പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവും എന്ന് തോന്നുന്നില്ല.
വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.
Part #1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.
അതുവരെ ആർ.എസ്.എസ്സിൽ വിവിധ ചുമതലകൾ വഹിച്ചു വന്നിരുന്ന മോദി ബിജെപിയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്നത് 1987ൽ ആണ്. ഗുജറാത്തിൽ അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയങ്ങൾക്ക് അണിയറയിൽ പ്രവർത്തിച്ച മോദിയെ, പക്ഷെ ശങ്കർ സിംഗ് വഗേല-കേശുഭായ് പട്ടേൽ പോരിലെ അനുരഞ്ജനത്തിന്റെ ഭാഗമായി പാർട്ടിയുടെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് കൊണ്ട് വന്നു.
1995ൽ ഗുജറാത്ത് രാഷ്ട്രീയത്തിൽ നിന്ന് ദേശീയരാഷ്ട്രീയവേദിയായ ഡൽഹിയിലേക്ക് പറിച്ച് നടപ്പെട്ട മോദിയെ പാർട്ടി വീണ്ടും ഗുജറാത്തിലേക്ക് കൊണ്ടുവരുന്നത് 2001 ൽ ആണ്. കേശുഭായ് പട്ടേൽ - ശങ്കർ സിങ് വഗേല തമ്മിലടിയിൽ ക്ഷയിച്ച് തുടങ്ങിയ പാർട്ടിയെ രക്ഷപ്പെടുത്തിയെടുക്കുക എന്നതായിരുന്നു ദൗത്യം. അങ്ങനെ അഞ്ചോ-ആറോ കൊല്ലത്തോളം ഗുജറാത്ത് രാഷ്ട്രീയത്തിന്റെ ഏഴയലത്തില്ലാതിരുന്ന മോദിയെ 2001 ഒക്ടോബർ ഏഴാം തിയതി പാർട്ടി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. അവിടെ നിന്ന് വെറും നാലു മാസം കഴിയുമ്പോഴാണ് അതായത് 2002 ഫെബ്രുവരി അവസാനം ആണ് ഗുജറാത്ത് കലാപത്തിന്റെ തുടക്കം കുറിച്ച ഗോദ്ര ട്രെയിൻ കത്തിക്കലും, തുടർന്നുള്ള കലാപവും നടക്കുന്നത്.
2002 ഫെബ്രുവരി 27 ന് പുലർച്ചെയാണ് ഗോദ്ര സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 59 മനുഷ്യരെ ട്രെയിനിനകത്തിട്ട് ചുട്ടുകൊന്ന ആ ദാരുണ സംഭവം നടക്കുന്നത്. അതിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ്, അതായത് 2002 ഫെബ്രുവരി 25ന് വൈകിട്ട് ആണ് മോദി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തത്! പുതിയ മുഖ്യമന്ത്രിക്ക് ആരോ കൊടുത്ത സമ്മാനമായിരുന്നു അതെന്ന് ആരെങ്കിലും കരുതിയാൽ അതിൽ അതിശയോക്തി ആരോപിക്കാൻ പറ്റില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.
ഈ ഒരു രാഷ്ട്രീയ സാഹചര്യവും, വസ്തുതകളും, ‘ടൈം-ലൈനും’ മനസ്സിൽ വച്ച് വേണം മോദിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടതെന്ന വാദത്തെകുറിച്ച് പഠിക്കേണ്ടത്. കലാപം കൊണ്ട് ഉണ്ടാകും എന്ന് പറയപ്പെടുന്ന രാഷ്ട്രീയ നേട്ടം ലഭിക്കുന്നതിന് വേണ്ടി അത് നടന്നത്, എതിർക്കുന്നവരുടെ ഭാഷയിൽ 'നടത്തിയത്', ഒരു തിരഞ്ഞെടുപ്പിന് തൊട്ട് മുൻപോ മറ്റോ ആയിരുന്നെങ്കിൽ അല്പമെങ്കിലും വിശ്വാസ്യതയുണ്ടാവുമായിരുന്ന ഒരു വാദം ആണത്. പക്ഷെ അധികാരമേറ്റെടുത്തതിന് ദിവസങ്ങൾക്കുള്ളിൽ ഇത്തരം ഒരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ആത്മഹത്യാപരമായ നടപടി ഒരു മുഖ്യമന്ത്രി കൈകൊള്ളും എന്ന് സാമാന്യയുക്തിയുള്ള ആരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
