിക്കുന്നതും 2002ൽ.
അതോടുകൂടി പാകിസ്ഥാൻ പരിശീലനം നൽകുന്ന ജിഹാദികളുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള വാതിൽ അടഞ്ഞു. ഇന്ത്യയിലേക്ക് തിരിയാമെന്ന് വച്ചാൽ പാർലമെന്റ് ആക്രമണത്തിന് ശേഷം ബോർഡറിൽ ഇന്ത്യ-പാക് ആർമികൾ യുദ്ധസജ്ജരായി നിൽക്കുന്ന സമയമായിരുന്നു അത്.
ബോർഡറിലെ വർദ്ധിച്ച ഇന്ത്യൻ സൈനിക സാന്നിധ്യം കുറക്കാനും സൈന്യത്തെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റാൻ നിര്ബന്ധിതമാക്കാനായി ഇന്ത്യക്കകത്ത് തീവ്രവാദി ആക്രമണങ്ങളും കലാപങ്ങളും ഉണ്ടാക്കാൻ പാകിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐ ശ്രമിച്ച് വരുന്ന സമയമായിരുന്നു അത്. പാകിസ്ഥാനുമായി അതിർത്തി പങ്ക് വക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിൽ വർഗീയ കലാപം സൃഷ്ടിക്കുക എന്നത് അതിന്റെ ഭാഗമായിരുന്നിരിക്കണം.
ഗോദ്ര കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി ആസ്ഥാനമായുള്ള ‘കൗൺസിൽ ഫോർ ഇന്റർനാഷണൽ അഫയേഴ്സ് ആൻഡ് ഹ്യൂമൻ റൈറ്സ്’ നിയോഗിച്ച ജസ്റ്റിസ് ഡി.എസ്. തേവാഡിയ സമർപ്പിച്ച റിപ്പോർട്ടിൽ ഗോദ്ര തീവെപ്പിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഗോദ്രയിൽ സംഭവസ്ഥലം സന്ദർശിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി മോദി പറഞ്ഞതും അതൊരു ഹീനമായ തീവ്രവാദി ആക്രമണമാണെന്നായിരുന്നു. ഗോദ്ര തീവെപ്പിനും കലാപത്തിനും ശേഷം ഗുജറാത്തിൽ തന്നെ അക്ഷർധാം ക്ഷേത്രത്തിലെ തീവ്രവാദി ആക്രമണവും നടന്നത് അതെ വർഷം തന്നെയായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കണം.
ഗുജറാത്തിലേക്ക് നിയോഗിക്കപ്പെടുന്നതിന് തൊട്ട്മുൻപ് ഡൽഹിയിൽ പ്രവർത്തിക്കുമ്പോൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തീവ്രവാദ വിരുദ്ധ പ്രസ്താവനകളിൽ സിമി എന്ന തീവ്രവാദ സംഘടയെ നിരോധിക്കണം എന്ന് മോദി ആവശ്യപ്പെടുകയുണ്ടായിരുന്നു. അവർക്ക് അൽഖൈദയുമായുള്ള ബന്ധവും രാജ്യത്ത് നടന്ന വർഗീയ കലാപങ്ങളിൽ അവർക്കുള്ള പങ്കും ആയിരുന്നു അതിന് കാരണം.
ഈ ഒരു പശ്ചാത്തലത്തിൽ മോദി ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അയോദ്ധ്യയിൽ നിന്ന് വരുന്ന ഒരു ട്രെയിൻ ശ്രീരാമ ഭക്തരെ മുഴുവൻ വധിച്ച് അദ്ദേഹത്തിന് ഒരു സമ്മാനം നൽകണമെന്ന് തീവ്രവാദശക്തികൾ തീരുമാനിച്ചിരുന്നതിന്റെ പരിണിത ഫലമാണ് ഗോദ്ര തീവെപ്പും അനുബന്ധ കലാപവുമെന്ന സാധ്യതക്ക് ബലമേറെയുണ്ട്.
സബർമതി എക്സ്പ്രസ്സ് ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തിയിരുന്നു എന്നിരിക്കെ 27 ഫെബ്രുവരി പുലർച്ചെയുള്ള ട്രെയിനിനെ തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ ആ തീയതി ആണ് മൊദി എം.എൽ.എ യായി സത്യപ്രതിജ്ഞ ചെയ്ത തിയതിയോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്നതിനാലുമാവാം - സമ്മാനം ഒട്ടും ചൂടാറാതെ കൊടുക്കണം എന്ന ആരുടെയോ നിശ്ചയമാവാം അതിന് പുറകിൽ. നാല് മാസം മുൻപ് 2001 ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രിയായ മോദി, തിരഞ്ഞെടുപ്പിനെ നേരിട്ട് ഒരു എം.എൽ.എ ആയി 2002 ഫെബ്രുവരി 25 വൈകിട്ടിന് സത്യപ്രതിജ്ഞ ചെയ്ത് വെറും 24 മണിക്കൂർ കഴിയുമ്പോഴേക്കുമാണ് ഗോദ്ര ട്രെയിൻ കത്തിക്കൽ നടക്കുന്നത്!
ജസ്റ്റിസ് തേവാഡിയ, ജസ്റ്റിസ് നാനാവതി എന്നീ അന്വേഷണ കമ്മീഷനുകളുടെ കണ്ടത്തലുകൾ പ്രകാരം തീവ്രവാദികളാൽ പ്രചോദിതരായ മുസ്ലിം ജനക്കൂട്ടം സത്യത്തിൽ 27ന് വെളുപ്പിന് വരുന്ന ട്രെയിൻ പൂർണമായി കത്തിക്കാനുള്ള പദ്ധതിയിലായിരുന്നു. പക്ഷെ അർദ്ധരാത്രിയിൽ എത്തേണ്ട ട്രെയിൻ അന്ന് യാദൃശ്ചികമായി അഞ്ച് മണിക്കൂർ വൈകി, നേരം പുലർന്നതിനു ശേഷമാണ് ഗോദ്രയിൽ എത്തുന്നത്. അക്രമികൾ പ്രതീക്ഷിച്ചിരുന്ന രാത്രിയുടെ മറ നഷ്ട്ടപ്പെട്ടതിനാലാണ്, ആക്രമണം പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നതിനാലാണ് അത് S6 എന്ന ഒരു കമ്പാർട്ട്മെന്റ് മാത്രമായി ചരുങ്ങിയത്.
തീ പടർന്നത് ട്രെയിനിന്റെ ഉള്ളിൽ നിന്ന് തന്നെയാണെന്ന വാദവും, പ്ലാറ്റഫോമിൽ ചായ വിൽപ്പനക്കാരനായ മുസ്ലിം കുട്ടിയുമായി തർക്കമുണ്ടായിരുന്നുവെന്ന ‘തിയറിയും’, മുസ്ലിം പെൺകുട്ടിയെ കർസേവകർ അപഹരിച്ചു എന്ന കഥയെയും തള്ളിക്കളഞ്ഞ് കൊണ്ട് ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് പ്രദേശത്തെ മുസ്ലിങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനപ്രകാരം തലേ ദിവസം തന്നെ 140 ലിറ്റർ പെട്രോൾ സമീപത്തെ പമ്പുകളിൽ നിന്ന് സംഭരിച്ച് വച്ചിരുന്നു എന്നാണ്. അതാണ് ട്രെയിൻ കത്തിക്കാൻ ഉപയോഗിച്ചത്. പ്രദേശത്തെ ഫയർ ഫോഴ്സിന്റെ ഉപകരണങ്ങൾ തലേ രാത്രി കേട് വരുത്തിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
മോദി ആസൂത്രണം ചെയ്ത് നടത്തിയതാണ് ഗുജറാത്ത് കലാപമെന്ന് പറയുന്നവർ സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുത സുപ്രീം കോടതി അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഗോദ്ര കലാപമാണ് യഥാർത്ഥത്തിൽ തീവ്രവാദ ശക്തികളുടെ കാർമികത്വത്തിൽ കൃത്യമായ ഗൂഢാലോചന നടത്തി നടപ്പാക്കിയതെന്നും പിന്നീട് നടന്ന കലാപം അതിന്റെ അനുരണമായിരുന്നുവെന്നതുമാണ്.
