03.Aug.2015: ശ്രീ രാമനെ മോശക്കാരനാക്കി
ചിത്രീകരിക്കുന്ന ഒരു ലേഖനം
പ്രസിദ്ധീകരിക്കുന്നു. അതും രാമായണ മാസാചരണം
നടക്കുന്ന സമയത്ത്. ശ്രീ രാമൻ
സീതാദേവിയെ ലങ്കയിൽ നിന്ന് മോചിപ്പിച്ചതിന്
ശേഷം ഉപേക്ഷിക്കുന്ന സാഹചര്യത്തെ
മോശമായി ചിത്രീകരിക്കുന്നു.
09.Mar.2016: മുഹമദ് നബിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന
ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നു.
മുഹമദ് നബി ഒന്നിലധികം
വിവാഹം ചെയ്ത സാഹചര്യത്തെ മോശമായി
ചിത്രീകരിക്കുന്നു.
സാമ്യങ്ങൾ :
- രണ്ടും മാതൃഭൂമിയിൽ.
- രണ്ടിലും വസ്തുതകളെ വളരെ നിന്ദ്യമായ ഭാഷയിൽ അവതരിപ്പിക്കുന്നു.
- രണ്ടിലും അതാത് വിശ്വാസികൾ പ്രതിഷേധിക്കുന്നു.
- രണ്ടിലും മാതൃഭൂമി ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉണ്ടാവുന്നു.
- ഒന്നാമത്തെ സംഭവത്തിൽ:
- മാതൃഭൂമി ഇത് വരെ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിട്ടില്ല.
- കേരളത്തിലെ പ്രമുഖ അഭിപ്രായപ്രകടനക്കാരും ഇടത് പക്ഷം പ്രത്യേകിച്ചും പ്രതിഷേധിച്ചവർക്കെതിരെയും മാതൃഭൂമിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലപാട് പ്രഖ്യാപിച്ചു.
- വധഭീഷണി മുഴക്കി എന്ന് പ്രതിഷേധിച്ചവർക്കെതിരെ മാതൃഭൂമി പരാതിപ്പെടുന്നു.
- രണ്ടാമത്തെ സംഭവത്തിൽ:
- മാതൃഭൂമി 24 മണിക്കൂറിനുള്ളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കുന്നു.
- കേരളത്തിലെ പ്രമുഖ അഭിപ്രായപ്രകടനക്കാരും ഇടത് പക്ഷം പ്രത്യേകിച്ചും പ്രതിഷേധിച്ചവർക്കെതിരെയും ഒരക്ഷരം മിണ്ടിയില്ല. മാതൃഭൂമിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഒരാളും വാദിച്ചില്ല. മറിച്ച് സോഷ്യൽ മീഡിയയിലെ ചില പ്രമുഖ ആവിഷ്കാര സ്വാതന്ത്ര്യക്കാർ പ്രവാചക നിന്ദ ക്കെതിരെ ശബ്ധിച്ചവര്ക്ക് അനുകൂലമായി വരുന്ന രീതിയിൽ നബിയുടെ വിവാഹങ്ങളെ കുറിച്ചും, മാതൃഭൂമിയിലെ സംഘി മനസ്കരെക്കുറിച്ചും ഒക്കെയുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കാനും മറന്നില്ല.
- പ്രതിഷേധിച്ചവർക്കെതിരെ മാതൃഭൂമിക്ക് യാതൊരു പരാതിയുമില്ല.
ഇതിനോട് ചേർത്ത് വായിക്കേണ്ടത്:
ഏതാനും ദിവസങ്ങൾക്കു മുൻപ്
മാത്രമാണ് ഏഷ്യാനെറ്റിലെ ഒരു ചർച്ചയിൽ
സിന്ധു സൂര്യകുമാർ എന്ന വാർത്താ
അവതാരിക, ദുർഗ ദേവിയെ സെക്സ്
വർക്കർ എന്ന് വളിച്ചാൽ ആർക്കാണ്
‘നോവുക’ എന്ന് കേരളത്തിലെ ഹിന്ദുക്കളുടെ
മുഖത്ത് നോക്കി ആട്ടിയത്. അതിൽ
'നൊന്ത' ചിലർ ഫോണിൽ വിളിച്ചു
പ്രതിഷേധിച്ചതിനു പിടിച്ചു അകത്തിട്ടു, കേസും
എടുത്തു. സിന്ധു സൂര്യകുമാറും ഏഷ്യാനെറ്റും
ഒരു മനസ്താപവും കൂടാതെ
വിരാജിക്കുന്നു.
ഈ താരതമ്യം എങ്ങിനെ
മനസിലാക്കണം എന്നത് കേരളത്തിലെ ഹിന്ദു സമൂഹം ആണ് തീരുമാനിക്കേണ്ടത്.
No comments:
Post a Comment