ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.
വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.
Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.
2002ലെ ഗുജറാത്ത് കലാപവും അതിന് വഴിമരുന്നിട്ടു ഗോദ്ര ട്രെയിൻ കത്തിക്കലും മോദി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതാണ് ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ഉയർന്ന് കേൾക്കുന്ന ഏറ്റവും വലിയ ആരോപണം . പക്ഷെ ആ കലാപത്തോടനുബന്ധിച്ചുള്ള 'ടൈം ലൈൻ' (അനുബന്ധ തീയതികൾ) ഒന്ന് പരിശോദിച്ചാൽ മാത്രം മതി ഈ ആരോപണം എത്ര മാത്രം ബാലിശവും യുക്തിരഹിതവുമായിരുന്നെന്ന് കാണാൻ.
Pic. courtesy: OneIndia YouTube channel
ഗുജറാത്ത് കലാപം മോഡി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പറയുന്നവരോട് അതുകൊണ്ട് മോദിക്കും ബിജെപിക്കും എന്ത് നേട്ടമായിരുന്നു അന്നുണ്ടായത് എന്ന് ചോദിച്ചാൽ പറയുന്നത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കി ഹിന്ദുക്കളെ തന്റെ വോട്ട് ബാങ്കാക്കി മാറ്റാൻ സാധിച്ചു എന്നതാണ്. ബിജെപി വിരുദ്ധർക്കിടയിലെ ഒരു ക്‌ളീഷേ പ്രയോഗമാണ് ഗുജറാത്ത് ബിജെപിയുടെ വർഗീയ പരീക്ഷണ ശാലയാണ് എന്നുള്ളത്.അവരുടെ അഭിപ്രായപ്രകാരം ആ പരീക്ഷണ ശാലയിൽ ബിജെപി പരീക്ഷിച്ച് വിജയം കണ്ട ഏറ്റവും ശക്തമായ ഫോർമുലയാണ് ഹിന്ദുവിനെ തങ്ങളുടെ വോട്ട് ബാങ്കായി നിലനിർത്താനായി ഹിന്ദു-മുസ്ലിം കലാപങ്ങൾ ഉണ്ടാക്കുക എന്നത്. 2002 ലെ കലാപമായിരുന്നുവത്രെ ആ പരീക്ഷണത്തിന്റെ വിജയഘട്ടം. ആ തിയറി പ്രകാരമാണ് ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് എന്ന സമാജ്‌വാദി പാർട്ടിക്കാരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്ന മുസാഫർനഗർ കലാപം പോലുള്ളവയുടെ ഉത്തരവാദിത്വവും ബിജെപിക്ക് മേൽ ആരോപിക്കപ്പെട്ടത്.
ഇവിടെയാണ് ഗുജറാത്ത് കപാലത്തിന്റെ ടൈം ലൈൻ പരിശോധിച്ചാൽ മാത്രം മതി ഈ ആരോപണം പൊളിഞ്ഞു പോകുന്നത് കാണാൻ എന്ന് പറയുന്നത്. ഒരു പ്രദേശം ഒരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അവസരത്തിലാണ് മത-സാമുദായിക ധ്രുവീകരണത്തിന് പ്രധാന കക്ഷികളിലാരെങ്കിലും ശ്രമിച്ചു എന്ന് പറയുന്നതെങ്കിൽ അതിൽ അല്പമെങ്കിലും വിശ്വാസ്യത ഉണ്ടാകും. പക്ഷെ അന്ന് ഗുജറാത്ത് കലാപം നടന്നത് മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് നാല് മാസത്തിന് ശേഷമാണ്.
1998 മാർച്ച് മാസത്തിൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ബിജെപി സർക്കാരിന്റെ കടിഞ്ഞാൺ ആണ് 2001 ഒക്ടോബറിൽ പാർട്ടി മോദിയെ ഏൽപ്പിക്കുന്നത്. അവിടെ നിന്ന് നാല് മാസം കഴിയുമ്പോഴാണ് 2002 ഫെബ്രുവരിയിൽ ഗോദ്ര തീവെപ്പും ഗുജറാത്ത് കലാപവും നടക്കുന്നത്.
രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോൾ, ഭരണമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിൽ ഒരു കലാപം നടത്തി ബാക്കിയുള്ള ഭരണ കാലം ഒരു നരകമാക്കാൻ ആദ്യമായി മുഖ്യമന്ത്രിയായ ഒരാൾ തയ്യാറായി എന്നാണോ മോദി വിരുദ്ധർ പറയുന്നത്. അത് സാമാന്യ യുക്തിക്കും, അവരുടെ തന്നെ 'സാമുദായിക ധ്രുവീകരണത്തിന് വേണ്ടിയുള്ള കലാപങ്ങൾ' എന്ന സിദ്ധാന്തത്തിനും നിരക്കാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സത്യത്തിൽ മോദിയാണ് ഗോദ്രയും അനുബന്ധകലാപവും ആസൂത്രണം ചെയ്തതെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ നേതൃത്വത്തിൽ നടന്ന 'ഹൈ ഡെസിബെൽ' പ്രചാരണത്തിലൂടെ സംഭവിച്ചത് ആ സംഭവത്തിന്റെ കൂടുതൽ യുക്തിസഹമായ മറ്റൊരു വശം ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണ്.
ഇവിടെയാണ് ഗുജറാത്ത് കപാലത്തിന്റെ ടൈം ലൈൻ പരിശോധിച്ചാൽ മാത്രം മതി ഈ ആരോപണം പൊളിഞ്ഞു പോകുന്നത് കാണാൻ എന്ന് പറയുന്നത്. ഒരു പ്രദേശം ഒരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അവസരത്തിലാണ് മത-സാമുദായിക ധ്രുവീകരണത്തിന് പ്രധാന കക്ഷികളിലാരെങ്കിലും ശ്രമിച്ചു എന്ന് പറയുന്നതെങ്കിൽ അതിൽ അല്പമെങ്കിലും വിശ്വാസ്യത ഉണ്ടാകും. പക്ഷെ അന്ന് ഗുജറാത്ത് കലാപം നടന്നത് മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് നാല് മാസത്തിന് ശേഷമാണ്.
1998 മാർച്ച് മാസത്തിൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ബിജെപി സർക്കാരിന്റെ കടിഞ്ഞാൺ ആണ് 2001 ഒക്ടോബറിൽ പാർട്ടി മോദിയെ ഏൽപ്പിക്കുന്നത്. അവിടെ നിന്ന് നാല് മാസം കഴിയുമ്പോഴാണ് 2002 ഫെബ്രുവരിയിൽ ഗോദ്ര തീവെപ്പും ഗുജറാത്ത് കലാപവും നടക്കുന്നത്.
രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോൾ, ഭരണമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിൽ ഒരു കലാപം നടത്തി ബാക്കിയുള്ള ഭരണ കാലം ഒരു നരകമാക്കാൻ ആദ്യമായി മുഖ്യമന്ത്രിയായ ഒരാൾ തയ്യാറായി എന്നാണോ മോദി വിരുദ്ധർ പറയുന്നത്. അത് സാമാന്യ യുക്തിക്കും, അവരുടെ തന്നെ 'സാമുദായിക ധ്രുവീകരണത്തിന് വേണ്ടിയുള്ള കലാപങ്ങൾ' എന്ന സിദ്ധാന്തത്തിനും നിരക്കാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സത്യത്തിൽ മോദിയാണ് ഗോദ്രയും അനുബന്ധകലാപവും ആസൂത്രണം ചെയ്തതെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ നേതൃത്വത്തിൽ നടന്ന 'ഹൈ ഡെസിബെൽ' പ്രചാരണത്തിലൂടെ സംഭവിച്ചത് ആ സംഭവത്തിന്റെ കൂടുതൽ യുക്തിസഹമായ മറ്റൊരു വശം ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണ്.
രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോഴാണ്, അധികാരമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിലാണ് ഈ സംഭവപരമ്പരകൾ നടക്കുന്നത് എന്ന വളരെ പ്രധാനപ്പെട്ട വസ്തുതയാണ് ആരോപണങ്ങളുടെ ബാഹുല്യത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയത്. സത്യത്തിൽ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിക്ക് ആരോ കൊടുത്ത 'ഒരു സമ്മാനമായിരുന്നില്ലേ' , ഒരു 'നടയടി'യായിരുന്നില്ലേ ആ കലാപം എന്ന് വേണമെങ്കിൽ സംശയിക്കാം. അതിന് ഉപോൽബലകമായ സാഹചര്യങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം.
ലോകത്താകെ ഇസ്ലാമിക ജിഹാദി തീവ്രവാദം അതിന്റെ എക്കാലത്തെയും ഏറ്റവും തീവ്ര മുഖം പുറത്തെടുത്ത വർഷങ്ങൾ ആയിരുന്നു 2001-02 കാലഘട്ടം:
ഒസാമബിൻ ലാദന്റെ അൽഖൈദയുടെ നേതൃത്വത്തിൽ നടന്ന അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത 9/11 ആക്രമണം നടന്നത് 2001 സെപ്റ്റംബറിൽ ആയിരുന്നു. ഇന്ത്യൻ പാർലമെന്റ് ആക്രമണം നടന്നതും 2001 ഡിസംബറിൽ ആയിരുന്നു. ലഷ്കർ ഇ തൊയ്ബ, ജെയ്ഷ് എ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളായിരുന്നു അതിന്റെ പുറകിൽ. അമേരിക്ക താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാബൂൾ ആക്രമിക്കുന്നതും 2002ൽ.
അതോടുകൂടി പാകിസ്ഥാൻ പരിശീലനം നൽകുന്ന ജിഹാദികളുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള വാതിൽ അടഞ്ഞു. ഇന്ത്യയിലേക്ക് തിരിയാമെന്ന് വച്ചാൽ പാർലമെന്റ് ആക്രമണത്തിന് ശേഷം ബോർഡറിൽ ഇന്ത്യ-പാക് ആർമികൾ യുദ്ധസജ്ജരായി നിൽക്കുന്ന സമയമായിരുന്നു അത്.
ബോർഡറിലെ വർദ്ധിച്ച ഇന്ത്യൻ സൈനിക സാന്നിധ്യം കുറക്കാനും സൈന്യത്തെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റാൻ നിര്ബന്ധിതമാക്കാനായി ഇന്ത്യക്കകത്ത് തീവ്രവാദി ആക്രമണങ്ങളും കലാപങ്ങളും ഉണ്ടാക്കാൻ പാകിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐ ശ്രമിച്ച് വരുന്ന സമയമായിരുന്നു അത്. പാകിസ്ഥാനുമായി അതിർത്തി പങ്ക് വക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിൽ വർഗീയ കലാപം സൃഷ്ടിക്കുക എന്നത് അതിന്റെ ഭാഗമായിരുന്നിരിക്കണം.
ഗോദ്ര കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി ആസ്ഥാനമായുള്ള ‘കൗൺസിൽ ഫോർ ഇന്റർനാഷണൽ അഫയേഴ്‌സ് ആൻഡ് ഹ്യൂമൻ റൈറ്സ്’ നിയോഗിച്ച ജസ്റ്റിസ് ഡി.എസ്. തേവാഡിയ സമർപ്പിച്ച റിപ്പോർട്ടിൽ ഗോദ്ര തീവെപ്പിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഗോദ്രയിൽ സംഭവസ്ഥലം സന്ദർശിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി മോദി പറഞ്ഞതും അതൊരു ഹീനമായ തീവ്രവാദി ആക്രമണമാണെന്നായിരുന്നു. ഗോദ്ര തീവെപ്പിനും കലാപത്തിനും ശേഷം ഗുജറാത്തിൽ തന്നെ അക്ഷർധാം ക്ഷേത്രത്തിലെ തീവ്രവാദി ആക്രമണവും നടന്നത് അതെ വർഷം തന്നെയായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കണം.
ഗുജറാത്തിലേക്ക് നിയോഗിക്കപ്പെടുന്നതിന് തൊട്ട്മുൻപ് ഡൽഹിയിൽ പ്രവർത്തിക്കുമ്പോൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തീവ്രവാദ വിരുദ്ധ പ്രസ്താവനകളിൽ സിമി എന്ന തീവ്രവാദ സംഘടയെ നിരോധിക്കണം എന്ന് മോദി ആവശ്യപ്പെടുകയുണ്ടായിരുന്നു. അവർക്ക് അൽഖൈദയുമായുള്ള ബന്ധവും രാജ്യത്ത് നടന്ന വർഗീയ കലാപങ്ങളിൽ അവർക്കുള്ള പങ്കും ആയിരുന്നു അതിന് കാരണം.
ഗോദ്ര തീവെപ്പിന് ഏകദേശം രണ്ട് മാസം മുൻപ് മാത്രമാണ് ഗുജറാത്തിൽ 123 സിമി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവമുണ്ടായത്. അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ മോദി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെങ്കിലും അതിനും മുൻപത്തെ അദ്വാനിയുടെ രഥയാത്രയുടെ വിജയശില്പി മോദിയായിരുന്നു.
ഈ ഒരു പശ്ചാത്തലത്തിൽ മോദി ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അയോദ്ധ്യയിൽ നിന്ന് വരുന്ന ഒരു ട്രെയിൻ ശ്രീരാമ ഭക്തരെ മുഴുവൻ വധിച്ച് അദ്ദേഹത്തിന് ഒരു സമ്മാനം നൽകണമെന്ന് തീവ്രവാദശക്തികൾ തീരുമാനിച്ചിരുന്നതിന്റെ പരിണിത ഫലമാണ് ഗോദ്ര തീവെപ്പും അനുബന്ധ കലാപവുമെന്ന സാധ്യതക്ക് ബലമേറെയുണ്ട്.
സബർമതി എക്സ്പ്രസ്സ് ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തിയിരുന്നു എന്നിരിക്കെ 27 ഫെബ്രുവരി പുലർച്ചെയുള്ള ട്രെയിനിനെ തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ ആ തീയതി ആണ് മൊദി എം.എൽ.എ യായി സത്യപ്രതിജ്ഞ ചെയ്ത തിയതിയോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്നതിനാലുമാവാം - സമ്മാനം ഒട്ടും ചൂടാറാതെ കൊടുക്കണം എന്ന ആരുടെയോ നിശ്ചയമാവാം അതിന് പുറകിൽ. നാല് മാസം മുൻപ് 2001 ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രിയായ മോദി, തിരഞ്ഞെടുപ്പിനെ നേരിട്ട് ഒരു എം.എൽ.എ ആയി 2002 ഫെബ്രുവരി 25 വൈകിട്ടിന് സത്യപ്രതിജ്ഞ ചെയ്‌ത് വെറും 24 മണിക്കൂർ കഴിയുമ്പോഴേക്കുമാണ് ഗോദ്ര ട്രെയിൻ കത്തിക്കൽ നടക്കുന്നത്!