അടുത്ത ഭാഗത്തിൽ: ഗർഭിണി-ശൂലം ആരുടെ സൃഷ്ടിയായിരിക്കുന്നു. ഗോദ്രയിൽ നടന്നതിന്റെ റിയാക്ഷൻ ആണ് കലാപം എന്ന് പറഞ്ഞ്കൊണ്ട് മോദി കലാപത്തെ ന്യായീകരിച്ചു എന്ന കള്ള പ്രചാരണത്തിന്റെ ഉറവിടം എന്തായിരുന്നു. ഇങ്ങനെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വളരെ പ്രചാരം ലഭിച്ച കല്ല് വച്ച നുണകൾ എങ്ങിനെയാണ് കോടതികൾ പൊളിച്ചത്.
“Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
"Narendra Modi; A Political Biography" by Andy Marino, a British biographer.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവും എന്ന് തോന്നുന്നില്ല.
ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.
വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.
Part #1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.
അതുവരെ ആർ.എസ്.എസ്സിൽ വിവിധ ചുമതലകൾ വഹിച്ചു വന്നിരുന്ന മോദി ബിജെപിയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്നത് 1987ൽ ആണ്. ഗുജറാത്തിൽ അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയങ്ങൾക്ക് അണിയറയിൽ പ്രവർത്തിച്ച മോദിയെ, പക്ഷെ ശങ്കർ സിംഗ് വഗേല-കേശുഭായ് പട്ടേൽ പോരിലെ അനുരഞ്ജനത്തിന്റെ ഭാഗമായി പാർട്ടിയുടെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് കൊണ്ട് വന്നു.
1995ൽ ഗുജറാത്ത് രാഷ്ട്രീയത്തിൽ നിന്ന് ദേശീയരാഷ്ട്രീയവേദിയായ ഡൽഹിയിലേക്ക് പറിച്ച് നടപ്പെട്ട മോദിയെ പാർട്ടി വീണ്ടും ഗുജറാത്തിലേക്ക് കൊണ്ടുവരുന്നത് 2001 ൽ ആണ്. കേശുഭായ് പട്ടേൽ - ശങ്കർ സിങ് വഗേല തമ്മിലടിയിൽ ക്ഷയിച്ച് തുടങ്ങിയ പാർട്ടിയെ രക്ഷപ്പെടുത്തിയെടുക്കുക എന്നതായിരുന്നു ദൗത്യം. അങ്ങനെ അഞ്ചോ-ആറോ കൊല്ലത്തോളം ഗുജറാത്ത് രാഷ്ട്രീയത്തിന്റെ ഏഴയലത്തില്ലാതിരുന്ന മോദിയെ 2001 ഒക്ടോബർ ഏഴാംതിയതി പാർട്ടി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. അവിടെ നിന്ന് വെറും നാലു മാസം കഴിയുമ്പോഴാണ് അതായത് 2002 ഫെബ്രുവരി അവസാനം ആണ് ഗുജറാത്ത് കലാപത്തിന്റെ തുടക്കം കുറിച്ച ഗോദ്ര ട്രെയിൻ കത്തിക്കലും, തുടർന്നുള്ള കലാപവും നടക്കുന്നത്.
2002 ഫെബ്രുവരി 27 ന് പുലർച്ചെയാണ് ഗോദ്ര സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 59 മനുഷ്യരെ ട്രെയിനിനകത്തിട്ട് ചുട്ടുകൊന്ന ആ ദാരുണ സംഭവം നടക്കുന്നത്. അതിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ്, അതായത് 2002 ഫെബ്രുവരി 25ന് വൈകിട്ട് ആണ് മോദി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തത്! പുതിയ മുഖ്യമന്ത്രിക്ക് ആരോ കൊടുത്ത സമ്മാനമായിരുന്നു അതെന്ന് ആരെങ്കിലും കരുതിയാൽ അതിൽ അതിശയോക്തി ആരോപിക്കാൻ പറ്റില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.
ഈ ഒരു രാഷ്ട്രീയ സാഹചര്യവും, വസ്തുതകളും, ‘ടൈം-ലൈനും’ മനസ്സിൽ വച്ച് വേണം മോദിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടതെന്ന വാദത്തെകുറിച്ച് പഠിക്കേണ്ടത്. കലാപം കൊണ്ട് ഉണ്ടാകും എന്ന് പറയപ്പെടുന്ന രാഷ്ട്രീയ നേട്ടം ലഭിക്കുന്നതിന് വേണ്ടി അത് നടന്നത്, എതിർക്കുന്നവരുടെ ഭാഷയിൽ 'നടത്തിയത്', ഒരു തിരഞ്ഞെടുപ്പിന് തൊട്ട് മുൻപോ മറ്റോ ആയിരുന്നെങ്കിൽ അല്പമെങ്കിലും വിശ്വാസ്യതയുണ്ടാവുമായിരുന്ന ഒരു വാദം ആണത്. പക്ഷെ അധികാരമേറ്റെടുത്തതിന് ദിവസങ്ങൾക്കുള്ളിൽ ഇത്തരം ഒരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ആത്മഹത്യാപരമായ നടപടി ഒരു മുഖ്യമന്ത്രി കൈകൊള്ളും എന്ന് സാമാന്യയുക്തിയുള്ള ആരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
പ്രധാനമന്ത്രിയായി ഒരു ‘ടെം’ പൂർത്തിയാക്കാൻ പോകുമ്പോഴും അദ്ദേഹത്തിനെ വെറുക്കുന്നവർക്ക് അതിന് കാരണമായി പറയാനുള്ളത് 17 വർഷം മുൻപത്തെ ഗുജറാത്ത് കലാപം മാത്രമാണെന്ന് കാണാം. അതല്ലാതെ അതിന് മുൻപോ അതിന് ശേഷമോ ഉള്ള മറ്റൊരു കാരണമുവില്ല എന്നും കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആ കാരണങ്ങളിൽ എത്രമാത്രം വസ്തുതകളുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. മുഖ്യധാരാമാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഒരുപതിറ്റാണ്ടിലധികം, കരുതിക്കൂട്ടി തുടർച്ചയായി നടത്തിയ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടവന്ന് സൃഷ്ടിക്കപ്പെട്ടതാണോ ഈ വെറുപ്പ് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
Pic courtesy: hindustantimes.com
അത്കൊണ്ട് തന്നെ ഏറ്റവും ആദ്യം വേണ്ടത് അദ്ദേഹത്തെ വെറുക്കുന്നവർ എന്തൊക്കെയാണ് അതിന് കാരണങ്ങളായി പറയുന്നതെന്ന് നോക്കുക എന്നതാണ്. മോദി മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തി അല്ലെങ്കിൽ അതിന് ഒത്താശ ചെയ്തു എന്നാണ് ആരോപണങ്ങളുടെ ആകെത്തുക. അതിനുവേണ്ടി കലാപം നിയന്ത്രിക്കുന്നതിൽ മനപ്പൂർവം കാലതാമസം വരുത്തി. അതിനുവേണ്ടി ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ അവസരം കൊടുക്കണമെന്ന് പൊലീസിന് നിർദ്ദേശം കൊടുത്തു. ഗോദ്ര ട്രെയിൻ കത്തിക്കൽ പോലും ഇങ്ങനെയൊരു വംശഹത്യനടത്താനായി മോദിതന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഇങ്ങനെ പോകുന്നു മോദിയെ വെറുക്കാനുള്ള ആ കാരണങ്ങൾ. വെറുക്കുന്നവർ ഒന്ന് സ്വയം ചോദിച്ചുനോക്കണം ഇതൊക്കെത്തന്നെയല്ലേ കാരണങ്ങൾ എന്ന്.
ഇനി ഇതിലെ വസ്തുതകളിലേക്ക് പോകാം. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചർച്ചകളിൽനിന്ന് വളരെ സമർത്ഥമായി ഒഴിവാക്കപ്പെടുന്ന, അല്ലെങ്കിൽ വളരെ ബോധപൂർവ്വം പ്രാധാന്യം കുറച്ച് ചിത്രീകരിക്കപ്പെടുന്ന ഒരു ഭാഗമാണ് കലാപത്തിലേക്ക് നയിക്കാനുള്ള കാരണമായ ഗോദ്ര ട്രെയിൻ കത്തിക്കൽ.
യഥാർത്ഥത്തിൽ 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വസ്തുതാപരമായ ഒരു പഠനം ഗോദ്ര സംഭവത്തിൽ നിന്ന് വേണം തുടങ്ങാൻ. സ്വയം പ്രഖ്യാപിത മതേതരരും, ലിബറലുകളും, മോദിയുടെ രാഷ്ട്രീയ എതിരാളികളും, അവരുടെ ജിഹ്വകളായ മുഖ്യധാരയിൽ പെട്ടതും അല്ലാത്തതുമായ പല മാധ്യമങ്ങളും നടിച്ചത്പോലെ, നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത് പോലെ നിസാരമായ സംഭവമായിരുന്നില്ല അത്. അതുകൊണ്ട് നമുക്ക് ഗോദ്ര സ്റ്റേഷനിൽ നിന്ന് തുടങ്ങാം.
അന്ന്, 2002 ഫെബ്രുവരി 27ന്, സാധാരണ സമയത്തിൽ നിന്ന് 5 മണിക്കൂർ വൈകി പുലർച്ചെ 7:42ന് ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ എത്തിയ 9166 നമ്പർ സബർമതി എക്സ്പ്രസിന്റെ S6 എന്ന കമ്പാർട്ട്മെന്റിലുണ്ടായിരുന്ന 59 പേരെ തീവച്ച് കൊലപ്പെടുത്തിയ പൈശാചികമായ സംഭവമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. അയോധ്യയിൽ നിന്ന് വരികയായിരുന്ന, പ്രധാനമായും അഹമ്മദാബാദിൽ നിന്നുമുള്ള ഗുജറാത്തികളായ കർസേവകർ സഞ്ചരിച്ചിരുന്ന ട്രെയിൻ ആയിരുന്നു അത്.
ജസ്റ്റിസ് ജി.ടി നാനാവതി എന്ന മുൻ സുപ്രീം കോടതി ജഡ്ജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'നാനാവതി കമ്മീഷൻ' ആറ് വർഷം എടുത്ത് നടത്തിയ സുദീർഘമായ അന്വേഷണത്തിൽ ആണ് ഗോദ്ര തീവെപ്പ് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടത്. 2008 സെപ്റ്റംബറിൽ സമർപ്പിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചു. പിന്നീട് സുപ്രീം കോടതിയും അത് ശരിവച്ചു.
ഗോദ്ര സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്നൽ ഫാലിയ എന്ന് അറിയപ്പെടുന്ന മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഒത്തുചേർന്ന, രണ്ടായിരത്തോളം വരുന്ന, പ്രാദേശിക കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിരുന്ന കലാപകാരികൾ മുൻകൂട്ടി ഗൂഢാലോചനനടത്തി യതിന്റെ ഭാഗമായി നടപ്പാക്കിയ കൂട്ടക്കൊലയായിരുന്നു അതെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടു. പിന്നീട് നടന്ന വിചാരണയിൽ പ്രതികളായ 31 പേരെ കോടതി ശിക്ഷിച്ചു.
രാജ്യത്തെ ഞെട്ടിച്ച വർഗീയ, തീവ്രവാദസ്വഭാവമുള്ള ഈ കൂട്ടക്കൊലയാണ് ഗുജറാത്ത് കലാപം എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച കലാപത്തിന് വഴിവച്ചത്. അതുവരെ രാജ്യത്തെ ഏറ്റവും കൂടുതൽ വർഗീയ ലഹളകൾ നടന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിൽ, ഗോദ്രയിൽ പടർന്ന തീ ആളിക്കത്താൻ ഒട്ടും സമയം വേണ്ടി വന്നില്ല.
ഔദ്യോഗിക കണക്ക് പ്രകാരം 1044 പേർ കൊല്ലപ്പെട്ട ഹിന്ദു-മുസ്ലിം ലഹളയാണ് പിന്നീടുള്ള ദിവസങ്ങളിൽ അരങ്ങേറിയത്. മുസ്ലിം വംശഹത്യ എന്ന രീതിയിൽ പോലും പ്രചരിപ്പിക്കപ്പെട്ട കലാപത്തിൽ സത്യത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം മുസ്ലിം വിഭാഗത്തിൽ പെട്ട 790 പേർ കൊല്ലപ്പെട്ടപ്പോൾ 254 പേർ ഹിന്ദു വിഭാഗത്തിലും കൊല്ലപ്പെട്ടിരുന്നു. അതിൽ തന്നെ നൂറിലധികം പേർ പോലീസ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. പോലീസ്വെടിവെപ്പിൽകൊല്ലപ്പെട്ടനൂറോളംപേരിൽഭൂരിഭാഗവുംഹിന്ദുവിഭാഗത്തിൽപെട്ടവരും.
പക്ഷെ അതിലെ പല വസ്തുതകളും മറച്ച് വച്ച് ഇരുഭാഗത്തും കനത്ത നാശം വിതച്ച ഒരു വർഗീയ കലാപത്തെ മുസ്ലിമുകൾ മാത്രം ഇരയായ, ഒരു മുസ്ലിം വംശഹത്യയായി ചിത്രീകരിക്കാനുള്ള കുൽസിത ശ്രമങ്ങൾ ആണ് പിന്നീട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
രാജ്യത്ത് പലപ്പോഴായി നടന്ന എല്ലാ ഹിന്ദു-മുസ്ലിം കലാപങ്ങളെയും പോലെ, രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലുംപെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ നടന്ന ഒരു വർഗീയ ലഹളയെയാണ് ചില തൽപരകക്ഷികൾ മുസ്ലിങ്ങൾ മാത്രം ഇരകളും ബിജെപി മാത്രം വേട്ടക്കാരും ആയി നടന്ന ഒരു വംശീയ ഉന്മൂലനമായി ചിത്രീകരിക്കാൻ ശ്രമിച്ചത്.
ഗുജറാത്ത് കലാപത്തിന് ശേഷം വലിയ രീതിയിൽ മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുസ്ലിം നേതാവും ബിസിനസ്കാരനുമായിരുന്നു സഫർ സരേഷ് വാല. ഗുജറാത്തിലെ അഹമദാബാദുകാരമായ അദ്ദേഹം പിന്നീട് വാസ്തവം തിരിച്ചറിഞ്ഞ് കലാപത്തിന് ശേഷം മുസ്ലിം സമുദായത്തിന്റെ മുറിവുണക്കാനുള്ള മോദിയുടെ പരിശ്രമങ്ങളിൽ പങ്കാളിയായ വ്യക്തിയാണ്. അദ്ദേഹം ഈ കലാപത്തെ കുറിച്ച് പറയുന്നത് ഇതിനെ ബിജെപിയും മുസ്ലിങ്ങളും തമ്മിലോ അല്ലെങ്കിൽ വിശ്വ ഹിന്ദു പരിഷത്തും മുസ്ലിങ്ങളും തമ്മിലൊ നടന്ന കലാപമായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നത് തെറ്റാണ് എന്നാണ്. എല്ലാ വിഭാഗത്തിൽ പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള കലാപമായിരുന്നു അത്. കലാപത്തിലെ പല സംഭവങ്ങളിലും രാഷ്ട്രീയ ഭേദമന്യേ, കോൺഗ്രെസ് സാമാചികർ അടക്കമുള്ളവർ വരെ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.
വസ്തുതകൾ അങ്ങനെയായിരിക്കെ കലാപത്തിന് വെറും നാല് മാസം മുൻപ് മാത്രം ആദ്യമായി മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത, കലാപത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രം ഒരു എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്തഒരു മുഖ്യമന്ത്രിയുടെ മേൽ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലുള്ള ധാർമിക ഉത്തരവാദിത്വ ത്തിനപ്പുറം, ഈ കലാപം സൃഷ്ടിച്ചത് തന്നെ അയാൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് വലിയതോതിൽ നടന്നത്.
ഒന്നരപതിറ്റാണ്ടോളം തുടർന്ന ആ രാഷ്ട്രീയ-മാധ്യമ വേട്ട സൃഷ്ടിച്ച പൊതുബോധമാണ് മോദി നേരിടുന്ന വെറുപ്പിന് ഒരേയൊരു കാരണം. അത് തികച്ചും വസ്തുതകൾക്ക് നിരക്കാത്തതും വെറും പൊതുബോധ നിർമിതവുമാണെന്ന് കാണാവുന്നതാണ്.
അടുത്ത ഭാഗത്തിൽ: അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഗോദ്ര കൂട്ടക്കൊലക്ക് പുറകിലെ വസ്തുതകളും സാധ്യതകളും. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും
“Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
"Narendra Modi; A Political Biography" by Andy Marino, a British biographer.
28 സെപ്റ്റംബർ 2018:
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നു.
ശബരിമലയിലെ മൂർത്തിയുടെ ഭാവത്തിന് അനുസരിച്ച് ക്രമപ്പെടുത്തിയുട്ടുള്ള ആചാരത്തിന്റെ ഭാഗമായി വരുന്ന സ്ത്രീകൾക്കുള്ള നിയന്ത്രണം നിലനിൽക്കില്ല എന്ന് പറഞ്ഞുകൊണ്ടുള്ള വിധി.
സ്ത്രീപ്രവേശനം ഇടതുസർക്കാരിന്റെ രാഷ്ട്രീയ നിലപാടിന്റെ കൂടി വിജയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണം എന്ന മുൻ ഉമ്മൻചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിണറായി സർക്കാർ തിരുത്തിയതാണ് ഇത്തരം ഒരു വിധിവരാൻ പ്രധാന കാരണം എന്നതിൽ പിണറായി അഭിമാനംകൊണ്ടു.
കോടതി വിധി പാലിക്കാൻ ദേവഹിതത്തിന്റെ കാര്യമില്ലെന്ന് ക്ഷേത്രങ്ങളുടെ ആചാരമടക്കം ക്ഷേത്രകാര്യങ്ങൾ നോക്കി നടത്താൽ ചുമതലപ്പെട്ട ദേവസ്വം ബോർഡ് പറഞ്ഞു.
കോടതിവിധി വന്ന ആദ്യ ദിവസങ്ങളിൽ അതിനെ ലിംഗനീതി എന്ന വിശാലമായ വീക്ഷണത്തിൽ മാത്രം കണ്ട ബിജെപിയും കോൺഗ്രെസും അടക്കമുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഉറച്ചൊരു നിലപാടെടുക്കാതെ ആടിക്കളിക്കുന്നതാണ് കണ്ടത്. ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റരുതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ ആദ്യ പ്രതികരണം. കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഘടനയോടു പ്രതിബദ്ധത പുലര്‍ത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എവിടെയും തൊടാതെയുള്ള നിലപാടാണ് എടുത്തത്. കോൺഗ്രസിൽ ആകട്ടെ ആചാരങ്ങൾ മാനിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനഘടകത്തെ തള്ളി കോടതിവിധിക്കനുകൂലമായി തന്നെ പരസ്യ നിലപാട് പ്രഖ്യാപിച്ചു. ആർഎസ്എസിന്റെയും ആദ്യ പ്രതികരണം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു.
സാമുദായിക സംഘടനകളിൽ എൻഎസ്എസ് കേസിൽ കക്ഷി ചേർന്നത് മുതലേ ആചാരസംരക്ഷണം ആവശ്യപ്പെട്ട് വിശ്വാസികൾക്കൊപ്പം ഉറച്ച നിലപാടെടുത്തപ്പോൾ, എസ്എൻഡിപി വിധി വന്നപ്പോൾ ആദ്യം പിണറായി സർക്കാരിന് അനുകൂലമായും പിന്നീട് സമുദായത്തിൽ നിന്ന് ശക്തമായ എതിർപ്പുയർന്നപ്പോൾ നിലപാട് തിരുത്താനും തയ്യാറായി.
ശബരിമലയിലെ ആചാരം നിലനിർത്തണം എന്ന് ആവശ്യപ്പെട്ട്, ശബരിമലയിലെ ചിട്ടകൾ അനുശാസിക്കുന്ന പ്രായം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന നിലപാട് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെ ഒത്തുചേർന്ന സ്ത്രീകളുടെ കൂട്ടായ്മയായ റെഡി ടു വെയിറ്റും (ReadyToWait - R2W) കാര്യമായ പങ്കുവഹിച്ചു ആദ്യ ദിവസങ്ങളിലെ നാമജപ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ. സുപ്രീം കോടതിയിലെ കേസിൽ ആചാരസംരക്ഷണത്തിന് വേണ്ടി കക്ഷിചേർന്നിട്ടുള്ളവരായിരുന്നു അവർ - People For Dharma എന്ന പേരിൽ.
02 ഒക്ടോബർ 2018:
വിവിധ ഹൈന്ദവ സംഘടനകളും ഭക്തരും വലിയ തോതിൽ പങ്കെടുത്ത, പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഒക്ടോബർ രണ്ടിന് പന്തളത്ത് നടന്ന നാമജപയാത്ര ഈ പുതിയ സമരരീതിയുടെ ഗതി നിശ്ചയിച്ചയിക്കുന്നതായി മാറി.
ഒരു നാമജപഘോഷയാത്ര നടക്കാത്ത ഒരു ഗ്രാമവും ഒരു നഗരവും കേരളത്തിന്റെ ഒരു മുക്കും മൂലയും ബാക്കിയില്ല എന്ന രീതിയിൽ ലോകത്തെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച ഒരു വിപ്ലവമായിരുന്നു കോടതി വിധിവന്ന സെപ്റ്റംബർ 28 മുതൽ തുലാമാസപൂജകൾക്ക് ശബരിമല നടതുറക്കുന്നതിന്റെ തലേന്ന് ഒക്ടോബർ 17വരെ കേരളം കണ്ടത്. അതിന് ലോകം #SaveSabarimala എന്ന് പേര് നൽകി.
ജനഹിതം കണ്ടറിഞ്ഞ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻ നിലപാട് തിരുത്തി വിശ്വാസികൾക്കൊപ്പം നിൽക്കാൻ നിർബന്ധിതരായി. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടിയാണ് പാർട്ടികളും നേതാക്കളും, തിരിച്ചല്ല എന്ന ജനാധിപത്യത്തിന്റെ സൗന്ദര്യം ഒരിക്കൽ കൂടി വെളിപ്പെട്ട അവസരമായി അത്. പിണറായി വിജയനും അദ്ധേഹത്തിന്റെ ചൊൽപ്പടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും മാത്രം ഭക്തർക്കെതിരെ എന്ന നിലപാടിൽ ഉറച്ച് നിന്നു. നടപ്പാക്കാത്ത കോടതിവിധികളുടെ ഒരു നിര തന്നെയുണ്ടായിട്ടും കോടതിവിധി എന്ന സാങ്കേതികതയിൽ പിടിക്കാനായിരുന്നു പിണറായി വിജയൻറെ തീരുമാനം.
കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി രക്ഷാധികാരിയായി, ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലടീച്ചർ വർക്കിംഗ് ചെയർപേഴ്സനായി സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയിൽ രൂപീകരിച്ച 'ശബരിമല കർമ്മ സമിതി'യാണ് നാമജപ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.
സംസ്ഥാനമൊട്ടുക്കും നാമജപ പ്രതിഷേധങ്ങൾ ഇരമ്പുന്ന സമയത്ത് റിവ്യൂ ഹർജി നൽകില്ല, ഏത് വിധേയനയും കോടതിവിധി നടപ്പാക്കിയിരിക്കും എന്ന് പിണറായി വെല്ലുവിളിച്ചതോടെ ഹിന്ദുമതവും കമ്മ്യൂണിസവും തമ്മിലുള്ള ഒരു പോരാട്ടമായി അത് മാറി.
ശബരിമലയിലെ ആചാരം ലംഘിക്കാനായി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെയും, എസ്എഫ്ഐ വിദ്യാർത്ഥിനികളെയും, സന്നിധാനത്തേക്ക് സിപിഎം സ്ക്വാഡ്കളെയും ഉപയോഗിക്കാൻ പാർട്ടി തീരുമാനിച്ചതായി വാർത്തകൾ വന്നു. നാമജപങ്ങൾക്കെതിരെയുള്ള സ്ത്രീ കൂട്ടായ്മ എന്ന രീതിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ തങ്ങളെ തൊഴിലുറപ്പിന്റെ മീറ്റിംഗ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുവന്നതെന്ന് ചാനൽ കാമറയിൽ ലൈവ് ആയി തുറന്ന് പറഞ്ഞതോടെ സർക്കാർ നാണം കെട്ടു.
17 ഒക്ടോബർ 2018:
വൈകിട്ട് അഞ്ചിന് അഞ്ച് ദിവസം നീളുന്ന തുലാമാസ പൂജകൾക്കായി നടതുറന്നു.
മലകയറാൻ എത്തി. ഭക്തജനങ്ങളുടെ വലിയ പ്രതിഷേധത്തിൽ പിന്മാറി.
17 ഒക്ടോബർ 2018:
നിലക്കലിൽ നാമജപ പന്തൽ പൊളിച്ചും വാഹനങ്ങൾ അടിച്ച് തകർത്തും പോലീസിന്റ നരനായാട്ട്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി 18ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചു. സന്നിധാനത്തടക്കം നാല് സ്ഥലങ്ങളിൽ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മൃതദേഹത്തില്‍ നിന്നും രാമകൃഷ്ണന് എഴുതിയതെന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നത് മുമ്പ് എനിക്ക് അവിടെ എത്തണം’ ഇതാണ് കത്തിലുള്ളത്. കന്നി അയ്യപ്പന്മാരുടെ ഗുരുസ്വാമിയായിരുന്നു. അറുപതു വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ പോകുന്നയാളാണ്.
18 ഒക്ടോബർ 2018:
ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വിജയദശമിസന്ദേശത്തിൽ ശബരിമല വിഷയത്തിൽ ആർഎസ്എസ് ആചാരസംരക്ഷണം ആവശ്യപ്പെടുന്ന വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് പ്രഖ്യാപിച്ചു.
19 ഒക്ടോബർ 2018:
ദിവസങ്ങൾക്ക് മുൻപ് അയ്യപ്പനെ അവഹേളിച്ച് ഫേസ്ബുക് പോസ്റ്റിട്ട രഹ്ന ഫാത്തിമ എന്ന കിസ് ഓഫ് ലവ് പ്രവർത്തക പോലീസിന്റെ സർവ്വ സന്നാഹങ്ങളോടെ മലകയറാൻ തുടങ്ങി. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടപ്പന്തൽ വരെ എന്തിയെങ്കിലും ഭക്ത ജനങളുടെ പ്രതിഷേധതിൽ തിരിച്ച് പോകേണ്ടി വന്നു.
സിപിഎം ആണ് അവരെ ശബരിമലയിലേക്ക് കൊണ്ടുവന്നതെന്ന ആരോപണങ്ങൾ തെളിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്നു.
22 ഒക്ടോബർ 2018:
5 ദിവസത്തെ തീർത്ഥാടനം പൂർത്തിയാക്കി നടയടച്ചു. എന്ത് വിലകൊടുത്തും ആചാരലംഘനം നടത്താൻ സർവ്വസന്നാഹങ്ങളുമായി വന്ന പിണറായി സർക്കാരിനെ തോൽപിക്കാൻ കഴിഞ്ഞതിൽ വിശ്വാസികൾ വിജയാഹ്ലാദപ്രകടനം നടത്തി.
കോടതി വിധിയാണ് നടപ്പാക്കാതെ സർക്കാരിന് മുൻപിൽ മറ്റ് വഴിയില്ല എന്ന് ന്യായീകരിക്കാൻ ശ്രമിച്ച സർക്കാരിന്റെ വാദത്തിന്റെ മുനയൊടിച്ച്കൊണ്ട് പിണറായി സർക്കാർ നടപ്പാക്കാത്തതും, ഓർഡിനൻസ് കൊണ്ട് വന്ന് ഇല്ലാതാക്കുകയും ചെയ്ത സുപ്രീം കോടതിയുടെ തന്നെ മറ്റ് വിധികൾ പ്രതിപക്ഷവും ജനങ്ങളും ചൂണ്ടിക്കാണിച്ച് സർക്കാരിനെ ഉത്തരം മുട്ടിച്ചു.
25 ഒക്ടോബർ 2018:
കേസുകൾ എടുത്ത് പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതം പോലീസ് ലുക്ക്ഔട്ട് നോട്ട്സ് പരസ്യപ്പെടുത്തി. പാതിരാത്രിയിൽ വരെ അറസ്റ്റുകൾ നടന്നു. നാമജപത്തിൽ പങ്കെടുത്ത അമ്മാർക്കെതിരെ പോലും സർക്കാർ കേസെടുക്കാൻ തീരുമാനിച്ചു.
നിലയക്കലിൽ അക്രമം അഴിച്ച് വിട്ടത് പോലീസുകാരാണെന്ന ആരോപണം ശരിവെക്കുന്ന വിധത്തിൽ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിൽ പോലീസ്കാരന്റെ ചിത്രവും.
27 ഒക്ടോബർ 2018:
ശബരിമല പ്രക്ഷോപം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുക്കുന്നുവെന്ന് അമിത് ഷാ കണ്ണൂരിൽ പ്രഖ്യാപിച്ചു. ശരണം വിളിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. അയ്യപ്പഭക്തരെ അടിച്ചമർത്താൻ നോക്കിയാൽ പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടുമെന്നും അദ്ധേഹം പറഞ്ഞു.
28 ഒക്ടോബർ 2018:
യുവതിപ്രവേശനം നടന്നാൽ മുറിവുണ്ടാക്കി രക്തം ഇറ്റിച്ച് അശുദ്ധി വരുത്തി നടയടപ്പിക്കാനുള്ള പദ്ധതിയിട്ടുരുന്നു എന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വർ താഴമൺ തന്ത്രി കുടുംബാംഗമല്ലെന്ന് അവർ വെളിപ്പെടുത്തി.
