Saturday, July 18, 2015

അമർത്യ സെന്നും ടീസ്റ്റയും : മോഡി വിരോധം മറ്റു പല കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു ലൈസൻസാണ്.

ടീസ്റ്റ സെറ്റിൽവാദിനും അമർത്യ സെന്നിനും തമ്മിൽ ഒരു സാമ്യം ഉണ്ട്. രണ്ടു പേരും തങ്ങളുടെ കടുത്ത മോഡി വിരോധത്തിനു പ്രസിദ്ധർ. ആ ഒറ്റ യോഗ്യതയുടെ പേരിൽ സാമ്പത്തിക തിരിമറികൾക്കും, മറ്റു പല നിയമ വിരുദ്ധമായ കാര്യങ്ങൾക്കും തങ്ങളുടെ രാഷ്ട്രീയ യജമാനനിൽ നിന്ന് ലൈസൻസ് സംഘടിപ്പിച്ചവർ. എന്നാൽ യജമാനന്റെ അധികാരം നഷ്ടപ്പെട്ട്  തങ്ങളുടെ രാഷ്ട്രീയ ശത്രു അപ്രതീക്ഷിതമായി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിൽ വന്നതിനു ശേഷം പഴയ സാമ്പത്തിക ഇടപാടുകളുടെ കണക്കു ചോദിച്ചപ്പോൾ വലിയ വായിൽ നിലവിളിക്കുന്നതിലും സാമ്യം തന്നെ രണ്ടു പേർക്കും!
‘vendetta’ അഥവാ ‘പ്രതികാര നടപടി’ ആണത്രേ.


ആദർശ് ലിബറൽ - സ്യുഡോ സെകുലർസ് എന്നല്ലാം വിളിക്കപ്പെടുന്ന ഇത്തരക്കാരുടെ ഒരു പൊതു സ്വഭാവമാണ് പിടിക്കപ്പെടുമ്പോൾ victim-card ഇറക്കി കാര്യങ്ങളെ വളച്ചൊടിക്കാനും സഹതാപം പിടിക്കാനുള്ള ശ്രമം.

ടീസ്റ്റയുടെ കാര്യം എടുക്കുകയാണെങ്കിൽ 2002-ലെ ഗുജറാത്ത്‌ കലാപത്തിലെ ഇരകൾക്ക് നീതി നേടിക്കൊടുക്കാനുള്ള പരിശ്രമവും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞതുമെല്ലാം പ്രശംസനീയം ആണെന്ന് പറയുമ്പോൾ തന്നെ കലാപത്തിനു കാരണമായ ഗോദ്ര ട്രെയിൻ തീവെപ്പ് കൂട്ടക്കൊലയിൽ മരിച്ചവർ അയോധ്യയിൽ നിന്ന് വന്ന കർസേവകർ ആയതു കൊണ്ട് അവർ അതു അർഹിച്ചിരുന്നു എന്ന തരത്തിലുള്ള അവരുടെ പ്രതികരണവും, ഈ കഴിഞ്ഞ 2014 ഓഗസ്റ്റിൽ കാളിയെയും ഭഗവാൻ ശ്രീകൃഷ്ണനെയും ഐ.എസ് തീവ്രവാദികളോട് ഉപമിച്ചു ചിത്രം ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തതിനു മാപ്പ് പറയേണ്ടി വന്നതും അവർ കൈകാര്യം ചെയ്യുന്ന ഈ വിഷയത്തിൽ പുലർത്തേണ്ട നിഷ്പക്ഷതയിൽ സംശയം ജനിപ്പിക്കുന്നതാണ്

തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടിയോ അല്ലെങ്കിൽ ഭാരതത്തിലെ മറ്റെല്ലാ കപട-മതേതര വാദികളുടെ പൊതു സ്വഭാവം എന്ന നിലക്കോ അവർ കലാപത്തിലെ ഇരകൾക്ക് നീതി നേടിക്കൊടുക്കുന്നതിനേക്കാൾ അത്യുത്സാഹം കാണിച്ചത്‌ മോഡി എന്ന രാഷ്ട്രീയ ശത്രുവിനെ വേട്ടയാടുന്നതിനായിരുന്നു. ഒരു പതിറ്റാണ്ടിലേറെ നീണ്ട വേട്ട!

പക്ഷെ അതിനിടയിൽ സ്വന്തം കൈകൾ ശുദ്ധമാക്കി വക്കാൻ അവർ മറന്നു. അല്ലെങ്കിൽ അതൊരു ആവശ്യമാണെന് അവർക്ക് തോന്നിയില്ല. തങ്ങൾ തറ പറ്റിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ശത്രു തങ്ങളുടെ സംരക്ഷകരുടെ മുകളിൽ ഒരു അധികാര സ്ഥാനത് ഒരിക്കലും വരില്ലെന്നുള്ള അമിതമായ ആത്മവിശ്വാസമായിരിക്കണം അതിനു പിന്നിൽ.