പ്രധാനമന്ത്രിയായി ഒരു ‘ടെം’ പൂർത്തിയാക്കാൻ പോകുമ്പോഴും അദ്ദേഹത്തിനെ വെറുക്കുന്നവർക്ക് അതിന് കാരണമായി പറയാനുള്ളത് 17 വർഷം മുൻപത്തെ ഗുജറാത്ത് കലാപം മാത്രമാണെന്ന് കാണാം. അതല്ലാതെ അതിന് മുൻപോ അതിന് ശേഷമോ ഉള്ള മറ്റൊരു കാരണമുവില്ല എന്നും കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആ കാരണങ്ങളിൽ എത്രമാത്രം വസ്തുതകളുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. മുഖ്യധാരാമാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഒരുപതിറ്റാണ്ടിലധികം, കരുതിക്കൂട്ടി തുടർച്ചയായി നടത്തിയ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടവന്ന് സൃഷ്ടിക്കപ്പെട്ടതാണോ ഈ വെറുപ്പ് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
Pic courtesy: hindustantimes.com
അത്കൊണ്ട് തന്നെ ഏറ്റവും ആദ്യം വേണ്ടത് അദ്ദേഹത്തെ വെറുക്കുന്നവർ എന്തൊക്കെയാണ് അതിന് കാരണങ്ങളായി പറയുന്നതെന്ന് നോക്കുക എന്നതാണ്. മോദി മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തി അല്ലെങ്കിൽ അതിന് ഒത്താശ ചെയ്തു എന്നാണ് ആരോപണങ്ങളുടെ ആകെത്തുക. അതിനുവേണ്ടി കലാപം നിയന്ത്രിക്കുന്നതിൽ മനപ്പൂർവം കാലതാമസം വരുത്തി. അതിനുവേണ്ടി ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ അവസരം കൊടുക്കണമെന്ന് പൊലീസിന് നിർദ്ദേശം കൊടുത്തു. ഗോദ്ര ട്രെയിൻ കത്തിക്കൽ പോലും ഇങ്ങനെയൊരു വംശഹത്യനടത്താനായി മോദിതന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഇങ്ങനെ പോകുന്നു മോദിയെ വെറുക്കാനുള്ള ആ കാരണങ്ങൾ. വെറുക്കുന്നവർ ഒന്ന് സ്വയം ചോദിച്ചുനോക്കണം ഇതൊക്കെത്തന്നെയല്ലേ കാരണങ്ങൾ എന്ന്.
ഇനി ഇതിലെ വസ്തുതകളിലേക്ക് പോകാം. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചർച്ചകളിൽനിന്ന് വളരെ സമർത്ഥമായി ഒഴിവാക്കപ്പെടുന്ന, അല്ലെങ്കിൽ വളരെ ബോധപൂർവ്വം പ്രാധാന്യം കുറച്ച് ചിത്രീകരിക്കപ്പെടുന്ന ഒരു ഭാഗമാണ് കലാപത്തിലേക്ക് നയിക്കാനുള്ള കാരണമായ ഗോദ്ര ട്രെയിൻ കത്തിക്കൽ.

യഥാർത്ഥത്തിൽ 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വസ്തുതാപരമായ ഒരു പഠനം ഗോദ്ര സംഭവത്തിൽ നിന്ന് വേണം തുടങ്ങാൻ. സ്വയം പ്രഖ്യാപിത മതേതരരും, ലിബറലുകളും, മോദിയുടെ രാഷ്ട്രീയ എതിരാളികളും, അവരുടെ ജിഹ്വകളായ മുഖ്യധാരയിൽ പെട്ടതും അല്ലാത്തതുമായ പല മാധ്യമങ്ങളും നടിച്ചത്പോലെ, നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത് പോലെ നിസാരമായ സംഭവമായിരുന്നില്ല അത്. അതുകൊണ്ട് നമുക്ക് ഗോദ്ര സ്റ്റേഷനിൽ നിന്ന് തുടങ്ങാം.
അന്ന്, 2002 ഫെബ്രുവരി 27ന്, സാധാരണ സമയത്തിൽ നിന്ന് 5 മണിക്കൂർ വൈകി പുലർച്ചെ 7:42ന് ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ എത്തിയ 9166 നമ്പർ സബർമതി എക്സ്പ്രസിന്റെ S6 എന്ന കമ്പാർട്ട്മെന്റിലുണ്ടായിരുന്ന 59 പേരെ തീവച്ച് കൊലപ്പെടുത്തിയ പൈശാചികമായ സംഭവമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. അയോധ്യയിൽ നിന്ന് വരികയായിരുന്ന, പ്രധാനമായും അഹമ്മദാബാദിൽ നിന്നുമുള്ള ഗുജറാത്തികളായ കർസേവകർ സഞ്ചരിച്ചിരുന്ന ട്രെയിൻ ആയിരുന്നു അത്.