29 ഒക്ടോബർ 2018:
സംസ്ഥാന വ്യാപക അറസ്റ്റിന്റെ ആറാം ദിനമായ ഇന്നലെ 160 പേരെ കൂടി പിടികൂടി. ഇതോടെ 517 കേസിലായി ആകെ 3505 പേര് പിടിയിലായി. നിലയ്ക്കല്‍ സംഘര്‍ഷത്തിലും ഹര്‍ത്താല്‍ അക്രമങ്ങളിലും പ്രതികളായ 12 പേരുടെ വാഹനങ്ങളും പിടിച്ചെടുത്തു. ഇനി അഞ്ഞൂറ് പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.
വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്ന നാലായിരം പേര്‍ക്കെതിരെയായിരുന്നു ആദ്യം കേസെടുത്തത്. അഞ്ഞൂറ് പേര് പിടിയിലായാല്‍ ഇത് പൂര്‍ത്തിയാകും. നാമജപഘോഷയാത്രയില്‍ പങ്കാളിയായ സ്ത്രീകള്‍ക്കെതിരെയടക്കം കേസെടുത്തെങ്കിലും ഹൈക്കോടതിയുടെയും ഡി.ജി.പിയുടെയും നിര്‍ദേശപ്രകാരം അവരുടെ അറസ്റ്റ് ഒഴിവാക്കാക്കാകുകയായിരുന്നു.
1 നവംബർ 2018
നിലക്കലിലെ അയ്യപ്പന്മാർക്കെതിരെ നടന്ന പോലീസ് അക്രമങ്ങൾക്കിടയിൽ കാണാതായ ശിവദാസൻ എന്ന അയ്യപ്പന്റെ മൃതദേഹം ലഭിച്ചു.
തന്റെ മോപ്പഡിൽ അയ്യപ്പസ്വാമിയുടെ ചിത്രവും തൂക്കി മലയാളമാസം ഒന്നിന് നടതുറന്നപ്പോൾ പ്രതിഷേധത്തിനിറങ്ങിയതായിരുന്നു അദ്ദേഹം.
04 നവംബർ 2018:
ഫേസ്ബുക് ലൈവ് ബിജെപി ഭാരവാഹികളുടെ ഒരു പരിപാടിയിൽ അധ്യക്ഷൻ ശ്രീധരൻ പിള്ള പരസ്യമായി പറഞ്ഞ കാര്യങ്ങളെ സ്റ്റിങ് ഓപ്പറേഷൻ എന്ന നിലയിൽ ചില ചാനലുകൾ അവതരിപ്പിച്ചു. യുവതി പ്രവേശം നടന്നാൽ നട അടച്ചിടുമെന്ന് നിലപാട് ശ്രീധരൻപിള്ളയോട് കൂടി ആലോചിച്ചിട്ടാണ് തന്ത്രി കൈക്കൊണ്ടതെന്നാണ് പ്രധാന വെളിപ്പെടുത്തലായി അവർ അവതരിപ്പിക്കാൻ ശ്രമിച്ചത്.
05 നവംബർ 2018:
ചിത്തിര അട്ട വിശേഷത്തിന് നടതുറന്ന നവംബർ 5ന് പ്രധാനപ്പെട്ട കെ സുരേന്ദ്രൻ, ശശികല ടീച്ചർ, വത്സൻ തില്ലങ്കേരി തുടങ്ങിയ പ്രധാനപ്പെട്ട സംഘപരിവാർ നേതാക്കൾ എല്ലാം ആചാരലംഘന ശ്രമമുണ്ടായാൽ അത് തടയുന്നതിനായി ശബരിമലയിൽ എത്തി. ഒരു ഘട്ടത്തിൽ പോലീസ് തന്നെ തിരക്ക് നിയന്ത്രിക്കാൻ വത്സൻ തില്ലങ്കേരിയുടെ സഹായം തേടുകയുണ്ടായി. പതിനെട്ടാം പടിയിലും പോലീസ് അപ്രത്യക്ഷമായ ഒരു ഘട്ടത്തിൽ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിച്ചത്.
നിരോധനാജ്ഞയെല്ലാം കാറ്റിൽ പറത്തി ഭക്തർ സന്നിധാനത്ത് തടിച്ച് കൂടി, രാത്രിയിൽ വിരിവച്ചു.
പിന്നീട് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിരുന്നു ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിൽ പോലീസ് തില്ലങ്കേരിയുടെ സഹായം തേടുകയായിരുന്നു എന്ന്. അങ്ങനെയാണ് പോലീസ് മൈക്ക് അദ്ദേഹത്തിന് കൊടുത്തതെന്ന്.
07 നവംബർ 2018:
ചിത്തിര അട്ട പൂജക്ക് നട തുറന്നപ്പോൾ നടന്ന ഉന്തും തള്ളിലും സ്ത്രീയെ ആക്രമിച്ചു എന്ന കേസിൽ സംഭവം നടക്കുമ്പോൾ അവിടെയില്ലാതിരുന്ന സൂരജ് ഇലന്തൂർ എന്ന യുവമോർച്ച പ്രവർത്തകനെയും, പിന്നീട് അതിനോടനുബനന്ധിച്ച് മണ്ഡലമാസം പൂജക്കായി നട തുറന്നപ്പോൾ ശബരിമലയിൽ എത്തിയ കെ.സുരേന്ദ്രനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
13 നവംബർ 2018:
പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
പുനഃ പരിശോധന ഹർജികൾ ഫുൾ ലിസ്റ്റ് <courtesy Balagopal B Nair> ( ആകെ 49)
****************
1. കണ്ഠര് രാജീവര്
2. നായർ സർവീസ് സൊസൈറ്റി (ജനറൽ സെക്രട്ടറി സുകുമാരൻ നായർ)
3. ശൈലജ വിജയൻ & others
4. ചേതന കൺസെയ്ൻസ് ഫോർ വുമൺ
5. പീപ്പിൾ ഫോർ ധർമ്മ
6. ഇന്റർ കോണ്ടിനെനെന്റൽ അസോസിയേഷൻ ഓഫ് ലോയേഴ്സ്
7. പന്തളം കൊട്ടാരം നിർവാഹക സംഘം
8. ശബരിമല ആചാര സംരക്ഷണ ഫോറം
9. മാതൃസമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി
10. കേരള ക്ഷേത്ര സംരക്ഷണ സമിതി.