മോഡിയെ കുരുക്കാനുള്ള അതി വ്യഗ്രതയിൽ വ്യാജ തെളിവുകളും വ്യാജ ദൃക്സാക്ഷികളെയും ഉണ്ടാക്കിയതിനും ‘ഗർഭിണി-ശൂലം-ഗർഭസ്ഥശിശു’ പോലുള്ള വ്യാജ നിർമിതികൾക്കും കോടതികളുടെ വിമർശനം കേൾക്കേണ്ടിവന്നത് മുതൽ ഇരകളുടെ പേരിൽ സ്വരൂപിച്ച പണം സ്വന്തമാക്കിയെന്നു സ്വന്തം സഹപ്രവർത്തകർ തന്നെ പരാതിപ്പെടുന്നിടത്ത് നിന്ന് ഇപ്പോൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നു എന്ന സംശയത്തിൽ മറ്റു പല രാജ്യങ്ങളെ പോലെ ഇന്ത്യ ഗവര്ന്മന്റും നിരീക്ഷണ പട്ടികയിൽ പെടുത്തിയിരിക്കുന്ന ഫോർഡ് ഫൌണ്ടേഷനിൽ നിന്ന് ലക്ഷക്കണക്കിന്‌ യുഎസ് ഡോളർ നിയമ വിരുദ്ധമായി കൈപ്പറ്റി എന്നതിന് സിബിഐ കേസെടുക്കുന്നത്‌ വരെ എത്തി നിൽക്കുന്നു ടീസ്റ്റയുടെ മോഡി വേട്ടയുടെ മറു വശം.



കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ രാജ്യദ്രോഹ കുറ്റത്തിനാണ് അകത്തു പോവുക. ഇപ്പോൾ ഇറക്കിയിരിക്കുന്ന വിക്റ്റിം-കാർഡ്‌ അപ്പോൾ രക്ഷക്കെത്തില്ലെന്ന് അവർക്ക് തന്നെ അറിയാം.

അമർത്യ സെന്നിന്റെത് ഇത്രക്കും സങ്കീർണമല്ലെങ്കിലും സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയിട്ടുള്ള അദ്ദേഹം പലപ്പോഴും വാർത്തകളിൽ നിറഞ്ഞത് സാമ്പത്തിക വിഷയങ്ങളിൽ ആയിരുന്നില്ല. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നതിലുപരി മോഡി വിരോധി എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി. അതുകൊണ്ട് തന്നെ സോണിയ ഗാന്ധിയുടെയും മൻമോഹൻ സിംഗിന്റെയും ഗുഡ് ബുക്കിൽ കയറിപ്പറ്റുക എന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നു.  അങ്ങനെയാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായിരുന്ന നളന്ദ-സർവകലാശാല എന്ന പൌരാണിക ഭാരതത്തിന്റെ അഭിമാനത്തെ പുന:സൃഷ്ടിക്കാനുള്ള പദ്ധതിയുടെ അമരത്ത് അദ്ദേഹം എത്തുന്നത്. 2007ൽ തുടങ്ങി 2015ൽ അദ്ദേഹത്തിന്റെ ചുമതലയുടെ കാലാവധി അവസാനിക്കുമ്പോൾ    ആയിരക്കണക്കിനു കോടി രൂപ ധൂർത്തടിച്ചും കട്ട്മുടിച്ചും ആ ഉദ്യമത്തെ വെറും പരിഹാസമാക്കി മാറ്റിയ കഥയാണ് നമ്മൾക്ക് മുന്നിലുള്ളത്.

മേൽപ്പറഞ്ഞ ധൂർത്തിന്റെയും അഴിമതിയുടെയും കണക്കുകൾ മോഡി അധികാരത്തിൽ വന്നതിനു ശേഷം കണ്ടു പിടിച്ചവ ആയിരുന്നില്ല. കഴിഞ്ഞ UPAസർകാരിന്റെ കാലത്ത് തന്നെ CAG കൊടുത്ത റിപ്പോർട്ടുകൾ ആണ് ഇത് വെളിച്ചത്ത് കൊണ്ട് വന്നത്.


ഈ സാഹചര്യത്തിൽ ഈ വർഷം ജൂലൈ മാസത്തിൽ സ്വാഭാവികമായി കാലാവധി തീരുന്ന അദ്ധേഹത്തിന്റെ ചെയർമാൻ പദവി പുതുക്കേണ്ട എന്ന് പുതിയ ഗവ്ര്ന്മെന്റു തീരുമാനിച്ചതിനെ ആണ് തന്നെ പ്രതികാരത്തിന്റെ പേരിൽ പുറത്താക്കുന്നെ എന്ന് നിലവിളിച്ചു പുതിയ ഇരവാദം(വിക്ടിം-കാർഡ്‌) ഇറക്കി സഹതാപം നേടാൻ ശ്രമിക്കുന്നത്.


‘Freedom to abuse, lie and loot without accountability’ അതായിരുന്നു ഇത്തരക്കാർ വിശ്വസിച്ചിരുന്ന, പ്രവർത്തിച്ചു കൊണ്ടിരുന്ന തത്വസംഹിത.

No comments:

Post a Comment