ജസ്റ്റിസ് ജി.ടി നാനാവതി എന്ന മുൻ സുപ്രീം കോടതി ജഡ്ജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'നാനാവതി കമ്മീഷൻ' ആറ് വർഷം എടുത്ത് നടത്തിയ സുദീർഘമായ അന്വേഷണത്തിൽ ആണ് ഗോദ്ര തീവെപ്പ് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടത്. 2008 സെപ്റ്റംബറിൽ സമർപ്പിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചു. പിന്നീട് സുപ്രീം കോടതിയും അത് ശരിവച്ചു.

ഗോദ്ര സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്നൽ ഫാലിയ എന്ന് അറിയപ്പെടുന്ന മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഒത്തുചേർന്ന, രണ്ടായിരത്തോളം വരുന്ന, പ്രാദേശിക കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിരുന്ന കലാപകാരികൾ മുൻകൂട്ടി ഗൂഢാലോചനനടത്തി യതിന്റെ ഭാഗമായി നടപ്പാക്കിയ കൂട്ടക്കൊലയായിരുന്നു അതെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടു. പിന്നീട് നടന്ന വിചാരണയിൽ പ്രതികളായ 31 പേരെ കോടതി ശിക്ഷിച്ചു.
രാജ്യത്തെ ഞെട്ടിച്ച വർഗീയ, തീവ്രവാദസ്വഭാവമുള്ള ഈ കൂട്ടക്കൊലയാണ് ഗുജറാത്ത് കലാപം എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച കലാപത്തിന് വഴിവച്ചത്. അതുവരെ രാജ്യത്തെ ഏറ്റവും കൂടുതൽ വർഗീയ ലഹളകൾ നടന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിൽ, ഗോദ്രയിൽ പടർന്ന തീ ആളിക്കത്താൻ ഒട്ടും സമയം വേണ്ടി വന്നില്ല.
ഔദ്യോഗിക കണക്ക് പ്രകാരം 1044 പേർ കൊല്ലപ്പെട്ട ഹിന്ദു-മുസ്ലിം ലഹളയാണ് പിന്നീടുള്ള ദിവസങ്ങളിൽ അരങ്ങേറിയത്. മുസ്ലിം വംശഹത്യ എന്ന രീതിയിൽ പോലും പ്രചരിപ്പിക്കപ്പെട്ട കലാപത്തിൽ സത്യത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം മുസ്ലിം വിഭാഗത്തിൽ പെട്ട 790 പേർ കൊല്ലപ്പെട്ടപ്പോൾ 254 പേർ ഹിന്ദു വിഭാഗത്തിലും കൊല്ലപ്പെട്ടിരുന്നു. അതിൽ തന്നെ നൂറിലധികം പേർ പോലീസ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട നൂറോളം പേരിൽ ഭൂരിഭാഗവും ഹിന്ദുവിഭാഗത്തിൽ പെട്ടവരും.

പക്ഷെ അതിലെ പല വസ്തുതകളും മറച്ച് വച്ച് ഇരുഭാഗത്തും കനത്ത നാശം വിതച്ച ഒരു വർഗീയ കലാപത്തെ മുസ്ലിമുകൾ മാത്രം ഇരയായ, ഒരു മുസ്ലിം വംശഹത്യയായി ചിത്രീകരിക്കാനുള്ള കുൽസിത ശ്രമങ്ങൾ ആണ് പിന്നീട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
രാജ്യത്ത് പലപ്പോഴായി നടന്ന എല്ലാ ഹിന്ദു-മുസ്ലിം കലാപങ്ങളെയും പോലെ, രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലുംപെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ നടന്ന ഒരു വർഗീയ ലഹളയെയാണ് ചില തൽപരകക്ഷികൾ മുസ്ലിങ്ങൾ മാത്രം ഇരകളും ബിജെപി മാത്രം വേട്ടക്കാരും ആയി നടന്ന ഒരു വംശീയ ഉന്മൂലനമായി ചിത്രീകരിക്കാൻ ശ്രമിച്ചത്.
ഗുജറാത്ത് കലാപത്തിന് ശേഷം വലിയ രീതിയിൽ മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുസ്ലിം നേതാവും ബിസിനസ്കാരനുമായിരുന്നു സഫർ സരേഷ് വാല. ഗുജറാത്തിലെ അഹമദാബാദുകാരമായ അദ്ദേഹം പിന്നീട് വാസ്തവം തിരിച്ചറിഞ്ഞ് കലാപത്തിന് ശേഷം മുസ്ലിം സമുദായത്തിന്റെ മുറിവുണക്കാനുള്ള മോദിയുടെ പരിശ്രമങ്ങളിൽ പങ്കാളിയായ വ്യക്തിയാണ്. അദ്ദേഹം ഈ കലാപത്തെ കുറിച്ച് പറയുന്നത് ഇതിനെ ബിജെപിയും മുസ്ലിങ്ങളും തമ്മിലോ അല്ലെങ്കിൽ വിശ്വ ഹിന്ദു പരിഷത്തും മുസ്ലിങ്ങളും തമ്മിലൊ നടന്ന കലാപമായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നത് തെറ്റാണ് എന്നാണ്. എല്ലാ വിഭാഗത്തിൽ പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള കലാപമായിരുന്നു അത്. കലാപത്തിലെ പല സംഭവങ്ങളിലും രാഷ്ട്രീയ ഭേദമന്യേ, കോൺഗ്രെസ് സാമാചികർ അടക്കമുള്ളവർ വരെ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.
ഗോദ്രട്രെയിൻ കത്തിക്കൽ കേസിൽ ആരോപണവിധേയരായിരുന്ന കോൺഗ്രസ്കാരനായ ഗോദ്ര മുനിസിപ്പൽ പ്രസിഡന്റ് മൊഹമ്മദ് ഹുസൈൻ കലോട്ട, കോൺഗ്രസ് പഞ്ചമഹൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന ഫാറൂഖ് ബാന എന്നിവരും , അതിന് ശേഷം നടന്ന കലാപത്തിൽ പേര് പരാമർശിക്കുന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ ആയിരുന്ന കോൺഗ്രസ്കാരൻ ഹിമ്മത് സിംഗ് പട്ടേൽ, ലാൽ അഖാഡ കേസിൽ ആരോപണവിധേയനായ കോൺഗ്രെസിന്റെ വഡോദര ഡെപ്യൂട്ടി മേയറും പിന്നീട് എൻസിപിക്കാരനുമായ നിസ്സാർ ബാപ്പു, അദ്ദേഹത്തിന്റെ മകൻ എന്നിവരെല്ലാം രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറമുള്ള ഒരു ഹിന്ദു-മുസ്ലിം വർഗീയ ലഹളയായിരുന്നു അതെന്നുള്ളതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.

വസ്തുതകൾ അങ്ങനെയായിരിക്കെ കലാപത്തിന് വെറും നാല് മാസം മുൻപ് മാത്രം ആദ്യമായി മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത, കലാപത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രം ഒരു എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിയുടെ മേൽ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലുള്ള ധാർമിക ഉത്തരവാദിത്വ ത്തിനപ്പുറം, ഈ കലാപം സൃഷ്ടിച്ചത് തന്നെ അയാൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് വലിയതോതിൽ നടന്നത്.
ഒന്നരപതിറ്റാണ്ടോളം തുടർന്ന ആ രാഷ്ട്രീയ-മാധ്യമ വേട്ട സൃഷ്ടിച്ച പൊതുബോധമാണ് മോദി നേരിടുന്ന വെറുപ്പിന് ഒരേയൊരു കാരണം. അത് തികച്ചും വസ്തുതകൾക്ക് നിരക്കാത്തതും വെറും പൊതുബോധ നിർമിതവുമാണെന്ന് കാണാവുന്നതാണ്.
അടുത്ത ഭാഗത്തിൽ: അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഗോദ്ര കൂട്ടക്കൊലക്ക് പുറകിലെ വസ്തുതകളും സാധ്യതകളും. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും
References:

Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.
Patrt#4: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.
References:
- “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
- "Narendra Modi; A Political Biography" by Andy Marino, a British biographer.
- https://en.wikipedia.org/wiki/2002_Gujarat_riots
- https://en.wikipedia.org/wiki/Nanavati-Mehta_Commission
- Various online portals.

No comments:
Post a Comment