11. മുഖ്യ തന്ത്രി
12. അഖില ഭാരതീയ മലയാളീ സംഘ് (ജനറൽ സെക്രട്ടറി)
13. വേൾഡ് ഹിന്ദു മിഷൻ
14. ഉഷ നന്ദിനി. വി
15. സമസ്ത നായർ വനിത സമാജം
16. ശബരിമല അയ്യപ്പ സേവാ സമാജം
17. എസ്. ജയാ രാജ് കുമാർ, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത്
18. ഓൾ കേരള ബ്രാഹ്മണൻ അസോയിസേഷൻ
19. ഡോ. പി കെ ഷിബു
20. അഖിൽ ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ
21. ദീപക് പ്രഭാകരൻ
22. അഖിൽ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം
23. നായർ സർവീസ് സൊസൈറ്റി ( ഡൽഹി യൂണിറ്റ്)
24. പ്രയാർ ഗോപാല കൃഷ്ണൻ
25. ഓൾ റിലീജിയൻ അഫിനിറ്റി മൂവേമെന്റ്
26. ഗ്ലോബൽ നായർ സേവാ സമാജ്
27. ട്രാവൻകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്)
28. രജിത ടി ഓ
29. രാജശ്രീ ചൗധരി ആൻഡ് others
30. മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി
31. വൈക്കം ഗോപകുമാർ
32. ആത്മ ഡിവൈൻ ട്രസ്റ്റ്
33. മോഹൻ മാവിലക്കണ്ടി ആൻഡ് others
34. കെ ഉമാ ദേവി
35. ഓൾ കേരള ബ്രാഹ്മണൻ ഫെഡറേഷൻ
36. ആത്മാർത്ഥം ട്രസ്റ്റ് & others
37. സതീഷ് നായർ & others
38. അനീഷ് കെ വർക്കി & others
39. ശബരിമല ആചാര സംരക്ഷണ സമിതി
40. ശ്രീമിഥുൻ
41. ഡോ. എസ് കെ ഖാർവെൻതാൻ
42. ഡി വി രമണ റെഡ്ഡി
43. കേരള മുന്നോക്ക സഭ
44. പി സി ജോർജ്
45. അഖിൽ ഭാരതീയ അയ്യപ്പ സേവാ സംഘം
46. എൻ ശ്രീ പ്രകാശ്
47. പെരുവംമൂഴി ആലിൻചുവട് ശ്രീ അയ്യപ്പൻ കോവിൽ & others
48. ബി. രാധാകൃഷ്ണൻ മേനോൻ
49. യോഗക്ഷേമ സഭ
റിട്ട് ഹർജികൾ നൽകിയവർ
************
1. ജി വിജയകുമാർ
2. എസ്. ജയാ രാജ് കുമാർ
3. ശൈലജ വിജയൻ & others
4. അഖില ഭാരതീയ മലയാളീ സംഘ് 15 നവംബർ 2018:
ഭക്തരുടെ വികാരം മാനിച്ച് കൊണ്ടുള്ള ഒരു നിലപാടാണ് ആവശ്യമെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. കേരള സർക്കാർ ആണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും ആവശ്യം വരുകയാണെങ്കിൽ കൃത്യ സമയത്ത് കേന്ദ്ര സർക്കാർ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
16 നവംബർ 2018:
ശബരിമലയിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് നാളെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഉപവാസസമരം. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് സ്വതന്ത്ര നിലപാട് വേണമെന്നും സമരങ്ങള്‍ അക്രമമാര്‍ഗത്തിലേക്ക് പോകരുതെന്നും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ശബരിമലയില്‍ യുവതികളെ തടയുമെമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് യോഗത്തില്‍ വിശദീകരിച്ചു.
16 നവംബർ 2018:
ശബരിമല റിപ്പോർട്ടിങ്ങിലൂടെ റേറ്റിങ്ങിൽ കുതിച്ച് ചട്ടം നടത്തിയ ജനം ടിവി ബാർക് റേറ്റിംഗിൽ തുടർച്ചയായ രണ്ടാമത് ആഴ്ച്ച രണ്ടാം സ്ഥാനത്ത് തുടർന്നു.
16 നവംബർ 2018:
ഭക്തകളായ സ്ത്രീകളുടെ അഭൂതപൂർവ്വമായ പ്രതിഷേധം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം എല്ലാ മേഖലകളിലും ചർച്ചചെയ്യപ്പെടുന്നു.
16 നവംബർ 2018:
ആചാരലംഘനത്തിനായി എത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടർന്ന് എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പോലുമാവാതെ തിരിച്ച് പോയി.
16 നവംബർ 2018:
ശബരിമല ആചാര സംരക്ഷണ സമിതി നേതാക്കളായ പൃഥ്വിപാലിനെയും ശശികലടീച്ചറേയും മണ്ഡലമാസാരംഭമായ വൃശ്ചികം ഒന്ന് നവംബർ 17ന്റെ തലേന്ന് രാത്രി ശബരിമലയിൽ അറസ്റ്റ് ചെയ്തു. കർമസമിതി 17ന് ഹർത്താൽ പ്രഖ്യാപിച്ചു.
18 നവംബർ 2018:
ഗാർബേജ് കൂനകൾക്ക് ചേർന്ന് വരെ വിരിവക്കേണ്ടി വന്ന അയ്യപ്പന്മാരുടെയും കൊച്ച് മാളികപ്പുറങ്ങളുടെയും പോലീസ് വേട്ടയുടെ മറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
ശബരിമലയിൽ സുപ്രീം കോടതിയുടെ പിൻബലത്തിൽ വിശ്വാസികളെ അറസ്റ്റ് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും കടും പിടുത്തം തുടരുന്ന ഭരണകൂടം കോതമംഗലം ചെറിയ പള്ളിയുടെ കാര്യത്തിൽ കാട്ടിയ ഇരട്ടത്താപ്പ് ചർച്ചയാകുന്നു. സുപ്രീം കോടതിയുടെ അനുകൂല വിധിയുമായി എത്തിയ ഓർത്തഡോൿസ് വിഭാഗത്തിലെ വൈദീകനോടാണ് പോലീസിന്റെ ന്യായവാദം.
കാലാകാലങ്ങളായി നടക്കുന്ന ആചാരം ഉടനെ മാറ്റാൻ കഴിയില്ലെന്നും വിശ്വാസത്തിന്റെ പ്രശ്നമാണെന്നും പോലീസ് വൈദീകനോട് പറഞ്ഞു. ‘സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം അവിടെ ഉണ്ട് . വിശ്വാസത്തിന്റെ പ്രശ്നമാണ്, കാലങ്ങളായി തുടരുന്ന ആചാരമാണ് . ഒറ്റദിവസം കൊണ്ട് അതിൽ മാറ്റം വരുത്തി വിധി നടപ്പിലാക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടെന്നാണ് കുർബാന അർപ്പിക്കാൻ എത്തിയ തോമസ് പോൾ റമ്പാനോട് ഡി.വൈ.എസ്.പി കെ.ബിജുമോൻ വ്യക്തമാക്കിയത്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്ന് കോടതി ആരാഞ്ഞു. പിറവം പള്ളിത്തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചനടത്തുന്ന സര്‍ക്കാര്‍ ശബരിമലയില്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പിറവം പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പിറവം പള്ളിയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിയില്‍ ഇരുന്നൂറോളം വിശ്വാസികള്‍ക്ക് വിശ്വാസികള്‍ക്ക് സംരക്ഷണം നല്കാതിരിക്കാന് പറയുന്ന ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയംഗവും, സിപിഎം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയംഗവുമായ അഡ്വ.അരുൺ ദാസണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്നത്. സിപിഎം പ്രവർത്തകർ പ്രതിയാവുന്ന കേസുകളിൽ അരുൺ ദാസൻ പത്തനംത്തിട്ട പാർട്ടിക്ക് വേണ്ടി കോടതിൽ ഹാജരാകാറുള്ളത്.
ഇതിനിടയിൽ രഹ്ന ഫാത്തിമയെ മുസ്ലിം ആയത്കൊണ്ട് കലാപമുണ്ടാക്കാൻ ആർഎസ്എസ് ആണ് ശബരിമലയിൽ എത്തിച്ചതെന്ന വാദം ഉന്നയിച്ച മംഗളം ചാനലിനെതിരെ ആർഎസ്എസ് കൊടുത്ത മാനനഷ്ടക്കേസിൽ ചാനൽ മാപ്പ് പറഞ്ഞു.
01 ഡിസംബർ 2018: ശബരിമല ദർശനത്തിനെത്തിയ യുവതികൾക്ക് നേരെ പ്രതിഷേധം. മരക്കൂട്ടം വരെയെത്തിയ യുവതികളെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കി. ആന്ധ്ര സ്വദേശിനികളാണ് ശബരിമല ദർശനത്തിനെത്തിയത്. വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(28) എന്നിവരാണ് മല കയറാനെത്തിയത്. മരക്കൂട്ടം വരെ ഇവരെങ്ങനെയെത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. സന്നിധാനത്ത് എത്തുന്നതിനു മുൻപ് അയ്യപ്പ ഭക്തരുടെ നേതൃത്വത്തിൽ ഇവരെ തടയുകയായിരുന്നു.
കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷം രാവിലെ പത്തരയോടെ സുരേന്ദ്രൻ പുറത്തു വന്നപ്പോൾ ചുമലിൽ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, വി.മുരളീധരൻ എംപി, സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയവർ ജയിലിലെത്തി.
സെക്രട്ടേറിയറ്റിന് സമീപം ബിജെപി സമരപ്പന്തിലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമരം നടത്തുന്ന ബിജെപി നേതാവ് സികെ പത്മനാഭന്റെ സമരപ്പന്തലിന് തൊട്ടുമുമ്പിലായിരുന്നു സംഭവം.
ലര്‍ച്ചെ രണ്ട് മണിയോടെ സമരപ്പന്തലിന്റെ എതിര് ഭാഗത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് ഇയാള്‍ സമരപ്പന്തലിന് നേരെ ഓടിയെത്തുകയായിരുന്നു. പോലീസും ബിജെപി പ്രവര്‍ത്തകരും വളരെ കഷ്ടപ്പെട്ട് തീയണച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വെച്ചിരുന്ന വെള്ളം ഉപയോഗിച്ചാണ് തീ കെടുത്തിയത്. തീ കത്തുന്ന സമയത്തും ശരണം വിളിച്ച് കൊണ്ടായിരുന്നു ഓടികൊണ്ടിരുന്നത്.
ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യ എന്ന് മരണമൊഴിയിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ മജിസ്ട്രേറ്റിന് മരണമൊഴി എടുക്കാൻ പറ്റിയിട്ടില്ല എന്ന് ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന സഹോദരൻ വെളിപ്പെടുത്തി.
23 ഡിസംബർ 2018:
തമിഴ്നാട്ടില്‍ നിന്നെത്തിയ യുവതികളുടെ സംഘം മനീതിക്കെതിരെ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പമ്പയില്‍ നിന്ന് തിരിച്ചയച്ചു. യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ കൂട്ടമായി ഇരച്ചെത്തിയതോടെയാണ് മലകയറാനുള്ള ശ്രമം ഉപേക്ഷിച്ച് മനിതി സംഘം മടങ്ങിയത്. യുവതികളെ തടഞ്ഞവര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പതിനൊന്നുപേരെ അറസ്റ്റ് ചെയ്തു.
പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കാന്‍ രസീതെടുത്തെങ്കിലും ക്ഷേത്രത്തിലെ പരികര്‍മികള്‍ സഹകരിച്ചില്ല. തുടര്‍ന്ന് യുവതികള്‍ സ്വയം കെട്ടുനിറച്ചു.
24 ഡിസംബർ 2018:
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരാണ് ഇന്ന് മലകയറാൻ ശ്രമിച്ചത്. അപ്പാച്ചിമേടു മുതൽ ഇവർക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി യുവതികളെ പൊലീസ് മരക്കൂട്ടം വരെയെത്തിച്ചു. മരക്കൂട്ടട്ടത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കനകദുർഗയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ മലയിറക്കുകയുമായിരുന്നു.
26 ഡിസംബർ 2018:
കേരളത്തെ ആശ്ചര്യപ്പെടുത്തികൊണ്ട് അയ്യപ്പജ്യോതി.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെപിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേർ പങ്കെടുത്തു. 765 കിലോമീറ്ററിൽ ലക്ഷക്കണക്കിനു ഭക്തർ അണിനിരന്നതായി സംഘാടകർ അവകാശപ്പെട്ടു.
31 ഡിസംബർ 2018: സ്ത്രീകളെ മലയാകയറ്റാൻ സർക്കാരിന് നിർബന്ധം ഉണ്ടായിരുന്നില്ല എന്ന ദേവസ്വം മന്ത്രി കടകംപിള്ളി സുധാകരന്റെ പ്രസ്താവന തിരുത്തി പാർട്ടിയും മുഖ്യമന്ത്രിയും. സ്ത്രീകൾ വരേണ്ടെന്നു പറയാൻ ഒരു മന്ത്രിക്കും കഴിയില്ല: കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി.
മുത്തലാഖും ശബരിമല വിഷയവും രണ്ടാണ്. ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇത് മത വിഷയത്തിലുള്ള ഇടപെടൽ അല്ല. സുപ്രീം കോടതി വിധിക്കു ശേഷമാണ് ഓർഡിനൻസ് ഇറക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശബരിമലയിൽ ചതിപ്രയോഗത്തിലൂടെ യുവതികളെ കൊണ്ട് വന്ന സർക്കാർ പടപടിക്കെതിരെ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ഹർത്താൽ.
04 ജനുവരി 2019:
ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ ശാസിച്ച് സോണിയ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേരള ഘടകം കരിദിനം ആചരിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്സഭയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങിയപ്പോളാണ് സോണിയ എംപിമാരെ ഓടിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
04 ജനുവരി 2019:
ശബരിമലയിൽ വീണ്ടും ആചാര ലംഘനം നടന്നുവെന്ന അവകാശവാദവുമായി സർക്കാർ . ശ്രീലങ്കൻ യുവതി സന്നിധാനത്ത് എത്തിയെന്ന വാദമാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്.അതേ സമയം താൻ സന്നിധാനത്ത് കയറിയിട്ടില്ലെന്ന് യുവതിയും,ഭർത്താവും വ്യക്തമാക്കി.വലിയ നടപ്പന്തലിൽ എത്തി താൻ മടങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു.മാത്രമല്ല പമ്പ പൊലീസിൽ യുവതിയുടെ ഭർത്താവും ,സന്നിധാനത്ത് യുവതിയും ശബരിമലയിൽ ദർശനം നടത്താൻ തങ്ങളെ അനുവദിച്ചില്ല എന്ന മൊഴിയാണ് നൽകിയിരിക്കുന്നത്.
ഒരു തീർഥാടകകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ടു. ദിവസങ്ങളായി പർണശാലകൾ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 17 മുതൽ ഈ മാസം 4 വരെ മൊത്തം 2012 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ്.
20 ജനുവരി 2019:
ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തികുറിച്ച് ശബരിമല നട അടച്ചു.
പുലർച്ചെ അഞ്ചരക്ക് രാജപ്രതിനിധി മാത്രം ദർശനം നടത്തി ശ്രീകോവിലടച്ച് പതിനെട്ടാംപടിയിറങ്ങി താക്കോൽ കൂട്ടവും കിഴിപ്പണവും കൈമാറി പന്തളത്തേക്ക് യാത്ര ആയതോടെ തീർത്ഥാടനക്കാലത്തിന് സംപൂർണ പരിസമാപ്തിയായി.
മകരവിളക്കിന് അയ്യപ്പന് ചാർത്തുവാനായി പന്തളത്തുനിന്ന് കൊണ്ടുവന്ന തിരുവാഭരണം പുലർച്ച് 4 മണിയോടെ പന്തളത്തേക്ക് തിരിച്ചു യാത്രയായി.
20 ജനുവരി 2019:
2018-19 സീസണിലെ മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20ന് ക്ഷേത്രം അടച്ചതോടെ വിജയകരമായി പൂർത്തിയാക്കിയ ശബരിമല പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടത്തിന്റെ വിജയാഘോഷമായും ഇനിയങ്ങോട്ടുള്ള പ്രക്ഷോഭപരിപാടികൾ നിശ്ചയിക്കുന്ന പ്രോസസിന് ഒരു ഗംഭീരമായ തുടക്കമായും ഹിന്ദു ആചാര്യന്മാരുടെ സാന്നിധ്യത്തിൽ ശബരിമല കർമ്മസമിതി തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയിൽ ഹിന്ദുസംഗമം നടത്തി.