ജസ്റ്റിസ് തേവാഡിയ, ജസ്റ്റിസ് നാനാവതി എന്നീ അന്വേഷണ കമ്മീഷനുകളുടെ കണ്ടത്തലുകൾ പ്രകാരം തീവ്രവാദികളാൽ പ്രചോദിതരായ മുസ്ലിം ജനക്കൂട്ടം സത്യത്തിൽ 27ന് വെളുപ്പിന് വരുന്ന ട്രെയിൻ പൂർണമായി കത്തിക്കാനുള്ള പദ്ധതിയിലായിരുന്നു. പക്ഷെ അർദ്ധരാത്രിയിൽ എത്തേണ്ട ട്രെയിൻ അന്ന് യാദൃശ്ചികമായി അഞ്ച് മണിക്കൂർ വൈകി, നേരം പുലർന്നതിനു ശേഷമാണ് ഗോദ്രയിൽ എത്തുന്നത്. അക്രമികൾ പ്രതീക്ഷിച്ചിരുന്ന രാത്രിയുടെ മറ നഷ്ട്ടപ്പെട്ടതിനാലാണ്, ആക്രമണം പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നതിനാലാണ് അത് S6 എന്ന ഒരു കമ്പാർട്ട്മെന്റ് മാത്രമായി ചരുങ്ങിയത്.
തീ പടർന്നത് ട്രെയിനിന്റെ ഉള്ളിൽ നിന്ന് തന്നെയാണെന്ന വാദവും, പ്ലാറ്റഫോമിൽ ചായ വിൽപ്പനക്കാരനായ മുസ്ലിം കുട്ടിയുമായി തർക്കമുണ്ടായിരുന്നുവെന്ന ‘തിയറിയും’, മുസ്ലിം പെൺകുട്ടിയെ കർസേവകർ അപഹരിച്ചു എന്ന കഥയെയും തള്ളിക്കളഞ്ഞ് കൊണ്ട് ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് പ്രദേശത്തെ മുസ്ലിങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനപ്രകാരം തലേ ദിവസം തന്നെ 140 ലിറ്റർ പെട്രോൾ സമീപത്തെ പമ്പുകളിൽ നിന്ന് സംഭരിച്ച് വച്ചിരുന്നു എന്നാണ്. അതാണ് ട്രെയിൻ കത്തിക്കാൻ ഉപയോഗിച്ചത്. പ്രദേശത്തെ ഫയർ ഫോഴ്‌സിന്റെ ഉപകരണങ്ങൾ തലേ രാത്രി കേട് വരുത്തിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
മോദി ആസൂത്രണം ചെയ്ത് നടത്തിയതാണ് ഗുജറാത്ത് കലാപമെന്ന് പറയുന്നവർ സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുത സുപ്രീം കോടതി അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഗോദ്ര കലാപമാണ് യഥാർത്ഥത്തിൽ തീവ്രവാദ ശക്തികളുടെ കാർമികത്വത്തിൽ കൃത്യമായ ഗൂഢാലോചന നടത്തി നടപ്പാക്കിയതെന്നും പിന്നീട് നടന്ന കലാപം അതിന്റെ അനുരണമായിരുന്നുവെന്നതുമാണ്.
അടുത്ത ഭാഗത്തിൽ: ഗർഭിണി-ശൂലം ആരുടെ സൃഷ്ടിയായിരിക്കുന്നു. ഗോദ്രയിൽ നടന്നതിന്റെ റിയാക്ഷൻ ആണ് കലാപം എന്ന് പറഞ്ഞ്കൊണ്ട് മോദി കലാപത്തെ ന്യായീകരിച്ചു എന്ന കള്ള പ്രചാരണത്തിന്റെ ഉറവിടം എന്തായിരുന്നു. ഇങ്ങനെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വളരെ പ്രചാരം ലഭിച്ച കല്ല് വച്ച നുണകൾ എങ്ങിനെയാണ് കോടതികൾ പൊളിച്ചത്.
Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.
- “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
- "Narendra Modi; A Political Biography" by Andy Marino, a British biographer.
- https://en.wikipedia.org/wiki/2002_Gujarat_riots
- https://en.wikipedia.org/wiki/Nanavati-Mehta_Commission
- Various online portals.



No comments:
Post a Comment