Sunday, July 19, 2015

ടീസ്റ്റ സെറ്റൽവാദ് ഒരു പാഠ പുസ്തകം ആണ്: ഒരു സോഷ്യൽ ആക്ടിവിസ്റ്റ് എങ്ങനെയാകണം എങ്ങനെയാകരുത് എന്നതിന്റെ!

2002-ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി നേടിക്കൊടുക്കാൻ നിയമ പോരാ ട്ടം നടത്തിയ  അതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ സാമൂഹ്യ പ്രവർത്തക ആയി മാറിയ ടീസ്റ്റ സെറ്റൽവാദിന് അവർ ഇപ്പോഴെത്തിപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അമ്പതോളം പേർ വരുന്ന ശുഷ്കമായ ഒരു 2 മണിക്കൂർ നീണ്ട പ്രതിഷേധ പരിപാടി നടക്കുകയുണ്ടായി കഴിഞ്ഞ ദിവസം ഡൽഹിയിലെ ജന്തർ മന്തറിൽ.

സിറ്റിസെൻസ് ഫോര് ജസ്റ്റിസ് ആൻഡ്പീസ്‌ (CJP) എന്ന സംഘടന ഉണ്ടാക്കി ടീസ്റ്റ നടത്തിയ നിയമ യുദ്ധങ്ങളുടെ കൂടി ഫലമായി ആണ് മായ കൊട്നാനി, ബാബു ബജരൻഗി എന്നിങ്ങനെയുള്ളവരെ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയതും ശിക്ഷിച്ചതും. അത് തന്നെയാണ് അവരുടെ ഏറ്റവും വലിയ നേട്ടവും.

പക്ഷെ കലാപത്തിന്റെ ഇരകൾക് നീതി നേടിക്കൊടുക്കുക എന്നത് നരേന്ദ്ര മോഡി എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ ഒരു ഇടത്താവളം മാത്രമായിരുന്നു എന്നിടത്താണ് അവർക്ക് പിഴച്ചത്.

ഇന്നവർ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നു എന്ന സംശയത്തിൽ   സർക്കാർ നിരീക്ഷണ പട്ടികയിൽ പെടുത്തിയിരിക്കുന്ന ഫോർഡ് ഫൌണ്ടേഷനിൽ നിന്ന് 2.9 ലക്ഷം യുഎസ് ഡോളർ നിയമ വിരുദ്ധമായി സ്വീകരിച്ചതടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടു സി.ബി. അന്വഷണം നേരിടുകയാണ്.

നരേന്ദ്ര മോഡിയെ പ്രതിയാകാനുള്ള അത്യുല്സാഹത്തിൽ വ്യാജ രേഖകൾ ഉണ്ടാക്കിയതിനും വ്യാജ സാക്ഷികളെ അവതരിപ്പിച്ചതിനും നീതി പീഠങ്ങളുടെ ശകാരങ്ങൾ വാങ്ങിക്കൂട്ടിയ ടീസ്റ്റയെ പ്രക്രിയകൾക്ക് ഇടയിൽ നമ്മൾ കണ്ടു.

കലാപത്തിലെ ഇരകൾക്കെന്ന പേരിൽ സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങൾക് വക മാറ്റി എന്ന ആരോപണം റയിസ് ഖാൻ എന്ന സ്വന്തം സഹപ്രവർത്തകൻ തന്നെ വിളിച്ചു പറഞ്ഞതും നമ്മൾ കേട്ടു.

മേൽപ്പറഞ്ഞ പ്രതികൾക് ശിക്ഷ വിധിച്ച  അതേ  ട്രയൽ കോർട്ട് മുതൽ അങ്ങോട്ട്‌ ഹൈ കോർട്ട് , സുപ്രീം കോർട്ട് വരെയുള്ള നീതി പീഠങ്ങൾ പക്ഷെ നരേന്ദ്ര മോഡിയെ പ്രതിയാക്കത്തക്ക തെളിവുകൾ ഇല്ലെന്നു വിധിച്ചപ്പോൾ അത് അംഗീകരിക്കാൻ തയ്യാറാകാത്ത ടീസ്റ്റയെ ആണ് പിന്നീട് നമ്മൾ കാണുന്നത്.

ഇതിനിടയിൽ മോഡിയിൽ ഒരു പ്രബലനായ എതിരാളിയെ കണ്ടു തുടങ്ങിയ കൊണ്ഗ്രെസ്സ് മുതൽ ഇടതു പക്ഷം അടക്കം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വലിയ വിഭാഗം തന്നെ ടീസ്റ്റയെ മുന്നിൽ നിർത്തി ഒരു പതിറ്റാണ്ട് നീണ്ട മോഡി വേട്ട തന്നെ ആണ് പിന്നീട് നടത്തിയത്.   

എത്ര വലിയ നീച കുറ്റകൃത്യതിനെതിരെയുള്ള പോരാട്ടമായാലും അതിൽ എത്ര വലിയ അളവിൽ സ്വന്തം മനസാക്ഷിയും, പൊതു മനസാക്ഷിയും, ആളും അർത്ഥവും നമ്മുടെ കൂടെ ഉണ്ടെന്നു ഉറപ്പുണ്ടെങ്കിലും സ്വന്തം കൈ ശുദ്ധമായിരിക്കാത്തിടത്തോളം ഇന്നത്തെ ഇര നാളത്തെ പുതിയ സാഹചര്യങ്ങളിൽ കരുത്താർജിച്ചു തിരിച്ചടി തുടങ്ങുമ്പോൾ നിലവിളിക്കാൻ മാത്രമേ പറ്റൂ.

നീതിക്ക് വേണ്ടിയാണ് പോരുതുന്നതെങ്കിൽ നീതി പീഠങ്ങളുടെ അന്തിമ വിധിയെ ബഹുമാനിക്കാനുള്ള സന്മനസും ഉണ്ടാവണം.


ഇത്തരം സുപ്രധാനമായ അടിസ്ഥാന പാഠങ്ങൾ മറന്നതിന്റെ ദൂഷ്യ ഫലം ആണ് ഇന്നവർ അനുഭവിക്കുന്നത്. അതിൽ അവർ തനിച്ചാണെ ന്ന തിരിച്ചറിവ് കൂടി ചേരുമ്പോൾ അത്  അവരെ കണ്ടു പഠിക്കുന്നവർക്കുള്ള  ഒരു പാഠവും ആകുന്നു.

2 comments: